Sunday, September 14, 2014

"ചോപ്പ് നരച്ചു കാവി ആവുന്ന സുദിനം വന്നണഞ്ഞു"


കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ വന്നിരുന്നു തീ തുപ്പുന്ന സംഘ്യോള്‍ അവരുടെ ഇസ്രത്‌ ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കെസിലെ പ്രധാന പ്രതി ആയിരുന്ന വ്യക്തി കേരളത്തില്‍ വന്നു പോയതിനു ശേഷം കൃത്യമായ ഒരു പ്ലാനിലൂടെയാണ് ഇനി അങ്ങോട്ട്‌ പ്രവര്‍ത്തനം നടത്താന്‍ പോകുന്നത് എന്നത് ഓര്‍മിപ്പിക്കുന്നു , ഇത്രയും കാലം നമ്മള്‍ പറഞ്ഞത് താമര ചളികുണ്ടില്‍വിരിയും എന്നാണ് ഇനി അങ്ങിനെ പറയാന്‍ കഴിയില്ല എന്ന് തന്നെ പറയേണ്ടിവരും ഇന്ത്യന്‍ജനതയെ എങ്ങിനെ സ്പ്ലിറ്റ് ചെയ്തു വോട്ടു ഉണ്ടാക്കണം അല്ലേല്‍ വര്‍ഗീയ കലാപം ഉണ്ടാക്കി വേര്‍ തിരിച്ചു വോട്ടുബാങ്ക് സൃഷ്ടിക്കണം എന്നത് സംഘികളെ ആരും പഠിപ്പികണ്ട എങ്ങിനെ കളിക്കണം എന്നും അത് വോട്ടാക്കി മാറ്റണം എന്ന് കൃത്യമായി അവര്‍ കാണിച്ചു തരും .
ഇപ്പോള്‍ നടക്കുന്ന കതിരൂര്‍ മനോജ്‌ വധം ആഘോഷം നടക്കുന്നതിനു കുറച്ചു ദിവസം മുന്നേ കൃഷ്ണദാസ് തലശേരിയാല്‍ നടന്ന പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ആരും മറന്നു കാണില്ല "നമ്മള്‍ ഇനി സാധാരണ ജനത്തെ അക്രമിക്കില്ല അതായതു സീ പി ഐ എം അണികളെ അക്രമിക്കില്ല കാരണം അവര്‍ എപ്പോഴായാലും ബി ജെ പിയില്‍ വരേണ്ടവരാണ് നേതാക്കളെ ആണ് നോട്ടമിടുന്നത് എന്ന് " ,>> അണികളെ അക്രമിക്കില്ല / കൊല്ലില്ല ഇനി നമുക്ക് നേതാക്കളെ തട്ടാം എന്ന് കരുതാം ഉവാച << അത് അങ്ങിനെ ചുമ്മാ എഴുതി തള്ളണ്ട എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ ഇസ്രത്‌ ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കെസിലെ പ്രധാന പ്രതി കേരളത്തിന്‌ വേണ്ടി കൃത്യമായ രൂപരേഖ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ് , കഴിഞ്ഞ തവണ പാര്‍ട്ടിമീറ്റിങ്ങില്‍ സംഘ്യോള്‍ക്ക് വേരില്ലാതെ ചില സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്‍റെ പേരും എടുത്തു പറഞ്ഞിരിന്നു . എല്ലാം കൊണ്ട് കേരളത്തെ ഇവര്‍ കോണ്‍ഗ്രേസ് എന്ന പാലത്തിലൂടെ നടന്നു നീങ്ങി ഉടച്ചു വാര്‍ക്കും എനിക്കതില്‍ സംശയമില്ല .

തൊണ്ണൂറുകളില്‍ കണ്ണൂരില്‍ അക്രമപ്രവര്‍ത്തനം കൊലപാതകം എന്നിവ നടത്തുന്നതില്‍ സംഘികള്‍ കാണിച്ച ചൂരും ചൂടും ഇപ്പോള്‍ മറച്ചു വച്ചും കൊണ്ട് മാനവീകത ഇപ്പോള്‍ സംസാരിക്കുന്നതായി കാണാം അതിനു കാരണം വടക്കന്‍ മലബാറില്‍ സീ പി ഐ എം / ഇടതു അണികള്‍ അതായതു ഹിന്ദുക്കള്‍ കൃത്യമായി മനസ്സില്‍ സംഘപരിവാര്‍ ബോധം വച്ച് പുലര്‍ത്തുന്ന ഇരട്ടമുഖമുള്ള കുറെ ആളുകള്‍ ബി ജെ പിക്ക് വേണ്ടി കൃത്യമായി വോട്ടു ചെയ്യുന്നു അത് കഴിഞ്ഞ തവണ ലോകസഭാഇലക്ഷനില്‍ കണ്ടതാണ് പയ്യന്നൂര്‍ , കല്ല്യാശ്ശേരി , ഉദുമ മണ്ഡലങ്ങളില്‍ വ്യക്തമാണ് , അതുപോലെ കേരളത്തിലെ മിക്കയിടത്തും ബീ ജെ പി വോട്ടുകള്‍ കൂടിയത് ഇടതുപക്ഷത്തിന്‍റെവോട്ടുകള്‍ ആണ് എന്ന് സംശയിക്കെണ്ടിവരും.

2009ല്‍ 40,391 വോട്ട് നേടിയ വടകരയില്‍ ഇത്തവണ 76,313 വോട്ടിലേക്ക് ബി.ജെ.പി.ഉയര്‍ന്നപ്പോള്‍ അതിന്‍െറ മുന്നിലൊന്ന് വോട്ടും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി (11,780) കൂത്തുപറമ്പ് (11,780) മണ്ഡലങ്ങളില്‍ നിന്നായിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ 2009ല്‍ 27,123 വോട്ടും കിട്ടിഇത്തവണ അത് 51,636 ആയി മാറി .

പറഞ്ഞു പരത്തുന്നത് സീ പി ഐ എം മുസ്ലീം പ്രീണനം നടത്തുന്നു ന്യൂനപക്ഷത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നു ഭൂരിപക്ഷത്തെ അതായതു ഹിന്ദുക്കളെ കണ്ടില്ലെന്നു നടിക്കുന്നു വിശ്വാസപരമായ കാര്യങ്ങളില്‍ തടയിടുന്നു , ചുരുക്കം പറഞ്ഞാല്‍ ചോപ്പ് നരച്ചു കാവി ആവുന്ന സുദിനം വന്നണഞ്ഞു എന്ന് ചുരുക്കം ,.... ഏയ്‌ ചുമ്മാ അതുമിതും പറഞ്ഞിട്ട് നടക്കല്ലേ എന്നൊക്കെ ആളോള്‍ പറയും പക്ഷെ ഫാക്റ്റ് ഇതാണ് അത് അറിഞ്ഞും കണ്ടും പ്രവര്‍ത്തിച്ചില്ല എങ്കില്‍ കാലിന്റെ അടിയില്‍ നിന്നും മണ്ണ് കൃത്യമായി ഒലിച്ചു പോകുന്നത് നമ്മള്‍ കണ്ടിട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതിനു തുല്യം .

കഴിഞ്ഞ ദിവസം കൈരേഖ സുരെദ്രന്‍ പറഞ്ഞ വാക്കുണ്ട് "കേരളത്തിലെ സീ പി ഐ എം കോട്ടകൊത്തളങ്ങളില്‍ ബി ജെ പി പതാക ഉയര്‍ത്തും , ശാഖ നടത്തും , പ്രവര്‍ത്തനം വിപുലപ്പെടുത്തും " ഇതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട് , കേരളത്തില്‍ വിശിഷ്യാ കണ്ണൂരില്‍ മൊത്തം പാര്‍ട്ടി ഗ്രാമങ്ങള്‍ ആണല്ലോ ,! എങ്കില്‍ ഈ പറയുന്ന ഗ്രാമം എന്ന് പറഞ്ഞ സ്ഥലം എന്ത് കൊണ്ട് ആ രീതിയില്‍ നില നില്‍ക്കുന്നു എന്നതിനുള്ള ഉത്തരം അവിടെ പോയാല്‍ കിട്ടും , പക്ഷെ ആ മേഖലയില്‍ പോലും ബീ ജെ പ്പി കൊടി ഉയര്‍ത്തി തുടങ്ങി , ബീ ജെ പി വെറുമൊരു രാഷ്ട്രീയപാര്‍ട്ടി ആണേല്‍ അതിനെ കുറിച്ച് ആര്‍ക്കു പേടിവേണ്ട പക്ഷെ ബീ ജെ പി അതല്ല സംഘപരിവാര്‍ എന്നത് വിഷവിത്തുകള്‍ ആണ് അവര്‍ വന്നു വീണിടം കൊണ്ടേ പോകും കുലം നശിപ്പിക്കും എന്നൊക്കെ പണ്ടാരോ പറഞ്ഞുപോലെ അതാവും സ്ഥിതി , കണ്ണൂര്‍ ജില്ലയില്‍ ആന്തൂരില്‍ വരെ ബീ ജെ പി സ്വയം സേവകരെ സൃഷ്ടിച്ചു എന്ന് കൃത്യമായ വാര്‍ത്തകള്‍ ഉണ്ട് അതിനു അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അവരൊക്കെ പോയിരിക്കുന്നത് സീ പി ഐ എം / ഇടതുപക്ഷത്തില്‍ നിന്നും തന്നെയാണ് , ആ ബോധം ഉള്ളവര്‍ പോകട്ടെ എന്ന് തന്നെയാണ് എനിക്ക് പറയാന്‍ ഉള്ളത് പക്ഷെ പോകുന്നവരെ പിടിച്ചു നിര്‍ത്തിയിട്ടു കാര്യമില്ല പോകാന്‍ ഉണ്ടാവുന്ന കാരണങ്ങള്‍ കണ്ടെത്തി അതിനു ചികിത്സ ആവിശ്യമാണ് , ചില വിശേഷഹിന്ദു ആഘോഷങ്ങള്‍ , ടാക്സി സ്റാന്‍ണ്ടുകള്‍ , അമ്പലങ്ങള്‍ തുടങ്ങി വളരെ ചെറുതായി തുടങ്ങുന്ന ചില രീതികള്‍ , മാറ്റങ്ങള്‍ ഒടുക്കം സ്വയം സേവകരായി മാറുന്ന ഒരു മൂവാണ് ഇപ്പോള്‍ നടക്കുന്നത് , പ്രാദേശിക നേതാക്കളും അണികളും തമ്മിലുള്ള ചില പടലപിണക്കങ്ങള്‍ മിക്കപ്പോഴും ഈ ഒഴുക്കിന് ഒരു കാരണമാകുന്നു ., ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഇപ്പോള്‍ ഇതിനു ശക്തികൂടി എന്നതാണ് സത്യം , മലബാറില്‍ ഇതാണ് സ്ഥിതി എങ്കില്‍ തെക്കന്‍ കേരളത്തില്‍ എന്തായിരിക്കും എന്നത് പറഞ്ഞറിയിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല .
ഇനി വരാനിരിക്കുന്ന പഞ്ചായത്ത് ഇലക്ഷനില്‍ ബീ ജെ പി എങ്ങിനെ നേരിടുന്നു എന്നത് കൃത്യമായി നിരീക്ഷിക്കേണ്ട വിഷയമാണ് , ഇടതുപക്ഷത്തിനു / സീ പി ഐ എമ്മിന് പ്രതിപക്ഷം പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ കേരളത്തിലുണ്ട് അത് കുറച്ചു വന്നു തങ്ങളുടെ സ്വാദീനം കൃത്യമായി രേഖപ്പെടുത്തുക എന്നതായിരിക്കും ഇനി അങ്ങോട്ട്‌ ബീ ജെ പി സ്വീകരിക്കുക്ക അതിനു ജനത്തെ ഏതൊക്കെ രീതിയില്‍ തങ്ങളുടെ അടുത്തേക്ക് അടുപ്പിക്കാന്‍ കഴിയുമോ അതിനുതകുന്ന എല്ലാം അവര്‍ ചെയ്യും , അതിനു അടവുകള്‍ പതിനെട്ടും സ്വീകരിക്കും , പഞ്ചായത്ത് ഇലക്ഷന്‍ എന്നത് വരാനിരിക്കുന്ന നിയമസഭയുടെ റിഹേര്‍സല്‍ ആണ് എന്നതില്‍ സംശയമില്ല പ്രാദേശിക വിഷയങ്ങള്‍ ആണ് പഞ്ചായത്തില്‍ എങ്കിലും കേരളത്തിലെ ജനത്തിന്‍റെ രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്ന് വോട്ടുകള്‍ എവിടെ വീഴുന്നു എന്നത് കൃത്യമായി അറിയാന്‍ കഴിയും . അത് കൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടി കേരളത്തിലെ ഇലക്ഷന്‍ എങ്ങിനെ നേരിടുന്നു എന്നത് പ്രധാന വിഷയമാണ് .

കതിരൂര്‍ മനോജ്‌ വധക്കേസില്‍ അതെ ദിവസം തിരിച്ചടിക്കാന്‍ ആര്‍ എസ് എസ് / ബീ ജെ പി ക്ക് അറിയാഞ്ഞിട്ടല്ല അവര്‍ ഇപ്പോള്‍ ഒന്നും ചെയ്യില്ല അതിന്റെ പിന്നില്‍ കൃത്യമായ അജണ്ടകള്‍ ഉണ്ട് , ഈ വിഷയം കൃത്യമായി മുതലെടുക്കാന്‍ അവര്‍ അവരുടെ പരമാവധി ശ്രമിക്കും .
1997 ,1998,1999 കൊല്ലങ്ങളില്‍ കണ്ണൂരില്‍ നടന്ന കൊലപാതക പരമ്പരകള്‍ ആരും മറന്നുകാണില്ല അതൊന്നും ആവര്‍ത്തിക്കാന്‍ സംഘപരിവാറിനു അറിയഞ്ഞിട്ടുമല്ല അവരത് ചെയ്യുകയും ചെയ്യും അതിനെ തടുക്കാന്‍ കേരളത്തിലെ സര്‍ക്കാരിനു ആവുകയുമില്ല അവരുടെ ആരുടെ പേരിലും UAPA എടുക്കാനും ആരും മുതിരില്ല അതാണ്‌ സംഘപരിവാര്‍ എന്നവരുടെ ഗുണം , അവസരം മുതലെടുക്കാനും അത് വേണ്ട രീതിയില്‍ എങ്ങിനെ ഉപയോഗിക്കണം എന്നും ഇവരെ ആരും പഠിപ്പിക്കണ്ട .

സീ പി ഐ എമ്മിനെ പ്രതിരോധത്തില്‍ ആക്കുക എന്നത് കേരളത്തിലെ സകല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എളുപ്പം നടക്കുന്ന കാര്യമാണ് കാരണം എല്ലാത്തിനും അക്കൌണ്ടബിലിറ്റി സീ പി ഐ എം പറയണം വേറെ ആര്‍ക്കും ഒന്നിലും ഒരു ഉത്തരവാദിത്തവുമില്ല അത് കൊണ്ട് തന്നെ കിട്ടാവുന്ന കേസുകള്‍ / വിഷയങ്ങള്‍ എന്നിവയില്‍ പാര്‍ട്ടിയെ ചുറ്റിച്ചു ഇടുക അതിനു ആരും അത്ര മോശമല്ല എല്ലാവരുടെ ശത്രു സീ പി ഐ എം ആണ് അതിനു കാരണം പലതാണ് , പുരോഹിത വിഭാഗം(മുസ്ലിങ്ങള്‍ -ക്രിസ്ത്യനികള്‍ ) , ദളിത് സംഘടനകള്‍ , മുസ്ലീം വര്‍ഗീയ സംഘടനകള്‍ , വിശിഷ്യാ സംഘപരിവാര്‍ , ഇവര്‍കൊക്കെ മോറല്‍ സപ്പോര്‍ട്ടിന് കോണ്‍ഗ്രെസ്സ് എന്ന പാര്‍ട്ടിയും .

ഭരണംകൂടം കൊണ്ട് ഇവര്‍ക്കൊക്കെ പാര്‍ട്ടിയെ എങ്ങിനെ കെണിയില്‍ വീഴ്ത്താം എന്നതില്‍ എല്ലാ വിധ സഹായ സഹകരണവുംകോണ്‍ഗ്രെസ്സ് കൊടുക്കും അതൊക്കെയാണ്‌ എന്നും കണ്ടു വരുന്നത് .https://www.facebook.com/sreesreerajnv/posts/10202793455897308
http://www.indiavisiontv.com/2014/09/13/352485.html

No comments:

Post a Comment