Saturday, July 19, 2014

അരുന്തതി റോയിക്ക് പൊങ്കാല ഇടുന്നവര്‍ക്ക് !


 അരുന്തതി റോയിക്ക് പൊങ്കാല ഇടുന്നവര്‍ക്ക് !

Deepak Sankaranarayanan (രാജ്ഖട്ടില്‍ പട്ടി കയറിയപ്പോള്‍ ഉള്ള വിവാദത്തില്‍ എഴുതിയത് )

Shared publicly - 24 Apr 2013

ഭരണഘടനാപരമായോ ഔദ്യോഗികമായോ ഇന്ത്യക്ക് രാഷ്ട്രപിതാവില്ല.

എം കെ ഗാന്ധിക്ക് ദൈവികമായ ഒരു പദവിയുമില്ല, ജാതിവിവേചനത്തിന്റെയും ഹൈന്ദവതീവ്രപരതയുടെയും മതയാഥാസ്ഥിതികത്വത്തിന്റെയും വ്യക്തിപരമായ ഭ്രാന്തുകള്‍ക്ക് രാജ്യത്തിനെ ഇരയാക്കിയതിന്റെയും അതുപോലെ നൂറുകൂട്ടം കാരണങ്ങളുടെയും പേരില്‍ ധാരാളം ആരോപണങ്ങള്‍ അയാളുടെ പേരിലുണ്ട്, പലതിനും ശക്തമായ തെളിവുകളുമുണ്ട്

ഇനി എം കെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും ദൈവവും ആണെങ്കില്‍ത്തന്നെ നായ പിശാചല്ല. ഏത് ജീവിയേക്കാളും മനുഷ്യനോട് അടുപ്പവും ലോയല്‍റ്റിയും ഉള്ള ജീവിയാണ്. അതാരോടും അയിത്തം കാണിച്ചിട്ടില്ല, മരുമക്കളുടെ മേല്‍ ലൈംഗികപരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ഭാര്യക്ക് അസുഖം വരുമ്പോള്‍ ചികിത്സിക്കാന്‍ വരുന്ന മൃഗഡോക്ടറേ ചികിത്സ തന്റെ വിശ്വാസത്തിനെതിരാണെന്നും പറഞ്ഞ് കടിക്കാറില്ല. മറ്റുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുകയും തനിക്ക് അസുഖം വരുമ്പോള്‍ ബിലാത്തിയില്‍പ്പോയി സര്‍ജറി നടത്തുകയും ചെയ്തിട്ടില്ല. മനുഷ്യനെ സ്നേഹിച്ച് അവന്റെ പലവിധ ആവശ്യങ്ങളില്‍ വെറും ഭക്ഷണമെന്ന നക്കാപ്പിച്ചക്കൂലിക്ക് ആയുഷ്കാലം കൂടെനില്‍ക്കുന്ന ആ ജീവി ഒരിടത്ത് കേറിയതുകൊണ്ട് എന്തെങ്കിലും തകര്‍ന്നുവീണതായി ഇന്നേവരെ കേട്ടിട്ടില്ല.

നായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല, ബാബറി മസ്ജിദ് പൊളിച്ചിട്ടില്ല. ജാലിയന്‍വാലാബാഗില്‍ മീറ്റിങ്ങ് നടക്കുന്ന വിവരം ബ്രിട്ടീഷ് പട്ടാളത്തെ അറിയിച്ച് പത്തുരണ്ടായിരം ഇന്ത്യക്കാരെ കൊലക്ക് കൊടുത്തിട്ടില്ല. ഒരു നായയും വര്‍ഗ്ഗീയകലാപം നടത്തിയതായോ ഗര്‍ഭിണികളെ പഴുപ്പിച്ച കുന്തത്തില്‍ കോര്‍ത്തതായോ കേട്ടിട്ടില്ല.

ഇന്ദിരയും അദ്വാനിയും വാജ്‌പേയിയും കയറിയ, ഇനി നാളെ ഒരുപക്ഷേ നരേന്ദ്രമോഡിയും കയറാന്‍ പോകുന്ന, ഇന്ത്യയുടെ ഭാഗ്യത്തിന് നേരത്തേ പോയ സഞ്ജയ് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന, രാജ്ഘട്ടില്‍ ഇന്നേവരെ കയറിയുട്ടള്ളതില്‍വച്ച് ഏറ്റാവും നിരുപദ്രവകാരിയായ ജീവിയായിരിക്കും ഒരു പക്ഷേ ആ നായ. ജിംഗോയിസം പുറത്തേക്കൊഴുക്കാന്‍ വേറെ എത്രയോ വഴികളുണ്ട് ആര്‍ഷഭാരതത്തില്‍, ആ സാധുജീവിയെ വെറുതെ വിടുക.



1. https://www.youtube.com/watch?v=Of9j1hwKmcQ
2. https://www.youtube.com/watch?v=nx3Lv0A-Ukg

http://www.kaippally.com/2007/10/blog-post.html


facebook.com/sreesreerajnv 




No comments:

Post a Comment