Monday, August 19, 2013

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

* പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ എന്നീ മൂന്ന് പവര്‍ പ്രൊജക്റ്റുകള്‍ റിനവേറ്റ് ചെയ്യാനുള്ള പ്രൊപോസല്‍, സി.വി.പദ്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് (1991) കേന്ദ്ര വൈദ്യുതി അറ്റോരിറ്റിക്ക് സമര്‍പ്പിക്കുന്നു. ഇത് ആവശ്യമില്ലെന്നും, കപാസിറ്റി കൂട്ടുകയാണ്‌ നല്ലതെന്നും കാണിച്ച് സി.ഇ.എ. ഈ പ്രൊപോസല്‍ മടക്കുന്നു.

* കപാസിറ്റി കൂട്ടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിനവേഷന്‍ തന്നെ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇതിന്‌ ഒരു ഫീസിബിലിറ്റി സ്റ്റഡിയും നടത്തിയിരുന്നില്ല. ചില ചട്ട ലംഘനങ്ങളും ഉണ്ടായിരുന്നു. പിന്നീട് സി.എ.ജി ചൂണ്ടിക്കാണിച്ചത് ഇതാണ്‌.

* ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍ മേഖലയില്‍, പല പ്രൊജക്റ്റുകളും ചെയ്ത് കൊണ്ടിരുന്ന എസ്.എന്‍.സി ലാവ്‌ലിന്‌ നോമിനേഷന്‍ ബേസില്‍ കരാര്‍ നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ടെന്‍ഡര്‍ വിളിക്കല്‍ ഉണ്ടായില്ല. പദ്ധതിയുടെ അത്യാവശ്യവും, നിലവിലുള്ള കരാറുകാര്‍ എന്ന ആനുകൂല്യവും ഉള്ളപ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവികാറുണ്ട്.

* 1996-ല്‍ ലാവ്‌ലിന്‌ സപ്ലൈ, നിര്‍മ്മാണം, കണ്‍സല്‍ട്ടന്‍സി അടിസ്ഥാനത്തില്‍ 169 കോടി രൂപയുടെ കരാര്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുന്നു. മന്ത്രി ജി.കാര്‍ത്തികേയന്‍. എം‌ഓ‌യു ഒപ്പിട്ടത് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ നായര്‍. കാര്‍ത്തികേയന്‍ കേസില്‍ നിന്ന് കയ്‌ചിലാവുന്നതും ശിവദാസന്‍ നായര്‍ രണ്ടാം പ്രതിയാവുന്നതും അങ്ങനെയാണ്‌.

* തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എല്‍‌ഡി‌എഫ് മന്ത്രിസഭ വന്നപ്പോള്‍ സ്വാഭാവികമായും കരാര്‍ പുനര്‍ വിശകലനം ചെയ്തു. സാങ്കേതികമായി എം.ഒ.യു തിരുത്താനോ കരാര്‍ പിന്‍‌വലിക്കാനോ സര്‍ക്കാരിന്‌ അധികാരമില്ലായിരുന്നു. കനഡയില്‍ ജ്യുറിസ്ഡിക്ഷന്‍ ഉള്ള രീതിയിലാണ്‌ ധാരണാ പത്രം ഒപ്പിട്ടിരുന്നത്. കരാറുമായി മുന്നോട്ട് പോവാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു.

* ചില സപ്ലൈകള്‍ ഒഴിവാക്കിയും എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ലാവ്‌ലിനു തന്നെ നല്‍കിയും 249 കോടി രൂപക്ക് ലാവ്‌ലിന്‌ കരാര്‍ നല്‍കി പിണറായി വിജയന്‍ ഒപ്പിടുന്നു. ഇതില്‍ 85% കനേഡിയന്‍ വായ്പയാണ്‌. വായ്പാ കരാര്‍ അനുസരിച്ചും, പുതുക്കി കൂട്ടി നല്‍കിയ തുകക്ക് ആനുപാതികമായും ഇതില്‍ 100 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്‌ലിന്‍ തിരിച്ച് ഇന്‍‌വെസ്റ്റ് ചെയ്യും എന്ന് കരാറില്‍ തീരുമാനിക്കുന്നു. കരാറിന്റെ ബ്രേക്ക് അപ്പ് 137 Crores for supply of equipments, 12 crores for Engineering consultancy, 100 crore for MCC.

* കരാര്‍ തുകയും നിബന്ധനകളും ന്യായീകരിക്കാവുന്നതാണോ എന്നുറപ്പാക്കാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കരാര്‍ ദേശീയ ജലവൈദ്യുതി കമീഷനു സമര്‍പ്പിക്കുന്നു. ക്യാന്‍സര്‍ സെന്ററിന്‌ ധനസഹായം ഉള്ളതു കൊണ്ട് തുക ന്യായീകരിക്കാവുന്നതാണ്‌ എന്ന് മറുപടി ലഭിക്കുന്നു.

* പ്രൊജക്റ്റ് തീര്‍ന്നതിനു ശേഷം, പദ്ധതി അതിന്റെ ഉന്നം നേടിയില്ല എന്ന് കണ്ടെത്തുന്നു. കപാസിറ്റി കൂട്ടാന്‍ ആയില്ല എന്ന് മാത്രമല്ല അല്‍സ്തോം ഉണ്ടാക്കിയ ടര്‍ബൈനുകളില്‍ ചില തകരാര്‍ ഉണ്ടായതു കാരണം പ്രൊഡക്ഷന്‍ അല്പം കുറയുകയും ചെയ്തു. വാറണ്ടി കാലാവധി കഴിഞ്ഞതിനഅല്‍ ലാവ്ലിനോ അല്‍സ്തോമോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലാവ്‌ലിനുമായി അന്നത്തെ മന്ത്രി കടവൂര്‍ ശിവദാസന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നില്ല എന്ന് മാത്രമല്ല പ്രശ്നങ്ങളെ തുടര്‍ന്ന് കരാര്‍ കാലാവധിക്കുള്ളില്‍ പുതുക്കിയില്ല എന്ന സാങ്കേതിക കാരണം കാണിച്ച് കാന്‍സര്‍ സെന്ററിനു നല്‍കേണ്ടിയിരുന്ന ബാക്കി 89 കൊടി രൂപ നല്‍കാന്‍ ലാവ്ലിന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും, കേടായ ടര്‍ബൈനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനായാണ്‌ ലാവ്‌ലിന്‍ ഈ ന്യായം പറഞ്ഞതെന്ന് ഉറപ്പ്. (കരാര്‍ സമയത്തിന്‌ പുതുക്കാതിരുന്നത് കടവൂര്‍ ശിവദാസനാണ്‌).

* 2004-ല്‍ നടന്ന സി‌എ‌ജി ഒഡിറ്റില്‍ പ്രൊജക്റ്റ് കൊണ്ട് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. 149 കോടി രൂപ മാത്രം ചെലവായ പ്രൊജക്റ്റ് എങ്ങനെ 374 കൊടി നഷ്ടമുണ്ടാക്കി എന്നത് രസകരമായ ചോദ്യമാണ്‌. ലാവ്‌ലിന്‌ നല്‍കിയ 149 കോടി, എം‌സി‌സിക്ക് കിട്ടാതിരുന്ന  89 കൊടി, കേന്ദ്ര വൈദ്യുതി അതോരിറ്റി അഭിപ്രായപ്പെട്ടത് അനുസരിച്ച് കപാസിറ്റി എക്സ്പാന്‍ഷന്‍ നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന അധിക വൈദ്യുതിയുടെ ആറ് കൊല്ലത്തെ വില, ടെക്നോളജി ട്രാന്‍സ്ഫറും മറ്റും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ട്രെയ്നിംഗിന്‌ എഞ്ചിനീയര്‍മാരെ കനഡക്കും മറ്റും അയച്ചതിന്റെ പൈസ, ലോണ്‍ അഗ്രിമെന്റ് നെഗോഷ്യേറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ അധിക പലിശ എന്ന് സി‌എ‌ജി കരുതിയ ഇരുപത് കോടിയോളം രൂപ, കേടായ ടര്‍ബൈന്‍ നന്നാക്കാന്‍ ചെലവായ തുക ഇതൊക്കെ ചേര്‍ത്താണ്‌ ലാവ്‌ലിന്‍ 374 കോടി രൂപയുടെ ബാധ്യതയായത്.

* സി‌എ‌ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരാര്‍ വ്യ്വസ്ഥകള്‍ പാലിക്കാന്‍ കേരള സര്‍ക്കാര്‍ കനേഡിയന്‍ സര്‍ക്കാരിന്റെ സഹായം തേടുന്നു. എന്നാല്‍ തങ്ങളുടെ കമ്പനി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല എന്നും, അവര്‍ കുറ്റക്കാരല്ല എന്നുമുള്ള നിലപാടാണ്‌ കനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സാങ്കേതികമായി ഇത് ശരിയുമാണ്‌.

* ലാവ്‌ലിന്‍ കരാര്‍ ലംഘിച്ചിട്ടില്ല എന്ന കാനഡ നിലപാട്, അവര്‍ എം‌സി‌സിക്കുള്ള 100 കൊടി രൂപ നല്‍കിയതിനുള്ള തെളിവായി ക്രൈം നന്ദകുമാര്‍ വ്യാഖ്യാനിക്കുന്നു. ബാക്കി 89 കൊടി എവിടെപ്പോയി എന്ന ചോദ്യം ഉയരുന്നു. ടെകിനിക്കാലിയ, കമല ഇന്രര്‍നാഷണല്‍, ദിലീപ് രാഹുലന്‍, പസഫിക് കണ്‍റ്റ്രോള്‍സ് എന്നിങ്ങനെ ഒരുപാട് പേരുകളും വിവാദങ്ങളും മാനിപുലേഷനുകളും സത്യത്തെ മുക്കുന്നു. വളരെ കൃത്യമായ ഫോറിന്‍ കറപ്ഷന്‍ പ്രാക്റ്റീസ് ആക്റ്റ് നിലവിലുള്ള കാനഡയില്‍, ലാവ്‌ലിന്‌ പത്ത് പൈസ പോലും പ്രൈവറ്റ് അക്കൗണ്ടിലേക്ക് കാരണമില്ലാതെ കൊടുക്കാന്‍ പറ്റില്ല എന്ന് കാര്യങ്ങള്‍ അറിയുന്നവര്‍ക്കറിയാം.

* പിണറായിയെ കോര്‍ണര്‍ ചെയ്യാന്‍ കിട്ടിയ അവസരം, യുഡീഫ്, വി.എസ്, മാധ്യമങ്ങള്‍ എന്നിവര്‍ ഗംഭീരമായി ഉപയോഗിക്കുന്നു. പിണറായി കട്ടു എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. എട്ടു കൊല്ലത്തിനു ശേഷവും അത് തുടരുകയും ചെയ്യുന്നു.

കാര്യങ്ങള്‍ കൃത്യമായി അറിയുന്ന ജി.കാര്‍ത്തികേയനോ, കടവൂര്‍ ശിവദാസനോ ഇതു വരെ പിണറായിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല എന്നത് ഈ കേസിന്റെ ഒരു ജ്വലിക്കുന്ന മറുവശം.



ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?


http://malayal.am/node/22630

Thursday, August 15, 2013

സമരം വിജയമാണ് !

സമരം വിജയമാണ് !
എത്ര ദിവസം അവിടെ കുത്തി ഇരുന്നാലും ഉമ്മൻ ചാണ്ടി രാജിവയ്ക്കില്ല എന്നത് തന്നെ അതിനു കാരണം ! കൂടാതെ എത്ര ദിവസം അണികളെ ഇത് പോലെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയും എന്നതിന് ഒരു ധാരണയും ഇല്ല രണ്ടിൽ കൂടുതൽ ദിവസം കഴിയുമ്പോൾ ഫ്രാസ്ട്രെഷൻ വന്നു ജനം തോനിയത് പോലെ കാണിച്ചു കൂട്ടാൻ തുടങ്ങും അതിനു ഉത്തരം ഇടതു പക്ഷം പറയേണ്ടിവരും , അണികൾ ആണ് എങ്കിലും പലതരം ആളുകൾ പല സ്ഥലത്ത് നിന്നും വന്നത് ആണ് ഒരു ചെറിയ സ്പാർക്ക് കൊണ്ട് തന്നെ അവിടെ എന്ത് സംഭവിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല..

ജുഡീഷ്യൽ അന്വേഷണം എന്നത് കൊണ്ടും ഒരു പുല്ലും നടക്കാൻ പോണില്ല , ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ കണക്കു എടുത്തു നോക്കിയാൽ തന്നെ അതറിയാം ,എത്ര ജുഡീഷ്യൽ അന്വേഷണം നടന്നു എന്നറിയാൻ വേണ്ടി വേണേൽ ഒരു അന്വേഷണം നടത്താം അത്രയ്കുമുണ്ട് അത് ! കൂടാതെ അന്വേഷണം നടത്തി റിപ്പോര്ട്ട് വന്നാൽ വേണെമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം അതിൽ കൂടുതൽ ഒന്നുമില്ല അതിൽ ചാണ്ടിയുടെ പേര് വന്നാൽ കൂടി അയാൾ രാജിവയ്ക്കില്ല അതാണു ഉമ്മൻ ചാണ്ടി , ഈ കേസ് ഇപ്പോൾ തന്നെ അട്ടിമറിച്ചു ഇതിൽ കൂടുതൽ എന്താണു ഇതിൽ സംഭവിക്കാൻ ഉള്ളത് ,പ്രതികൾ തന്നെ കൂറ് മാറുന്ന അവസ്ഥയിൽ ആണുള്ളത് , ജയിൽ ഇരുന്നു സരിത എഴുതിയ കത്ത് തന്നെ അതിനു ഉദാഹരണം ! കരുണാകരനെയും ആന്റണിയെയും കെട്ടു കെട്ടിച്ച ഉമ്മൻ ചാണ്ടിയെ പൂട്ടിക്കാൻ സോണിയാഗാന്ധി വന്നാൽ പോലും നടക്കില്ല , രമേശ്‌ ചെന്നിത്തലയ്ക്കും മാണിക്ക് പോലും നടക്കിന്നുല്ല എന്നിട്ടല്ലേ ഇടതു പക്ഷത്തിനു അയാളുടെ തൊലിക്കട്ടി അത്രയ്ക്കും ആണ് ! സർകാരിനെയും / ഉമ്മൻ ചാണ്ടിയേയും അയാളുടെ കുഴലൂത്ത്കാരെയും പൊതുവേദിയിൽ അപമാനപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം, അതിൽ ഇടതു പക്ഷം വിജയിച്ചു എന്നതിൽ സംശയമില്ല !

ഇപ്പോൾ നടന്ന സമരം കൊണ്ട് യൂ ഡി എഫ് എന്ന കറക്കു കമ്പനിയുടെ അസ്ഥിരത മറ നീക്കി പുറത്തു കൊണ്ട് വരാനും കോണ്‍ ഗ്രേസ്സു പാർട്ടിയിലെ അന്തചിദ്രം മറ നീക്കി പുറത്തു വരാനും കാരണമായി . കൂടാതെ ലോക സഭ ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് ഇടതു പക്ഷത്തിനു അണികളെ പൂർണമായും സജ്ജരാക്കാനും അത് വഴി സീ പി ഐ എമ്മിൽ ഉണ്ടായിരുന്ന പടല പിണക്കകങ്ങളും വിഭാഗീയതയും പൂർണമായും ഒഴിവാക്കി പാർട്ടിയെ ഒറ്റകെട്ടായി കൊണ്ട് പോകാൻ വീയെസും പിണറായി വിജയനും സാധിച്ചു അത് അണികളിൽ ആവേശമുണ്ടാക്കി ഉണ്ടാക്കി എന്ന് പറയുന്നതിൽ തെറ്റില്ല !

ഷാജി കൈലാസ് / രണ്‍ജി പണിക്കര് ടീമിന്റെ സിനിമ കാണാൻ ചാനലിനു മുന്നിൽ കുത്തിയിരുന്നു ഇപ്പോൾ വരും ബ്രെയ്കിംഗ് ന്യൂസ് വരും ഇപ്പോൾ വരും ," സെക്രട്ടറിയെറ്റിനു മുന്നിൽ കലാപം രണ്ടു മരിച്ചു , മൂന്ന് പോലീസുക്കാർ ഗുരുതരാവസ്ഥയിൽ " പിണറായി വിജയനെയും കൂട്ടരെയും പോലീസ് ഓടിച്ചു പട്ടാളം ഇറങ്ങി , കേരളത്തിൽ അക്രമം , സീ പി ഐ എം ഗുരുതരമായ അവസ്ഥയിൽ എന്നും പറഞ്ഞ നാലു കോളം വാർത്ത എഴുതാനും അത് വായിച്ചു തുളളാനും കാത്തിരുന്നവരെ വല്ലാതെ വേദനിപ്പിക്കും ഇപ്പോൾ നടന്ന സംഭവം , ഒരു അക്രമവും തെമ്മാടിത്തരവും ഇല്ലാതെ അച്ചടക്കത്തോടെ വന്നു ഉപരോധം നടത്തി മടങ്ങുന്നവരെ കാണുമ്പോഴും അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴും മാനസീക വേദന അനുഭവപ്പെടും !