Tuesday, January 22, 2013

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?    PLUS LINK
==================================

ഇത് മുന്നണികളുടെയോ ഭരണത്തിന്‍റെയോ  ഒരു താരതമ്യം അല്ല , മറിച്ച്   +Ravanan Kannur  തൊടുത്തു വിട്ട ഒരു ചോദ്യത്തിന്‍റെ ഉത്തരം അറിയാനുള്ള  ആകാംഷയാണ് .

വായിച്ച്  ചെല്ലുമ്പോള്‍ കണ്ണില്‍ പെടുന്ന പലതുണ്ട് , സര്‍ക്കാര്‍ വെബ്‌ സൈറ്റുകള്‍ മെച്ചപെട്ടു വരുന്ന കാഴ്ച , ഭരണത്തെ ഒരു പ്രോജെക്റ്റ്‌ ആയി നോക്കി കണ്ട് തയ്യാറായി വരുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍, ഇന്റര്‍നെറ്റ്‌ എന്ന അനന്ത  സാധ്യത ഉണ്ടായിട്ടും ഞങ്ങള്‍ ചെയ്തത് എന്ത് , ചെയ്യാന്‍ ഇരിക്കുന്നത് എന്ത് എന്നൊക്കെ ജനങ്ങളുടെ  മുന്നില്‍ വയ്ക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ , മറു വശത്ത് ഇവയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ചില നല്ല ശ്രമങ്ങള്‍ അങ്ങനെ ഒരുപാട്.

കുറച്ച് ഓഫീസര്‍മാര്‍ക്ക് ഇമെയില്‍ ഉണ്ടാക്കിയത് ഒരു നേട്ടമായി അവതരിപ്പിച്ച ഒരു വെബ്സൈറ്റ് പോലും കണ്ടു അക്കൂട്ടത്തില്‍. !!!!!, പത്ര , ദൃശ്യ മാധ്യമങ്ങളുടെ കുത്തൊഴുക്ക് ഉള്ള കേരളത്തില്‍ ഭരണത്തെ objective ആയി വിലയിരുത്താന്‍ ആരും ശ്രമിച്ച് കണ്ടില്ല എന്നതാണ് സങ്കടകരമായ മറ്റൊരു സത്യം

ഭരണത്തിനോട് അടുത്ത് നില്‍ക്കാത്ത , അതിന്‍റെ ഗുണദോഷങ്ങള്‍ നേരിട്ടറിയാത്ത ഒരാള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ പറ്റിയും, പ്രായോഗിക തലത്തില്‍ അവയുടെ നേട്ടങ്ങളെയും കൊട്ടങ്ങളെയും പറ്റി അറിയാനുള്ള വഴികള്‍ കുറവ് തന്നെ എന്നതാണ് ഏറ്റവും വലിയ പാഠം.

അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ ഭരണത്തില്‍ നല്ലത് എന്നെനിക്ക് തോന്നിയെ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നത്, രാഷ്ട്രീയത്തിന് അപ്പുറം ഇത്തരം നയങ്ങളുടെ ഗുണ ദോഷങ്ങളെ പറ്റി ഒരു ചര്‍ച്ച നടക്കും എന്ന പ്രതീക്ഷയോടെ..

1. സേവന അവകാശ  നിയമം - നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി  നല്‍കാന്‍ പൊതു ജനത്തിന് അധികാരം നല്കുന്ന ഈ നിയമം ഒരു നല്ല ദിശയിലുള്ള കാല്‍ വയ്പ്പായി  തോന്നി.

2. സെക്രട്ടറിയെറ്റ് ഫയലുകളുടെ നീക്കം ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന IDEAS എന്ന പദ്ധതി.

3. മന്തിമാരുടെയും കുടുംബങ്ങളുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുക എന്ന നയം. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്.

4. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 * 7 കാള്‍ സെന്‍റെര്‍., ജന ശ്രദ്ധ ആകര്‍ഷിച്ച ജനസമ്പര്‍ക്ക പരിപാടി

5. സംസ്ഥാനത്ത് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ലക്ഷത്തില്‍ അധികം റേഷന്‍ കാര്‍ഡുകളുടെ വിതരണം. റേഷന്‍ കാര്‍ഡ്‌ അപേക്ഷിച്ചാല്‍ അന്ന് തന്നെ കാര്‍ഡ്‌ ലഭ്യമാക്കും എന്നതാണ് ഇപ്പോഴത്തെ നയം, അനുഭവസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് പ്രയോഗികമാക്കിയോ  എന്നറിയാന്‍ താല്പര്യം ഉണ്ട്

6. ദരിദ്ര രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അറിയും രണ്ടു രൂപാ നിരക്കില്‍ 8 കിലോ ഗോതമ്പും. ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരെ നേരിട്ടറിയാം

7.  സര്‍ക്കാര്‍ ആശുപത്രികള്‍ വഴി അറുനൂറോളം generic മരുന്നുകള്‍ സൌജന്യം ആയി നല്കാന്‍ ഉള്ള പദ്ധതി, ഇത് നടപ്പിലായോ എന്നറിയാന്‍ താല്പര്യം ഉണ്ട്.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 12 generic മരുന്നുകള്‍ നല്‍കും എന്നും തീരുമാനം ഉണ്ട്.

8. ജെയിലുകളില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കാനും അത് വഴി കുറ്റവാളികള്‍ക്ക് പുനരധിവാസത്തിന് ഒരു അവസരം നല്‍കാനും ഉള്ള പദ്ധതി വളരെ നന്നായി തോന്നി,  തിരുവനന്തപുരത്ത് ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.

9. പോലീസില്‍ വന്ന മാറ്റങ്ങളില്‍ തലസ്ഥാനത്ത് രൂപീകരിച്ച SWAT ടീമും , പോലീസ് പരാതികള്‍ ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ ഉള്ള സൌകര്യവും , Crime and Criminal Tracking Network System എന്നിവ ശ്രദ്ധേയം.

10. സംസ്ഥാനത്ത് ആദ്യമായി വ്യക്തമായ ഒരു സ്പോര്‍ട്സ് നയം രൂപീകരിക്കപെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കായിക മേളകള്‍ കൃത്യമായി നടത്താത്ത സംഖടനകളുടെ ധനസഹായവും, അംഗീകാരവും നഷ്ടപ്പെടും, സ്പോര്‍ട്സ് ഹൊസ്റ്റെലുകളിലെ കാന്‍റീന്‍ സംവിധാനം കുടുംബശ്രീ വഴി നടത്താനും ധാരണ ഉണ്ടായിരുന്നു, പ്രായോഗിക തലത്തില്‍ ഇവ എവിടം വരെ എത്തി എന്ന് അറിയില്ല.

11. ചലച്ചിത്ര മേളയുടെ ഭാഗമായി സര്‍ക്കാര്‍ തീയറ്ററുകള്‍ പുതുക്കി പണിഞ്ഞു,  ഇതുവരെ നടന്നതില്‍ മികച്ച ഒരു മേള.  ചലച്ചിത്ര മേളക്ക് ഒരു സ്ഥിരം complex ഉണ്ടാക്കാനും , മൂന്നാറില്‍ ചലച്ചിത്ര archives സൌകര്യത്തിനും വേണ്ടിയുള്ള ശ്രമം നന്ന്.

12. ദേശീയ കായിക മേളക്ക് വേണ്ടിയുള്ള മുന്നോരുക്കത്തിന് വീണ്ടും ജീവന്‍ വച്ചത് ഗണേഷ് കുമാറിന്‍റെ കാലത്താണ്.

13. 625 പുതിയ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധന , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് LTC തുടങ്ങിയ പതിവ് നേട്ടങ്ങള്‍ പലയിടത്തും എഴുതി കണ്ടു.

14. ഇതിനൊക്കെ അപ്പുറം കൂടുതല്‍ ഊന്നല്‍ വലിയ പദ്ധതികള്‍ക്ക് ആണെന്ന് തോന്നി, പക്ഷെ പതിവ് പോലെ പുരോഗതി കുറവ് തന്നെ, മോണോ റെയില്‍ ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നു, സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ശുഷ്കാന്തി ഉണ്ടായെങ്കിലും ടീകോം എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല, മെട്രോ വിവാദങ്ങള്‍ക്ക് ശേഷം മുന്നോട്ട് നീങ്ങും എന്നാ ഒരു നേരിയ പ്രതീക്ഷ ഉണ്ട് , വിഴിഞ്ഞം പഴയ പടി തന്നെ.

15. പതിവ് പോലെ  മൂലമ്പിള്ളി , ചെങ്ങറ സമരങ്ങള്‍ ഒത്തു തീര്‍പ്പാക്കി എന്ന് പറഞ്ഞെങ്കിലും പുനരധിവാസത്തെ  കുറിച്ചുള്ള കൃത്യമായ രേഖകള്‍ ലഭ്യമല്ല.

16. പാന്‍ മസാല നിരോധനം , സംസ്ഥാന ലോകായുക്തയില്‍ വരുന്ന മാറ്റങ്ങള്‍ , ആദ്യമായി വരുന്ന വിസില്‍  ബ്ലോവേര്‍ പോളിസി എന്നിവ ആശാവഹം.

References
========
100 Days Report from Government
1 Year Report from Government
2012 Report from Government
Sports Policy : http://www.dsya.kerala.gov.in/index.php?option=com_content&view=article&id=60&Itemid=63
http://www.keralapolice.org/

Right to Service Act -- http://kerala.gov.in/docs/servicebill2012.pdf

Web Directory of Departments : http://www.minister-education.kerala.gov.in/index.php?option=com_content&view=article&id=55&Itemid=55

================================================
എനിക്കറിയാവുന്ന, അല്ലെങ്കില്‍ മോശമായി തോന്നിയ കാര്യങ്ങളെ പറ്റി എഴുതാം. രാവണന്‍ , കുന്നോത്ത് തുടങ്ങിയവര്‍ക്ക് കുറച്ചു കൂടെ നല്ല വീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ പങ്കു വയ്ക്കാന്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷ.

1. മന്ത്രി സഭാ നിര്‍ണയം : VD സതീശനെ പോലെ കഴിവ് തെളിയിച്ച ഒരാളെ മന്ത്രി ആക്കാന്‍ പോലും കഴിയാത്ത വിധം ഗ്രൂപ്പ്‌, ജാതി സമവാക്യങ്ങളില്‍ കുടുങ്ങി പോയിരുന്നു കോണ്‍ഗ്രസ്‌.

2. അഞ്ചാം മന്ത്രി വിവാദം : ഒരു മുസ്ലിം മന്ത്രി കൂട്ടിയാല്‍ ഒരു ഹിന്ദു മന്ത്രി കൂട്ടണം  എന്ന കണക്കില്‍ മതപരമായ വിഭജനം ജനാധിപത്യത്തിന് ചേര്‍ന്നതല്ല, വലിയ ഒരളവു വരെ മതപരമായ ഒരു വിള്ളല്‍ അതുണ്ടാക്കിയിട്ടുണ്ട്

3. എമെര്‍ജിംഗ് കേരള പോലുള്ള വലിയ പ്രതീക്ഷ ഇല്ലാത്ത പരിപാടികള്‍ക്ക് അപ്പുറം കേരളത്തിലേക്ക് പുതിയ കമ്പനികളെ കൊണ്ട് വരാനുള്ള ശുഷ്കാന്തി കുറവ്, ഏറെ പുരോഗമിക്കുന്ന ടെക്നോ പാര്‍ക്ക് പോലുള്ള സ്ഥലങ്ങളിലേക്ക് പോലും പുതിയ കമ്പനികളെ കൊണ്ട് വരാന്‍ ഊര്‍ജിതമായ ശ്രമം ഉണ്ട് എന്ന് പറയാനാവില്ല.

4. വിജിലന്‍സ് കേസും, അരി കത്തിക്കലും , വിലക്കയറ്റവും ഒക്കെയായി നട്ടം തിരിയുന്ന അനൂപ്‌ ജേക്കബിന്‍റെ വകുപ്പ്.

5. കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ കാണാത്ത വിലക്കയറ്റവും , പവര്‍ കട്ടും വൈദ്യുതി വകുപ്പില്‍ എങ്ങനെ വന്നു എന്നത് അന്വേഷിക്കേണ്ട കാര്യമാണ്.

6. ഒരുപാട് വലിയ സംരംഭങ്ങള്‍ക്ക്‌ (mono rail (TVm & Koz), metro, vizhinjam, aranmula, kanoor)  പിറകെ ഉള്ള നെട്ടോട്ടം നിര്‍ത്തി അതില്‍ നടപ്പിലാകാന്‍ സാധ്യത ഉള്ള ഒന്നോ രണ്ടോ എണ്ണം പെട്ടന്ന് നടപ്പാക്കുന്നതാണ് നല്ലത് എന്നാണ് വ്യക്തിപരമായ അഭിപ്രായം

7. മാലിന്യ സംസ്കരണം , ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ അമ്പേ പരാജയപെട്ടു. തിരുവനന്തപുരത്ത് വന്ന ഒരു യന്ത്രം ഒഴിച്ചാല്‍ മറ്റൊരു വലിയ മാറ്റവും ഇല്ല

8. മത സംഖടനകള്‍ക്ക് സര്‍ക്കാരും മന്ത്രിമാരും കൊടുക്കുന്ന പ്രാധാന്യം

ഓര്‍മയില്‍ നിന്ന് എഴുതിയതാണ് ഇത്, വായിച്ചു ചെന്നാല്‍ കൂടുതല്‍ കണ്ടേക്കാം.
====================================
യു ഡി എഫ് സര്‍ക്കാര്‍

 അരിയുടെ വില  എന്നത് വളരെ നല്ല കാര്യം ആണ് , പക്ഷെ അരി മാത്രം മേടിച്ചു കൊണ്ട് കാര്യമില്ല , അതിനു വേണ്ടുന മറ്റു കാര്യങ്ങള്‍ ഉണ്ട് അതിന്റെ അവസ്ഥ എന്താണ് .

1.പൊതു വിപണിയിലെ അരിവില

2.വില വര്‍ധനവ്‌ സര്‍ക്കാരിനു പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു , കാരണം പലതും ആണ് .
3.കേരളത്തിലെ മാലിന്യ സംസ്കരണം
4.നെല്ലിയാമ്പതി.
5.നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണം.
6.ലോട്ടറി കേസുകള്‍ .
7.കുട്ടനാട് പ്രൊജെക്റ്റ്.
8.ആദ്യമായി കേരളം കേരളം വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചു.
മണൽ മാഫിയ,എണ്ണിയാല്‍ തീരാത്ത മാഫിയകള്‍ പെരുകി , ആഭ്യ്ന്തിര്‍ അവ്കുപ്പു ടീ പി ക്കേസ് നടത്താന്‍  വേണ്ടി മാത്രം വേണ്ടിയുള്ളത്  ആയി

9.ചീപ്പ് വിപ്പ്.
എന്ന വെയിസ്റ്റ് കൊണ്ട് ഉണ്ടായ കേസുകള്‍ , സകല ഭൂമി  കേസുകളിലും പുള്ളിയുടെ കൈ കടത്തല്‍

10.സുതാര്യ കേരളം, എന്നാ ഇരട്ടത്താപ്.പ്

 11.(((ഈ സര്‍ക്കാരിന്റെ സുപ്രധാനവും ഏറ്റവും ജനവിരുദ്ധവും ഏറെ വിവാദവുമായ മൂന്നു തീരുമാനങ്ങള്‍ എടുത്തത് ഫെബ്രുവരി 8 ന്റെ മന്ത്രിസഭായോഗത്തില്‍ ആണ്.

A. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി.
B. 2005 വരെയുള്ള നെല്‍വയല്‍ നീര്‍ത്തട നികത്തലുകള്‍ക്ക് അംഗീകാരം.
C. പട്ടയഭൂമികള്‍ വില്‍ക്കാനുള്ള പൂര്‍ണ്ണ അവകാശം, 50 ലക്ഷത്തിലേറെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അംഗീകാരം.   ))

=================================
Details

A. 2005 വരെ (അനധികൃതമായി) നികത്തിയ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളും (around 50000 acres) ഒറ്റതവണ കൊണ്ട് കരഭൂമിയാക്കി നല്‍കാനും അതുവരെയുള്ള നിലം നികത്തല്‍ നിയമവിധേയമാക്കാനും മന്ത്രിസഭാ തീരുമാനിച്ചു. ഫെബ്രുവരി 8 നു
ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്‌. ഇതുവരെ ആരും അറിഞ്ഞില്ല, പറഞ്ഞില്ല.

വീട് വെക്കാനോ, പൊതു ആവശ്യത്തിനോ നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നീര്‍ത്തടം നികതാനോ, അതിനു അനുമതി നല്‍കാനോ സര്‍ക്കാരിന് നിയമപ്രകാരം അധികാരമില്ല. അതിനാല്‍ത്തന്നെ ഈ മന്ത്രിസഭാ യോഗ തീരുമാനം നിയമവിരുദ്ധമാണ്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വരുന്നതിനു മുന്‍പും നീര്‍ത്തടം നികത്തുന്നത് നിയമവിരുദ്ധം ആയിരുന്നു. കേരളാ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് നിലംനികത്തല്‍ അന്നേ കുറ്റമാണ്. ഈ cabinet തീരുമാനത്തോടെ അത്തരം കുറ്റങ്ങള്‍ ലീഗലൈസ് ചെയ്തു. ഇത് ഏകദേശം 50000 ഏക്കര്‍ നീര്‍ത്തടം നശിപ്പിക്കും. 2005 നു ശേഷം നികത്തിയവരും ഇപ്പോള്‍ നികത്തുന്നവരും ഇനി അവകാശപ്പെടുക തങ്ങള്‍ നേരത്തെ നികത്തി എന്നായിരിക്കും. This will destroy the wetland conservation Act.


B. നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. !!!

C. 1977 നു മുന്‍പുള്ള കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയ മുഴുവന്‍ ഭൂമിയും റവന്യൂ ഭൂമിയാക്കാനും (എലമലക്കാട് Forest കേസുകളില്‍ സര്‍ക്കാരിനു തിരിച്ചടിയാവും) ചന്ദനം ഒഴികെയുള്ള ഏതു മരവും മുറിക്കാനും അനുമതി നല്‍കുന്നു. ഇതോടെ ഇടുക്കിയിലെ അന്പതിനായിരത്തോളം മരങ്ങള്‍ നഷ്ടമായേക്കും. വയനാട്ടിലും
മരംമുറി വ്യാപകമാവും. ഇത് ഇടുക്കിയുടെയും വയനാടിന്റെയും കാലാവസ്ഥയെ തന്നെ മാറ്റി മറിക്കും.മാത്രമല്ല, വില്പ്പനാവകാശം നല്‍കുന്നതോടെ വീട് വെയ്ക്കാന്‍ / കൃഷി ചെയ്യാന്‍ കര്‍ഷകന് ലഭിച്ച പട്ടയഭൂമി ക്രമേണ റിസോര്‍ട്ട്-ഭൂ മാഫിയയുടെ
കയ്യിലെത്തും

==============================
12.പല കേസുകളിലും ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും വളരെ മോശം പരാമര്‍ശം ഏറ്റു വങ്ങേണ്ടി വന്നു

13.എന്ടോ സള്‍ഫാന്‍ ദുരിതര്‍ക്കുള്ള സഹായം

14.നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു കുടുംബ ശ്രീയെ തകര്‍ക്കാന്‍ ആസൂത്രിത്ര നീക്കം

15.എമെര്‍ജിംഗ് കേരള എന്നാ കാശ് അടിച്ചു മാറ്റല്‍ .
16.മുല്ലപ്പെരിയാര്‍ വിഷയം.
17.ദേവസ്വം ബോര്‍ഡില്‍ കാണിക്കാന്‍ ശ്രമിച്ച ദൈവ വിശ്വാസം എന്നും പറഞ്ഞുള്ള ഉടായിപ്പ്.
18.മാധ്യമ പ്രവര്‍ത്തകരുടെ  ഫ്ലാറ്റ് തട്ടിപ്പിന് കൂടു നിന്ന മന്ത്രിസഭാ.

19.ഇനിയും നടപ്പില്‍ വരാത്ത സ്മാര്‍ട്ട്‌ സിറ്റി

20.ചില്ലറ  മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം

21.കര്‍ഷക ആത്മഹത്യാകള്‍ പെരുകി

*********************************************************
22.മാണിസാറിന്റെ ബജറ്റ് :2011 . ഇതില്‍ നടപ്പിലായത് ഏതൊക്കെ ?

തിരുവനന്തപുരം: അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനകാര്യമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു

* റോഡ് വികസനത്തിന് 1000 കോടി

* റോഡ്-പാലം വികസനത്തിന് 200 കോടി

* കെ.എസ്.ആര്‍.ടി.സിക്ക്്് 100 കോടിയുടെ അധിക സാമ്പത്തിക സഹായം

* 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കും

* സംസ്ഥാനത്തെ വിവിധ സ്റേഡിയങ്ങളുടെ വികസനത്തിന് 120 കോടി

* പൊതുമരാമത്ത്് പ്രവര്‍ത്തനങ്ങള്‍ക്കായി 325 കോടി രൂപ

* കുടുംബശ്രീ , ജനശ്രീ വികസനത്തിന് 2 കോടി

* കൊച്ചി മെട്രോയ്ക്ക് 25 കോടി

* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 5 കോടി രൂപ

* ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്്ക്ക്്് 1 കോടി

* ക്ഷേത്രപുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡിന് 5 കോടി

* കോട്ടയം ടൂറിസ്റ്റ്്് ഹൈവേയ്ക്ക്്് 5 കോടി

* വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 150 കോടി

* സ്മാര്‍ട്ട്് സിറ്റി അടിസ്ഥാന സൌകര്യത്തിന് 10 കോടി

* മലയോര വികസന അതോറിറ്റിക്ക്്് 5 കോടി

* കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി

* എരുമേലി ടൌണ്‍ഷിപ്പായി ഉയര്‍ത്താന്‍ ആദ്യഘട്ടം രണ്ടു കോടി

* തലസ്ഥാന നഗരിയുടെ വികസനത്തിന് 30 കോടി

* നെല്‍കര്‍ഷകരുടെ കുടിശ്ശിക തീര്‍ക്കാന്‍ 50 കോടി

* 24 പോലിസ് സ്്്റ്റേഷനുകള്‍ക്ക്്് കെട്ടിടം നിര്‍മ്മിക്കാന്‍ 7.2 കോടി

* കമ്മ്യൂണിറ്റി പോലിസ് സ്കീം,സ്്്്്റ്റുഡന്റ്്്് പോലിസ്്്്് സ്്്കീം എന്നിവയ്ക്ക്്് 25 ലക്ഷം

* മല്‍സ്യതൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിക്ക് 10 കോടി

* ആലപ്പുഴ, തൃശൂര്‍ , കോട്ടയം മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 44 കോടി

* മലപ്പുറത്ത് കുടിവെള്ള പദ്ധതിക്ക് 1 കോടി

* കയര്‍ഗ്രാമത്തിന് 50 ലക്ഷം

* മീനച്ചില്‍ നദീതടപദ്ധതികളുടെ ഒന്നാം ഘട്ടത്തിന് 25 കോടി

* വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് 2 കോടി

* എമേര്‍ജിങ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം

* റേഷന്‍കടകള്‍ വഴി 13 അവശ്യസാധനങ്ങള്‍

* നിലവിലുള്ള 75 മാവേലി സ്്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും

* തിരുവനന്തപുരത്ത്്് സി വി രാമന്‍പിള്ളയുടെ പ്രതിമ സ്ഥാപിക്കും

* ലേബര്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കും

* കോട്ടയ്്ക്കല്‍,എരുമേലി, ചിറ്റാര്‍ എന്നിവിടങ്ങളില്‍ സബ്്്ട്രഷറി സ്ഥാപിക്കും

* ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക്്് പട്ടയം

* ഖാദി മേഖലയില്‍ 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

* ആദിവാസികള്‍ക്ക്്് കടാശ്വാസ പദ്ധതി

* താനൂരില്‍ മല്‍സ്യബന്ധന തുറമുഖം

* കാലിത്തീറ്റ സബ്സിഡി ഇരട്ടിയാക്കും

* സമഗ്ര കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും

* 60 വയസ്സുകഴിഞ്ഞ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്്് പ്രതിമാസം 300 രൂപ പെന്‍ഷന്‍

* എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി

* സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷൂറന്‍സ്

* സംസ്ഥാനത്ത് 5 പോളിടെക്നിക്ക് കോളജുകള്‍

* ചെറുകിട നഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍

* കാസര്‍കോഡ്,ഇടുക്കി, മലപ്പുറം,പത്തനം തിട്ട തുടങ്ങിയ ജില്ലകളില്‍ മെഡിക്കല്‍ കോളജുകള്‍

* എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്ററുകള്‍

* കേരള സംസ്ഥാന ഭാഗ്യക്കുറി എല്ലാ ദിവസവും നറുക്കെടുക്കും

* ഉച്ചഭക്ഷണ പദ്ധതി 9,10 ക്ളാസ്സുകളിലേക്കു കുടി നീട്ടി

* വിദ്യധനം വായ്പാപദ്ധതി നടപ്പാക്കും

* വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് 2 കോടി

* ജൈവമാലിന്യ സംസ്ക്കരണത്തിന് പഞ്ചായത്തുകളില്‍ പദ്ധതി

* ആദിവാസികള്‍ക്ക്്് കടാശ്വാസ പദ്ധതി

* എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്്് ലഭിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്്് സൌജന്യ എന്‍ട്രന്‍സ് കോച്ചിങ

* ജോലി നഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക്്് സഹായം

* പ്രവാസികള്‍ക്ക്്് നിയമസഹായത്തിനായി ഹെല്‍പ്പ്്് ലൈന്‍

* പ്രവാസികള്‍ക്കായി എയ്്്്ഡ്്് സെല്‍

* സാഫല്യം എന്ന പേരില്‍ പുതിയ ഭവനപദ്ധതി

* ഡാമുകളില്‍ നിന്ന്്് മണല്‍ വാരുന്നത്് യന്ത്രം വഴി നടപ്പാക്കും

* ഹൌസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപവല്‍ക്കരിക്കും

* വിദേശ മദ്യത്തിന് വിലകൂടും

* ആഡംബര കാറുകള്‍ക്ക്്് അധിക നികുതി

* സ്വര്‍ണത്തിന് വിലകൂടും

* ആഡംബര വീടുകള്‍ക്ക്്് രണ്ട്്് ശതമാനം സെസ
്്്
* മണിചെയ്ന്‍ ഫ്്ളാറ്റ്്് തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര നിയമനിര്‍മ്മാണം.
*************************************

23.ഇപ്പോഴും തീരാത്ത നെര്‌സിങ്ങ് വിഷയം

24.കണ്ണുണ്ടായാല്‍ പോരാ കാണണം...കാതുണ്ടായാല്‍ പോരാ കേള്‍ക്കണം
കേരളത്തില്‍ റേഷന്‍വിതരണം താറുമാറായി. മണ്ണെണ്ണ വിഹിതം നിലച്ചു. ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) വില്‍പ്പനശാലകള്‍ സബ്സിഡി സാധനങ്ങളില്ലാതെ നോക്കുകുത്തിയുമായി. അരിയും മണ്ണെണ്ണയും പഞ്ചസാരയും കിട്ടാത്ത റേഷന്‍കടയ്ക്കു മുന്നില്‍, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി വലയുകയാണ്

https://plus.google.com/u/0/113542837192416985564/posts/aExeQ7nGdEL

25. തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണകാലത്ത് റവന്യൂകമ്മിയും ധനകമ്മിയും കുറയുകയാണ് ഉണ്ടായതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യു.ഡി.എഫ് കാലത്ത് 3.45 ശതമാനമാണ് റവന്യൂകമ്മിയെങ്കില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് 1.97 ആക്കി കുറച്ചു. ധനകമ്മി 4.49ശതമാനത്തില്‍ നിന്ന് 3.13 ശതമാനമാക്കിയും കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.1996ല്‍ യു.ഡി.എഫ് ഭരണം അവസാനിപ്പിക്കുമ്പോള്‍ സംസ്ഥന വരുമാനത്തിന്റെ 35.54ശതമാനമായിരുന്നു കടബാധ്യത. ഇത് 32.92ശതമാനമാക്കി കുറക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. കേരളം കടക്കെണിയിലാണെന്ന കെ.എം മാണിയുടെ ധവളപത്രം ശുദ്ധ അബദ്ധമാണ്. ഈ ധവളപത്രം പ്രതിക്കൂട്ടിലാക്കുന്നത് കെ.എം മാണിയെത്തന്നെയാണ്- തോമസ് ഐസക്ക് പറഞ്ഞു.ധവളപത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സാക്ഷ്യപത്രമാണ്. കേരള ചരിത്രത്തില്‍ ഏറ്റവും പതുക്കെ വരുമാനമുയര്‍ന്ന കാലമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെത്. 12 ശതമാനമായിരുന്നു ഈ നിരക്ക്. എന്നാല്‍ ഇപ്പോള്‍ പതിനാറ് ശതമാനമായിട്ടാണ് വരുമാന വളര്‍ച്ചാ നിരക്ക് ഉയര്‍ന്നത്. എല്‍ഡിഎഫ് സാമ്പത്തിക ഭദ്രത കൈവരിച്ചത് ചെലവ് വെട്ടിക്കുറയ്ക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.നാളെ ബദല്‍ ധവളപത്രം പുറത്തിറക്കുമെന്നും ഐസക്ക് അറിയിച്ചു.

26.മദ്യ വില്‍പ്പന , കേരളം മൊത്തം ബാര്‍ ലൈസെന്‍സ് കൊടുക്കാന്‍ കൈക്കൂലി മേടിച്ചും അല്ലാതെയും പലരെയും അറസ്റ്റ് ചെയ്തു .
കുറ്റകൃത്യങ്ങളുടെ നാടായി കേരളം മാറുന്നു.

27.പോലീസ് സേനയില്‍ ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ 533 പേര്‍ ഉണ്ടെന്ന് സര്‍ക്കാര്‍തന്നെ സമ്മ്തിക്കുന്നു.

28.കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ തിരികെ വന്നിരിക്കുന്നു.

29.എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഭവനനിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുകയാണ്. മല്‍സ്യതൊഴിലാളി ക്ഷേമ പദ്ധതികള്‍ തകര്‍ത്തു. കയര്‍-കശുഅണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള പെന്‍ഷനുകളെല്ലാം കുടിശികയായി.

30.വിഴിഞ്ഞ പദ്ധതി എന്തായി?
31.കോച്ച് ഫാക്ടറി എന്തായി?
പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍ , ഇത് എന്തായി  ?


32.മലപ്പുറം: വ്യവസായ വികസനത്തിന്റെ പേരില്‍ ദ്വീപ് സ്വകാര്യസംരംഭകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. മലപ്പുറം ജില്ലയിലെ തിരൂര്‍ ദ്വീപാണ് എമര്‍ജിംഗ് കേരളയുടെ ഭാഗമായി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്.

33.വൈദ്യതി വകുപ്പ് നശിപ്പിച്ചു , വൈദ്യുതിയെ  ഇല്ല

34.കെ എസ്ആര്‍ ടീ സി എന്നസാധനം ഫോട്ടോയില്‍  മാത്രമായി

35.ജാതി മത ശക്തികള്‍ ഭരണത്തില്‍ നേരിട്ട് ഇടപെടുന്നു , അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു

ജനത്തിനോട്‌ ഒരു ബാധ്യതയും  ഇല്ലാത്ത സര്‍ക്കാര്‍

(പലരുടെയും ഫെയിസ് ബുക്ക്,പ്ലസ്‌ പോസ്റ്റുകളില്‍ നിന്നും മാന്തി എടുത്തതും എനിക്ക് സ്വയം മാന്തി കിട്ടിയതും , പത്ര വാര്‍ത്തകളും ആണ് അടിസ്ഥാനം)

Thursday, January 17, 2013

പെന്‍ഷന്‍ എന്താണ് എന്ന് അറിയാത്തവര്‍ക്ക് !!

വീരഭൂമിയിലെ സ്ഥലമാറ്റം

കാശ് കിട്ടാനുള്ള ഒരു ക്വട്ടേഷന്‍ പണി

മ്മുടെ ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്താണ് എന്നതിനെപ്പറ്റി, നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ ആന്ധ്യമുണ്ട് എന്നാണ് എന്റെ വിമര്‍ശനം. സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, കുത്തകമുതലാളിത്തം തുടങ്ങീ അനവധി പ്രതിയോഗികളെ നമ്മുടെ പാര്‍ട്ടിക്കാര്‍ നമ്മുടെ മുമ്പാകെ കാണിക്കുന്നുണ്ട്. എന്റെ നോട്ടത്തില്‍ ഇന്നത്തെ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു വര്‍ഗ്ഗീയതയാണ്. നമ്മള്‍ ആലോചിക്കേണ്ടതാണ്, അഴിമതിയാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. സാമ്രാജ്യത്വമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. മുതലാളിത്തമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. നിങ്ങള്‍ക്ക് നൂറ് ന്യായങ്ങള്‍ പറയാനുണ്ടാവും. ഒരു കാര്യമേ പറയുന്നുള്ളൂ, ഒരു അഴിമതിക്കാരനായ ഭരണാധികാരി അധികാരത്തില്‍ നിന്ന് പോയാല്‍ അല്ലെങ്കില്‍ അയാളുടെ കാലം കഴിഞ്ഞാല്‍ അല്ലെങ്കില്‍ അയാളുടെ പാര്‍ട്ടി തോറ്റാല്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നു. വര്‍ഗ്ഗീയത കൊണ്ട് എടുക്കുന്ന ഒരു കളിയും അങ്ങനെ അവസാനിക്കാന്‍ പോകുന്നില്ല .

ഓര്‍ത്തിരിക്കേണ്ട ഒരു തീയ്യതിയാണ് 1946 ആഗസ്റ്റ് 16. ബംഗാളില്‍ വിഭജനത്തെ ആവശ്യപ്പെട്ടുള്ള വര്‍ഗ്ഗീയ കലാപം അന്നാണ് ആരംഭിച്ചത്. എന്താണ് നമ്മള്‍ അതില്‍ നിന്ന് പഠിച്ചത് ? ഹിന്ദുഭൂരിപക്ഷമുള്ള ഇന്ത്യാരാജ്യത്തില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്നാണ് അന്ന് നമ്മള്‍ പറഞ്ഞത്. അങ്ങനെയാണ് പാക്സ്ഥാന്‍ പ്രമേയം എന്ന് പിന്നീട് ചരിത്രം വിളിക്കുന്ന പ്രമേയം വരുന്നത്. 1946-ല്‍ direct action എന്ന് പറയും, ഇനി വിഭജനമല്ലാതെ വേറൊരു വഴിയില്ല -വിഭജക്കപ്പെട്ടു , ഒരാഴ്ച കൊണ്ട് മരിച്ചത് ഒരു ലക്ഷം പേരാണ്. അന്നത്തെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷമാണ്. രണ്ട് ലോകമഹായുദ്ധത്തില്‍ അത്രയും അഭയാര്‍ത്ഥികള്‍ ഉണ്ടായിട്ടില്ല. ഇവിടെ എവിടെയാണ് മുസ്ലീങ്ങള്‍ ...?

പാകിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റ് മുഹമ്മദലി ജിന്ന ആക്രമിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ ആയുസ്സിന്റെ നീട്ടം കൊണ്ടാണ് ഗസ്‌കര്‍ എന്ന് പേരായ തീവ്രവാദി സംഘടനയുടെ പ്രതിനിധിയുടെ കഠാരിമുനയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുന്നത്. 1953-ല്‍ പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനെ റാവല്‍ പിണ്ടിയില്‍ വെടിവെച്ച് കൊന്നു. എത്ര പ്രധാനമന്ത്രിമാരാണ്, എത്ര പ്രസിഡണ്ടുമാരാണ് അവിടെ കൊല്ലപ്പെട്ടത് ! 1971-ല്‍ ഈ പാകിസ്ഥാനില്‍ 30 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു എന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, കിഴക്കന്‍ പാകിസ്ഥാനെതിരായിട്ട് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്യുന്നു..! ഇവിടെ എവിടെപ്പോയി മതം ? എവിടെപ്പോയി വികാരം ..?

ഇന്ന് ആലോചിച്ചാല്‍ മനസ്സിലാവും, ഇത്തിരിയെങ്കിലും സമാധാനമായിട്ട് ഇസ്ലാം മതവിശ്വാസിയായി ജീവിക്കാന്‍ പറ്റിയ ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഗുജറാത്തിലെ നരേന്ദ്ര മോഡി തുടങ്ങിയ അനേകം അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ രാജ്യത്ത് ഇപ്പോഴും താരതമ്യേന അവനവന്റെ മതവിശ്വാസവുമായി ജീവിക്കാന്‍ സാധിക്കും. ഈ തീവ്രവാദം കൊണ്ട്, മതത്തെ ഈ തരത്തില്‍ രാഷ്ട്രീയവല്‍ക്കരിച്ചത് കൊണ്ട് എന്താണ് കിട്ടിയത് എന്ന് ആലോചിക്കണം. 21-ന് അധ്യാപകന്റെ കൈയ്യിന് വെട്ടിയ ഒരു വെട്ട് ഇന്നും തുടര്‍ന്ന് വരും.1000 കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കുരിശ്ശ് യുദ്ധങ്ങളുടെ കഥ, സദ്ദാമിനെ ആക്രമിക്കാന്‍ വേണ്ടി പോകുമ്പോള്‍ ബുഷിന്റെ നാവിലേക്ക് വരികയാണ് , its a crusade എന്ന്. അതുകൊണ്ട് വര്‍ഗ്ഗീയത കൊണ്ട് ചെയ്യപ്പെടുന്നത് ഒന്നും മറന്ന് പോകാനുള്ളതല്ല, മാറിപ്പോവാനുള്ളതല്ല. ഒരു കൊല പത്ത് കൊലയെ പുനരുല്‍പ്പാദിപ്പിക്കും. അപ്പോള്‍, നമ്മള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം വര്‍ഗ്ഗീയതയാകുന്നു. നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോള്‍ തന്നെ ഇത് തുടങ്ങിയിരുന്നു .ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഇതിനുത്തരവാദികള്‍ എന്ന യാതൊരു ആന്ധ്യവും എനിക്കില്ല .

1925-ല്‍ തന്നെ ആര്‍.എസ്സ്.എസ്സ് ഉണ്ടാവുന്നു, ഇത് ഹിന്ദു രാഷ്ട്രമാണ് എന്ന് പറഞ്ഞിട്ട്. ഇത് ഒരു സെക്യുലര്‍ രാഷ്ട്രമാണ് എന്ന് പറയേണ്ടിയിരുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും അടിയാളവര്‍ഗ്ഗക്കാരുമാണ്. അതല്ല പറഞ്ഞത്, അതല്ല മനസ്സിലായത്. മനസ്സിലായത് നമുക്ക് എത്രയെളുപ്പം അധികാരം നേടാം, എത്രയെളുപ്പം പ്രധാനമന്ത്രിയാവാം, എത്രയെളുപ്പം പ്രസിഡണ്ടാവാം എന്നുള്ളതാണ് . ജിന്നയുടെ ജീവചരിത്രത്തില്‍ 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് പാകിസ്ഥാന്‍' എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് .സ്വാതന്ത്ര്യകാലത്തിന്റെ കൂടെ വന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ അതിന്റെ തുടര്‍ച്ചയായി വന്ന രാഷ്ട്രവിഭജനങ്ങളുടെ തെറ്റില്‍ നിന്ന് അതിന്റെ അബദ്ധത്തില്‍ നിന്ന് നമ്മള്‍ ഇന്ത്യക്കാര്‍, എല്ലാ മതക്കാരും എന്താണ് പഠിച്ചത് ..?

ഗാന്ധിജി പറഞ്ഞിട്ടുണ്ട്, ഇരുഭാഗത്തുമുള്ള വര്‍ഗ്ഗീയ വാദികള്‍ ഒരേ പന്തിയില്‍ നിന്നാണ് ഊണ് കഴിക്കുന്നതെന്ന്, communalism inter dines. എത്ര ശരിയാണത്....! ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നമ്മളെ പറഞ്ഞ് പറ്റിച്ചതാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഒരേ പോലെയല്ല എന്ന്. ഇന്ന് മനസ്സിലാവുന്നുണ്ട്, ബോബെയില്‍ 10 മനുഷ്യന്‍മാരാണ് 3 ദിവസം 100 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാരാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്, 10 പേര്‍ക്ക് സാധിക്കുമത്. അമേരിക്കയുടെ wtc തകര്‍ക്കാന്‍ 10 ആള്‍ മതി. കാരണം ടെക്‌നോളജി വളര്‍ന്നു. അനവധി സൗകര്യങ്ങള്‍ ഉണ്ടായി. അപ്പോള്‍ ഏത് രാഷ്ട്രത്തേയും എത്ര വലിയ സൈന്യത്തേയും വെല്ലുവിളിക്കാന്‍ ഒന്നോ രണ്ടോ ആളുകള്‍ മതിയെന്ന ഒരു അവസ്ഥാവിശേഷം വന്നു. അപ്പോഴും ന്യൂനപക്ഷവര്‍ഗ്ഗീയത ഒരു കുഴപ്പവും ഇല്ല, കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാലോ വോട്ട് പോകും, അതാണ് കാര്യം.

മതേതരത്വം നിലനിര്‍ത്തേണ്ട ആവശ്യം മതവിരുദ്ധന്‍മാര്‍ക്കല്ല, മത വിശ്വാസികള്‍ക്കാണ്. മതവിശ്വാസികളെ പറഞ്ഞ് പറ്റിക്കുകയാണ് പുരോഹിതന്‍മാര്‍. ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ അവര്‍ തങ്ങളുടെ പൗരോഹിത്യഭരണം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. മതമൗലീകവാദം എന്നല്ല വാസ്തവത്തില്‍ അതിനെ വിളിക്കേണ്ടത്, മതമൗലവീകതാവാദം എന്നാണ് .

1979-ല്‍ ഇറാനില്‍ ഇസ്ലാമിക റെവല്യൂഷന്‍ വിജയിച്ചു, എന്താണ് സംഭവിച്ചത് ? ഷാ എന്ന അവിടുത്തെ പാവചക്രവര്‍ത്തി അമേരിക്കയുടേയും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളുടേയും പപ്പറ്റ് ആണ്. കച്ചവടമാണിത്. ലോകത്തിലെ എല്ലാ കച്ചവടത്തിലും വില്ക്കുന്നവന്‍ പറയുന്നതാണ് വില. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണയുടെ കച്ചവടത്തില്‍ വില്ക്കുന്നവനല്ല, വാങ്ങുന്നവന്‍ പറയുന്നതാണ് വില. സൗദി അറേബ്യ എത്ര രൂപയ്ക്ക് എണ്ണ കൊടുക്കണമെന്ന് അമേരിക്ക പറയും. സൗദി അറേബ്യ ആ വിലയ്ക്ക് കൊടുക്കേണ്ടി വരുന്നു. ഈ കച്ചവടത്തില്‍ ഈ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന ഒരു പണി അമേരിക്ക പരോക്ഷമായി ചെയ്യുന്നുണ്ടാവും. കാരണം അവിടെയൊക്കെ ജനാധിപത്യം വന്നാല്‍ ബുദ്ധിമുട്ട് അമേരിക്കക്കാണ. നമ്മള്‍ കാണുന്ന മിക്ക അറബി നാടുകളിലും ഒന്നുകില്‍ രാജാക്കന്‍മാര്‍ ഭരിക്കുന്നു, അല്ലെങ്കില്‍ പട്ടാളക്കാര്‍ ഭരിക്കുന്നു, അല്ലെങ്കില്‍ ഏകാധിപതി ഭരിക്കുന്നു. അതിനൊക്കെ പിന്തുണ കൊടുക്കാന്‍ ഒരു അമേരിക്കയുമുണ്ട് . അപ്പോള്‍ നമ്മള്‍ ഒക്കെ അനുഭവിക്കുന്ന ഇവിടുത്തെ എല്ലാ തരത്തിലുമുള്ള വര്‍ഗ്ഗീയതയുടേയും ഭീകരവാദത്തിന്റേയും എല്ലാ ചൂടും അതിന്റെ വേവും മുഴുവന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അദൃശ്യഇടപെടലാണ്. ആധുനിക കേരളത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചതില്‍ ഏറ്റവും വലിയ പങ്കുള്ളത് 1959-ലെ വിമോചനസമരത്തിനാണ്. ആ വിമോചനസമരത്തിന് പിറകിലുണ്ടായത് അമേരിക്കയാണെന്ന് എന്നത് തെളിഞ്ഞ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ അശ്ലീലം അങ്ങനെയാണ് അരങ്ങേറിയത്. പിന്നെ അത് കഴിഞ്ഞ് എന്തൊക്കെ കാര്യങ്ങള്‍ നടന്നു...!

എന്താണ് പാശ്ചാത്യരും അറബികളും തമ്മിലുള്ള പ്രശ്‌നം..? അവര്‍ക്കെന്തൊക്കെയോ പ്രശ്‌നങ്ങുണ്ട്. അതവരുടെ ഭരണത്തിന്റേയോ കച്ചവടത്തിന്റേയോ എന്തെങ്കിലുമായിരിക്കും. അത് പാശ്ചാത്യരും അറബികളും തമ്മിലുള്ള പ്രശ്‌നം എന്നല്ല നമ്മളോട് പറയുന്നത്, പാശ്ചാത്യരും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്‌നം എന്നാണ്. സൗദി അറേബ്യയിലേയോ ഗള്‍ഫിലേയോ എണ്ണ രാജാവ് അല്ലങ്കില്‍ അവിടുത്തെ അധികാരിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായി അത് ഇന്ത്യയിലെ മുസ്ലീമിനെ എങ്ങനെ ബാധിക്കാനാണ് ... ? ഇത് ആലോചിക്കാന്‍ വയ്യാത്ത രീതിയില്‍ കാര്യങ്ങള്‍ വൈകാരികമാകുന്നു, അല്ലെങ്കില്‍ വൈകാരികമാക്കുന്നു. ചൈനക്കാരും ജപ്പാന്‍കാരും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് നമ്മളെ ബാധിക്കാത്തതും പാശ്ചാത്യരും അറബികളും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ നമ്മെ ബാധിക്കുകയും ചെയ്യുന്നതിന്റെ കാരണവും ഈ വികാരം തന്നെയാണ്.

വികാരമാകുന്നൂ ഏറ്റവും വലിയ വില്ലന്‍. ഇങ്ങനെ ഇത് വൈകാരികമാകുമ്പോള്‍ ഇതെന്തിനാണ് വൈകാരികമാക്കുന്നത്, ആര്‍ക്കാണിതിന്റെ പ്രയോജനം, ആരാണ് ഇതില്‍ നിന്ന് നേട്ടം കൊയ്യാന്‍ പോകുന്നത് എന്നാലോചിക്കാന്‍ നിര്‍ഭാഗ്യവശ്ശാല്‍ നമ്മളാര്‍ക്കും സാധിക്കുന്നില്ല.

അയോദ്ധ്യയില്‍ നിലനില്‍ക്കുന്ന ബാബറിപള്ളി പൊളിക്കുക എന്നതാണ് ഇന്ത്യയിലെ ഹിന്ദുമതത്തില്‍ ജനിച്ചുവളര്‍ന്ന ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്ന് പറഞ്ഞ് പഠിപ്പിക്കപ്പെടുന്നു. ഇതിലെ വലിയൊരു തമാശ, ബാബറിപള്ളി പൊളിക്കാന്‍ പോയിരുന്ന ആളുകളില്‍ വലിയ ശതമാനം കീഴ്ജാതി എന്ന് വിളിക്കപ്പെടുന്ന അവിടുത്തെ ആളുകളായിരുന്നു. അതിലൊരാളോട് ഞാന്‍ ചോദിച്ചു :'ആ അമ്പലം അവിടെ പണി കഴിപ്പിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അതിനുള്ളില്‍ കയറാന്‍ അനുവാദമുണ്ടാകുമോ..?' എന്ന്. അയാള്‍ക്കതിന് മറുപടി ഇല്ലായിരുന്നു. കയ്ക്കുന്ന തമാശയാണിത്. ക്ഷേത്രപ്രവേശനത്തിന് വേണ്ടി അഖിലേന്ത്യാപ്രശസ്തമായ സമരങ്ങള്‍ നടന്ന സ്ഥലമാണ് കേരളം.1924-25 കാലത്ത് വൈക്കം ക്ഷേത്രത്തിന് മുന്നിലുള്ള വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയിട്ട് ഗാന്ധി, രാമസ്വാമി നായ്ക്കര്‍,നാരായണ ഗുരു; 1931-ല്‍ ഗുരൂവായുര്‍ക്ഷേത്രപ്രവേശനസത്യാഗ്രഹം, ചരിത്രം ഒക്കെ മാറിപ്പോകും എന്ന് വിശ്വസിക്കപ്പെട്ടൂ അന്ന്. 1936 നവംബര്‍ 12-ാം തീയ്യതി തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ക്ഷേത്രപ്രവേശനവിളംബരം വരുന്നു. ഈ കേരളത്തില്‍ അല്ലാതെ ഇന്ത്യയിലെ വേറെ ഏതെങ്കിലും ക്ഷേത്രത്തില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് കാണാന്‍ കഴിയുമോ...? ഇവിടെയാണ് സത്യാഗ്രഹത്തിന്റെ വലിയ വൈരുദ്ധ്യം കിടക്കുന്നത്. അന്ന് സത്യാഗ്രഹം ആരംഭിക്കുന്ന ഘട്ടത്തില്‍ കുമാരനാശാന്‍ ലേഖനമെഴുതുകയുണ്ടായി: കേരളത്തില്‍ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന്‍ പ്രവേശനം ആവശ്യപ്പെടേണ്ട കാര്യമില്ല. നമുക്ക്, നമ്മുടെ ക്ഷേത്രങ്ങള്‍ അവര്‍ണ്ണരുടെ ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയാല്‍ മതി. നാരായണഗുരുവിന് മനസ്സിലായില്ല. ആശാന്‍ എന്ത് അസംബന്ധമാണ് പറഞ്ഞതെന്ന് മന്നത്ത് പദ്മനാഭന്‍ പിന്നീട് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ആശാന്‍ പറഞ്ഞതായിരുന്നൂ ശരി. ഒരു ക്ഷേത്രകേന്ദ്രിതഹിന്ദുസമൂഹം രൂപികരിക്കാനുള്ള എല്ലാ ശ്രമവും എല്ലാ വഴികളും അരങ്ങൊരുങ്ങി വന്നിട്ടുണ്ട് പുതിയ കാലത്ത്. ഇപ്പോള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദന്‍മാരും എന്ത് കഷ്ടപ്പാടാണോ പൗരോഹിത്യം കൊണ്ട് അനുഭവിക്കുന്നത് ഏതാണ്ട് ആ മട്ടില്‍ അതായത് ഒരു ഓര്‍ഗനൈസ്ഡ് റിലീജിയന്‍ ആയിട്ട് ഒരു വ്യവസ്ഥാപിത മതമായിട്ട് ഹിന്ദുസമൂഹം മാറുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. സാമുഹിക പ്രതിഭാസങ്ങളെപ്പറ്റി മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട് ' ഇതിനകത്തുള്ള ആന്തരവൈരുദ്ധ്യം മൂര്‍ച്ചിച്ച് ഇത് തകരും ' എന്ന്്, മാര്‍ക്‌സിന്റെ ഗംഭിരമായ നിരീക്ഷണമാണിത്. ക്ഷേത്രപ്രവേശനത്തില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അതില്‍ നിന്ന് വിപരീതമായി കാര്യങ്ങള്‍ നടക്കുന്നു.

രാഷ്ട്രീയം എന്നത് വിവേചനത്തിന്റെ വിചാരത്തിന്റെ മേഖലയാണ്, വികാരത്തിന്റേയല്ല. പിന്നോക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ട്, വിവേചനമുണ്ട്, അനീതിയുണ്ട്, അനവധി കാര്യങ്ങളുണ്ട്. പക്ഷേ ആ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം മതമല്ല, രാഷ്ട്രീയമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ജനാധിപത്യത്തില്‍ പല വകുപ്പകളുണ്ട്. നിയമനിര്‍മ്മാണം, നിയമനിര്‍വഹണം, നീതിന്യായം, പത്രം, പ്രകടനം, സമരം ഇങ്ങനെ അനവധി മേഖലകളുണ്ട്. ഈ മേഖലകളിലൂടെയല്ലാതെ പോയിട്ട് നമുക്കൊരു പ്രശ്‌നവും പരിഹരിക്കാന്‍ പറ്റില്ല. നല്ലൊരു ഉദാഹരണം, ശ്രീലങ്കയിലെ തമിഴന്‍മാരുടെ പ്രശ്‌നമാണ്. അവിടെ പിന്നീട് പ്രധാനമന്ത്രിയായ സിരിമാവോയുടെ ഭര്‍ത്താവ്, പിന്നീട് പ്രസിഡണ്ടായ ചന്ദ്രികാകുമാരതുംഗെയുടെ അച്ഛന്‍ ബണ്ടാരനായകെ 1983-ല്‍ ഭരിക്കുമ്പോള്‍ ശ്രീലങ്കയിലെ ഔദ്യോഗിക ഭാഷ സിംഹളീസ് മാത്രം ആണ് എന്ന ഒരു നിയമം കൊണ്ട് വന്നു. തമിഴന്‍മാരോട് വിവേചനം കാട്ടുന്നു,പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അനേകദശകങ്ങളായി മനുഷ്യത്വരഹിതമായ പ്രശ്‌നങ്ങള്‍ ശ്രീലങ്കയില്‍ നടക്കുന്നു, ശരിയാണ്. പക്ഷേ വേലുപ്പിള്ള എന്ന ഗാന്ധിയനായ മനുഷന്റെ മകനായ വേലുപ്പിള്ള പ്രഭാകരന്‍ (വേലുപ്പിള്ളയെ ആളുകള്‍ വിളിച്ചിരുന്നത് ഗാന്ധിയന്‍വേലുപ്പിള്ള എന്നായിരുന്നൂ. പ്രഭാകരന് കണ്ണ് തെളിയുമ്പോള്‍ അദ്ദേഹം കാണുന്നത് വീടിന്റെ കോലായയിലെ ചുമരില്‍ കാണുന്ന ഗാന്ധിയുടെ ചിത്രമാണ്, 12-മത്തെ വയസ്സിലാണ് പ്രഭാകന്‍ ഗാന്ധിക്കരികില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഫോട്ടോ വെയ്ക്കുന്നത്. 16 വയസ്സ് തികയുമ്പോഴേക്കും മകന്‍ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് മനസ്സിലാക്കിയ വേലുപ്പിള്ള പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയപ്പോള്‍ മകന്‍ ഓടിപ്പോയി. പിന്നെ ഒരു വട്ടം മാത്രമേ വേലുപ്പിള്ളക്ക് സ്വന്തം മകനേ കാണാന്‍ കഴിഞ്ഞുള്ളൂ ! ) എന്ത് പ്രശ്‌നം പരിഹരിച്ചു...? പ്രശ്‌നപരിഹാരത്തിന് വേണ്ടി ഏത് രാഷ്ട്രീയപാര്‍ട്ടിയാണ് ഉണ്ടാക്കിയത് ..? ഒന്നുമില്ല, അദ്ദേഹം ഉണ്ടാക്കിയത് ഒരു സൈന്യം മാത്രമാണ്, ചാവേറുകളുടെ ഒരു സംഘം മാത്രമാണ്. അദ്ദേഹം ഒരു രാഷ്ട്രീയനേതാവായിരുന്നില്ല, അദ്ദേഹം ഒരു ഒളിത്തലവനായിരുന്നു, സൈന്യത്തലവനായിരുന്നു. കൊല്ലാനും മരിക്കാനുമായിരുന്നൂ അദ്ദേഹം പഠിപ്പിച്ചത്. LTTE -യുടെ മുഴുവന്‍ ആളുകളുടേയും കഴുത്തില്‍ പൊട്ടാസ്യം സയനൈഡ് ഉണ്ടായിരുന്നു. ആ ലോക്കറ്റ് വിഴുങ്ങി സൈന്യം വെടിവെച്ചുകൊന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്ത് പ്രശ്‌നമാണ് പ്രഭാകരന്‍ പരിഹരിച്ചിട്ടുള്ളത് ..? മഹാരാഷ്ട്രയിലെ മറാത്തികളുടെ എന്ത് പ്രശ്‌നമാണ് താക്കറെ പരിഹരിച്ചിട്ടുള്ളത് ..? പ്രഭാകരന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം, പ്രഭാകരന്‍ ഇങ്ങനെ വഴി തിരിയുമ്പോള്‍ പ്രഭാകരന് ആദ്യമായി അദ്ദേഹത്തിന് പിന്തുണ കൊടുത്ത് ഒരു കോടി രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് സംഭാവന കൊടുക്കുന്നത് എം.ജി.രാമചന്ദ്രനാണ്. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയാണ് എം.ജി.ആര്‍. തൂത്ത്ക്കുടിയില്‍ നിന്ന് 23 കിലോമീറ്റര്‍ പോയാല്‍ കൊളംബോ ആയി. അത്ര അടുത്താണ്. ഇവിടെ തമിഴ് വികാരം കൊണ്ട് എം.ജി.ആറിന് രാഷ്ട്രീയനേട്ടം ഉണ്ടാക്കണം. പ്രഭാകരന്‍ അങ്ങനെയാണ്. പ്രഭാകരന് സ്വന്തമായി വിമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മതിമതനി ഷോപ്പിംഗിന് പോകുന്നത് വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടാണ്. സ്വന്തമായ ഏയര്‍പോര്‍ട്ടുള്ള ഒരേയൊരു ഭീകരവാദസംഘടനയായിരുന്നൂ LTTE. ആ കാലത്ത് ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേകിച്ച് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആ കാര്യത്തില്‍ വലിയ അനീതി കാണിച്ചിട്ടുണ്ട്. ഞാനിത് പറയുന്നത് ഒരു താരതമ്യത്തിന് വേണ്ടിയാണ്. ശ്രീലങ്കന്‍ ഗവണ്‍മെന്റും പുലികളും തമ്മിലുള്ള പ്രശ്‌നത്തില്‍ മദ്ധ്യസ്ഥം പറയാന്‍ പോയാല്‍ മദ്ധ്യസ്ഥം കേട്ട് തിരിച്ച് വരുന്നതിന് പകരം പട്ടാളത്തെ അയക്കുകയാണ്, ശാന്തിസേന എന്ന പേരില്‍. ജാഫ്‌നയില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന് കൊടുത്ത പേര് ശാന്തിസേന ...! എന്ത് മാത്രം അന്യായമാണ് അവര്‍ നടത്തിയത്, എത്രയാണ് അവരുടെ ബലാല്‍സംഗത്തിന്റെ കണക്ക്, എത്രമാത്രം കൊള്ളയടിച്ചു എന്ന് ലോകം അറിഞ്ഞത് കൃഷ്ണയ്യര്‍ ഹിന്ദുവില്‍ നാല് ലക്കത്തില്‍ ഒരു പരമ്പര എഴുതിയിട്ടാണ്. ശാന്തിസേന ചെയ്തയിന്റെ വില ശ്രീപെരുംമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊടുത്തു. സിക്കുകാരുടെയിടയില്‍ തീവ്രവാദം വളര്‍ത്തിയതിന്റെ വില ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ കൊടുത്തു. എന്താണ് നമ്മള്‍ പഠിക്കുന്നത് ? എന്താണ് നമ്മള്‍ മനസ്സിലാക്കുന്നത് ? ഇവിടുത്തെ ദളിതര്‍ക്കോ, മുസ്ലീങ്ങള്‍ക്കോ ക്രിസ്ത്യാനിക്ള്‍ക്കോ എന്ത് പ്രശ്‌നമുണ്ട് ആ പ്രശ്‌നം ഹിംസ കൊണ്ട്, അക്രമം കൊണ്ട്, യുദ്ധം കൊണ്ട് പരിഹരിക്കാമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു തമാശയുണ്ട്: മുഹമ്മദലി ജിന്നയോട് സരോജിനി നായിഡു (സരോജിനി നായിഡുവിന് വലിയ പ്രണയമായിരുന്നൂ ജിന്നയോട്. ജിന്നയെ അനവധി പെണ്ണുങ്ങള്‍ പ്രണയിച്ചിട്ടുണ്ട്. ജിന്നയെപ്പറ്റിയുള്ള ഒരു തമാശ അദ്ദേഹം ജീവിതത്തില്‍ ആകെ വായിച്ചൊരു കവിത സരോജിനി നായിഡു അയച്ച പ്രേമലേഖനമാണെന്ന ഒരു കഥയുണ്ട് ) പറയുന്നുണ്ട് :ജിന്നാ, ഏത് പ്രശ്‌നത്തിനും ബാപ്പു ഒരു പരിഹാരം കണ്ടുപിടിക്കും. ഏത് പരിഹാരത്തിനും നിങ്ങള്‍ ഒരു പ്രശ്‌നം കണ്ടുപിടിക്കും . '

ഇന്ന് പരിഹാരമാണെന്ന് വെച്ച് ഉണ്ടാക്കുന്ന സാധനം മുഴുവന്‍ പ്രശ്‌നങ്ങള്‍ മാത്രം സൃഷ്ടിക്കുന്നു. ഇവിടുത്തെ ദളിതരുടെ പ്രശ്‌നം പരിഹരിക്കാന്‍, ഇവിടുത്തെ ക്രിസ്ത്യാനികളുടെ പ്രശ്‌നം പരിഹരിക്കാന്‍, ഇവിടുത്തെ മുസ്ലീങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കൈയ്യും കാലും വെട്ടുന്ന കൊട്ടേഷന്‍ സംഘത്തെ ഉണ്ടാക്കിയാല്‍ മതി എന്ന് പ്രഖ്യാപിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയുമുണ്ടാവുന്നു.


കൊലപാതകങ്ങള്‍ എങ്ങനെയാണ് മതപ്രവര്‍ത്തനമാകുന്നത് ..? കൊലപാതകങ്ങള്‍ എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് ..? അതൊക്കെ പണം വാങ്ങി ചെയ്യുന്ന കൊട്ടേഷന്‍ പ്രവര്‍ത്തനമാണ്. മറ്റൊന്നുമല്ല, ഒരു രാഷ്ട്രീയവും ആകുന്നില്ല, ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല .


രാഷ്ട്രീയക്കാരെപ്പോലെ ഇന്നത്തെ അന്തരീക്ഷം ചീത്തയാക്കിയതിന് മാധ്യമങ്ങള്‍ക്കും വല്ലാത്ത പങ്കുണ്ട്. ഇവിടുത്തെ മാധ്യമപ്രവര്‍ത്തനത്തിന് യാതൊരു മൂല്യബോധവുമില്ല, എല്ലാ മാധ്യമങ്ങളുമല്ല. ഏതെങ്കിലും ഒരു തീവ്രവാദിസംഘടനയുടെ ഒരു ജില്ലാനേതാവാകുന്നതോട് കൂടി, പിന്നെ ഇയാള്‍ സമൂഹത്തില്‍ വലിയൊരു VIP ആയിട്ട് പരിണമിപ്പിക്കും മാധ്യമങ്ങള്‍. ഇവിടെ 50-ും 60-ും വര്‍ഷം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ ആളുകളുടെ കൂടെയിരുന്ന് ചാനലുകളില്‍ വര്‍ത്തമാനം പറയുകയാണ്. അത് അങ്ങനെയാണ്, ഇത് അങ്ങനെയാണ് - അസംബന്ധമാണ് ഈ പറയുന്നത്. അവരുടെ ലോകത്തേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് പോലെ മാധ്യമങ്ങള്‍ അവരുടെ വാക്കുകള്‍ക്ക് അര്‍ഹതയില്ലാത്ത പ്രാധാന്യം കൊടുക്കുകയാണ് .

സമ്മതിക്കുന്നൂ, പൗരാവകാശമുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവന്റെ കൈ വെട്ടാം എന്നും കൈ വെട്ടിയത് ശരിയാണെന്നും പറയുന്നതാണോ അഭിപ്രായസ്വാതന്ത്ര്യം .

ഇവര്‍ക്ക് പണം വരുന്നുണ്ട്, ഇവര്‍ക്ക് മീഡിയ ഒരിക്കലും കൊടുക്കാത്ത് പബ്ലിസിറ്റി കൊടുക്കുകയും ചെയ്യുന്നു എന്നിടത്താണ് പ്രശ്‌നം . ഇതൊരു ചെറിയ കാര്യമല്ല. കാരണം ആളുകള്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് പബ്ലിസിറ്റി/ഫെയിം എന്നത് പണം പോലൊരു സ്വാതന്ത്ര്യം തന്നെയാണ് . ഇവിടെ ഒരു തെറ്റിദ്ധാരണ പരക്കെയുണ്ട്. പരസ്യവും പ്രശസ്തിയും ഒന്നാണെന്ന്. അത് ശരിയല്ല. ഇപ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പരസ്യത്തില്‍ വരുന്നു. അത് പ്രശസ്തിയല്ല, പരസ്യമാണ്. അദ്ദേഹം പണം മുടക്കിയ സ്വന്തം സ്ഥാപനത്തിന്റെ all in all ആയി അദ്ദേഹം വരികയാണ്. നിങ്ങള്‍ ഒരു ഉല്‍പ്പന്നം ഉണ്ടാക്കുക, ആ ഉല്‍പ്പന്നത്തിന്റെ മോഡലായി നിങ്ങള്‍ സ്വയം അവരോധിക്കുക എന്ന മട്ട്. ഒരു തെറ്റുമില്ല. കാരണം അദ്ദേഹം കാശ് മുടക്കി, അദ്ദേഹം തന്നെ അവതരിക്കപ്പെടുന്നു. നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍മതി , അല്ലെങ്കില്‍ ഓഫാക്കി പോകാം. അദ്ദേഹത്തിന് പരസ്യം ഉണ്ട്. പക്ഷേ അത് പ്രശസ്തിയല്ല. സിഗ്മണ്ട് ഫ്രോയിഡ് എന്താണ് പ്രശസ്തി എന്ന് ഒരിക്കല്‍ പറയുകയുണ്ടായി, നമുക്ക് നേരിട്ട് അറിഞ്ഞ് കൂടാത്ത ഒരാളുടെ സ്‌നേഹം കിട്ടലാണ് അതെന്ന്. അങ്ങനെ സ്‌നേഹം കിട്ടുന്ന എത്ര നേതാക്കന്‍മാര്‍, എത്ര ഭൂപ്രഭുക്കള്‍ എത്ര എഴുത്തുകാര്‍ എത്ര മാധ്യമപ്രവര്‍ത്തകര്‍ വാസ്തവത്തില്‍ കേരളത്തില്‍ ഉണ്ട് എന്നാലോചിക്കേണ്ടതുണ്ട് .

ഫാസിസത്തെ എതിര്‍ക്കുക എന്നത് ഒരു എളുപ്പമുള്ള കാര്യമല്ല. മുസോളിനിയുടെ മകന്റെ മകള്‍ എലിസബത്ത് എന്ന് പേരായ അതിസുന്ദരിയായ ചെറുപ്പക്കാരി ഇപ്പോള്‍ ഇറ്റലിയില്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുകയാണ്. അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്. എല്ലാത്തിനേയും അടക്കി വാഴുന്ന ഏകാധിപത്യത്തോട് അത് സൃഷ്ടിക്കുന്ന അടിമത്വത്തോട് മനുഷ്യമനസ്സിന് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ആവേശമുണ്ട്. അല്ലെങ്കില്‍ എങ്ങനെയാണ് ഹിന്ദുമഹാസഭയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകന്‍ അതിന്റെ പ്രധാനപ്പെട്ട എഴുത്തുകാരന്‍ അതിന്റെ പ്രധാനപ്പെട്ട ഒരു മാസികയുടെ പത്രാധിപരായ നാഥൂറാം ഗോഡ്‌സേ ജനുവരി 20-ാം തീയ്യതി തന്റെ അനിയന്‍ നടത്തിയ ബോംബേറ് പരാജയപ്പെട്ടപ്പോള്‍ സ്വയം ചെന്ന് ഗാന്ധിജിയെ വെടിവെച്ച് കൊല്ലുന്നത് . ഈശ്വരനെ വെടിവെച്ച് കൊല്ലുന്നത് പോലെയാണ് .

നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ബാധയായിട്ട് ഏറ്റവും വലിയ പ്രശ്‌നമായിട്ട് നമ്മള്‍ എന്ന് മത-വര്‍ഗ്ഗീയതയെ തിരിച്ചറിയുന്നുവോ അന്ന് മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുലള്ളൂ . പലസ്തീനില്‍ പ്രശ്‌നങ്ങളില്ല .ഇറാഖില്‍ പ്രശ്‌നങ്ങളില്ല .ഇറാനിലോ പാക്സ്ഥാനിലോ പ്രശ്‌നങ്ങളില്ല കാശ്മീരില്‍ പ്രശ്‌നങ്ങളില്ല എന്ന് വെച്ചിട്ടല്ല. അവിടുത്തെ ഒരു പ്രശ്‌നവും ചര്‍ച്ച ചെയ്ത് ഇവിടെ വോട്ടാക്കി മാറ്റിയിട്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കുകയില്ല .ഗുജറാത്തില്‍ ഇല്ലാത്ത സമാധാനത്തിന്റെ കഥ പറഞ്ഞ് കേരളത്തില്‍ ഉള്ള സമാധാനം നശിപ്പിക്കുന്ന ഒരു പണി അവസാനിപ്പിച്ചില്ലങ്കില്‍ ഒരു കാര്യവുമില്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം കേരളത്തില്‍ ആണ് മുസ്ലീംസമൂഹം ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നത്. എന്ത് കൊണ്ടാണ് എത്തിയത് എന്ന് മുസ്ലീങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ഒരു മിനുട്ട് ആലോചിച്ചാല്‍ മനസ്സിലാവും. 1979-ല്‍ സി.എച്ച്.മുഹമ്മദ് കോയ കേരളസംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുണ്ട്. അന്ന് സി.എച്ച്.മുഹമ്മദ് കോയ അടക്കം 11 മെമ്പര്‍മാരാണ് കേരളമന്ത്രി സഭയില്‍ മുസ്ലീങ്ങള്‍ ഉള്ളത്. ആ സ്ഥലമാണിത്. അപ്പോള്‍ അന്യായത്തിന്റെ പേരിലാണ് അവഗണനയുടെ പേരിലാണ് ഇവിടെ വാളെടുത്തത് എന്ന് ഈ വികാരത്തിന്റെ പേരില്‍ ഈ വിശ്വാസത്തിന്റെ പേരില്‍ പറയുന്നവര്‍ വാസ്തവത്തില്‍ പാവങ്ങളെ പറ്റിക്കുകയാണ്. ഒന്നുമില്ല, യാതൊന്നുമില്ല. പ്രഭാകരനെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രീലങ്കയിലെ തമിഴന്‍മാര്‍ക്ക് മാത്രമാണ്. താക്കറെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടെങ്കില്‍ അത് മഹാരാഷ്ട്രയിലെ മാറാത്തികള്‍ക്ക് മാത്രമാണ്. ബിന്ദ്രന്‍ ബാലയെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടായിട്ടുണ്ടെങ്കില്‍ അത് പഞ്ചാബിലെ സിക്കുകാര്‍ക്ക് മാത്രമാണ് . ഇന്നത്തെ ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിന്റേയും ഇവിടുത്തെ എന്‍.ഡി.എഫിന്റേയും പ്രവര്‍ത്തനം കൊണ്ട് ആര്‍ക്കങ്കിലും ആപത്തുണ്ടെങ്കില്‍ അത് ഇവിടുത്തെ മുസ്ലീങ്ങള്‍ ക്ക് മാത്രമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതുകൊണ്ട് കാശ് കിട്ടാനുള്ള ഒരു ക്വട്ടേഷന്‍ പണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത് അത് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവവും വിവേകവും വഴിതെറ്റിപ്പോകുന്നവര്‍ക്ക് ഉണ്ടാവട്ടെ.

(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം 
വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് എം.എന്‍ . കാരശ്ശേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം)

(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു' 

അർഹിക്കുന്ന ജനത്തിന് അർഹിക്കുന്ന സർക്കാർ

@Vijayakumar Blathur Said In FB

അർഹിക്കുന്ന ജനത്തിന് അർഹിക്കുന്ന സർക്കാർ

കേരള സർക്കാർ ജീവനക്കാർ ''പൊതുജനത്തിന്റെ" ശത്രുക്കളായതെങ്ങനെ? ഇത്ര ദിവസവും വാശിയോടെ പലരും ആക്രമിക്കുകയായിരുന്നു.സമരം തോൽക്കണമെന്ന് ആശിക്കുകയായിരുന്നു .ജയിച്ചോ തോറ്റോ എന്ന ചർച്ചക്കിടയിൽ ഒരു പോസ്റ്റ്മോർട്ടം .
(ഇരുപതു കൊല്ലമായി സർക്കാർ ജോലിക്കാരനായതിനാൽ ഞാൻ പറയുന്നത് കേൾക്കുംമുമ്പ് വടി എടുക്കല്ലെ..പക്ഷപാതമില്ലാതെയാണ് എന്റെ നിരീക്ഷണം)
കേരളത്തിലെ ഏഴു ലക്ഷം സർക്കാർ ജോലിക്കാരിൽ പകുതി അദ്ധ്യാപകർ ,അതിൽ മുക്കാൽ പങ്കും പണം കൊടുത്ത് ജോലി വാങ്ങിയ ഐഡഡ് സ്കൂൾ അദ്ധ്യാപകർ.(തീർച്ചയായും സാമൂഹ്യ നീതിയെക്കുറിച്ച് വാതുറക്കാൻ അർഹതയില്ലാതവർ- പഞ്ചായത്ത് ഇലക്ഷനു മത്സരിക്കാനും, ഭരിക്കുന്ന മന്ത്രിയെ കവലയിൽ ചീത്തപറയാനും,സഹകരണ ബാങ്കിൽ ഡയറക്ടരാകാനും ഒക്കെ അനുവാദത്തോടെ സർക്കർ ശമ്പളം പറ്റുന്നവർ)ഇവരടക്കമുള്ള അദ്ധ്യാപകർ കൈക്കൂലിക്കാരാണെന്ന് ആരും പറയില്ലല്ലോ.(പഠിപ്പിക്കുന്നതിനെ ചിലപ്പോൾ കുറ്റം പറഞ്ഞേക്കാം)പിന്നെ സകലമാന വകുപ്പുകളിലും ഉള്ള ഗുമസ്ഥന്മാർ.ചില സംവരണക്കാരും ആശ്രിത നിയമനക്കാരും ഒഴിച്ച് ഭൂരിപക്ഷവും കഠിനപരീക്ഷകൾ കടന്ന് ലക്ഷക്കണക്കിനു ഗ്രാജ്യേറ്റ്-പോസ്റ്റ് ഗ്രാജ്യ്വേറ്റ് ധാരികളുടെ മത്സരം വിജയിച്ച് ആദ്യമെത്തിയ പത്തു മുന്നൂറുപേരുകളിലെ ഭാഗ്യക്കാർ.(ഇവർക്ക് ലോട്ടറിയെടുക്കലാണിതിലും സാദ്ധ്യത).പലരും അതി ബുദ്ധിമാന്മാർ.(അസൂയയോടെ മനസ്സിൽ കുറ്റം പറഞ്ഞു തുടങ്ങുന്നവർ ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതി നൂറിൽ താഴെ റാങ്കിൽ ഒന്ന് എത്തിക്കാണിക്കാനാവുമോ?)ഇവരിൽ എല്ലാവരും കൈക്കൂലിക്കാരാകുകയാണോ നിമിഷം കൊണ്ട്? എത്ര ഡിപ്പാർട്ടുമെന്റുകളാണ് കൈക്കൂലി കൂമ്പാരങ്ങൾ..റജിസ്റ്റ്രെഷൻ,ആർ.ടി.ഓ,ചെക്ക് പോസ്റ്റുകൾ, പോലെയുള്ള വകുപ്പുകളിൽ വലിയതോതിൽ അഴിമതിയുണ്ട് എന്നത് വാസ്ഥവം.പക്ഷെ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ എത്രയാണ്? ഇവിടങ്ങളിൽ തന്നെ ഒരു പൈസ കൈക്കൂലി വാങ്ങാത പലരും ഉണ്ട്. ആശുപത്രികൾ, ടെക്നിക്കൽ സ്ഥാപനങ്ങൾ,ഗവേഷണ കേന്ദ്രങ്ങൾ,ട്രൈനിങ്ങ് കേന്ദ്രങ്ങൾ,...ഇവിടങ്ങളിലൊക്കെ വളരെ കുറച്ച്പേർ മാത്രമാണ് പിടിച്ചുപറിക്കാർ.എന്റെ പരിചയത്തിൽ ഒരു പൈസപോലും ജീവിത ത്തിൽ കൈക്കൂലി വാങ്ങാത്ത നൂറുകണക്കിനു പേർ പിരിഞ്നു പോയിട്ടുണ്ട്.
ഈയുള്ളവനും പല ആപ്പീസുകളിൽ നിന്നും വളരെ കൈപ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്..കൈവെച്ചുപോകും ചിലരുടെ ആപ്പീസ് ജീവിതം കാണുമ്പോൾ.പക്ഷെ നമ്മുടെ ഭരണ വ്യവസ്ഥയുടെ നൂലാമാലകൾക്ക് ആരാണുത്തരവാദി.ഇപ്പഴും വളരെ പഴഞ്ചൻ രീതികൾ നാം തുടരുന്നു,ചുവപ്പ് നാട എന്ന് കളിയാക്കിയതുകൊണ്ട് കാര്യമില്ല.ഈ നാട സംവിധാനം ആരു മാറ്റും .മനപ്പൂർവ്വം വൈകിക്കുന്നത് കൂടാതെ ഈ സംവിധാനം കുറേ സമയം കളയുന്നുണ്ട്.
മറുനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കുന്നതിനെക്കുറിച്ച് വാചാലമാകുന്നവർ ചില ആപ്പീസുകളിലെ ജോലി ഭാരം കാണാഞ്ഞിട്ടാണ്. എല്ലായിടത്തും സൊറപറഞ്ഞിരിപ്പല്ല എല്ലാവരും..അങ്ങിനെ ആയിരുന്നെങ്കിൽ ഈ റവന്യു മുഴുവൻ പിരിക്കപ്പെടുകയും ഭരണ ചക്രം ഉരുളുകയും ഒന്നും ചെയ്യില്ല,.എല്ലുമുറിയെ പണിയെടുക്കുന്ന നിരവധിപ്പേരെ എനിക്കറിയാം..(കിമ്പളം ഒന്നുമില്ലാതെ ).നമ്മുടെ ആപ്പീസുകളെ ,സംവിധാനങ്ങളെ ഇകഴ്തിക്കാണേണ്ടതില്ല.(മറ്റു സംസ്ഥാനങ്ങളെ അപെക്ഷിച്ച്) വളരെ കാര്യക്ഷമമാണ് നമ്മുടെ സിവിൽ സർവീസ്.പ്രാപ്തർ. പൂർണ്ണമായും സർക്കാർ ജോലി മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ. സത്യത്തിൽ നമ്മുടെ ജീവനക്കാരിൽ 5 ശതമാനം മാത്രമാണ് കിമ്പളക്കാർ.പക്ഷെ നാം ഏറ്റവും അധികം സമയം ഇടപെടുന്നത് ഇവരുമായാണ്. അതുകൊണ്ടുതന്നെ ഒരു സാമാന്യവത്കരണം നടത്തുന്നു. എല്ലാ സർക്കർ ഉദ്ധ്യോഗസ്ഥരും കള്ളന്മാർ എന്ന്. ഇതു മലയാള പത്രങ്ങൾ വായിച്ച് കേരളത്തിലെ അച്ഛന്മാരെല്ലാം മകളെ പീഡിപ്പിക്കുന്നവരാണെന്ന സാമാന്യ വത്കരണം പോലെ ബാലിശം.
ഇനി "പൊതു ജനം" അതാരാണ് ..കേട്ടാൽ സാധു..വാഹന അപകടമുണ്ടാകുമ്പോൾ മൊബൈലിൽ പകർത്തി ആസ്വദിക്കുന്നവർ, മണലൂറ്റി കരിഞ്ചന്തക്ക് വിറ്റ് പണം കൊയ്യുന്നവർ,അറുത്ത് പണം നേടുന്ന കച്ചവടക്കാർ, കൈയിട്ടുവാരുന്ന രാഷ്ട്രീയക്കാർ,ആയിരം കോടിക്ക് കുടിച്ച് കൂത്താടുന്ന കുലദ്രോഹികൾ, പണിയെടുക്കാതെ കൂലിവാങ്ങി ഭീഷണിപ്പെടുത്തുന്ന്തൊഴിലാളികൾ,അഴിമതിക്കതകൾ കേട്ടിട്ടും അനങ്ങാതിരിക്കുന്നവർ..ഇവരൊക്കെയാണ് ഭൂരിപക്ഷം..ഇവരുടെ ഇടയിൽ നിന്നും തന്നെയാണ് സർക്കാർ ജോലിക്കാരനും ജനിച്ചത്..അവർ മാത്രം ഹരിശ്ചന്ദ്രന്മാരാകണം എന്ന വാശി നടക്കുമോ?
ഇനി സർക്കാരാപ്പീസിലെ പെരുമാറ്റം...മാന്യത, സഹായമനസ്ഥിതി..ചില്ലറയില്ലാത്തതിനു കടിച്ച് കീറുന്ന ബസ് കണ്ടക്ടർ മുതൽ , ഉച്ച ഊണിനു പൊരിച്ചതില്ലാത്തതിനു പ്ലേറ്റ് തട്ടി എഴുന്നേൽക്കുന്ന തൊഴിലാളി മുതൽ എവിടെയെല്ലാമാണ് മലയാളിയുടെ പൊതു സമൂഹം മാന്യമായി ആരോടെങ്കിലും പെരുമാറാറുള്ളത്.. അത് സർക്കരാപ്പീസിലും അങ്ങിനെ തന്നെ.
========================================
Ravanan Kannur Said
ഉധ്യൊഗസ്തരെ മാത്രം കുറ്റം പറഞ്ഞു നമുക്ക് തടി തപ്പാന്‍ കഴിയില്ല എന്ന് തോനുന്നു എന്റെ ചെറിയ അറിവ് വച്ച് , നിയമത്തിലെ നൂലാ മാലകള്‍ , സമീപിക്കുന്നവന്റെ ഇടപെടലുകള്‍ , എല്ലാം വളഞ്ഞ വഴിയില്‍ നടക്കണം അല്ലേല്‍ കൈക്കൂലി കൊടുത്താല്‍ നടക്കും ഇല്ലേല്‍ നടക്കില്ല എന്നുള്ള ചിന്താഗതി ഇതില്‍ ഒക്കെ സമൂല മാറ്റം ആവിശ്യം ആണു, ഒരു ദിവസം കൊണ്ട് നടക്കുന്ന ഒന്നും അല്ല ഇത് , പക്ഷെ ഇടതു പക്ഷ സംഘടനകള്‍ മനസുവച്ചാല്‍ എത്രയും പെട്ടന്ന് നടപ്പിലാക്കാനും കഴിയും കാരണം സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരി പക്ഷവും ഇടതു പക്ഷ യൂണിയനില്‍ പെട്ടവര്‍ ആണ് എന്ന് തന്നെ ആണ് എന്‍റെ അറിവ് , സമൂലമായ ഒരു മാറ്റം വരുത്തി ജന പിന്തുണ നേടി എടുക്കാനും ഉധ്യൊഗസ്തര്‌ ജനത്തിന്റെ കൂട നിക്കുന്നു എന്നും സര്‍ക്കാര്‍ ഓഫീസുകള്‍ വെറും കൈക്കൂലി കേന്ദ്രങ്ങള്‍ അല്ല എന്നുള്ള രീതി മാറ്റി എടുക്കാന്‍ ഇതിനു സാധിക്കും , തെറ്റ് ചെയ്യുന്നവനെ സംഘടനകള്‍ സംരക്ഷികുന നിലപാടുകള്‍ തിരുത്താന്‍ തയ്യാര്‍ ആവണം , അവര്‍ക്ക് തക്കതായ ശിക്ഷാ നടപടികള്‍ കൊടുത്തു , വേറെ ഒരാള്‍ക്ക്‌ ഇത് പോലെ ചെയ്യാന്‍ കഴിയാത്ത മാനസീക അവസ്ഥ ഉണ്ടാക്കി എടുക്കണം .
അല്ലേല്‍ അവകാശത്തിനു വേണ്ടു സമരം അത് പോലെ ഉള്ള വിഷയം വരുമ്പോള്‍ ജനം കരുതും ഇവനൊക്കെ കൈക്കൂലി കൊടുത്തു കാര്യം നടത്തി തരുന്നവന്‍ ആണ് , പോയി പണി നോക്കട്ടെ എന്ന് !

അടുത്തിടെ നടന്ന രണ്ടു സമരം കൊണ്ട് സീ പി ഐ എം പഠിക്കേണ്ടത് ഇവയൊക്കെ!!

അടുത്തിടെ നടന്ന രണ്ടു സമരം  കൊണ്ട് സീ പി ഐ എം പഠിക്കേണ്ടത് ഇവയൊക്കെ!!

1. സമരം എങ്ങിനെ ചെയ്യണം എന്ന് ആണ്ടികള്‍  ക്ലാസ് തരും കൃത്യായി ക്ലാസില്‍ പോയി പഠിച്ചു വരിക , എന്നിട്ട് സമരം ചെയ്യുക്ക .

2. സംഘികള്‍ , സുടപ്പികള്‍ ഒക്കെ പണ്ട് ഒക്കെ നടത്തിയ സമാധാന പരമായ സമരംകണ്ട് ശീലിക്കുക്ക , വേണേല്‍ പണ്ട് ആണ്ടികള്‍ നടത്തിയ വിമോചന സമരം ഒരു മാതൃക ആക്കാവുന്നത് ആണ് കോച്ചിംഗ് ക്ലാസും തരും.

3. സമരം തുടങ്ങുന്നതിനു മുന്നേ ആക്ടിവിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ സസൂസ്ക്ഷ്മം നിരീക്ഷിച്ചു സീ പി ഐ എം കിവി ക്കാരോട്  അത് പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറയുക സമരത്തിന്‌ ദിശാ ബോധം കിട്ടാന്‍ വേണ്ടി അത് നല്ലതാ.

4. സമരം സമയത്ത് ആര് എന്ത് ചെയ്താലും നിങ്ങള്‍ പിടിക്കപ്പെടും
/തലയില്‍ വരും , ജയിലില്‍ പോകാന്‍ തയ്യാറയി ഇരിക്കുക്ക .

5. മനോരമ , മാത്രൂമി, തുടങ്ങി നിക്ഷ്പക്ഷ പത്രക്കാരോട്   സമരക്കാര്‍ നടത്തുന്ന ചര്‍ച്ച മീറ്റിംഗ് എന്നിവയില്‍ വന്നിരിക്കാന്‍ പറയുക , അവരാണല്ലോ   കേരളത്തിന്റെ ഭാവി ഭാഗധേയം  തീരുമാനിക്കുന്നത്‌ .

6. സമരം ചെയ്യേണ്ടുന്ന വിഷയം എന്നതായിരിക്കണം  എന്നതില്‍ ആണ്ടികള്‍ ലിസ്റ്റ് തരും അത് സ്വീകരിക്കുക്ക .

7. മുന്നേ ഭരിക്കുമ്പോള്‍ സീ പി ഐ എം / ഇടതുപക്ഷം ചെയ്യാത്ത കാര്യം വല്ക്ലതും ഉണ്ടേല്‍ അത് ചെയ്യരുത് .

8. മുന്നേ ചെയ്തുപോയ വല്ല തെറ്റുകളും ഉണ്ടേല്‍ അത് തിരുത്തരുത് .
പുതിയ വിഷയം വല്ലോം  ആണ്ടികള്‍ സമ്മതികുക്ക ആണേല്‍സമരം ചെയ്യുക.

9. ജനത്തെ പെരുവഴിയില്‍ വിട്ടു സുടപ്പികളെ ,സംഘികളെ . ആണ്ടികളെ മറ്റു ജാതി മത കോമരങ്ങളെ അവരുടെ മൊതലാളിമാരെ ഞങ്ങള്‍ എന്താണ് /എന്തിനാണ് സമരം ചെയ്യുന്നു എന്ന് ബോധ്യപ്പെടുത്തുക അവരു ആണല്ലോ ഭാവി വാഗ്ദാനം  കേരളത്തിന്റെ !!


10. സമരം നടത്തി വിജയിച്ചാലും /തോറ്റാലും അതിനെ കുറിച്ച് വല്ലും മറുപടി പറഞ്ഞാല്‍ ത്വാതീകം എന്ന് ചുവടെ ചേര്‍ക്കുക്ക, വിശദീകരണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പച്ചില ഫാന്‍സുകാര്‍  പത്തു പേജില്‍ കവിയാതെ എന്തും ഇങ്ങോട്ട് പറയും പക്ഷെ അങ്ങോട്ട്‌ പറഞ്ഞാല്‍ മറുപടി   കിട്ടില്ല , ഇപ്പോഴും ടീ പി , ടീ പി അന്‍പത്തി ഒന്ന് വെട്ടു എന്നും പറഞ്ഞോണ്ട് ഇരിക്കണം .

ലാബെല്‍ : സമരം പഠിക്കാന്‍ പത്തു വഴികള്‍
 ravi k ram

11. സമരം നിർത്തരുത്, സമരഭൂമീൽത്തന്നെ കിടന്ന് ചത്തോണം.

12. സർക്കാരു വഹ പോലീസുകാരെക്കൊണ്ട് ആകാശത്തോട്ട് വെടി വെപ്പിക്കണം. ഒരു കൊക്കിനെയെങ്കിലും വെടിവെച്ചിട്ട് കിട്ടിയിരുന്നെങ്കിൽ അത്താഴപ്പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു.


LINK 

Saswath S Suryansh [ മത - ദൈവ വിശ്വാസികള്‍ ദയവ് ചെയ്ത് വായിക്കേണ്ടത്:]

പഴയ എന്റെ ഒരു ലേഖനം വീണ്ടും ഷെയര്‍ ചെയ്യുന്നു. ഞാന്‍ എന്താണോ, പബ്ലിക്‌ സ്ഫിയറില്‍ ഞാന്‍ പ്രകടിപ്പിച്ചിട്ടുള്ള നിലപാടുകള്‍ എന്താണോ, അതിന് കടകവിരുദ്ധമായി ക്യാരക്റ്റര്‍ അസാസിനേഷന്‍ ചെയ്യാന്‍ മാനിപ്പുലേറ്റര്‍മാരും ഇതൊരു അവസരമായി കണ്ട വേറെ ചിലരും ഇറങ്ങിയത്‌ കൊണ്ട് പറഞ്ഞല്ലേ പറ്റൂ. ഈ പറഞ്ഞതില്‍ നിന്ന് വിരുദ്ധമായി ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തതായി തെളിയിക്കാന്‍ എല്ലാ മാനിപ്പുലേറ്റര്‍മാരെയും വെല്ലുവിളിക്കുന്നു.

മത - ദൈവ വിശ്വാസികള്‍ ദയവ് ചെയ്ത് വായിക്കേണ്ടത്:

കുറച്ചു കാലമായി നിരീശ്വരവാദം/ നിരീശ്വരവാദികളുടെ ജീവിതം/ ഐഡിയോളജി മുതലായവയെ കുറിച്ച് ചില മതവിശ്വാസികളുടെ മുന്‍വിധികളില്‍ ഊന്നിയ കമന്റുകള്‍ ബസ്സിലും ബ്ലോഗിലും ഒക്കെ കണ്ടു വരുന്നതിനു മറുപടി ആയിട്ടാണ് ഇതെഴുതുന്നത്. ഇക്കാര്യത്തില്‍ ആരുടെയെങ്കിലും പേരെടുത്ത് എഴുതുന്നത് അമാന്യത (അങ്ങനെ കരുതുന്നതിന്റെ കാരണം വഴിയെ പറയാം) ആയിരിക്കും എന്നതിനാല്‍ അപ്രകാരം ചെയ്യുന്നില്ല.

എയ്ഥിസം എന്നാല്‍ സത്യത്തില്‍ എന്താണ്? ചെറുപ്പം മുതലേ മനുഷ്യന്‍ എന്ന സാമൂഹ്യജീവിയുടെ ബോധമണ്ഡലത്തില്‍ ഇമ്പ്ലാന്റ് ചെയ്യപ്പെടുന്ന ദൈവം എന്ന സങ്കല്‍പം സത്യത്തില്‍ വെറും ഫെയ്ക്ക് ആണെന്ന് മനസ്സിലാക്കിയവന്‍ (അവന്‍ എന്നുപയോഗിച്ചത് പുല്ലിംഗാര്‍ത്ഥത്തില്‍ അല്ല.) ആണ് ഒരു എയ്ഥിസ്റ്റ്. ശരിക്കും പറഞ്ഞാല്‍ ചെറുപ്പത്തില്‍ കേട്ട് പരിചയിച്ച ദൈവസങ്കല്‍പം മാത്രമല്ല, 'ഇന്റെലിജെന്റ് ഡിസൈനര്‍' മോഡല്‍ ഉഡായിപ്പുകളെയും കാര്യകാരണ സഹിതം തള്ളിക്കളയാന്‍ കഴിയുന്നവര്‍ മാത്രമേ യഥാര്‍ത്ഥ നിരീശ്വരത്വത്തില്‍ എത്തുന്നുള്ളൂ.

നിരീശ്വരത്വം മറ്റൊരു രീതിയിലും വരാം - ഒരു ബ്രോഡ് കാറ്റഗറി ആണിത്- നിര്‍ബന്ധിത/ പ്രചോദിത നിരീശ്വരവാദം. ഇത്തരത്തില്‍ നിരീശ്വരവാദത്തിലേക്ക് വരുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്ക് ലോജിക്കല്‍ ആയ ഒരു അടിത്തറ ഉണ്ടാകണമെന്നില്ല. കമ്യൂണിസം ബേസ് ചെയ്തുള്ള പാര്‍ട്ടികളിലും പെരിയാറുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ദ്രാവിഡ പാര്‍ട്ടികളിലും ഇത്തരത്തില്‍ പെട്ട ആളുകളെ കാണാറുണ്ട്‌. (ചിലപ്പോഴൊക്കെ സ്വന്തം വിശ്വാസം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവരില്‍ ചിലര്‍ക്ക് ഉണ്ടാകുന്നു എന്നത് സത്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. ഇതല്ല നമ്മുടെ വിഷയം.) ഇതേ കാറ്റഗറിയില്‍ വരുന്ന വേറെ ചിലര്‍ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായോ ഒരു ഫാഷന് വേണ്ടിയോ ഒക്കെ നിരീശ്വരവാദത്തില്‍ എത്തിപ്പെടാറുണ്ട്. കുറച്ചു കാലം കഴിയുമ്പോള്‍ എന്തെങ്കിലും ദു:ഖകരമായ സംഭവങ്ങള്‍ ഉണ്ടാകുകയും നേരാം വണ്ണം കോസ് ആന്‍ഡ്‌ എഫെക്റ്റ് അനാലിസിസ് നടത്താതെ ദൈവത്തില്‍ വിശ്വസിക്കാത്തതായിരിക്കണം കാരണം എന്നൊരു നിഗമനത്തില്‍ എത്തി തിരിച്ചു പോകുകയോ ചെയ്യാം. ഇത്തരക്കാരെ എടുത്തു കാണിക്കാന്‍ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹത്തിന് വലിയ താത്പര്യമാണ് താനും. പൈതൃകം സിനിമയിലെ നായകന്‍റെ പോര്‍ട്രേയല്‍ ഓര്‍മയില്ലേ? ഫിലിപ്പ് എം പ്രസാദ് മറ്റൊരു ഉദാഹരണം.

എന്നാല്‍ ഒരു വിശ്വാസി എങ്ങനെയാണ് നിരീശ്വരവാദത്തെ മനസ്സിലാക്കുന്നത്? ഇവിടെ കാണപ്പെടുന്ന മുന്‍വിധികള്‍ ഉത്സവങ്ങള്‍ക്കോ അത് പോലുള്ള മതപരമായ യാതൊരു ചടങ്ങുകള്‍ക്കോ പോകരുത്, ദേവാലയങ്ങളില്‍ പോകരുത്, കുറി, കസവ് മുണ്ട്-ഷര്‍ട്ട്‌, മുണ്ട്- ജുബ്ബ- മാല, മുതലായ മതങ്ങളുമായി അസോസിയേറ്റ് ചെയ്യപ്പെട്ട യാതൊന്നും ധരിക്കരുത്, ബലി പോലുള്ള മരണാനന്തര ചടങ്ങുകള്‍, വിവാഹം മുതലായവയില്‍ കാരണവന്മാര്‍ അടക്കം മറ്റുള്ളവരുടെയെല്ലാം അതൃപ്തി പിടിച്ചു പറ്റിയിട്ടായാലും മതപരമായ യാതൊരു ചടങ്ങും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം - അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌. ഇത്തരം മാമൂലുകളില്‍ തളച്ചിടുക എന്നത് മതത്തിന്റെ സഹജ സ്വഭാവമാണ്. മതവിശ്വാസികളുടെ കാര്യം പറയേണ്ടല്ലോ. തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകുന്ന ശങ്കരാടിയുടെ ചിത്രം കാണിച്ചിട്ട് നിരീശ്വരവാദികള്‍ ഇങ്ങനെയല്ലേ എന്നും പറഞ്ഞു പരിഹസിക്കുന്നവര്‍ അറിയേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ക്കൊരിക്കലും നിരീശ്വരവാദം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം, അത് മനസ്സിലാക്കിയ ഒരാള്‍ പിന്നീട് ദൈവവിശ്വാസി ആയി തുടരില്ല തന്നെ. പകരം യുക്തിവാദവുമായി ബന്ധപ്പെടുത്തി സമൂഹത്തില്‍ ഉറച്ചു പോയ 'പ്രകടനപരത' എത്രത്തോളം കാണിക്കുന്നുണ്ട് എന്നതിലാണ് നിങ്ങള്‍ നിരീശ്വരവാദിയെ അളക്കുന്നത്. പബ്ലിക്‌ ആയി പ്രകടിപ്പിക്കുന്ന നിലപാടുകള്‍ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ടതാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ യുക്തിവാദി ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? അഥവാ, ഇപ്രകാരമൊക്കെ ചെയ്‌താല്‍ അവന്റെ നിലപാടുകള്‍ സാധൂകരിക്കപ്പെടും എന്ന് തിട്ടൂരം ഇറക്കുന്നത് ആരാണ്? അവന്റെ കുടുംബത്തില്‍ എല്ലാവരും ഇപ്രകാരം ആയിരിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണ്? മറ്റൊരു വ്യക്തിയില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പ്‌ സാധ്യമല്ലാത്തവര്‍ ആണോ നിരീശ്വരവാദികള്‍?

ഏറ്റവും രസം, ഈ വിഷയങ്ങളില്‍ സംവാദങ്ങള്‍ക്ക് ഒരുങ്ങാന്‍ പോലും തയ്യാറാകാത്തവരാണ് പരിഹസിക്കാന്‍ വേണ്ടി മാത്രം ഇത്തരം കോക്രിന്യായങ്ങള്‍ പറയുന്നത്. ശബരിമല ദുരന്തത്തോട് അനുബന്ധിച്ച് വളരെയേറെ റീ ഷെയര്‍ ചെയ്യപ്പെട്ട ഒരു 'വിശ്വാസ ലേഖനത്തില്‍' ഡി എന്‍ എ ടെസ്റ്റ്‌ ചെയ്തിട്ടല്ലല്ലോ യുക്തിവാദി തന്തയെ തീരുമാനിക്കുന്നത് എന്ന പരാമര്‍ശം പലരും പലയിടത്തും എടുത്തു പറയുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനത്തെ തരംതാണ രീതിയില്‍ ഉള്ള മൂന്നാം ക്ലാസ് ആനമണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കുന്നതിലെ ശരികേട് ഓര്‍ത്തിട്ടാവണം, ആരും കാര്യമായി പ്രതികരിച്ചില്ല. വിവരമില്ലായ്മയെ അങ്ങനെത്തന്നെ കാണാന്‍ കഴിഞ്ഞതിന്റെ ഫലം ആണത്. (പേരെടുത്ത് പറയുന്നത് അമാന്യത ആകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ.)

ഇങ്ങനെ നിരീശ്വരവാദത്തെ ലോജിക്കല്‍ ആയി ഖണ്ഡിക്കാന്‍ പ്രയാസം നേരിടുമ്പോഴാണ് അടുത്ത ടെക്ക്നിക്ക് ഇറങ്ങുന്നത്- നിരീശ്വരവാദിയുടെ അസഹിഷ്ണുത. ദൈവത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും ദൈവം എന്ന സങ്കല്‍പം ഒരിക്കലും ഉത്തരങ്ങള്‍ തരുന്ന ഒന്നല്ല എന്ന് പറയുന്നതും ഒക്കെ ഈ അസഹിഷ്ണുതയുടെ ഭാഗമാണത്രേ...! ഇക്കൂട്ടരുടെ ദൈവത്തെ കുറിച്ച് സംശയങ്ങള്‍ പാടില്ല. ദൈവത്തെ കുറിച്ച് വാചാലരാകുന്നവരോട് അതെന്താണെന്ന് വിശദീകരിക്കാന്‍ ഒരിക്കലും ആവശ്യപ്പെടരുത്- കാരണം അത് അസഹിഷ്ണുതയാണ്. മതത്തെ പറ്റി ചോദിക്കരുത്. മതം മൂലമുള്ള ദോഷഫലങ്ങള്‍ പറയരുത് - അഥവാ പറഞ്ഞാല്‍ ഇത് രാഷ്ട്രീയത്തില്‍ ഉണ്ടെന്നും പറഞ്ഞ് മതത്തിന്റെ ദുഷ്ചെയ്തികളെ വെള്ള പൂശിക്കോളും. ചുരുക്കത്തില്‍ ചോദ്യം ചോദിക്കുന്നവനെ നിശബ്ദനാക്കാന്‍ ഉള്ള ഒരു തന്ത്രം. ചോദ്യം ചോദിക്കുന്നത്, മതത്തില്‍/ ദൈവത്തില്‍ വിശ്വസിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടല്‍ ആകുന്നതെങ്ങനെ എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

ഇവിടെ ക്യിയര്‍ പ്രൈഡിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നു. അത് വളരെ നല്ലൊരു കാര്യമാണ്. മതത്തെപ്പറ്റി, ഗ്രന്ഥങ്ങളെ പറ്റി വിശ്വാസികള്‍ക്കിടയില്‍ വാഗ്വാദങ്ങള്‍ നടക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തെ പറ്റി ചര്‍ച്ചിക്കുന്നു. എന്നാല്‍ യുക്തിചിന്ത മാത്രം ഭൂഷണമല്ല. എന്തേ? യുക്തിവാദികള്‍ നമ്മുടെ സമൂഹത്തില്‍ ഒരു മൈനോരിറ്റി ആണ്. പലര്‍ക്കും ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ഉറക്കെ പറയാന്‍ ഒരു സ്പെയ്സ് പോലും കിട്ടാറില്ല. അത്ര നികൃഷ്ടമായാണ് പലരും ദൈവനിരാസത്തെ കാണുന്നത്. ഓണ്‍ലൈന്‍ കമ്യൂണിറ്റിയില്‍ എയ്ഥിസം ലോജിക്കല്‍ ആയി ഡിസ്കസ് ചെയ്യപ്പെടണ്ടതാണ് എന്നും എയ്ഥിസ്റ്റ് പ്രൈഡ് ഉയര്‍ത്തിപ്പിടിച്ച് സൊസൈറ്റിയില്‍ കണ്‍സിഡറബ്ള്‍ ആയ ഒരു സ്ഥാനം ഭാവിയില്‍ എങ്കിലും കൈവരിക്കേണ്ടതാണ് എന്നുമുള്ള ചിന്ത ഞങ്ങള്‍ക്കൊക്കെ ആശ്വാ
 പകരുന്നതാണ്. എന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള സ്പെയ്സ് ഇല്ലാതാക്കുക എന്നത് എന്തിന്റെ ലക്ഷണം ആണെന്നും അതിന്റെ പിന്നിലുള്ള അജണ്ടയും മനസിലാകാത്തവര്‍ അല്ല യുക്തിവാദികള്‍.

Saswath S Suryansh 15 Jan 2013 - Public

Adi thyan 13 Jan 2013 - Public LINK - 1

Adi thyan 14 Jan 2013 (edited) - Public LINK - 2

Adi thyan 15 Jan 2013 (edited) - PublicLINK - 3

Anitha Kuriakose 14 Jan 2013 - Public


രവിശങ്കര്‍ വായിക്കാന്‍

രവിശങ്കര്‍ വായിക്കാന്‍


ആനന്ദം ഉണ്ടാകേണ്ടത് യുക്തിചിന്തയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് എന്നുപറഞ്ഞത് മഹാമനീഷിയായ സോഫോക്ലീസാണ്. യുക്തിചിന്ത ഇല്ലാത്തിടത്ത് ആനന്ദമില്ല. ആനന്ദത്തിന്റെ ആ വഴി ആനന്ദോത്സവത്തിന്റെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ മനസ്സിലാക്കാതിരുന്നുകൂടാ. ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന മട്ടില്‍ യുക്തിയുടെ വാതിലുകള്‍ എല്ലാം അടച്ചുപൂട്ടി ആനന്ദത്തെ തിരയുന്നതില്‍ അര്‍ഥമില്ലല്ലോ.

ശ്രീ ശ്രീ യുക്തിയുടെ വാതിലുകള്‍ അടച്ചുപൂട്ടുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍കൊണ്ടാണ്. "കമ്യൂണിസം ഇറക്കുമതിചെയ്ത ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ പാരമ്പര്യത്തെ എതിര്‍ക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതിചെയ്യുന്നതൊക്കെ അസ്വീകാര്യമാണെന്നും പാരമ്പര്യത്തെ എതിര്‍ക്കുക എന്നത് മഹാപരാധമാണെന്നുമാണല്ലോ ഇതിന്റെ അര്‍ഥം.

അങ്ങനെ വന്നാല്‍ ജനാധിപത്യം, സോഷ്യലിസം എന്നിവമുതല്‍ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന വിശേഷണംവരെ അസ്വീകാര്യമാകണം. പാര്‍ലമെന്ററി ജനാധിപത്യംമുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശംവരെ അസ്വീകാര്യമാകണം. ഇതൊന്നും ഇന്ത്യന്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവന്നതല്ലല്ലോ; ഇറക്കുമതിചെയ്തതാണല്ലോ. ഇറക്കുമതിയുടെ പേരില്‍ ഇതിനെയൊക്കെ ഉപേക്ഷിക്കാനാകുമോ? ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ആനന്ദോത്സവത്തില്‍ തെളിഞ്ഞ വൈദ്യുതദീപങ്ങളുടെമുതല്‍ ആ വേദിയിലേക്ക് ശ്രീ ശ്രീയെ എത്തിച്ച വിമാനത്തിന്റെവരെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്തതാണ്. ഇറക്കുമതിചെയ്തതൊക്കെ മോശമാണെങ്കില്‍ ആനന്ദോത്സവത്തില്‍ മരോട്ടിവിളക്കല്ലാതെ വൈദ്യുതിവിളക്ക് കത്തിക്കാന്‍ പാടുണ്ടോ? വില്ലുവണ്ടിയിലല്ലാതെ വിമാനത്തില്‍ ശ്രീ ശ്രീ വരാന്‍ പാടുണ്ടോ? സ്വാമി കംപ്യൂട്ടര്‍ തുറക്കാന്‍ പാടുണ്ടോ? വല്ല യുക്തിയുമുണ്ടോ സ്വാമീ ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍? (ഇനി, കമ്യൂണിസത്തിന്റെ കാര്യം; ഇന്ത്യന്‍ കമ്യൂണിസം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിയര്‍പ്പില്‍നിന്നും ചോരയില്‍നിന്നും ഉരുവംകൊണ്ടതാണെന്നത് തിരിച്ചറിയാന്‍ സ്വാമി ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രം വായിക്കുകയേ വേണ്ടൂ) വൈദേശികമായതൊന്നും പാടില്ല എന്ന ശ്രീ ശ്രീയുടെ ഇന്നത്തെ സമീപനമാകട്ടെ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ യഥാര്‍ഥ ധാരയ്ക്ക് നിരക്കുന്നതല്ല.

""ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ"" എന്ന തത്വത്തിലടങ്ങിയതായിരുന്നു ഒരുകാലത്ത് നമ്മുടെ സംസ്കൃതിയുടെ കാഴ്ചപ്പാട്. "ലോകത്തിന്റെ സകലഭാഗത്തുനിന്നും ശുഭഫലപ്രദങ്ങളായ നല്ല വാക്കുകള്‍ നമ്മിലേക്കുവരട്ടെ!" എന്നതാണിതിനര്‍ഥം. "ലോകത്തിന്റെ സകലഭാഗത്തുനിന്നും" എന്നുപറഞ്ഞിട്ടുള്ളത് ശ്രീ ശ്രീ പ്രത്യേകം ശ്രദ്ധിക്കണം. അത് ശ്രദ്ധിച്ചാല്‍ ഇറക്കുമതിചെയ്ത തത്വശാസ്ത്രം എന്ന് എന്തിനെയെങ്കിലും ആക്ഷേപിക്കാന്‍ കഴിയുമോ? "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതായിരുന്നു വളരെപ്പണ്ടേ ഇന്ത്യയുടെ ആശംസ. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. ഇന്ത്യക്കുമാത്രം സുഖമുണ്ടാകട്ടെ എന്നല്ല പറഞ്ഞത്. "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പം ഭൂമിയെയാകെ ഒരു കുടുംബമായി കാണുന്ന തരത്തിലുള്ളതാണ്. മതവും ദൈവവും ഉണ്ടാകുന്നതിനുംമുമ്പാണ് ഈ സങ്കല്‍പ്പങ്ങള്‍ ഉണ്ടായത്. അങ്ങനെയൊരു കാലവും സംസ്കാരവും പണ്ട് ഇവിടെയുണ്ടായിരുന്നു. ആ സംസ്കൃതിയുടെ സത്ത തിരിച്ചറിയുന്ന ഒരാളും ഇറക്കുമതിചെയ്ത തത്വശാസ്ത്രമെന്ന ആക്ഷേപം ഉന്നയിക്കില്ല. ലോകമാകെ ഒരു തറവാട് എന്ന വിശാലമനഃസ്ഥിതിയുണ്ടായാല്‍ പിന്നെ എന്ത് ഇറക്കുമതി? എന്തു കയറ്റുമതി? അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് ശ്രീ ശ്രീ ഉയരുകയാണ് വേണ്ടത്.

ഇനി രണ്ടാമത്തെ കാര്യം. കമ്യൂണിസ്റ്റുകാര്‍ പാരമ്പര്യത്തെ എതിര്‍ക്കുന്നു എന്നതാണത്. പാരമ്പര്യത്തിലെ "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പത്തെ കമ്യൂണിസ്റ്റുകാരല്ല, ശ്രീ ശ്രീയാണ് എതിര്‍ക്കുന്നത് എന്ന് ഇറക്കുമതി എന്ന വാക്ക് മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുകാരാകട്ടെ കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയുമാണ് ചെയ്യുന്നത്. പാരമ്പര്യത്തെ അന്ധമായി അപ്പാടെ സ്വീകരിക്കാന്‍ ആധുനികകാലത്ത് ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെ സ്വീകരിച്ചുകൊള്ളണമെന്നാണ് സ്വാമി പറയുന്നതെങ്കില്‍ നിഷ്ഠുരമായ ജന്തുബലിയില്‍ അധിഷ്ഠിതമായ യജ്ഞസംസ്കാരത്തെയും ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും എതിര്‍ക്കരുതെന്നതാണതിനര്‍ഥം. മൃഗബലിമുതല്‍ "പുരുഷമേധം" എന്ന പേരില്‍ മനുഷ്യനെ കുരുതികൊടുക്കുന്ന ഏര്‍പ്പാടുവരെയുണ്ടായിരുന്നു നമ്മുടെ പാരമ്പര്യത്തില്‍. അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്ന് നല്‍കാവൂ. ജീര്‍ണവസ്ത്രമേ ശൂദ്രന് നല്‍കാവൂ. ഏതെങ്കിലും രാജാവ് അയാളുടെ "ബുദ്ധിമോശ"ത്തിന് ഏതെങ്കിലും ശൂദ്രന് അധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയായിരുന്നു വ്യവസ്ഥ. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. "തന്മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്നതായിരുന്നു നില. ബ്രാഹ്മണന്‍ ദൈവമാണെന്നര്‍ഥം! ബ്രാഹ്മണനെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ജീര്‍ണമായ പഴയ വര്‍ണാശ്രമധര്‍മത്തെ, ചാതുര്‍വര്‍ണ്യവ്യവസ്ഥയെ എതിര്‍ക്കരുത് എന്നല്ലേ പാരമ്പര്യത്തെ എതിര്‍ക്കരുത് എന്ന് പറയുമ്പോള്‍ അര്‍ഥം. സ്വാമിയുടെ ശിഷ്യന്മാര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നതാണോ ഇത്? പാരമ്പര്യത്തെ എതിര്‍ക്കുന്നത് അപരാധമാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാല്‍ ശ്രീബുദ്ധന്‍പോലും അപരാധിയാണ്. ബുദ്ധന്‍ ജന്തുബലിയെ എതിര്‍ത്തു. ആത്മാവ് ഉണ്ടെന്ന നിലപാടിനെ അംഗീകരിച്ചില്ല. ദൈവത്തെക്കുറിച്ച് സംസാരിച്ചതുമില്ല!

ആത്മീയതയെ എതിര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ശ്രീ ശ്രീയുടെ മറ്റൊരു ആക്ഷേപം. ഇതുകേള്‍ക്കുമ്പോള്‍ 57ല്‍ ഒരു മലയാളപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞതാണ് ഓര്‍മ വരുന്നത്. "കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാനുവദിച്ചാല്‍ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിക്കും" എന്നതായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ പിന്നീട് എത്രതവണ അധികാരത്തില്‍ വന്നു. കേരളത്തിലെ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിച്ചോ? ഇല്ലെന്നു മാത്രമല്ല, ഒറീസയിലും കര്‍ണാടകത്തിലുമൊക്കെ സംഘപരിവാറിന്റെ ആക്രമണത്തില്‍ ജീവഭയത്തോടെ ഓടിയ ന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സ്വന്തം പാര്‍ടി ഓഫീസില്‍ അഭയംമാത്രമല്ല, ആരാധനാ സൗകര്യംകൂടി നല്‍കുന്നത് രാജ്യം കണ്ടു. ഇനി ആത്മീയതയെ എതിര്‍ക്കുക എന്നത് അപരാധമാണെങ്കില്‍, ആ അപരാധത്തിന്റെ ധാര വളരെ ശക്തമായിത്തന്നെ ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ട്.

ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യദര്‍ശനം ഭൗതികവാദപരമായിരുന്നു. ന്യായദര്‍ശനം പണ്ടേയുണ്ടായ യുക്തിവാദംതന്നെയായിരുന്നു. വൈശേഷികം പദാര്‍ഥമാണ് എല്ലാം എന്നു വാദിക്കുന്നതായിരുന്നു. സാംഖ്യദര്‍ശനത്തെ എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ അതിനിശിതമായി എതിര്‍ത്തതുതന്നെ അതിന്റെ നിരീശ്വരവാദപരമായ സ്വഭാവംകൊണ്ടായിരുന്നു എന്നത് ഓര്‍മിക്കണം. ചാര്‍വാകദര്‍ശനം എന്ന ലോകായത ദര്‍ശനം നമ്മുടെ പൈതൃകത്തിന്റെ മറ്റൊരു മുഖമാണ്.യജ്ഞസംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന "ലോകായത"ത്തെ നാമാവശേഷമാക്കാന്‍ രാജാധിപത്യവും പൗരോഹിത്യവും കൂട്ടായി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യം എന്ന് ശ്രീ ശ്രീ വിശേഷിപ്പിക്കുന്നതില്‍ നിരീശ്വരവാദപരമായ ഇത്തരമൊരു പ്രബലധാരകൂടിയുണ്ട്. പക്ഷേ, ശ്രീ ശ്രീ അതു പരിഗണിക്കുന്നില്ല. പാരമ്പര്യത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ശ്രീ ശ്രീ പോലും പാരമ്പര്യത്തിലെ സജീവമായ ഈ ധാരയെ എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? പാരമ്പര്യത്തിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളുന്നതും ചീത്തവശങ്ങളെ നിരാകരിക്കുന്നതുമായ ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടെയുള്ള സമീപനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് എന്ന് ശ്രീ ശ്രീ മനസ്സിലാക്കണം. കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പലയിടത്തും രക്തച്ചൊരിച്ചിലുണ്ടാകുന്നു എന്നുപറയുന്ന സ്വാമി, കമ്യൂണിസത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ലോകത്ത് ഹോമിക്കപ്പെട്ടിട്ടുള്ളത് എന്ന ചരിത്ര സത്യം മനസ്സിലാക്കണം. ലെനിന്‍ഗ്രാഡിനെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടെ രണ്ടുകോടി കമ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. അതിനു സമാനമായ കൂട്ടക്കുരുതി ലോകത്തുണ്ടായിട്ടില്ല. ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കൊന്നൊടുക്കിയവരുടെ എണ്ണം. ഇതും ശ്രീ ശ്രീ കാണുന്നില്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്ലാ രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന ശ്രീ ശ്രീ, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരു ജനതയോടാണ് താന്‍ സംസാരിക്കുന്നത് എന്ന കാര്യം മറന്നുപോയപോലുണ്ട്.

അരാഷ്ട്രീയവല്‍ക്കരണത്തിനായുള്ള രാഷ്ട്രീയമാണ് അറിയാതെയാണെങ്കില്‍പ്പോലും സ്വാമിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ, ദൂഷിതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ ഇതേപോലെ മാറ്റമില്ലാതെ നിലനിര്‍ത്താനേ സഹായിക്കൂ; അതിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയത്തിന്റെ മനോഭാവത്തിനെതിരെ ആത്മീയനേതാക്കള്‍ ശബ്ദമുയര്‍ത്തണമെന്നു പറയുമ്പോള്‍, ആത്മീയനേതാക്കളുടെ ശബ്ദമുയര്‍ത്തല്‍കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒഴുകുന്ന മനുഷ്യരക്തത്തിന്റെ ചുവപ്പ് സ്വാമി കാണാതെ പോവുകകൂടിയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങാണ് വംശീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം.

വംശീയകലാപങ്ങളെല്ലാം രാഷ്ട്രീയാധിഷ്ഠിതമായിരുന്നില്ല; മറിച്ച് മതവിശ്വാസാധിഷ്ഠിതമായിരുന്നു. നാഥുറാം വിനായക ഗോഡ്സെയുടെമുതല്‍ ബിന്‍ലാദന്‍വരെയുള്ളവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ ആത്മീയതയ്ക്കെതിരായി ജനങ്ങളെ ഉണര്‍ത്തുകയാണ്, യഥാര്‍ഥ ആത്മീയതയെന്നൊന്നുണ്ടെങ്കില്‍ അതിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആത്മീയതയോട് അയിത്തമാണെന്നു പറയുന്ന സ്വാമി കമ്യൂണിസ്റ്റുകാരുടെ അയിത്തം ആത്മീയതയോടല്ല, അതിനെ ഗ്രസിക്കുന്ന വിഷലിപ്തമായ കപട ആത്മീയതയോടാണ് എന്നത് മനസ്സിലാക്കണം. ആ കപട ആത്മീയതയുടെ പ്രതീകങ്ങളാണ് മതവിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഗോഡ്സെമുതല്‍ ലാദന്‍വരെയുള്ളവര്‍. അവരെ എതിര്‍ക്കുന്നുവെന്നതിനര്‍ഥം മതവിശ്വാസികളെ എതിര്‍ക്കുന്നുവെന്നല്ല. എന്നു മാത്രമല്ല, മതവിശ്വാസത്തെ ആത്മീയതയുടെ തലത്തില്‍ പരിരക്ഷിച്ചുനിര്‍ത്തണമെങ്കില്‍പ്പോലും വിശ്വാസത്തെ വിഷലിപ്തമാക്കുന്ന വഴിതിരിച്ചുവിടലുകളെ എതിര്‍ക്കേണ്ടതുണ്ടുതാനും.
ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍

            രാജീവന്‍ ദുബായില്‍  ഒരു ജോലിക്ക് ചേര്‍ന്ന് ഒന്നിച്ചു  ജോലി ചെയ്യുന്നവരുടെ കൂടെ താമസം ആയി , എല്ലാവരോടും നല്ല രീതിയില്‍ സോഷ്യല്‍ ആയി പെരുമാറുന്ന രാജീവന്‍ ദൈവഭക്തി/ജാതി/മതം എന്നിവയില്‍ ഒന്നും വലിയ താല്‍പ്പര്യം ഇല്ലാത്ത ഒരാളും അതൊന്നും സമൂഹത്തിനു ഒരു ഗുണം ചെയ്യുകയും ഇല്ല എന്നും കരുതുന്ന ഒരാള്‍ ആയിരുന്നു , സ്വന്തമായി ഇടതു പക്ഷ രാഷ്ട്രീയ കാഴ്ചപാടും ഉണ്ട് രാജീവന് , പക്ഷെ അതൊന്നു നാട്ടിലെ ജീവിത ചുറ്റുപാടില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടില്ല അതൊരു തെറ്റ് ആയി രാജീവന്‍ കരുതുന്നു , അതില്‍ കുറ്റ ബോധം പോലെ എന്തോ ഒരു ഫീല്‍ ഉണ്ട് എന്ന് അദ്ദേഹം എപ്പോഴും പറയാറും ഉണ്ട് .പക്ഷെ ഓണ്‍ ലൈന്‍ ഇടപെടലുകളില്‍ രാജീവന്‍  വളരെ നല്ല രീതിയില്‍ ഇ വിഷയത്തില്‍ പ്രതികരിക്കാര്‍ ഉണ്ട് സാമാന്യം ഭേദപെട്ട നിലയില്‍ തന്നെ ഉള്ള അറിവ് വച്ച്.

കൂടെ ജോലി ചെയ്യുന്നവര്‍ ഒരിക്കല്‍ രാജീവന് ഒരു ഒഫെര്‍ കൊടുത്തു ഡാ നല്ല ഒരു റൂം ഉണ്ട് നീ അങ്ങോട്ട്‌ മാറുന്നോ .. ആരാ അവിടെ ഒക്കെ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍  നിനക്ക് അറിയാവുന്നവര്‍ തന്നെ , അവര്‍ സ്വന്തമായി ഫുഡ് ഉണ്ടാക്കികഴിക്കും , നിനക്ക് പറ്റിയ ടീം ആണ് നല്ല എന്‍ജോയ് ആയിരിക്കും എന്നൊക്കെ , രാജീവന്‍ സമ്മതിച്ചു ഞാന്‍ മാറാം നല്ല ടീം ആണേല്‍ കുഴപ്പമില്ല അങ്ങിനെ രാജീവന്‍ റൂം മാറി പുതിയ റൂമില്‍ താമസം ആക്കി ,

വലിയ ഫ്ലാറ്റ് ആണ് രണ്ടു റൂമിലും കൂടി രാജീവന്‍ അടക്കം അഞ്ചു പേര്‍ എല്ലാരും മലയാളികള്‍ ,  നല്ല സ്വഭാവം , ഫുഡ് ഉണ്ടാക്കല്‍ എല്ലാം കൊണ്ടും നല്ല ജോളി ആയി രാജീവനും കൂട്ടരും താമസം തുടര്‍ന്നു, എപ്പോഴോ ഒരിക്കല്‍ ടീവി യിലെ ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ഇടപെട്ടു കൊണ്ട് എല്ലാരും അഭിപ്രായം പറഞ്ഞപ്പോള്‍ ജാതി സംഘടന എന്നിവയെ  പറ്റി നല്ല ചര്‍ച്ച നടന്നു റൂമിലെ മറ്റു അംഗങ്ങളും രാഷ്ട്രീയ ബോധമുള്ളവര്‍ ആയിരുന്നു , രാജീവന്‍ മാത്രമായിരുന്നു  ഇടതുപക്ഷം പിന്നെ ഇടയ്ക് റൂമില്‍ വരുന്ന രവിയും , സോമനും ഓക്ക , അവരുടെ ഒക്കെ സപ്പോര്‍ട്ട് രാജീവന് ഇടയ്ക് കിട്ടാര്‍ ഉണ്ട് , റൂമില്‍ ഉള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ  നാട്ടിലെ കരുത്തുറ്റ പ്രവര്‍ത്തകര്‍ ഒക്കെ ആയിരുന്നു , ചര്‍ച്ച മുറികിയപ്പോള്‍ റൂമിലെ അജിത്‌ ചേട്ടന്‍ പെട്ടെന്ന് ചാടി എഴുനേറ്റു രാജീവനോട് പറഞ്ഞു നിന്നെ ഈ റൂമില്‍ കൊണ്ട് വന്നത് നീ ഒരു നായര്‍ ആയത് കൊണ്ട് മാത്രം ആണ് , അല്ലാതെ വല്ല പൊലയനൊ മാപ്ളിയമോ തീയനൊ ആണേല്‍ നീ ഇവിടെ വരില്ലായിരുന്നു !!
ബാക്കി ഉള്ളവര്‍ എല്ലാരും ഏതാണ്ട് അത് പോലെ തന്നെ പ്രതികരിച്ചു , രാജീവന്‍ ആക വല്ലാതെ ആയിപ്പോയി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് കേള്‍ക്കുന്നത് , ഇ വിഷയത്തില്‍ വിട്ടു വീഴ്ചയ്ക് രാജീവന്‍ ഒരുക്കമല്ല ജാതി / മതം എന്നിവ കൊണ്ടുള്ള ഒരു നേട്ടവും അവനു വേണ്ട എന്ന് പണ്ടേ ഒരു തീരുമാനം ഉണ്ടായിരുന്നു , അതോണ്ട് എല്ലോരോടും പറഞ്ഞു ഇങ്ങിനെ എന്നെ കാണുന്നു എങ്കില്‍ എനിക്ക് ഇവിടെ താമസിക്കാന്‍ താല്‍പ്പര്യം ഇല്ല ഞാന്‍ റൂം മാറാം ,

          അപ്പോഴാണു രാജീവന്‍ ഇത്രയും ഇതിനെതിരെ ആണ് എന്ന് അവരും അറിയുന്നത് , രാജീവന്‍ റൂം മാറിയില്ല പല കാരണംകൊണ്ട് ,അന്നത്തെ അ ചര്‍ച്ച കൂടെ ഉള്ള സഹ മുറിയന്‍ മാരോട് ഒരു വിദ്വേഷം ആയി കൊണ്ട് നടക്കാനും രാജീവന്‍ തുനിഞ്ഞില്ല ,  ഇപ്പോഴും റൂമില്‍ വളരെ ശക്തമായി ജാതി / മത /രാഷ്ട്രീയ ചര്‍ച്ചകള്‍ ആരോഗ്യപരമായി  നടക്കുന്നു.

പക്ഷെ ഇതില്‍ പ്രധാന വിഷയം എന്താണ് എന്ന് വച്ചാല്‍ രാജീവന്റെ  റൂമിലെ എല്ലാര്‍ക്കും ജാതി മത ചിന്ത ഉണ്ടെലും നല്ല മനുഷ്യ സ്നേഹം ഉള്ളവര്‍ ആയിരുന്നു ,അതില്‍ ഒരു പരിധി വരെ ജാതി / മത ചിന്ത കടന്നു വരുന്നു എന്നുള്ളത് കഷ്ടം,ദയനീയം എന്നൊക്കെ പറയാന്‍ കഴിയു , എല്ലത്തിനു സഹായത്തിനും എല്ലാരേയും നല്ല രീതിയിലും സഹായിക്കാര്‍ ഒക്കെ ഉണ്ട് , എന്തോ അവര്‍ ജീവിച്ചു വന്ന സാഹചര്യവും പ്രവര്‍ത്തിച്ച മേഖലകളും , അവരെ ചിന്തയില്‍ നിന്നും   മാറ്റി നിര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായ തെറ്റും ഒക്കെ ആണ് എന്ന് രാജീവന്‍ കരുതുന്നു.


       ഇതിനോട് ചേര്‍ന്ന് നിക്കുന്ന വേറെ ഒരു വിഷയം എന്താണ് എന്ന് വച്ചാല്‍ പ്രവാസികളില്‍ ഇത് വളരെ നല്ല രീതിയില്‍ കൂടി വരുന്നു എന്നുള്ളത് ആണ് , ധാരാളം സംഘടനകള്‍ കൂണ്‍ പോലെ ജാതി  /
മതപരമായ രീതിയില്‍ ഗള്‍ഫ് രാജ്യത്തിലും മുളച്ചു വരുന്നു അതിനു  കാശിനു പ്രവര്‍ത്തനത്തിനും ഒരു കുറവുമില്ല എന്നുള്ളത് ആണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഇത് പോലെ ഉള്ള സംഘടനകള്‍ തള്ളി കളയാന്‍ കഴിയാത്ത രീതിയില്‍  വേരുറപ്പിച്ചു .

ഇതിന്റെ ഭാവി  മനസിലാക്കി കൊടുക്കാനോ എന്ത് സംഭവിക്കും ഇ രീതി തുടര്‍ന്നാല്‍  എന്നും പറഞ്ഞു കൊടുക്കാനോ ആരും തയ്യാര്‍ അല്ല്ല അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടാവര്‍   പോലും അതിനു മുതിരുന്നില്ല  എന്നുള്ളത് ആണ് യാഥാര്‍ത്ഥ്യം !!

[രാജീവന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല മരിച്ചുപോയി , രാജീവന്‍ എഴുതിയ
ഡയറി കുറിപ്പുകള്‍  ഇനിയും തുടരും]