Thursday, July 23, 2015

കേരളത്തിലെ ബീജെപ്പിയുടെ ജനസംഖ്യാ വ്യാകുലതകൾ

ഉമ്മന്‍ സി കുര്യന്‍ ഫെയിസ്ബുക്കില്‍ എഴുതിയത് 
=================================================

കേരളത്തിലെ ബീജെപ്പിയുടെ ജനസംഖ്യാ വ്യാകുലതകൾ അഥവാ #മടങ്ങിപ്പോമുരളീധരാ #വെടിക്കണക്ക്

23 July 2015 at 12:43
"2001 ല്‍ 44 ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായം പത്ത് വര്‍ഷത്തിനുശേഷം 52 ശതമാനമായി. 2001 ല്‍ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോള്‍ 48 ശതമാനമായി ചുരുങ്ങി. ഒരു നൂറ്റാണ്ട് മുമ്പ് ഹിന്ദു ജനസംഖ്യ കേരളത്തില്‍ 68.7 ശതമാനമായിരുന്നു. ഒരു നൂറ്റാണ്ടുകൊണ്ട് ഉണ്ടായതിനേക്കാള്‍ വര്‍ധനയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലുണ്ടായത്. 36 ആദിവാസി വിഭാഗങ്ങളില്‍ 30 വിഭാഗങ്ങളും നാമാവശേഷമായി. മുസ്ലിം ജനസംഖ്യ കേരളത്തില്‍ 32 ശതമാനമായി മാറിക്കഴിഞ്ഞു. ഈ നിലയില്‍ പോയാല്‍ കാല്‍നൂറ്റാണ്ടിനുള്ളില്‍ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും."

-ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍

 

കുറച്ചു കാര്യങ്ങൾ :

 

ജനസംഖ്യാ മത്സരഓട്ടം ജനങ്ങൾക്ക്‌ വലിയ താല്പ്പര്യം ഉള്ള കാര്യമല്ല.ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, എല്ലാ വിഭാഗങ്ങളിലും  ജനനനിരക്കിൽ വൻ ഇടിവാണ് ഓരോ സെന്സസ് റൌണ്ടിലും കാണാൻ സാധിക്കുന്നത്.
ജനസംഖ്യ കൂട്ടാൻ മത/സമുദായ നേതാക്കൾ "ക്വട്ടേഷൻ" എടുത്തിട്ടും, വീടുവീടാന്തരം കയറിയിറങ്ങി, ഇടയലേഖനമിറക്കി മകുടിയൂതിയിട്ടും ജനനനിരക്ക് താഴോട്ടുതന്നെ. എല്ലാ ജാതി മത ഗ്രൂപ്പിലും.

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും ജനസംഖ്യതന്നെ കുറയാൻ തുടങ്ങിയിരിക്കുന്നു.
കേരളത്തിലെ മുസ്ലിം ജനനനിരക്ക് ഇപ്പോൾത്തന്നെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഹിന്ദു ജനനനിരക്കിലും വളരെ കുറവാണ്.

അടുത്ത സെന്സസോടെ കേരളത്തിൽ മൊത്തം ജനസംഖ്യ കുറയാൻ തുടങ്ങും.

വടക്കൻ കേരളത്തിൽ ജനനനിരക്ക് നന്നായി കുറയുന്നുന്ടെങ്കിലും ജനസംഖ്യ കുറയാൻ അല്പംകൂടി സമയം പിടിക്കും.

2011 ഇൽ കേരളത്തിലെ ആകെ കൃസ്ത്യാനികളുടെ ശതമാനം കുറയാനാണ് സാധ്യത - ഈ കൃസ്ത്യാനികൾ കാണാതായതോ ഹിന്ദുക്കളോ മുസ്ലീമുങ്ങളോ തിന്നു കളഞ്ഞതോ അല്ല. പുരോഗതിയുടെ ഒരു ഘട്ടം എന്നേയുള്ളു.

മുസ്ലിമുങ്ങളുടെ "കൂടിയ" രണ്ടു ശതമാനം, ആകെ കൃസ്ത്യാനികളുടെ കുറയുന്ന ശതമാനത്തിൽ ഏകദേശം അട്ജസ്റ്റ് ആയി പോകാനുള്ളതേ ഉള്ളൂ.

ആകെ എണ്ണത്തിലല്ല വിഷത്തിലാണ് കാര്യം: ആകെ ഹിന്ദുക്കളുടെയും ക്രുസ്ത്യാനികളുടെയും ശതമാനം  കുറഞ്ഞാലെന്താ, അവരിലെ അലവലാതികളുടെ എണ്ണത്തിൽ കുറവൊന്നുമില്ലല്ലോ. പീസീജോര്ജ്ജെന്തിനാ നാനാഴി? 

ആയുർദൈര്ഘ്യത്തിന്റെ വർദ്ധനയും മരണനിരക്കിലെ കുറവും ഒക്കെ ആകെ ജനസംഖ്യയെ സ്വാധീനിക്കും.

മുസ്ലീമുങ്ങളുടെ ശതമാനം വർദ്ധിച്ചത് പ്രധാനമായും ഹിന്ദു,കൃസ്ത്യൻ ജനനനിരക്കിൽ ഉണ്ടായ ഇടിവിന്റെ ഒരു സൈഡ് ഇഫക്റ്റാണ്. ഒന്നുകൂടി പറയട്ടെ , കേരളത്തിലെ മുസ്ലിം ജനനനിരക്ക് ഇപ്പോൾത്തന്നെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഹിന്ദു ജനനനിരക്കിലും വളരെ കുറവാണ്. കേരളത്തിലെ മുസ്ലീം ജനനനിരക്ക്‌ താഴോട്ടേ പോവൂ, മുകളിലേക്ക് പോവില്ല - അതിനാണ് "പുരോഗതി" എന്ന് പറയുന്നത്.

ഇനി എന്തെങ്കിലും ഓർത്തു വിലപിച്ചേ ഒക്കൂ എന്നാണെങ്കിൽ ഒരു സാധനം തരാം: കേരളത്തിൽ 2012 ഇൽ നടന്ന ആകെ ജനനങ്ങളിൽ 4.6% ശതമാനവും 15നും 19നും ഇടയ്ക്ക് പ്രായമുള്ള അമ്മമാർ(പെണ്‍കുട്ടികൾ എന്നും വിളിക്കാം)വക ആയിരുന്നു .

ആരും മോശമല്ല: 1.13% ഹിന്ദു, 2.56% മുസ്ലിം, 0.65% കൃസ്ത്യൻ, 0.25%  മറ്റു മതക്കാർ.

അടിച്ചേ ഒക്കൂ എങ്കിൽ അടി എവിടെ തുടങ്ങണം എന്ന് മനസ്സിലാക്കാൻ ഇത് പറഞ്ഞു എന്നേ ഉള്ളൂ.

ഇതൊക്കെ അറിയണമെങ്കിൽ ഡെമോഗ്രഫി എന്നു പറയുന്ന സാധനം വായിച്ചാൽ മതി. ഗൂഗിളിൽ കിട്ടും.

 

വാല്:കേരളത്തിൽ 2001 ഇൽ ആകെ 44% അഹിന്ദുക്കളും 56% ഹിന്ദുക്കളും  ഉണ്ടായിരുന്നു. അപ്പൊ പറഞ്ഞുവന്നത് , 2011 ഇൽ  മുസ്ലിമുങ്ങളുടെ ജനനനിരക്ക് കുറഞ്ഞിട്ടും, ജനസംഖ്യ ശതമാനം  രണ്ടു ശതമാനം കൂടി: കൃസ്ത്യാനികളുടെത് കൂട്ടാൻ തിരുമേനിമാർ ശ്രമിച്ചിട്ടും നടക്കുന്നില്ല: ഇനി വല്ല വിപുലമായ ദിവ്യഗർഭ പരിപാടിയും സഭ ഓര്ഗനൈസ് ചെയ്യുന്നുണ്ടോ എന്നെനിക്കറിയില്ല.  

 

കേരളത്തിൽ 2001 ഇൽ 1.14%  ആദിവാസികൾ  ഉണ്ട്.  94% "ഹിന്ദു". കേരളത്തിലെ ആദിവാസികളിൽ വെറും 6% മാത്രമാണ് (2001)"കൃസ്ത്യൻ". അര ശതമാനം "മുസ്ലി"മും. അപ്പൊ ഇനി കേപീയോഹന്നാനും സഹബിസിനെസ്കാരും ഇവർ എല്ലാവരെയും കഴിഞ്ഞ പത്തുവർഷത്തിൽ മുക്കിയെന്നാണ് ബീജേപ്പി പറയുന്നതെങ്കിലും, ആകെഒരു ശതമാനമേയുള്ളൂ അത്.

 

അപ്പോ എവിടെ നിന്ന് വന്നു ഈ ബീജേപ്പി പറയുന്ന 52% ന്യൂനപക്ഷം ?

 

ഡിങ്കമതക്കാരെയാണ് ബീജേപ്പി സൂക്ഷിക്കെണ്ടതെന്നാണ് എന്റെ എളിയമതം.

 

കവി പാടിയത് പോലെ;

 

കാനം മുരളീധരം വിഡ്ഢി:

ഞാൻ വിഡ്ഢിയാകണോ ഉത്തമാ?

അരുവിക്കരയടവീം വിഡ്ഢി:

ഗച്ഛരാജേട്ട യഥാസുഖം

No comments:

Post a Comment