Monday, June 8, 2015

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍ നിര്‍ണയം

ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്നു , യു പി എ സമയത്ത് ബീ ജെ പി എതിര്‍ത്തത് കൊണ്ട് അന്ന് ബില്ല് പാസായില്ല പക്ഷെ ഇപ്പോള്‍ ബീ ജെ പി തന്നെ അതിനു മുന്നിട്ടറങ്ങി , ആര്‍ എസ് എസ്സിന്‍റെ സമ്മതവും മേടിച്ചു , ഇപ്പോഴും ഭാധിക്കപ്പെടുന്ന സംസ്ഥാനങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍ ആയിട്ടില്ല . 

ചിത്രത്തിനും പോസ്റ്റിനും എഴുത്തിനും കടപ്പാട് രാകേഷ് , സജി മാര്‍ക്കോസ് .
=======================================
Rakesh Warier. എഴുതിയത് 

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയോളം അസംബന്ധമായ അതിർത്തി ഈ ലോകത്ത് വേറെയില്ല .. 

Enclaves : the term enclave refers to a territory that is completely surrounded by a foreign country but is part of another detached country. എന്ന് വെച്ചാൽ ബംഗ്ലാദേശിന്റെ ഉള്ളിൽ ബംഗ്ലാദേശ് territory ചുറ്റപ്പെട്ട ഇന്ത്യയുടെ ഭാഗം ഇന്ത്യയുടെ enclave. 

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ഇത്തരം നൂറ്റമ്പതിൽ കൂടുത്തൽ enclave കൾ  ഉണ്ട് -  the biggest such cluster in the world. Along Bangladesh’s northern border with India, there are 162 officially recognized enclaves. In total, the Indo-Bangladesh enclaves contain 24,268 acres of land and a population of around 50,000 people. There are 111 Indian enclaves (17,158 acres) in western Bangladesh and 51 Bangladeshi enclaves (7,110 acres) in India’s West Bengal. 

ഇതിൽ ലോകത്തെ ഒരേ ഒരു കൌണ്ടർ കൌണ്ടർ enclave ഉം പെടും - അതായത് ഇന്ത്യയുടെ ഒരു പാടം അതിനു ചുറ്റും ഒരു ബംഗ്ലാദേശി ഗ്രാമം അതോ ഒരു ഇന്ത്യൻ ഗ്രാമതിനകത്ത്, ഇതെല്ലാം കൂടി ബ്ന്ഗ്ലാടെഷി രണപുർ ജില്ലയിൽ ..    ചിത്രം കാണുക .. 

India does not govern the Indian enclaves in Bangladesh, and vice versa. As a result, these islands of “alien” populations have had no access to the development, job opportunities, laws or rights of either the country to which they belong or the one that surrounds them. Instead, they have become a law and order and security challenge on either side of the border.

ഇതൊക്കെ പരിഹരിക്കാനായി പ്ലാൻ ചെയ്ത ഇന്ത്യ ബംഗ്ലാദേശ് ഭൂമി വെച്ച് മാറൽ മുമ്പ് UPA കൊണ്ട് വന്നിരുന്നെങ്കിലും BJP അടക്കമുള്ള പ്രതിപക്ഷ എതിർപ്പ് കാരണം നടപ്പ്ക്കിയില്ല .. ഇപ്പൊ മറ്റൊരു U ടേണ്‍ ലൂടെ മോഡി സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു 

http://www.thehindu.com/opinion/editorial/a-welcome-uturn/article6655767.ece?homepage=true

http://thediplomat.com/2014/09/resolving-the-absurd-indo-bangladesh-border-complexities/

സാഹചര്യം മുതലെടുക്കാനായി മുമ്പ് ചാടി എതിർത്തു, ഇന്ത്യയുടെ ഭൂമി ബംഗ്ലാദേശ് കൊണ്ട് പോകുന്നേ എന്നും സംസ്ഥാനങ്ങളോട് ചോദിച്ചില്ല എന്നൊക്കെയായിരുന്നു അന്നത്തെ വാദങ്ങൾ .. അതിലൊന്നും ഒരു മാറ്റവും ഇപ്പോളും വന്നില്ല .. 

http://www.ndtv.com/article/india/india-to-lose-10-000-acres-in-land-swap-deal-with-bangladesh-84245

http://indianexpress.com/article/india/india-others/massive-protests-across-assam-over-modis-stand-on-india-bangla-land-swap-deal/

ബോധോദയം ഉണ്ടായിട്ടണെങ്കിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാൻ പേരിനെങ്കിലും എന്തെങ്കിലും ചെയ്തേനെ ..  പിന്നെന്താ BJP ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ആരോടും ചോദിക്കണ്ട .. ഭൂരിപക്ഷം ഉണ്ടാരുന്നെങ്കിൽ UPA 2 ഇത് നേരത്തെ ചെയ്തേനെ ..  ഒരേ ഒരു വ്യത്യാസം ലാൻഡ്‌ സ്വാപ്പ് ഡീൽ നെ മോഡി  Illegal immigration ഇലും സുരക്ഷക്കായി മരിച്ചു വീണ ജവാന്മാരിലും കൊണ്ട് കെട്ടി എന്നുള്ളതാണ് ..  ഈ സുരക്ഷയും ജവാന്മാരുടെ ജീവനും  ഒരു കൊല്ലം മുംബ് എവിടെയായിരുന്നു എന്ന് മാത്രം ചോദിക്കരുത് .. 

മുമ്പത്തെ സര്ക്കാരിനെ അപേക്ഷിച്ച് മോഡിയുടെ സർക്കാർ വല്ലതും ചെയ്യൂന്നതായി തോന്നുന്നെങ്കിൽ അതിനു കാരണം അവര്ക്ക് കാര്യമായ parliament തടസങ്ങൾ ഇല്ല എന്നുള്ളതാണ് .

ചിത്രങ്ങളും ലിങ്ക്കളും  എഴുതിയതും പോസ്റ്റ്‌ ചെയ്തത് രാകേഷ് വാരിയര്‍ , സജി മാര്‍ക്കോസ് 
=================================================
saji markose എഴുതിയത് 

ദഹള ഖഗ്രബാറി ഇൻഡ്യയുടെ ഭാഗമാണ്. പക്ഷേ, അതു ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കരദ്വീപ് ആണ്. അതേ സമയം ഖഗ്രബാറിയെ ​ചുറ്റപ്പെട്ടു
​ കിടക്കുന്ന ബംഗ്ലാദേശ് പ്രദേശം ഇൻഡ്യൻ ഭൂവിഭാഗത്തിനുള്ളിലാണ്. നിഭാഗ്യവശാൽ ആ ഇൻഡ്യൻ ഭൂവിഭാഗം ബംഗ്ലാദേശിനുള്ളിലുമാണ്.

ഇതു മനസിലാക്കുന്നതിലും എത്രയോ കഷ്ടമാണ് ഇത്തരം കരദ്വീപിലെ (എൻക്ലേവ്) മനുഷ്യരുടെ വാസം.  ദഹള​ ഖഗ്രബാറി ലോകത്തിലെ ഏക മൂന്നാം ഡിഗ്രി 
 കരദ്വീപാണ്. എന്നുവച്ചാൽ മാതൃരാജ്യത്തിന്റെ കരയിലെത്താൻ  ചുറ്റപ്പെട്ടു കിടക്കുന്ന വിദേശ രാജ്യത്തു  രണ്ടു പ്രാവശ്യം കയറിയിറങ്ങണം. അതായത്,  ഖഗ്രബാറിയിൽ നിന്നും ബംഗ്ലദേശ് കടന്ന് ഇൻഡ്യൻ കരദ്വീപ് കടന്ന് വീണ്ടും ബംഗ്ലദേശ കടന്നാൽ  ഇൻഡ്യൻ മെയിൽ ലാൻഡിൽ എത്താം.  തേർഡ് ഡിഗ്രി  എൻക്ലേവ് ഇതു മാത്രമേ ഉള്ളുവെങ്കിലും, ഒട്ടനവധി  സെക്കൻഡ് ഡിഗ്രി എൻക്ലേവുകളും ഫസ്റ്റ് ഡിഗ്രി എൻക്ലേവുകളും കുറെയധികം എക്സ്ക്ലേവുകളും ചേർന്ന അതിസങ്കീർണ്ണമായ ഒരു അതിർത്തിയാണ് ഇൻഡ്യ-ബംഗ്ലാദേശ് അതിർത്തി.  ഏതാണ്ട് ഇത്തരം 200 കരദ്വീപുകളിലായി എഴുപതിനായിരത്തില്പരം  മനുഷ്യരാണ് അധിവസിയ്ക്കുന്നത്.

അവർക്ക് എങ്ങും അതിർത്തികൾ മാത്രമേയുള്ളൂ- പേരിനു പൗരത്വവും. 

പതിനെട്ടാം നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന ഒരു പ്രശ്നത്തിന്റെ ബാക്കിയാണ് ഇന്നും പരിഹരിയ്ക്കാനാക്കാതെ രണ്ടു രാജ്യങ്ങളിലേയും പതിനായിരക്കണക്കിനു മനുഷ്യരെ ശിലായുഗസമാനമായ ജീവിതത്തിലേയ്ക്ക് തള്ളി വിട്ടിരിയ്ക്കുന്നത്.

 മിക്ക കരദ്വീപിലും സ്കൂൾ ഇല്ല, ആശുപത്രികൾ ഇല്ല, ഗതാഗത സൗകര്യങ്ങളില്ല, മിക്കവർക്കും പാസപോർട്ടും തിരിച്ചറിയൽ കാർഡുകളും ഇല്ല. തങ്ങൾ ചുറ്റി കിടക്കുന്ന വിദേശരാജ്യത്ത് നിന്നും ഏതു തരത്തിലുള്ള ഭീഷിണിയും നേരിടാം. കൃഷിയാണ് ഏക വരുമാനം മാർഗ്ഗം- പക്ഷേ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിയ്ക്കാൻ വിദേശ ഇടനിലക്കാരില്ലാതെ പറ്റില്ല. ഇത്തരം കര ദ്വപിലേയ്ക്ക് പുറത്തുള്ളവർ വിവാഹം കഴിച്ചു നൽകില്ല. അടുത്ത ബന്ധുക്കൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ നിമിത്തം ജനിതക വൈകല്യങ്ങളും രോഗങ്ങളും  കൂടിവരുന്നു.  ഇൻഡ്യൻ കരദ്വീപിൽ നിന്നും ഇൻഡ്യയിലേയ്ക്ക് ഫോൺ വിളിയ്ക്കാൻ ഇന്റർനാഷ്ണൽ കോൾ വിളിയ്ക്കണം. മിക്ക കരദ്വീപിലും വൈദ്യുതിയില്ല.  

പ്രായോഗിക  പരിഹാരങ്ങൾ 1952 മുതൽ രണ്ടു സർക്കാരുകളുടെയും  മുന്നിൽ പലവട്ടം വന്നതാണ്. സത്യത്തിൽ ഇതിരു വലിയ തർക്ക ഭൂമി പോലും അല്ല.  അതാത് രാജ്യങ്ങൾക്കുള്ളിലെ കരദ്വീപുകൾ ആ രാജ്യത്തിനു നൽകുകയും  പൗരന്മാർക്ക് ഇഷ്ടമുള്ള പൗരത്വം സ്വീകരിയ്ക്കുകയും ആകാമെന്ന് സംയുക്ത തീരുമാനം 2011 ൽ എടുത്തതാണ്. സർക്കാരുകളുടെ ഇച്ഛാശക്തിയില്ലായ്മ കാരണം മുന്നോട്ടു പോകുന്നില്ല എന്ന് മാത്രം.

ദേശീയ ദിനാഘോഷങ്ങൾ പൊടിപൊടിയ്ക്കുമ്പോൾ ഇന്നും ഇൻഡ്യാക്കാരെന്നു പറഞ്ഞു നോ-മാൻ ലാൻഡിൽ കഴിയുന്ന ഇവരെ ആരും ഓർക്കാറില്ല. മൂന്ന് അടി ഉയരത്തിൽ നാട്ടിയൊര്യ്ക്കുന്ന രാജ്യന്തര അതിർത്തി നിശ്ചയിക്കുന്ന കരിങ്കൽ തൂണിന്റെ ചുവട്ടിൽ  അവരുടെ സ്വാതന്ത്രം അവസാനിയ്ക്കുന്നു.

എന്‍‌ക്ലേവുകളും എക്സ്ക്ലേവുകളും എന്താണെന്നും, വളരെ വിചിത്രമായ അതിര്‍ത്തികളെ പറ്റിയുള്ളതുമായ ഒരു ചെറു വീഡിയോ കാണൂ. ഇന്‍ഫര്‍മേറ്റിവ് ആണ്.
https://www.youtube.com/watch?v=gtLxZiiuaXs
കടപ്പാട് : സന്തോഷ്‌ ജെ 


====================================================================ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത 


ഇന്ത്യ-ബംഗ്ലാ തുരുത്തുകളുടെ സ്വാതന്ത്ര്യം
on 08-June-2015

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ കുടുങ്ങിപ്പോയ 162 തുരുത്തുകളുടെ മൂന്നാം സ്വാതന്ത്ര്യദിനമാണ് 2015 ജൂണ്‍ ആറ്. അരലക്ഷത്തിലേറെ ബംഗാളികളുടെ പുത്തന്‍ സ്വാതന്ത്ര്യം. 1947ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് ഒന്നാം സ്വാതന്ത്ര്യം. 1971ല്‍ പാകിസ്ഥാനില്‍നിന്ന് രണ്ടാം സ്വാതന്ത്ര്യം. അതിര്‍ത്തി നിര്‍ണയത്തിന്റെ ചുവപ്പുനാടകളില്‍നിന്ന് ഇത് മൂന്നാം സ്വാതന്ത്ര്യം.

നാല്‍പ്പത്തൊന്നു വര്‍ഷത്തെ അസ്വസ്ഥതകള്‍ക്കും കൂടിയാലോചനകള്‍ക്കും പരിസമാപ്തിയായി ശനിയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍, രാഷ്ട്രരൂപീകരണഘട്ടത്തില്‍ ചതഞ്ഞരഞ്ഞുപോയ കൂച്ബിഹാര്‍ ജനതയ്ക്ക് ദേശീയവ്യക്തിത്വം സമ്മാനിക്കുന്നു. സെന്‍സസ് പ്രകാരം അരലക്ഷമാണ് കൂച്ബിഹാറികളുടെ ജനസംഖ്യയെങ്കിലും അനൗദ്യോഗികമായി ഒരുലക്ഷം. ഏഴു പതിറ്റാണ്ടിലേറെയായി ഇവര്‍ ഇന്ത്യക്കാരോ പാകിസ്ഥാന്‍കാരോ ബംഗ്ലാദേശികളോ അല്ല. ബ്രിട്ടീഷുകാര്‍ ബംഗാള്‍ റസിഡന്‍സി രൂപീകരിക്കുംമുമ്പ് ഇവര്‍ കൂച്ബിഹാര്‍, രംഗ്പുര്‍ മഹാരാജാക്കാന്മാരുടെ പ്രജകളായിരുന്നു.

നൂറ്റിഅറുപത്തിരണ്ടില്‍ 111 എണ്ണം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്തുള്ള ബംഗ്ലാദേശ് തുരുത്തുകള്‍. ഇവര്‍ക്ക് ബംഗ്ലാദേശിന്റെ അവകാശം അനുഭവിക്കാന്‍ അതിര്‍ത്തിയുടെ കാര്‍ക്കശ്യം അനുവദിച്ചില്ല. ഇവര്‍ ഇന്ത്യയിലെ അനധികൃത വിദേശികള്‍. വ്യാജ ഇന്ത്യന്‍ രേഖകളുമായി തൊഴില്‍തേടി ഇന്ത്യയുടെ വിവിധ പ്രദേശത്തെത്തുമ്പോള്‍ വിദേശികളെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ പിന്നെ ജയില്‍ ജീവിതം, നാടുകടത്തല്‍, വംശീയാക്രമണം. ഇവരെ ചൂഷണം ചെയ്യാന്‍ വ്യാജരേഖ മാഫിയ, കള്ളക്കടത്തുസംഘങ്ങള്‍, ഒടുവില്‍ തീവ്രവാദികള്‍. മനുഷ്യജന്മത്തിലുടനീളം കൊടിയ ചൂഷണം, മനുഷ്യാവകാശലംഘനം. മറുവശത്തെ 51 തുരുത്തുകാര്‍ക്ക് ഇതിലും ക്രൂരമായ അനുഭവങ്ങള്‍.

ഇവരുടെ വീടുകളെല്ലാം മണ്‍കൂനകളാണ്. കെട്ടിടനിര്‍മാണത്തിന് അനുമതിയില്ല. ഹൈടെന്‍ഷന്‍ പവര്‍ ലൈനുകള്‍ മുകളിലൂടെ. ഒരു കൂനയിലും വൈദ്യുതിയില്ല, സ്കൂളില്ല, ആശുപത്രിയില്ല, വ്യാജരേഖ സംഘടിപ്പിച്ചാല്‍മാത്രം ഇവരുടെ സേവനം. ഡല്‍ഹിയിലും ധാക്കയിലും കേന്ദ്രീകരിച്ച ഭരണവര്‍ഗം ഇവരെ ഇക്കാലമത്രയും മറന്നുപോവുകയായിരുന്നു. എന്നാല്‍, ഇവര്‍ക്ക് കൈത്താങ്ങായി പശ്ചിമബംഗാളിലെയും ബംഗ്ലാദേശിലെയും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നുമുണ്ടായിരുന്നു. ഇവരുടെ മോചനത്തിനായി 1974ല്‍ രൂപംനല്‍കിയ ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തി കരാറിന് നീണ്ട 41 വര്‍ഷം കഴിഞ്ഞ് 2015 മെയ് ഏഴിനാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ 119-ാം ദേദഗതി ഇന്ത്യന്‍ പാര്‍ലമെന്റ് ഐക്യകണ്ഠ്യേന പാസാക്കിയതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് പാര്‍ലമെന്ററി രേഖകളില്‍നിന്ന് വായിച്ചെടുക്കാം. ഇതിനുപുറമെ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ കാലത്ത് ഇതിനായി നടത്തിയ രാഷ്ട്രീയ- നയതന്ത്ര നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗം.

അതുകൊണ്ടാണ്, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മെയ് അവസാനവാരം ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ഷേഖ് ഹസീന സിപിഐ എമ്മിനെ മുക്തകണ്ഠം പ്രശംസിച്ചത്. അതിര്‍ത്തി കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സിപിഐ എം നല്‍കിയ മുന്‍കൈക്ക് ഹസീന നന്ദി അറിയിച്ചു. ബംഗ്ലാദേശ് വിമോചനയുദ്ധ നാളുകളില്‍ സിപിഐ എമ്മും ജ്യോതിബസുവും വഹിച്ച പങ്ക് അവര്‍ എടുത്തുപറഞ്ഞു. അക്കാലത്തും പിന്നീടും ജ്യോതിബസു തന്നോടും തന്റെ സഹോദരി ഷേഖ് റെഹാനയോടും കാട്ടിയ സ്നേഹവാത്സല്യങ്ങള്‍, ഗംഗാനദീജല തര്‍ക്കം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജ്യോതിബസു എടുത്ത മുന്‍കൈ, വിവിധ സന്ദര്‍ഭങ്ങളില്‍ ബസു നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ എല്ലാം ഷേഖ് ഹസീന അനുസ്മരിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ വിദേശ സെക്രട്ടറി എസ് ജയശങ്കറും ബംഗ്ലാദേശ് തല്‍സ്ഥാനീയന്‍ എം ഷഹീദുല്‍ ഹഖും ഒപ്പുവച്ച ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ ലോകരാഷ്ട്രീയത്തിലെത്തന്നെ വലിയ സംഭവമാണ്. സ്വാതന്ത്ര്യംനേടിയ 162 തുരുത്തുകളിലും ഞായറാഴ്ച പുലരുംവരെ ആഘോഷമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ഇനിമുതല്‍ രണ്ടില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പൗരത്വം സ്വയമേവ തെരഞ്ഞെടുക്കാം. ഇതെല്ലാം യാഥാര്‍ഥ്യമാകുമോയെന്ന് അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ വെന്ത പല പ്രദേശവാസികളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്ര രൂപീകരണങ്ങളില്‍, രാഷ്ട്ര വിഭജനങ്ങളില്‍ അന്യംനിന്നുപോയ ഇങ്ങനെ എത്രയെത്ര ജനതതികള്‍. അവര്‍ക്കെല്ലാം പ്രത്യാശ പകരുന്നതാകട്ടെ, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഈ നയതന്ത്ര വിജയം.

   
- See more at: http://deshabhimani.com/news-editorial-all-latest_news-472385.html#sthash.jnFQnlgH.dpuf


No comments:

Post a Comment