Sunday, December 23, 2012

സി പി ഐ എം സി പി ഐ ആര്‍ എസ് പി എന്നിവര്‍ മുന്നില്‍

Ravanan Kannur14 Apr 2012Edit
ഇയാകും ഇയാളെ അയച്ച ആള്‍ക്കും മുഴു വട്ടു ആണ് എന്നു ഞാന്‍ പറയും ..ഇവരുടെ ഒന്നും ഒരു സഹായവും കൂടാതെ ആണ് കഴിഞ്ഞ തവണ
ഇടതുപക്ഷത്തിനു കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടപെട്ടത് അത് കൊണ്ട് ഇനിയെങ്കിലും അരമനകളിലും ഇമ്മാതിരി ജാതി മത മൊതലാളി മാരുടെയും അടുക്കളയില്‍ നിരങ്ങാതെ ഡീസന്റ് ആയി തിരെഞ്ഞെടുപ്പിനെ നേരിട് ..ജനം കൂടെ നിക്കും ...
ചിലപ്പോള്‍ ജയിക്കും അല്ലേല്‍ തോല്‍ക്കും പക്ഷെ ഉയര്ത്തിപിടിക്കുന്ന മൂല്യത്തിനു ജനം കൂടെ നിക്കും .,..ഇന്നവര്‍ തോല്പിച്ചു എങ്കില്‍ നാളെ അവര്‍ തന്നെ നിങ്ങളെ സിംഹാസനത്തില്‍ ഇരുത്തും

(രണ്ടു ദിവസം മുന്നേ ഞാന്‍ പോസ്റ്റ്‌ ചെയ്തത് ആണ് ഇത് )..

സി പി ഐ എം സി പി ഐ ആര്‍ എസ് പി എന്നിവര്‍ മുന്നില്‍ നിന്നും നയിക്കുന്ന എല്‍ ഡി എഫ് എന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി ഇപ്പോള്‍ ഉള്ള സ്ഥിയില്‍ എന്നു വച്ചാല്‍ കൂടെ ഉണ്ടായിരുന്നു കീടങ്ങളെ എല്ലാം പുറത്തു എടുത്തു കളഞ്ഞു അല്ലേല്‍ ജീവനതിനു വേണ്ടി മറുകര തേടി പോയതും ..കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ നായരും പുലയനും തീയനും വാണിയനും ക്രിസ്ത്യനും മുസ്ലീമും നമ്മുടെ പോക്കറ്റില്‍ ആണ് എന്നു ഖോ ഖോ വിളിക്കുന്ന മത ജാതി മുതാലാളി മാരെ ഒന്നും വകവയ്ക്കാതെ അല്ലലേല്‍ അവരുടെ സഹായം കിട്ടാതെ ,അപ്പോള്‍ ചോദിക്കും സഹായിക്കാതെ ഇരുന്നത് അല്ലെ
ചോദിച്ചിരുന്നല്ലോ എന്നു ..അതും സമ്മതിച്ചു !!!
പറഞ്ഞു പവരുന്നത് ഇ പരട്ട തെണ്ടികളുടെ ഒന്നും ഒരു സഹായവും കൂടാതെ ഇടതു പക്ഷം ജയത്തിനു തൊട്ടരികില്‍ എത്തി ....വിജയത്തിന് തുല്യം ..അത് ഇടതുപക്ഷം ജയിച്ചതല്ല വിയീസ് ആണ് ജയിപ്പിച്ചത് എന്നു പറഞ്ഞാല്‍ അതും സമ്മതിക്കാം ,കാരണം വീയെസ് ഉള്ളത് എല്‍ ഡി എഫില്‍ ആണല്ലോ .....lplus link

Saturday, December 22, 2012

സര്‍ക്കാരിനു് ലൈംഗിക തൊഴിലിന്മേല്‍ ഒരു നിയന്ത്രണം ഉണ്ടാകും.


കൈപ്പള്ളിയുടെ ബ്ലോഗ്‌


ചിറകുകള്‍: പാര്‍വതിയുടെ കടും വാശി എന്ന ലേഖനം വായിച്ചു. എനിക്ക് ഒരു ചെറിയ അഭിപ്രായമുണ്ട്.
Legalize Prostitution.
ഞെട്ടി?
ഞെട്ടണ്ട.
നല്ലതേ വരു.
എല്ലാത്തിനും പരിഹാരങ്ങളുണ്ട്. പക്ഷേ പരിഹാരങ്ങള്‍ തേടുന്നതിനും മുമ്പ് നമ്മള്‍ പൊയ്‌മുഖങ്ങള്‍ അഴിച്ചുമാറ്റി പ്രശ്നങ്ങള്‍ ഉണ്ടെന്നു മനസിലാക്കണം. ഉറങ്ങുന്നവനെ ഉണര്ത്താം, ഉറക്കം നടിക്കുന്നവനെ എന്തുചെയ്യും. കാലുമടക്കി അടിച്ചോ ചവിട്ടിയോ താഴെയിടണം.
പുരുഷനും സ്ത്രീയും പ്രപഞ്ചത്തില്‍ ഉള്ള കാലം വരെ ലൈംഗിക തൊഴില്‍ നിര്ത്താന് ഉടയതമ്പുരാന്‍ വിചാരിചാലും കഴിയില്ല, പക്ഷേ മനുഷ്യന്‍ മനസുവെച്ചാല്‍ അത് നിയന്ത്രിക്കാന്‍ കഴിയും. നിയന്ത്രിക്കണമെങ്കില്‍ ലൈംഗിക തൊഴില്‍ ചെയുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ വരണം.
ലൈംഗിക തൊഴിലാളികളെ നിയമപരിധിക്കുളില്‍ കൊണ്ടുവരുമ്പോള്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലതാണു്.
1) സര്‍ക്കാരിനു് ലൈംഗിക തൊഴിലിന്മേല്‍ ഒരു നിയന്ത്രണം ഉണ്ടാകും.
2) ഈ തൊഴിലില്‍ വരുന്നവര്‍ക്‍ minimum പ്രായ പരിധിയും വേതനവും നിശ്ചയിക്കപ്പെടും. ലൈംഗിക അടിമത്വം അവസാനിപ്പിക്കാം.
3) ലൈംഗിക സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാറിനു കരം ഈടാക്കാം.
4) തൊഴിലാളികളുടെ സംരക്ഷണം സര്‍ക്കാറിന്റേതാകും, ഗുണ്ടകളുടേതാവില്ല.
5) ഗുണ്ടകളും “മാമമാരും” തൊഴില്‍ രഹിതാരാകും. അനുബന്ധപ്പെട്ട മയക്കുമരുന്നു് കച്ചവടം, ചൂതാട്ടം, വണ്ടിമോഷണം ഒക്കെ ബാധിക്കപ്പെടും.
6) HIV/AIDS ഉം മറ്റു ലൈംഗിക രോഗങ്ങളെയും കൂടുതല്‍ നിയന്ത്രിക്കാം.
ഞാനീ പറഞ്ഞതൊന്നും എന്റെ തലയില്‍ ഉത്ഭവിച്ച കാര്യങ്ങളല്ല.
1988 നെതര്‍‌ലാന്റില്‍ വേശ്യാവൃത്തി നിയമം കോണ്ടുവന്നു, അംസ്റ്റര്‍ഡാമിലും, ദെന്‍ ഹാഗിലും‍, റോട്ടര്‍ഡാമിലും വ്യഭിചാര സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അതിനോടൊപ്പം 2000ല്‍ മയക്കുമരുന്നുകളില്‍ ഏറ്റവും വീര്യം കുറഞ്ഞ കഞ്ചാവ് (Cannabis sativa, Cannabis indica) അനുവദനീയമാക്കി. വെറും രണ്ടു വര്ഷത്തിനുള്ളില്‍ മാരകമായ Heroine, Crack, Coccaine മുതലായ മയക്കുമരുന്നിന്റെ വില്പനയില്‍ സാരമായി കുറവു രേഖപെട്ടു. വര്ഷം 500ല്‍ പരം ബലാത്സംഗങ്ങള്‍ നടന്നിരുന്ന സിറ്റിയില്‍ അതു 50നു താഴെയായി. ശേഷം ജര്മനിയും ഈ മാര്‍ഗ്ഗം സ്വീകരിച്ച് നിയമങ്ങള്‍ മാറ്റി. മേല്‍ പറഞ്ഞ രണ്ടു രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥിതിയുടെ നല്ല ഉദാഹരണങ്ങളാണു്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.liberator.net/articles/prostitution.html സന്ദര്‍ശിക്കൂ.
ജനങ്ങളെ സന്മാര്‍ഗ്ഗത്തില്‍ നയിക്കേണ്ട ജോലി സര്‍ക്കാറിന്റെതല്ല. അത് കടുംബങ്ങളും, മതങ്ങളും നിര്‍‌വഹിച്ചുകൊള്ളും. ജനങ്ങളുടെ സ്വകാര്യ ജിവിതത്തില്‍ ഏത്തിനോക്കേണ്ട ആവശ്യവും സര്‍ക്കാറിനില്ല. പൊള്ളയായ കുറെ ആചാരങ്ങളും, കള്ള സന്മാരഗ്ഗികളും നിറഞ്ഞ നമ്മുടെ സമൂഹത്തില്‍ ചട്ടങ്ങള്‍ മാറ്റുവാന്‍ സമയമായി.
പഴയകാല ചട്ടങ്ങളകും ആചാരങ്ങള്‍ക്കുമൊന്നും വിലകല്പിക്കാത്ത സമൂഹമാണു് നമ്മുടേത്. സത്യാവസ്ഥകള്‍ മനസ്സിലാക്കി സമൂഹം മുന്നോട്ടു പോകണം. പുറകിലേക്കു നോക്കി തിരിഞ്ഞു് നടന്നാല്‍ മലര്‍ന്നുവീഴും.

Wednesday, December 19, 2012

സ്ത്രീപീഡനവും കൊലപാതകവും കവര്‍ച്ചയും കുതിച്ചുയര്‍ന്നു

സ്ത്രീപീഡനവും കൊലപാതകവും കവര്‍ച്ചയും കുതിച്ചുയര്‍ന്നു 
http://www.deshabhimani.com/newscontent.php?id=241319
Posted on: 20-Dec-2012 02:01 AM
തിരു: യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ഭരണത്തില്‍ കൊലപാതകവും കവര്‍ച്ചയും അക്രമങ്ങളും സ്ത്രീപീഡനക്കേസുകളും കുതിച്ചുയര്‍ന്നു. കേസുകളില്‍ പ്രതിയായവരെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാട്ടിയതായി നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വച്ച രേഖകളില്‍ വ്യക്തം. ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 15,372 സ്ത്രീപീഡനക്കേസുണ്ടായി. ഇതില്‍ 3,776 പ്രതികളെ പിടികൂടാനുണ്ട്. 1661 ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തു. 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികളും പീഡനത്തിനിരയായി. 4581 ഭവനഭേദനങ്ങള്‍ നടന്നു. ഇതില്‍ 1709 പ്രതികളെ പിടികൂടാനായില്ല. 1234 കവര്‍ച്ച നടന്നതില്‍ 355 പ്രതികളെ ഇപ്പോഴും പിടിക്കാനായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് 6906 മോഷണക്കേസും 1145 പിടിച്ചുപറിക്കേസും 2427 വീടുകളില്‍ മോഷണവും 188 വീടുകളില്‍ കവര്‍ച്ചയും നടന്നു. വീടുകളിലെ കവര്‍ച്ചാ ശ്രമത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ 543 കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 256 കേസില്‍ അന്വേഷണം പൂര്‍ത്തിയാകാനുണ്ട്. യുഡിഎഫ് ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമവും കൂടി. ഇത്തരം 1173 കേസ് ഈ കാലയളവില്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 771 കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം ഏറ്റവും കൂടുതല്‍ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 187 കേസ്. കൊല്ലത്ത് 160 ഉം കോഴിക്കോട്ട് 101 ഉം എറണാകുളത്ത് 90 ഉം തൃശൂരില്‍ 81 ഉം ആലപ്പുഴയില്‍ 96 ഉം കോട്ടയത്ത് 75 ഉം പത്തനംതിട്ടയില്‍ 57 ഉം ഇടുക്കിയില്‍ 47 ഉം പാലക്കാട്ട് 93 ഉം മലപ്പുറത്ത് 53 ഉം കണ്ണൂരില്‍ 67 ഉം കാസര്‍കോട്ട് 57 ഉം കേസുണ്ടായി. ഈ സര്‍ക്കാര്‍ അധികാരമേറിയശേഷം 46 ഗുണ്ടാ ആക്രമണമുണ്ടായി. ആറു പേര്‍ കൊല്ലപ്പെട്ടു. 77 കള്ളനോട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നര വര്‍ഷത്തിനിടെ വര്‍ഗീയസ്വഭാവമുള്ള 362 കേസുണ്ടായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ജില്ലയില്‍മാത്രം 219 കേസാണുണ്ടായത്. കോഴിക്കോട്ട് 53 ഉം മലപ്പുറത്ത് നാലും തൃശൂരില്‍ ഒമ്പതും തിരുവനന്തപുരത്ത് ഒമ്പതും ആലപ്പുഴയില്‍ എട്ടും കേസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്ന 10 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, കെ രാധാകൃഷ്ണന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, പുരുഷന്‍ കടലുണ്ടി, കെ കെ നാരായണന്‍, ബാബു എം പാലിശേരി, മുല്ലക്കര രത്നാകരന്‍, കെ ദാസന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖമൂലം ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍.