Tuesday, September 16, 2014

വിക്രമ ലീലകള്‍

വിക്രമന്റെ ഒളിവു ജീവിതം: നാണംകെട്ടത് രഹസ്യാന്വേഷണ വിഭാഗം
Posted on: Tuesday, 16 September 2014


തലശേരി: കിഴക്കേ കതിരൂരിലെ ആർ.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതിനുശേഷമുള്ള ഒരാഴ്ചയിലേറെക്കാലം പൊലീസിന്റെ മൂക്കിൻ തുമ്പത്ത് ഒളിവിൽകഴിഞ്ഞെന്ന് പ്രധാന പ്രതി വിക്രമനും കസ്റ്റഡിയിലുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകി. ഇതു രഹസ്യാന്വേഷണത്തിന്റെ വീഴ്ചയാണെന്ന് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. പൊലീസിലെ ചില ഉന്നതർ സി.പി.എമ്മുമായി കേസിൽ ഒത്തുകളിക്കുന്നുവെന്ന സംശയവും ആഭ്യന്തര വകുപ്പിനുണ്ട്.

കണ്ണൂർ നഗരത്തിലും പയ്യന്നൂരും ഇയാൾക്ക് ഒളിത്താവളങ്ങളൊരുക്കിയ് സി.പി.എം നേതാക്കളാണെന്നും തെളിഞ്ഞു. കതിരൂരിലെ ലോക്കൽ കമ്മിറ്റി അംഗമായ രാമചന്ദ്രനായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. രാമചന്ദ്രൻ ഒളിവിലാണ്.  കൊലപാതകത്തിനുശേഷം ഒന്നാംപ്രതി വിക്രമനെ ഒളിപ്പിക്കാൻ എത്രകാലം വേണമെങ്കിലും പാർട്ടി പ്രവർത്തകർ സന്നദ്ധമായിരുന്നുവെങ്കിലും നേതൃത്വം വിക്രമനോട് കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.

ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊന്നശേഷം വിക്രമനും സംഘവും കിഴക്കേ കതിരൂരിനടുത്തുള്ള ഒരു കുന്നിൻ പ്രദേശത്തേക്കാണ് പോയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിക്രമനിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ച മൊഴി. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിക്രമൻ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീടുള്ള ചോദ്യംചെയ്യലിൽ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. ഇതിൽ മൂന്നുപേരാണ് കുന്നിലെത്തിയത്. ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്ന് മറ്റേതോ വഴിയിലൂടെ പോയി. വിക്രമൻ, ഫോട്ടോഗ്രാഫർ നമ്പിടി ജിതിൻ, അച്ചാർ സുരേഷ് എന്നിവരാണ് കുന്നിൻ പ്രദേശത്തെത്തിയത്.

രാത്രിയോടെ ജിതിൻ  ലോക്കൽ  കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ അടുത്തേക്ക് പോയി. വിക്രമനും അച്ചാർ സുരേഷും പുഴയുടെ തീരത്തുള്ള രാമചന്ദ്രന്റെ തറവാട്ടുവീട്ടിലേക്കും പോയി. ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രനെകണ്ട് ജിതിൻ സംഭവം അറിയിച്ചു. രാമചന്ദ്രൻ  പാട്യം സോഷ്യൽ  സർവീസ് സൊസൈറ്റി മാനേജിംഗ്  ഡയറക്ടർ ചന്ത്രോത്ത് പ്രകാശനെ വിളിച്ചുവരുത്തി. ഒപ്പം വിക്രമനോടും സുരേഷിനോടും പാൽസൊസൈറ്റിക്ക് അടുത്തേക്ക് വരാൻ നിർദേശവും നൽകി.

പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെയാണ് വിക്രമനും സുരേഷും പാൽ സൊസൈറ്റിക്ക് അടുത്തേക്ക് വന്നത്. അവിടെവച്ച് ജിതിൻ വേറെ വഴി പോയി. പ്രകാശനോട് പാട്യം സൊസൈറ്റി ഉപയോഗിക്കുന്ന കെ.എൽ 58 സി. 1717 നമ്പർ കറുത്ത ബൊലെറോ വാഹനത്തിൽ കണ്ണൂരിലേക്ക് പോകാൻ  രാമചന്ദ്രൻ  നിർദ്ദേശിച്ചു. 'വിക്രമനെ രക്ഷിക്കണം. അവനെ ഞാൻ കണ്ണൂരിലെത്തിക്കും. അവിടെ ഉണ്ടാകണം. കതിരൂരിൽനിന്ന് അവർ പുറപ്പെടുമ്പോൾ അറിയിക്കാം. പള്ളിക്കുന്നിലെ പത്ര  ഓഫീസിനടുത്ത് കാത്തുനില്‍ക്കണം' - ഇതായിരുന്ന പ്രകാശനോട് രാമചന്ദ്രൻ നല്കിയ നിർദേശം.
പ്രകാശൻ കണ്ണൂരിലെത്തി പൊലീസ്‌ മൈതാനത്ത് ഓണച്ചന്തനടക്കുന്ന സ്ഥലത്താണ് നിന്നത്. ഇതിനിടയിൽ പാൽ സൊസൈറ്റിക്കടുത്തുനിന്ന് ഒരു ഇന്നോവ കാറിൽ വിക്രമനെയും അച്ചാർ സുരേഷിനെയും കണ്ണൂരിലേക്ക് പറഞ്ഞയച്ചു. ഈ വിവരം ചന്ത്രോത്ത് പ്രകാശനെ രാമചന്ദ്രൻ അറിയിച്ചു. പ്രകാശൻ  പള്ളിക്കുന്ന് പത്ര ഓഫീസിനടുത്തെത്തി. ഈ സമയത്ത് ഒരു മാരുതി ആൾട്ടോ കാറിൽ രണ്ടുപേർ അവിടെയുണ്ടായിരുന്നു. കുറച്ചുകഴിയുമ്പോഴേക്കും ഇന്നോവയിൽ വിക്രമനും സുരേഷുമെത്തി. വിക്രമനെ ആൾട്ടോയിലേക്ക് കയറ്റിയശേഷം സുരേഷ് മടങ്ങിപ്പോയി. വിക്രമനുമായി പയ്യന്നൂരിലേക്കുപോയ കാറിനെ തന്റെ വാഹനത്തിൽ പിന്തുടരുകയായിരുന്നു പ്രകാശന്റെ ജോലി. മനോജിനെ കൊല്ലാനായി ബോംബെറിഞ്ഞപ്പോൾ വിക്രമനും ചെറുതായി പരിക്കേറ്റിരുന്നു. കാർ സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂർ സഹകരണാശുപത്രിയിൽ നിറുത്തി. വിക്രമന് അവിടെയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം പ്രകാശൻ  കതിരൂരിലേക്ക് മടങ്ങിയെന്നും മൊഴി നൽകി.

പയ്യന്നൂരിലെ ഒരു ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് വിക്രമനെ എത്തിച്ചത്. ഈ വീട് എവിടെയാണെന്ന് അറിയില്ലെന്നാണ് വിക്രമൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കോടതിയിൽ  കീഴടങ്ങുന്നതിന് തലേദിവസംവരെ ഈ വീട്ടിലായിരുന്നു താമസം. പ്രായമായ ഒരച്ഛനും അമ്മയും അവരുടെ മക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിക്രമൻ പറഞ്ഞത്. കീഴടങ്ങുന്നതിന്റെ തലേദിവസം ഇവിടെനിന്ന് കണ്ണൂരിലെ ഒരു ഒഴിഞ്ഞവീട്ടിലേക്ക് മാറ്റി. രാത്രിയിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനാൽ ഈ വീടും എവിടെയാണെന്ന് അറിയില്ലെന്നും വിക്രമൻ പറയുന്നു. പൂട്ടിയിട്ട വീട് തനിക്ക് താമസിക്കാൻ വേണ്ടി മാത്രമാണ് തുറന്നതെന്നും അവിടെനിന്നാണ് രാവിലെ  ഓട്ടോയിൽ കയറി സ്റ്റേഡിയം കോർണറിൽ ഇറങ്ങി ബൈക്കിൽ കോടതിയിൽ ഹാജരാകാനെത്തിയതെന്നും വിക്രമൻ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. 

===================================================


മനോജ് വധത്തിനുശേഷം നടന്നത് സി.പി.എമ്മിന്റെ തിരക്കഥ; അതിങ്ങനെ
കണ്ണൂര്‍: കിഴക്കേ കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് മനോജ് കൊല്ലപ്പെട്ടതിനുശേഷമുള്ള തിരക്കഥ ഒരുക്കിയത് സി.പി.എം. നേതാക്കളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കതിരൂരിലെ ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രനായിരുന്നു ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. രാമചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഒന്നാംപ്രതി വിക്രമനെ ഒളിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നാടകീയമായിരുന്നു.

ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊന്നശേഷം വിക്രമനും സംഘവും കിഴക്കേ കതിരൂരിനടുത്തുള്ള ഒരു കുന്നിന്‍പ്രദേശത്തേക്കാണ് പോയത്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിക്രമന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീടുള്ള ചോദ്യംചെയ്യലില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. ഇതില്‍ മൂന്നുപേരാണ് കുന്നിലെത്തിയത്. ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തുനിന്ന് മറ്റേതോ വഴിയിലൂടെ പോയി. വിക്രമന്‍, ഫോട്ടോഗ്രാഫര്‍ നമ്പിടി ജിതിന്‍, അച്ചാര്‍ സുരേഷ് എന്നിവരാണ് കുന്നിന്‍പ്രദേശത്തെത്തിയത്.

രാത്രിയോടെ ഇവിടെവെച്ച് ജിതിന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ അടുത്തേക്ക് പോയി. വിക്രമനും അച്ചാര്‍ സുരേഷും പുഴയുടെ തീരത്തുള്ള രാമചന്ദ്രന്റെ തറവാട്ടുവീട്ടിലേക്കും പോയി. ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രനെക്കണ്ട് ജിതിന്‍ സംഭവം അറിയിച്ചു. രാമചന്ദ്രന്‍ പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ചന്ത്രോത്ത് പ്രകാശനെ വിളിച്ചുവരുത്തി. ഒപ്പം വിക്രമനോടും സുരേഷിനോടും പാല്‍സൊസൈറ്റിക്ക് അടുത്തേക്ക് വരാന്‍ നിര്‍ദേശവും നല്‍കി.

പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെയാണ് വിക്രമനും സുരേഷും പാല്‍സൊസൈറ്റിക്ക് അടുത്തേക്ക് വന്നത്. അവിടെവെച്ച് ജിതിന്‍ വേറെ വഴി പോയി. പ്രകാശനോട് പാട്യം സൊസൈറ്റി ഉപയോഗിക്കുന്ന കെ.എല്‍. 58 സി. 1717 നമ്പര്‍ കറുത്ത ബൊലെറോ വാഹനത്തില്‍ കണ്ണൂരിലേക്ക് പോകാന്‍ രാമചന്ദ്രന്‍ നിര്‍േദശിച്ചു. 'വിക്രമനെ രക്ഷിക്കണം. അവനെ ഞാന്‍ കണ്ണൂരിലെത്തിക്കും. അവിടെ ഉണ്ടാകണം. കതിരൂരില്‍നിന്നവര്‍ പുറപ്പെടുമ്പോള്‍ അറിയിക്കാം. പള്ളിക്കുന്നിലെ ദേശാഭിമാനി ഓഫീസിനടത്ത് കാത്തുനില്‍ക്കണം' - ഇതായിരുന്ന പ്രകാശനോട് രാമചന്ദ്രന്‍ നല്കിയ നിര്‍ദേശം.

പ്രകാശന്‍ കണ്ണൂരിലെത്തി പോലീസ്‌മൈതാനത്ത് ഓണച്ചന്തനടക്കുന്ന സ്ഥലത്താണ് നിന്നത്. ഇതിനിടയില്‍ പാല്‍സൊസൈറ്റിക്കടുത്തുനിന്ന് ഒരു ഇന്നോവ കാറില്‍ വിക്രമനെയും അച്ചാര്‍ സുരേഷിനെയും കണ്ണൂരിലേക്ക് പറഞ്ഞയച്ചു. ഈ വിവരം ചന്ത്രോത്ത് പ്രകാശനെ രാമചന്ദ്രന്‍ അറിയിച്ചു. പ്രകാശന്‍ പള്ളിക്കുന്ന് ദേശാഭിമാനി ഓഫീസിനടുത്തെത്തി. ഈ സമയത്ത് ഒരു മാരുതി ആള്‍ടോ കാറില്‍ രണ്ടുപേര്‍ അവിടെയുണ്ടായിരുന്നു. കുറച്ചുകഴിയുമ്പോഴേക്കും ഇന്നോവയില്‍ വിക്രമനും സുരേഷുമെത്തി. വിക്രമനെ ആള്‍ട്ടോയിലേക്ക് കയറ്റിയശേഷം സുരേഷ് മടങ്ങിപ്പോയി.

വിക്രമനുമായി പയ്യന്നൂരിലേക്കുപോയ കാറിനെ തന്റെ വാഹനത്തില്‍ പിന്തുടരുകയായിരുന്നു പ്രകാശന്റെ ജോലി. മനോജിനെ കൊല്ലാനായി ബോംബെറിഞ്ഞപ്പോള്‍ വിക്രമനും ചെറുതായി പരിക്കേറ്റിരുന്നു. കാര്‍ സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണാസ്പത്രിയില്‍ നിര്‍ത്തി. വിക്രമന് അവിടെയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം പ്രകാശന്‍ കതിരൂരിലേക്ക് മടങ്ങി.

പയ്യന്നൂരിലെ ഒരു ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് വിക്രമനെ എത്തിച്ചത്. ഈ വീട് എവിടെയാണെന്ന് അറിയില്ലെന്നാണ് വിക്രമന്‍ പോലീസിനോട് പറഞ്ഞത്. കോടതിയില്‍ കീഴടങ്ങുന്നതിന് തലേദിവസംവരെ ഈ വീട്ടിലായിരുന്നു താമസം. പ്രായമായ ഒരച്ഛനും അമ്മയും അവരുടെ മക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിക്രമന്‍ പറഞ്ഞത്. കീഴടങ്ങുന്നതിന്റെ തലേദിവസം ഇവിടെനിന്ന് കണ്ണൂരിലെ ഒരു ഒഴിഞ്ഞവീട്ടിലേക്ക് മാറ്റി. രാത്രിയിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനാല്‍ ഈ വീടും എവിടെയാണെന്ന് അറിയില്ലെന്നും വിക്രമന്‍ പറയുന്നു. പൂട്ടിയിട്ട വീട് തനിക്ക് താമസിക്കാന്‍വേണ്ടി മാത്രമാണ് തുറന്നതെന്നും അവിടെനിന്നാണ് രാവിലെ കോടതിയില്‍ ഹാജരാകാനെത്തിയതെന്നും വിക്രമന്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
http://goo.gl/AhKIGA - കേരള കൌമുദി
http://goo.gl/Ptzswb - ജന്മ ഛെ മാതൃഭൂമി

https://www.facebook.com/sreesreerajnv/posts/10202814087813093


No comments:

Post a Comment