Thursday, August 15, 2013

സമരം വിജയമാണ് !

സമരം വിജയമാണ് !
എത്ര ദിവസം അവിടെ കുത്തി ഇരുന്നാലും ഉമ്മൻ ചാണ്ടി രാജിവയ്ക്കില്ല എന്നത് തന്നെ അതിനു കാരണം ! കൂടാതെ എത്ര ദിവസം അണികളെ ഇത് പോലെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയും എന്നതിന് ഒരു ധാരണയും ഇല്ല രണ്ടിൽ കൂടുതൽ ദിവസം കഴിയുമ്പോൾ ഫ്രാസ്ട്രെഷൻ വന്നു ജനം തോനിയത് പോലെ കാണിച്ചു കൂട്ടാൻ തുടങ്ങും അതിനു ഉത്തരം ഇടതു പക്ഷം പറയേണ്ടിവരും , അണികൾ ആണ് എങ്കിലും പലതരം ആളുകൾ പല സ്ഥലത്ത് നിന്നും വന്നത് ആണ് ഒരു ചെറിയ സ്പാർക്ക് കൊണ്ട് തന്നെ അവിടെ എന്ത് സംഭവിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല..

ജുഡീഷ്യൽ അന്വേഷണം എന്നത് കൊണ്ടും ഒരു പുല്ലും നടക്കാൻ പോണില്ല , ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ കണക്കു എടുത്തു നോക്കിയാൽ തന്നെ അതറിയാം ,എത്ര ജുഡീഷ്യൽ അന്വേഷണം നടന്നു എന്നറിയാൻ വേണ്ടി വേണേൽ ഒരു അന്വേഷണം നടത്താം അത്രയ്കുമുണ്ട് അത് ! കൂടാതെ അന്വേഷണം നടത്തി റിപ്പോര്ട്ട് വന്നാൽ വേണെമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം അതിൽ കൂടുതൽ ഒന്നുമില്ല അതിൽ ചാണ്ടിയുടെ പേര് വന്നാൽ കൂടി അയാൾ രാജിവയ്ക്കില്ല അതാണു ഉമ്മൻ ചാണ്ടി , ഈ കേസ് ഇപ്പോൾ തന്നെ അട്ടിമറിച്ചു ഇതിൽ കൂടുതൽ എന്താണു ഇതിൽ സംഭവിക്കാൻ ഉള്ളത് ,പ്രതികൾ തന്നെ കൂറ് മാറുന്ന അവസ്ഥയിൽ ആണുള്ളത് , ജയിൽ ഇരുന്നു സരിത എഴുതിയ കത്ത് തന്നെ അതിനു ഉദാഹരണം ! കരുണാകരനെയും ആന്റണിയെയും കെട്ടു കെട്ടിച്ച ഉമ്മൻ ചാണ്ടിയെ പൂട്ടിക്കാൻ സോണിയാഗാന്ധി വന്നാൽ പോലും നടക്കില്ല , രമേശ്‌ ചെന്നിത്തലയ്ക്കും മാണിക്ക് പോലും നടക്കിന്നുല്ല എന്നിട്ടല്ലേ ഇടതു പക്ഷത്തിനു അയാളുടെ തൊലിക്കട്ടി അത്രയ്ക്കും ആണ് ! സർകാരിനെയും / ഉമ്മൻ ചാണ്ടിയേയും അയാളുടെ കുഴലൂത്ത്കാരെയും പൊതുവേദിയിൽ അപമാനപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം, അതിൽ ഇടതു പക്ഷം വിജയിച്ചു എന്നതിൽ സംശയമില്ല !

ഇപ്പോൾ നടന്ന സമരം കൊണ്ട് യൂ ഡി എഫ് എന്ന കറക്കു കമ്പനിയുടെ അസ്ഥിരത മറ നീക്കി പുറത്തു കൊണ്ട് വരാനും കോണ്‍ ഗ്രേസ്സു പാർട്ടിയിലെ അന്തചിദ്രം മറ നീക്കി പുറത്തു വരാനും കാരണമായി . കൂടാതെ ലോക സഭ ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് ഇടതു പക്ഷത്തിനു അണികളെ പൂർണമായും സജ്ജരാക്കാനും അത് വഴി സീ പി ഐ എമ്മിൽ ഉണ്ടായിരുന്ന പടല പിണക്കകങ്ങളും വിഭാഗീയതയും പൂർണമായും ഒഴിവാക്കി പാർട്ടിയെ ഒറ്റകെട്ടായി കൊണ്ട് പോകാൻ വീയെസും പിണറായി വിജയനും സാധിച്ചു അത് അണികളിൽ ആവേശമുണ്ടാക്കി ഉണ്ടാക്കി എന്ന് പറയുന്നതിൽ തെറ്റില്ല !

ഷാജി കൈലാസ് / രണ്‍ജി പണിക്കര് ടീമിന്റെ സിനിമ കാണാൻ ചാനലിനു മുന്നിൽ കുത്തിയിരുന്നു ഇപ്പോൾ വരും ബ്രെയ്കിംഗ് ന്യൂസ് വരും ഇപ്പോൾ വരും ," സെക്രട്ടറിയെറ്റിനു മുന്നിൽ കലാപം രണ്ടു മരിച്ചു , മൂന്ന് പോലീസുക്കാർ ഗുരുതരാവസ്ഥയിൽ " പിണറായി വിജയനെയും കൂട്ടരെയും പോലീസ് ഓടിച്ചു പട്ടാളം ഇറങ്ങി , കേരളത്തിൽ അക്രമം , സീ പി ഐ എം ഗുരുതരമായ അവസ്ഥയിൽ എന്നും പറഞ്ഞ നാലു കോളം വാർത്ത എഴുതാനും അത് വായിച്ചു തുളളാനും കാത്തിരുന്നവരെ വല്ലാതെ വേദനിപ്പിക്കും ഇപ്പോൾ നടന്ന സംഭവം , ഒരു അക്രമവും തെമ്മാടിത്തരവും ഇല്ലാതെ അച്ചടക്കത്തോടെ വന്നു ഉപരോധം നടത്തി മടങ്ങുന്നവരെ കാണുമ്പോഴും അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴും മാനസീക വേദന അനുഭവപ്പെടും !

No comments:

Post a Comment