Saturday, May 31, 2014

സൈബര്‍ പോലീസ്

ഭൂമിക്കു മോളില്‍ വിമര്‍ശനത്തിനു അതീതര്‍ ആയി ആരുമില്ല പക്ഷെ വിമര്‍ശനത്തിനും ഒരു ഭാഷയുണ്ട് , എതിര്‍ കക്ഷിയുടെ വീട്ടുകാരെയും കുടുംബത്തെയും പബ്ലിക് സ്പെയ്സില്‍ പച്ച തെറി വിളിച്ചു പറഞ്ഞിട്ടല്ല അത് ചെയ്യേണ്ടത് , പ്രതിപക്ഷ ബഹുമാനം എന്നൊരു സാധനം കാശ് കൊടുത്താല്‍ കിട്ടില്ല അത് പണ്ടാരോ പറഞ്ഞതുപോലെ ഉള്ളീന്ന് വരണം .

എനിക്കെതിരെ സൈബര്‍ പോലീസ് കേസ് എടുത്തോ എന്നും പറഞ്ഞു മോങ്ങി നടന്നിട്ട് കാര്യമില്ല പോസ്റ്റ്‌ ഇടുമ്പോള്‍ താന്‍ എന്താണ് പറയുന്നത് എന്നുള്ള മിനിമം ബോധം വേണം അത് മാത്രം പോര അത് എഴുതി ഫലിപ്പിക്കാനും പറഞ്ഞതില്‍ തെറ്റുണ്ട് എങ്കില്‍ അത് തിരുത്തണം ശരിയുണ്ട് എങ്കില്‍ അതിനുതകുന്ന തെളിവുകള്‍ കൊടുക്കണം , ഗുഗിളില്‍ സേര്‍ച്ചിയാല്‍ ലോകത്തുള്ള സകല ലിങ്കും കിട്ടും , അത് കൊണ്ട് ബ്ലാ ബ്ലാ ബ്ലാ എന്ന് പറഞ്ഞു നടക്കണ്ട എന്ന് ചുരുക്കും.

പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാല്‍ 66A എന്നത് സാമാന്യം നല്ല വകുപ്പാണ് അത് പോലീസ്കാര്‍ ചുമലില്‍ ചാര്‍ത്തി തന്നിട്ട് കിടന്നു മോങ്ങാന്‍ നിന്നിട്ട് കാര്യമില്ല , ഒന്നുകില്‍ എഴുതുന്നവന് ബോധം വേണം അല്ലേല്‍ പരാതിപ്പെടുന്നവന് വേണം ഇത് രണ്ടും ഇല്ലേല്‍ അകത്തു കിടക്കും അത്രേ ഉള്ളു . ഉപദേശിക്കാനുള്ള കയ്യിലിരിപ്പോന്നും എന്‍റെ കയ്യിലില്ല, പോകുന്ന വഴിയില്‍ കണ്ടതിനു ഒരു പോസ്ടിട്ടു എന്ന് മാത്രം

facebook