വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ച നടക്കുകയാണ്. ഒരുകാര്യം ആദ്യംതന്നെ വ്യക്തമാക്കട്ടെ, വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. അത് നടപ്പാക്കുമ്പോള്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടോ എന്നതുകൂടി പരിശോധനാ വിഷയമാകണം. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളെ സംബന്ധിച്ച് വിലയിരുത്തണം.
വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കണമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇത് പ്രായോഗികമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനം നടക്കുന്നത് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പല നടപടി സ്വീകരിച്ചെങ്കിലും പദ്ധതി പ്രാവര്‍ത്തികമായില്ല. 2005ല്‍ ടെന്‍ഡറിലൂടെ മുന്നോട്ടുവന്ന സൂം കണ്‍സോര്‍ഷ്യത്തിന് സുരക്ഷാകാരണം പറഞ്ഞ് യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതിന്റെ കാരണം, ഇന്നും ദുരൂഹമാണ്. അല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം അക്കാലത്തുതന്നെ പ്രാവര്‍ത്തികമാകുമായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടിട്ടും നിലപാടില്‍ മാറ്റമുണ്ടായില്ല.
യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ പദ്ധതി തടസ്സപ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ സര്‍വകക്ഷിയോഗം വിളിച്ച് റീ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ഗ്ലോബല്‍ മീറ്റ് തന്നെ സംഘടിപ്പിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധരായ നാല്‍പ്പതോളം കമ്പനികള്‍ പങ്കെടുത്തു. ഇതിലാണ് ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. എന്താണ് നെഗറ്റീവ് ടെന്‍ഡര്‍? സാധാരണ ടെന്‍ഡറില്‍ പണം സര്‍ക്കാര്‍ അങ്ങോട്ടുകൊടുക്കുന്ന രീതിയാണ്. നെഗറ്റീവ് ടെന്‍ഡറിലാകട്ടെ പണം സര്‍ക്കാരിനു ലഭിക്കും. അത്തരത്തില്‍ 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതിനുതകുന്ന നിര്‍ദേശം മുന്നോട്ടുവച്ച ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ഈ കരാറിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. റോഡ്, വെള്ളം, വൈദ്യുതി, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിന് 450 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
തുറമുഖനിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് സൂം കണ്‍സോര്‍ഷ്യം കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമ നൂലാമാലകളില്‍ തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് നെഗറ്റീവ് ടെന്‍ഡര്‍ നല്‍കിയ ലാന്‍കോ കൊണ്ടപ്പള്ളി പദ്ധതിയില്‍നിന്ന് പിന്മാറി. ഇങ്ങനെ തുറമുഖനിര്‍മാണം വീണ്ടും പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ലെന്ന നിലപാടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.
വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായി, തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിലെ നയം വളരെ വ്യക്തമായിരുന്നു. തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള എസ്ബിഐ ക്യാപ്പാണ് ഇതിനു നടപടി സ്വീകരിച്ചത്. പോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 ഏക്കര്‍ ഏറ്റെടുത്തു. പശ്ചാത്തലസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു.
2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറമുഖം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുകയെന്ന നയം തുടരുകതന്നെ ചെയ്തു. ഇതില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉറപ്പുനല്‍കി. എന്നാല്‍, 2013 ജനുവരി 18ന് ഡിഒ നമ്പര്‍ 25/വിഐപി/സിഎം/2013 നമ്പരായി പുറത്തുവന്ന മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പ്ലാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് അയച്ച കത്തോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിയുന്നത്. വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ റീസ്ട്രക്ചര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അങ്ങോട്ട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ മുഖ്യമന്ത്രി നടത്തിയ ഈ നീക്കം ഇന്നും ദുരൂഹമാണ്.
പിപിപി മോഡലിലേക്ക് തുറമുഖം മാറ്റുമ്പോഴും പ്രോജക്ട് സംബന്ധിച്ച് മത്സരാധിഷ്ഠിതമായി മുന്നോട്ടുകൊണ്ടുപോകുന്ന നടപടികളിലേക്കുപോലും സര്‍ക്കാര്‍ നീങ്ങിയില്ല. ഇത് നഷ്ടത്തിലുള്ള ഒരു പ്രോജക്ടാണെന്ന രീതിയിലാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. നഷ്ടത്തിലുള്ള പ്രോജക്ട് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നിട്ടും അഞ്ച് കമ്പനികള്‍ ഇക്കാര്യത്തില്‍ തയ്യാറായി. അവരെ ടെന്‍ഡറിലേക്ക് കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചര്‍ച്ചനടത്തി ടെന്‍ഡര്‍ ഉറപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇക്കാര്യത്തില്‍ രഹസ്യമായ ചര്‍ച്ച നടന്നെന്ന കാര്യം കെ വി തോമസ് എംപിതന്നെ വ്യക്തമാക്കി. മുഖ്യമന്ത്രിയും അദാനിയും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കിവച്ചത് എന്തിനായിരുന്നു? ഇത് ഔദ്യോഗിക പരിപാടിയായിരുന്നെങ്കില്‍ കേരള ഹൗസില്‍ നടത്താതെ എംപിയുടെ വീട്ടില്‍വച്ച് നടത്തിയത് എന്തിന്? വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ അവസരത്തില്‍തന്നെ മറ്റൊരു സംരംഭകരായ "സ്രേ' അവരുടെ പങ്കാളികളെ മാറ്റി പുതിയ ടെന്‍ഡര്‍ പൊതുവായ മത്സരത്തിന് സഹായകമായ വിധത്തില്‍ നല്‍കി. ചെറിയ നീട്ടിവയ്ക്കലിലൂടെ ഇവരെക്കൂടി പങ്കെടുപ്പിക്കാമെന്ന സാധ്യത ഉണ്ടായിട്ടും അതിനു ശ്രമിച്ചില്ല. മലേഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് 2015 ഏപ്രില്‍ 27നു കത്തയച്ചിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍വന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തില്‍ മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനുമുള്ള ശ്രമം നടന്നില്ലെന്ന പോരായ്മയും ഉണ്ടായി.
മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ കൊണ്ടുപോകാനുള്ള സാധ്യതകളെ ഇല്ലാതാക്കിയശേഷം, എല്‍ഡിഎഫ് കാലത്ത് അവതരിപ്പിച്ചതിനേക്കാള്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്ന വ്യവസ്ഥകളാണ് തങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കരാറിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്ന് പറയുന്നതിലൂടെ എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് വ്യക്തം. പൊതുസ്വത്ത് ഉപയോഗിച്ച് കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നയമാണിത്. ഇക്കാര്യത്തില്‍ എല്ലാ വ്യവസ്ഥയും ജനമധ്യത്തില്‍ വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുണ്ടാക്കി മുന്നോട്ടുപോകുകയെന്ന ജനാധിപത്യപരമായ നയമാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. എന്നാല്‍, കരാര്‍ വ്യവസ്ഥകളുണ്ടാക്കി എന്നുമാത്രമല്ല, അവയില്‍ പലതും വെളിപ്പെടുത്താതെ പേരിന് സര്‍വകക്ഷിയോഗം വിളിക്കുകയെന്ന നടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. കരാര്‍ വ്യവസ്ഥകളെ ശരിയായരീതിയില്‍ പഠിച്ച് ഇടപെടുക പ്രധാനമാണെന്ന് മുല്ലപ്പെരിയാറിലെ അനുഭവം തെളിയിക്കുന്നുണ്ടെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖനിര്‍മാണം ലാന്‍ഡ് ലോഡ് മാതൃകയിലും തുറമുഖപ്രവര്‍ത്തനം പിപിപി മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. തുറമുഖത്തിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും അത് നടത്തുന്നതിനുവേണ്ടി സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റം തുറമുഖത്തിന്റെ ഉടമസ്ഥത തന്നെ പിപിപി മാതൃകയിലാക്കി അതിന്റെ ഉടമസ്ഥത സ്വകാര്യമേഖലയ്ക്ക് നല്‍കിയെന്നതാണ്. തുറമുഖം പൊതുമേഖലയില്‍ വേണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി സ്വീകരിച്ചതെന്ന കാര്യവും ഇവിടെ ഓര്‍ക്കണം.
തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയാണുള്ളത്. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേസമയം, തുറമുഖനിര്‍മാണത്തിനായി ചെലവഴിക്കേണ്ടിവരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നതാകട്ടെ, 2454 കോടിയും. ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഇവര്‍ അവകാശപ്പെടുന്ന പ്രകാരംതന്നെ ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്. 6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിലെ അഴിമതിയെ സംബന്ധിച്ച വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ച വ്യവസ്ഥയില്‍ നേരത്തെ പല കരാറുകളും വിഴിഞ്ഞത്തിന് ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു രീതി സ്വീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്നം ഉയര്‍ന്നുവരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഇത് ഉന്നയിക്കുന്നത് പദ്ധതിയെ തകര്‍ക്കാനല്ല; ഫലപ്രദമായി മുന്നോട്ടുപോകാനാണ്. എല്ലാകാലത്തും വിവാദത്തില്‍ നിര്‍ത്തി പദ്ധതി ചര്‍ച്ച മാത്രം മതി എന്നാണോ യുഡിഎഫ് ഉദ്ദേശിക്കുന്നത്?
ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നാലു വര്‍ഷം തുറമുഖനിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20-ാം വര്‍ഷംമുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷമെന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിലയാണ് ഉണ്ടാകുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയുമോ?
വല്ലാര്‍പ്പാടത്തിന്റെ കാര്യത്തില്‍ ആദ്യവര്‍ഷംതന്നെ 33.33 ശതമാനം റവന്യൂ ഷെയര്‍ സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ഇതിനു സമാനമായ രീതിയായിരുന്നു എല്‍ഡിഎഫ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും വരുമാനം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിനേക്കാള്‍ ഗുണപരമായ കരാറിനുള്ള സാധ്യത അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ലാന്‍ഡ് ലോഡില്‍ സര്‍ക്കാര്‍ സ്വന്തമായി തുറമുഖം നിര്‍മിക്കാന്‍ ചെലവാകുന്ന ഏകദേശം തുകതന്നെ പിപിപി ആക്കി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും തുറമുഖം സ്വകാര്യതുറമുഖമായി മാറ്റുകയും ചെയ്യുന്നത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനല്ല.
2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010ലെ കരാര്‍പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖപ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍, യുഡിഎഫിന്റെ കരാര്‍പ്രകാരം ഭൂമിയില്‍നിന്ന് 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാരിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നുമാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് അവര്‍ക്ക് നടത്താന്‍ കഴിയുന്നരീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാന്‍ പറ്റുമോ?
തുറമുഖനിര്‍മാണത്തില്‍ മുഖ്യ ഇനമായ ബ്രേക്ക് വാട്ടറിന്റെ നീളത്തില്‍ മാത്രം 2010ല്‍ നല്‍കിയതിനേക്കാള്‍ 240 മീറ്ററോളം കുറവ്് പുതിയ കരാറില്‍ വരുത്തിയിട്ടുണ്ട്. പോര്‍ട്ട് ബെയ്സില്‍, ടേണിങ് സര്‍ക്കിള്‍, അപ്രോച്ച് ചാനല്‍ തുടങ്ങിയവയുടെ ഡ്രെഡ്ജിങ് പരിമിതപ്പെടുത്തിയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കപ്പെടണം.
2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുംവിധം ടെന്‍ഡര്‍ ലഭിച്ച തുറമുഖമാണ് വിഴിഞ്ഞം. ആ അവസ്ഥ മാറി വരുമാനത്തിന് 20 വര്‍ഷം കാത്തിരിക്കേണ്ട ഇത്തരമൊരു കരാറാണോ നമുക്ക് ആവശ്യം? അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ലാന്‍ഡ് ലോഡ് മാതൃകയില്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിന് അനുയോജ്യമായവരെ കണ്ടെത്തുക എന്നതാണ്.
തമിഴ്നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയര്‍പോര്‍ട്ടുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം നടപ്പാക്കി. ബിജെപി സര്‍ക്കാരാകട്ടെ, സീ പോര്‍ട്ടുകളെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മന്‍ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്.
കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം. ഉയര്‍ന്നുവന്ന ഇത്തരം പ്രശ്നങ്ങള്‍ പരിശോധിച്ചുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് ഗുണപരവും സംസ്ഥാന ഖജനാവിന് വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എമ്മിന്റെ അഭിപ്രായം
See more at: http://deshabhimani.com/news-articles-all-latest_news-472380.html#sthash.sPx3oL2R.NwxO0sEW.dpuf
===============================
വിഴിഞ്ഞം: വസ്തുതകള്‍ ഇങ്ങനെ
എസ്.എന്‍. ജയപ്രകാശ്
മാറിമാറിവന്ന സര്‍ക്കാറുകള്‍ കാല്‍നൂറ്റാണ്ടായി ശ്രമിക്കുകയായിരുന്നു വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍. പലവട്ടം കപ്പിനും ചുണ്ടിനുമിടയ്ക്ക് അത് നഷ്ടമായി. ഇപ്പോള്‍ രാജ്യത്ത് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്, പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത് പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും സുവര്‍ണാവസരമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. അപ്പോഴേക്കും എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഏക ബിഡറായ അദാനിയുമായി സര്‍ക്കാര്‍ ഏര്‍പ്പെടാന്‍ പോകുന്ന കരാറിലെ വ്യവസ്ഥകള്‍ സുതാര്യമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പദ്ധതിയെയല്ല, അദാനിക്ക് നിലവിലുള്ള വ്യവസ്ഥകളോടെ അത് നല്‍കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാറാകട്ടെ, വ്യവസ്ഥകളില്‍ ഇനി മാറ്റംവരുത്താന്‍ തയ്യാറാകുമെന്നും കരുതാന്‍വയ്യ. രാഷ്ട്രീയസമവായമില്ലെങ്കില്‍ കേരളത്തിലേക്കില്ലെന്ന് അദാനി പറയുമ്പോള്‍ തെട്ടടുത്ത് തമിഴ്‌നാട്ടിലെ കുളച്ചലില്‍ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ തുറമുഖം സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെത്തന്നെ അടുത്ത മന്ത്രിസഭായോഗത്തില്‍ തുറമുഖം അദാനിയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. തലസ്ഥാനത്തിന് വന്‍വികസന സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന, അന്താരാഷ്ട്രപ്രാധാന്യം കൈവരിക്കാവുന്ന ഈപദ്ധതി ഇത്തവണയും കപ്പിനുംചുണ്ടിനും ഇടയ്ക്കുള്ള നിര്‍ണായക നിമിഷങ്ങളിലാണ്. ഒരുവശത്ത് വിലപേശല്‍, മറുവശത്ത് എതിര്‍പ്പ് ഇതാണ് വിഴിഞ്ഞം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി.
സര്‍ക്കാറാകട്ടെ, വ്യവസ്ഥകളില്‍ ഇനി മാറ്റംവരുത്താന്‍ തയ്യാറാകുമെന്നും കരുതാന്‍വയ്യ. രാഷ്ട്രീയസമവായമില്ലെങ്കില്‍ കേരളത്തിലേക്കില്ലെന്ന് അദാനി പറയുമ്പോള്‍ തെട്ടടുത്ത് തമിഴ്‌നാട്ടിലെ കുളച്ചലില്‍ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ തുറമുഖം സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെത്തന്നെ അടുത്ത മന്ത്രിസഭായോഗത്തില്‍ തുറമുഖം അദാനിയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. തലസ്ഥാനത്തിന് വന്‍വികസന സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന, അന്താരാഷ്ട്രപ്രാധാന്യം കൈവരിക്കാവുന്ന ഈപദ്ധതി ഇത്തവണയും കപ്പിനുംചുണ്ടിനും ഇടയ്ക്കുള്ള നിര്‍ണായക നിമിഷങ്ങളിലാണ്. ഒരുവശത്ത് വിലപേശല്‍, മറുവശത്ത് എതിര്‍പ്പ് ഇതാണ് വിഴിഞ്ഞം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി.
ഇഴഞ്ഞുനീങ്ങിയ കാല്‍നൂറ്റാണ്ട്
1991 ലാണ് വിഴിഞ്ഞത്ത് തുറമുഖത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആദ്യം ശ്രമംതുടങ്ങുന്നത്. 1999ല്‍ ഇവിടെ തുറമുഖവും താപവൈദ്യുത നിലയവും സ്ഥാപിക്കാനായി ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ബി.ഒ.ടി. കരാര്‍ ഒപ്പിട്ടു. നടന്നില്ല.
2004'06 കാലഘട്ടത്തില്‍ സൂം ഡെവലപ്പേഴ്‌സ് എന്ന കമ്പനി മാത്രം രംഗത്തെത്തി. അവരോടൊപ്പം ചൈനീസ് കമ്പനിയും പങ്കാളിയായതിനാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കിട്ടിയില്ല.
2008ല്‍ ലാങ്കോ കൊണ്ടപ്പള്ളി എന്ന കമ്പനിക്ക് പി.പി.പി. മാതൃകയില്‍ കരാര്‍ നല്‍കി. വ്യവഹാരങ്ങള്‍ കാരണം ലാങ്കോ പിന്മാറി.
പൊതു സ്വകാര്യ മാതൃക വിഴിഞ്ഞത്തിന് പ്രയോജനപ്പെടുന്നില്ലെന്ന് കണ്ട് 2010'12ല്‍ 'ഭൂവുടമ' മാതൃകയിലേക്ക് മാറി. തുറമുഖത്തിന്റെ നിര്‍മാണവും ഉടമസ്ഥതയും സര്‍ക്കാറിനും നടത്തിപ്പ് സ്വകാര്യപങ്കാളിക്കും. ഇന്നത്തെ അദാനി പോര്‍ട്‌സിന്റെ ആദ്യരൂപമായ മുന്ദ്ര പോര്‍ട്‌സ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. ശേഷിച്ച വെല്‍സ്പണ്‍ കമ്പനി കൂടുതല്‍ ഗ്രാന്‍ഡ് ആവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
2013ലാണ് ഇപ്പോഴത്തെ മാതൃക സ്വീകരിച്ചത്. ഇതില്‍ സ്വകാര്യപങ്കാളിത്തം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ നിര്‍മിക്കേണ്ട ബ്രേക്ക് വാട്ടറും മത്സ്യബന്ധന തുറമുഖവും സ്വകാര്യപങ്കാളി നിര്‍മിക്കും. ഇതിനവര്‍ക്ക് സര്‍ക്കാര്‍ നിശ്ചിതതുക നല്‍കും. ഡ്രഡ്ജിങ്, കടല്‍നികത്തല്‍, ബെര്‍ത്ത്, കണ്ടെയ്‌നര്‍ തുറമുഖം എന്നിവയുടെ നിര്‍മാണവും യന്ത്രസാമഗ്രികളുമെല്ലാം സ്വകാര്യപങ്കാളിയുടെ ചുമതലയിലാണ്. വര്‍ഷംതോറുമുള്ള ഡ്രഡ്ജിങ്ങും.
രാഷ്ട്രീയക്കളി
കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായി. കേന്ദ്രത്തില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടായി (വി.ജി.എഫ്.) സ്വകാര്യപങ്കാളി ചെലവാക്കേണ്ട തുകയുടെ 40 ശതമാനം നല്‍കാമെന്ന ഉറപ്പുകിട്ടി. ഇതില്‍ സംസ്ഥാനം 20 ശതമാനം നല്‍കണം. അന്താരാഷ്ട്ര തുറമുഖങ്ങളായ സിംഗപ്പൂര്‍, കൊളംബോ, ദുബായ് എന്നിവയുമായി കിടപിടിക്കുന്ന രീതിയില്‍ പദ്ധതിയുടെ രൂപരേഖ പരിഷ്‌കരിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മാതൃകാ കണ്‍സന്‍ഷന്‍ കരാര്‍ പ്രകാരം കരട് കണ്‍സന്‍ഷന്‍ കരാറും അംഗീകരിച്ചു.
അദാനി പോര്‍ട്‌സ് ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അംഗീകാരം നേടിയെങ്കിലും ആദ്യഘട്ടത്തില്‍ ആരും വന്നില്ല. ഇതോടെ സര്‍ക്കാറിനുമേല്‍ പഴിയായി. പദ്ധതി അട്ടിമറിക്കുകയാണെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ചനടത്തി. അദ്ദേഹം ആവശ്യപ്പെട്ട കബോട്ടാഷ് ഇളവിനുവേണ്ടി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. എങ്ങനെയും അദാനിയെ ക്ഷണിച്ച് പദ്ധതി ഏറ്റെടുപ്പിക്കാനായിരുന്നു സര്‍ക്കാറിന്റെശ്രമം.
ഈ ശ്രമങ്ങളെത്തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ അദാനിമാത്രം ടെന്‍ഡര്‍ നല്‍കി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മൂലധനോപരിയായ സഹായം മുഴുവന്‍ അദാനി ആവശ്യപ്പെട്ടു. ആരും മത്സരിക്കാനില്ലാത്തതിനാലും പദ്ധതിയില്‍ മറ്റാരും താത്പര്യം പ്രകടിപ്പിക്കാത്തതിനാലും അദാനിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. രാജ്യത്ത് എട്ടുതുറമുഖങ്ങളില്‍ പങ്കാളിയായ അദാനി പോര്‍ട്‌സിന്റെ ശേഷിയും അനുഭവപാരമ്പര്യവും കേന്ദ്രസര്‍ക്കാറിലുള്ള സ്വാധീനവും കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാവുമെന്ന പൂര്‍ണവിശ്വാസത്തിലേക്ക് കാര്യങ്ങളെത്തി. ടെന്‍ഡര്‍ നടപടികളുടെ പലഘട്ടങ്ങളിലും മൗനംപാലിച്ച പ്രതിപക്ഷം അപ്പോഴേക്കും വ്യവസ്ഥകള്‍ സുതാര്യമല്ലെന്ന വാദവുമായി രംഗത്തെത്തി.
പ്രധാനമന്ത്രി മോദിയുടെ വലിയ അടുപ്പക്കാരനായ അദാനിയോടുള്ള രാഷ്ട്രീയവൈമുഖ്യം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലുണ്ട്. കുറഞ്ഞതോതിലാണെങ്കിലും ഇതേ വൈമുഖ്യം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനും ഉണ്ടായിരുന്നു. പദ്ധതി സുതാര്യമായിരിക്കണമെന്ന മുന്നറിയിപ്പുമായി വി.എം. സുധീരനും രംഗത്തെത്തിയിരുന്നു. എന്നാല്‍, തന്റേത് എതിര്‍പ്പല്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. ഇത്തരം അഭിപ്രായവ്യത്യാസങ്ങളാണ് കുളച്ചലിന് അനുകൂലമായി കേന്ദ്രത്തിന്റെ തുറുപ്പ് ചീട്ട്. കേരളത്തിന് വേണ്ടെങ്കില്‍ പദ്ധതി കുളച്ചലിന് നല്‍കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ഭീഷണിമുഴക്കുന്നു. ഷിപ്പിങ് മന്താലയത്തിലെ സഹമന്ത്രിയായ പൊന്‍രാധാകൃഷ്ണന്റെ മണ്ഡലമായ കന്യാകുമാരിയിലാണ് കുളച്ചല്‍. പദ്ധതി കുളച്ചലിലേക്ക് മാറ്റാന്‍ പഴുതുനോക്കുകയാണ് കേന്ദ്രം എന്നാണ് ഈ പ്രസ്താവനകള്‍ നല്‍കുന്ന സൂചന. തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയാല്‍ അത് അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വലിയൊരു വികസനകാര്‍ഡായി ഉപയോഗിക്കുമെന്ന ഭയവും പ്രതിപക്ഷത്തിനുണ്ട്. ഒരുവശത്ത് വിലപേശല്‍, മറുവശത്ത് എതിര്‍പ്പ്. ഇതാണ് ഇപ്പോള്‍ വിഴിഞ്ഞം നേരിടുന്ന പ്രതിസന്ധി.
എതിര്‍പ്പുകള്‍
പദ്ധതിയില്‍ സ്വകാര്യപങ്കാളിത്തം കൂടിപ്പോയതാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് പ്രധാനകാരണം. പഴയതുപോലെ ഭൂവുടമാ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നും സര്‍ക്കാര്‍ ചെലവില്‍ പണം മുടക്കി തുറമുഖം നിര്‍മിക്കണമെന്നുമാണ് അവരുടെ പ്രധാനവാദം. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് ഇതിന് കഴിയില്ലെന്നത് യാഥാര്‍ഥ്യം. കാരണം പൊതുമേഖലാ സംരംഭങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പിന്തുണയില്ല. സംസ്ഥാനസര്‍ക്കാറിനാകട്ടെ അതിനുള്ള പണവും ശേഷിയും വൈദഗ്ധ്യവുമില്ല. ഇപ്പോഴത്തെ മാതൃകയില്‍ത്തന്നെ സംസ്ഥാന സര്‍ക്കാറിന് സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെ 2,800 കോടി ചെലവിടേണ്ടിവരുന്നുണ്ട്.
രണ്ടാമത്തെ എതിര്‍പ്പ് പദ്ധതിയില്‍നിന്നുള്ള വരുമാനവിഹിതത്തിന്റെ കാര്യത്തിലാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ 15ാം വാര്‍ഷികം മുതല്‍ ഒരു ശതമാനം വരുമാനവിഹിതം സര്‍ക്കാറിന് നല്‍കണമെന്നാണ് വ്യവസ്ഥ. വര്‍ഷംതോറും കൂടി ഇത് 40 ശതമാനം വരെയാവും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുക്കും. അപ്പോള്‍ 19ാംവര്‍ഷംമുതലേ വരുമാനവിഹിതം കിട്ടൂ. ഇത് കേരളം പദ്ധതിക്കായി ചെലവാക്കുന്ന പണത്തിന്റെ പലിശപോലുമാവില്ല. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍പ്പോലും 33 ശതമാനം വരുമാനം വ്യവസ്ഥചെയ്തിട്ടുണ്ടെന്നും ഇവര്‍ വാദിക്കുന്നു.
ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് അദാനിക്ക് 40 വര്‍ഷം ലൈസന്‍സ് കിട്ടും. ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലായിരിക്കും. രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാല്‍ പിന്നീട് 20 വര്‍ഷംകൂടി കിട്ടും. എന്നാല്‍, എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് കരാര്‍ കാലാവധി 30 വര്‍ഷമാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാംഘട്ടത്തിന് പരിധി നിശ്ചയിച്ചിരുന്നില്ല. വരുമാന വിഹിതത്തെപ്പറ്റി ഒരു നിബന്ധനകളും ഉണ്ടായിരുന്നില്ല.
വിഴിഞ്ഞം പുതിയ തുറമുഖമാണ്. വല്ലാര്‍പാടം കൊച്ചി തുറമുഖത്തിന്റെയും രാജീവ് ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെയും അനുബന്ധമായി വന്നതാണ്. അതുമായി ഒരുതരത്തിലും വിഴിഞ്ഞത്തെ താരതമ്യപ്പെടുത്താനാവില്ല. പിന്നെ, വിഴിഞ്ഞം മത്സരിക്കുന്നത് അന്താരാഷ്ട്ര തുറമുഖങ്ങളായ കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നിവയുമാണ്. വല്ലാര്‍പാടത്തോടല്ല. ഇതാണ് സര്‍ക്കാറിന്റെ മറുപടി.
അദാനി പോര്‍ട്‌സിന് ഏറ്റെടുത്ത ഭൂമിയില്‍ 30 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിലാണ് മറ്റൊരു എതിര്‍പ്പ്. ഇത്തരമൊരു വ്യവസ്ഥ എല്‍.ഡി.എഫിന്റെ കരാറില്‍ ഇല്ലായിരുന്നു. ഏഴാംവര്‍ഷം മുതല്‍ സര്‍ക്കാറിന് ഇതില്‍ നിന്ന് 10 ശതമാനം വരുമാനം കിട്ടുമെന്നാണ് പുതിയ കരാറില്‍. മാത്രമല്ല, പി.പി.പി. മാതൃകയിലുള്ള സ്മാര്‍ട്ട്‌സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇത്തരത്തില്‍ ഭൂമി വാണിജ്യാവാശ്യത്തിന് നല്‍കിയിട്ടുണ്ട്. ആസൂത്രണബോര്‍ഡ് അംഗീകരിച്ച മാതൃകാ കരാറില്‍ത്തന്നെ ഭൂമി വാണിജ്യാവകാശത്തിന് അനുവദിക്കാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. അതനുസരിച്ചാണ് കരട് കരാര്‍ തയ്യാറാക്കിയതും.
ഇതുകൂടാതെ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയതും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പദ്ധതിമൂലം പൊളിച്ചുമാറ്റപ്പെടേണ്ടിവരുന്ന റിസോര്‍ട്ട് ഉടമകളാണ് ഇക്കാര്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നാലെ മത്സ്യത്തൊഴിലാളികളുടെ ജീവനോപായം നഷ്ടപ്പെടുമെന്ന വാദവുമായി ചില സംഘടനകളും രംഗത്തെത്തി. ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് കേസ്. പരിസ്ഥിതി അംഗീകാരത്തിന് മുന്നോടിയായി നടന്ന തെളിവെടുപ്പില്‍ തുറമുഖം അനിവാര്യമാണെന്ന വാദമാണ് പ്രദേശത്തെ ജനങ്ങള്‍ പൊതുവേ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നത്. എന്നാല്‍, ഈ വാദങ്ങളെ പ്രതിപക്ഷം ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നത് ശ്രദ്ധേയം. പകരം ഇതെല്ലാം പദ്ധതി അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര ലോബിയുടെ ശ്രമമായിട്ടാണ് പ്രതിപക്ഷം ചിത്രീകരിച്ചിരുന്നത്.
ഇപ്പോഴില്ലെങ്കില്‍...
വിഴിഞ്ഞം തുറമുഖം ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലും ഇല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഇതൊരു അതിശയോക്തിയായി വേണമെങ്കില്‍ കരുതാം. എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു. ഈ പദ്ധതി കേരളത്തിന് വേണമെങ്കില്‍ ഇപ്പോഴല്ലെങ്കില്‍ ഇനിയെന്ന് ? ഇനിയും കാത്തിരിക്കേണ്ടതുണ്ടോ? പദ്ധതി വേണമെന്ന കാര്യത്തില്‍ കാല്‍നൂറ്റാണ്ടായി ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ സമവായമുണ്ട്. കരാറിലെ സുതാര്യതയെപ്പറ്റി മാത്രമാണ് ഇപ്പോഴത്തെ സംശയം. അത് ദൂരീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണ്. ഇനിയും കുടം പടിക്കല്‍ ഉടഞ്ഞാല്‍ അതിന് എല്ലാവരും ഉത്തരവാദികളായിരിക്കും.
AECOM India Pvt Ltd, the consultants for the Vizhinjam project in its master plan submitted in 2012 has said as of 2011, there were 7,634 vessels with carrying capacity upwards of 3000 TEUs which are considered mother vessels. There also were 3,678 vessels with capacity upwards 8000 TEUs. Most of these over 10,000 vessels which make an average eight calls a year, could visit Vallarpadam but very few did it. “We had the best time last year when we had about 120 calls by the mother vessels whereas the Colombo port had close to 2000 calls,” said a former senior official of DP World which operates Vallarpadam ICTT. “If draft or proximity to international routes were the criteria, they could call at Vallarpadam which can more than meet the requirements.”
He pointed out similar statistics were reeled out when Vallarpadam was launched in 2011. “We were expected to handle 1.2 million TEUs in the third year but could never reach. The maximum we could handle was 3.66 lakh TEUs.”
Chief Minister Oommen Chandy, however, told Deccan Chronicle that the proximity to the international shipping route will be the crucial differentiator for the Vizhinjam project. “There is no other port that is as close to international shipping route as Vizhinjam,” Mr Chandy said. “If we can provide facilities to make use of this advantage, then we will face no problem in attracting business to Vizhinjam.” It’s a reality that the traffic on the international route is on the rise, and we are quite confident about the success of the project, the chief minister added. When pointed out that Vallarpadam offered similar facilities and that not many mother vessels called at the port, the chief minister said Vallarpadam and Vizhinjam had two entirely different targets.
Asked whether there is a plan to invite a shipping company to take stake in the Vizhinjam project, the chief minister said the government has a positive approach to all suggestions. “We have taken no decision on the incentives to offer,” he said.
================================
വിഴിഞ്ഞം വിഷയത്തില്‍ കേരള നിയമസഭ ഫിബ്രവരി രണ്ടായിരത്തി ഒന്‍പത്
http://klaproceedings.niyamasabha.org/docs_to_pdf.php?memberList=564054
=============================
https://plus.google.com/+RavananKannur/posts/B5EAwaVnF8N
കേരളം പോലുള്ള ചെറിയ ഒരു സംസ്ഥാനത്ത് ഒരു പോര്‍ട്ടില്‍ നിന്നും കയറ്റാനും ഇറക്കാനുമുള്ള ചരക്കുമാത്രമേ ഉള്ളു എന്നതില്‍ സംശയമില്ല . കൊച്ചിന്‍ പോര്‍ട്ട് / വല്ലാര്‍പാടം ആണ് കയറ്റുമതിക്കും ഇറക്കുമതിക്കും ഉപയോഗിക്കുന്നത്, അത് തന്നെ മാന്യമായും നല്ല രീതിയിലും നടത്തികൊണ്ടുപോവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല , കൊട്ടിഘോഷിച്ച വല്ലാര്‍പാടം ടെര്‍മിനല്‍ , മദര്‍ ഷിപ്പ് ലോകത്തിലെ മെയിന്‍ ചരക്ക് ഇടനാഴി അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത കുറെ ഗീര്‍വാണം ഇപ്പോഴും തുടരുന്നു ഒന്നും എവിടെയും എത്തിയിട്ടില്ല എന്ന് മാത്രമല്ല നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് .
കേരളത്തിലെ പരിസ്ഥിതിയുടെ സ്ഥിതി വിശേഷം നാള്‍ക്കു നാള്‍ അധോഗതിയും വെള്ളിയാഴ്ചയും ആവുന്ന സ്ഥിതിയാണ് , നമുക്ക് വികസനം വേണം അത്രേ ഉള്ളു , ഏതു വഴിയാണ് അത് കയറി വരേണ്ടത് എന്ന് ഒരു തരത്തിലും ചര്‍ച്ചയില്ല , വികസനം എന്നുള്ള പൊതുബോധം അതിനു മേലെ എന്ത് വന്‍ പദ്ധതികള്‍ കൊണ്ടുവന്നാലും നമ്മളുടെ ജനം അത് കയ്യും മെയ്യും മറന്നു സ്വീകരിക്കും രാഷ്ട്രീയപാര്‍ട്ടികള്‍ അതിനു വേണ്ടി മുന്നിട്ടു ഉറങ്ങും , കോടിക്കണക്കിനു രൂപയുടെ നിക്ഷേപം , അനേകായിരം പേര്‍ക്ക് നേരിട്ടും , വളഞ്ഞും തിരിഞ്ഞും ജോലി , വികസനം വരുന്ന വഴിയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിക്കും അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത നുണക്കഥകള്‍ പറഞ്ഞു പ്രച്ചരിപിച്ചു കയ്യടി നേടും .
പുഴയില്‍ നിന്നും ഒരു ലോഡ് പൂഴി കടത്തുന്നത് വരെ ഇപ്പോള്‍ കടുത്ത ശിക്ഷയാണ് കാരണം പൂഴി വാരല്‍ മൂലം പുഴകള്‍ / നദികള്‍ നശിച്ചു തുടങ്ങി , പാരിസ്തീതിക പ്രശ്നനങ്ങള്‍ ഒരു പാടുണ്ട് , പൂഴി കടത്തുന്നത് പിടിക്കാന്‍ പോയ എസ് ഐ യെ ഗുണ്ടകള്‍ ആക്രമിച്ചു റോഡില്‍ തള്ളിയിടുന്ന കാലത്താണ് നമ്മള്‍ വിഴിഞ്ഞം പദ്ധതിയുമായി ഇറങ്ങുന്നത് , ഇറങ്ങിയിട്ട് കാലം കുറെയായി ഇപ്പോഴും അതിനു വേണ്ടി മുറവിളി കൂട്ടുന്നത് . കാരണം ഈ പറയുന്ന പ്രകൃതിദത്ത തുറമുഖത്തിന് വേണ്ടുന്ന പാറ , മണല്‍ എന്നിവ എവിടെ നിന്നും വരുമെന്നത് ഗാട്കില്‍ , കസ്തൂരി രംഗന്‍ എന്നിവരെ വിളിച്ചു അന്വേഷിക്കണം.
ഗാട്കില്‍ , കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നമ്മള്‍ അതിനെ അനുകൂലിക്കും വിഴിഞ്ഞം പോര്‍ട്ട് വരുമ്പോള്‍ അതിനെ അനുകൂലിക്കും , അനുകൂലിക്കാന്‍ ചെലവ് ഒന്നുമില്ലല്ലോ .
തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ 20 മീറ്റര്‍ ആഴമുള്ള കടല്‍ എന്നത് വിഴിഞ്ഞത്തെ ഒരു പ്രകൃതിദത്ത തുറമുഖമാക്കുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വിഴിഞ്ഞത്തിന്റെ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് എന്നതും മറ്റു തുറമുഖങ്ങള്‍ക്കില്ലാത്ത സവിശേഷതയാണ്. ഇതൊക്കെയാണ് വിഴിഞ്ഞത്തെ സ്വപ്നഭൂമി ആക്കുന്നത് , ഈ സ്വപ്നഭൂമി വന്നു കഴിഞ്ഞാല്‍ പിന്നെ സൌത്ത് ഇന്ത്യ, സൌത്ത് ഏഷ്യയിലെ മുഴുവന്‍ ചരക്കും വിഴിഞ്ഞം വന്നു പോവും എന്നാല്‍ പാണന്‍മാര്‍ പാടി നടക്കുന്നത് , കൂടാതെ ഈ റൂട്ടില്‍ പോകുന്ന മദര്‍ ഷിപ്പുകള്‍ എണ്ണം വന്നു ചരക്ക് ഇറക്കി പോവും , ഹോ കേരളം , വിശിഷ്യാ തിരുവനന്തപുരം വികസിച്ചു എവിടെയോ എത്തിപ്പോവും എന്നും പാണന്‍ മാര്‍ പാടുന്നു . ഇതിനും മാത്രം കയറ്റി അയക്കാന്‍ കേരളത്തില്‍ എന്ത് ഉണ്ടയാണ് ഉള്ളത് എന്നറിയില്ല , മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം ഒന്നോ രണ്ടോ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങള്‍ ഉണ്ട്താനും
മുക്കിനു വിമാനതാവളവും , തുറമുഖവും വേണ്ടുന്നവര്‍ ജീവിക്കുന്ന ചുറ്റുപാടിലെ മാലിന്യം , പാരീസ്തീതിക സ്ഥിതി വിശേഷം എന്താണ് എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ തയ്യാര്‍ ആവുന്നില്ല എന്നത് ദയനീയമാണ് . ആരേലും എവിടെ നിന്നെകിലും വല്ലതും പാടും കൂടെ അങ്ങിനെ തന്നെ അങ്ങിനെ തന്നെ എന്ന് ഏറ്റുപാടും .
കുറെ കെട്ടിടങ്ങള്‍ കെട്ടിപൊക്കുകയും അത് വഴി നാല് വരി പാതയും സീ പോര്‍ട്ടും എയര്‍ പോര്‍ട്ടും ഉണ്ടാക്കിയാല്‍ എല്ലാം തികഞ്ഞു എന്ന് കരുതുന്ന ജനതയും അവരെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും അവരുടെ ചിന്താഗതികള്‍ മാറ്റത്തകാലത്തോളം കേരളത്തിലെ ഓരോ ജില്ലയിലും എയര്‍പോര്‍ട്ടും , തുറമുഖവും വന്നാല്‍ അത്ഭുതപ്പെടാനില്ല ,
കെ ജെ ജേക്കബ് എഴുതിയത് വായിക്കുക്ക
(കോപ്പി ചെയ്തു പോസ്ടാന്‍ കഴിയുന്നവര്‍ അത് ചെയ്യുക)
https://www.facebook.com/kj.jacob.7/posts/10205736946398456
========================================================
http://www.firstpost.com/world/chinas-maritime-threat-how-india-let-its-best-bet-vizhinjam-be-sabotaged-1796603.html
The 'Maritime Silk Road' idea that China talks about includes a number of ‘pearls’, such as Chittagong in Bangladesh, Sittwe and Cocos in Myanmar, Hambantota in Sri Lanka, potentially Spratlys and Paracels in the South China Sea, Karachi in Pakistan, some possible facilities in the Maldives and the Isthmus of Kra in Thailand, and most significantly, the Chinese-built and controlled port of Gwadar in Baluchistan at the mouth of the Persian Gulf. Taken together, these can draw a cordon sanitaire around India.
Recently, the Government of India decided to guarantee viability gap funding to Vizhinjam to the tune of Rs 800 crore, which will certainly help in meeting the capital costs in the proposed public-private partnership.
==================================
K J Jacob (10-06-2015 In Facebook)
======================================
വിഴിഞ്ഞം പദ്ധതി അദാനിക്ക്: നവംബര്‍ ഒന്നിന് നിര്‍മ്മാണം തുടങ്ങും
http://www.mathrubhumi.com/story.php?id=551999
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ച കരാര്‍ വ്യവസ്ഥകള്‍ അതേപടി മന്ത്രിസഭ അംഗീകരിച്ചു. അരുവിക്കര തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെയാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമായിരിക്കും വിഴിഞ്ഞം പദ്ധതിയെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. നവംബര്‍ ഒന്നിന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു
പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വളിച്ചിരുന്നു. ആ യോഗത്തിലെ നിര്‍ദേശവും പരിഗണിച്ചെങ്കിലും വ്യവസ്ഥകളില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗൗതം അദാനിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് അഴിമതിക്കാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം
പലതവണ തടസ്സങ്ങള്‍ നേരിട്ട പദ്ധതിയാണ് ഒടുവില്‍ നിര്‍മ്മാണകരാറിലേക്ക് നീങ്ങുന്നത്. ഏറ്റവും ഒടുവില്‍ പദ്ധതിക്കായി അദാനി മാത്രമേ ടെന്‍ഡര്‍ നല്‍കിയിരുന്നുള്ളൂ. മറ്റ് കമ്പനികളൊന്നും ടെന്‍ഡര്‍ നല്‍കിയില്ലെങ്കിലും അദാനിയുടെ ടെന്‍ഡര്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ 15 ാ ം വാര്‍ഷികം മുതല്‍ ഒരു ശതമാനം വരുമാനവിഹിതം സര്‍ക്കാറിന് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. വര്‍ഷംതോറും കൂടി ഇത് 40 ശതമാനം വരെയാവും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുക്കും. ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് അദാനിക്ക് 40 വര്‍ഷം ലൈസന്‍സ് കിട്ടും. ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലായിരിക്കും. രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാല്‍ പിന്നീട് 20 വര്‍ഷംകൂടി കിട്ടും. എന്നാല്‍, എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് കരാര്‍ കാലാവധി 30 വര്‍ഷമാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാംഘട്ടത്തിന് പരിധി നിശ്ചയിച്ചിരുന്നില്ല. വരുമാന വിഹിതത്തെപ്പറ്റി ഒരു നിബന്ധനകളും ഉണ്ടായിരുന്നില്ല. പൊതുമേഖലയില്‍ തന്നെ നിര്‍മ്മിക്കണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്.
1991 ലാണ് വിഴിഞ്ഞത്ത് തുറമുഖത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആദ്യം ശ്രമംതുടങ്ങുന്നത്. 1999 ല്‍ ഇവിടെ തുറമുഖവും താപവൈദ്യുത നിലയവും സ്ഥാപിക്കാനായി ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ബി.ഒ.ടി. കരാര്‍ ഒപ്പിട്ടു. നടന്നില്ല. 2004'06 കാലഘട്ടത്തില്‍ സൂം ഡെവലപ്പേഴ്‌സ് എന്ന കമ്പനി മാത്രം രംഗത്തെത്തി. അവരോടൊപ്പം ചൈനീസ് കമ്പനിയും പങ്കാളിയായതിനാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കിട്ടിയില്ല. 2008ല്‍ ലാങ്കോ കൊണ്ടപ്പള്ളി എന്ന കമ്പനിക്ക് പി.പി.പി. മാതൃകയില്‍ കരാര്‍ നല്‍കി. വ്യവഹാരങ്ങള്‍ കാരണം ലാങ്കോ പിന്മാറി.
പൊതു സ്വകാര്യ മാതൃക വിഴിഞ്ഞത്തിന് പ്രയോജനപ്പെടുന്നില്ലെന്ന് കണ്ട് 2010'12ല്‍ 'ഭൂവുടമ' മാതൃകയിലേക്ക് മാറി. തുറമുഖത്തിന്റെ നിര്‍മാണവും ഉടമസ്ഥതയും സര്‍ക്കാറിനും നടത്തിപ്പ് സ്വകാര്യപങ്കാളിക്കും. ഇന്നത്തെ അദാനി പോര്‍ട്‌സിന്റെ ആദ്യരൂപമായ മുന്ദ്ര പോര്‍ട്‌സ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. ശേഷിച്ച വെല്‍സ്പണ്‍ കമ്പനി കൂടുതല്‍ ഗ്രാന്‍ഡ് ആവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
2013ലാണ് ഇപ്പോഴത്തെ മാതൃക സ്വീകരിച്ചത്. ഇതില്‍ സ്വകാര്യപങ്കാളിത്തം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ നിര്‍മിക്കേണ്ട ബ്രേക്ക് വാട്ടറും മത്സ്യബന്ധന തുറമുഖവും സ്വകാര്യപങ്കാളി നിര്‍മിക്കും. ഇതിനവര്‍ക്ക് സര്‍ക്കാര്‍ നിശ്ചിതതുക നല്‍കും. ഡ്രഡ്ജിങ്, കടല്‍നികത്തല്‍, ബെര്‍ത്ത്, കണ്ടെയ്‌നര്‍ തുറമുഖം എന്നിവയുടെ നിര്‍മാണവും യന്ത്രസാമഗ്രികളുമെല്ലാം സ്വകാര്യപങ്കാളിയുടെ ചുമതലയിലാണ്. വര്‍ഷംതോറുമുള്ള ഡ്രഡ്ജിങ്ങും.
കേന്ദ്രത്തില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടായി (വി.ജി.എഫ്.) സ്വകാര്യപങ്കാളി ചെലവാക്കേണ്ട തുകയുടെ 40 ശതമാനം നല്‍കാമെന്ന ഉറപ്പുകിട്ടി. ഇതില്‍ സംസ്ഥാനം 20 ശതമാനം നല്‍കണം. അന്താരാഷ്ട്ര തുറമുഖങ്ങളായ സിംഗപ്പൂര്‍, കൊളംബോ, ദുബായ് എന്നിവയുമായി കിടപിടിക്കുന്ന രീതിയില്‍ പദ്ധതിയുടെ രൂപരേഖ പരിഷ്‌കരിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മാതൃകാ കണ്‍സന്‍ഷന്‍ കരാര്‍ പ്രകാരം കരട് കണ്‍സന്‍ഷന്‍ കരാറും അംഗീകരിച്ചു.
ഇന്ത്യയില്‍ മൂന്നു തുറമുഖങ്ങളില്‍ പൂര്‍ണമായും അഞ്ച് തുറമുഖങ്ങളില്‍ ഭാഗികമായും പങ്കാളിത്തമുള്ള കമ്പനിയാണ് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്.
======================
“എന്തൂട്ടാ കച്ചവടം?
എന്തൂട്ടണ്?
ചാലക്കുടീല് ഒരു തിയറ്ററാ വിറ്റു. 40 കോടി ഉര്‍പ്യത്രെ.
എന്തൂട്ട് വിടലാ ശവീ. 40 കോട്യോ?
പോട്ടെ 25 ലച്ചം ന്ത്യെ?”
http://www.doolnews.com/kj-jacob-on-vizhinjam-port-issue-675.html
=========================
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ എന്ത് പഴിയും കേള്‍ക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം കരാര്‍ അംഗീകരിച്ച് അദാനി ഗ്രൂപ്പിന് പദ്ധതിയുടെ നിര്‍മ്മാണം ഏല്‍പ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളില്‍ കുടുങ്ങി സംസ്ഥാനത്തിന് വളരെയേറെ നഷ്ടങ്ങളുണ്ടായി. ഇനിയും അത് തുടരാന്‍ തയാറല്ല. പുതിയ തലമുറയോട് നീതിപുലര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
7500 കോടി ആകെ ചിലവ് വരുന്ന പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണെന്നാണ് ആരോപിക്കുന്നത്. ഇത് അവസാന ചാന്‍സാണ് ഇന്നല്ലെങ്കില്‍ ഈ പദ്ധതി നഷ്ടപ്പെടും. 25 വര്‍ഷം മുമ്പ് യാഥാര്‍ഥ്യമാകേണ്ട പദ്ധതിയായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന് പെരുമാറ്റചട്ടം ബാധകമാണോ എന്ന് അറിയാന്‍ ചീഫ് സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന് കത്തയക്കും. മറുപടിക്ക് ശേഷം തുടര്‍നടപടി കൈക്കൊള്ളും. ഇപ്പോള്‍ അരുവിക്കരയില്‍ മത്സരിക്കുന്ന എം.വിജയകുമാര്‍ മന്ത്രിയായിരുന്നിട്ടും വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. അത് തന്നെയാണ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പിന്റെ കാരണവും.
വിഴിഞ്ഞത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്റെ ലേഖനം വായിച്ചു. വിഴിഞ്ഞം വേണം. പക്ഷേ ഇപ്പോഴത്തെ കരാറുമായി മുന്നോട്ട് പോകാന്‍ പാടില്ല എന്നാണ് ലേഖനത്തില്‍ പറയുന്നത്. രഹസ്യമായി തട്ടിക്കൂട്ടിയതല്ല കരാര്‍. തുറമുഖ മന്ത്രി കെ.ബാബു പങ്കെടുത്ത റോഡ് റോഡ് ഷോ നടത്തി. വലിയ പ്രചരണം കൊടുത്തു. അകത്തും പുറത്തും വലിയ പരസ്യങ്ങള്‍ നല്‍കി. എട്ട് പത്രങ്ങളില്‍ ലക്ഷങ്ങള്‍ ചിലവാക്കി പരസ്യം നല്‍കി. എട്ട് ലക്ഷം രൂപ മുടക്കി പലരും ടെന്‍ഡര്‍ രേഖകള്‍ വാങ്ങി. ആരും ടെന്‍ജര്‍ കൊടുത്തില്ല. തുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചനടത്തിയാണ് രണ്ടാമത്തെ ടെന്‍ഡറിന് ക്ഷണിച്ചത്. അദാനി ഗ്രൂപ്പിന് തുറമുഖം നിര്‍മ്മിച്ച് അനുഭവസമ്പത്തുണ്ട്. നിര്‍മ്മിച്ചും കൈകാര്യം ചെയ്തും പരിചയമുള്ളവരാണ് അവര്‍. 6000 കോടിയുടെ ഭൂമി 500 കോടിക്ക് വില്‍ക്കുന്നു എന്നാണ് പറഞ്ഞത്.
524 കോടിക്കാണ് ഭൂമി വാങ്ങിയത്. ഒരു സെന്റ് ഭൂമി വില്‍ക്കുന്നില്ല. ഇടതുപക്ഷത്തിന്റെ കാലത്തെ പോലെ പാട്ടത്തിന് നല്‍കുന്നില്ല. നിര്‍മ്മിച്ച് നടത്താന്‍ ലൈസന്‍സ് മാത്രമാണ് നല്‍കുന്നത്. ഭൂമി കച്ചവടം എന്നത് പ്രചരണം മാത്രമാണ്. ആര്‍ക്കും തീറെഴുതുന്നില്ല. പി.പി.പി മോഡലാണ്. വാണിജ്യ ആവശ്യത്തിന് നല്‍കുന്ന ഭൂമിയില്‍ നിന്ന് ഏഴാമത്തെ കൊല്ലം മുതല്‍ വരുമാനം കിട്ടും. മറ്റ് മേഖലയില്‍ നിന്ന് 15 ാം വര്‍ഷം മുതല്‍ വരുമാനം സര്‍ക്കാരിന് കിട്ടും. ആരോപണങ്ങള്‍ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ ടീം അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചു. ഇങ്ങനെ പോകാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ പദ്ധതിയുണ്ടാവില്ല.
തിരുവനന്തപുരത്തെ, വിഴിഞ്ഞത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ വിജയമാണിത്. കേരളത്തിന്റെ സ്വപ്‌നപദ്ധതിക്ക് മാധ്യമങ്ങള്‍ നല്‍കിയ പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു. കേരപ്പിറവി ദിനത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമായിരിക്കും വിഴിഞ്ഞമെന്നും അന്നേ ദിവസം വിഴിഞ്ഞത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു.
=============================================
2010 ലേയും 2013ലേയും ടെണ്ടറുകളുടെ താരതമ്യം...
2010 ലേയും 2013ലേയും ടെണ്ടറുകളുടെ താരതമ്യം...
http://www.madhyamam.com/sites/default/files/Model%20comparison%20Malayalam.pdf
=================================
വിഴിഞ്ഞം അദാനി ഗ്രൂപ്പിന് ; മന്ത്രിസഭയുടെ അംഗീകാരം
on 10-June-2015
വിഴിഞ്ഞം അദാനി ഗ്രൂപ്പിന് ; മന്ത്രിസഭയുടെ അംഗീകാരം
വിഴിഞ്ഞം അദാനി ഗ്രൂപ്പിന്
; മന്ത്രിസഭയുടെ അംഗീകാരംതിരുവനന്തപുരം > അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.തുറമുഖ കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ലാതെയാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
തുറമുഖത്തിന്റെ ഉടമസ്ഥത തന്നെ പിപിപി മാതൃകയിലാക്കി സ്വകാര്യമേഖലയ്ക്ക് നല്‍കിയാണ് പുതിയ കരാര്‍. ടെണ്ടര്‍ ഉറപ്പിക്കുന്നതിനു മുമ്പ് അദാനിയുമായി മുഖ്യമന്ത്രി രഹസ്യ ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു.
അദാനി പോര്‍ട്ട്സിനു നിര്‍മാണ കരാര്‍ നല്‍കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ല. തുറമുഖങ്ങള്‍ നിര്‍മ്മിച്ചും കൈകാര്യം ചെയ്തും അദാനിഗ്രൂപ്പിന് മുന്‍പരിചയമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞത്തേത് തട്ടിക്കൂട്ടിയ ടെന്‍ഡറല്ലെന്നും ഇത് സംസ്ഥാനത്തിന്റെ അവസാനത്തെ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖനിര്‍മാണം ലാന്‍ഡ് ലോഡ് മാതൃകയിലും തുറമുഖപ്രവര്‍ത്തനം പിപിപി മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. തുറമുഖത്തിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും അത് നടത്തുന്നതിനുവേണ്ടി സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. തുറമുഖത്തിന്റെ ഉടമസ്ഥത തന്നെ പിപിപി മാതൃകയിലാക്കി അതിന്റെ ഉടമസ്ഥത സ്വകാര്യമേഖലയ്ക്ക് നല്‍കിയെന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റം.
.തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേസമയം, തുറമുഖനിര്‍മാണത്തിനായി ചെലവഴിക്കേണ്ടിവരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നത് 2454 കോടിയും. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്.
6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിലെ അഴിമതിയെ സംബന്ധിച്ച വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ച വ്യവസ്ഥയില്‍ നേരത്തെ പല കരാറുകളും വിഴിഞ്ഞത്തിന് ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു രീതി സ്വീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്നം പ്രതിപക്ഷ ം ഉയര്‍ത്തിയിരുന്നു. സര്‍വ്വകക്ഷി യോഗത്തിലും ഇക്കാര്യം എല്‍ഡിഎഫ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് തിരക്ക് പിടിച്ച് തീരുമാനം
.ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നാലു വര്‍ഷം തുറമുഖനിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20ാം വര്‍ഷംമുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷമെന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിലയാണ് ഉണ്ടാകുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയുമോ? എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തിയിരുന്നു.
കോടിയേരി ചൂണ്ടിക്കാട്ടിയ മറ്റ് കാര്യങ്ങള്‍ ഇങ്ങനെ:
വല്ലാര്‍പ്പാടത്തിന്റെ കാര്യത്തില്‍ ആദ്യവര്‍ഷംതന്നെ 33.33 ശതമാനം റവന്യൂ ഷെയര്‍ സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ഇതിനു സമാനമായ രീതിയായിരുന്നു എല്‍ഡിഎഫ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും വരുമാനം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിനേക്കാള്‍ ഗുണപരമായ കരാറിനുള്ള സാധ്യത അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ലാന്‍ഡ് ലോഡില്‍ സര്‍ക്കാര്‍ സ്വന്തമായി തുറമുഖം നിര്‍മിക്കാന്‍ ചെലവാകുന്ന ഏകദേശം തുകതന്നെ പിപിപി ആക്കി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും തുറമുഖം സ്വകാര്യതുറമുഖമായി മാറ്റുകയും ചെയ്യുന്നത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനല്ല.
2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010ലെ കരാര്‍പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖപ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍, യുഡിഎഫിന്റെ കരാര്‍പ്രകാരം ഭൂമിയില്‍നിന്ന് 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാരിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നുമാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് അവര്‍ക്ക് നടത്താന്‍ കഴിയുന്നരീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്.
നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാന്‍ പറ്റുമോ?തുറമുഖനിര്‍മാണത്തില്‍ മുഖ്യ ഇനമായ ബ്രേക്ക് വാട്ടറിന്റെ നീളത്തില്‍ മാത്രം 2010ല്‍ നല്‍കിയതിനേക്കാള്‍ 240 മീറ്ററോളം കുറവ്് പുതിയ കരാറില്‍ വരുത്തിയിട്ടുണ്ട്. പോര്‍ട്ട് ബെയ്സില്‍, ടേണിങ് സര്‍ക്കിള്‍, അപ്രോച്ച് ചാനല്‍ തുടങ്ങിയവയുടെ ഡ്രെഡ്ജിങ് പരിമിതപ്പെടുത്തിയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കപ്പെടണം.2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുംവിധം ടെന്‍ഡര്‍ ലഭിച്ച തുറമുഖമാണ് വിഴിഞ്ഞം. ആ അവസ്ഥ മാറി വരുമാനത്തിന് 20 വര്‍ഷം കാത്തിരിക്കേണ്ട ഇത്തരമൊരു കരാറാണോ നമുക്ക് ആവശ്യം?
അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ലാന്‍ഡ് ലോഡ് മാതൃകയില്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിന് അനുയോജ്യമായവരെ കണ്ടെത്തുക എന്നതാണ്.
തമിഴ്നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയര്‍പോര്‍ട്ടുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം നടപ്പാക്കി. ബിജെപി സര്‍ക്കാരാകട്ടെ, സീ പോര്‍ട്ടുകളെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മന്‍ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്.- കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.
- See more at: http://deshabhimani.com/news-kerala-all-latest_news-473086.html#sthash.F1RWBmMz.dpuf
===============================================================
on 10-June-2015
വിഴിഞ്ഞം അദാനിക്ക് നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതി : വിഎസ്
തിരുവനന്തപുരം > കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേരളത്തിന്റെയും, രാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോര്‍ഡ് പോര്‍ട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി നരേന്ദ്രമോഡിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോര്‍പ്പറേറ്റുകളില്‍ ഒരാളുമായ അദാനിക്ക് നല്‍കിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതില്‍ തന്നെ 1635 കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതല്‍മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ച 2500 കോടിയിലേതിനേക്കാള്‍ കുറവുമാണ്.
കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എംപിയുടെ വസതിയില്‍ വെച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയതും ആ ചര്‍ച്ചയില്‍ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മീറ്റിംഗ് ആണെങ്കില്‍ അതിന് മിനുട്സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനുട്സ് ഈ മീറ്റിംഗില്‍ ഇല്ലാ എന്നാണ് തുറമുഖ മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനര്‍ത്ഥം അദാനിയുമായി നടത്തിയ ചര്‍ച്ച ഒരു ഡീല്‍ തന്നെയാണെന്ന് വ്യക്തമാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ലാന്റ് പോര്‍ട്ടായി നിര്‍മ്മിക്കുന്നതിനും, അതിന്റെ പ്രവര്‍ത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിനുമാണ് ടെണ്ടര്‍ വിളിച്ചത്. ആ ടെണ്ടറില്‍ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും, വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോര്‍ഡ് പോര്‍ട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊളളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നില്‍ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ അദാനിക്ക് നല്‍കിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും, കണ്‍സഷന്‍ എഗ്രിമെന്റും തമ്മില്‍ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നില്‍ എത്തിക്കണമെന്ന് ഞാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എല്‍ഡിഎഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതല്‍മുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു.
കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പിഴിഞ്ഞം പദ്ധതിയായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാര്‍ നരേന്ദ്ര മോഡിയും, ഉമ്മന്‍ചാണ്ടിയുമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവര്‍ക്ക് ചുട്ട മറുപടി നല്‍കും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താല്‍പര്യത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ കഴിയുകയില്ലെന്ന് വി എസ് പറഞ്ഞു.
- See more at: http://deshabhimani.com/news-kerala-all-latest_news-473101.html#sthash.DSyA2aRT.dpuf