Saturday, August 15, 2015

ഫെയിസ്ബുക്ക് പോസ്റ്റുകള്‍

https://www.facebook.com/sreesreerajnv/posts/10204732555373583
https://www.facebook.com/sreesreerajnv/posts/10204728373389036
https://www.facebook.com/sreesreerajnv/posts/10204730129072927
https://www.facebook.com/sreesreerajnv/posts/10204728244665818
ബലരാമന്‍ ഗ്രൂപ്പില്‍ പറഞ്ഞതില്‍ അങ്ങിനെ ചര്‍ച്ച ചെയ്തതില്‍ കുറ്റവും തെറ്റും ഇല്ല എന്ന് തന്നെയാണ് പക്ഷം അതൊരു രാഷ്ട്രീയമാണ് എന്നത് കൊണ്ട് തന്നെ പക്ഷെ ബാലറാം കൊണ്ഗ്രെസ് കാരന്‍ എന്നാ ഇമേജ് മാറ്റി വച്ച് താന്‍ തികഞ്ഞ ഗാന്ധിയായി വര്‍ത്തിച്ചു പൊതുജനത്തിന് ഇടയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഇടപെടല്‍ ആയി വര്‍ത്തിക്കുമ്പോള്‍ തലയ്ക്കുകിട്ടിയ ഒരടിയാണ് ഇത് എന്നെ ഉള്ളു , അതാണ്‌ പറഞ്ഞത് ബാലറാം എന്നാ വിഗ്രഹം ഉടയുമെന്നു .
ഇവിടെ വിഷയം വീ ടി ബലറാം എന്നാ കൊണ്ഗ്രെസ് കാരന്‍ സോഷ്യല്‍നെറ്റുവര്‍ക്കില്‍ നടത്തുന്ന പോസ്റ്റുകള്‍ കമന്‍റുകള്‍ എഴുത്തുകള്‍ എന്നിവ അയാളെ ഒരു ബിംബം ആക്കി മാറ്റുനത്തില്‍ സഹായിച്ചിട്ടുണ്ട് കൊണ്ഗ്രെസ് രാഷ്ട്രീയത്തില്‍ നിന്നും മാറി "വ്യത്യസ്തനാം ബാലന്‍" എന്നാ മോഡില്‍ അത് തുറന്നു കാട്ടാന്‍ കാലം കുറച്ചായി ഇടതുപക്ഷം ശ്രമിക്കുന്നു , വീ ടി തികഞ്ഞ കൊണ്ഗ്രെസ് കാരന്‍ എന്നതിലുപരി അയാള്‍ക്ക്‌ വേറെ ഒരു ചിന്തയോ ബോധമോ ഇല്ല എന്ന് പലരും പലവടം എഴുതി പക്ഷെ അത് ഇടത്തില്‍നിന്നുള്ളവര്‍ വിശ്വസിച്ചില്ല എന്നതാണ് സത്യം അത് കൊണ്ട് തന്നെ ബാലറാം ഒരു നെഹറു സ്റ്റൈലില്‍ നിറഞ്ഞാടി , പൊതുവിഷയങ്ങളില്‍ മിക്ക സമയത്തും കൊണ്ഗ്രെസ് വിരുദ്ധ നിലപാടുകള്‍ എന്ന് തോനിക്കതക്ക വിധത്തിലും , ദൈനം ദിനം നടക്കുന്ന നിലപാടില്‍ പ്രതികരിക്കാതെയും തികഞ്ഞ മൌനവും ഭജിക്കുന്ന ഒരു പ്രത്യേകരീതിയാണ് സ്വീകരിച്ചിരുന്നത് അത് കൊണ്ട് വീ ടി യുടെ സ്വരം എപ്പോഴും പലര്‍ക്കും സ്വീകാര്യമായിരുന്നു , സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അതിനു കൃത്യമായ ഇടതുസപ്പോര്‍ട്ട് കിട്ടിയിരുന്നു പക്ഷെ ഒരേ സമയം സംഘപരിവാര്‍ എന്നാ ബോധത്തെ ആക്രമിക്കുന്ന അതെ രീതിയില്‍ ഇടതുപക്ഷം / ഇടതുബോധം എന്നത്തിനെ അക്രമികുമ്പോള്‍ ആണ് വീ ടി തികഞ്ഞ കൊണ്ഗ്രെസ്സ് കാരനായി മാറുന്നത് കുറുക്കന്റെ ചായം ഒഴുകി പോവാന്‍ കാരണമായി എന്നതാണ് സത്യം .
വീ ടി യെ ഇത്രമാത്രം ട്രോള്‍ ചെയ്തും പരിഹസിച്ചും പോസ്റ്റുകള്‍ / എഴുത്തുകള്‍ വരാന്‍ കാരണം കൊണ്ഗ്രെസ്സ് കാരന്‍ ആയാ ഒരു എം എല്‍ എ സകലരുടെയും സ്വീകാര്യത നേടി മുന്നേറുമ്പോള്‍ അത് തകര്‍ക്കാന്‍ കൃത്യമായ തെളിവുകള്‍ വഴി എതിര്‍പക്ഷത്തിനു കിട്ടി അത് ആഘോഷികപ്പെടും , അതിനു നെറ്റി ചുളിച്ചിട്ടു കാര്യമില്ല രാഷ്ട്രീയമാണ് കൃത്യമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാവും അത് മാത്രമാണ് ഇവിടെയും നടന്നത് . കൊണ്ഗ്രെസ്സുകാരന്‍ എങ്ങിനെ വന്നാലും ആ ബുദ്ധി\ മാത്രേ കാണിക്കു പ്രവര്‍ത്തിക്കു എന്നൊരു ലോജിക്ക് .
യാഥാര്‍ത്ഥ ഇടതുപക്ഷത്ത്നിന്നും ചിലര്‍ വീ ട്ടി യെ ഒറ്റുകൊടുക്കപെട്ട ഇരയായി ചിത്രീകരിച്ചു വന്നിടുണ്ട് അവരോടു ഈ സന്ദര്‍ഭത്തില്‍ സഹതാപം മാത്രേ ഉള്ളു . സീ പി ഐ എം എവിടെ ജയിക്കുന്നോ അവിടെ ഇവര്‍ എതിര്‍പക്ഷത്തായിരിക്കും എന്നൊരു ലോജിക്ക് മാത്രം . നിങ്ങളുടെ വിയോജിപ്പുകള്‍ പ്രകടിപിക്കാനുള്ള സ്വതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ അതിനെ പുച്ചിക്കുന്നു . അത്രന്നെ .
ഒന്ന് - ഗ്രൂപ്പില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ / അല്ലാതെ തന്നെ സ്വന്തം വാളില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ വാട്ടര്‍ മാര്‍ക്ക് ഉണ്ടാവില്ല അതും തപ്പിപോയ ചിലരുടെ പോസ്റ്റ്‌ പോലും ഇപ്പോള്‍ കാണാനില്ല എന്നതാണ് സത്യം !
രണ്ട് - ഗ്രൂപ്പ് വഴക്കിന്‍റെ പേരില്‍ നടന്ന കൊലപാതകം വിശദീകരിക്കാന്‍ പൊസ്ടീട്ട ഗ്രൂപ്പിലും ഗ്രൂപ്പിസം ! 
മൂന് - ഇതിലെ ഗുണപാഠം എന്നതാണ് എന്ന് വച്ചാല്‍ സ്വകാര്യഗ്രൂപുകളില്‍ ഒറ്റുകാര്‍ ഉണ്ടോ ഇല്ലയോ എന്ന് എല്ലാരും പരിശോധിക്കണം അല്ലേല്‍ സ്ക്രീന്‍ ഷോട്ടുകള്‍ ഇങ്ങിനെ വെളിയില്‍ ചാടും
===========================================================
https://www.facebook.com/sreesreerajnv/posts/10204709102067265
ഏഷ്യാനെറ്റ്‌ സീ ഫോര്‍ സര്‍വേ എന്തും കൊണ്ടും നന്നായി എന്നാണു അഭിപ്രായം അതിലെ പൊരുത്തവും പൊരുത്തക്കേടും അവിടെ നില്‍ക്കട്ടെ , ഏഷ്യനെറ്റിനെ തെറി പറയല്‍ ഒക്കെ മാറ്റി വച്ച് ഈ സര്‍വേ ഫലത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്ക് .
കേരളത്തിലെ കഴിഞ്ഞ നാല്കൊല്ലാത്തെ ഭരണം എങ്ങിനെ ആയിരുന്നതിനെ കുറിച്ച് പ്രത്യേകിച്ച് ക്ലാസ് എടുക്കേണ്ട ആവിശ്യമില്ല പക്ഷെ അതിനെക്കുറിച്ച്‌ പൊതുവില്‍ പൊതുജനാഭിപ്രായം അത്രമോശമല്ല എന്നത് തന്നെയാണ് , കാരണം ലാസ്റ്റ് ബസ്സ്‌ പിടിചിട്ടാണേലും വികസനം വരുന്നു അത് കൊണ്ട് തന്നെ വികസനത്തിന് വേണ്ടി ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഒരു തവണകൂടി വരട്ടെ എന്ന് ജനം കരുതിയാല്‍ കുറ്റം പറയാന്‍ കഴിയുമോ .
കഴിഞ്ഞ ഇടതുഭരണത്തിന്റെ നാല് കൊല്ലം കഴിഞ്ഞപ്പോള്‍ മനോരമയില്‍ ഒരു ലേഖനം ഉണ്ടായിരുന്നു അതില്‍ ചിത്രത്തില്‍ പിണറായി വിജയനും വീയെസും കുന്തവും കൊണ്ട് ഇരുന്നു കുതിരപുറത്തു പോവുന്നതായിരുന്നു കാപ്ഷന്‍ ഇങ്ങിനെ
"കഴിഞ്ഞ നാല് കൊല്ലം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു ? "
ഇപ്പോള്‍ അങ്ങിനെ എഴുതാനോ ചോദിക്കാനോ ആരുമില്ല , അധവാ ചോദിച്ചാലും ഉത്തരം ഏഷ്യാനെറ്റ്‌ തന്നത് പോലെരിക്കും അത് കൊണ്ട് തന്നെ ഈ സര്‍വേ ഫലം മുന്നില്‍കണ്ടാണ്‌ ഇടതു രാഷ്ട്രീയം പ്രവര്‍ത്തിക്കേണ്ടത് , ജനത്തിന് ഇടതു വേണം എന്നൊരു നിര്‍ബന്ധമില്ല അവര്‍ക്ക് ആരായാലും മതി പക്ഷെ ഇടതിന് ജനം വേണം.
സര്‍വേയിലെ ഒരു ചോദ്യം ഇതായിരുന്നു അരുവിക്കരയിലെ ഫലം നല്‍കുന്ന പ്രധാന സൂചന .
കൊണ്ഗ്രെസ്സിന്റെ പ്രധാന എതിരാളി ബി ജെ പി യാവുന്നു എന്ന് 45% ആളുകള്‍ അത് അംഗീകരിച്ചു അത് തന്നെയാണ് ഈ ഫലത്തിന്‍റെ മൊത്തത്തില്‍ ഉള്ള കിടപ്പ് വശം , ഉമ്മന്‍ ചാണ്ടി അരുവിക്കര ഇലക്ഷന്‍ സമയത്ത് പറഞ്ഞത് മറക്കണ്ട സീ പി ഐ എം മൂനാം സ്ഥാനത്താവുമെന്നു അതാണ്‌ ഇനി ചാണ്ടിയും , ബി ജെ പി യും പരസപര ബഹുമാനത്തോടെ കേരളത്തില്‍ പയറ്റാന്‍ പോവുന്ന തന്ത്രവും , കാരണം അവര്‍ തമ്മില്‍ ആശയതിലോ ആമാശയത്തിലോ പ്രവര്‍ത്തിയിലോ വല്യ മാറ്റമൊന്നുമില്ല ആകെ മാറ്റം വീ ടി ബാലറാം എഴുതുന്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ മാത്രം കാണാം
ബീ ജെ പി , കോണ്‍ഗ്രാസ് ഇരു മെയ്യും ഒരു മനസ്സുമായി പ്രവര്‍ത്തിച്ചു രണ്ടു സീറ്റ് എങ്കിലും ഇനി വരുന്ന ഇലക്ഷനില്‍ ബീ ജെ പി നേടിയാല്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്ത്‌ നിന്നും ഉണ്ടാകും , ജാതി മത സംഘടനകള്‍ കയ്യും മെയ്യും മറന്നു അവരെ സപ്പോര്‍ട്ട് ചെയ്യും എന്നതില്‍ ഇനിയും സംശയം ഉണ്ടേല്‍ നമുക്ക് അപ്പോഴും സീ പി ഐ എമ്മിനെ തെറിപറയാം , സീ പി ഐ എമ്മിനെ നന്നാക്കാം അപ്പോഴും കൊണ്ഗ്രെസ്സ് , ബി ജെ പി എന്നിവര്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പാപ്പരത്തതെ മൂടി വയ്ക്കാം . 
=======================================================
https://www.facebook.com/sreesreerajnv/posts/10204703023635308
വധശിക്ഷക്കെതിരെ സീ പി ഐ എം , സീ പി ഐ എന്നീ പാര്‍ട്ടികള്‍ പൊതുവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റുകക്ഷികള്‍ എടുക്കാന്‍ മടിക്കുന്ന നിലപാടുകളാണ് എടുത്തിരിക്കുന്നത് , ഈ വിഷയത്തില്‍ സി.പി.ഐ എം.പി ഡി. രാജ രാജ്യസഭയില്‍ പ്രമേയം അവതരിപ്പുക്കയും , സീ പി ഐ എം പോളിറ്റ് ബ്യൂറോ വധശിക്ഷ നിര്‍ത്തലാക്കണം എന്ന് അഭിപ്രായം പ്രകടിപ്പിക്കയും ഏറ്റവും ഒടുവില്‍ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം കൊണ്ടുവന്ന പ്രമേയം കക്ഷിഭേദമന്യേ അംഗീകരിക്കയും പാസാവുകയും ചെയ്തു.
പൊതുബോധത്തിനു അനുസരിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അത് പ്രാവര്‍ത്തീകമാകുകയും ചെയ്യല്‍ അല്ല പൊതുവില്‍ ഇടതുപാര്‍ട്ടികള്‍ ചെയ്യുന്നത് അതായതു ഒഴുക്കിന് അനുസരിച്ച് നീന്തല്‍ അല്ല എന്ന് ചുരുക്കം , ഒഴുക്കിന് എതിരെ നീന്തുമ്പോള്‍ കരപിടിക്കാന്‍ കുറച്ചു പാട് പെടും അത് അറിഞ്ഞും കൊണ്ട് തന്നെയാണ് ആ സാഹസത്തിനു ഇടതന്മാര്‍ മുതിരുന്നത് അത് കണ്ടു "കണ്ണ് പൊട്ടന്‍ ആനയെകണ്ടത് പോലെ " ഖോ ഖോ വിളിക്കുന്നവര്‍ അവിടെ നിന്നും വിളിക്കട്ടെ എന്ന് പറഞ്ഞു ആശ്വസിക്കുക എന്നെ ഉള്ളു .
വീണ്ടും വധശിക്ഷ വിഷയത്തിലേക്ക് വന്നാല്‍ " വധശിക്ഷശിക്ഷകാത്തു ജയിലില്‍ കിടക്കുന്ന പ്രതികളോട് ഐക്യപ്പെടാന്‍ അല്ല അവര്‍ ചെയ്തത് കൊടും പാതകം എന്നതില്‍ സംശവുമില്ല , പക്ഷെ അയാള്‍ / അവള്‍ ചെയ്ത കുറ്റത്തിന് അതെ രീതിയില്‍ മറുപടി കൊടുക്കല്‍ അതായതു കണ്ണിനു കണ്ണ് എന്നത് സ്റെയിറ്റ് ഭരണകൂടത്തിനു ചേര്‍ന്നതല്ല , ഭരണകൂടത്തിന്‍റെ / സ്റെയിറ്റ് എന്നതിന്‍റെ ഉത്തരവാദിത്വം ജനത്തിന്‍റെ സ്വത്തിനും ജീവനും സുരക്ഷഒരുക്കുക്ക എന്നതാണ് അല്ലാതെ അവരെ ഇല്ലതാക്കുക്ക എന്നാ പൊതുബോധം അല്ല , അത് കൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കാന്‍ പറയുന്നവര്‍ പ്രതികളെ ഒരുതരത്തിലും സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് ചുരുക്കം , ഒന്നും കൂടി പറഞ്ഞാല്‍ വധശിക്ഷകാത്തു ജയിലില്‍ കിടക്കുന്നവര്‍ സീ പി ഐ എം / സി പി ഐ ക്കാര്‍ ഒന്നുമല്ല അവരാരും ഈ പാര്‍ടികള്‍ക്ക് വേണ്ടു വോട്ടു ചെയ്യും എന്നും കരുതിയിട്ടുമല്ല , ജനത്തിന് വേണ്ടുന്നത് നീതിയാണ് , സുരക്ഷയാണ് അത് സ്റെയിറ്റ് ചെയ്യുന്നില്ല എങ്കില്‍ അതിനെതിരെ പ്രതികരിക്കേണ്ടത് ആവിശ്യമാണ് ഉത്തരവാദിത്വമാണ് .
ഈ വിഷയത്തില്‍ ഇടതന്‍മാര്‍ അല്ലാത്ത അതായതു സീ പി ഐ എം , സി പി ഐ ക്കാര്‍ അല്ലാത്ത അത്യാവശ്യം ബോധം , നിലവാരം ഉള്ളവര്‍ കൃത്യമായി വിഷയം അഡ്രസ് ചെയ്യുകയും അതില്‍ അവരുടെ നിലപാടുകള്‍ എഴുതുകയും ചെയ്തിട്ടുണ്ട് എന്നത് മറക്കുന്നില്ല .
സീ പി ഐ അഭിഭാഷക സംഘടനയുടെ നേതാവും , രാഷ്ട്രീയ നിരീക്ഷകനും , സമഘപരിവാര്‍ ബോധം ഉള്ളവനുമായ ശ്രീ ജയശങ്കര്‍ പറയുന്നത് ഇങ്ങിനെയാണ്‌
" ടീ പി ക്കെസിലെ പ്രതികള്‍ക്ക് വധശിക്ഷകിട്ടും എന്നത് കൊണ്ടാണ് സീ പി ഐ എം ഈ വിഷയത്തില്‍ ഇടപെടുന്നത് എന്നും കൂടാതെ യൂറോപ്പിലും മറ്റുമുള്ള മാനസീക നിലവാരം , ബോധം എന്നിവ ഇന്ത്യന്‍ ജനതയ്ക്ക് ഇതുവരെ വന്നിട്ടില്ല അതുകൊണ്ട് വധശിക്ഷ നിര്‍ത്തലാക്കേണ്ട കാര്യമില്ല ഇപ്പോള്‍ എന്നാണു. "
ഇതേ സമയത്ത് പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ വ്യക്തിയെ നോക്കിയല്ല എന്ന് പറയാനാണ് ഇത്രയും പറഞ്ഞത് കാരണം ഇന്നലെ ഒരു പോസ്റ്റില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് ഐ ഡി എഴുതുകയുണ്ടായി
"തീവ്രവാദിയാക്കിയപ്പോള്‍ ദേശാഭിമാനി മാത്രേ ഉണ്ടായിരുന്നുള്ളു എന്ന്"
ഇത് എഴുതിയ ആളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല അതിന്‍റെ ആവിശ്യവുമില്ല , (ഇതും ചോദിച്ചു ആരും ചാറ്റില്‍ വരണ്ട )പക്ഷെ ആ ഐ ഡി പറഞ്ഞത് ഷാഹിനയെ കുറിച്ചാണ് , ഷാഹിനയെ സീ പി ഐ എം സപ്പോര്‍ട്ട് ചെയ്തത് ചെയ്യുന്നത് ഷാഹിന എന്ന വ്യക്തിയോട് പാര്‍ട്ടിക്ക് പ്രത്യകിച്ചു ഒരു താല്‍പ്പര്യവും ഉണ്ടായിട്ടുമല്ല , ഷാഹിന പണ്ടും ഇപ്പോഴും ഒരു സീ പി ഐ എം കാരി ആയിരുന്ന ഒരു പത്രപ്രവര്‍ത്തക , സ്വതന്ത്ര ചിന്താഗതികള്‍ വേണേല്‍ ലെഫ്റ്റ് എന്നും പറയാം അതൊക്കെ അവരുടെ വ്യക്തിപരമായ വിഷയമാണ് പക്ഷെ പാര്‍ട്ടി നോക്കികാണുന്നത് (എനിക്ക് എന്റെ ചെറിയബുദ്ധിയില്‍ തോനിയത്) ഒരു പത്രപ്രവാര്‍ത്തകയ്ക്ക് അനുഭവിക്കേണ്ടിവന്ന അവസ്ഥയെ പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട് എന്നതിലാണ് അത് ചെയ്തത് ഷാഹിന പാര്‍ട്ടിക്ക് വേണ്ടി ഇനി അങ്ങോട്ട്‌ എല്ലാ കാലത്തും "അങ്ങിനെ തന്നെ അങ്ങിനെ തന്നെ' എന്ന് വിളിക്കും എന്ന് കരുതിയിട്ടല്ല , ഇതേ പോലതെന്നയാണ് സല്‍മാന്‍ വിഷയവും ഉണ്ടായപ്പോള്‍ സംഭവിച്ചത് .
അതായതു വീണ്ടും വീണ്ടും പറയുന്നു വ്യക്തികളെ അല്ല അഡ്രസ് ചെയ്യുന്നത് വിഷയങ്ങളെയാണ് എന്നത് തന്നെ ഇനിയോപ്പോള്‍ നാളെയും ഇത് തന്നെ ആയിരിക്കും സ്ഥിതി എന്ന് എനിക്കുറപ്പുണ്ട് .
ഭരണകൂട ഭീകരത എന്നത് കേള്‍ക്കാനും എഴുതാനുംനല്ല രസാ അനുഭവിക്കുന്നവര്‍ക്ക് മാത്രേ അറിയൂ കോയാ അതെന്താ എന്ന് ! 
====================================================
https://www.facebook.com/sreesreerajnv/posts/10204678770548996
രണ്ടായിരത്തി ഒന്നിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 6,27,688 യാചകര്‍ ഉണ്ട് എന്നാ കണക്കു പതിനാലു കൊല്ലം കഴിഞ്ഞു ഇപ്പോള്‍ ഈ കണക്കു എത്രയാണ് എന്ന് ഏകദേശം ഊഹിച്ചു എടുക്കവുന്നത്തെ ഉള്ളു . Indian Council for Child Welfare (ICCW) ചെന്നൈയില്‍ 2012 ഇല്‍ നടത്തിയ ഒരു പഠനത്തില്‍ അവിടെയുള്ളതില്‍ കുട്ടികള്‍ യാചകരായി ധാരാളം ഉണ്ട് അതില്‍ 48% 6 - 10 വയസ്സിനും ഇടയില്‍ ഉള്ളവര്‍ 35% 11 - 15 വയസ്സിനു ഇടയില്‍ ഉള്ളവര്‍ അതായതു 80% കുട്ടികളും പഠനം നടത്താന്‍ കഴിയാതെ പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍ അല്ലേല്‍ സ്കൂളില്‍ പോകാത്തവര്‍ ആണ് മൊത്തത്തിലുള്ള കണക്കില്‍ 43% പേരും 26-45 പ്രായത്തില്‍ യാചക വൃത്തി ചെയ്യുന്നവരാണ് .
യാചാകവൃത്തി 1959 ല്‍ "THE BOMBAY PREVENTION OF
BEGGING ACT" ബോംബെയില്‍ പാസാക്കിയിട്ടുണ്ട് കൂടാതെ ഇതേ നിയമം 1960 ല്‍ ഡല്‍ഹിയിലും നടപിലായിട്ടുണ്ട് . The Madras Prevention of Begging Act,1945 ല്‍ പാസായിട്ടുണ്ട്‌ കൂടാതെ മിക്ക സംസ്ഥാനങ്ങള്‍ , നഗരപ്രദേശങ്ങള്‍ അങ്ങിനെ ഇന്ത്യയില്‍ പലയിടത്തും യാചകരെ / ഭിക്ഷാടകരെ നിരോധിച്ചിട്ടുണ്ട് .

യാചകര്‍ / ഭിക്ഷാടകര്‍ എങ്ങിനെ ഉണ്ടാകുന്നു അവര്‍ക്കും ജീവിക്കണ്ടേ എന്നൊക്കെയുള്ള ചോദ്യം അവിടെ നില്‍ക്കട്ടെ അതിനൊക്കെ ഉത്തരം തരേണ്ടത്‌ സമൂഹമാണു അധികാരം കയ്യാളുന്ന സര്‍ക്കാര്‍ ആണ് . പക്ഷെ സര്‍ക്കാര്‍ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഉണ്ടാവുന്നത് അത്ര ശരിയല്ല എന്നാണു എന്‍റെ പക്ഷം , കാരണം പലതുമുണ്ട് , സ്റെയിട്ടിന്റെ ഉത്തരവാദിത്വം ആണ് ജനതയ്ക്ക് ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കികൊടുക്കുക്ക എന്നത് അല്ലാതെ അവരെ യാചകവൃത്തിക്ക് പ്രോത്സാഹനം കൊടുക്കുന്നത് ആശാസ്യമല്ല .
ഇത്രയും പറയാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍ യാചകരെ ഉപയോഗിച്ചും കൊണ്ട് സര്‍ക്കാര്‍ പരസ്യം ജനത്തിലെതിക്കാന്‍ പദ്ധതികള്‍ തയ്യാര്‍ ആക്കുന്നു കൂടാതെ അതിനും നിശ്ചിത വരുമാനം കൂടി കൊടുക്കുമെന്ന് അതില്‍ നിന്നും മനസിലകേണ്ടത് യാചക വൃത്തി എന്നത് സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്യുന്ന ഒരു ജോലിയായി മാറുന്നു എന്നാണു , യാചകവൃത്തി എന്നത് എങ്ങിനെനിര്‍ത്താലാക്കം എന്നതല്ല സര്‍ക്കാര്‍ ആലോചന !
നോട്ടീസ് : മേല്‍ പറഞ്ഞ കണക്കുകള്‍ , പാസാക്കിയ നിയമങ്ങള്‍ ഒക്കെ ഗുഗുളില്‍ ലഭ്യമാണ് .
=========================================
https://www.facebook.com/sreesreerajnv/posts/10204673133808081
വിലക്കയറ്റം എന്നത് ആഗോള പ്രതിഭാസമാണ് അതിപ്പോള്‍ ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും കണക്കാ എന്നാ പൊതുവില്‍ പറയുന്നത് പക്ഷെ സര്‍ക്കാരിനു വിപണിയില്‍ ഇടപെട്ടു വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയും കാര്യക്ഷമാമായി വിലക്കയറ്റം എന്നാ പ്രതിഭാസം നിലയ്ക്ക് നിര്‍ത്താന്‍ കഴിയും അതിനാണല്ലോ സര്‍ക്കാര്‍ അല്ലല്‍ വല്ല പ്രൈവറ്റ് കമ്പനിയെ ഏല്‍പ്പിച്ചാല്‍ പോരെ ഭരിക്കാന്‍ പക്ഷെ ഇപ്പോഴത്തെ വിലകയറ്റവും സര്‍ക്കാര്‍ ഇടപെടലും കണ്ടാല്‍ പ്രൈവറ്റ് കമ്പനിയാണ് ഇതിലും നല്ലത് എന്ന് ആര്‍ക്കേലും തോനിയാല്‍ കുറ്റം പറയാന്‍ കഴിയില്ല .
സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നത് കേരളീയരുടെ വിശേഷ ഉത്സവ സമയത്താണ് അതായതു ഓണം , വിഷു , റംസാന്‍ , ക്രിസ്മസ് തുടങ്ങിയ സമയത്ത് അല്ലാത്തപ്പോള്‍ ഇടപെടില്ല എന്നല്ല ജനം കൂടുതല്‍ സ്വന്തം പോക്കറ്റിലെ കാശ് ചിലവഴിക്കുന്ന സമയമാണ് ഉത്സവ സീസണ്‍ അത് മുതലെടുക്കാന്‍ സ്വകാര്യകച്ചവടക്കാര്‍ ശ്രമിക്കുന്നത് തടയാന്‍ വേണ്ടിയാണത്.
ഓണം ധ ഇവിടെയെത്തി എന്താണ് ഇപ്പോഴത്തെ സ്ഥിതി എന്ന് മാര്‍കെറ്റില്‍ സാധനം മേടിക്കാന്‍ പോയ ആര്‍ക്കും അറിയാന്‍ കഴിയും എന്ത് കൊണ്ട് ഇത്രമാത്രം വിലകയറ്റം ഉണ്ടായി എന്ന് ചോദിച്ചാല്‍ വര്‍ഷാ വര്ഷം കുതിച്ചു കയറുന്ന പെട്രോള്‍ , ഡീസല്‍ വിലകള്‍ , ഉല്‍പ്പാദന ചിലവുകള്‍ അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത കാരണങ്ങള്‍ നമുക്ക് നിര്‍ത്താം , മുകളില്‍ പറഞ്ഞത്പോലെ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടാല്‍ പൊതുജനത്തിന് കീശകാലിയാവാതെ സാധനം മേടിച്ചു വീട്ടില്‍ പോവാം.
കേരളത്തിലെ വിപണിയില്‍ സ്വകാര്യമുതലാളിമാരുടെ കൈകടത്തലുകളില്‍നിന്നും ജനത്തെ ഒരു പരിധിവരെ രക്ഷിച്ചു എടുകുന്നത് സപ്ലൈയ്ക്കോ, കണ്‍സ്യൂമര്‍ ഫെഡ് , നീതി സ്റ്റോര്‍ , മാവേലി സ്റ്റോര്‍ , ഹോട്ടി കോര്‍പ്പ് അങ്ങിനെയുള്ള സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആണ് അവയെ വെള്ളവും വളവും ഒഴിച്ച് ജനത്തിന് വേണ്ടി താങ്ങി നിര്‍ത്തേണ്ട ചുമതല സര്‍ക്കാരിനാണ് .
ഓണ വിപണിയില്‍ അരി തരില്ല എന്ന് ആന്ദ്രയിലെ മുതലാളിമാര്‍ പറഞ്ഞു കഴിഞ്ഞു ടോമിന്‍ തച്ചങ്കരി കയ്യും കാലും പിടിച്ചു നടപ്പുണ്ട് , അരി കൊടുക്കാത്തതിനു കാരണം കുടിശിക 100 കോടിയില്‍ അധികം രൂപയാണ് അതില്‍ പകുതിയെങ്കിലും തന്നാല്‍ മാത്രമേ അരി തരു എന്ന് മാത്രമേ അവര്‍ പറയുന്നുള്ളൂ .
ഇനി പച്ചക്കറി , പലചരക്കു എന്നിവയുടെ അവസ്ഥ നോക്കാം സര്‍ക്കാര്‍ സാമ്പത്തീക സഹായം ചെയ്യണം സപ്ലൈയ്ക്കോ, കണ്‍സ്യൂമര്‍ ഫെഡ് , , ഹോട്ടി കോര്‍പ്പ് എന്നിവയ്ക്ക് എന്നാല്‍ മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് പടിച്ചു നില്ക്കാന്‍ കഴിയു 2013 ലെ ഓണ സമയത്ത് വിപണിയില്‍ ഇടപെടാന്‍ സപ്ലൈയ്ക്കോയ്ക്ക് 25 കോടി രൂപ, കണ്‍സ്യൂമര്‍ഫെഡിന് 30 കോടി രൂപ, ഹോര്‍ട്ടികോര്‍പ്പിന് 15 കോടി രൂപ എന്നിങ്ങനെ സബ്സിഡി കുടിശിക നല്‍കി പരിഹരിച്ചു , അതെ സമയം 2014 വിപണിയില്‍ ഇടപെടാന്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നതിന് വിവിധ വകുപ്പുകള്‍ക്കുകൂടി 163 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു പക്ഷെ കൊടുക്കാന്‍ തയ്യാറായില്ല സപ്ലൈക്കോ 93 കോടി, കണ്‍സ്യൂമര്‍ഫെഡ് 60 കോടി, ഹോര്‍ട്ടികോര്‍പ്പിന് 15 കോടി എന്നിങ്ങനെ അനുവദിക്കുവാന്‍ നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടും ധനവകുപ്പ് അത് കൊടുക്കാന്‍ തയ്യാറായില്ല വിപണി ഇടപെടലിന് സപ്ലൈക്കോ ചിലവഴിച്ച 250 കോടിയില്‍ 110 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. ഇത് ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് 500 കോടിയിലേറെ സപ്ലൈക്കോയ്ക്ക് ലഭിക്കുവാനുണ്ട്. ഇത് കഴിഞ്ഞ വര്ഷം വരെയുള്ള ഏകദേശ കണക്ക്.
ഇനി ഇക്കൊല്ലത്തെ നടവരവുകള്‍ നോക്കാം
2008 മുതല്‍ വിപണിയില്‍ ഇടപെട്ടതിന് സപ്ലൈക്കോക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ളത് 780 കോടി എന്നിട്ടും സപ്ലൈക്കോ ചോദിച്ചത് 260 കോടി കിട്ടിയാല്‍ ഓണവിപണിയില്‍ നന്നായി ഇടപെടാം പക്ഷെ അനുവദിച്ചത് 65 കോടി .
കണ്‍സ്യൂമര്‍ ഫെഡ്നു കിട്ടാനുള്ളത് 405 കോടി , കഴിഞ്ഞ നാല്കൊല്ലം മാത്രമുള്ള കുടിശിക 145 കോടി , ഓണം വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ കൊടുത്തത് 25 കോടി.
പച്ചക്കറി വിപണയില്‍ ഇടപെട്ടതില്‍ ഹോട്ടി കോര്‍പ്പിന് സര്‍ക്കാര്‍ കൊടുക്കാനുള്ളത് 10 കോടി ഇത്തവണ ഓണത്തിന് വിപണിയില്‍ ഇടപെടാന്‍ ചോദിച്ചത് 16 കോടി കൊടുത്തത് 7 കോടി .
കേരളത്തിലെ ജനത്തിന്‍റെ ദൈനംദിന ജീവിതത്തെ നേരിട്ടു ഭാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളുടെ നേരിയ ഒരു ഉദാഹരമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌ , ഇതടക്കം ഒട്ടു മിക്ക വിഷയങ്ങളിലും സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളാണ് നടത്തുന്നത് എന്നതില്‍ സംശയം ഉള്ളവര്‍ ഇനി സ്വപ്ന പദ്ധതികളുടെ പിറകെ പോവുക അതിനു അനുവദിച്ച തുകയുടെ കണക്കുകള്‍ നോക്കാം കാരണം ലാസ്റ്റ് ബസ്സാണ് അതില്‍ പിടിച്ചു വേണം കേരളം ഇനിയങ്ങോട്ട് വികസിക്കാന്‍ , ആ വികസനം വന്നു കഴിയുമ്പോള്‍ പിന്നെ പിടിച്ചാല്‍ പിടികിട്ടില്ല അണ്ണാക്കില്‍ വെള്ളം വീണു ഒരുത്തനം ചാവില്ല പക്ഷെ മൊത്തം വികസനം ആയിരിക്കും
സ്വപ്നപദ്ധതികള്‍ക്ക് അനുവദിച്ച കോടികള്‍ ഇങ്ങിനെ
കൊച്ചിന്‍ മെട്രോ - 940 കോടി
വിഴിഞ്ഞം - 600 കോടി
ഐ ടി - 475 കോടി
സ്വപ്നപദ്ധതികളും , വികസനവും മറ്റും വേണ്ട എന്നൊന്നും ആരും പറയുന്നില പക്ഷെ അതിനൊക്കെയുള്ള താല്‍പ്പര്യം വിപണിയില്‍ ഇടപെടാനും ജനത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ തീര്‍ക്കാനും എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന് ആരേലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ .
നോട്ടീസ് :
1. മേല്‍ എഴുതിയ വിവരങ്ങളും കണക്കുകളും ഗുഗിളില്‍ ലഭ്യമാണ്
2. കഴിഞ്ഞ ഇടതുഭരണത്തില്‍ സപ്ലൈയ്ക്കോ, കണ്‍സ്യൂമര്‍ ഫെഡ് , നീതി സ്റ്റോര്‍ , മാവേലി സ്റ്റോര്‍ , ഹോട്ടി കോര്‍പ്പ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച രീതി മാര്‍കെറ്റില്‍ ഇടപെട്ട രീതി ഒക്കെ പറഞ്ഞു ആരും ഇങ്ങോട്ട് വരണ്ട അവരെ ബ്ലോക്കും.
3.കാര്യപ്രാപ്തിയുള്ള സര്‍ക്കാരും , വകുപ്പില്‍ അതിലും കാര്യപ്രാപ്തിയുള്ള മന്ത്രിയും ഉധ്യോഗസ്ഥരും ഉണ്ടാവുമ്പോള്‍ ഇതൊക്കെ സര്‍വ സാധാരണമാണ് എന്ന് മന്സിലക്കിയാല്‍ തീരുന്ന വിഷയമേ ഉള്ളു. 
==================================
ഫെസ്ബുക്കില്‍ വിവിധങ്ങളായ ആശയങ്ങളുള്ളവര്‍ അവരുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ സംവദിക്കുവാനുള്ള സാധ്യതകളാണ് ഈ സംവിധാനത്തിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. ഫെയ്‌സ്ബുക്കിനെ ആശയവിനിമയം നടത്താനുള്ള വേദി എന്ന നിലയിലാണ് സമീപിക്കേണ്ടത്.
വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാധ്യതകള്‍ ഉള്ളതുകൊണ്ടുതന്നെ, ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സ്വാഭാവികമാണ്. അവയെ ജനാധിപത്യബോധത്തോടെ കണ്ടുകൊണ്ട് ഇടപെടുകയാണ് വേണ്ടത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുന്ന ബഹുഭൂരിപക്ഷം പാര്‍ടി പ്രവര്‍ത്തകരും ആരോഗ്യകരമായ രീതിയില്‍ തന്നെ സംവദിക്കാറുണ്ട്. എന്നാല്‍, അതില്‍നിന്നും വ്യത്യസ്തമായ നിലപാട് അപൂര്‍വ്വം ചിലരെങ്കിലും സ്വീകരിക്കുന്നുണ്ട് എന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ടി പ്രവര്‍ത്തകര്‍ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് പാലക്കാട് ചേര്‍ന്ന പ്ലീനം എടുത്തിട്ടുള്ള തീരുമാനം ഈ മേഖലയിലെ പ്രവര്‍ത്തകര്‍ക്കും ബാധകമാണ്.
ബഹുജനങ്ങളുമായി വിനയത്തോടെ ഇടപെടണമെന്നും യാതൊരു കാരണവശാലും ഉദ്യോഗസ്ഥമേധാവിത്വപരമായ സമീപനം ഉണ്ടാവരുതെന്നും പ്ലീനം രേഖ എടുത്തുപറഞ്ഞിട്ടുണ്ട്. താനൊരു ബഹുജനസേവകനാണെന്ന തിരിച്ചറിവോടെ വേണം പാര്‍ടി പ്രവര്‍ത്തകര്‍ ആരോടും പെരുമാറാന്‍. കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനുള്ള മനോഭാവം പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണം. ആര്‍ക്കും സമീപിക്കാവുന്ന പൊതുപ്രവര്‍ത്തകനായി പാര്‍ടി പ്രവര്‍ത്തകര്‍ മാറുക എന്നതാണ് അത് നല്‍കിയ സുപ്രധാനമായ സന്ദേശം. ഇത് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലെ എല്ലാ പ്രവര്‍ത്തകരും സന്നദ്ധരാവണം.
വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരോട് സംവദിക്കുക എന്നുളളതല്ലാതെ തെറി പറഞ്ഞ് ആക്രമിക്കുന്ന രീതി ഒരിക്കലും ഉണ്ടായിക്കൂടാ. എന്ത് പ്രകോപനമുണ്ടായാലും നമ്മുടെ നയങ്ങളില്‍നിന്ന് വ്യതിചലിക്കരുത്.
തെറി പറഞ്ഞ് വായടയ്ക്കാനോ ആവേശം കൊളളിക്കാനോ അല്ല ശ്രമിക്കേണ്ടത്. നമുക്കെതിരെ നില്ക്കുന്നവരോട് ആരോഗ്യകരമായി സംവദിക്കുകയും നമ്മുടെ ആശയങ്ങളിലേയ്ക്ക് അവരെ ആകര്‍ഷിക്കാനുമാണ് ശ്രമിക്കേണ്ടത്.
വിമര്‍ശനങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട കാര്യങ്ങളെ മനസ്സിലാക്കാനും ശ്രമിക്കണം. ജനങ്ങളെ മനസ്സിലാക്കാനുള്ള സാധ്യത കൂടി ഇത്തരം പ്രവര്‍ത്തനത്തിലുണ്ട് എന്നതും നാം ഉള്‍ക്കൊള്ളണം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഇടപെടലുകള്‍ പാര്‍ടിയെ സംബന്ധിച്ച് കോട്ടങ്ങള്‍ മാത്രമേ സംഭാവന ചെയ്യുകയുള്ളൂ. മാത്രമല്ല, അത് നമ്മുടെ നയമല്ലെന്ന ബോധ്യം എപ്പോഴും ഉണ്ടാവേണ്ടതുമുണ്ട്. ജനാധിപത്യപരമായ സംവാദങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് നമുക്ക് തന്നെ മുന്‍കൈയെടുക്കാനാവണം. ജനാധിപത്യബോധമുള്ള സമൂഹത്തിലേ ജനതാല്‍പ്പര്യം സംരക്ഷിക്കപ്പെടുകയുള്ളൂ.
======================================
https://www.facebook.com/sreesreerajnv/posts/10204669327752932
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സ്ഥിരം തൊഴിലാളികളോട് . ചാനല്‍ ഏതുമാവട്ടെ നിങ്ങളുടെ വാദഗതികള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്ക് സമയം തരുന്നില്ല എങ്കില്‍ , നിങ്ങളെ പരസ്യമായി അപമാനിക്കുന്ന രീതിയില്‍ അവതാരകന്‍ പെരുമാറുന്നു എങ്കില്‍ അവിടെ നിന്നും എഴുനേറ്റു പോവാനുള്ള അന്തസ്സ് നിങ്ങള്‍ കാണിക്കണം . എന്തിനീ ചാനല്‍ ജഡ്ജിമാരുടെ വിഴുപ്പലക്കലുകള്‍ നിങ്ങള്‍ ചുമക്കണം , ജനത്തിനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ നല്ലൊരു വേദിയാണ് ചാനല്‍ ചര്‍ച്ച അതും സീരിയല്‍ ഒഴിവാക്കി വീട്ടുകാര്‍ ന്യൂസ് ചാനല്‍ കണ്ടാല്‍ .
പല ചാനല്‍ ജഡ്ജിമാരും അസഹനീയമായ രീതിയിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് പെരുമാറുന്നത് കഴിഞ്ഞ ദിവസം ബീ ജെ പി നേതാവ് ശ്രീധരന്‍ പിള്ള ഏതോ ഒരു ചര്‍ച്ചയില്‍ നിന്നും എഴുനേറ്റു പോവാന്‍ നോക്കുന്നത് കണ്ടു , വേറെ രക്ഷയില്ല നാല്ഭാഗത്ത്‌ നിന്നും പുള്ളിയെ അറ്റാക്ക് ചെയ്യുന്നു , പുള്ളിക്ക് സംസാരിക്കാന്‍ സമയവും കൊടുക്കുന്നില്ല , സഹിഷ്ണുത എന്നത് ഇല്ലേല്‍ ഇത്തരത്തില്‍ ഒന്ന് നടത്തരുത് , മാതൃഭൂമി എന്ന ചാനലില്‍ വേണു എന്നൊരു മഹാന്ഭാവന്‍ ഉണ്ട് കയ്യില്‍ കിട്ടിയാല്‍ അടിച്ചു അണപ്പല്ല് താഴെയിടാന്‍ തോനും ഇന്നലെയൊക്കെ ചീഫ് എന്‍ജിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ നടത്തിയ ചര്‍ച്ച കാണേണ്ടത് തന്നെയാണ് , ഇയാള്‍ ആരുവാ സുപ്രീം കോര്‍ട്ടിലെ ജട്ജിയോ .
മാന്യമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിവുള്ള ചുരുക്കം അവതാരകര്‍ മാത്രമേ ഉള്ളു പേരെടുത്തു പറയുന്നില്ല പക്ഷെ ഈ പറയുന്ന വേണു എന്നാ സാധനം ടൈയ്യും കെട്ടി ഇരിക്കുന്നത് കണ്ടാല്‍ തന്നെ അറപ്പും വെറുപ്പും തോനി ചാനല്‍ മാറ്റേണ്ടിവരും . നികേഷും മിക്കസമയത്തും വല്ലാത്ത വെറുപ്പിക്കല്‍ ആണ് , പി കെ പ്രകാശ്‌ എന്ന മനുഷ്യന്‍ അവതരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചയുടെ ഏഴു അയല്‍വക്കത് പോവാറില്ല . , ഏഷ്യാനെറ്റിലെ വിനു വി ജോണ് ഏതാണ്ട് ഈ ഗണത്തില്‍ പെട്ടതാണ് .
സകല വിഷയങ്ങളിലും ഇവര്‍ക്കുള്ള പാണ്ടിത്യം ചോദ്യം ചെയ്യുന്നില്ല പക്ഷെ വന്നിരിക്കുന്നവരെ ബഹുമാനിക്കണ്ട പക്ഷെ ആക്ഷേപിക്കരുത് അതിനാണേല്‍ അവരെ എന്തിനു വിളിച്ചു വരുത്തണം , ചോദ്യം ചോദിച്ചാല്‍ അതിനു മറുപടി പറയാന്‍ സമയം കൊടുക്കണം അല്ലേല്‍ ചോദിക്കരുത് വിളിച്ചിരുത്തരുത് . യോജിക്കാം വിയോജിക്കാം പക്ഷെ നിങ്ങള്‍ടെ വാദഗതികള്‍ കേള്‍ക്കാന്‍ അല്ല ചാനല്‍ തുറന്നിരിക്കുന്നത് വിഷയത്തില്‍ സംസാരിക്കാന്‍ വന്നിരിക്കുന്നവരുടെ അഭിപ്രായം അറിയാന്‍ ആണ് സാര്‍ !
സോഷ്യല്‍ മീഡിയില്‍ ചാനല്‍ അവതരകനെ അടിച്ചു അണപ്പല്ല് താഴെയിടാന്‍ ആഹ്വാനം എന്നൊരു വാര്‍ത്ത കേള്‍ക്കുമോ ആവോ ? 
========================================
https://www.facebook.com/sreesreerajnv/posts/10204652589334482
ആളുകള്‍ പോസ്റ്റ്‌ ലൈക്ക് ചെയ്യുന്നത് പോസ്ടിനോട് യോജിപ്പ് ഉള്ളത്കൊണ്ടാണോ അതോ എഴുതുന്ന / പോസ്റ്റ്‌ ചെയ്ത വ്യക്തിയോടുള്ള ഇഷ്ടം / ചുമ്മാ ലൈക്ക് കൊടുത്തേക്കാം എന്നുള്ള ബോധം കൊണ്ടാണോ എന്ന് സംശയമായി തുടങ്ങി .
കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഞാനിട്ട പോസ്റ്റിനു ലൈക്ക് ചെയ്ത ആളുകള്‍ തന്നെ എന്‍റെ പോസ്റ്റിനു നേര്‍ വിപരീതം എഴുതിയ പോസ്റ്റിനും ലൈക്ക് ചെയ്തിട്ടുണ്ട് , അതെ പോലെ പലപ്പോഴും കണ്ടിട്ടുണ്ട് .
എന്‍റെ കാര്യം പറയുകയാണേല്‍ ലൈക്കിനു കൃത്യമായ രാഷ്ട്രീയമുണ്ട് , ചുമ്മാതെ അങ്ങ് ലൈക്കാറില്ല , എഴുതിയത് രണ്ടു തവണ എങ്കിലും വായിച്ചു നോക്കിയിട്ട് മാത്രമേ ലൈക്ക് ചെയ്യാറുള്ള് , ചിലരിടുന്ന പോസ്റ്റുകള്‍ വേണേല്‍ വായിച്ചുപോലും നോക്കാതെ ലൈക്ക് ചെയ്യാം കാരണം അത്രയ്ക്കും കൃത്യമായിരിക്കും യോജിച്ചുപോവാവുന്ന നിലപാടുകള്‍ അങ്ങിനെയുള്ള പത്തുപെരേലും കാണും ലിസ്റ്റില്‍ എങ്കിലും ഒരു വട്ടമെങ്കിലും വായിച്ചു നോക്കും .
വിപരീത ആശയങ്ങള്‍ എഴുതുന്നവരെ അതിനോട് സംവദിക്കുന്നതിനെ ഒക്കെ സമ്മതിക്കാം പക്ഷെ അതും ലൈക്കി ഇതും ലൈക്കി ആകെ ഉരുണ്ടു പെരണ്ട് ഈ ലൈക്കി നടക്കുന്നത് കൊണ്ട് എന്താണ് പറയാന്‍ ശ്രമിക്കുന്നത് . ഇരിക്കട്ടെ ഇതിനും ലൈക്ക് എന്നോ ?
=====================================================
fb
   March 15 at 4:41pm

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ കൊല്ലപെട്ട സി പി ഐ എം പ്രവര്‍ത്തകരുടെ എണ്ണം 23 , ( ലീഗ്‌ കാർ കൊന്ന സി പി എം പ്രവർത്തകർ 4). കോൺഗ്രസുകാർ കൊലപ്പെടുത്തിയ കോൺഗ്രസുകാർ 4 , ആര്‍ എസ് എസ് / ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപെട്ടത് 9 പേര്‍ എന്നാലുംവിടില്ല !!
Statistically, this shows that 60% of the victims were from LDF and only 26% from RSS-BJP.
September 2, 2015 കണക്കു വച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് ലോ കാണുന്നത് എന്നിട്ടും സംഘി അണ്ണന്‍ മാര്‍ ചുമ്മാ അങ്ങ് തള്ളുവാ .
ജനുവരി 2005 മുതല്‍ ആഗസ്റ്റ്‌ 2015 വരെ ആകെ കൊല്ലപെട്ട സി പി ഐ എം / ഡി വൈ എഫ് ഐ ക്കാര്‍ 50 പേര്‍.
ബി ജെ പി / ആര്‍ എസ് കാര്‍ 34 പേര്‍ .
അവിടെയും കണക്കു ശരിയാവില്ല കൂടാതെ കാലും കയ്യും കൊത്തി ഇട്ടതും , വെട്ടിയും കൊത്തിയും ഇട്ടതു വേറെ ..
പിന്നെയും കേരളത്തില്‍ സി പി ഐ എം ഭീകരത നാണം ഇലല്ലോ ഈ നാറികള്‍ക്ക്‌ !
>സിപിഎം അക്രമം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം.<<
ഉളുപ്പ് ഇല്ലായ്മ ഒരു കുറ്റമല്ല സാര്‍ ആദ്യം സംഘപരിവാര്‍ ഗുണ്ടകളോട് കത്തിയും വാളും താഴെ വയ്ക്കാന്‍ പറ എന്നിട്ട് വാ 

No comments:

Post a Comment