Deepak Sankaranarayanan
ലിങ്ക്
https://www.facebook.com/dsankaranarayanan/posts/10207229894126759?comment_id=10207241543577988&reply_comment_id=10207265595179263&offset=0&total_comments=59&ref=notif¬if_t=feed_comment
ഇത് ശ്രീ വി ടി ബല്‍റാമിനോടുള്ള
VT Balram
ഒരു അഭ്യര്‍ത്ഥനയാണ്. പലയിടത്തും കാണുന്നതുപോലെ പറ്റുമെങ്കില്‍
ചെയ്തുകാണിക്ക് എന്ന ഒരുതരം ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളിയല്ല.
ജനപ്രതിനിധികളെ എല്ലാ അര്‍ത്ഥത്തിലും ബഹുമാനിക്കുന്നയാളാണ്.
താഴെക്കാണുന്നത് ഞാന്‍ 3 September 2014 ന് പോസ്റ്റ് ചെയ്ത സ്റ്റേയ്റ്റസിലെ
ഉള്ളടക്കമാണ്. ദയവായി വായിക്കുക. ചില വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്.
*****************************************************
https://www.facebook.com/dsankaranarayanan/posts/10204527708693812
ഒബ്ജക്റ്റീവ് അനാലിസിസിനുവേണ്ടി ശകലം ഡേയ്റ്റ വേണം
കേരളത്തില്‍ 1947നുശേഷം നടന്നിട്ടുള്ള രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നതാണ്
വിഷയം. 47 എന്നത് നെഗോഷ്യബിള്‍ ആണ്, സ്വതന്ത്ര ഇന്ത്യയില്‍ എന്നേ
ഉദ്ദേശിച്ചുള്ളൂ. പിന്നോട്ടോ മുന്നോട്ടോ വേറെ ഏതെങ്കിലും ഒരു കാലഗണന,
ഉദാഹരണമായി അടിയന്തിരാവസ്ഥക്ക് ശേഷം, എടുക്കുന്നതില്‍ എതിര്‍പ്പില്ല.
1. മൊത്തം എത്ര രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്?
2. രാഷ്ട്രീയപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പോലീസ് നടപടികളില്‍
കൊല്ലപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകരുടെ എണ്ണമെത്ര? കൊല്ലപ്പെട്ടവര്‍ ഏത്
രാഷ്ട്രീയ, സാമൂഹിക (ജാതി, മതം, ഗോത്രം, ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍
എങ്ങിനെ എന്തുമാവാം), സാമ്പത്തിക വിഭാഗങ്ങളില്‍പ്പെടുന്നു?
3.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നേരിട്ടുള്ള സംഘര്‍ഷങ്ങളിലോ
സംഘര്‍ഷങ്ങള്‍ക്കുശേഷമുള്ള തുടര്സംഭവങ്ങളിലോ കൊല്ലപ്പെട്ട
രാഷ്ട്രീയപ്രവര്‍ത്തകരുടെ എണ്ണമെത്ര? അവര്‍ ഏതൊക്കെ
രാഷ്ട്രീയപാര്‍ട്ടി/സംഘടനകളില്‍ ഉള്‍പ്പെടുന്നു?
4. സ്പെസിഫിക്കായി
എടുത്താല്‍ കണ്ണൂരില്‍ കൊല്ലപ്പെട്ട ആര് എസ് എസ്, സി പി എം, കോണ്‍ഗ്രസ്
പ്രവര്‍ത്തകരുടെ എണ്ണമെത്ര? (രണ്ടുകൂട്ടരുടേയും എണ്ണം വേറെ വേറെ വേണം).
ഏതൊക്കെ വിഭാഗങ്ങളായിരുന്നു പ്രതികളെന്ന് പൊലീസ് ആരോപിച്ചിരുന്നത്?
5. വിദ്യാര്ത്ഥിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്? കെ എസ് യു, എ ബി വി പി, എസ് എഫ് ഐ, ഐ ഐ എസ് എഫ്, എം എസ്
എഫ്, മറ്റ് വിദ്യാര്‍ത്ഥിസംഘടനകള്‍ എന്നിവയില്‍നിന്ന് കൊല്ലപ്പെട്ട
അംഗങ്ങളുടെ വെവ്വേറെ എണ്ണമെത്ര? ഏതൊക്കെ വിഭാഗങ്ങളായിരുന്നു പ്രതികളെന്ന്
പൊലീസ് ആരോപിച്ചിരുന്നത്?
6. കൊല്ലപ്പെട്ടവര്‍ ഏതൊക്കെ സാമൂഹ്യ-സാമ്പത്തിക വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു?
7. ഏതൊക്കെ കേയ്സുകള്‍ ശിക്ഷിക്കപ്പെട്ടു? ചാര്‍ജ് ചെയ്ത കേയ്സുകളും
ശിക്ഷിക്കപ്പെട്ട കേയ്സുകളും തമ്മിലുള്ള അനുപാതം ഓരോ വിഭാഗത്തിലും
എങ്ങനെയാണ്?
ഇത്രയും വിവരങ്ങള്‍ ഒറ്റയടിക്ക് കിട്ടല്
എളുപ്പമല്ലെന്ന് അറിയാഞ്ഞിട്ടല്ല, അറിയാവുന്നവരില്‍നിന്ന് കഴിയാവുന്നത്ര
വിവരങ്ങള്‍ ശേഖരിക്കുക എന്നതേ ഉദ്ദേശിക്കുന്നുള്ളൂ. ഒട്ടും
തിരക്കില്ലതാനും. വെറും പൊതുബോധങ്ങളേക്കാളും നല്ലതാണല്ലോ
സ്റ്റാറ്റിസ്റ്റിക്സ്.
(വസ്തുതാപരമായ വിവരങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു പോസ്റ്റാണിത്.)"
****************************************************
ഈ വിവരങ്ങള്‍ ലഭിക്കാന്‍ എന്നാലാവുംവിധം ശ്രമിച്ചുവെങ്കിലും കിട്ടിയില്ല.
ഒരു എം എല്‍ എ യുടെ, പൊതുവെ പൊതുപ്രവര്‍ത്തകരുടെ തിരക്കിനെപ്പറ്റി നല്ല
ബോദ്ധ്യമുള്ളയാളാണ് ഇതെഴുതുന്നത്. ഒരു ജനാധിപത്യസംവിധാനത്തില്‍
ജനപ്രതിനിധികള്‍ അര്‍ഹിക്കുന്ന ബഹുമാനത്തെപ്പറ്റി നല്ല ബോദ്ധ്യവുമുണ്ട്.
എനിക്ക് ലഭിക്കാത്ത വിവരം കണ്ടുപിടിച്ചുതരലല്ല താങ്കളുടെ ഉത്തരവാദിത്വം
എന്ന് നന്നായി അറിയുകയും ചെയ്യാം.
എന്നിരുന്നാലും ഈ ചോദ്യങ്ങളുടെ
ഉത്തരങ്ങള്‍ നിലവിലുള്ള രാഷ്ട്രീയസന്ദര്‍ഭത്തില്‍ താങ്കള്‍ക്കുകൂടി
പ്രസക്തമാണെന്ന് കരുതുന്നു. താങ്കള്‍ കൊലപാതകരാഷ്ട്രീയവുമായി ബന്ധപ്പെട്ട
സാമൂഹ്യതലത്തില്‍ ഇടപെടുന്നതായി കാണുന്നു. വിഷയത്തെ സംബന്ധിച്ച് സി പി ഐ
(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ അഭിമുഖീകരിച്ച് താങ്കള്‍ എഴുതിയ
ഫേയ്സ് ബുക് പോസ്റ്റ് കാണുകയുമുണ്ടായി.
എന്റെ അറിവിലും
അനൗദ്യോഗികമായി ശേഖരിച്ച വിവരങ്ങളനുസരിച്ചും വിദ്യാര്ത്ഥിരാഷ്ട്രീയരംഗത്ത്
താങ്കള്‍ കൂടി നേതൃത്വം നല്‍കിയിരുന്ന വിദ്യാര്ത്ഥിപ്രസ്ഥാനമായ കെ എസ് യു
വും പൊതുരാഷ്ട്രീയരംഗത്ത് താങ്കള്‍ അംഗവും ജനപ്രതിനിധിയുമായിരിക്കുന്ന
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍
രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത്. അതേ സമയം
കൊലപാതകരാഷ്ട്രീയത്തില്‍ താങ്കള്‍ നിരന്തരം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്
സി പി ഐ (എം) നെയാണുതാനും. താങ്കള്‍ അത് മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്ന
മുന്‍വിധി എനിക്കില്ല, കേരളത്തിലെ വലതുപക്ഷ-തീവ്രവലതുപക്ഷ മാദ്ധ്യമങ്ങള്‍
നിരന്തരമായി ആവര്‍ത്തിക്കുന്ന നുണകളുടെയും അര്‍ദ്ധസത്യങ്ങളുടെയും ഇരയാകാം
താങ്കളും എന്ന് വിശ്വസിക്കാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്.
ഒരു
സാധാരണ പൗരനെന്ന നിലയില്‍ എനിക്ക് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഔദ്യോഗികമായി,
ആഭ്യന്തരവകുപ്പിന്റെയോ ഇന്റലിജന്‍സ് ഏജന്‍സികളുടെയോ കയ്യിലുള്ളവ,
ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ജനപ്രതിനിധി എന്ന നിലയിലെ പ്രത്യേകാവകാശങ്ങള്‍
ഉപയോഗിച്ച് നിയമസഭയില്‍ ഈ വിവരങ്ങള്‍ ആവശ്യപ്പെടാമെന്നാണ്
മനസ്സിലാക്കുന്നത്. കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ ഒരു
പൊതുനിലപാടെടുക്കാന്‍, അല്ലെങ്കില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാടില്‍
കൂടുതല്‍ ഉറച്ചുനില്ക്കാനും ഒരു പക്ഷേ ഉത്തരവാദിത്വം താങ്കളുടെ
പാര്‍ട്ടിയുടെ ആഭ്യന്തരതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും ഇക്കാര്യത്തില്‍
ഒരു വ്യക്തതയുണ്ടാവുന്നത് താങ്കളെക്കൂടി സഹായിക്കുമെന്ന് ഞാന്‍ ന്യായമായും
പ്രതീക്ഷിക്കുന്നു.
ഈ ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍
താങ്കള്‍ക്ക് കഴിയുമെങ്കില്‍ താങ്കള്‍ത്തന്നെ ഇപ്പോള്‍ പ്രത്യേക
താല്പര്യമെടുത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച്
കൊലപാതകരാഷ്ട്രീയത്തിനെതിരെയുള്ളവയില്, കൂടുതല്‍ വസ്തുനിഷ്ഠമായ
നിലപാടെടുക്കാന്‍ താങ്കള്‍ക്കും പൊതുജനങ്ങള്‍ക്കും കഴിയുമെന്ന്
പ്രതീക്ഷിക്കുന്നു.
മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുന്നത്
സമയമെടുക്കുകയോ അസാദ്ധ്യമാവുകയോ ചെയ്യുന്ന പക്ഷം മിനിമം ഡേയ്റ്റയായ
രാഷ്ട്രീയകൊലപാതകങ്ങളുടെ എണ്ണം, അവയില്‍ കൊല്ലപ്പെട്ട വിവിധ
പാര്‍ടി/വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകരുടെ എണ്ണം, അവര്‍ക്കിടയിലെ
പാര്‍ടി/സംഘടനാ ഡേയ്റ്റ, ഓരോ കേസിലും പ്രതിയായവരുടെ രാഷ്ട്രീയാഭിമുഖ്യം,
ശിക്ഷിക്കപ്പെട്ട കേസുകളില്‍ പ്രതികള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്നീ
വിവരങ്ങള്‍ മാത്രം ലഭിച്ചാലും മതിയാവും.
താങ്കള്‍ക്ക് നന്ദി.
==============================================
തൃത്താല,
കാടാമ്പുഴ, പെരിന്തൽമണ്ണ, പട്ടാമ്പി, പുലാമന്തോൾ പ്രദേശങ്ങളിൽ 1947-50
കാലഘട്ടത്തിൽ നടന്ന പൊലീസ് വാഴ്ചയെപ്പറ്റി ബലറാം എം എൽ എ ഒന്ന്
അന്വേഷിക്കുന്നതു നന്നായിരിക്കും. രാഷ്ട്രീയാതിക്രമങ്ങളെപ്പറ്റി പറയുമ്പോൾ
സ്വന്തം പാർട്ടി പൂർവികർ എന്തായിരുന്നു, എങ്ങനെയായിരുന്നു
എന്നറിഞ്ഞിരിക്കണമല്ലൊ. 1947-ൽ രായ്ക്കുരാമാനം ഖദറിട്ട പുതുകോൺഗ്രസ്സുകാർ
എങ്ങനെയാണ് ഈ വേട്ടയ്ക്കു നേതൃത്വം നൽകുകയും അതിനു വേണ്ടി ചാരവൃത്തി
നടത്തുകയും ചെയ്യ്തതെന്നും അന്വേഷിക്കേണ്ടതാണ്. കൊളോണിയൽ ഘട്ടത്തിൽ പോലും
സംഭവിക്കാത്ത അതിക്രമങ്ങളാണ് സ്വതന്ത്രമെന്നു വിളിക്കപ്പെടുന്ന ഇൻഡ്യയുടെ
ആദ്യ വർഷങ്ങളിൽ ഈ ദേശങ്ങളിൽ നടന്നത്.
കേരളത്തിൽ
കമ്യുണിസ്റ്റ് പാർട്ടിക്കു സ്വാധീനമുണ്ടായിരുന്ന എല്ലായിടങ്ങളിലും ഇതു
സംഭവിച്ചിട്ടുണ്ട്. ഇതെപ്പറ്റി ദീപക് ആവശ്യപ്പെടുന്ന സ്റ്ററ്റീസ്റ്റിക്കൽ
വിവരങ്ങൾ തൽക്കാലം കൈവശമില്ല. കിട്ടാവുന്നതേയുള്ളു. അനുഭവിച്ചയാളുകളിൽ
നിന്നുള്ള കേട്ടറിവ്, അവരുടെ രചനകൾ എന്നിവയാണ് ഇവിടെ പറയുന്നതിന്നാധാരം.
ഇനി:
‘പാകിസ്താനിലേക്കു
പോകൂ’ എന്നത് ഒരു പുതിയ സംഘി മുദ്രാവാക്യമല്ല. 1947-നു ശേഷമുള്ള മൂന്നു
നാലു വർഷങ്ങളിൽ കോൺഗ്രസ്സ് ഗുണ്ടകളും അവരുടെ വരുതിയിലുള്ള പോലീസുകാരും
വരുതിയിൽ നിൽക്കാത്ത മുസ്ലിങ്ങൾക്കെതിരെ ഇതു
വ്യാപകമായുപയോഗിച്ചിരുന്നു—എല്ലാ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും.
============
അക്രമരാഷ്ട്രിയത്തെ
കുറിച്ച് എഫ്ബി പോസ്റ്റുകൾ ബൽറാം അഡ്രസ്സ് ചെയ്ത രണ്ട് നേതാക്കളും ഉഗ്രൻ
സെലെക്ക്ഷനുകൾ ആയി പോയി എന്നെ ഈ അവസരത്തിൽ പറയാൻ കഴിയൂ. അടിയന്തരാവസ്ഥ
കാലത്ത് കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ പോലീസ് കൊലപ്പെടുത്താൻ ശ്രമിച്ച ഏക
എംഎൽഎയായ പിണറായി വിജയനും
അതെ കാലഘട്ടത്തിൽ കോളേജിൽ കൊട്ടേഷൻ കൊടുത്ത് കൊണ്ഗ്രെസ്സുക്കാർ
കൊലപ്പെടുത്താൻ ശ്രമിച്ച ഡൊ. തോമസ് ഐസക്കും. എകെജിയും ഇഎംഎസ്സും മന്ത്രി
ആപ്പീസിന് മുന്നിൽ ധർണ്ണ ഇരുന്ന കാരണമാണ് പിണറായിയെ ബാക്കിയുള്ള ജീവനോടെ
തിരികെ കിട്ടിയത് എന്ന് കേട്ടിട്ടുണ്ട് (പോലീസുക്കാർ തല്ലി പുറത്തെ തൊലി
പൊളിച്ചു എന്നും കേട്ടിട്ടുണ്ട്). കുത്തി കൊല്ലാൻ വന്നവർ മുറി തെറ്റി കേറി
വേറെ ഏതോ പാവത്തിനെ കുത്തിയ കാരണമാണ് ഡൊ. ഐസക്ക് ഇന്നും നമ്മളോടൊപ്പം
ഉള്ളത്.
==============
കൊലപാതക
രാഷ്ട്രീയത്തേക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകളുടെ കൂട്ടത്തിൽ ഏറ്റവും
അർത്ഥവത്തായ ഒന്നാണു ദീപക്കിന്റെ ഭാഗത്തുനിന്ന് തുടങ്ങിവെക്കുന്ന ഇത്.
കാടടച്ചുകൊണ്ടുള്ള വെടിവെക്കലുകൾക്കും തന്റെ പാർട്ടിക്ക് ഒരിക്കലും
തെറ്റുപറ്റില്ല എന്ന അന്ധവിശ്വാസത്തിൽ നിന്ന്
ഊർജ്ജമാവാഹിച്ചുകൊണ്ട് ആർത്തലക്കുന്ന പൊങ്കാലകൾക്കുമിടയിൽ
വസ്തുതാന്വേഷണങ്ങളിലൂന്നിയ ഇത്തരം ഉദ്യമങ്ങളോട് പൂർണ്ണമായ യോജിപ്പ്
രേഖപ്പെടുത്തുന്നു.
എന്നാൽ
ദീപക്ക് മുന്നോട്ടുവെക്കുന്ന ടേംസ് ഓഫ് റഫറൻസിൽ അൽപം ഭേദഗതികൾ
വേണമെന്നാണു എനിക്ക് തോന്നുന്നത്. രോഗലക്ഷണം മാത്രമായ കൊലപാതകങ്ങൾ മാത്രം
വെച്ചുകൊണ്ടുള്ള ഒരു ചർച്ചയേക്കാൾ യഥാർത്ഥ രോഗകാരണമായ രാഷ്ട്രീയ
അസഹിഷ്ണുതയേക്കുറിച്ചുള്ള ചർച്ചകളായിരിക്കും കൂടുതൽ അനുയോജ്യം.
1)
ഏതോ പഴയ കാലത്തെ കൊലപാതകങ്ങൾ ഇപ്പോഴത്തെ അറുംകൊലകൾക്ക് ന്യായീകരണമായി
അവതരിപ്പിക്കുന്നത് ഒരുതരം ഗോത്രനീതിയാണു. അതുകൊണ്ടുതന്നെ ദീപക്ക്
മുന്നോട്ടുവെക്കുന്ന 1947 മുതൽ എന്ന കാലയളവ് വളരെ കൂടുതലാണു. അതിൽ
കടുമ്പിടുത്തമില്ലെന്ന് അദ്ദേഹം തന്നെ അംഗീകരിക്കുന്നതിനാൽ കുറേക്കൂടി
സമീപകാലത്തുള്ള കാര്യങ്ങളിലൂന്നിയുള്ള ചർച്ചകളായിരിക്കും
ഉചിതമായിട്ടുള്ളത്. നമ്മുടെ രാഷ്ട്രീയത്തിൽ ഗുണാത്മകവും ഋണാത്മകവുമായ
നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചത് 1990കളിലാണു. സാമ്പത്തിക
പരിഷ്ക്കരണം, മണ്ഡൽ രാഷ്ട്രീയം, ഹിന്ദുത്വ രാഷ്ട്രീയം, ബാബറി മസ്ജിദ്
തകർച്ച, പഞ്ചായത്തീരാജ്, ജനകീയാസൂത്രണം, മൊബെയിൽ ഫോണും ഇന്റർന്നെറ്റും
സാറ്റലൈറ്റ് ടെലിവിഷനുമടക്കമുള്ള സാങ്കേതിക വിദ്യകളുടെ കടന്നുവരവ്,
വർദ്ധിച്ച മാധ്യമസാന്ദ്രത എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ സ്വാഭാവികമായി
നമ്മുടെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിലും പ്രവർത്തനരീതിയിലും അതിന്റേതായ
സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്കനുസരിച്ച് പഴയകാല ശൈലികൾ
കൈവെടിയാനും പുതിയ കാലത്തിനനുസരിച്ച പ്രവർത്തന രീതികൾ സ്വീകരിക്കാനും
നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് എത്രത്തോളം
കഴിയുന്നുണ്ടെന്നതായിരിക്കണമല്ലോ നമ്മുടെ പഠനത്തിന്റെ പ്രധാന ഊന്നൽ.
അതുകൊണ്ടുതന്നെ 1990 മുതൽ 2015 വരെയുള്ള സാമാന്യം ദീർഗ്ഘമായ 25
വർഷക്കാലത്തെ കാര്യങ്ങൾ പഠനവിധേയമാക്കുന്നതായിരിക്കും ശരിയായ
ഉൾക്കാഴ്ചകളിലേക്ക് നമ്മെ നയിക്കുക.
2)
ആദ്യം സൂചിപ്പിച്ച പോലെ കൊലപാതകങ്ങൾ മാത്രമല്ല, അതിനിടവരുത്തിയ കാരണങ്ങളും
പരിശോധിക്കപ്പെടണം. ഏതെങ്കിലുമൊരു ആശയത്തിന്റെ പേരിലുള്ള
രക്തസാക്ഷിത്ത്വങ്ങളേക്കാളുപരി ചിലപ്പോഴെങ്കിലും കുടിപ്പകയുടെ രൂപത്തിലുള്ള
കണക്കുതീർക്കലുകളും രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കിൽ
എഴുതിച്ചേർക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കൊന്നവരുടെ മാത്രമല്ല,
മരിച്ചവരുടേയും ക്രിമിനൽ ഹിസ്റ്ററി വസ്തുനിഷ്ഠമായി
പരിശോധിക്കപ്പെടേണ്ടതാണു.
3)
കൊലപാതകങ്ങളോടൊപ്പം മറ്റ് ഗുരുതരമായ അക്രമങ്ങളും കൂടി
പരിശോധിക്കേണ്ടതുണ്ട്. ഭാഗ്യം കൊണ്ട് മാത്രം മരണത്തിൽ നിന്ന് രക്ഷപ്പെട്ട
നിരവധി പേർ അക്രമരാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്.
4)
ബോബ് നിർമ്മാണം പോലെ കൊലപാതക രാഷ്ട്രീയത്തിനുള്ള മുന്നൊരുക്കങ്ങൾക്കിടയിൽ
അബദ്ധത്തിൽ അപകടം പറ്റി മരിച്ചവരുടെ കണക്ക് പ്രത്യേകം നോക്കണം.
5)
ആൾക്കൂട്ടത്തിനിടയിൽ വെച്ചുണ്ടാകുന്ന തർക്കത്തിനിടയിൽ അബദ്ധത്തിൽ
സംഭവിച്ചുപോകുന്ന അക്രമങ്ങളും മരണങ്ങളും ആസൂത്രിതമായി ഇരുളിന്റെ മറവിൽ സംഘം
ചേർന്ന് വെട്ടിവീഴ്ത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തുന്നതും
വ്യത്യസ്തമായിത്തന്നെ പരിശോധിക്കപ്പെടണം.
6)
ഒരു വീട്ടിൽപ്പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവർ സ്വാഭാവികമായ
കേരളത്തിൽ എന്തുകൊണ്ടാണു ആയിരക്കണക്കിനു വിദ്യാർത്ഥികൾ പഠിക്കുന്ന ചില
ക്യാമ്പസുകളിൽ ചില സംഘടനകൾ മാത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതെന്ന്
പരിശോധിക്കപ്പെടേണ്ടതല്ലേ? അത്തരത്തിലുള്ള പാർട്ടി കോളേജുകൾ എവിടെയൊക്കെ, എത്രയെണ്ണം വീതം, ഏതൊക്കെ പാർട്ടികൾ കുത്തകയായി കൈവശം വെച്ചിരിക്കുന്നു എന്ന് പരിശോധിക്കപ്പെടണം.
7)
പൊതുവിൽ കേരളത്തിൽ യു ഡി എഫിനു 40-45%, എൽ ഡി എഫിനു 40-45%, ബി ജെ പിക്ക്
10-15% എന്നമട്ടിൽ ഏതാണ്ട് വോട്ട് ഷെയറുള്ള കേരളത്തിൽ എന്തുകൊണ്ട് ചില
പാർട്ടികൾക്ക് ചില പ്രദേശങ്ങളിൽ 90ഉം 95%വുമൊക്കെ വോട്ട് നേടാൻ
കഴിയുന്നു? അങ്ങനെ എല്ലാം തികഞ്ഞ മാവേലിനാടുകളാക്കി ആ പ്രദേശങ്ങളെ മാറ്റാൻ
പ്രസ്തുത പാർട്ടികൾക്ക് കഴിഞ്ഞതിനാലുള്ള സ്വാഭാവിക ജനകീയാംഗീകാരമാണോ അതോ
മറ്റുള്ള പാർട്ടിക്കാരെ പ്രവർത്തിക്കാനോ തെരഞ്ഞെടുപ്പ് സമയത്ത്
ബൂത്തിലിരിക്കാനോ സമ്മതിക്കാതെ കള്ളവോട്ട് ചെയ്യുന്നതിനാലാണോ? ഇങ്ങനെ ഓരോ
പാർട്ടിയും കുത്തകയാക്കി വെച്ചിരിക്കുന്ന പാർട്ടി ഗ്രാമങ്ങൾ എത്രയെണ്ണം
വീതമുണ്ട്?
8)
ഞാൻ മറ്റ് പലയിടത്തും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചപോലെ കൊലപാതകങ്ങളോടുള്ള
വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ സമീപനമല്ലേ യഥാർത്ഥത്തിൽ താരതമ്യത്തിനു
വിധേയമാക്കേണ്ടത്? കൊലപാതകങ്ങളെ പബ്ലിക് സ്പേസിൽ ന്യായീകരിക്കുക,
ക്രിമിനലുകളെ ഒളിപ്പിക്കുക, അവർക്ക് വേണ്ടി ഫണ്ട് പിരിച്ച് ധനസഹായവും
നിയമസഹായവും നൽകുക, ജയിലിൽ പോകുമ്പോഴും ജാമ്യം കിട്ടുമ്പോഴുമൊക്കെ അവർക്ക്
വീരോചിതമായ സ്വീകരണങ്ങൾ നൽകുക, കുറ്റക്കാരെന്ന് കണ്ട് കോടതി
ശിക്ഷിച്ചതിനുശേഷവും അവരെ തള്ളിപ്പറയാതിരിക്കുക, ഉന്നതനേതാക്കൾ തന്നെ
ജയിലിൽപ്പോയി അവരുടെ ക്ഷേമമന്വേഷിക്കുക തുടങ്ങി അക്രമ/കൊലപാതക
രാഷ്ട്രീയത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ വ്യത്യസ്ത
പാർട്ടികൾ ഓരോ സാഹചര്യത്തിലും സ്വീകരിച്ച സമീപനങ്ങൾ നിയമവാഴ്ചയിലധിഷ്ഠിതമായ
ഒരു ജനാധിപത്യ സമൂഹത്തിനു അത് ഭൂഷണമാണോ എന്നതും
പരിശോധിക്കപ്പെടേണ്ടതല്ലേ?
പരിശോധനാർഹമായി
ഇനിയും ചില കാര്യങ്ങൾ കൂടി ഒരുപക്ഷേ ബാക്കിയുണ്ടാവും. വിവരാവകാശനിയമം
വെച്ചോ നിയമസഭയിലെ ചോദ്യോത്തരം വെച്ചോ ഇതിലെ പല ചോദ്യങ്ങൾക്കും ഉത്തരം
ലഭ്യമായിക്കൊള്ളണമെന്നില്ല. എന്നാലും ഈ വശങ്ങൾ കൂടി പരിഗണിക്കാതെയുള്ള ഏത്
പഠനവും കുരുടൻ ആനയെ കണ്ടതുപോലെയുള്ള വികലവീക്ഷണമായിരിക്കും എന്നുറപ്പ്.
ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം ആഴത്തിലുള്ള ഒരു പഠനത്തിനു എത്രത്തോളം സമയം
നീക്കിവെക്കാൻ കഴിയുമെന്ന് വ്യക്തിപരമായി ഉറപ്പുനൽകാൻ ഇപ്പോൾ
കഴിയില്ലെങ്കിലും ആരെങ്കിലും സീരിയസായി ഈ വിഷയം പഠിക്കാൻ തയ്യാറായി
വരികയാണെങ്കിൽ കഴിയാവുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.
==============================
ആദ്യം
സൂചിപ്പിച്ച പോലെ കുത്തിയ കൊതുകിനെ മാത്രമല്ല, അതിനിടവരുത്തിയ കാരണങ്ങളും
പരിശോധിക്കപ്പെടണം. ഏതെങ്കിലുമൊരു ആശയത്തിന്റെ പേരിലുള്ള
രക്തസാക്ഷിത്ത്വങ്ങളേക്കാളുപരി ചിലപ്പോഴെങ്കിലും കുടിപ്പകയുടെ രൂപത്തിലുള്ള
കണക്കുതീർക്കലുകളും രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കിൽ
എഴുതിച്ചേർക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കുത്തിയ കൊതുകിന്റെ മാത്രമല്ല,
കുത്ത് കിട്ടിയ ക്രൂരമനുഷ്യരുടെ ക്രിമിനൽ ഹിസ്റ്ററി വസ്തുനിഷ്ഠമായി
പരിശോധിക്കപ്പെടേണ്ടതാണു.
തെരുനായ്ക്കൊല പോലെ പേനായ് കൊലപാതക മുന്നൊരുക്കങ്ങൾക്കിടയിൽ അബദ്ധത്തിൽ കടി പറ്റി മരിച്ചവരുടെ കണക്ക് പ്രത്യേകം നോക്കണം.
ഭയങ്കര
വാദങ്ങളായിപ്പോയി. സാർ സാഹിത്യത്തിലെങ്ങാനും വരാൻ ഉദ്ദേശിക്കുന്നുണ്ടോ?
ചെയ്യരുത് സാർ. കൊറച്ച് പാവങ്ങളു കഞ്ഞി കുടിച്ച് പോകുന്നുണ്ട്. ഈ അപാരഭാവന,
ക്രാഫ്റ്റ്, നുണയെ പെരും സത്യമാക്കാനുള്ള അതിഗംഭീര കഴിവ്, സൂഷ്മമായ
കുടിലതകളെ പൂവിലൊളിപ്പിച്ച് പുഞ്ചിരിക്കുന്ന കപടദാർശനികത. ദയവ് ചെയ്ത്
കഥയെഴുതരുത് VT Balram
=====================
രണ്ടര
കൊല്ലത്തെ യുഡിഎഫ് ഭരണത്തിൽ കൊല്ലപ്പെട്ട സിപിഎംക്കാരെ കുറിച്ചും
കൊലയാളികൾ ഏതെല്ലാം പാർട്ടികളിൽ നിന്നും ആയിരുന്നു എന്നും വിടി ബൽറാം
അറ്റൻഡ് ചെയ്യുന്ന നിയമസഭയിൽ അയാളുടെ പാർട്ടിയുടെ ആഭ്യന്തര മന്ത്രിയും
അന്നത്തെ കെപിസിസി പ്രസിഡന്റും ആയ രേമേഷ് ചെന്നിത്തല തന്നെ ഒരു ഡാറ്റ സെറ്റ് ഫെബ്രുവരി 2014ഇൽ നിയമസഭയിൽ തന്നിട്ടുണ്ടല്ലോ.
"യുഡിഎഫ്
അധികാരത്തിൽ വന്ന ശേഷം എട്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്
എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രേഖാമൂലം നിയമസഭയെ
അറിയിപ്പിച്ചു. രണ്ടര വർഷത്തെ കണക്കാണ് ഇത്. ഇതിൽ രണ്ടു പേരെ വധിച്ചത്
കൊണ്ഗ്രെസ്സ്കാരാണ്. ഈ കേസുകളിൽ 9 കൊണ്ഗ്രെസ്സുക്കാർ പ്രതികൾ ആണ്. അഞ്ച്
സിപിഎം പ്രവർത്തകരെ വധിച്ച കേസുകളിൽ 55 ആർഎസ്എസ് പ്രവർത്തകരും രണ്ടു സിപിഎം
പ്രവർത്തകരെ വധിച്ച കേസുകളിൽ 13 മുസ്ലിം ലീഗ് പ്രവർത്തകരും പ്രതികൾ ആണ്
എന്നാണ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണനോട് നിയമസഭയിൽ മറുപടി പറഞ്ഞത്."
ഇതൊക്കെ
നിയമസഭയിൽ കേട്ടിരുന്ന് ഒന്നര കൊല്ലം കഴിഞ്ഞ് സിപിഎം ആണ് അക്രമ പാര്‍ട്ടി
എന്ന എഫ്ബിയിൽ വാരി വിതറി അതൊക്കെ ചോദ്യം ചെയ്യപ്പെടുമ്പോൾ ഡാറ്റ
ചോദിക്കുന്ന ഒരാളെ എന്താണ് വിളിക്കേണ്ടത്?
സിപിഎം
പ്രവർത്തകരെ കൊന്ന കൊണ്ഗ്രെസ്സുക്കാരെ കുറിച്ച് കെപിസിസി പ്രസിഡന്റ്
നിയമസഭയിൽ പറഞ്ഞപ്പോൾ അതൊക്കെ കേട്ടിരുന്ന ആൾ അതിനെക്കുറിച്ച്
അന്വേഷിച്ചോ, അവർക്കെതിരെ എന്തെങ്കിലും നടപടി കൊണ്ഗ്രെസ്സ് പാർട്ടി എടുത്തോ
എന്നൊന്നും ട്രോൾ പോസ്റ്റുകൾ അടിച്ചിറക്കുന്ന ട്രോളിനോട് പിന്നെ
ചോദിച്ചിട്ട് കാര്യമില്ലല്ലോ.
================
ബല്‍റാം VT Balram
ഓരോ പോയന്റിനായി മറുപടിയെഴുതാന്‍ ശ്രമിക്കാം.
താങ്കള്‍ പറയുന്നു.
***"എന്നാൽ
ദീപക്ക് മുന്നോട്ടുവെക്കുന്ന ടേംസ് ഓഫ് റഫറൻസിൽ അൽപം ഭേദഗതികൾ
വേണമെന്നാണു എനിക്ക് തോന്നുന്നത്. രോഗലക്ഷണം മാത്രമായ കൊലപാതകങ്ങൾ മാത്രം
വെച്ചുകൊണ്ടുള്ള ഒരു ചർച്ചയേക്കാൾ യഥാർത്ഥ രോഗകാരണമായ രാഷ്ട്രീയ
അസഹിഷ്ണുതയേക്കുറിച്ചുള്ള ചർച്ചകളായിരിക്കും കൂടുതൽ അനുയോജ്യം."***
ഇവിടെ
താങ്കള്‍ - ബോധപൂര്‍വ്വമാണെന്ന് ഈ ഘട്ടത്തില്‍ ഞാന്‍ ആരോപിക്കുന്നില്ല -
ഡേയ്റ്റാ ഗാതറിങ്ങിന്റെ അടിസ്ഥാനപാഠം തെറ്റിക്കുന്നു എന്ന്
പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആദ്യം വേണ്ടത് റോ ഡേയ്റ്റയാണ്. താങ്കള്‍
തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ചക്കുവച്ച കൊലപാതകരാഷ്ട്രീയം
എന്ന വിഷയത്തിന്റെ അടിസ്ഥാനയൂണിറ്റ് കൊലപാതകമാണ്. അതിലേക്ക് വേണ്ട
അടിസ്ഥാനവിവരം അവയുടെ എണ്ണവും. അതില്‍ ചര്‍ച്ച നിര്‍ത്തണമെന്ന് ഒരിക്കലും
ആവശ്യപ്പെടുന്നില്ല, പക്ഷേ തുടങ്ങേണ്ടത് അവിടെത്തന്നെയാണ് എന്നത് താങ്കളും
സമ്മതിക്കുമെന്ന് ഞാന്‍ ന്യായമായും കരുതുന്നു.
ഇനി
താങ്കള്‍ മുന്നോട്ടുവക്കുന്ന യുക്തിയിലേക്ക് വന്നാല്‍ത്തന്നെ, സഹിഷ്ണുത
കുറവുള്ളവര്‍ കുറവ് കൊലപാതകങ്ങള്‍ നടത്തുകയും സഹിഷ്ണുത കൂടുതലുള്ളവര്‍
കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് സാമാന്യമോ ഉന്നതമോ ആയ
ഒരു യുക്തിക്കും നിരക്കാത്തതാണ്. രാഷ്ട്രീയമായ അസഹിഷ്ണുത കൂടുതലുള്ളവര്‍
തന്നെയായിരിക്കും രാഷ്ട്രീയകൊലപാതകങ്ങളും കൂടുതല്‍ നടത്തിയിരിക്കുക
എന്നതില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. കൊലപാതകങ്ങളുടെ എണ്ണം തന്നെയാണ്
അസഹിഷ്ണുതയുടെ അളവുകോലും.
------------------------------------------------------------
***"1)
ഏതോ പഴയ കാലത്തെ കൊലപാതകങ്ങൾ ഇപ്പോഴത്തെ അറുംകൊലകൾക്ക് ന്യായീകരണമായി
അവതരിപ്പിക്കുന്നത് ഒരുതരം ഗോത്രനീതിയാണു. അതുകൊണ്ടുതന്നെ ദീപക്ക്
മുന്നോട്ടുവെക്കുന്ന 1947 മുതൽ എന്ന കാലയളവ് വളരെ കൂടുതലാണു. അതിൽ
കടുമ്പിടുത്തമില്ലെന്ന് അദ്ദേഹം തന്നെ അംഗീകരിക്കുന്നതിനാൽ കുറേക്കൂടി
സമീപകാലത്തുള്ള കാര്യങ്ങളിലൂന്നിയുള്ള ചർച്ചകളായിരിക്കും
ഉചിതമായിട്ടുള്ളത്.
നമ്മുടെ
രാഷ്ട്രീയത്തിൽ ഗുണാത്മകവും ഋണാത്മകവുമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം
വഹിച്ചത് 1990കളിലാണു. സാമ്പത്തിക പരിഷ്ക്കരണം, മണ്ഡൽ രാഷ്ട്രീയം,
ഹിന്ദുത്വ രാഷ്ട്രീയം, ബാബറി മസ്ജിദ് തകർച്ച, പഞ്ചായത്തീരാജ്,
ജനകീയാസൂത്രണം, മൊബെയിൽ ഫോണും ഇന്റർന്നെറ്റും സാറ്റലൈറ്റ്
ടെലിവിഷനുമടക്കമുള്ള സാങ്കേതിക വിദ്യകളുടെ കടന്നുവരവ്, വർദ്ധിച്ച
മാധ്യമസാന്ദ്രത എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ സ്വാഭാവികമായി നമ്മുടെ
രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിലും പ്രവർത്തനരീതിയിലും അതിന്റേതായ സ്വാധീനം
ചെലുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്കനുസരിച്ച് പഴയകാല ശൈലികൾ കൈവെടിയാനും
പുതിയ കാലത്തിനനുസരിച്ച പ്രവർത്തന രീതികൾ സ്വീകരിക്കാനും നമ്മുടെ
രാഷ്ട്രീയ പാർട്ടികൾക്ക് എത്രത്തോളം കഴിയുന്നുണ്ടെന്നതായിരിക്കണമല്ലോ
നമ്മുടെ പഠനത്തിന്റെ പ്രധാന ഊന്നൽ. അതുകൊണ്ടുതന്നെ 1990 മുതൽ 2015 വരെയുള്ള
സാമാന്യം ദീർഗ്ഘമായ 25 വർഷക്കാലത്തെ കാര്യങ്ങൾ
പഠനവിധേയമാക്കുന്നതായിരിക്കും ശരിയായ ഉൾക്കാഴ്ചകളിലേക്ക് നമ്മെ
നയിക്കുക."***
കൊലപാതകങ്ങള്‍
ബിഗ് ബാംഗുകളല്ല. ഓരോ കൊലപാതകത്തിനും അതിനുമുമ്പുള്ള കാലവും
രാഷ്ട്രീയസാഹചര്യങ്ങളുമായ അഭേദ്യമായ ബന്ധമുണ്ട്. അതില്‍ നിശ്ചയമായും ഒരു
ഗോത്രപരതയുമുണ്ട്. 1947 എന്നും അടിയന്തിരാവസ്ഥ എന്നും രണ്ട് കാലഗണനകള്‍
എടുത്തത് തീര്‍ത്തും ആര്‍ബിട്രറി വാല്യൂകള്‍ ആയല്ല. രാഷ്ട്രീയചരിത്രത്തിലെ
രണ്ട് പ്രമുഖ കാലഗണനകള്‍ എന്ന നിലക്കാണ്. പോസ്റ്റ് ഗ്ലോബലൈസേഷന് പിരിയഡായ
90നുശേഷം എന്ന് പറയുന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് ഞാന്‍
കരുതുന്നില്ല, കൊലപാതകരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളമെങ്കിലും. 25 വര്‍ഷം
തുലോം തുച്ഛമാണ്, വേണ്ടപ്പെട്ടവരുടെ രാഷ്ട്രീയകൊലപാതകം ഓര്‍മ്മയില്‍നിന്ന്
കളയാന്‍. എന്നുവച്ച് കാലഗണനകള്‍ പരിഗണിക്കേണ്ടെന്നല്ല, ഡേയ്റ്റ കളക്റ്റ്
ചെയ്യുമ്പോള്‍ മാനദണ്ഡങ്ങള്‍ വക്കുന്നത് പൊതുവെ അനാലിസിസിനെ മാനിപ്പുലേറ്റ്
ചെയ്യാനാണ്. താങ്കള്‍ അതല്ല ഉദ്ദേശിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്ക്
വ്യക്തിപരമായി താല്പര്യം. ആദ്യം ഡേയ്റ്റ വരട്ടെ, കാര്യകാരണങ്ങള്‍ നമുക്ക്
അനാലിസിസിന്റെ സ്റ്റേയ്ജില്‍ അതാത് സ്ലോട്ടുകളിലേക്ക് പ്ലേയ്സ് ചെയ്യാം. 47
മുതലുള്ള ഡേയ്റ്റ തന്നെയാണ് വേണ്ടത് എന്നുതന്നെയാണ് ഞാന്‍ ഇപ്പോഴും
കരുതുന്നത്, വേണമെങ്കില്‍ അതിലും പിന്നിലേക്ക് പോകാവുന്നതുമാണ്. പക്ഷേ അത്
ബ്രിട്ടീഷ് പൊലീസാണ്. അതുകൊണ്ട് 47 ഒരു സെന്സിബിള് കാലഗണനയാണെന്ന്
കരുതാവുന്നതാണ്.
------------------------------------------------
***"2)
ആദ്യം സൂചിപ്പിച്ച പോലെ കൊലപാതകങ്ങൾ മാത്രമല്ല, അതിനിടവരുത്തിയ കാരണങ്ങളും
പരിശോധിക്കപ്പെടണം. ഏതെങ്കിലുമൊരു ആശയത്തിന്റെ പേരിലുള്ള
രക്തസാക്ഷിത്ത്വങ്ങളേക്കാളുപരി ചിലപ്പോഴെങ്കിലും കുടിപ്പകയുടെ രൂപത്തിലുള്ള
കണക്കുതീർക്കലുകളും രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കിൽ
എഴുതിച്ചേർക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കൊന്നവരുടെ മാത്രമല്ല,
മരിച്ചവരുടേയും ക്രിമിനൽ ഹിസ്റ്ററി വസ്തുനിഷ്ഠമായി
പരിശോധിക്കപ്പെടേണ്ടതാണു."***
തീര്‍ച്ചയായും
ആവാം. പക്ഷേ പോറ്റിപ്പോലീസിന്റെ റേക്കോര്ഡിലാണ് പുലയപ്രതിയുടെ ഹിസ്റ്ററി
എന്നതുകൂടി പരിഗണിച്ചുകൊണ്ട്. കൊലപാതകികളുടെയും കൊല്ലപ്പെട്ടവരുടെയും
സാമൂഹ്യമായ പശ്ചാത്തലവും പ്രതിച്ഛായയും പരിഗണിക്കണം.പത്തുകൊല്ലം തൃശ്ശൂര്‍
കെ എസ് ആര് ടി സി സ്റ്റാന്‍ഡില്‍ പോക്കറ്റടി നടത്തിയെന്നും പലതവണ
സ്ത്രീകളെ (അയാള്‍ പറയുന്നു "പോക്കുകേസുകളെ"യാണെന്ന്!) റേയ്പ്
ചെയ്തുവെന്നും ഒരിക്കല്‍പ്പോലും പിടിക്കപ്പെട്ടില്ലെന്നും അവകാശപ്പെടുന്ന
ഒരാളെ കണ്ടുമുട്ടിയിട്ടുണ്ട്. അയാളേക്കാളും കൂടുതല്‍ റേക്കോര്ഡെഡ്
ക്രിമിനല്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍
താങ്കളുടെ പേരില്‍ കാണും. ക്രിമിനല്‍ റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍
നോക്കിയാല്‍ താങ്കള്‍ ക്രിമിനലും അയാള്‍ തീര്‍ത്തും നിരപരാധിയാണെന്നും
വരും. അങ്ങനെയല്ലല്ലോ വസ്തുത. അതുകൊണ്ട് ഈ ഔദ്യോഗികമായ ക്രിമിനല്‍
റെക്കോര്ഡെന്നൊക്കെപ്പറയുന്നത് രാഷ്ട്രീയമായി വലിയ പ്രസക്തിയൊന്നും
ഇല്ലാത്ത ഒന്നാണ്.ഏതിനും ഡേയ്റ്റ വരട്ടെ ആദ്യം.(രസകരമായ ഒരു കാര്യം
"മരിച്ചവരുടേയും ക്രിമിനൽ ഹിസ്റ്ററി വസ്തുനിഷ്ഠമായി
പരിശോധിക്കപ്പെടേണ്ടതാണു" എന്ന് പറയുന്നതോടുകൂടി ചിലരൊക്കെ മരണം
അര്ഹിച്ചിരുന്നവരാണെന്ന് താങ്കള്‍ ഫലത്തില്‍ സമ്മതിക്കുന്നുണ്ട്. താങ്കള്‍
വിഷയത്തിന്റെ രാഷ്ട്രീയത്തിലേക്ക് അടുക്കുകയാണ് എന്ന് പറയുന്നതില്‍
സന്തോഷമുണ്ട്.)
------------------------------------------
***"3)
കൊലപാതകങ്ങളോടൊപ്പം മറ്റ് ഗുരുതരമായ അക്രമങ്ങളും കൂടി
പരിശോധിക്കേണ്ടതുണ്ട്. ഭാഗ്യം കൊണ്ട് മാത്രം മരണത്തിൽ നിന്ന് രക്ഷപ്പെട്ട
നിരവധി പേർ അക്രമരാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്."***
തീര്‍ച്ചയായും.
സൈമണ്‍ ബ്രിട്ടോയെപ്പോലുള്ളവര്. അത് അടുത്ത ഘട്ടമാണ്. ആദ്യം
കൊലപാതകങ്ങളുടെ അനാലിസിസ് കഴിഞ്ഞിട്ട് മതിയാവുമെന്ന് തോന്നുന്നു.
---------------------------------------------------------
***"4)
ബോബ് നിർമ്മാണം പോലെ കൊലപാതക രാഷ്ട്രീയത്തിനുള്ള മുന്നൊരുക്കങ്ങൾക്കിടയിൽ
അബദ്ധത്തിൽ അപകടം പറ്റി മരിച്ചവരുടെ കണക്ക് പ്രത്യേകം നോക്കണം."***
തീര്‍ച്ചയായും.
---------------------------------------------------------------
***"5)
ആൾക്കൂട്ടത്തിനിടയിൽ വെച്ചുണ്ടാകുന്ന തർക്കത്തിനിടയിൽ അബദ്ധത്തിൽ
സംഭവിച്ചുപോകുന്ന അക്രമങ്ങളും മരണങ്ങളും ആസൂത്രിതമായി ഇരുളിന്റെ മറവിൽ സംഘം
ചേർന്ന് വെട്ടിവീഴ്ത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തുന്നതും
വ്യത്യസ്തമായിത്തന്നെ പരിശോധിക്കപ്പെടണം."***
ഡേയ്റ്റ
കൈവശമുണ്ടെങ്കില്‍ എല്ലാത്തരം സംഭവങ്ങളേയും ഓരോന്നായി സാമൂഹ്യമായ
ഓഡിറ്റിങ്ങിന് വിധേയമാക്കാവുന്നതാണ്. പൊലീസും കോടതിയും പറയുന്നതിലും
കൂടുതല്‍ തെളിവുകളും അനെക്ഡോട്ടുകളും സോഷ്യല്‍ മീഡിയയില്‍ കിട്ടും.
മുന്‍വിധിയല്ലാതെ എല്ലാ ഘടകങ്ങളേയും പരിഗണിക്കാവുന്നതാണ്.
***"6) ഒരു വീട്ടിൽപ്പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവർ
സ്വാഭാവികമായ കേരളത്തിൽ എന്തുകൊണ്ടാണു ആയിരക്കണക്കിനു വിദ്യാർത്ഥികൾ
പഠിക്കുന്ന ചില ക്യാമ്പസുകളിൽ ചില സംഘടനകൾ മാത്രം എതിരില്ലാതെ
തെരഞ്ഞെടുക്കപ്പെടുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ?
അത്തരത്തിലുള്ള പാർട്ടി കോളേജുകൾ എവിടെയൊക്കെ, എത്രയെണ്ണം വീതം, ഏതൊക്കെ
പാർട്ടികൾ കുത്തകയായി കൈവശം വെച്ചിരിക്കുന്നു എന്ന് പരിശോധിക്കപ്പെടണം."***
തീര്‍ച്ചയായും.
അത്തരം പാര്‍ട്ടി കോളേജുകളില്‍പ്പോലും എന്തുകൊണ്ട് ഒറ്റ കെ എസ് യു
പ്രവര്ത്തകന് പോലും ഇന്നേവരെ കൊല്ലപ്പെട്ടിട്ടില്ലെന്നതും
പരിശോധിക്കാവുന്നതാണ്. കെ എസ് യു പ്രവര്‍ത്തകര്‍ എങ്ങനെ കൊലപാതകം
നടത്തുന്നുവെന്നതും.
-------------------------------------------------------------------------
***"7)
പൊതുവിൽ കേരളത്തിൽ യു ഡി എഫിനു 40-45%, എൽ ഡി എഫിനു 40-45%, ബി ജെ പിക്ക്
10-15% എന്നമട്ടിൽ ഏതാണ്ട് വോട്ട് ഷെയറുള്ള കേരളത്തിൽ എന്തുകൊണ്ട് ചില
പാർട്ടികൾക്ക് ചില പ്രദേശങ്ങളിൽ 90ഉം 95%വുമൊക്കെ വോട്ട് നേടാൻ
കഴിയുന്നു? അങ്ങനെ എല്ലാം തികഞ്ഞ മാവേലിനാടുകളാക്കി ആ പ്രദേശങ്ങളെ മാറ്റാൻ
പ്രസ്തുത പാർട്ടികൾക്ക് കഴിഞ്ഞതിനാലുള്ള സ്വാഭാവിക ജനകീയാംഗീകാരമാണോ അതോ
മറ്റുള്ള പാർട്ടിക്കാരെ പ്രവർത്തിക്കാനോ തെരഞ്ഞെടുപ്പ് സമയത്ത്
ബൂത്തിലിരിക്കാനോ സമ്മതിക്കാതെ കള്ളവോട്ട് ചെയ്യുന്നതിനാലാണോ? ഇങ്ങനെ ഓരോ
പാർട്ടിയും കുത്തകയാക്കി വെച്ചിരിക്കുന്ന പാർട്ടി ഗ്രാമങ്ങൾ എത്രയെണ്ണം
വീതമുണ്ട്?"***
മറ്റ്
വിദ്യാര്‍ത്ഥിസംഘടനകളെ ഫലത്തില്‍ പ്രവര്‍ത്തിക്കാനനുവദിക്കാത്ത കോളേജുകള്‍
ഉണ്ട്. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പ്രതിസ്ഥാനത്തല്ലാതെ വേറൊരിടത്തും
പേര് കേള്‍ക്കാത്ത വിദ്യാര്ത്ഥിസംഘടനകളുമുണ്ട്. ഏതായിരിക്കും ഭേദം
എന്നറിയില്ല.
ചില
പാര്‍ട്ടികള്‍ക്ക് ബൂത്തിലിരിക്കാന്‍ പോലും ആളില്ലാത്ത പോളിങ്ങ്
സ്റ്റേഷനുകളുണ്ട്. എന്ത് ചെയ്യാനാണ്? യു ഡി എഫ് ഭരിക്കുമ്പോള്‍ യു ഡി
എഫിന്റെ പോളിങ്ങ് ഏജന്റ് ബൂത്തിലില്ലെങ്കില് ഒന്നുകില്‍ ഇരിക്കാന്‍
ആളില്ല, അല്ലെങ്കില്‍ ആഭ്യന്തരവകുപ്പ് എന്ന സംഗതികൊണ്ട് പ്രത്യേകിച്ച്
പ്രയോജനമൊന്നുമില്ല.
**"8) ഞാൻ മറ്റ് പലയിടത്തും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചപോലെ
കൊലപാതകങ്ങളോടുള്ള വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ സമീപനമല്ലേ
യഥാർത്ഥത്തിൽ താരതമ്യത്തിനു വിധേയമാക്കേണ്ടത്? കൊലപാതകങ്ങളെ പബ്ലിക്
സ്പേസിൽ ന്യായീകരിക്കുക, ക്രിമിനലുകളെ ഒളിപ്പിക്കുക,
അവർക്ക് വേണ്ടി ഫണ്ട് പിരിച്ച് ധനസഹായവും നിയമസഹായവും നൽകുക, ജയിലിൽ
പോകുമ്പോഴും ജാമ്യം കിട്ടുമ്പോഴുമൊക്കെ അവർക്ക് വീരോചിതമായ സ്വീകരണങ്ങൾ
നൽകുക, കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷിച്ചതിനുശേഷവും അവരെ
തള്ളിപ്പറയാതിരിക്കുക, ഉന്നതനേതാക്കൾ തന്നെ ജയിലിൽപ്പോയി അവരുടെ
ക്ഷേമമന്വേഷിക്കുക തുടങ്ങി അക്രമ/കൊലപാതക രാഷ്ട്രീയത്തെ പരസ്യമായി
പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ വ്യത്യസ്ത പാർട്ടികൾ ഓരോ സാഹചര്യത്തിലും
സ്വീകരിച്ച സമീപനങ്ങൾ നിയമവാഴ്ചയിലധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹത്തിനു
അത് ഭൂഷണമാണോ എന്നതും പരിശോധിക്കപ്പെടേണ്ടതല്ലേ?"***
സി
പി എമ്മിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് ഊഹിക്കുന്നു. ഭൂഷണമല്ല എന്നതില്‍
ഒരു സംശയവുമില്ല, ഇല്ലെന്ന് മാത്രമല്ല അത് പൊതുസമൂഹത്തിന് തെറ്റായ ഒരു
സന്ദേശം കൊടുക്കുന്നതുമാണ്. ഈ വസ്തുത അറിയാത്തവരല്ല സി പി എം നേതൃത്വം.
ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാക്കുന്ന ഇമേജ് നഷ്ടവും എതിരാളികള്‍ അത്
ഉപയോഗിക്കുന്ന വിധവും അറിയാതിരിക്കാന്‍ മാത്രം naive അയിരിക്കില്ല നാമ്പതും
എഴുപതും ഒക്കെ വര്‍ഷങ്ങള്‍ സജീവജനാധിപത്യരാഷ്ട്രീയത്തില് നേതാക്കളായും
ജനപ്രതിനിധികളായും നിലനിന്നവര്‍. എന്നിട്ടും ഇതെന്തുകൊണ്ട് സംഭവിക്കുന്നു?
ബല്‍റാമിനോ
എനിക്കോ നേരിടേണ്ടതില്ലാത്ത ഒരു പ്രശ്നം ഒരു പാര്‍ട്ടിയെന്ന നിലയില്‍ സി
പി എമ്മിന് നേരിടേണ്ടതുണ്ട്. സി പി എം എന്ന പാര്‍ട്ടിക്ക് വ്യക്തമായ ഒരു
ഗോത്രപരതയുണ്ട്, പ്രത്യേകിച്ച് വടക്കന്‍ മലബാറില്‍. അത് സി പി എമ്മിന്
മാത്രമല്ല, അവിടത്തെ കോണ്‍ഗ്രസ്സിനും ഒട്ടും കുറയാത്ത തോതിലുണ്ട്.
(ഉദാഹരണമായി ഉമ്മന്‍ചാണ്ടി ഒരിക്കലും ജയിലില്‍പ്പോയി ഒരു ക്രിമിനല്‍
കേസില്‍ പ്രതിയായയാളെ കാണില്ല, പക്ഷേ പുല്ലുപോലെ ആളെ പുറത്തെത്തിക്കും.,
പഷേ സുധാകരന് ചെയ്യും. അതാണ് സുധാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും
അനുയായികളുടെ എക്പെറ്റേഷനിലുള്ള വ്യത്യാസം) ക്ലോസ്ഡ് ക്രൌഡ് (Closed crowd)
എന്ന് Elias Canetti (Crowd and Power എന്ന പ്രസിദ്ധമായ പുസ്തകം) പറയുന്ന
വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ് പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ,
പ്രത്യേകിച്ച് വടക്കന്‍ മലബാരിലെ മലബാറിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ
സ്ട്രക്ചര്‍. ക്ലോസ്ഡ് ക്രൌഡിന് അതിനുപുറത്തെ എന്തിനോടുമുള്ല
പ്രതിപത്തിയേക്കാള്‍ പ്രധാനമാണ് അതിനകത്തുള്ളതിനോടുള്ള പ്രതിപത്തി.
എന്തുതന്നെ തകര്‍ന്നാലും അതിന് അതിന്റെയകത്തെ ഒരു എലമെന്റിന്റെ കൂടെ നിന്നേ
പറ്റൂ, അതും പരസ്യമായി. ഇല്ലെങ്കില്‍ ആ ക്ലോസ്ഡ് ക്രൗഡിന്റെ സ്ട്രക്ചര്‍
തകര്‍ന്നുപോകും.
എന്നാല്‍
Canettiയുടെ ഡെഫനിഷന്‍ വച്ചുനോക്കിയാല്‍ മിക്കവാറും ഒരു ഓപന്‍ ക്രൗഡ്
എന്ന് വിളിക്കാവുന്ന, അനന്തമായി വളരുകയും വളര്‍ച്ച നില്ക്കുന്ന
നിമിഷത്തില്‍ ഒറ്റയടിക്ക് പിരിഞ്ഞുപോകുകയും ചെയ്യുന്ന ആള്‍ക്കൂട്ടമാണ്
കോണ്‍ഗ്രസ് പാര്‍ടി. അതുകൊണ്ട് അതിന്റെ, ഓപണ്‍ ക്രൗഡിന്റെ, വയലന്‍സിന്
കുറവൊന്നും സംഭവിക്കുന്നില്ല. പക്ഷേ ഓപണ്‍ ക്രൗഡിന്റെ ക്രൈമുകള്‍ക്ക്
എക്കൗണ്ടബിലിറ്റിയില്ല. ഒരു സാമൂഹ്യവിരുദ്ധത സി പി എമ്മിന്റെ
ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സി പി എമ്മിനെ, അതിലെ
വ്യക്തികളെ, കൃത്യമായി വിരല്‍ ചൂണ്ടാം. എന്നാല്‍ അത്തരമൊരു ബാദ്ധ്യത
കോണ്‍ഗ്രസ്സിനില്ല. കാരണം അത് നിക്ഷിപ്തതാല്പര്യങ്ങളുടെ ഒരു ഓപണ്‍ ക്രൗഡ്
ആണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊലകള്‍ നടത്തിയ
വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതാവായി വളര്‍ന്നുവന്ന്, ഏറ്റവും കൂടുതല്‍
കൊലകള്‍ നടത്തിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമായും ആ പാര്‍ടിയുടെ
ഇലക്ടറേയ്റ്റിന്റെ വോട്ടുനേടി ജനപ്രതിനിധിയായും നിന്നുകൊണ്ട്, ബല്‍റാമിന്
കൊലപാതകരാഷ്ട്രീയത്തിനെതിരെ സംസാരിക്കാന്‍ കഴിയുന്നത്. എന്നിട്ടും കാര്യമായ
ചോദ്യങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടിവരാത്തത്, എപൊളിറ്റിക്കല്
ഇലക്ടറേയ്റ്റില്നിന്ന് വോട്ടും കയ്യടിയും കിട്ടിക്കൊണ്ടിരിക്കുന്നത്.
ക്ലോസ്ഡ്
ക്രൗഡിനെ അതിനുപുറത്തെ ബഹുഭൂരിപക്ഷം വരുന്ന ഓപണ്‍ ക്രൗഡിന് ഭയമാണ്. ആ
ഭയമാണ് നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ സി പി എം
തോറ്റുകാണണമെന്ന്, വലതുപക്ഷത്തിന്റെ എല്ലാ അധാര്മ്മികതകളുടെയും പ്രാഥമിക
ഇരകളായിരുന്നിട്ടുകൂടി, പൊതുജനം ആഗ്രഹിക്കുന്നത്. ഒരു
നിവൃത്തിയുമില്ലാത്തപ്പോഴാണ് ഈ ഓപണ്‍ ക്രൗഡ് ഇടതുപക്ഷത്തിന്
വോട്ടുചെയ്യുന്നത്. താരതമ്യത്തില്‍ രാഷ്ട്രീയവും ധാര്‍മ്മികവുമായി എത്രയോ
മെച്ചെപ്പെട്ടിരുന്നിട്ടും പലപ്പോഴും ഇടതുപക്ഷം തോല്‍ക്കുന്നത്.
വിഷയത്തിലേക്ക്
കൂടുതല്‍ അടുത്തുവന്നാല്‍, കോണ്‍ഗ്രസ്സിന്റെ സമീപനം തങ്ങള്‍ക്കിടയിലെ
കൊലപാതകരാഷ്ട്രീയത്തിന്റെ വക്താക്കളെയും പ്രതികളെയും
സംരക്ഷിക്കുന്നതുതന്നെയാണ്. പരസ്യമായി ചെയ്യുന്നില്ല എന്നത് അവരുടെ
പ്രിവിലേജാണ്. അണികളുടെ വൈകാരികാടിമയല്ല കോണ്‍ഗ്രസ് എന്ന പാര്‍ട്ടി, അത്
നേതാക്കളുടെ, ഹൈറാര്‍ക്കിയുടെ, അധാര്‍മ്മികതയുടെ -
ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ ഓപണ്‍ ക്രൗഡിന്റെ- പാര്‍ട്ടിയാണ്. അതിന്റെ അനേകം
സൗകര്യങ്ങളിലൊന്നാണ് തങ്ങള്‍ക്കുവേണ്ടി കൊലനടത്തുന്നവരെ പരസ്യമായി
സപ്പോര്‍ട് ചെയ്യേണ്ടതില്ല എന്നത്. അതിനെ ഗ്ലോറിഫൈ ചെയ്യാനൊന്നുമില്ല.
============
ചില ക്യാമ്പസുകളിൽ ചില സംഘടനകൾ മാത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ?
-------------------------------------
അപ്പോൾ ബലറാമിനു കെ.എസ്.യുവിന്റെ ചരിത്രം പോലും അറിയില്ലെന്നാണൊ മനസ്സിലാക്കേണ്ടത്?
മഹാരാജാസിലും,
തിരുവനന്തപുരത്തെ ആ എസ്.എഫ്.ഐ കേന്ദ്രത്തിലും ഒന്നും കെ.എസ്.യുക്കാർ
അല്ലാത്തവർക്ക് കാലുകുത്തുവാ കഴിയാത്ത ഒരു കാലത്താണ് അവിടെ ഒക്കെ എസ്.എഫ്.ഐ
വളർന്നതും കെ.എസ്.യു കൊണ്ടുനടന്ന രാഷ്ട്രീയമാണ് ആ സംഘടനയെ കാമ്പസിൽ
നിന്നും പടിയടച്ച് പിണ്ഡവംവച്ചതുമെന്നതൊക്കെ സ്വന്തം പ്രസ്ഥാനത്തിന്റെ
ചരിത്രത്തിൽ വിശദമായി മനോരമയിലൂടെ തന്നെ വന്നതാണല്ലൊ.
============
തന്നെയുമല്ല
റെജീ, അത്തരത്തിലെ ആദ്യ ക്യാമ്പസ് ഏതാണെന്നു് ബലറാമിനു് അറിയാമോ
എന്നറിയില്ല. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തുള്ള ലത്തീൻ കത്തോലിക്ക
മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തുമ്പ സെയിന്റ് സേവിയേഴ്സ്
കോളജായിരുന്നു, അതു്. അവിടെ അപ്രമാദിത്വമുള്ള
വിദ്യാർത്ഥിസംഘടന കെഎസ്യുവും. (ഇവിടെ ആ സ്ഥിതി വീണ്ടും
മാറിയിട്ടുണ്ടെന്നാണു് അറിവു്) രണ്ടാമത്തേതു് ധനുവച്ചപുരം എൻഎസ്എസ് ഹിന്ദു
കോളജ്. അവിടെ അപ്രമാദിത്വമുള്ള സംഘടന എബിവിപി. അതിനൊക്കെ ശേഷമാണു്
യൂണിവേഴ്സിറ്റി കോളജും ആർട്സ് കോളജുമൊക്കെ എസ്എഫ്ഐ കോട്ടയാകുന്നതു്.
==================
വിദ്യാർഥി
രാഷ്ട്രീയം അക്രമാസക്തമാക്കുന്നതിൽ കെ.എസ്.യുവിന്റെപങ്ക് വലുതാണ്. അത്
കോഗ്രസ്സിന്റെ ഉന്നതനേതാക്കളയാ ആന്റണിയുടെയും, ഉമ്മൻ ചാണ്ടിയുടെയും വയലാർ
രവിയുടെയുമൊക്കെ നേതൃത്വത്തിൽ ആണു നടന്നത് എന്നും പുറത്തുവരും
എന്നുഭയന്നാണൊ ഈ 1947-57 കാലഘട്ടത്തെ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്നത്?
പൊതുമുതൽ
നശിപ്പിക്കുന്നതിനും ബസിനു കല്ലെറിയുന്നതിനുമൊക്കെ വിദ്യാർഥികൾക്കു
നേതൃത്വം നല്‍കിയത് 1957ലെ വിമോചന സമരത്തിലെ കൂലിതല്ലുകാരായ
വിദ്യാർഥിനേതാക്കൾ ആയിരുന്നു. കേരളത്തിലെ കാമ്പസിനെ
കലാപകലൂഷിതമാക്കിയതിന്റെ ഉത്തരവാദിത്വം കെ.എസ്.യുവിന്റെ പൂർവ്വസൂരികൾക്കാണ്
എന്നത് മറന്നുകൊണ്ട് എന്തു ഡേറ്റാ കളക്ഷനും ചർച്ചയുമാണ് ബലറാം നടത്തുവാൻ
ആഗ്രഹിക്കുന്നത്?കെ.എസ്.യുവിന്റെ രക്തപങ്കിലമായ അധാർമ്മികമായ, മതവർഗ്ഗീയതക്ക് ഒപ്പം കൂടിയ ഇന്നലയെ ഒളിപ്പിക്കുവാനുള്ള ശ്രമം!
=========================================================
Anish Shamsudheen ഫെയിസ്ബുക്ക്പോസ്റ്റ്
http://www.thenewsminute.com/article/political-killings-kerala-left-parties-lose-more-cadres-rss-bjp-second-highest-33903
The recent political clashes between CPI (M) and BJP in Northern districts of Kerala has lead to a huge loss of lives to both the parties.
But who lost more in last 5 years through violent politics?
Deccan Chronicle reports that
of the 31 political murders that took place in the last 5 years in Kerala, 17 belonged to CPI (M) lead Left Democratic Front (LDF) and nine of them to RSS-BJP.
The remaining five victims were from other parties like IUML, Congress, SJD and RMP.
Statistically, this shows that 60% of the victims were from LDF and only 26% from RSS-BJP.
The report says that political murders after the UDF government came to power began with the killing of CPI(M) worker Ashraf Kathiroor in 2011. The first martyr of BJP- RSS in last 5 years was Sharon who was killed in 2012.
Among the 17 martyrs of LDF, two were from its student wing SFI and four were from its youth wing DYFI. The remaining were CPI(M) workers.
The nine causalities of BJP includes a Hindu Aikya Vedi worker and a BMS worker.
Congress had a lone victim who was murdered recently in Chavakkad in a clash between Congress (A) and Congress (I).
- See more at: http://www.thenewsminute.com/article/political-killings-kerala-left-parties-lose-more-cadres-rss-bjp-second-highest-33903#sthash.eVKifQQQ.dpuf
http://rameshchennithala.org/wordpress/?p=36