Friday, September 21, 2012

ബ്രിട്ടാസിന്‍റെ രാഷ്ട്രീയംകൂട്ടത്തില്‍ രാഹുല്‍ ഈശ്വരും സന്തോഷ്‌ പാണ്ടിറ്റും

ജോണ്‍ ബ്രിട്ടാസ് എന്ന വ്യക്തി ഒരു കണ്ണൂര്‍ കാരന്‍ ആണ് അത് പോലെ തന്നെ ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ കൂടി ആണ് , പിന്നെ അദ്ദേഹം ദേശാഭിമാനി ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയി അതിനു ശേഷം കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ എല്ലാം എല്ലാം ആയി അ ചാനെല്‍ ഇന്ന് ഇ രീതിയില്‍ ആയതില്‍ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല എന്ന് തന്നെ പറയേണ്ടി വരും , അദ്ദേഹം മാത്രം അല്ല പലരും അത് കുറച്ചു കാണുന്നില്ല , പക്ഷെ കൈരളിയില്‍ നിന്നും പോയി മാര്‍ഡെക്ക് സായിപ്പിന്‍റെ അന്നം തിന്നാന്‍ തുടങ്ങിയത് മുതല്‍ അല്ല , കുറച്ചു കൂടി പുറകോട്ടു പോയാല്‍ ഫാരീസ് അബൂബക്കര്‍ എന്ന വ്യക്തിയുമായി കൈരളി ചാനലില്‍ അഭിമുഖം നടത്തിയത് മുതല്‍ അങ്ങേരുടെ തനിക്കൊണം ജനം കണ്ടു തുടങ്ങിയിരുന്നു , അത് ഏഷ്യനെറ്റില്‍ എത്തിയപ്പോള്‍ പൂര്‍ത്തിയായി , എന്താണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത് അങ്ങേരുടെ രാഷ്ട്രീയം എന്താ , അജണ്ട എന്താ എന്ന് ഓരോ അഭിമുഖത്തിലുംഎന്താണ് പറയാന്‍ ശ്രമിക്കുന്നത് ? നാലാംകിട മഞ്ഞപത്ര ലെവലിലും , തനി കൂതറ ലെവലിലും പറയുകയും അവിടെ അഭിമുഖത്തിനു വന്നു ഇരിക്കുന്നവരോട് പെരുമാറുന്നതിലും ഉള്ള കഴിവ് ഇയാള്‍ കാണിച്ചു കഴിഞ്ഞു.വെറുക്കപെട്ടവന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ യോഗ്യന്‍ ആയി ഇദ്ദേഹം എന്ന് കൂടി പറയാം.
 
സന്തോഷ്‌ പണ്ടിട്റ്റ് എന്ന വ്യക്തിയെ ഇരുപതില്‍ അധികം പേര്‍ വാച്ച കസ്രതിലൂടെ കൊല്ലാന്‍ ശ്രമിച്ചിട്ടും പരാജയപെട്ടുഅതിനു കൂട്ട് നിന്ന ബ്രിട്ടാസ് ഇളിബ്യന്‍ആയി, നാണമില്ലേനിങ്ങള്‍ക്ക് എല്ലാത്തിനും , രാഹുല്‍ എന്ന് പറയുന്ന ആള്‍ .ആരാ അദ്ദേഹം ചെയ്യുന്നത് എന്താ , അയ്യപ്പന്‍ എന്ന് പറയുന്ന വിഗ്രഹത്തെ ലോകത്തിനു വേണ്ടി മാര്‍കെറ്റ് ചെയ്യുന്നതോ ഇദ്ദേഹം ചെയ്യുന്ന പുണ്യ പ്രവര്‍ത്തി അതോ ഇദ്ദേഹം പറയുന്നത് എന്താണ് എന്ന് ഇദ്ദേഹത്തിനു പോലും മനസ്സില്‍ ആകാത്ത രീതിയില്‍ എല്ലാം ചാനലിലും പോയി ശര്‍ദിക്കുന്നതോ

പിന്നെയും അവിടെ കുറെ മലയാളി കോമരങ്ങള്‍ ഇരുന്നു ചിരിക്കുകയും കരയുകയും ചെയ്യുനുണ്ട് വിവരക്കേടുകള്‍ , അദ്ദേഹം ചെയ്യുന്നത് എന്തോ ആവട്ടെ ഇത്ര മാത്രം അപലപിക്കാന്‍ മാത്രം അങ്ങേര്‍ ചെയ്ത കുറ്റം എന്താണ് എന്ന് വ്യക്തമായി പറയാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല !!
Label :നമ്മള്‍ തമ്മില്‍

Friday, September 14, 2012

എമര്‍ജിങ് കേരള





എമര്‍ജിങ് കേരള: 40,000 കോടിയുടെ നിക്ഷേപം; 45 പദ്ധതികള്‍  
Posted on: 15 Sep 2012ഫോക്‌സ്‌വാഗണിന്റെ 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ്
പദ്ധതികളില്‍ ഒരു മാസത്തിനകം തീരുമാനം
കണ്ണൂരില്‍ 1250 കോടിയുടെ അഗ്രോ പ്രോസസിങ് യൂണിറ്റ്
കൊച്ചിയില്‍ 3000 കോടിയുടെ വാട്ടര്‍ സിറ്റി
കോഴിക്കോട്ട് 1000 കോടിയുടെ ഐ.ടി. മേഖല 



കൊച്ചി: എമര്‍ജിങ് കേരളയില്‍ 40,000 കോടിയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്ന വ്യക്തമായ 45 പദ്ധതി നിര്‍ദേശങ്ങള്‍ എത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ധാരണാപത്രം ഒപ്പിട്ട ഭാരത് പെട്രോളിയത്തിന്റെ 20,000 കോടിയുടെ പദ്ധതികളും ജര്‍മന്‍ കാര്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌വാഗണ്‍ മുന്നോട്ടുവെച്ച 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റും ഇതില്‍ പെടും. 10 വിദേശ രാജ്യങ്ങളും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു ദിവസമായി നടന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ സമാപന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരു മാസത്തിനുള്ളില്‍ വിശദ ചര്‍ച്ചകള്‍ക്കുശേഷം ഏതൊക്കെ പദ്ധതികള്‍ വേണമെന്ന് തീരുമാനിക്കും. ഇതില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ അനുമതി നല്‍കും. മൂവായിരം കോടിയുടെ ചവറയിലെ ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാത്തതിനാല്‍ അത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധാരണാപത്രമായ 700 കോടി രൂപയുടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഷിപ്പ് ബ്രേക്കിങ് യൂണിറ്റും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് നേരത്തേ അനുവദിച്ചതാണ്. ഉത്തരവ് എമര്‍ജിങ് കേരളയില്‍ വെച്ചാണ് കൈമാറിയത്.

വ്യവസായികള്‍ തമ്മില്‍ 419 പദ്ധതി നിര്‍ദേശങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. ഇതിന്റെ അനന്തര നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിക്കും. സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന 142 പ്രൊപ്പോസലുകളെപ്പറ്റിയും ചര്‍ച്ച നടന്നു. ഈ 142 പേരില്‍ നിന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും. ഇവയെപ്പറ്റി വിവിധ വകുപ്പ് അധികൃതര്‍ക്കുമുന്നില്‍ വീണ്ടും ചര്‍ച്ച നടത്തി എന്തൊക്കെ അനുമതി വേണമെന്ന് തീരുമാനിക്കും. ഒരു മാസത്തിനുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികളുടെ സംരംഭങ്ങളെപ്പറ്റി 400-ലധികം അന്വേഷണങ്ങള്‍ വന്നു.

നിക്ഷേപ അനുമതി ബോര്‍ഡിനെപ്പറ്റി അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.

ഫോക്‌സ്‌വാഗണ്‍ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ അഗ്രോണമി ഫാംസിന്റെ 1250 കോടിയുടെ അഗ്രോ പ്രോസസിങ് യൂണിറ്റ്, കോഴിക്കോട്ട് മണപ്പാട്ട് ഇന്‍ഫ്രാ ടെക്കിന്റെ 1000 കോടിയുടെ ഐ.ടി. പ്രത്യേക സാമ്പത്തിക മേഖല, കൊച്ചിയില്‍ ദുബായ് ഫോണിക്‌സിന്റെ 3000 കോടിയുടെ വാട്ടര്‍ സിറ്റി, കോട്ടയത്ത് ആബാദ് ഗ്രൂപ്പിന്റെ 1300 കോടിയുടെ സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് ആന്‍ഡ് ഐ.ടി. പാര്‍ക്ക്, ദുബായ് ഡി.എം. ഹെല്‍ത്ത് കെയര്‍ഗ്രൂപ്പ് അഞ്ച് സ്ഥലങ്ങളില്‍ 2150 കോടി ചെലവിട്ട് നിര്‍മിക്കുന്ന ആസ്​പത്രികള്‍ എന്നിവയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന പ്രമുഖ പദ്ധതികള്‍. അമേരിക്ക, കാനഡ, ചൈന, ജപ്പാന്‍, ഇംഗ്‌ളണ്ട്, മലേഷ്യ, ഓസ്‌ട്രേലിയ , ജര്‍മനി, യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ വന്നത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പൊതുജനങ്ങള്‍ക്കുകൂടി ഓഹരി പങ്കാളിത്തം നല്‍കുന്നതിന് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്‍കെലില്‍ ഇപ്പോള്‍ പണക്കാര്‍ക്കു മാത്രമേ ഓഹരിയുള്ളൂ. ഇതിന്റെ ഒരു ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കും.
36 വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 4676 പേരാണ് എമര്‍ജിങ് കേരളയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2512 പേര്‍ ബിസിനസ് പ്രതിനിധികളായിരുന്നു.

വ്യവസായം തുടങ്ങാത്ത ഭൂമി ഏറ്റെടുക്കും

വ്യവസായത്തിനായി ഭൂമി നല്‍കിയിട്ട് ഇനിയും തുടങ്ങാത്തവര്‍ക്ക് ആറുമാസം കൂടി സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനുശേഷവും തുടങ്ങിയില്ലെങ്കില്‍ ഏറ്റെടുക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇതിലേറെയും നല്‍കിയത്. എമര്‍ജിങ് കേരള ഭൂമി കച്ചവടത്തിനുള്ള വേദിയാണെന്ന് അടിസ്ഥാനരഹിതമായി ആരോപിച്ചതില്‍ പ്രതിഷേധമുണ്ട്. ഇവിടെ ഒരു സെന്റുപോലും പാട്ടത്തിന് നല്‍കുന്നത് ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജിങ് കേരള വീണ്ടും 2014 സപ്തംബറില്‍

കൊച്ചി: അടുത്ത എമര്‍ജിങ് കേരള 2014 സപ്തംബറില്‍ത്തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേരളത്തിന് നന്മയുണ്ടാക്കുന്ന ഒരു കാര്യത്തില്‍ നിന്നും വിവാദങ്ങളുടെ പേരില്‍ പിന്മാറുന്ന പ്രശ്‌നമില്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. സുതാര്യതയില്ലെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാട്ടാം. അത് തിരുത്തും. കേരളത്തിന്റെ സാധ്യതകള്‍ മങ്ങിയത് വിവാദങ്ങള്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാധ്യതകളും മാറുന്ന മുഖവും അവതരിപ്പിക്കുക എന്നതായിരുന്നു എമര്‍ജിങ് കേരളയുടെ ലക്ഷ്യങ്ങള്‍ . ഇവ രണ്ടും വിജയിച്ചു. ഇനിയൊരു പുതിയ സംസ്‌കാരം തുടങ്ങണം. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളാക്കണം.
ഇതുവരെയുള്ള തന്റെ പൊതുജീവിതത്തിലെ നാഴികക്കല്ലാണിത്.
==============================================
എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികള്‍
LINK

1 ) പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതി, എസ്. എഫ്. സി. ഗ്രൂപ്പ്, അബുദാബി -150 കോടി
2 ) ബയോ മെഡിക്കല്‍ ഡിവൈസസ് ഹബ്, പെന്‍പോള്‍ ഗ്രൂപ്പ് ആന്‍ഡ് അസോസിയേറ്റ്‌സ് -400 കോടി
3 ) ബയോ സിമിലര്‍ ഡ്രഗ് മാനുഫാക്ചറിങ് യൂണിറ്റ്, എം. ഐ. ആര്‍. ഗ്രൂപ്പ് -130 കോടി
കൊല്ലം
1 ) ചവറയില്‍ ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി, കെ. എം. എം. എല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ-4000 കോടി
കോട്ടയം
1 ) സ്മാര്‍ട്ട് ടൗണ്‍ഷിപ്പും ഐടി പാര്‍ക്കും, അബാദ് ഗ്രൂപ്പ് -1300 കോടി
2 ) ആയുര്‍വേദ മെഡിക്കല്‍ കോളേജും ഗവേഷണ കേന്ദ്രവും, ഡിസി ഗ്രൂപ്പ് -30 കോടി
3 ) നാനോ ബയോടെക് പ്രത്യേക സാമ്പത്തിക മേഖല, നോളജ് സിറ്റി, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് -875 കോടി
4 ) റിസോര്‍ട്ട് പദ്ധതി, ആതിര ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ( റഹേജ ഗ്രൂപ്പ് ) -300 കോടി.
5 ) എച്ച്.ഡി.പി.ഇ. സ്റ്റോറേജ് ടാങ്ക് നിര്‍മാണം, കേളചന്ദ്ര ഗ്രൂപ്പ് -9 കോടി.
കൊച്ചി
1 ) കൊമേഴ്‌സ്യല്‍ റീട്ടെയില്‍ ഡെവലപ്‌മെന്റ് പ്രോജക്ട്, മണപ്പാട്ട് ഇന്‍ഫ്രാട്ടെക് -250കോടി
2 ) ഇക്കോ ഫ്രണ്ട്‌ലി ജിപ്‌സം ബെയ്‌സ്ഡ് ന്യൂജനറേഷന്‍ ബില്‍ഡിങ് മെറ്റീരിയല്‍ നിര്‍മാണ യൂണിറ്റ്, അജിത് കാര്‍ബണ്‍സ് ആന്‍ഡ് പിഗ്‌മെന്റ്‌സ് ലിമിറ്റഡ് -20 കോടി
3 ) വാട്ടര്‍ സിറ്റി, ഫോമിക്‌സ് ഹോള്‍ഡിങ്‌സ്, ദുബായ് -3000 കോടി
4 ) സ്റ്റാര്‍ട്ട് അപ് വില്ലേജ് ഐ. ടി. പ്രോജക്ട്, പ്രൊഫൗണ്ടീസ്
5 ) കണ്‍വെന്‍ഷന്‍ സെന്റര്‍, സയന്‍സ്​പാര്‍ക്ക്, പ്ലാനറ്റേറിയം, ഹെറിറ്റേജ് വില്ലേജ്, വി-ഗാര്‍ഡ് ഗ്രൂപ്പ് -800 കോടി
6 ) റിഫൈനറി വികസനവും പെട്രോകെമിക്കല്‍ യൂണിറ്റും, ബി. പി. സി. എല്‍ -20000 കോടി
7 ) ഹോസ്​പിറ്റല്‍ പ്രോജക്ട്, ഡി. എം. ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ദുബായ് -500 കോടി
8 ) പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ നിര്‍മാണ യൂണിറ്റ്, കെ. ഇ. എഫ്. ഗ്രൂപ്പ് ദുബായ് -300 കോടി
9 ) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജിയോജിത് പി. എന്‍. ബി. പാരിബാസ് ഗ്രൂപ്പ് -50കോടി
10 ) ലോജിസ്റ്റിക്‌സ് പാര്‍ക്ക് ആന്‍ഡ് വെയര്‍ഹൗസ്, മേത്തര്‍ ഗ്രൂപ്പ് -300കോടി
11 ) എഡ്യൂ ഹബ് പ്രോജക്ട്, സ്​പ്രിങ് ഇന്‍ഫ്രാ ഡെവലപ്പേഴ്‌സ് -200കോടി
12 ) ബയോഫുഡ് പാര്‍ക്ക്, അകെ ഫ്‌ളേവേഴ്‌സ് ഗ്രൂപ്പ് -200കോടി
13 ) മറൈന്‍ ടെര്‍മിനല്‍ ആന്‍ഡ് ഫ്‌ളോട്ടിങ് റിസോര്‍ട്ട്, യൂറോടെക്ക് ഗ്രൂപ്പ് -130കോടി
14 ) 3ഡി സ്റ്റീരിയോഫോണിക് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മോഷന്‍ പോയിന്റ് മുംബൈ -300കോടി
15 ) ഹെല്‍ത്ത്‌കെയര്‍ വില്ലേജ്, ബി. സി. ജി. ഗ്രൂപ്പ് -300കോടി
16 ) വ്യവസായ വൈവിധ്യവത്കരണം, അപ്പോളോ ടയേഴ്‌സ്- 500 കോടി.
17 ) ഹെലികോപ്റ്റര്‍ സര്‍വീസ്, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി -120കോടി
18 ) ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി -115കോടി
19 ) കുട നിര്‍മാണ യൂണിറ്റ്, കൊളംബോ ഗ്രൂപ്പ്, കൊച്ചി-8കോടി
20 ) പ്രീ ഫാബ്രിക്കേറ്റഡ് ഹൗസിങ് കംപോണന്റ്, ഇ ക്യൂബ് സ്ട്രക്ചറല്‍ കംബൈന്‍സ് -40കോടി
21 ) വാട്ടര്‍ സ്‌പോര്‍ട്‌സ് യൂണിറ്റ്, കൊച്ചിന്‍ പ്രോപ്പര്‍ട്ടീസ് -10കോടി
22 ) കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, കൊച്ചിന്‍ പ്രോപ്പര്‍ട്ടീസ് -100കോടി
23 ) നോളജ് പാര്‍ക്കും ബിസിനസ് സ്‌കൂളും, കൊട്ടുകാപ്പള്ളി ഗ്രൂപ്പ്- 15 കോടി.
24 ) വാതകാധിഷ്ഠിത വൈദ്യുതി നിലയം, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്- 7000 കോടി.
കോഴിക്കോട്
1 ) ഐ. ടി/ സെസ്, മണപ്പാട്ട് ഇന്‍ഫ്രാ ടെക് -1000കോടി
2 ) ഹോസ്​പിറ്റല്‍ പ്രോജക്ട്, കെ. ഇ. എഫ്. ഗ്രൂപ്പ് ദുബായ് -500കോടി
3 ) ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക്, ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം -100കോടി
4 ) എന്‍. ആര്‍.ഐ. സിറ്റി പദ്ധതി, ( സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ സെന്റര്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് സിറ്റി ) , ഫാത്തിമ ഗ്രൂപ്പ് -500 കോടി.
5 ) പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ നിര്‍മാണ യൂണിറ്റ് -70 കോടി.
പാലക്കാട്
1 ) സൗരോര്‍ജ യൂണിറ്റ്, റവാനോ സോളാര്‍ ( ഇറ്റലി ) , മീനാര്‍ ഗ്രൂപ്പ് -500 കോടി.
2 ) വിന്‍ഡ് മില്‍ യൂണിറ്റ്, ഗമേസ ഗ്രൂപ്പ് -600കോടി
തൃശ്ശൂര്‍
1 ) ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്, മലബാര്‍ ഗ്രൂപ്പ് -900കോടി
2 ) എല്‍. സി. വി. ടയര്‍ മാനുഫാക്ചറിങ് യൂണിറ്റ്, ടോളിന്‍സ് ഗ്രൂപ്പ് -150 കോടി
3 ) എയ്‌റോസ്‌പേസ് മെറ്റീരിയല്‍ ടെസ്റ്റിങ് ലാബ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് -250 കോടി
മലപ്പുറം
1 ) എജ്യൂക്കേഷണല്‍ കോംപ്ലക്‌സ്, അല്‍ അമീര്‍ ഗ്രൂപ്പ് ( സൗദി ) -400 കോടി
2 ) മാംസ സംസ്‌കരണ കേന്ദ്രം, പി.എന്‍.ആര്‍. മലബാര്‍ മീറ്റ് പ്രോഡക്ട്‌സ് -38 കോടി.
3 ) ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, കെ. ഇ. എഫ്.
കണ്ണൂര്‍
1 ) ഇന്റഗ്രേറ്റഡ് അഗ്രോ പ്രോസസിങ് സെന്റര്‍, അഗ്രോണമി ഫാംസ് ഇന്ത്യ - 1280 കോടി
വയനാട്
1 ) അഗ്രോ ബയോടെക് സെന്റര്‍- 13 കോടി. മറ്റു പദ്ധതികള്‍
1 ) മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്​പിറ്റല്‍ ( തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് ) , ലൈഫ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് -1200 കോടി
2 ) എന്‍ജിന്‍ അസംബ്ലി യൂണിറ്റ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ (കൊച്ചി / തിരുവനന്തപുരം ) -2000 കോടി

Monday, September 3, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 5

അകത്തു പോയി ഒരു സൈഡില്‍ ബസ്‌ നിര്‍ത്തി , വല്ലോം കഴിക്കാന്‍ കിട്ടുമോ എന്നായിരുന്നു ചിന്ത എല്ലാവരുടെയും സമയം ഒമ്പതിനോട്    അടുത്തു,,, വിശന്നു കരിഞ്ഞു നിക്കുമ്പോള്‍ ഏതോ അഗാധ നീലിമയില്‍ നിന്നും ചിക്കന്‍ പൊരിക്കുന്ന മണം വരുന്നു എല്ലാരും മൂക്ക്അങ്ങോട്ട്‌ കൂര്‍പ്പിച്ചു പിടിച്ചു , എവിടെ ആരും ഒന്നും പറയുന്നുമില്ല  വിളിക്കുന്നുമില്ല . എന്തിനു പറയനുന്നു . കുറച്ചു കഴിയുമ്പോ ഒരു ദൈവ ദൂതന്‍  വരുന്നത് പോലെ ഒരു മലയാളി കോട്ടും  സൂട്ടും ഇട്ടു
വരുന്നു .. വരിനെടാ പയലുകളെ വല്ലോം കഴിച്ചു വരം ,എല്ലാരേയും വരിയാക്കി നിര്‍ത്തി ചലോ ചലോ പറഞ്ഞു കൊണ്ട്  പോയി , കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നു എങ്കില്‍ പച്ചകള്‍(Pakistani's) നമ്മളെ പിടിച്ചു തിന്നുമായിരുന്നു അവര്‍ക്ക് അത്രയ്ക്കും എരി പുരി ശങ്കരം ആയിരുന്നു .. എന്തോ കഷ്ടിച്ച് കൈച്ചലായി .
അങ്ങിനെ അകത്തു അതി വിശാലമായ ഷോറും എന്ന് പറഞ്ഞപോലെ എന്‍റെ അപ്പൊ .. എന്തൂട ഇത് അല്ല ഇവര് യുദ്ധം ചെയ്യാന്‍ വന്നതോ അതോ തിന്നാന്‍ വന്നതോ എന്ന് ആലോചിച്ചു പോയി കണ്ടിട്ട് .. പറഞ്ഞു വിശദീകരിക്കാന്‍ പറ്റില്ല    DFAC IN IRAQ അവിടെ കിട്ടാത്തത് ആയി ഒന്നുമില്ല ...  അങ്ങിനെ അത്യാവശ്യം രണ്ടു ദിവസം കഴിക്കേണ്ടത്‌ ഒരു അര മണിക്കൂര്‍ സമയം കൊണ്ട് എല്ലാരും വലിച്ചു കേറ്റിപുറത്തു ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം തിന്നതിന്റെ ഗുണഗണങ്ങള്‍ വിശദീകരണം തുടങ്ങി .. അപ്പോഴാണ്‌ ഓരോരുത്തര്‍ക്ക് ഭോധം വന്നത് പലരും കഴിച്ചത് പോര്‍ക്ക്‌ ആയിരുന്നു പച്ചകള്‍ അടക്കം ... ഇനി എന്ത് ചെയ്യാന്‍ അനുബവീര് എന്ന് ഞാനും പറഞ്ഞു ... അങ്ങിനെ അന്ന് രാത്രി അവിടം കഴിഞ്ഞു സമയം രാവിലെ എട്ടു മണി ആയി . വല്ലോം ഇന്നലെ രാത്രിയിലെ പോലെ തന്നെ കഴിക്കാന്‍ കിട്ടും എന്ന ചിന്തയോടെ എഴുനേറ്റു ,,എവിടെ ഒരു അനക്കവും കാണുംനില്ല. അപ്പോഴാണ്‌ അറിഞ്ഞത് ഇന്നലെ രാത്രിയിലെ അക്രമം കണ്ടു അവര്‍ക്ക് മതിയായി ഫുഡ് ഇവിടെ വരും ...  എങ്ങിനെയുണ്ടായിരുന്നു ഇന്നലെ അകത്തു നടത്തിയ പ്രകടനം എന്ന് മനസ്സിലായിക്കാണുമല്ലോ .. അങ്ങിനെ കഴിക്കാന്‍  കിട്ടി കുഴപ്പം ഇല്ലാത്ത രീതിയില്‍ കഴിച്ചു അടങ്ങി ഇരുന്നു സമയം പത്തു മണി ആയി പോകേണ്ട ലക്ഷണം ഒന്നും കാണുന്നില്ല എന്ന് നിരീക്കുമ്പോള്‍  ധ വരുന്നു പട്ടാളക്കാരന്‍ .. വാ പോകാം കഴുതകളെ  എന്ന് മലയാളത്തില്‍ പറയുന്ന പോലെ എന്തോ പറഞ്ഞു വണ്ടി വിട്ടു ... അങ്ങിനെ ഡി സെവന്‍ (D7 )ക്യാമ്പ് വിട്ടു ബസ്സ്
പതുക്കെ നീങ്ങി തുടങ്ങി . ഇനിയേലും അടുത്തത് നമ്മുടെ സ്ഥലം ആയിരിക്കണേ എന്ന് മാത്രം ആലോചിചോണ്ടുള്ള  ഇരിപ്പാണ് എല്ലാരും .. സമയം ഏകദേശം പന്ത്രണ്ടു മണി ആയി .... ബസ്‌ കടന്നു പോകുന്നത് സദര്‍ സിറ്റിയില്‍ കൂടി ആണ് എന്ന് ആരോ പറഞ്ഞു . ങേ അത് എന്തോന്ന് സിറ്റി .. ആഹാ അറിയില്ലേ ഇല്ല . അതാണ്‌ മോനെ സദര്‍ ലോകത്ത് ആര് ഭരിച്ചാലും ഇറാഖില്‍  ആര് ഭരിച്ചാലും ഇവിടം ഭരിക്കുന്നത്‌ മുക്താധാധ അല സദര്‍ ആണ് .. ഓഹോ  അപ്പോള്‍ എന്താ പ്രശനം ..പ്രശനം ഒന്നുമില്ല പുള്ളി തീരുമാനിക്കുന്നത് മാത്രേ നടക്കു , അപ്പോള്‍ നമ്മുടെ ക്യാമ്പ് ഇവിടം ആണോ അതെയല്ലോ .. ഓഹോ .. ശരിക്കും പറഞ്ഞാല്‍ പെട്ട് അല്ലെ , ഓ ഇനി എന്ത് പെടാന്‍ ആണ് . ആകെ മുങ്ങിയവന്  എന്ത് ശീതം എന്നും പറഞ്ഞു നിക്കുമ്പോള്‍ ഒരു പുഴപോലെ അരുവി എന്നോ തോട് എന്നോ പറയാന്‍ പറ്റുന്ന രീതിയില്‍ ഒരു വെള്ള കെട്ട് ഒഴുക്കുന്നത് കാണാം , അതിന്‍റെ അടുത്തായി ഒരു വലിയ മതിലും ഗെയിറ്റും സമയം ഒരു മണി കഴിഞ്ഞു .........
എല്ലാവരും കരുതി ഇരുക്കുവാണ് സ്ഥലം എത്തി എന്ന്, സംഗതി ശരി തന്നെ നമ്മുടെ ക്യാമ്പ്  എത്തി .. പതിവ് ചെക്കിങ്ങ്  എല്ലാം കഴിഞ്ഞു
നമ്മ ഉള്ളില്‍ എത്തി , ബസ്‌ പതുക്കെ നീങ്ങി  ഒരു സ്ഥലത്ത് കൊണ്ട് പോയി നിര്‍ത്തി .. എല്ലാരും നല്ല സന്തോഷത്തില്‍ ആയിരുന്നു ചെറുതായി
മഴയുണ്ടായിരുന്നു  , തണുപ്പും മോശമല്ലാത്ത രീതിയില്‍
അങ്ങിനെനമുക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്ത് എല്ലാരേയും തെളിച്ചു  കൊണ്ട് ഒരു അമേരിക്കന്‍ കൊണ്ട് പോയി ഇരുത് , എല്ലാരേയും പരിചയപെട്ടു ... അടുത്ത ചിന്ത വല്ലോം കഴികണ്ടേ .. എന്നായി .... ഒന്നും പറയുന്നില്ല അതിനെ പറ്റി സമയം മൂന്ന് ആകാറായി  എന്തൂട്ടാ  പരുവാടി ...  അപ്പോഴേക്കും വന്നു വിളി ...
എല്ലാവരും മ്മടെ ഇന്നലെ രാത്രി പോയ സ്ഥലം ഇല്ലേ DFAC  അത് പോലെ ഉള്ള ഒരു സ്ഥലത്ത് പോയി അക്രമം കാണിച്ചു തിരിച്ചു വന്നു സുഖായി മനസമാധാനത്തോടെ കിടന്നു ഉറങ്ങി
ഞെട്ടി  നോക്കുമ്പോള്‍ വൈകിട്ട്  ആറു മണി ആയി . ക്യാമ്പില്‍ ലൈറ്റ് എല്ലാം കത്ത് തുടങ്ങി ... നല്ല ഇരുട്ട് , അവിടെയും ഇവിടെയും ചെറിയ വെടി ശബ്ദം   ഒക്കെ കേള്‍ക്കാം , ആ എന്തേലും
ആവട്ടെ ഏതായാലും ഉള്ളില്‍ എത്തിയല്ലോ എന്ന് കരുതി സമാധാനിച്ചു ,
രാവിലെ ജോലിക്ക് പോണം , അവിടെ  നിന്നും വേറെ ഓഫീസില്‍ കൂട്ടി പോയിട്ട് ഐ ഡി കാര്‍ഡ് ഉണ്ടാക്കണം എന്നും പറഞ്ഞു ഒരു അശരീരി  കേള്‍ക്കാമായിരുന്നു
ആ.. ഓ.. ഒകെ എന്നും പിറ് പിറുത്തു കൊണ്ട് നടന്നു ....
അവിടെ വന്ന നമുക്ക് ഫുഡ് ഉണ്ടാക്കാന്‍ വേറെ തന്നെ അടുക്കളയും മെസ്സ് ഹാളും ഉണ്ടായിരുന്നു , നമുടെ ഫുഡ് തന്നെ കിട്ടും നാളെ മുതല്‍ അത് പ്രവര്‍ത്തന സജ്ജ മാകും ഇന്ന് രാത്രി കൂടെ മാത്രേ DFAC  പോകാന്‍ പറ്റു എന്ന് പറഞ്ഞു , അങ്ങിനെ രാത്രി എല്ലാരും കൂടി പോയി അവിടെ ആക്രമിച്ചു കീഴടക്കി
തിരിച്ചു വന്നു കിടന്നപോള്‍  സമയം പത്തു മണി ..