പൊതു പ്രവര്‍ത്തകന്‍ സമൂഹത്തിന്റെ പൊതു സ്വത്തു ആണു , ഇന്നത്തെ അവസ്ഥയിൽ
ചിലർ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ പൊതു പ്രവര്‍ത്തകന്‍ എന്ന്
പറഞ്ഞാൽ എടുത്തു ഇട്ടു അടിക്കും അത് പോലെ മലീമസമാക്കിയിരിക്കുന്നു ചിലർ ,
'ചിലർ' എന്നത് വളരെ വ്യക്തമായി വായിക്കണം അതിൽ ആണു കാര്യം , പൊതു
പ്രവർത്തകർ സമൂഹത്തിൽ പുലർത്തേണ്ട ചില മിതത്വം ഉണ്ട് അത് സ്വയം
തീരുമാനിക്കേണ്ടത് ആണ് അല്ലാതെ അതിനു ആരും തിട്ടൂരം ഏർപ്പെടുത്തേണ്ടത്
അല്ല , അവനവൻ വലിച്ചു കെട്ടുന്ന വേലിക്കെട്ടുകൾക്കിടയിൽ നിന്നും പുറത്തു
ചാടുമ്പോൾ ആണു പൊതു പ്രവർത്തനം മലീമസമാകുന്നതു അതിനു പത്രക്കരെയോ പൊതു
സമൂഹത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വായീൽ നിന്നും വീഴുന്നത്
എന്താണു എന്നും സ്വന്തം പ്രവർത്തനം എന്താണു എന്ന് ചെയ്യുന്നതിന് മുന്നേ ഒരു
മുൻകൂർ ബോധം വേണം ഇല്ലേൽ പണ്ട് ആരോ പറഞ്ഞത് പോലെ എട്ടിന്റെ പണി കിട്ടും ,
അത് പോലെ പണി കിട്ടിയ ആളുകൾ നമ്മുടെ മുന്നിൽ ധാരാളം ഉണ്ട് വാക്ക് കൊണ്ട്
മാത്രം അല്ല പ്രവർത്തികൾ കൊണ്ടും സ്വന്തം മാന്യത (അത് ഉണ്ട് എങ്കിൽ )
നിലനിർത്തി പോകേണ്ടുന്ന ചുമതല കൂടി പൊതു പ്രവർതകനു ഉണ്ട് .
ഇത് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ചിന്ത പീ സി ജോർജിനെ കുറിച്ചായിരിക്കും എന്നത് ആയിരിക്കും അല്ല എങ്കിലും അദ്ദേഹവും ഇതിൽ ഒരു പ്രധാന ഭാഗഭാക്ക് ആണു , കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവ് ആണ് പ്രസിദ്ധി /കുപ്രസിദ്ധി എന്നത് നിങ്ങളുടെ സ്വയ ചിന്തയ്ക്ക് വിടുന്നു , പക്ഷെ അങ്ങേർ കേരള സമൂഹത്തിൽ ഉയർത്തിവിട്ട വിവാദങ്ങൾ /അസഭ്യ വാക്കുകൾ അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നത് അല്ല , പീ സി ജോർജ് അടുത്ത കാലത്തു പത്ര പ്രസ്താവന നടത്തിയ സ്ഥലങ്ങളിൽ കെമിക്കൽ വല്ലതും ഒഴിച്ച് കഴുകി കളയേണ്ട അവസ്ഥ ആണ് ഉണ്ടായിരുന്നത് ആര് പറഞ്ഞാലും നാക്ക് അടക്കാത്ത വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നും പറഞ്ഞു പാടി നടന്ന അദ്ദേഹം , സ്വന്തം " കർത്തവ്യം " കഴിഞ്ഞപ്പോൾ നാവു അടക്കി നിർത്തി എന്നുള്ളത് വേറെ ഒരു കാര്യം ,ഇതിൽ മനസിലാക്കേണ്ടത് പുള്ളി വായിട്ടു അലച്ചതിൽ എല്ലാം വ്യക്തമായ നാറിയ രാഷ്ട്രീയം ഉണ്ടായിരുന്നു എന്നുള്ളത് പുള്ളിയുടെ നേതാക്കൾ എല്ലാം ഒരു മൃദു സമീപനം കാണിച്ചു എന്നുള്ളതും സത്യം ആണു. ജോർജ് പറഞ്ഞതും പ്രവർത്തിപ്പിച്ചതും രാഷ്ട്രീയത്തിൽ പല മാറ്റങ്ങൾക്കും കാരണം ആയി എങ്കിൽ കൂടി അദ്ദേഹം പൊതു സമൂഹത്തിനു വരുത്തി വച്ച ദോഷം ചില്ലറ അല്ല അത് അത്ര പെട്ടെന്ന് ഒന്നും കഴുകി കളയാൻ ആകില്ല , ജോർജ് മാത്രം അല്ല എന്ന് ഞാൻ മുകളിൽ പറഞ്ഞു കഴിഞ്ഞു , സൂര്യനെല്ലി വിഷയത്തിൽ നമ്മുടെ ചില " പ്രമുഖ " നേതാക്കൾ നടത്തിയ പ്രതികരണം /അവരുടെ ഒക്കെ ശരീരഭാഷ അതൊന്നും മറന്നു പോകരുത് , കേന്ദ്ര മന്ത്രി ആയിരിക്കുന്ന വയലാർ രവി മാതൃഭൂമി പത്ര പ്രവർത്തകയോട് ചോദിച്ച ചോദ്യവും അയാൾ അപ്പോൾ നിന്ന നിൽപ്പും നാട്ടിലെ ഒരു ലോക്കൽ ഗുണ്ട സ്ത്രീകളെ അശ്ലീലം പറയാൻ നിൽകുന്ന ശരീരഭാഷയിൽ !! കാണുന്നവരും /കേൾക്കുനവരും ഇതൊന്നും അത്ര പെട്ടെന്ന് മറക്കില്ല , അത് പോലെ തന്നെ കെ സുധാകരൻ എം പി നടത്തിയ പ്രസ്താവനകൾ .
നമ്മൾ ഒക്കെ നീതി കിട്ടും എന്ന് കരുതുന്ന (കരുത്തൽ മാത്രേ ഉള്ളു മിക്കപ്പോഴും ) കോടതിയിലെ മുൻ ജഡ്ജിമാർ വരെ അതി രൂക്ഷമായി നടത്തിയ കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നമ്മൾ കണ്ടു പക്ഷെ ഒരു വിഭാഗം ജനം/ ചില മാധ്യമങ്ങൾ അത് ഒളിക്യാമറ വച്ച് പുറത്തു കൊണ്ട് വന്ന ചാനലിനെ ആണ് കുറ്റം പറഞ്ഞത് , ഇത് പോലെ പൊതു സമൂഹത്തിനു എതിരെ കൊഞ്ഞനം കുത്തുന്ന ജൽപ്പനം നടത്തുന്ന വ്യക്തികളുടെ വാക്കുകൾ പുറം ലോകം അറിയേണ്ടത് തന്നെ ആണ് എന്നത് ആണ് എൻറെ പക്ഷം അതിനു ഒളി ക്യാമറ എങ്കിൽ അത് ഉപയോഗിക്കണം !.
ദിവസവും വെളുത്ത വസ്ത്രം ഇട്ടു നടന്നാൽ പൊതു പ്രവർത്തനം ആകില്ല /അത് നടത്താൻ ഉള്ള യോഗ്യത ആവില്ല . ലാളിത്യത്തിന്റെ മുഖ മുദ്ര എന്ന രീതിയിൽ ആണു ആളുകൾ തൂവെള്ള ഉപയോഗിക്കുന്നത് പക്ഷെ ചെയ്യുന്നത് മുഴുവൻ ധാർഷ്ട്യം കലർന്ന നടപടികൾ ആണ് അത് ജനം ഇപ്പോൾ നന്നായി മനസിലാക്കുന്നുമുണ്ട് , പക്ഷെ മിക്കപ്പോഴും മറവി എന്നത് ഒരു ശാപം ആയി മാറുനു ഇത് പോലെ ഉള്ള മിക്ക വിഷയത്തിലും അടുത്ത തവണ വെളുക്ക ചിരിച്ചു വോട്ടു ചോദിയ്ക്കാൻ വരുമ്പോൾ എല്ലാം മറക്കും , പക്ഷെ ഇപ്പോൾ പത്രം /ചാനെൽ /സോഷ്യൽ മീഡിയ എന്നിവ വളരെ ശക്തമായി പൊതു സമൂഹത്തിൽ ഇടപെടുന്നത് കൊണ്ട് ഒരു പരിധിവരെ എല്ലാം വെളിച്ചത്തു കൊണ്ട് വരാൻ സഹായകമാകുന്നു .
രാഷ്ട്രീയത്തിൽ പൊതുവെ പരസ്യമായ വാദപ്രതിവാദങ്ങൾ നടക്കുന്നത് സാധാരണം ആണ് അത് പൊതു സമൂഹത്തിനു നല്ലതും , കൂടുതൽ വികസന സാധ്യതകൾ മുന്നോട്ടു കൊണ്ട് പോകാൻ ഉതകുന്നതും ആണ് പലപ്പോഴും അത് പരിധി വിട്ടു വ്യക്തി വിദ്വേഷം തീർക്കൽ , കുടുംബ വിഷയം വിളിച്ചു പറയൽ എന്നീ രീതിയിലേക്ക് അതിരുവിട്ട വികാര പ്രകടനത്തിലേക്ക് പോകുന്നത് തീരെ അങ്ങീകരിക്കൻ കഴിയാത്ത ഒരു അവസ്ഥ വിശേഷം ആണ് .
രാഷ്ട്രീയ പാർട്ടികളിൽ സ്വന്തം പാർട്ടിയിൽ തന്നെ ഞാൻ അഴിമതി വിരുദ്ധനും മറ്റുള്ളവർ എല്ലാം ഒന്നിനും കൊള്ളാത്ത വിഡ്ഢി കൂഷ്മാണ്ടങ്ങൾ എന്ന രീതിയിൽ പ്രസ്താവനകൾ നടത്തുക അത് മണിക്കൂർ ഇടവിട്ട് ചാനെൽ ന്യൂസ് ആയി വരിക അതിൽ സന്തോഷം കണ്ടെത്തി വായിൽ തോനിയത് എന്തും ആരെ കുറിച്ച് വിളിച്ചു പറയുക അതൊക്കെ പൊതു സമൂഹത്തിൽ രാഷ്ട്രീയ വീര നായകന്മാർ ആവുന്ന സ്ഥിതി വിശേഷം ആയി മാറുന്നു എന്നത് ആണ് അതിലേറെ കഷ്ടം പൊതു സമൂഹത്തിലെ വീര നായകൻആവാൻ വേണ്ടി കാണിച്ചു കൂട്ടുന്ന വെറും പൊറാട്ട് നാടകങ്ങൾ മാത്രം ആണ് ഇത് പോലെ ഉള്ള നടപടികൾ എന്നതും വിസമരിക്കതെ പോവരുത് . രാഷ്ട്രീയ പാർട്ടികളിലെ വിഭാഗീയത പലപ്പോഴും വ്യക്തി കേന്ദ്രീകൃത ആക്ഷേപങ്ങളിലേക്ക് വഴിമാറപ്പെട്ടിട്ടുണ്ട് അത് ആർക്കും ഗുണം ചെയ്യില്ല സമൂഹത്തിനും പാർട്ടിക്കും വ്യക്തിക്കും .പല പദപ്രയോഗങ്ങളും വിഭാഗീയതയുടെ ഭാഗമായി സഭ്യതയുടെ അതിരുകള്‍ ലംഘിച്ചു കൊണ്ട് ഉപയോഗിക്കപ്പെട്ടു .പലപ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളായി പല വാചക കസറത്തുകളും നടക്കുന്നത് . കൊടുങ്ങല്ലൂർ ഭരണി പാട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തെറി വിളികൾ വരെ ഈ പൊതു പ്രവർത്തന നേതാക്കൾ വായുവിലോട്ടു വിടാർ ഉണ്ട് , പൊതു വേദിയിൽ ശാരീരിക കയ്യേറ്റം/ മുണ്ടുരിയൽ ഇതൊക്കെ പൊതുപ്രവർത്തന മേഖലകൾ ആയി മാറിയിരിക്കുന്നു .

No comments:
Post a Comment