Tuesday, September 16, 2014

വിക്രമ ലീലകള്‍

വിക്രമന്റെ ഒളിവു ജീവിതം: നാണംകെട്ടത് രഹസ്യാന്വേഷണ വിഭാഗം
Posted on: Tuesday, 16 September 2014


തലശേരി: കിഴക്കേ കതിരൂരിലെ ആർ.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതിനുശേഷമുള്ള ഒരാഴ്ചയിലേറെക്കാലം പൊലീസിന്റെ മൂക്കിൻ തുമ്പത്ത് ഒളിവിൽകഴിഞ്ഞെന്ന് പ്രധാന പ്രതി വിക്രമനും കസ്റ്റഡിയിലുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകി. ഇതു രഹസ്യാന്വേഷണത്തിന്റെ വീഴ്ചയാണെന്ന് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. പൊലീസിലെ ചില ഉന്നതർ സി.പി.എമ്മുമായി കേസിൽ ഒത്തുകളിക്കുന്നുവെന്ന സംശയവും ആഭ്യന്തര വകുപ്പിനുണ്ട്.

കണ്ണൂർ നഗരത്തിലും പയ്യന്നൂരും ഇയാൾക്ക് ഒളിത്താവളങ്ങളൊരുക്കിയ് സി.പി.എം നേതാക്കളാണെന്നും തെളിഞ്ഞു. കതിരൂരിലെ ലോക്കൽ കമ്മിറ്റി അംഗമായ രാമചന്ദ്രനായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. രാമചന്ദ്രൻ ഒളിവിലാണ്.  കൊലപാതകത്തിനുശേഷം ഒന്നാംപ്രതി വിക്രമനെ ഒളിപ്പിക്കാൻ എത്രകാലം വേണമെങ്കിലും പാർട്ടി പ്രവർത്തകർ സന്നദ്ധമായിരുന്നുവെങ്കിലും നേതൃത്വം വിക്രമനോട് കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.

ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊന്നശേഷം വിക്രമനും സംഘവും കിഴക്കേ കതിരൂരിനടുത്തുള്ള ഒരു കുന്നിൻ പ്രദേശത്തേക്കാണ് പോയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിക്രമനിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ച മൊഴി. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിക്രമൻ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീടുള്ള ചോദ്യംചെയ്യലിൽ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. ഇതിൽ മൂന്നുപേരാണ് കുന്നിലെത്തിയത്. ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്ന് മറ്റേതോ വഴിയിലൂടെ പോയി. വിക്രമൻ, ഫോട്ടോഗ്രാഫർ നമ്പിടി ജിതിൻ, അച്ചാർ സുരേഷ് എന്നിവരാണ് കുന്നിൻ പ്രദേശത്തെത്തിയത്.

രാത്രിയോടെ ജിതിൻ  ലോക്കൽ  കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ അടുത്തേക്ക് പോയി. വിക്രമനും അച്ചാർ സുരേഷും പുഴയുടെ തീരത്തുള്ള രാമചന്ദ്രന്റെ തറവാട്ടുവീട്ടിലേക്കും പോയി. ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രനെകണ്ട് ജിതിൻ സംഭവം അറിയിച്ചു. രാമചന്ദ്രൻ  പാട്യം സോഷ്യൽ  സർവീസ് സൊസൈറ്റി മാനേജിംഗ്  ഡയറക്ടർ ചന്ത്രോത്ത് പ്രകാശനെ വിളിച്ചുവരുത്തി. ഒപ്പം വിക്രമനോടും സുരേഷിനോടും പാൽസൊസൈറ്റിക്ക് അടുത്തേക്ക് വരാൻ നിർദേശവും നൽകി.

പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെയാണ് വിക്രമനും സുരേഷും പാൽ സൊസൈറ്റിക്ക് അടുത്തേക്ക് വന്നത്. അവിടെവച്ച് ജിതിൻ വേറെ വഴി പോയി. പ്രകാശനോട് പാട്യം സൊസൈറ്റി ഉപയോഗിക്കുന്ന കെ.എൽ 58 സി. 1717 നമ്പർ കറുത്ത ബൊലെറോ വാഹനത്തിൽ കണ്ണൂരിലേക്ക് പോകാൻ  രാമചന്ദ്രൻ  നിർദ്ദേശിച്ചു. 'വിക്രമനെ രക്ഷിക്കണം. അവനെ ഞാൻ കണ്ണൂരിലെത്തിക്കും. അവിടെ ഉണ്ടാകണം. കതിരൂരിൽനിന്ന് അവർ പുറപ്പെടുമ്പോൾ അറിയിക്കാം. പള്ളിക്കുന്നിലെ പത്ര  ഓഫീസിനടുത്ത് കാത്തുനില്‍ക്കണം' - ഇതായിരുന്ന പ്രകാശനോട് രാമചന്ദ്രൻ നല്കിയ നിർദേശം.
പ്രകാശൻ കണ്ണൂരിലെത്തി പൊലീസ്‌ മൈതാനത്ത് ഓണച്ചന്തനടക്കുന്ന സ്ഥലത്താണ് നിന്നത്. ഇതിനിടയിൽ പാൽ സൊസൈറ്റിക്കടുത്തുനിന്ന് ഒരു ഇന്നോവ കാറിൽ വിക്രമനെയും അച്ചാർ സുരേഷിനെയും കണ്ണൂരിലേക്ക് പറഞ്ഞയച്ചു. ഈ വിവരം ചന്ത്രോത്ത് പ്രകാശനെ രാമചന്ദ്രൻ അറിയിച്ചു. പ്രകാശൻ  പള്ളിക്കുന്ന് പത്ര ഓഫീസിനടുത്തെത്തി. ഈ സമയത്ത് ഒരു മാരുതി ആൾട്ടോ കാറിൽ രണ്ടുപേർ അവിടെയുണ്ടായിരുന്നു. കുറച്ചുകഴിയുമ്പോഴേക്കും ഇന്നോവയിൽ വിക്രമനും സുരേഷുമെത്തി. വിക്രമനെ ആൾട്ടോയിലേക്ക് കയറ്റിയശേഷം സുരേഷ് മടങ്ങിപ്പോയി. വിക്രമനുമായി പയ്യന്നൂരിലേക്കുപോയ കാറിനെ തന്റെ വാഹനത്തിൽ പിന്തുടരുകയായിരുന്നു പ്രകാശന്റെ ജോലി. മനോജിനെ കൊല്ലാനായി ബോംബെറിഞ്ഞപ്പോൾ വിക്രമനും ചെറുതായി പരിക്കേറ്റിരുന്നു. കാർ സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂർ സഹകരണാശുപത്രിയിൽ നിറുത്തി. വിക്രമന് അവിടെയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം പ്രകാശൻ  കതിരൂരിലേക്ക് മടങ്ങിയെന്നും മൊഴി നൽകി.

പയ്യന്നൂരിലെ ഒരു ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് വിക്രമനെ എത്തിച്ചത്. ഈ വീട് എവിടെയാണെന്ന് അറിയില്ലെന്നാണ് വിക്രമൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കോടതിയിൽ  കീഴടങ്ങുന്നതിന് തലേദിവസംവരെ ഈ വീട്ടിലായിരുന്നു താമസം. പ്രായമായ ഒരച്ഛനും അമ്മയും അവരുടെ മക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിക്രമൻ പറഞ്ഞത്. കീഴടങ്ങുന്നതിന്റെ തലേദിവസം ഇവിടെനിന്ന് കണ്ണൂരിലെ ഒരു ഒഴിഞ്ഞവീട്ടിലേക്ക് മാറ്റി. രാത്രിയിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനാൽ ഈ വീടും എവിടെയാണെന്ന് അറിയില്ലെന്നും വിക്രമൻ പറയുന്നു. പൂട്ടിയിട്ട വീട് തനിക്ക് താമസിക്കാൻ വേണ്ടി മാത്രമാണ് തുറന്നതെന്നും അവിടെനിന്നാണ് രാവിലെ  ഓട്ടോയിൽ കയറി സ്റ്റേഡിയം കോർണറിൽ ഇറങ്ങി ബൈക്കിൽ കോടതിയിൽ ഹാജരാകാനെത്തിയതെന്നും വിക്രമൻ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. 

===================================================


മനോജ് വധത്തിനുശേഷം നടന്നത് സി.പി.എമ്മിന്റെ തിരക്കഥ; അതിങ്ങനെ
കണ്ണൂര്‍: കിഴക്കേ കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് മനോജ് കൊല്ലപ്പെട്ടതിനുശേഷമുള്ള തിരക്കഥ ഒരുക്കിയത് സി.പി.എം. നേതാക്കളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കതിരൂരിലെ ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രനായിരുന്നു ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. രാമചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഒന്നാംപ്രതി വിക്രമനെ ഒളിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നാടകീയമായിരുന്നു.

ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊന്നശേഷം വിക്രമനും സംഘവും കിഴക്കേ കതിരൂരിനടുത്തുള്ള ഒരു കുന്നിന്‍പ്രദേശത്തേക്കാണ് പോയത്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിക്രമന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീടുള്ള ചോദ്യംചെയ്യലില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. ഇതില്‍ മൂന്നുപേരാണ് കുന്നിലെത്തിയത്. ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തുനിന്ന് മറ്റേതോ വഴിയിലൂടെ പോയി. വിക്രമന്‍, ഫോട്ടോഗ്രാഫര്‍ നമ്പിടി ജിതിന്‍, അച്ചാര്‍ സുരേഷ് എന്നിവരാണ് കുന്നിന്‍പ്രദേശത്തെത്തിയത്.

രാത്രിയോടെ ഇവിടെവെച്ച് ജിതിന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ അടുത്തേക്ക് പോയി. വിക്രമനും അച്ചാര്‍ സുരേഷും പുഴയുടെ തീരത്തുള്ള രാമചന്ദ്രന്റെ തറവാട്ടുവീട്ടിലേക്കും പോയി. ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രനെക്കണ്ട് ജിതിന്‍ സംഭവം അറിയിച്ചു. രാമചന്ദ്രന്‍ പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ചന്ത്രോത്ത് പ്രകാശനെ വിളിച്ചുവരുത്തി. ഒപ്പം വിക്രമനോടും സുരേഷിനോടും പാല്‍സൊസൈറ്റിക്ക് അടുത്തേക്ക് വരാന്‍ നിര്‍ദേശവും നല്‍കി.

പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെയാണ് വിക്രമനും സുരേഷും പാല്‍സൊസൈറ്റിക്ക് അടുത്തേക്ക് വന്നത്. അവിടെവെച്ച് ജിതിന്‍ വേറെ വഴി പോയി. പ്രകാശനോട് പാട്യം സൊസൈറ്റി ഉപയോഗിക്കുന്ന കെ.എല്‍. 58 സി. 1717 നമ്പര്‍ കറുത്ത ബൊലെറോ വാഹനത്തില്‍ കണ്ണൂരിലേക്ക് പോകാന്‍ രാമചന്ദ്രന്‍ നിര്‍േദശിച്ചു. 'വിക്രമനെ രക്ഷിക്കണം. അവനെ ഞാന്‍ കണ്ണൂരിലെത്തിക്കും. അവിടെ ഉണ്ടാകണം. കതിരൂരില്‍നിന്നവര്‍ പുറപ്പെടുമ്പോള്‍ അറിയിക്കാം. പള്ളിക്കുന്നിലെ ദേശാഭിമാനി ഓഫീസിനടത്ത് കാത്തുനില്‍ക്കണം' - ഇതായിരുന്ന പ്രകാശനോട് രാമചന്ദ്രന്‍ നല്കിയ നിര്‍ദേശം.

പ്രകാശന്‍ കണ്ണൂരിലെത്തി പോലീസ്‌മൈതാനത്ത് ഓണച്ചന്തനടക്കുന്ന സ്ഥലത്താണ് നിന്നത്. ഇതിനിടയില്‍ പാല്‍സൊസൈറ്റിക്കടുത്തുനിന്ന് ഒരു ഇന്നോവ കാറില്‍ വിക്രമനെയും അച്ചാര്‍ സുരേഷിനെയും കണ്ണൂരിലേക്ക് പറഞ്ഞയച്ചു. ഈ വിവരം ചന്ത്രോത്ത് പ്രകാശനെ രാമചന്ദ്രന്‍ അറിയിച്ചു. പ്രകാശന്‍ പള്ളിക്കുന്ന് ദേശാഭിമാനി ഓഫീസിനടുത്തെത്തി. ഈ സമയത്ത് ഒരു മാരുതി ആള്‍ടോ കാറില്‍ രണ്ടുപേര്‍ അവിടെയുണ്ടായിരുന്നു. കുറച്ചുകഴിയുമ്പോഴേക്കും ഇന്നോവയില്‍ വിക്രമനും സുരേഷുമെത്തി. വിക്രമനെ ആള്‍ട്ടോയിലേക്ക് കയറ്റിയശേഷം സുരേഷ് മടങ്ങിപ്പോയി.

വിക്രമനുമായി പയ്യന്നൂരിലേക്കുപോയ കാറിനെ തന്റെ വാഹനത്തില്‍ പിന്തുടരുകയായിരുന്നു പ്രകാശന്റെ ജോലി. മനോജിനെ കൊല്ലാനായി ബോംബെറിഞ്ഞപ്പോള്‍ വിക്രമനും ചെറുതായി പരിക്കേറ്റിരുന്നു. കാര്‍ സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണാസ്പത്രിയില്‍ നിര്‍ത്തി. വിക്രമന് അവിടെയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം പ്രകാശന്‍ കതിരൂരിലേക്ക് മടങ്ങി.

പയ്യന്നൂരിലെ ഒരു ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് വിക്രമനെ എത്തിച്ചത്. ഈ വീട് എവിടെയാണെന്ന് അറിയില്ലെന്നാണ് വിക്രമന്‍ പോലീസിനോട് പറഞ്ഞത്. കോടതിയില്‍ കീഴടങ്ങുന്നതിന് തലേദിവസംവരെ ഈ വീട്ടിലായിരുന്നു താമസം. പ്രായമായ ഒരച്ഛനും അമ്മയും അവരുടെ മക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിക്രമന്‍ പറഞ്ഞത്. കീഴടങ്ങുന്നതിന്റെ തലേദിവസം ഇവിടെനിന്ന് കണ്ണൂരിലെ ഒരു ഒഴിഞ്ഞവീട്ടിലേക്ക് മാറ്റി. രാത്രിയിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനാല്‍ ഈ വീടും എവിടെയാണെന്ന് അറിയില്ലെന്നും വിക്രമന്‍ പറയുന്നു. പൂട്ടിയിട്ട വീട് തനിക്ക് താമസിക്കാന്‍വേണ്ടി മാത്രമാണ് തുറന്നതെന്നും അവിടെനിന്നാണ് രാവിലെ കോടതിയില്‍ ഹാജരാകാനെത്തിയതെന്നും വിക്രമന്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
http://goo.gl/AhKIGA - കേരള കൌമുദി
http://goo.gl/Ptzswb - ജന്മ ഛെ മാതൃഭൂമി

https://www.facebook.com/sreesreerajnv/posts/10202814087813093


Sunday, September 14, 2014

"ചോപ്പ് നരച്ചു കാവി ആവുന്ന സുദിനം വന്നണഞ്ഞു"


കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ വന്നിരുന്നു തീ തുപ്പുന്ന സംഘ്യോള്‍ അവരുടെ ഇസ്രത്‌ ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കെസിലെ പ്രധാന പ്രതി ആയിരുന്ന വ്യക്തി കേരളത്തില്‍ വന്നു പോയതിനു ശേഷം കൃത്യമായ ഒരു പ്ലാനിലൂടെയാണ് ഇനി അങ്ങോട്ട്‌ പ്രവര്‍ത്തനം നടത്താന്‍ പോകുന്നത് എന്നത് ഓര്‍മിപ്പിക്കുന്നു , ഇത്രയും കാലം നമ്മള്‍ പറഞ്ഞത് താമര ചളികുണ്ടില്‍വിരിയും എന്നാണ് ഇനി അങ്ങിനെ പറയാന്‍ കഴിയില്ല എന്ന് തന്നെ പറയേണ്ടിവരും ഇന്ത്യന്‍ജനതയെ എങ്ങിനെ സ്പ്ലിറ്റ് ചെയ്തു വോട്ടു ഉണ്ടാക്കണം അല്ലേല്‍ വര്‍ഗീയ കലാപം ഉണ്ടാക്കി വേര്‍ തിരിച്ചു വോട്ടുബാങ്ക് സൃഷ്ടിക്കണം എന്നത് സംഘികളെ ആരും പഠിപ്പികണ്ട എങ്ങിനെ കളിക്കണം എന്നും അത് വോട്ടാക്കി മാറ്റണം എന്ന് കൃത്യമായി അവര്‍ കാണിച്ചു തരും .
ഇപ്പോള്‍ നടക്കുന്ന കതിരൂര്‍ മനോജ്‌ വധം ആഘോഷം നടക്കുന്നതിനു കുറച്ചു ദിവസം മുന്നേ കൃഷ്ണദാസ് തലശേരിയാല്‍ നടന്ന പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ആരും മറന്നു കാണില്ല "നമ്മള്‍ ഇനി സാധാരണ ജനത്തെ അക്രമിക്കില്ല അതായതു സീ പി ഐ എം അണികളെ അക്രമിക്കില്ല കാരണം അവര്‍ എപ്പോഴായാലും ബി ജെ പിയില്‍ വരേണ്ടവരാണ് നേതാക്കളെ ആണ് നോട്ടമിടുന്നത് എന്ന് " ,>> അണികളെ അക്രമിക്കില്ല / കൊല്ലില്ല ഇനി നമുക്ക് നേതാക്കളെ തട്ടാം എന്ന് കരുതാം ഉവാച << അത് അങ്ങിനെ ചുമ്മാ എഴുതി തള്ളണ്ട എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ ഇസ്രത്‌ ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കെസിലെ പ്രധാന പ്രതി കേരളത്തിന്‌ വേണ്ടി കൃത്യമായ രൂപരേഖ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ് , കഴിഞ്ഞ തവണ പാര്‍ട്ടിമീറ്റിങ്ങില്‍ സംഘ്യോള്‍ക്ക് വേരില്ലാതെ ചില സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്‍റെ പേരും എടുത്തു പറഞ്ഞിരിന്നു . എല്ലാം കൊണ്ട് കേരളത്തെ ഇവര്‍ കോണ്‍ഗ്രേസ് എന്ന പാലത്തിലൂടെ നടന്നു നീങ്ങി ഉടച്ചു വാര്‍ക്കും എനിക്കതില്‍ സംശയമില്ല .

തൊണ്ണൂറുകളില്‍ കണ്ണൂരില്‍ അക്രമപ്രവര്‍ത്തനം കൊലപാതകം എന്നിവ നടത്തുന്നതില്‍ സംഘികള്‍ കാണിച്ച ചൂരും ചൂടും ഇപ്പോള്‍ മറച്ചു വച്ചും കൊണ്ട് മാനവീകത ഇപ്പോള്‍ സംസാരിക്കുന്നതായി കാണാം അതിനു കാരണം വടക്കന്‍ മലബാറില്‍ സീ പി ഐ എം / ഇടതു അണികള്‍ അതായതു ഹിന്ദുക്കള്‍ കൃത്യമായി മനസ്സില്‍ സംഘപരിവാര്‍ ബോധം വച്ച് പുലര്‍ത്തുന്ന ഇരട്ടമുഖമുള്ള കുറെ ആളുകള്‍ ബി ജെ പിക്ക് വേണ്ടി കൃത്യമായി വോട്ടു ചെയ്യുന്നു അത് കഴിഞ്ഞ തവണ ലോകസഭാഇലക്ഷനില്‍ കണ്ടതാണ് പയ്യന്നൂര്‍ , കല്ല്യാശ്ശേരി , ഉദുമ മണ്ഡലങ്ങളില്‍ വ്യക്തമാണ് , അതുപോലെ കേരളത്തിലെ മിക്കയിടത്തും ബീ ജെ പി വോട്ടുകള്‍ കൂടിയത് ഇടതുപക്ഷത്തിന്‍റെവോട്ടുകള്‍ ആണ് എന്ന് സംശയിക്കെണ്ടിവരും.

2009ല്‍ 40,391 വോട്ട് നേടിയ വടകരയില്‍ ഇത്തവണ 76,313 വോട്ടിലേക്ക് ബി.ജെ.പി.ഉയര്‍ന്നപ്പോള്‍ അതിന്‍െറ മുന്നിലൊന്ന് വോട്ടും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി (11,780) കൂത്തുപറമ്പ് (11,780) മണ്ഡലങ്ങളില്‍ നിന്നായിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ 2009ല്‍ 27,123 വോട്ടും കിട്ടിഇത്തവണ അത് 51,636 ആയി മാറി .

പറഞ്ഞു പരത്തുന്നത് സീ പി ഐ എം മുസ്ലീം പ്രീണനം നടത്തുന്നു ന്യൂനപക്ഷത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നു ഭൂരിപക്ഷത്തെ അതായതു ഹിന്ദുക്കളെ കണ്ടില്ലെന്നു നടിക്കുന്നു വിശ്വാസപരമായ കാര്യങ്ങളില്‍ തടയിടുന്നു , ചുരുക്കം പറഞ്ഞാല്‍ ചോപ്പ് നരച്ചു കാവി ആവുന്ന സുദിനം വന്നണഞ്ഞു എന്ന് ചുരുക്കം ,.... ഏയ്‌ ചുമ്മാ അതുമിതും പറഞ്ഞിട്ട് നടക്കല്ലേ എന്നൊക്കെ ആളോള്‍ പറയും പക്ഷെ ഫാക്റ്റ് ഇതാണ് അത് അറിഞ്ഞും കണ്ടും പ്രവര്‍ത്തിച്ചില്ല എങ്കില്‍ കാലിന്റെ അടിയില്‍ നിന്നും മണ്ണ് കൃത്യമായി ഒലിച്ചു പോകുന്നത് നമ്മള്‍ കണ്ടിട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതിനു തുല്യം .

കഴിഞ്ഞ ദിവസം കൈരേഖ സുരെദ്രന്‍ പറഞ്ഞ വാക്കുണ്ട് "കേരളത്തിലെ സീ പി ഐ എം കോട്ടകൊത്തളങ്ങളില്‍ ബി ജെ പി പതാക ഉയര്‍ത്തും , ശാഖ നടത്തും , പ്രവര്‍ത്തനം വിപുലപ്പെടുത്തും " ഇതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട് , കേരളത്തില്‍ വിശിഷ്യാ കണ്ണൂരില്‍ മൊത്തം പാര്‍ട്ടി ഗ്രാമങ്ങള്‍ ആണല്ലോ ,! എങ്കില്‍ ഈ പറയുന്ന ഗ്രാമം എന്ന് പറഞ്ഞ സ്ഥലം എന്ത് കൊണ്ട് ആ രീതിയില്‍ നില നില്‍ക്കുന്നു എന്നതിനുള്ള ഉത്തരം അവിടെ പോയാല്‍ കിട്ടും , പക്ഷെ ആ മേഖലയില്‍ പോലും ബീ ജെ പ്പി കൊടി ഉയര്‍ത്തി തുടങ്ങി , ബീ ജെ പി വെറുമൊരു രാഷ്ട്രീയപാര്‍ട്ടി ആണേല്‍ അതിനെ കുറിച്ച് ആര്‍ക്കു പേടിവേണ്ട പക്ഷെ ബീ ജെ പി അതല്ല സംഘപരിവാര്‍ എന്നത് വിഷവിത്തുകള്‍ ആണ് അവര്‍ വന്നു വീണിടം കൊണ്ടേ പോകും കുലം നശിപ്പിക്കും എന്നൊക്കെ പണ്ടാരോ പറഞ്ഞുപോലെ അതാവും സ്ഥിതി , കണ്ണൂര്‍ ജില്ലയില്‍ ആന്തൂരില്‍ വരെ ബീ ജെ പി സ്വയം സേവകരെ സൃഷ്ടിച്ചു എന്ന് കൃത്യമായ വാര്‍ത്തകള്‍ ഉണ്ട് അതിനു അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അവരൊക്കെ പോയിരിക്കുന്നത് സീ പി ഐ എം / ഇടതുപക്ഷത്തില്‍ നിന്നും തന്നെയാണ് , ആ ബോധം ഉള്ളവര്‍ പോകട്ടെ എന്ന് തന്നെയാണ് എനിക്ക് പറയാന്‍ ഉള്ളത് പക്ഷെ പോകുന്നവരെ പിടിച്ചു നിര്‍ത്തിയിട്ടു കാര്യമില്ല പോകാന്‍ ഉണ്ടാവുന്ന കാരണങ്ങള്‍ കണ്ടെത്തി അതിനു ചികിത്സ ആവിശ്യമാണ് , ചില വിശേഷഹിന്ദു ആഘോഷങ്ങള്‍ , ടാക്സി സ്റാന്‍ണ്ടുകള്‍ , അമ്പലങ്ങള്‍ തുടങ്ങി വളരെ ചെറുതായി തുടങ്ങുന്ന ചില രീതികള്‍ , മാറ്റങ്ങള്‍ ഒടുക്കം സ്വയം സേവകരായി മാറുന്ന ഒരു മൂവാണ് ഇപ്പോള്‍ നടക്കുന്നത് , പ്രാദേശിക നേതാക്കളും അണികളും തമ്മിലുള്ള ചില പടലപിണക്കങ്ങള്‍ മിക്കപ്പോഴും ഈ ഒഴുക്കിന് ഒരു കാരണമാകുന്നു ., ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഇപ്പോള്‍ ഇതിനു ശക്തികൂടി എന്നതാണ് സത്യം , മലബാറില്‍ ഇതാണ് സ്ഥിതി എങ്കില്‍ തെക്കന്‍ കേരളത്തില്‍ എന്തായിരിക്കും എന്നത് പറഞ്ഞറിയിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല .
ഇനി വരാനിരിക്കുന്ന പഞ്ചായത്ത് ഇലക്ഷനില്‍ ബീ ജെ പി എങ്ങിനെ നേരിടുന്നു എന്നത് കൃത്യമായി നിരീക്ഷിക്കേണ്ട വിഷയമാണ് , ഇടതുപക്ഷത്തിനു / സീ പി ഐ എമ്മിന് പ്രതിപക്ഷം പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ കേരളത്തിലുണ്ട് അത് കുറച്ചു വന്നു തങ്ങളുടെ സ്വാദീനം കൃത്യമായി രേഖപ്പെടുത്തുക എന്നതായിരിക്കും ഇനി അങ്ങോട്ട്‌ ബീ ജെ പി സ്വീകരിക്കുക്ക അതിനു ജനത്തെ ഏതൊക്കെ രീതിയില്‍ തങ്ങളുടെ അടുത്തേക്ക് അടുപ്പിക്കാന്‍ കഴിയുമോ അതിനുതകുന്ന എല്ലാം അവര്‍ ചെയ്യും , അതിനു അടവുകള്‍ പതിനെട്ടും സ്വീകരിക്കും , പഞ്ചായത്ത് ഇലക്ഷന്‍ എന്നത് വരാനിരിക്കുന്ന നിയമസഭയുടെ റിഹേര്‍സല്‍ ആണ് എന്നതില്‍ സംശയമില്ല പ്രാദേശിക വിഷയങ്ങള്‍ ആണ് പഞ്ചായത്തില്‍ എങ്കിലും കേരളത്തിലെ ജനത്തിന്‍റെ രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്ന് വോട്ടുകള്‍ എവിടെ വീഴുന്നു എന്നത് കൃത്യമായി അറിയാന്‍ കഴിയും . അത് കൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടി കേരളത്തിലെ ഇലക്ഷന്‍ എങ്ങിനെ നേരിടുന്നു എന്നത് പ്രധാന വിഷയമാണ് .

കതിരൂര്‍ മനോജ്‌ വധക്കേസില്‍ അതെ ദിവസം തിരിച്ചടിക്കാന്‍ ആര്‍ എസ് എസ് / ബീ ജെ പി ക്ക് അറിയാഞ്ഞിട്ടല്ല അവര്‍ ഇപ്പോള്‍ ഒന്നും ചെയ്യില്ല അതിന്റെ പിന്നില്‍ കൃത്യമായ അജണ്ടകള്‍ ഉണ്ട് , ഈ വിഷയം കൃത്യമായി മുതലെടുക്കാന്‍ അവര്‍ അവരുടെ പരമാവധി ശ്രമിക്കും .
1997 ,1998,1999 കൊല്ലങ്ങളില്‍ കണ്ണൂരില്‍ നടന്ന കൊലപാതക പരമ്പരകള്‍ ആരും മറന്നുകാണില്ല അതൊന്നും ആവര്‍ത്തിക്കാന്‍ സംഘപരിവാറിനു അറിയഞ്ഞിട്ടുമല്ല അവരത് ചെയ്യുകയും ചെയ്യും അതിനെ തടുക്കാന്‍ കേരളത്തിലെ സര്‍ക്കാരിനു ആവുകയുമില്ല അവരുടെ ആരുടെ പേരിലും UAPA എടുക്കാനും ആരും മുതിരില്ല അതാണ്‌ സംഘപരിവാര്‍ എന്നവരുടെ ഗുണം , അവസരം മുതലെടുക്കാനും അത് വേണ്ട രീതിയില്‍ എങ്ങിനെ ഉപയോഗിക്കണം എന്നും ഇവരെ ആരും പഠിപ്പിക്കണ്ട .

സീ പി ഐ എമ്മിനെ പ്രതിരോധത്തില്‍ ആക്കുക എന്നത് കേരളത്തിലെ സകല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എളുപ്പം നടക്കുന്ന കാര്യമാണ് കാരണം എല്ലാത്തിനും അക്കൌണ്ടബിലിറ്റി സീ പി ഐ എം പറയണം വേറെ ആര്‍ക്കും ഒന്നിലും ഒരു ഉത്തരവാദിത്തവുമില്ല അത് കൊണ്ട് തന്നെ കിട്ടാവുന്ന കേസുകള്‍ / വിഷയങ്ങള്‍ എന്നിവയില്‍ പാര്‍ട്ടിയെ ചുറ്റിച്ചു ഇടുക അതിനു ആരും അത്ര മോശമല്ല എല്ലാവരുടെ ശത്രു സീ പി ഐ എം ആണ് അതിനു കാരണം പലതാണ് , പുരോഹിത വിഭാഗം(മുസ്ലിങ്ങള്‍ -ക്രിസ്ത്യനികള്‍ ) , ദളിത് സംഘടനകള്‍ , മുസ്ലീം വര്‍ഗീയ സംഘടനകള്‍ , വിശിഷ്യാ സംഘപരിവാര്‍ , ഇവര്‍കൊക്കെ മോറല്‍ സപ്പോര്‍ട്ടിന് കോണ്‍ഗ്രെസ്സ് എന്ന പാര്‍ട്ടിയും .

ഭരണംകൂടം കൊണ്ട് ഇവര്‍ക്കൊക്കെ പാര്‍ട്ടിയെ എങ്ങിനെ കെണിയില്‍ വീഴ്ത്താം എന്നതില്‍ എല്ലാ വിധ സഹായ സഹകരണവുംകോണ്‍ഗ്രെസ്സ് കൊടുക്കും അതൊക്കെയാണ്‌ എന്നും കണ്ടു വരുന്നത് .https://www.facebook.com/sreesreerajnv/posts/10202793455897308
http://www.indiavisiontv.com/2014/09/13/352485.html

Wednesday, September 3, 2014

പ്രസ് ക്ലബ്ബ് ബാര്‍

ജീവിതത്തില്‍ സന്തോഷിക്കാനും ആനന്ദിക്കാനും വിനോദം കണ്ടെത്താനും ഓരോ വ്യക്തിയും ഓരോ മാര്‍ഗങ്ങള്‍ ആണ് കണ്ടെത്തുന്നത് , ഒരാള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണം എന്ന് രസിക്കണം എന്നോ ഇല്ല പരസപരം അട്ജെസ്റ്റ് ചെയ്തു സ്വയം ആസ്വദിച്ചു പോവുക അതിലുപരി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആനന്ദിക്കാനും ശ്രമിക്കുക്ക.

ലോകത്തില്‍ ആരും എവിടെയും കുടിച്ചു തിരയുകയോ ബോധം ഇല്ലാതെ നട് റോഡില്‍നിന്ന് തുണി അഴിച്ചു നടക്കുകയോ ചെയ്യുന്നത് ഒന്നും എന്നെ നേരിട്ട് ഭാധിക്കുന്ന വിഷയമല്ല അവനവനു ശരിയെന്നു തോനുന്നത് ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ ചെയ്യുക്ക, എന്‍റെ നെഞ്ചാതോട്ടു വന്നാല്‍ കയ്യില്‍ ഇരിക്കുന്നത് , വായിലിരിക്കുന്നത് ചെലപ്പോള്‍ മേടിക്കും അത്രേയുള്ളൂ . ഒരാളെ പോലും നേര്‍വഴിക്കു നടത്തിക്കാനോ ഉപദേശിച്ചു നന്നാക്കാനോ ഞാന്‍ ആളല്ല . ഓരോ വ്യക്തിക്കും ആവിശ്യതിനുള്ള ബോധവും വെവരവും ഒക്കെയുണ്ട് അതനുസരിച്ച് എന്ത് വേണേലും ചെയ്തോട്ടെ . എങ്കിലും പൊതു സ്ഥലത്ത് വല്ലതും കണ്ടാല്‍ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ എനിക്കുള്ള അഭിപ്രായം , യോജിപ്പുകള്‍ , വിയോജിപ്പുകള്‍ ഞാന്‍ പറയും അതെ എന്‍റെ നിലവാരത്തില്‍ ചേര്‍ന്നതായിരിക്കും അതില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായം അതെ പോലെ തിരിച്ചും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ് .

ഇതിപ്പോള്‍ കാണ്ഡം കാണ്ഡം ആയി പറയാന്‍ കാരാണം പത്രക്കാരുടെ പ്രസ്സ് ക്ലബ് ബാര്‍ വിഷയത്തിലാണ്.

നാലോ അഞ്ചോ അതില്‍ കൂടുതല്‍ പേരോ കൂടുന്ന സ്ഥലത്ത് മുകളില്‍ പറഞ്ഞത് പോലെ അവര്‍ അവര്‍ക്കുള്ള Entertainment കണ്ടു പിടിക്കും അത് ആസ്വദിക്കും അപ്പോള്‍ തന്നെ അത് നിയമപരമായിരിക്കുകയും ചെയ്യണം

ഭൂമിക്കു മുകളില്‍ കേരളത്തില്‍ നടക്കുന്നത് മുഴുവന്‍ നിയമപരമായിട്ടാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ ഉത്തരം നിയമം പാലിക്കാന്‍ എല്ലാര്‍ക്കും സ്വന്തം ഉത്തരവാദിത്വം ഉണ്ട് ഇല്ലേല്‍ കിട്ടുന്ന പണി മേടിക്കുക്ക .

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ബാര്‍ അല്ലേല്‍ അതെ നിലവാരത്തിലുള്ള ഒരു കുടിപ്രസ്ഥാനം നടക്കുന്നുണ്ട് എന്ന് പകല്‍ വെളിച്ചം പോലെയുള്ള സത്യമാണ് ഒരു പത്രക്കാരും നീഷേധിക്കുന്നില്ല എന്നും മനസിലാക്കുന്നു , അവരുടെ വാദം ഞങ്ങളുടെ ക്ലബ്ബില്‍ ഇങ്ങിനെ ഒന്ന് നടക്കുന്നു എങ്കില്‍ അത് നിയന്ത്രിക്കാനും നീര്‍ത്താനും ഞങ്ങള്‍ക്ക് അറിയാം മറ്റുള്ളവര്‍ അതില്‍ ഇടപെടണ്ട എന്നതാണ് .

ഭൂമിക്കു മുകളില്‍ നടക്കുന്നതും നടക്കാത്തതും നടക്കാന്‍ സാധ്യതയുള്ളതും ഇല്ലാത്തതുമായ അനേകായിരം വിഷയങ്ങളില്‍ നിങ്ങള്‍ പത്രക്കാര്‍ നിങ്ങളുടെ വായില്‍ തോനിയത് പറയുകയും എഴുതുകയും ചെയ്തപ്പോള്‍ അത് കണ്ണും കാതും കൂര്‍പ്പിച്ചു കേട്ട് നിന്നവരാണ് ഞങ്ങള്‍ .
വിയോജിപ്പുകള്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട് , സോഷ്യല്‍ മീഡിയ അത്ര ശക്ത്മല്ലാതിരുന്ന പണ്ട് കാലത്ത് നിങ്ങള്‍ തരുന്ന എന്തും സത്യമായിരുന്നു , ഇപ്പോഴല്ല , പല വിധത്തില്‍ രീതിയില്‍ അതിനെ ക്രോസ് ചെക്ക് ചെയ്തു നോക്കി മാത്രമേ സ്വീകരിക്കുന്നുള്ളൂ അത് നിങ്ങള്‍ പത്രകാര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടാക്കുന്നതാണ് . നിങ്ങളുടെ ലൈന്‍ റേഡിയോ ആണ് ചോദ്യം ചോദിക്കാന്‍ മാത്രേ നിങ്ങള്ക്ക് ഇഷ്ടമുള്ളു , ചോദിക്കപെടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന പ്രസ്സ് ക്ലബ്ബുബാര്‍ വിഷയം .

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തീക ബിസിനെസ് മേഖലകള്‍ നിങ്ങളെ കൈകളില്‍ ആണ് , അതിനു കാരണം നിങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും നടത്തിക്കും എന്ന് അവര്‍ക്ക് നന്നായി അറിയാം അത് കൊണ്ട് തന്നെ നിങ്ങളെ പ്രീണിപ്പിച്ചു കൊണ്ടുപോകാന്‍ എല്ലാവരും ശ്രമിക്കും.


പക്ഷെ നിങ്ങളെ കൊണ്ട് ഒരു ലാഭവുമില്ലാത്ത പൊതുജനം നിങ്ങള്‍ടെ ഭാഗത്തുള്ള വല്ല അപരാധവും കണ്ടാല്‍ രണ്ടു പറഞ്ഞു എന്ന് വരും അതിനു കാരണം ലോ മോളില്‍ കാണ്ഡം കാണ്ഡം ആയി എഴുതിയിട്ടുണ്ട് .

കേരളത്തില്‍ ഇതുവരെ ആ ബാര്‍ അവിടെ പ്രവര്‍ത്തിച്ചത് നിയമപരമായിട്ടല്ല എന്നത് സത്യമാണ് , കേരളത്തില്‍ ബാര്‍ എന്നത് തന്നെ നിയമപരമല്ല എന്നാ അവസ്ഥ ഇപ്പോള്‍ വന്നപ്പോള്‍ വീണ്ടും പ്രസ്സ് ക്ലബ്ബ് ബാര്‍ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിന് നടത്തികൊണ്ട് പോകുമെന്നും അതിനെതിരെ പറയുന്നവരെ കുറിച്ച് ശുദ്ധ അസംബന്ധം ഒക്കെ വിളിച്ചു പറയുന്നത് നിങ്ങള്‍ നിങ്ങളുടെ തനി നിലവാരം കാണിക്കുന്നു എന്നതിനുള്ള തെളിവാണ് .

ഈ വിഷയം ഇതുവരെ ഒരുവാര്‍ത്ത ആയതു മറുനാടന്‍ മലയാളി എന്ന ഓണ്‍ ലൈന്‍ പത്രത്തിലും മാധ്യമം പത്രതിലുമായി എന്ത് കൊണ്ട്രു ചുരുങ്ങി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പേന ഉന്തുന്ന സകല എണ്ണത്തിനും കൃത്യമായ ഭാധ്യതയുണ്ട് , കാരണം പട്ടിയും പൂച്ചയും പെറ്റാലും രാഷ്ട്രീയക്കാരന്‍ തുമ്മിയാലും സിനിമാ നടിയുടെ അടിവസ്ത്രം ഉണങ്ങാന്‍ ഇട്ടാല്‍ അതും Exclusive , Breaking News ആയി കൊടുക്കുന്ന നിങ്ങള്‍ ഇത്ര മാത്രം പ്രസക്തിയുള്ള നിയമ ലംഘനം എന്ത് കൊണ്ട് കൊടുക്കുന്നില്ല എന്നതിന് കേരളത്തിലെ എണ്ണിയാല്‍ ഒടുങ്ങാത്ത ചാനെല്‍ പത്ര തൊഴിലാളികള്‍ ഉത്തരം പറയണം കാരണം ബാക്കി സകലതിനും മൈക്കും എടുത്തി മറുപടി ചോദിക്കാന്‍ നിങ്ങള്‍ സകലരുടെ പിറകെയും പോവാറുണ്ട് എന്നത് തന്നെ .

കേരളത്തിലെ എല്ലാ പത്രക്കാര്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായമാണ് തോനുംനില്ല എങ്കിലും കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞാണ് പലരും നടക്കുന്നത് അതിനു കാരണം നിലനില്‍പ്പാണ് എന്നും അറിയാം . വിയോജിപ്പുകള്‍ പറയാനുള്ളതാണ് പ്രകടിപ്പിക്കാന്‍ ഉള്ളതാണ് അതേലും ചെയ്തില്ലേല്‍ പിന്നെ ഈ പണി എടുക്കാതെ ഇരുന്നൂടെ !

എനിക്കീ വിഷയത്തില്‍ പ്രത്യേകിച്ച് ഒരു താല്‍പ്പര്യമുവുമില്ല ആരും കാശും തന്നിട്ടില്ല , ഒരു പത്രക്കാരനും പത്രക്കാരിയും എന്നെ കടിചിട്ടുമില്ല , നിയമം , നീതി , നേരോടെ , നിര്‍ഭയം , നിരന്തരം എല്ലാം ഒരു ഭാഗത്തേക്ക് മാത്രം പോരല്ലേ എല്ലാ ഭാഗത്തേക്കും വേണമല്ലോ അത് കൊണ്ട് തന്നെ ഇനിയും ഇതില്‍ വല്ലതും പറയാനുണ്ടേല്‍ പോസ്റ്റ്‌ ഇടുകയും കമന്റ് ചെയ്യുകയും ചെയ്യും എന്ന് ഇതിനാല്‍ അറിയിക്കുന്നു . sreesreerajnv1


https://www.facebook.com/jacobkphilip/posts/10204131569796881