Saturday, October 26, 2013

ഒരു പിണറായി ഭക്തന്‍റെ സത്യവാങ്മൂലം

Oliyambukal Maareechan
ഒരു പിണറായി ഭക്തന്‍റെ സത്യവാങ്മൂലം... (ആദ്യത്തേതും അവസാനത്തേതും)...
=================================================
2007 ഒക്ടോബര്‍ 27. അന്നാണ് സിംഗപ്പൂരില്‍ കമല ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടോ, എന്നന്വേഷിച്ച് സിംഗപ്പൂരിലെ Accounting and Corporate Regulatory Authority (ACRA)യ്ക്ക് ഒരു മെയിലയച്ചത്. നവംബര്‍ 1ന് മറുപടി വന്നു. ആ മറുപടി ഇതാ...

Dear Sir/Madam,

I refer to your email below.

Our record does not show the name requested. Please re-confirm the company's name.

You may want to search for the business name under 'Directory of Companies/Businesses/Limited Liability Partnership/Public Accounting Firm names' in the Bizfile at www.bizfile.gov.sg.

If you require further assistance, please do not hesitate to e-mail us. We will do our best to assist you.

Please be informed that this feedback box will no longer be in use. If you have any enquiry on ACRA services, please visit our interactive web service at www.acra.gov.sg/askacra.

You may contact the ACRA helpdesk at 62486028 if you encounter any problems with Bizfile. The Helpdesk is available daily from 7am to 12 midnight (including Sundays and Public Holidays).

Thank you.

Warmest Regards,

Rusiah Yusof (Ms)
Customer Service Officer | Client Contact Centre | Accounting and Corporate Regulatory Authority (ACRA)
DID:(65)6248 6028 | Fax:(65)6225 1676 | Homepage: http://www.acra.gov.sg/

ACRA - providing a responsive and trusted regulatory environment for businesses and public accountants.

പറഞ്ഞുവന്നത്, അടക്കാനാവാത്ത ജിജ്ഞാസയോടും കൗതുകത്തോടും കൂടി ലാവലിന്‍ കേസിന്‍റെ പുറകെ കൂടിയിട്ട് വര്‍ഷം ആറു പിന്നിടുന്നു.

സിംഗപ്പൂരിലെ കമല ഇന്‍റര്‍നാഷണല്‍ ആരുടെ സ്ഥാപനമാണെന്ന് വ്യക്തമാക്കണമെന്ന് 2006 ഫെബ്രുവരി 21ന് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആവശ്യപ്പെട്ട വിവരം തൊട്ടുപിറ്റേന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അഡ്വ. കെ. രാംകുമാര്‍ മുഖേനെ 2006 ഏപ്രില്‍ 5ന് ക്രൈം നന്ദകുമാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതിലെ ആരോപണം ഇതായിരുന്നു.

>>>സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമല ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പേരിലുളളതാണ്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്ന ഈ സ്ഥാപനത്തിന്‍റെ നടത്തിപ്പു നിര്‍വഹിക്കുന്നത് പിണറായി വിജയന്‍റെ മകനും ഇംഗ്ലണ്ടില്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയുമായ വിവേക് തൈക്കണ്ടിയാണ്. <<<<

ഇങ്ങനെയൊരു കമ്പനിയുണ്ടെങ്കില്‍ അതിനൊരു കോര്‍പറേറ്റ് ഓഫീസുണ്ടാകണം. അതിനു വിലാസം വേണം. സിഇഒയും എംഡിയും ഉണ്ടാകണം. എന്താണ് എക്സ്പോര്‍ട്ടു നടത്തുന്നത് എന്നറിയണം. ബാലന്‍സ് ഷീറ്റു വേണം. പണച്ചെലവും മറ്റധ്വാനങ്ങളുമില്ലാതെ അതേക്കുറിച്ചന്വേഷിക്കാനുളള ഏറ്റവും എളുപ്പ മാര്‍ഗം ഇന്‍റര്‍നെറ്റാണ്. അന്വേഷണത്തിനിടെയാണ് സിംഗപ്പൂരിലെ രജിസ്റ്റേഡ് കമ്പനികളെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷിക്കാനുളള വെബ് സൈറ്റിന്‍റെ ലിങ്കു ലഭിച്ചത്. മെയിലയച്ചു. മറുപടിയും കിട്ടി. ആ മറുപടിയാണ് മേലുദ്ധരിച്ചത്.

ക്രൈം നന്ദകുമാറിന്‍റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം കമല ഇന്‍റര്‍നാഷണലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരും അന്വേഷിച്ചു. സിംഗപ്പൂരില്‍ ഇങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് സിംഗപ്പൂര്‍ ഫോറിന്‍ ടാക്സ് ഡിവിഷന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സസിനെ (CBDT) അറിയിച്ച വിവരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍ നായര്‍ സത്യവാങ്മൂലമായി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് 2008 ജൂലൈ 24ന്. 2007 നവംബര്‍ 1ന് ഞാനറിഞ്ഞ വിവരം എട്ടു മാസങ്ങള്‍ക്കു ശേഷം കേരള ഹൈക്കോടതിയില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.

പിണറായി വിജയനെക്കുറിച്ച് നിയമസഭയിലും കേരള ഹൈക്കോടതിയിലും ഉന്നയിക്കപ്പെട്ട ആരോപണത്തിന്‍റെ നിജസ്ഥിതി നേരിട്ടു ബോധ്യപ്പെട്ട മുഹൂര്‍ത്തമാണിത്. ആരോപണങ്ങളും പ്രചരണങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍, ഒരു കൗണ്ടര്‍ ചെക്കു നടത്തി നോക്കണമെന്നു തോന്നാന്‍ വലിയ ബുദ്ധിവൈഭവവും ഗവേഷണത്വരയുമൊന്നും വേണ്ട. സിംഗപ്പൂരിലെ കമ്പനിയെക്കുറിച്ചു ആരോപണമുയരുമ്പോള്‍ ആ കമ്പനിയുടെ വിലാസമെങ്കിലും അന്വേഷിച്ചറിയാന്‍ മെനക്കെടാത്തവര്‍ക്ക് എന്തൊക്കെ യോഗ്യതയുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന് പറ്റിയവരല്ല. അവരെഴുതിവിടുന്ന വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമാണ് പ്രചരണ സാഹിത്യം എന്ന വിശേഷണം ചേരുക. അവയുടെ മറുവശം തേടുന്നതിനല്ല.

ഇങ്ങനെയൊക്കെ ചിന്തിക്കാനുളള ശേഷി ലോകത്ത് എനിക്കു മാത്രമൊന്നുമല്ല. 2009ല്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു വന്ന കാലത്ത് ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അതു മനസിലാകും. കിരണും സൂരജും മൂര്‍ത്തിയും പ്രശാന്ത് ആലപ്പുഴയുമൊക്കെയുണ്ടായിരുന്ന സംഘമാണ് ലാവലിന്‍ രേഖകളും ഫയലുകളും വെളിപ്പെടുത്തലും കീറി മുറിച്ചു പഠിക്കാനിരുന്നത്. സൂരജും ഞാനും കൂടിയാണ് ഫയലുകള്‍ വല്ലതും കിട്ടുമോന്നറിയാന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയത്. ചിലതൊക്കെ കിട്ടി. സംശയങ്ങള്‍ ആധികാരികമായിത്തന്നെ വിശദീകരിച്ചുതരാന്‍ കെല്‍പ്പുളള ചിലരെ പരിചയപ്പെട്ടു. ജീവിതത്തിലെ വിലപ്പെട്ട സൗഹൃദങ്ങളായാണ് അതു പിന്നീട് വികസിച്ചത്.. സൂരജിനും എനിക്കും മറ്റു പലര്‍ക്കും...

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു വന്നതിനെ തുടര്‍ന്ന് പരേതനായ അങ്കിളിന്‍റെ ബ്ലോഗിലാണ് ലാവലിന്‍ കേസിനെ സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നത്. ആ ചര്‍ച്ച ഒന്നു കൂടി വെളിപ്പെടുത്തി. ഞങ്ങളുടെ സംഘം മാത്രമല്ല, ഈ അന്വേഷണത്തിനിറങ്ങിയത്. പഠിക്കാനും വാദിക്കാനും ശക്തമായി അണിനിരന്ന ജിവി, അഭിലാഷ് അട്ടേറ്റില്‍, ഫല്‍ഗുണന്‍ തുടങ്ങിയവരെ അന്നും ഇന്നും വ്യക്തിപരമായി അറിയില്ല. പക്ഷേ വിവരങ്ങള്‍ അന്വേഷിക്കാനും യുക്തിപൂര്‍വം കാര്യങ്ങള്‍ പഠിക്കാനും വേറെയും ആളുകളുണ്ടെന്ന് അറിഞ്ഞതോടെ വാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസമുണ്ടായി. സുനില്‍ കൃഷ്ണന്‍, വിജി പിണറായി, വിനോദ് നാരായണന്‍, നൊടിച്ചില്‍, രാമകുമാര്‍, പ്രതീഷ് പ്രകാശ് അങ്ങനെ എത്രയോ പേരെ ഈ ജനുസില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എനിക്കറിയാത്തതും പരിചയപ്പെടാത്തതുമായ മറ്റെത്രയോ പേര്‍... സര്‍വ മാധ്യമങ്ങളും രൂപപ്പെടുത്തിയ പൊതുബോധത്തിനെതിരെ അണിനിരക്കുമ്പോള്‍ സമാന മനസ്കരെ കണ്ടുമുട്ടുന്നത് സന്തോഷപ്രദമായ അനുഭവമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും പക്ഷം പറയാന്‍ അണിനിരന്നവരില്‍ എനിക്കേറ്റവും ബഹുമാനം തോന്നിയിട്ടുളളത് പ്രശാന്ത് ആലപ്പുഴയോടാണ്. അതിനു കാരണമുണ്ട്. സിപിഎം, സിപിഐ പക്ഷം പിടിച്ച് പോരുകോഴികളെപ്പോലെ തമ്മില്‍ത്തല്ലുമ്പോഴും ലാവലിന്‍ വിവാദത്തെ ഒരു മുന്‍വിധിയുമില്ലാതെ പരിശോധിക്കാനും ചര്‍ച്ചകളില്‍ ഇടപെടാനും എന്നും പ്രശാന്ത് മുന്നിലുണ്ടായിരുന്നു. സിപിഎമ്മിനോട് പലകാര്യങ്ങളും വിയോജിപ്പും വിമര്‍ശനവും തുറന്നു പറയുമ്പോഴും ലാവലിന്‍ കേസു സംബന്ധിച്ച് അദ്ദേഹം പുല‍ര്‍ത്തുന്ന ക്ലാരിറ്റി ഉജ്ജ്വലവും സമാനതകളില്ലാത്തതുമാണ്.

ഇപ്പോഴിതൊക്കെ എഴുതുന്നത് ചരിത്രത്തില്‍ കുറേ കസേരകള്‍ വട്ടത്തിലിട്ട് ഒരു ഒരു സംഘത്തിനൊപ്പം അതില്‍ കേറിയിരിക്കാനുളള കൊതികൊണ്ടല്ല. "പിണറായി ഭക്തന്‍", "പിണറായി ഫാന്‍", "പിണറായിയുടെ സിന്‍ഡിക്കേറ്റ്", "പിണറായിയുടെ കൂലിയെഴുത്തുകാരന്‍" എന്നീ ചെല്ലപ്പേരുകള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കിട്ടിത്തുടങ്ങിയിട്ട് കൊല്ലം കുറെയായി എന്ന് ചിലരെ ഓര്‍മ്മിപ്പിക്കാനാണ്. ആ ലേബലിനെ അന്നും പേടിക്കുന്നില്ല, ഇന്നും. സിപിഐ പക്ഷപാതം തുറന്നു പ്രകടിപ്പിക്കുന്ന പ്രശാന്ത് ആലപ്പുഴയെ ആ ലാവലിന്‍ ലേബല്‍ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. എന്നിരിക്കെ, അതു പൊക്കിക്കാണിച്ച് എന്‍റെ എഴുത്തിന്‍റെ രീതിയും ശൈലിയും മാറ്റാമെന്നോ, ആക്ഷേപിച്ച് നാണം കെടുത്തി നിശബ്ദനാക്കാമെന്നോ കരുതുന്നുവെങ്കില്‍, മെനക്കെടുന്നത് വെറുതേയാണ്.

അവതരിപ്പിക്കുന്ന യുക്തിയ്ക്കോ അതിനാധാരമാക്കുന്ന വസ്തുതകളിലോ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്താന്‍ ഒരു മടിയുമില്ല. തെറ്റുസമ്മതിച്ച് ആരുടെ മുന്നിലും തലകുനിക്കാന്‍ വൈക്ലബ്യവുമില്ല. പക്ഷേ, ഫേസ് ബുക്കിലോ ഗൂഗിള്‍ പ്ലസിലോ ആക്ടീവായ ഒരു അക്കൗണ്ട് ഉണ്ടെന്നും അതിലൂടെ എപ്പോഴൊക്കെയോ സമാനമായ ചില രാഷ്ട്രീയാഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും കരുതി തലയ്ക്കു മീതെ കസേര വലിച്ചിട്ടിരുന്ന് ചിന്താരീതി ഡിക്ടേറ്റു ചെയ്യാമെന്ന മോഹം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതങ്ങു മനസില്‍ വെച്ചാ മതി.

"നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ഇതല്ല പ്രതീക്ഷിക്കുന്നത്", "നല്ല കഴിവൊക്കെയുളള ആളല്ലേ, കുറേക്കൂടി മികച്ച രീതിയില്‍ കാര്യങ്ങള്‍ പറയൂ", "സ്ക്കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കിടന്ന് തെറിവിളിക്കേണ്ട ആളല്ല നിങ്ങള്‍" എന്നൊക്കെയുളള ഉപദേശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും പിന്നില്‍ പതിയിരിക്കുന്നത് സ്നേഹത്തിന്‍റെയോ സൗഹൃദത്തിന്‍റെയും ജനാധിപത്യബോധത്തിന്‍റെയും ഊഷ്മളതയല്ല, 'എന്‍റെ മുന്‍വിധിയ്ക്കൊപ്പിച്ചാണ് നീയെഴുതേണ്ടത്' എന്ന ആജ്ഞുടെ പിച്ചാത്തിമുനയാണ് എന്നു തിരിച്ചറിയാനുളള പഠിപ്പൊക്കെ ഇതിനകം തികഞ്ഞിട്ടുണ്ട്. അതിനു വഴങ്ങി അഭിപ്രായം പറയാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. വിമര്‍ശിക്കുന്നവരോടോ തെറി വിളിക്കുന്നവരോടോ ഏതെങ്കിലും നിലയിലൊക്കെ സംവദിക്കാം. പക്ഷേ, ഈ മനോഭാവവുമായി ഇറങ്ങുന്നവരോട് വയ്യ...

വിമര്‍ശിക്കാം. അതെത്ര കഠിനമോ ക്രൂരമോ ആയ ഭാഷയിലാവട്ടെ, സ്വാഗതം ചെയ്യുന്നു. പക്ഷേ, എന്തെഴുതണമെന്നും എങ്ങനെയെഴുതണമെന്നും എങ്ങനെ ചിന്തിക്കണമെന്നും ദയവായി ഉപദേശിക്കരുത്. ഏതുതരത്തിലായാലും അതൊരു കല്‍പ്പനയാണ്. വഴങ്ങാനും സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും സൗകര്യമില്ല... സോറി...

ലാവലിന്‍ കേസിനെക്കുറിച്ച് നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചകളുടെ നിഗമനങ്ങള്‍ ക്രോഡീകരിച്ച് സെബിന്‍ തയ്യാറാക്കിയ വിശദമായ ചോദ്യോത്തരം അദ്ദേഹത്തിന്‍റെ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെബിന്‍ തന്നെ അതു കൂടുതല്‍ വിപുലപ്പെടുത്തി ഉടന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ലാവലിന്‍ കേസിനെ സംബന്ധിക്കുന്ന വസ്തുതാപഠനം സൈബര്‍ മീഡിയയില്‍ ഇത്രത്തോളം വികസിക്കുമ്പോള്‍, തുടക്കം മുതല്‍ അതില്‍ സജീവമായി സഹകരിച്ചവരില്‍ ഒരാളെന്ന നിലയില്‍ എനിക്ക് ചെറുതല്ലാത്ത അഭിമാനബോധമുണ്ട്.

കാര്യങ്ങള്‍ അങ്ങനെയൊക്കെയിരിക്കെ, ലാവലിന്‍ കേസിനെ അറിയാനും പഠിക്കാനും ഇനിയൊരു ട്യൂഷന്‍ മാസ്റ്ററുടെ സഹായം ആവശ്യമില്ല. അതേത് ന്യൂജെനറേഷന്‍ കാറല്‍ മാര്‍ക്സായാലും.
http://www.bizfile.gov.sg/
https://www.facebook.com/oliyambukal/posts/404002469728890

Saturday, September 14, 2013



ഇപ്പോഴുള്ള ലോകക്രമം വച്ച് ഒരു രാജ്യത്തിന് വേറെ ഒരു രാജ്യത്തിന്റെ ആഭ്യന്തിര വിഷയത്തില്‍ ഇടപെടാനോ യുദ്ധം ചെയ്യാനോ കഴിയില്ല , അഥവാ അത് വേണം എങ്കില്‍ തന്നെ യൂ എന്‍ എന്ന സഭയില്‍ ചര്‍ച്ച ചെയ്തു എല്ലാ രാജ്യവും കൂടി ഒരു തീരുമാനത്തില്‍ എത്തണം എങ്കില്‍ ,മാത്രേ ഇത് പോലെ ഉള്ള വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ , പക്ഷെ എന്ത് കൊണ്ടോ യൂ എന്‍ എന്നത് അമേരിക്കായുടെ തലയാട്ടുന്ന ഒരു പാവയാണ് അതില്‍ കൂടുതല്‍ അവര്‍ക്ക് റോള്‍ ഒന്നുമില്ല , അധവാ യൂ എന്‍ വല്ലതും പറഞ്ഞാലും അമേരിക്കയും ബ്രിട്ടനും ഒന്നും കേള്‍ക്കാനും പോണില്ല അതായിരിക്കുന്നു ഇന്നത്തെ സ്ഥിതി !!

സിറിയന്‍ വിഷയത്തില്‍ ചാടിക്കേറി ആക്രമിക്കണം എന്നും പറഞ്ഞു ഇറങ്ങിയത്‌ ബ്രിട്ടന്‍ ആയിരുന്നു പക്ഷെ പാര്‍ലിമെന്റ് അങ്ങീകരിക്കാത്ത അവസ്ഥയില്‍ വാലും ചുരുട്ടി മാളത്തിലേക്ക് പോകേണ്ടി വന്നും അവര്‍ക്ക് , അതെ സമയം ഫ്രാന്‍സ് ആരേലും ഉണ്ടേല്‍ ഞാനുണ്ട് എന്നും പറഞ്ഞു നടന്നു , ഓരോ  ആഗ്രഹമല്ലേ ഓരോരുതര്‍ക്ക്  , അപ്പോഴും ഒബാമ അടിക്കും അടിക്കണം എനൊക്കെ ഉള്ള വീര വാദങ്ങള്‍  മുഴക്കി നടന്നു എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷെ ,എങ്കില്‍ കൂടി അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പ് നടത്തിയാല്‍ മാത്രേ അതും നടത്താന്‍ കഴിയൂ , അവിടെ പാസായാലും  ഇല്ല എങ്കിലും ഒബാമയ്ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം അതാഅവിടെ ഉള്ള  അധികാരം !


റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍  യുദ്ധം ഒഴിവാകും എന്നാ അവസ്ഥയില്‍  വരെ ആയി നില്‍ക്കുന്നു ഇപ്പോള്‍ , അത് റഷ്യയുടെ തന്ത്രം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പ്പര്യം ഉണ്ട് കൂടാതെ സിറിയ അവരുടെ ഏറ്റവും അടുത്ത കൂട്ട് രാജ്യവുമാണ് അത് കൊണ്ട് അവര്‍ക്ക് ഒരു കേടും കൂടാതെ നോക്കാന്‍  പ്രതിന്ട ബദ്ധം ആയിരുന്നു അവര്‍  , അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു .

ഒബാം രണ്ടടി പിറകോട്ടു വച്ചിരിക്കുവാണ് ഇപ്പോള്‍ അത് വളരെ നല്ലൊരു നീക്കം ആണ് എന്ന് പറയേണ്ടി വരും ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്തും നടക്കും എന്നൊരു ബോധം ഉണ്ടായത് മാറി എന്ന് വേണം എങ്കില്‍ ഒരു പരിധി വരെ വിലയിരുത്താം , ആരെയും കൂസാതെ സിറിയയെ അടിച്ചാല്‍ പ്രത്യഖാതം ഏതു രീതിയില്‍ ആയിരിക്കും ഒബാമയ്ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല എന്ന് വേണമെങ്കില്‍ പറയാം !

അപ്പൊ പറഞ്ഞു വരുന്നത് കമ്മികള്‍ക്ക് എന്ത് കാര്യംഎന്താണ്  എന്നു ആണ് ?
വെറും കമ്മികള്‍ അല്ല  മൂക്കാത്ത അപ്രന്റീസ് കമ്മികള്‍ക്ക്  ...!!

ലോ മോളില്‍ പറഞ്ഞ ത്വാതീക അവലോകനത്തില്‍ ഉള്ളത് പോലെ ഇന്ത്യ ഇതുവരെ പിന്തുടരുന്ന വിദേശ നയം വച്ച് ഒരു ഇന്ത്യക്കാരനും വേറെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ അധിനിവേശം നടത്താന്‍ സമതിക്കും എന്ന് കരുതുന്നില്ല അതിലും ചില പുഴുകുത്തുകള്‍ ഉണ്ടാകും എന്നതു മറക്കുന്നില്ല , അത് പോലെ തന്നെ കമ്മികള്‍ (കമ്യുനിസ്ടുകാര്‍)അധിനിവേശം എന്നും എതിര്‍ത്തിട്ടുണ്ട് അത് അമേരിക്കാ ചെയ്താലും ആര് ചെയ്താലും അമേരിക്ക ആണ് എങ്കില്‍ എതിര്‍പ്പിന്നു മൂപ്പ് കൂടും എന്ന് പറയണ്ടല്ലോ . കമ്മികള്‍  മാത്രമല്ല അമേരിക്കയുടെ അധിനിവേശത്തെ എല്ലാ കാലത്തും എതിര്‍ത്ത് വന്നിട്ടുള്ളത് തലയ്ക്കു വെളിവുള്ള ആരും എതിര്‍ക്കും അത്  സ്വന്തം വീട്ടില്‍ വേറെ ഒരുത്തന്‍ വന്നു അധിക്കാരം സ്ഥാപിച്ചാല്‍ എങ്ങിനെ ഉണ്ടാകും എന്ന് ചിന്തിക്കുന്ന ആരും എതിര്‍ക്കും അത്രേ ഉള്ളു അതില്‍ കാര്യം !!

അങ്ങിനെ വരുമ്പോള്‍ എഴുതാന്‍ അറിയുന്ന ആരേലും വല്ലതും എഴുതിയാല്‍ ഷെയര്‍ ചെയ്യും അത് വച്ച് ചര്‍ച്ച ചെയ്യും അതൊക്കെ ഇതില്‍ താല്പ്പര്യമ്മുള്ളത് കൊണ്ടും കാരങ്ങള്‍ കൂടുതല്‍ പഠിക്കാനും വേണ്ടിയാണ് അല്ലാതെ , എഴുതിയവന്‍ രാത്രി കഞ്ഞി  കുടിക്കാന്‍ അരി വീട്ടില്‍ കൊണ്ട് വരും എന്ന് കരുതിയോ സിറിയയില്‍ നിന്നും ബാഷര്‍ ആസാദ്  അടുത്ത മാസം ചിലവിനു അയച്ചു തരും എന്ന് കരുതിയോ  അല്ല

യുദ്ധം ഉണ്ടായാല്‍  എണ്ണയ്ക്ക് വില കൂടും മാര്‍കെറ്റ് ഇടിയും  സാധനത്തിനു വില കൂടും ലോക മാര്‍ക്കറ്റില്‍ പലതും സംഭവിക്കും അങ്ങിനെ എണ്ണിയാല്‍  ഒടുങ്ങാത്ത പലതും ലോകത്തില്‍ നടക്കും പട്ടിക്കാട്ടില്‍ ഉള്ള അമ്പു എട്ടന് പോലും അത് ബാധിക്കും , ഇതൊന്നും എന്റെ ബാധിക്കുന വിഷയമല്ല എന്ന് കരുതുന്നവര്‍ക്ക് പിന്നെ ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല !!

റഷ്യന്‍ നയതന്ത്രം

>>Obama says US remains prepared to act on Syria if diplomacy fails.<<

ധ ഇപ്പൊ തേങ്ങ ഉടയ്ക്കും,... ഉടയ്ക്കും  എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ ആയി .. തേങ്ങ ഉടയ്ക്കാന്‍  പറ്റിയിട്ടില്ല ഇതുവരെ , ഇനി അങ്ങോട്ടേക്ക്  ഉടയ്ക്കുന്നത് അത്ര എളുപ്പാമാവില്ല എന്നുള്ള വ്യക്തമായ ബോധം അമേരിക്കന്‍ സര്‍ക്കാരിനും ഒബാമയ്ക്കും  വന്നിട്ടുണ്ട് അതിന്‍റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍ അതിനു കെറി തന്നെ നേരിട്ട് ഇടപെടുന്നതും ചര്‍ച്ച മുന്നോട്ടു നീങ്ങുന്നതും !

സിറിയന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ഇടയില്‍ അമേരിക്കയ്ക്ക് ആകെ രണ്ടോ മൂനോ അവരുടെ വാലാട്ടികളില്‍ നിന്നുള്ള സപ്പോര്‍ട്ട് മാത്രേ കിട്ടിയിട്ടുള്ളൂ , പഴയ പോലെ ആരും കണ്ണുമടച്ചു സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറല്ല , അതിനെ കുറിച്ചുള്ള വ്യക്തമായ ബോധം ഉള്ളത് കൊണ്ട് തന്നെ ആണ് ഒബാമ " ഞങ്ങള്‍ ലോക പോലീസ് അല്ല " എന്ന് വ്യക്തമായി പറയാന്‍ ഉണ്ടായ സാഹചര്യം , അവരുടെ സപ്പോര്‍ട്ട് കിട്ടിയിട്ടും ബ്രിട്ടന്‍ കാല്‍ പിറകോട്ടു എടുത്തത്‌ അമേരിക്കയെ ക്ഷീണിപ്പിക്കുന്നത് ആണ് എന്നത് പറയാതെ വയ്യ , മര്‍മ്മത്തില്‍ കിട്ടിയ ഒരടി ആണ് അത് , അതിനെ കുറിച്ച്  ഒബാമ കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല , ഈ വിഷയം തന്നെ അമേരിക്കന്‍ കോണ്‍ഗ്രെസ്സില്‍ പാസാവും എന്നുള്ള വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിട്ടില്ല അത് കൊണ്ട് ആയിരിക്കണം വലിച്ചു നീട്ടി കൊണ്ട് പോയാത് , വല്ല നയതന്ത്ര നീക്കം നടക്കുന്നേല്‍ നടക്കട്ടെ എന്നൊരു രീതിയില്‍ എന്ന് തോനുന്നു , അല്ലാത്ത പക്ഷം ഇവരുടെ തനി സ്വഭാവത്തില്‍ എടുത്തു നാല് പൂശേണ്ട ദിവസം എന്നെ അധിക്രമിച്ചു !!

ബാഷര്‍ ആസാദിന്റെ അടുത്ത കൂട്ടാളി   ആയ റഷ്യ ഈ വിഷയത്തില്‍ എടുത്ത നിലപാടുകള്‍ പ്രശമസ്നീയമാണ് എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പര്യങ്ങള്‍ ഉണ്ട് എന്നത് മറക്കുന്നില്ല , അങ്ങിനെ താല്‍പ്പര്യമില്ലാത്ത ആരാ ഉള്ളത് എല്ലാരും അതിനു വേണ്ടിയലെ വിയര്‍ക്കുന്നത് , എങ്കിലും ഒരു യുദ്ധം ഒഴിവാക്കാന്‍ വേണ്ടുന്ന രീതിയില്‍ സിറിയയെ കൊണ്ട് ചെന്ന് എത്തിച്ചു എന്നതു നല്ലൊരു നീക്കമാണ് എന്ന് പറയേണ്ടി വരും , കെമിക്കല്‍ ഉപയോഗിച്ചത് ആസാദ്‌ തന്നെ ആണ് എന്ന് സമ്മതിച്ചാലും ഇനി ബാക്കി ഉള്ളത് യൂ എന്‍ ഇടപെടലില്‍ എത്തിക്കാം എന്ന് പറയുന്ന രീതിയില്‍ കൊണ്ട് വന്നതും , കെമിക്കല്‍ ഉപയോഗം ചെയ്യില്ല എന്നാ കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചതും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല നയതന്ത്ര നീക്കമായിരുന്നു , (അതിനു എത്രകാലം എടുക്കും എന്നത് !! ?  )റഷ്യ മുന്നോട്ട് വച്ച ആവിശ്യങ്ങള്‍ പരിഗണിക്കുക്ക/ സമ്മതിക്കുക്ക അല്ലാതെ സിറിയക്ക് മറ്റു പോംവഴികള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നത് ആണ് പ്രധാന വിഷയം , വേറെ ആരും അതിനു മുന്നോട്ടു വരാനുമില്ല . ഇല്ലെങ്കില്‍ അധികാരം നഷ്ടമാവും  അമേരിക്കയുടെ ശക്തമായ വ്യോമക്രമണം കൊണ്ട് രാജ്യം നശിച്ചു പോകും എന്നൊരു വിചാരം അവരില്‍ വന്നു കാണും , കൂടാതെ രാജ്യം ഒറ്റപെട്ടു പോവുകയും ചെയ്യും , അമേരിക്കയുടെ വ്യോമാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനോ തിരിച്ചടിക്കാനോ ഉള്ള  ശേഷിയൊന്നും അവര്‍ക്കില്ല എന്നതും മറക്കാതെ വയ്യ !!

ഇതുവരെയുള്ള വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ചര്‍ച്ചകള്‍ / നയതന്ത്ര നീക്കങ്ങള്‍ ശുഭ സൂചന മാത്രമാണ് നല്‍കുന്നത് , ഇനി ഇതില്‍ നിന്നും ഒബാമയ്ക്കും ആസാദിനും പിറകോട്ടു പോവാന്‍ കഴിയില്ല , ഇതില്‍ പ്രധാനമായും നഷ്ടം സംബവിചിരിക്കുന്നത്  റിബലുകള്‍ക്ക് ആണ് , ഇസ്രെയെലും അമേരിക്കയും ബ്രിട്ടനും കൊടുക്കുന്ന പൈസയും ആയുധവും ഉപയോഗിച്ച് ആസാദിനെ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ നടന്നിട്ടില്ല , കെമിക്കല്‍ അറ്റാക്ക് എന്നൊരു വിഷയം കൊണ്ട് അമേരിക്കാ ആസാദിനെ ആക്രമിച്ചാല്‍ അത് അവരുടെ അധികാരത്തിലേക്കുള്ള എളുപ്പവഴിയവുമായിരുന്നു , ഇനി അത് നടക്കുമെന്ന് തോനുംനില്ല , സര്‍ക്കാരും റിബലുകളും ഇപ്പോഴും പല സ്ഥലത്തും  കനത്ത പോരാട്ടം തന്നെയാണ് നടക്കുനതു എത്ര കാലം അത് ഇനിയും തുടരുമെന്ന് ആര്‍ക്കുമൊരു ധാരണയുമില്ല , ഇത് കൊണ്ട് സംഭവിക്കുന്നത്‌ ലക്ഷകണക്കിന് സിറിയന ജനത അയല്‍ രാജ്യത്തിലേക്ക് തങ്ങളുടെ വീടും സ്വത്തും ജോലിയും മറ്റും ഉപേക്ഷിച്ചു കുടിയേറി പാര്‍ത്തു , മിക്കവാറും ലെബനോനിലും ഇറാഖിലും ആണ് പോയിരിക്കുന്നത് അതിര്‍ത്തി ഗ്രാമങ്ങളില്‍ ടെന്റുകളില്‍ ആണ് മിക്കവാറും ഇപ്പോഴും ജീവിക്കുന്നത് കടുത്ത പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ആണ് കുട്ടികള്‍ അടക്കം പലരും,  യൂ എന്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട് എങ്കിലും  എത്ര മാത്രം ഫലവത്താവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

റിബലുകളും സര്‍ക്കാരും യൂ എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു തയ്യാറായി  ഈ വിഷയം കൂടി ഉടനടി പരിഹരിച്ചിച്ച്ല്ല എങ്കില്‍ സിറിയന്‍ ജനതയുടെ എണ്ണം ദിവസം കഴിയുന്നെനെ കുറഞ്ഞു കൊണ്ടേ ഇരിക്കും !

Wednesday, September 11, 2013

അമേരിക്ക സിറിയയെ അറ്റാക്ക് ചെയ്‌താല്‍ കമ്മികള്‍ക്ക് എന്താ സൂക്കേട്‌ ?



ഇപ്പോഴുള്ള ലോകക്രമം വച്ച് ഒരു രാജ്യത്തിന് വേറെ ഒരു രാജ്യത്തിന്റെ ആഭ്യന്തിര വിഷയത്തില്‍ ഇടപെടാനോ യുദ്ധം ചെയ്യാനോ കഴിയില്ല , അഥവാ അത് വേണം എങ്കില്‍ തന്നെ യൂ എന്‍ എന്ന സഭയില്‍ ചര്‍ച്ച ചെയ്തു എല്ലാ രാജ്യവും കൂടി ഒരു തീരുമാനത്തില്‍ എത്തണം എങ്കില്‍ ,മാത്രേ ഇത് പോലെ ഉള്ള വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ , പക്ഷെ എന്ത് കൊണ്ടോ യൂ എന്‍ എന്നത് അമേരിക്കായുടെ തലയാട്ടുന്ന ഒരു പാവയാണ് അതില്‍ കൂടുതല്‍ അവര്‍ക്ക് റോള്‍ ഒന്നുമില്ല , അധവാ യൂ എന്‍ വല്ലതും പറഞ്ഞാലും അമേരിക്കയും ബ്രിട്ടനും ഒന്നും കേള്‍ക്കാനും പോണില്ല അതായിരിക്കുന്നു ഇന്നത്തെ സ്ഥിതി !!

സിറിയന്‍ വിഷയത്തില്‍ ചാടിക്കേറി ആക്രമിക്കണം എന്നും പറഞ്ഞു ഇറങ്ങിയത്‌ ബ്രിട്ടന്‍ ആയിരുന്നു പക്ഷെ പാര്‍ലിമെന്റ് അങ്ങീകരിക്കാത്ത അവസ്ഥയില്‍ വാലും ചുരുട്ടി മാളത്തിലേക്ക് പോകേണ്ടി വന്നും അവര്‍ക്ക് , അതെ സമയം ഫ്രാന്‍സ് ആരേലും ഉണ്ടേല്‍ ഞാനുണ്ട് എന്നും പറഞ്ഞു നടന്നു , ഓരോ  ആഗ്രഹമല്ലേ ഓരോരുതര്‍ക്ക്  , അപ്പോഴും ഒബാമ അടിക്കും അടിക്കണം എനൊക്കെ ഉള്ള വീര വാദങ്ങള്‍  മുഴക്കി നടന്നു എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷെ ,എങ്കില്‍ കൂടി അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പ് നടത്തിയാല്‍ മാത്രേ അതും നടത്താന്‍ കഴിയൂ , അവിടെ പാസായാലും  ഇല്ല എങ്കിലും ഒബാമയ്ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം അതാഅവിടെ ഉള്ള  അധികാരം !


റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍  യുദ്ധം ഒഴിവാകും എന്നാ അവസ്ഥയില്‍  വരെ ആയി നില്‍ക്കുന്നു ഇപ്പോള്‍ , അത് റഷ്യയുടെ തന്ത്രം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പ്പര്യം ഉണ്ട് കൂടാതെ സിറിയ അവരുടെ ഏറ്റവും അടുത്ത കൂട്ട് രാജ്യവുമാണ് അത് കൊണ്ട് അവര്‍ക്ക് ഒരു കേടും കൂടാതെ നോക്കാന്‍  പ്രതിന്ട ബദ്ധം ആയിരുന്നു അവര്‍  , അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു .

ഒബാം രണ്ടടി പിറകോട്ടു വച്ചിരിക്കുവാണ് ഇപ്പോള്‍ അത് വളരെ നല്ലൊരു നീക്കം ആണ് എന്ന് പറയേണ്ടി വരും ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്തും നടക്കും എന്നൊരു ബോധം ഉണ്ടായത് മാറി എന്ന് വേണം എങ്കില്‍ ഒരു പരിധി വരെ വിലയിരുത്താം , ആരെയും കൂസാതെ സിറിയയെ അടിച്ചാല്‍ പ്രത്യഖാതം ഏതു രീതിയില്‍ ആയിരിക്കും ഒബാമയ്ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല എന്ന് വേണമെങ്കില്‍ പറയാം !

അപ്പൊ പറഞ്ഞു വരുന്നത് കമ്മികള്‍ക്ക് എന്ത് കാര്യംഎന്താണ്  എന്നു ആണ് ?
വെറും കമ്മികള്‍ അല്ല  മൂക്കാത്ത അപ്രന്റീസ് കമ്മികള്‍ക്ക്  ...!!

ലോ മോളില്‍ പറഞ്ഞ ത്വാതീക അവലോകനത്തില്‍ ഉള്ളത് പോലെ ഇന്ത്യ ഇതുവരെ പിന്തുടരുന്ന വിദേശ നയം വച്ച് ഒരു ഇന്ത്യക്കാരനും വേറെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ അധിനിവേശം നടത്താന്‍ സമതിക്കും എന്ന് കരുതുന്നില്ല അതിലും ചില പുഴുകുത്തുകള്‍ ഉണ്ടാകും എന്നതു മറക്കുന്നില്ല , അത് പോലെ തന്നെ കമ്മികള്‍ (കമ്യുനിസ്ടുകാര്‍)അധിനിവേശം എന്നും എതിര്‍ത്തിട്ടുണ്ട് അത് അമേരിക്കാ ചെയ്താലും ആര് ചെയ്താലും അമേരിക്ക ആണ് എങ്കില്‍ എതിര്‍പ്പിന്നു മൂപ്പ് കൂടും എന്ന് പറയണ്ടല്ലോ . കമ്മികള്‍  മാത്രമല്ല അമേരിക്കയുടെ അധിനിവേശത്തെ എല്ലാ കാലത്തും എതിര്‍ത്ത് വന്നിട്ടുള്ളത് തലയ്ക്കു വെളിവുള്ള ആരും എതിര്‍ക്കും അത്  സ്വന്തം വീട്ടില്‍ വേറെ ഒരുത്തന്‍ വന്നു അധിക്കാരം സ്ഥാപിച്ചാല്‍ എങ്ങിനെ ഉണ്ടാകും എന്ന് ചിന്തിക്കുന്ന ആരും എതിര്‍ക്കും അത്രേ ഉള്ളു അതില്‍ കാര്യം !!

അങ്ങിനെ വരുമ്പോള്‍ എഴുതാന്‍ അറിയുന്ന ആരേലും വല്ലതും എഴുതിയാല്‍ ഷെയര്‍ ചെയ്യും അത് വച്ച് ചര്‍ച്ച ചെയ്യും അതൊക്കെ ഇതില്‍ താല്പ്പര്യമ്മുള്ളത് കൊണ്ടും കാരങ്ങള്‍ കൂടുതല്‍ പഠിക്കാനും വേണ്ടിയാണ് അല്ലാതെ , എഴുതിയവന്‍ രാത്രി കഞ്ഞി  കുടിക്കാന്‍ അരി വീട്ടില്‍ കൊണ്ട് വരും എന്ന് കരുതിയോ സിറിയയില്‍ നിന്നും ബാഷര്‍ ആസാദ്  അടുത്ത മാസം ചിലവിനു അയച്ചു തരും എന്ന് കരുതിയോ  അല്ല

യുദ്ധം ഉണ്ടായാല്‍  എണ്ണയ്ക്ക് വില കൂടും മാര്‍കെറ്റ് ഇടിയും  സാധനത്തിനു വില കൂടും ലോക മാര്‍ക്കറ്റില്‍ പലതും സംഭവിക്കും അങ്ങിനെ എണ്ണിയാല്‍  ഒടുങ്ങാത്ത പലതും ലോകത്തില്‍ നടക്കും പട്ടിക്കാട്ടില്‍ ഉള്ള അമ്പു എട്ടന് പോലും അത് ബാധിക്കും , ഇതൊന്നും എന്റെ ബാധിക്കുന വിഷയമല്ല എന്ന് കരുതുന്നവര്‍ക്ക് പിന്നെ ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല !!

Friday, September 6, 2013

സിനിമയുടെ സാമൂഹിക പ്രതിബദ്ധത

ആമുഖം : കുവൈറ്റ്‌ കല സിനിമയുടെ നൂറാം  വാര്‍ഷീകം ആഘോഷിക്കുന്ന ചടങ്ങില്‍ സിനിമയുടെ സാമൂഹിക പ്രതിബദ്ധത  എന്ന വിഷയത്തില്‍ ഒരു ചെറു ലേഘനം തയ്യാറാക്കി അതില്‍ ഒരു ചര്‍ച്ച നടത്താന്‍  എന്നോട് ആവിശ്യപെട്ടു , അതിന്റെ ഭാഗമായി നടത്തിയ ഒരു എളിയ ശ്രമമാണ്  ഈ താഴെ കാണുന്നത് , സിനിമ എന്നല്ല  ഒരു വിഷയത്തിലും ഞാന്‍ പാണ്ഡിത്യം ഉള്ളവന്‍ അല്ല, പത്രവായന ഇന്റര്‍നെറ്റ്‌ ഉപയോഗം എന്നിവയില്‍ കൂടി എന്റേതായ രീതിയില്‍  അഭിപ്രായം പ്രകടിപ്പിക്കാറുണ്ട് എന്നല്ലാതെ , ഒന്നിനെയും അത്ര സീരിയസ് ആയി കണ്ടിട്ടില്ല. അതിന്റെ ആവശ്യം ഉണ്ട് തോന്നിയിട്ടില്ല ,  പറഞ്ഞു വരുന്നത് ഈ ലേഖനം പലരുടെയും ബ്ലോഗുകളിൽ  നിന്നും വായിച്ചു കിട്ടിയതിന്റെയും, പത്രത്തില്‍ നിന്നുള്ള അറിവിന്‍റെയും  പിന്‍ബലത്തിലും എഴുതിയതാണ്.  പറയാന്‍ കാരണം പലരും പലപ്പോഴും പല ബ്ലോഗിലും വായിച്ചു അറിഞ്ഞത് ഇതില്‍ കാണാം ,രാവണന്‍കോപ്പി അടിച്ചു എന്നൊരു പേരുദോഷം കേള്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നുള്ളത് കൊണ്ടാണ്.   അത്കൊണ്ട് തന്നെ ഈ എഴുത്ത് ,  അവര്‍ എഴുതിയത് അതെപടി കോപ്പി പെയിസ്റ്റ് അല്ല,  വായിച്ചിട്ട് എന്റെ രീതിയില്‍ എഴുതിയതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ സജീവമായി ഇടപെടുന്ന മിനീഷ് , കൃഷ്ണ കുമാര്‍ പിന്നേയും കുറച്ചു പേര്‍ ഇതിനു വേണ്ടി സഹായം ചെയ്തു തന്നിട്ടുണ്ട് എന്നത് വിസ്മരിക്കാന്‍ വയ്യ .
================================================================

          ലോകത്തിന്‍റെ  മുന്നോട്ടുള്ള  വളര്‍ച്ചയ്ക്ക്   വഴിമരുന്നിട്ടത്ത് പുതിയ കാഴ്ച്ചകളുടെ, പുതിയ കേള്‍വികളുടെ,  നവീന ആശയങ്ങളുടെ, ആവിഷ്കരണങ്ങളാണ് . ജീവിതത്തില്‍ കണ്ടു മടുത്ത ആവര്‍ത്തനങ്ങള്‍ക്കപ്പുറം   പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നവും, സാധ്യതകളും,  എല്ലാം പങ്കു വെക്കുന്ന ആവിഷ്ക്കാരങ്ങൾ അത് സാഹിത്യമാവട്ടെ , സിനിമയാവട്ടെ,  നാടകമാവട്ടെ, മാനവരാശിക്ക് പുതിയ വെളിച്ചമാണ്  നല്കിയത്  . ഇന്ത്യൻ സിനിമയുടെ നൂറു വര്‍ഷങ്ങളുടെ  ചരിത്രം എന്നത് ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാമൂഹിക സാംസ്കാരിക ആവിഷക്കരത്ത്തിന്റെ ഭാഗമാവുന്നത് അങ്ങനെയാണ്.

ഏതൊരു  ജനകീയ കലാരൂപവും  അത്  നിർമിക്കപ്പെടുന്ന കാലഘട്ടത്തിന്റെ /സമൂഹങ്ങളുടെ സാംസ്കാരീക പ്രതിഫലനമാണ് .  സമൂഹത്തോടുള്ള അതിന്റെ സംവേദന ക്ഷമതയാണ്  അതിന്റെ വിജയ പരാജയങ്ങൾ നിര്‍ണയിക്കുന്നത്    അതുകൊണ്ട് തന്നെ  നൂറു  വര്ഷങ്ങളായി  സമൂഹത്തോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്  ഇന്ത്യൻ  സിനിമ

ഒരു ജനപ്രീയ കലാരൂപമെന്ന നിലയിൽ സമൂഹത്തിൽ നല്ലൊരു ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് പക്ഷെ  അതിന്റെ ഉപയോഗം എങ്ങിനെ ഒക്കെ ആണ് എന്നതാണ് പ്രധാനം. വിദ്യാഭ്യാസ ആവശ്യത്തിനും, ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ചലച്ചിത്രം ഉപയോഗിക്കപ്പെടുന്നു .ശബ്ദമില്ലാത്ത   ചിത്രത്തിൽ നിന്നും ശബ്ദം എന്നപോലെ,  അതിനൂതന സാങ്കേതിക  വിദ്യ ആയ ഡീ ടി എസ് , ഡോൾബി  എന്നിങ്ങനെ  എണ്ണിയാൽ ഒടുങ്ങാത്ത പുത്തൻ സാങ്കേതിക വിദ്യകൾ വരെ ഇന്ന് സിനിമകളിൽ ഉപയോഗിക്കപ്പെടുന്നു.

കലയും രാഷ്ട്രീയവും തമ്മിലുള്ള സമന്ന്വയത്തെ പറ്റി മാവോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്


"നമ്മൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്തിന്റെയും കലയുടെയും ഒരു സമന്വയമാണ്. ഉള്ളടക്കത്തിലും രൂപത്തിലും ഉള്ള ഒരു സമന്വയം. കലയുടെ അതിന്റെ പരമാവധി പ്രാപ്യമായ പരിപൂർണതയോടെയുള്ള രൂപത്തിന്റെയും രാഷ്ട്രീയത്തിന്റെ വിപ്ലവാത്മകമായ അന്ത:സത്തയുടെയും സമന്വയം. രാഷ്ട്രീയപരമായി എത്ര കണ്ട് പുരോഗമനം പ്രകടിപ്പിച്ചാലും, ഒരു കലാരൂപത്തിനും - അതിന്റേതായ കലാമൂല്യം ഇല്ലെങ്കിൽ കരുത്താർജ്ജിക്കാൻ കഴിയില്ല. "

സിനിമ എന്നാ ജനപ്രീയ മാധ്യമം ഉപയോഗിച്ച് സമൂഹത്തിനു ഇടയില്‍ ശാസ്ത്രപരമായും  യുക്തിപരമായും  വ്യക്തമായ ആധിപത്യം നേടാന്‍ സിനിമ നിര്‍മാതാക്കളും സംവിധായകരും  ശ്രമിക്കുന്നില്ല എന്നത് ഇന്നത്തെ സമൂഹത്തില്‍ വേദനാജനകമായ  ഒരു കാര്യം ആണ്, അത് എങ്ങിനെ സംഭവിക്കും എന്നത് ആലോചിച്ചാല്‍, മലയാളത്തിന്റെ കാര്യം എടുക്കുക  ആണെകില്‍ തന്നെ സിനിമകളില്‍ അന്ധവിശ്വാസവും ശാസ്‌ത്രവും കൂട്ടി അവിയല്‍ പരുവത്തില്‍ ആക്കി മാറ്റി ഇതില്‍  ശരിയേത് തെറ്റ് ഏതു എന്ന് സാധാരണക്കാരന് വേര്‍തിരിച്ചു എടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍  ആണ് ജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് .


ഭൂരിപക്ഷ മത സമുദായ യാഥാസ്ഥിതിക ചിന്തള്‍ക്ക് ഒപ്പം പോകുന്നവയാണ് നമ്മളുടെ മിക്ക സിനിമകളും. അത് കൊണ്ട് തന്നെ അവയൊക്കെ പിന്തിര്‍പ്പന്‍ ചിന്താഗതികള്‍ വളര്‍ത്തുന്നതില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. എന്ത് സൃഷ്ടിച്ചാലും  അതില്‍ ജനപ്രീയത എന്നത് കൂടി യോജിപ്പിച്ച്   അതിനൊത്ത താരങ്ങളും അണിയറ പ്രവര്‍ത്തകരും മാര്‍ക്കറ്റിംഗ് രീതിയും കൂടി ചേരുമ്പോള്‍ എന്തും ചിലാവാകും / ചിലവാക്കും  എന്നുള്ള ഒരു അവസ്ഥയാണ് ഇവിടെ നിലവിൽ ഉള്ളത്. അതിനു അവര്‍ക്കുള്ള കഴിവും അപാരമാണ്.   സമൂഹത്തിലെ അരക്ഷിതാവസ്ഥയെ മനപൂര്‍വം മുതെലെടുത്തു, സമൂഹത്തെ അതില്‍ നിന്നും മോചിപ്പിക്കാതെ വീണ്ടും വലിയ അരക്ഷിത ബോധത്തിലേക്ക്‌ തള്ളിവിടാന്‍ ആണ് മിക്ക  സിനിമകളും പലപ്പോഴും ശ്രമിച്ചിട്ടുള്ളത് .

 ഇടതുപക്ഷം മുന്നോട്ടു  വെക്കുന്ന സാമൂഹികപരമായ സമത്വവും ജാതി മത ഫ്യുഡൽ വ്യവസ്ഥിതികൾക്കെതിരെയുള്ള പോരാട്ടവും എന്നും കമ്പോള  ശക്തികൾക്കു  ആലോസരമുണ്ടാക്കിയിട്ടുണ്ട് എന്ന് പൊതുവെ അംഗീകരിച്ച  കാര്യമാണ്. സാധാരണക്കാരന്റെ പക്ഷത്തു നിന്ന് നടത്തുന്ന  ശ്രമങ്ങൾ  ഐതിഹാസികമായ പല  സമരങ്ങള്‍ക്കും മുന്നേറ്റങ്ങൾക്കും  കാരണമായി . ഈ പ്രവര്‍ത്തനങ്ങള്‍ക്ക്   മലയാള  നാടക വേദി നല്കിയ  പിന്തുണ  വിസ്മരിച്ചു  കൂടാ. അത്തരത്തിൽ  കലാ പ്രവർത്തനങ്ങളിൽ , എഴുത്തിൽ, വായനയിൽ,  ശാസ്ത്രബോധത്തിലധിഷ്ടിതമായി  വളര്‍ന്നു വന്ന ഇടതു  സോഷ്യലിസ്റ്റ്  പോതുബോധങ്ങളെ  തുടച്ചു നീക്കുന്നതിന് കമ്പോള ശക്തികൾ  വളരെ കൃത്യമായി  സിനിമയെ വിനിയോഗിച്ചിരിക്കുന്നത്  കാണാം.സന്ദേശം  മുതൽ  അറബിക്കഥ വരെയുള്ള  ചലച്ചിത്രങ്ങളിൽ  അത്തരം ഇടതു വിരുദ്ധത  കൃത്യമായി അടയാളപ്പെടുത്താൻ  കഴിയും .



സിനിമയുടെ ചരിത്രം
പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ എന്നൊരാൾ തന്റെ പുസ്തകത്തില മുന്നോട്ടു വയ്ക്കുകയും അതിന്റെ ചുവടു പിടിച്ചു 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്നത്  ഇതിന്റെ ഒരു പ്രധാന ന്യൂനത ആണ് .

സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി ,1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി.
1895 ഇൽ ലൂമിയർ സഹോദരങ്ങൾ  പാരീസിലെ ഒരു ഇരുട്ടുമുറിയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം നടത്തിയത്. ഇത് കഴിഞ്ഞു ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിലുമെത്തി. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ  ബോബെയിൽ ആയിരുന്നു പ്രദർശനം   നടന്നത് , ആറു ഹൃസ്വ ചിത്രങ്ങൾ ആയിരുന്നു അന്ന് പ്രദർശിപ്പിച്ചത്, 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.

1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ.
മലയാളത്തിലെ ആദ്യ ചിത്രമായി കണക്കാക്കുന്ന വിഗതകുമാരന്റെ കഥാ പരിസരത്തോടു അന്നത്തെ പ്രേക്ഷകന്റെ പ്രതികരണം വരച്ചു കാട്ടുന്നതായിരുന്നു കമല്‍ സംവിധാനം ചെയ്ത   സെല്ലുലോയിഡ് എന്ന ചിത്രവും അതിനു വഴിയൊരുക്കിയ നഷ്ടനായിക എന്ന പുസ്തകവും. ജാതി ഒരു വികാരമായി നിന്നിരുന്ന ആ  കാലത്ത്, ഒരു അവര്‍ണ്ണ സ്ത്രീ തിരശീലയില്‍ സവര്‍ണ്ണ സ്ത്രീയായി അഭിനയിച്ചു അന്നത്തെ സാമൂഹിക അവസ്ഥക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികമായിരുന്നു. സിനിമ മറ്റു ക്ഷേത്ര കലകള്‍ പോലെ വരേണ്യനു മാത്രം ആസ്വദിക്കാനുള്ള ഒരു വിനോദമായിരുന്ന ആ കാലത്ത്, പക്ഷെ സിനിമയെ സിനിമയായി മാത്രം കാണാനുള്ള മാനസിക വളര്‍ച്ച പ്രേക്ഷകന് ഉണ്ടായിരുന്നില്ല. (ആ കാലഘട്ടത്തിലെ പ്രേക്ഷകന്റെ സങ്കുചിതത്ത്വത്തിലേക്ക് ഇന്നത്തെ പ്രേക്ഷകന്‍ ഒരു പിന്‍നടത്തം നടത്തുന്നുണ്ട് എന്നതും സ്മരണീയമാണ്). സ്ക്രീനില്‍ കണ്ട കഥാപാത്രങ്ങളിലേക്ക് അവര്‍ തങ്ങളുടെ ജീവിതത്തെ ചേര്‍ത്തു വെച്ച് തുലനം ചെയ്തു. കഥാപാത്രങ്ങളെ അവര്‍ തങ്ങളുടെ ജീവിത പരിസരങ്ങളില്‍ നിന്നെടുത്ത അളവുകോലുകള്‍ കൊണ്ട് അളന്നു, തോതുകളില്‍ ഒതുങ്ങാത്തവയെ നിഷ്കരുണം തള്ളികളയുകയും അല്ലാത്തവയെ മനസ്സില്‍ പ്രതിഷ്ഠിക്കുകയും  ചെയ്തു. അത് കൊണ്ടാണ് മലയാള സിനിമയുടെ ആദ്യ നായിക റോസിക്ക് ജീവിതം നഷ്ടപ്പെട്ടതും, രാജാക്കന്മാരുടെ കഥകളും, പുരാണ കഥകളും അക്കാലത്തെ സൂപ്പര്‍ ഹിറ്റുകള്‍ ആയി പ്രദര്‍ശനശാലകളെ നിറക്കുകയും ചെയ്തത്. ആദ്യ സിനിമക്ക് ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം സമയത്തിനു ശേഷംഒരു കുടുംബ കഥ സിനിമയാകുന്നത് 1947 ഇറങ്ങിയ നിര്‍മല എന്ന ചലച്ചിത്രത്തോടെയാണ്. ഇന്നത്തെ മലയാള സിനിമയുടെ രൂപ ഘടന നിശ്ചയിച്ച ആദ്യ സിനിമ. എന്തായാലും മലയാള സിനിമ ആസ്വാദനത്തിന്റെ പുതിയ ഭൂമികകള്‍ കണ്ടെത്തിയ വര്‍ഷങ്ങളാണ് പിന്നീട് വന്നത്. ജീവിത നൌകയും നീലക്കുയിലും ഒക്കെ മലയാള സിനിമയിലേക്ക് അന്നത്തെ കൂട്ട് കുടുംബ വ്യവസ്ഥയുടെയും സാമൂഹികാന്തരീക്ഷത്തിന്റെയും കഥാ പരിസരങ്ങളെ പരിചിതമാക്കി.

സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, അതിനു മലയാള നാടകവേദി നല്‍കിയ സംഭാവനകളും പ്രേക്ഷകരുടെ കാഴ്ചാനുഭവങ്ങളെ തീര്‍ത്തും മാറ്റി. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ കാല ഘട്ടം കൂടിയായിരുന്നു അത്. അറുപതുകളിലും എഴുപതുകളിലും നമ്മുടെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ സിനിമയിലെക്കെത്തി. മികച്ച പല സാഹിത്യ സൃഷ്ടികള്‍ പലതും തിരശീലയില്‍ കണ്ണീരും പുഞ്ചിരിയും തീര്‍ത്ത്‌ പ്രേക്ഷകന്റെ ഹൃദയ പക്ഷത്തു നിന്നു. പ്രമേയപരമായി മുന്നിട്ടു നില്‍ക്കുന്ന സിനിമകള്‍ ഉണ്ടായെങ്കിലും കഥാകഥന രീതിയിലോ, സാങ്കേതിക മേന്മയിലെ  പുതുമകള്‍ വല്ലപ്പോഴും മാത്രം സംഭവിച്ചു കൊണ്ടിരുന്നു. മലയാളത്തിലെ സിനിമകളുടെയും സിനിമാശാലകളുടെ എണ്ണത്തിലും ഉണ്ടായ വളര്‍ച്ച പ്രേക്ഷകനെ മലയാളത്തിനു പുറത്തു സിനിമയില്‍ എന്ത് നടക്കുന്നു എന്നറിയുന്നതില്‍ നിന്നും അകറ്റിയത്, അവന്റെ കാഴ്ചാനുഭാവങ്ങള്‍ക്ക് ഒരു ഏകതാന സ്വഭാവം നല്‍കി.

പിന്നീട് പത്മരാജന്റെയും ഭരതന്റെയും ഒക്കെ കാലഘട്ടത്തിലേക്ക് മലയാള സിനിമ കടന്നപ്പോള്‍ സിനിമ, കഥയുടെ പുതുമ എന്നതിനേക്കാളുപരി ആഖ്യാനത്തിന്റെ പുതുമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ആ കാഴ്ചാനുഭാവങ്ങള്‍ക്ക് മുന്നില്‍ മിഴിച്ചിരുന്ന അന്നത്തെ പ്രേക്ഷകനിലേക്ക് മറുഭാഷകളില്‍ നിന്നുള്ള സിനിമകളും എത്തിത്തുടങ്ങി. എഴുപതില്‍ തുടങ്ങിയ താരാധിപത്യത്തിന്റെ സൂചനകള്‍ എണ്‍പത്  ആവുമ്പോഴേക്കും  ഇന്ത്യന്‍ സിനിമയാകെ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ബച്ചനും, ധർമേന്ദ്രയും, ദേവാനന്ദും, രജനിയും, കമലും, എന്‍ ടി ആറും, എം ജി ആറും, പ്രേംനസീറും ജയനും ഒക്കെ വെറും നടന്മാരില്‍ നിന്നുപരി ജനമനസ്സില്‍ ദൈവരൂപങ്ങള്‍ പൂണ്ടു തുടങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമ താരകേന്ദ്രീക്രിതമായ കഥകളിലേക്ക് മുഖം തിരിച്ചു തുടങ്ങിയതോടെ ബോക്സ്‌ ഓഫീസുകളില്‍ പണം കിലുങ്ങി നിറഞ്ഞെങ്കിലും ഇന്ത്യന്‍ സിനിമകള്‍ വിജയ ഫോര്‍മുലകളുടെ ആവര്‍ത്തന വിരസതകളിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിച്ചു.

മലയാളിക്കും അവരുടെതായ സൂപ്പര്‍ താരങ്ങളുണ്ടായി. താരങ്ങള്‍ കഥയെക്കാളും കഥാപാത്രങ്ങലെക്കാലും വളര്‍ന്നു പ്രേക്ഷകന്റെ സാമന്യബോധത്തെയും കൂടി വെല്ലുവിളിച്ചു തുടങ്ങിയ തൊണ്ണൂറുകളുടെ ആരവങ്ങല്‍ക്കിടയിലും അങ്ങിങ്ങായി  പ്രേക്ഷകനെ പുതുമാകളിലെക്കാനയിച്ച ചില ഒറ്റയാള്‍ നീക്കങ്ങളും ഉണ്ടായി. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ തുടങ്ങി, രണ്ടായിരത്തില്‍ വേരുപിടിച്ച ഇന്റര്‍നെറ്റ്‌ ആണ് മലയാള സിനിമാസ്വാദനത്തിന്റെ  ഗതി തിരിച്ചു വിട്ടത്.



ലോക സിനിമ
ലോക സിനി­മ­യിലെ ഹോമര്‍ എന്നു വിശേ­ഷി­പ്പി­ക്ക­പ്പെ­ടുന്ന ജാപ്പനീസ് ചല­ച്ചി­ത്ര­കാ­രന്‍ അകിരാ കുറ­സോ­വ­യുടെ ദീപ്ത­മായ ഓര്‍മ­കള്‍ക്ക് ഒരു പതി­റ്റാണ്ട് പിന്നി­ട്ടു­. അഞ്ചു പതി­റ്റാണ്ടു കാലത്തെ ചല­ച്ചി­ത്ര­ജീ­വി­ത­ത്തില്‍ മുപ്പ­ത്തി­രണ്ടു സിനി­മ­കള്‍ കുറ­സോ­വ­യുടെ കയ്യൊപ്പ് പതിഞ്ഞ് ആസ്വാ­ദ­ക­രി­ലെ­ത്തി. ഇവ­യില്‍ മിക്ക­ സി­നി­മ­കളും ക്ലാസി­ക്കു­ക­ളാ­കു­കയും ചെയ്തു. ഒരു ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം , രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ  Sanshiro Sugata യിലൂടെ ആണ് സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു  Rashomon) എന്ന ചലച്ചിത്രമാണ് കുറൊസാവയുടെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപ്പനീസ്  സിനിമകളെയും കുറൊസാവയെയും ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോൺ ആണ്. ഇറാനിലെ വിപ്ലവ കാലത്ത് അവിടെ ഉള്ള അമേരിക്കാൻ എംബസി കയ്യേറി ഉദ്ദ്യോഗസ്തരെ  ബന്ദികൾ ആക്കിയ  സംഭവം സിനിമ ആക്കിയിരുന്നു ഈ അടുത്ത കാലത്ത്.  "ആർഗൊ" എന്നാണ് ആ സിനിമയുടെ പേര് , നടന്ന സംഭവം ബന്ധികൾ ആക്കിയ ഉദ്ധ്യോഗസ്തരെ രക്ഷപ്പെടുത്തുന്നത് റഷ്യൻ   ചാര സംഘടനയിൽ പെട്ടവർ ആയിരുന്നു പക്ഷെ സിനിമ ആയി അത് വന്നപ്പോൾ അമേരിക്കൻ താല്പര്യം  സംരക്ഷിക്കാൻ വേണ്ടി , സീ ഐ ഐ ആണ് അത് ചെയ്തത് എന്ന രീതിയിൽ വന്നു , അതിനു ഓസ്കാര്‍ ലഭിച്ചു   , പക്ഷെ  അതെ സമയത്ത് തന്നെ പുറത്തു  ഇറങ്ങിയ Django Unchained എന്ന പേരിൽ 1858 കാലത്തേ അമേരിക്കാൻ അടിമത്വവും കറുത്ത വർഗക്കാരൻ അനുഭവിക്കേണ്ടി വന്ന അസമത്വത്തെയും കുറിച്ച് പറയുന്ന  ഈ സിനിമയെ പാടെ അവഗണിച്ചു. നോമിനെഷനുകൾ ധാരാളം വന്നു എങ്കിലും ഒടുക്കം  അവാർഡ് കിട്ടിയാപോൾ കാര്യമായി ഒന്നുമില്ല , കിട്ടിയത് മുഴുവൻ കള്ളത്തരം ജനങ്ങളോട് പറയുകയും അമേരിക്കയുടെ കീഴാള സ്വഭാവം വിളിച്ചു പറയുകയും ചെയ്ത സിനിമയ്ക്ക് ആയിരുന്നു.  ഹോളിവുഡ് സിനിമകള്‍ ധാരാളം ഇറങ്ങുന്നു എങ്കിലും ജനങ്ങള്‍ക്കിടയിൽ പൊതുബോധം വളര്‍ത്തുന്ന സിനിമകള്‍ വളരെ കുറവ് തന്നെ ആണ് എന്ന് പറയേണ്ടി വരും , ഇറാനിയാൻ സിനിമകളും കൊറിയൻ സിനിമകളും ഇതിൽ നിന്നും വേറിട്ടു നില്ക്കുന്നു

  
ഇന്ത്യന്‍ സിനിമ
ഇന്ത്യന്‍ സിനിമയെ ലോകസിനിമാ ഭൂപടത്തില്‍ പ്രതിഷ്ഠിച്ച സത്യജിത്ത് റായിയുടെ 'പഥേര്‍ പാഞ്ചലി'യുടെ ചരിത്രപരവും കലാപരവുമായ സവിശേഷതകള്‍ നിരവധിയാണ്, ഒരു വര്‍ഷത്തിലധികം സമയം എടുത്തുകൊണ്ടാണ് സത്യജിത്ത്‌റായ് പഥേര്‍ പാഞ്ചലി പൂര്‍ത്തീകരിച്ചത്. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ 'പഥേര്‍ പാഞ്ചലി' എന്ന നോവല്‍ ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കാനായി അദ്ദേഹം കണ്ടെത്തി. പിന്നീട് പല വൈതരണികളും വിഘാതങ്ങളും റായിക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു,  ലോക സിനിമയിലെ ഏറ്റവും മികച്ച അമ്പത് സൃഷ്ടികള്‍ തിരഞ്ഞെടുക്കുവാനായി ഈയിടെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ലോകത്തിലെ പ്രധാന സംവിധായകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രം 'പഥേര്‍ പാഞ്ചലി'യാണ്. "താങ്കളുടെ പടങ്ങളായിരുന്നു ഞങ്ങളുടെ പാഠപുസ്തകങ്ങള്‍'' അടൂര്‍ ഗോപാലകൃഷ്ണന്‍ റായിയോട് ഒരിക്കല്‍ പറഞ്ഞു . ഇന്ത്യന്‍ സിനിമയിലെടുത്തു പറയേണ്ട മറ്റൊരു പേരാണ് ഋതിക് ഘട്ടക്ക് , സത്യജിത് റായിയുടെ അതെ കാലഘട്ടത്തില്‍ തന്നെ സിനിമയെ അതീവ ഗൌരവമായി കണ്ട ഒരു സിനിമ പ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം. ഘട്ടക്കിന്റെ സിനിമകള്‍ സാമൂഹിക യാഥാര്‍ത്യങ്ങളെ  അതിസൂക്ഷ്മമായി നോക്കി കാണുന്നവയാണ്. സാധാരണ മനുഷ്യന്‍റെ ദൈനം ദിന ജീവിത വിഷയങ്ങള്‍ ആണ് അദ്ദേഹം സിനിമ ആക്കിയിട്ടുള്ളത് , ഇന്ത്യ വിഭജനത്തെ അദ്ദേഹം ശക്തി യുക്തം എതിര്‍ത്തിരുന്നു.

2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച്‌ രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ്‌ പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ്‌ ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ അമു (2005), മണിരത്നത്തിന്റെ ബോംബെ (1995) എന്നിവ. എന്‍.എസ്‌ മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട്‌ ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്‌ ചോദിച്ചത്‌ എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊലയെക്കുറിച്ചായിരുന്നു
, ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട്‌ ഹിന്ദുത്വ അജണ്ടയെ ഒളിച്ച്‌ കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാശ്മീരിലെ തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ വിഷം ചീറ്റുന്ന ഒന്നായിരുന്നു.

 സിനിമയുടെ സാമൂഹ്യ ബോധം,പ്രതിബദ്ധത  എങ്ങിനെ ഒക്കെ ആണ് എന്ന് അടുത്ത് അറിയാന്‍ ഏതാനും  ചില സിനിമകളെ കുറിച്ച് പ്രതിബാധിക്കുന്നു .


നിര്‍മാല്യം
 നിര്‍മാല്യം എന്ന സിനിമ  ഇന്നത്തെ കാലത്ത്  സാമൂഹ്യ പ്രതിബദ്ധതയോടെ റീമേക്ക് ചെയ്യാന്‍ ഏതെങ്കിലും സംവിധായകന്‍/നിര്‍മാതാവ് ഇറങ്ങി പുറപ്പെടും എന്ന് ആര്‍ക്കേലും ചിന്ത ഉണ്ടെങ്കിൽ  അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ് എന്ന് പറയേണ്ടി വരും. ഇത് പോലെ ഉള്ള ഒരു സിനിമ ഇറക്കിയാല്‍ അതിനു മുതൽ മുടക്കിയ പണം പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ല ,  എന്ന് മാത്രമല്ല അത് തീയറ്ററില്‍ പ്രദർശിപ്പിക്കാൻ പോലും  സമ്മതിക്കുമോ എന്നത് തന്നെ ചിന്തിക്കേണ്ട വിഷയം ആണ്. അത്രമാത്രം  സമൂഹത്തില്‍  ജീര്‍ണത നിറഞ്ഞിരിക്കുന്നു , ജനപ്രീയ കലാരൂപമായ സിനിമ മാനസീക ഉല്ലാസത്തിന്റെ  പരമാനന്ദം സൃഷ്ടിക്കേണ്ടത് അനിവാര്യമായ കാര്യമാണ്, അല്ലാതെ  കലയോടുള്ള സ്നേഹമോ   മികച്ച കലാസൃഷ്ടി തെരെഞ്ഞെടുത്തുള്ള പുനര്‍വായനയുടെ പ്രതിബദ്ധതയൊന്നുമല്ല  പൈങ്കിളി കച്ചവടക്കാര്‍ക്ക് മുമ്പിലുള്ളത് എന്നു വ്യക്തം.രതിനിര്‍വേദം കൊളുത്തിവിട്ട കുളിര്‍കാറ്റ് മുതലെടുത്തമലയാള സിനിമ . നിര്‍മാല്യംപോലെഉള്ള സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍പുനസ്രിഷിക്കപ്പെടും എന്ന് സ്വപ്നം കാണാം. നിര്‍മാല്യം എന്നാ സിനിമ യാഥാര്‍ത്ഥ ജീവിത  മുഹൂര്‍ത്തങ്ങളുടെ ഒപ്പിയെടുക്കല്‍ ആണ്. ഈ സിനിമയുടെഇരുപത്തി അഞ്ചാം വാര്‍ഷീകത്തോട് അനുബധിച്ചു എം ടി പറഞ്ഞ വാക്കുകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.

" നിര്‍മാല്യം' നമ്മെ സ്​പര്‍ശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ 'നിര്‍മാല്യം' പോലൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല."

ഈ സിനിമയില്‍ എം ടി വെളിച്ചപ്പാടിലൂടെ നമുക്ക് കാണിച്ചുതരുന്നതു നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥ മാത്രമല്ല ,എക്കാലത്തും വിലയുള്ള മനുഷ്യാവസ്ഥകള്‍ അതിസൂക്ഷ്മമായിവിശകലനം ചെയ്യുക ആണ് .അവയെ നമ്മള്‍ പിന്തുടര്‍ന്നാല്‍ എത്തിച്ചേരുന്നത് തീഷ്ണമായ  സത്യങ്ങളിലേക്ക്‌  ആണ്.  അവ ഒരിക്കലും കാലഹരണപ്പെടുന്നുമില്ല. വിഗ്രഹത്തിന്റെ നേര്‍ക്ക്‌ കാര്‍ക്കിച്ചു  തുപ്പുന്ന വെളിച്ചപ്പാട് , തുപ്പുന്നത് വിഗ്രഹത്തിനു നേര്‍ക്ക്‌ മാത്രമല്ല , അധികാര സ്ഥാനത്തിനു നേര്‍ക്കും , അന്ന് നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് നേര്‍ക്കും തന്റെ രോഷം പ്രകടിപ്പിക്കല്‍ ആണ് , വിഗ്രഹം എന്നത് അവിടെ ഒരു പ്രതിമ മാത്രം ആയി കാണാന്‍ കഴിയില്ല  .



മണിച്ചിത്രത്താഴ്
ജനം രണ്ടു കയ്യും   കൊട്ടി സ്വീകരിച്ച സിനിമ ആണ് , ഇതില്‍ സംവിധായകനും . തിരകഥകൃത്തും കൂടി സത്യത്തില്‍ ജനത്തെ പറ്റിക്കുകയാണ്  , സാധാരണക്കാരന്‍  ആയ ഒരു സിനിമ പ്രേക്ഷനെ സംബന്ധിച്ചെടത്തോളം അത് ഒരു വിഷയം ആയി വരണം എന്നില്ല ,ഗംഗയുടെ ശരീരത്തില്‍ കേറിയ പ്രേതബാധ ഒഴിപ്പിക്കാന്‍ കൂട്ടായ ശ്രമം നടത്തുന്നു. ഡോക്ടറും മന്ത്രവാദിയും കൂടി ഇതിനു ശ്രമികുന്നത് , ഇതില്‍ മന്ത്രവാദത്തിനു എന്ത് സ്ഥാനം ആണ് ഉള്ളത് എന്ന് ചോദിക്കരുത് ?  വെറും ഒരു രോഗി മാത്രം ആയ ഗംഗയുടെ ശരീരത്തില്‍ പ്രേത ബാധ ആണ് അതില്‍ മന്ത്രവാദത്തിനു പങ്കു ഉണ്ട് എന്നും ഒരു പരിധി വരെ പറഞ്ഞു അവസാനിപ്പിക്കാന്‍ ആ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്  സാധിക്കുന്നു.  മാര്‍ക്കെറ്റിങ്ങു തന്ത്രം എന്ന് പറഞ്ഞാലും , പൊതു ബോധത്തിന് കൊടുക്കുന്ന ഒരു കനത്ത പ്രഹരം ആണ് എന്ന് പറയാതെ വയ്യ ,   ശാസ്ത്രം ആണ് എല്ലാറ്റിനും  അടിസ്ഥാനം എന്നത്  പറഞ്ഞു അവസാനിപ്പിക്കാന്‍ ഉള്ള  ഒരു ബോധ പൂര്‍ണമായ  ശ്രമം സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും  ഉണ്ടാകുന്നില്ല. ജനത്തിനെ മുന്നോട്ടു നയിക്കുക്ക എന്നതിന് പകരം ജനം ഇന്ന്  നിലനില്‍കുന്ന അവസ്ഥയില്‍ തന്നെ തുടരട്ടെ എന്നും അത് നമുക്ക് അനുകൂലമായി എങ്ങിനെ മാറ്റിയെടുക്കാം എന്നതും ആണ് ഇവരുടെ പ്രധാന ചിന്ത വ്യക്ത്യമാക്കുന്നതാണ് ഈ സിനിമ.


പ്രഭുവിന്‍റെ മക്കള്‍
ഭക്തിയും നിരീശ്വരവാദവും വിശ്വാസവും എല്ലാം പ്രേക്ഷരുമായി തുറന്നു  സവംദിക്കുന്ന ഒരു സിനിമ ആണ്സജീവന്‍ അന്തിക്കാട്‌ സംവിധാനം  ചെയ്ത ഈചിത്രം. ,അന്ധവിശ്വാസത്തിനും ആൾദൈവങ്ങളുടെ കാപട്യത്തിനുമെതിരെ പ്രതികരിക്കുകയും സാമൂഹ്യാവബോധത്തിനു ശ്രമിക്കുകയും ചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടേയും അവരുടെ സംഘത്തിന്റേയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് മുഖ്യ പ്രമേയം എന്നത് ആണ് ,നിരീശ്വരവാദം ഇത്ര വിശാലമായി  ചര്‍ച്ച ചെയ്യാന്‍ ഒരു വേദി എന്ന നിലയില്‍ ഈ സിനിമ വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നു എന്നത് പറയാതെ വയ്യ!

ഭക്തിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന ചിത്രങ്ങള്‍ വളരെ അധികം ഒന്നും മലയാളത്തില്‍ വന്നിട്ടില്ല അത് കൊണ്ട് തന്നെ ഈ സിനിമ വളരെ അധികം ചര്‍ച്ച ചെയ്യപെടെണ്ടതും ആണ് , പക്ഷെ ഈ സിനിമ സാമ്പത്തീക  വിജയം നേടില്ല എന്ന് അറിഞ്ഞും കൊണ്ട് തന്നെ ആയിരിക്കണം നിര്‍മാതാവും സംവിധായകനും ഇതിനു മുതിര്‍ന്നത് , കാരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഈ സിനിമ മെനക്കെടുന്നില്ല  എന്നത് തന്നെ അതിനു കാരണം ,ആള്‍ദൈവങ്ങളും ,വിശ്വസങ്ങളും ,അനാചാരങ്ങളും കൊടികുത്തി  വാഴുന്ന ഇന്നത്തെ സമൂഹത്തില്‍ ഇത് പോലെ ഉള്ള സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ സിനിമ എടുക്കാന്‍ സജീവന്‍ അന്തിക്കാട്‌ ശ്രമിച്ചു എന്നത് കൊണ്ട് മാത്രം ഈ സിനിമ പൂര്‍ണ വിജയം ആണ് എന്ന് പറയേണ്ടി വരും. ഇത്പോലെ ഉള്ള സിനിമകള്‍ എനിയും  ധാരളം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം .


 പാപിലിയോ  ബുദ്ധ
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പാപിലിയോ ബുദ്ധ ശലഭത്തെയും , സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികളെയും  /ദളിതരെയും കൂട്ടിയിണക്കുന്ന ചിത്രമാണ്, സമകാലീക ദളിത്‌ വിഷയങ്ങളും ഭൂസമരങ്ങളും പരിസ്ഥിതി  പ്രശനങ്ങളും  വിഷയം ആക്കുന്ന ഒരു ചിത്രം ആണ് പാപിലിയോ  ബുദ്ധ. ദളിത്‌ വിഷയം ആയത്  തന്നെ പലര്‍ക്കും പലതരത്തിലും വേദനിക്കും. അത്പോലെ തന്നെ സംഭവിച്ചു , സിനിമ റിലീസ് ചെയ്യുനതിനു മുന്നേ തന്നെ വളരെ അധികം ചര്‍ച്ച ചെയ്യപെട്ടു , സിനിമയ്ക്ക് എതിരെ വ്യപകമായ പ്രചരണം  നടന്നു ,ഭരണകൂട ഭീകരത അവിടെയും നിഴലിച്ചു, സിനിമ കണ്ടു ഇറങ്ങിയവരുടെ പേരില്‍ കേസ് എടുക്കാന്‍ പോലീസ് ശ്രമിക്കുന്ന അവസ്ഥയില്‍  വരെ കാര്യങ്ങള്‍ എത്തി എന്നത് സത്യം .



ഈ അടുത്ത കാലത്ത്
ഇന്ന് സൂപ്പര്‍ താരങ്ങള്‍ എന്ന സങ്കല്പം വിട്ടു  ഇടത്തരം നടീ നടന്മാരെ  കൊണ്ട് സിനിമകള്‍ പരീക്ഷിച്ചു വിജയിപ്പിക്കുക്ക എന്ന അനൂപ് മേനോന്‍ രീതിയില്‍ നിന്നും ഉള്‍ക്കൊണ്ട്‌ കുറച്ചു കുഴപ്പമില്ലാത്ത ന്യു ജെനറേഷന്‍ എന്നാ ഓമന പേരില്‍ അറിയപ്പെടുന്ന സിനിമകള്‍ വന്നു പോകുന്നുണ്ട് പലതും മോശമല്ലാത്ത രീതിയില്‍ വിജയിക്കുകയും ചെയ്യുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല .
മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ എല്ലാ കാലത്തും പ്രോത്സാഹിപ്പിച്ചും കൊണ്ട് നടക്കുന്ന വിഭാഗത്തില്‍ നിന്നും തന്നെ ആണ് ഈ സിനിമയും പ്രേക്ഷനെ സമീപിക്കുന്നത് , ഈ സിനിമയില്‍ വളരെ നിഷ്കളങ്കം എന്ന് തോനിപ്പിക്കുന്ന ഒരു രംഗം  ഉണ്ട് ആര്‍ എസ് എസ് ശാഖ നടക്കുന്നത് വളരെ വ്യക്തമായി കാണിക്കുന്നു. അത് മനപൂര്‍വമല്ല  എന്ന് വിചാരിക്കാന്‍ കഴിയില്ല കാരണം അതില്‍ നിന്നും മുരളീ ഗോപി പറയാന്‍ ശ്രമിക്കുന്നത് എന്താണ് എന്നത് വ്യക്തം ആണ് , സംഘപരിവാറിനെ കുറിച്ച് സിനിമകളില്‍ പരാമര്‍ശ വിധേയമായിട്ടുണ്ട്  എങ്കിലും ഇത്ര വ്യക്തമായി ശാഖയെ സിനിമയില്‍ കാണിക്കുന്നത് ആദ്യമാണ് . കൂടാതെ ഈ സിനിമയില്‍ പല രീതിയില്‍ പലവട്ടം ഓം , സ്വസ്ഥിക്ക് ചിഹ്നങ്ങൾ എന്നിവ  എടുത്തു കാണിക്കാന്‍ വ്യക്തമായ ശ്രമം  നടന്നിട്ടുണ്ട്  , സിനിമ ഒരിക്കല്‍ കൂടി കണ്ടു നോക്കിയാല്‍ അത് മനസിലാക്കാം എന്നെ  ഉള്ളു , വലതു പക്ഷ രാഷ്ട്രീയം  എങ്ങിനെ ഒക്കെ ഏതൊക്കെ രീതിയില്‍ ജനമനസ്സില്‍ കുത്തി നിറക്കാന്‍ സാധിക്കുമോ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ആണ് ഇവരുടെ ശ്രമം അത് തിരിച്ചറിയാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ് എന്ന് പറയേണ്ടി വരും . പക്ഷെ ഇതൊക്കെ എന്താണ് സമൂഹത്തില്‍ സിനിമ  വരുത്താന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചാല്‍ സ്വയം ബോധം എന്താണ് നമുക്ക് തരുന്നത് എന്നും , ഇത് പോലെ ഉള്ള സംഘപരിവാര്‍ അജണ്ടകള്‍ സമൂഹത്തില്‍ എന്ത് തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ആണ് വരുത്തുക എന്ന് സ്വയം വിലയിരുത്തണം എന്ന് മാത്രമേ  പറയാന്‍ കഴിയുകയുള്ളൂ .


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ലെഫ്റ്റ് റൈറ്റ് എന്ന സിനിമയെ കുറിച്ച് കരിമീന്‍ പൊള്ളിച്ചത് എഴുതിയത് പോലെ പറഞ്ഞാല്‍  "ചാണകം വാരി എറിയുന്ന ചരിത്രം" എന്ന് പറയേണ്ടി  വരും , ഇതില്‍ നിന്നും തന്നെ എത്ര മാത്രം ഈ സിനിമ സമൂഹത്തിനു ഗുണപ്പെടും, എന്നും, അതില്‍ സംവിധായകനും തിരക്കഥകൃത്തും എന്താണു പറയാന്‍ ശ്രമിച്ചതും  നമുക്ക് അറിയാന്‍ സാധിക്കും .എല്ലാ കാലത്തും വ്യക്തമായ മാര്‍കെറ്റ്  ഉള്ള സാധനമാണ് കമ്യുണിസം അത് നല്ലത് ആയാലും മോശമായാലും  വിറ്റഴിച്ചു കാശാക്കാന്‍ നല്ല  എളുപ്പമാണ് അത് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടുത്താം, എന്നതിനെ  കുറിച്ച് മാത്രമേ എല്ലാവർക്കും സംശയമുള്ളൂ അത്പോലെ ഒരു ശ്രമം ആണ് മുരളീ ഗോപിയും അരുണ്‍ കുമാറും ഈ സിനിമയില്‍ ശ്രമിച്ചതും . ഇടത്തോട് വലത്തോട്ടു വീണ്ടും ഇടത്തോട്ട് എന്ന് സിനിമ തന്നെ പറയുമ്പോള്‍ സിനിമയുടെ അണിയറ പ്രവർത്തകര്‍ക്കും  ഒരു ധാരണയുമില്ല സിനിമ എങ്ങോട്ട് ആണ് പോകുന്നത്. പക്ഷെ ഒരു കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല , കമ്യുണിസ്റ്റ്കാരെ / കമ്യുണിസ്റ്റ് ആശയത്തെ എങ്ങിനെ ഒക്കെ കച്ചവടപരമായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ അതില്‍ അവര്‍ വിജയിക്കാന്‍ സകല അടവും പയറ്റി എന്നത് ആണ് സാരം. നമ്മുടെ മുഖ്യധാര പത്രങ്ങളില്‍ ഇവര്‍ നടത്തിയ എഴുത്തുകള്‍ / ഇവര്‍ക്ക് വേണ്ടി എഴുതിയ ലേഖനങ്ങള്‍ / എഴുത്തുകള്‍ എടുത്തു പറയേണ്ട വിഷയം , നിങ്ങളില്‍ പലരും ശ്രദ്ധിച്ചു  കാണും  എന്ന് തന്നെ തോനുന്നു , പത്രങ്ങളില്‍  ആഴ്ചകള്‍ നീണ്ട ലേഖങ്ങള്‍ ആണ്  വന്നു കൊണ്ടിരുന്നത് , ഈ സിനിമ മുന്നോട് വയ്ക്കുന്ന  രാഷ്ട്രീയം തികച്ചും അപകടം  നിറഞ്ഞതും ദുരുദ്ദേശപരവുമാണ് എന്ന് പറയേണ്ടി വരും , ഒരു കൂട്ടം കലാകാരന്മാരുടെ ആവിഷ്കാര സ്വതന്ത്രം നൂറു ശതമാനം അംഗീകരിക്കുന്നു എന്നത് ആണ്  ഈ വിഷയത്തില്‍ പ്രധാനമായും നമ്മള്‍ നോക്കി കാണേണ്ടത് , പല രീതിയില്‍ പ്രകോപനം സ്രിഷിച്ചിട്ടും ഒരു തരത്തിലും ഇടതു യുവജന സംഘടനകള്‍ ഒരിക്കല്‍ പോലും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടില്ല , തികച്ചു പ്രശംസനീയമായ വിഷയവുമാണ്‌ .


വിശ്വരൂപം

എന്തിലും ഏതിലും അമേരിക്കന്‍ സാമ്രാജ്യത്വം കാണുക അത് മാത്രം ശ്രമിക്കുക്കെന്നത് സ്ഥിരം കാഴ്ചയാണ് അതൊരു ക്ലീഷേ ആണ് , ഒരു പരിധിവരെ അമേരിക്ക തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പല രീതിയിലും ഇടപെടാര്‍ ഉണ്ട് എന്നത് നഗ്ന സത്യം അത് കണ്ടു പിട്ക്കാന്‍ അത്ര എളുപ്പവുമല്ല .
അമേരിക്കയെ മഹത്വ വല്‍ക്കരിക്കാനും ഇസ്ലാമിനെ താഴ്ത്തികെട്ടാനും കമല്‍ ശ്രമിച്ചു എന്ന് ഇന്ത്യയിലെ / കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ അല്ല ഇസ്ലാം മത വര്‍ഗീയ വാദികള്‍ ശ്രമിച്ചു എന്ന് നമുക്ക് പറയാം , ഈസിനിമ കണ്ടതില്‍ നിന്നും  ഇതില്‍ തീവ്രവാദത്തിനു എതിരെ പോരാടുന്ന ഇസ്ലാമായ ഒരു നായകനെ ആണ് ഞാന്‍ കണ്ടത് വേറെ പലരുംകണ്ടത് ,  , സിനിമ റിലീസ് ചെയ്യുനതിനു മുന്നേ പ്രക്ഷോഭം സങ്കടിപ്പിക്കുക , ഷോ  തുടങ്ങുന്നതിനു മുന്നേ തീയറ്റര്‍ ഉപരോധിക്കുക്ക എനിങ്ങനെ ഉള്ള കലാപരിപാടികള്‍ ആണ് ഈ സിനിമയ്ക്ക് എതിരെ വര്‍ഗീയ ശക്തികള്‍ നടത്തിയത് , അത് കൊണ്ട് സിനിമയ്ക്ക്  ഒന്നും സംഭവിച്ചില്ല ഗുണം മാത്രമേ ഉണ്ടായുള്ളൂ എന്നത് പറയാതെ വയ്യ , ( ഈ അവസരത്തില്‍ ലെഫ്റ്റ് റൈറ്റ്  ലെഫ്റ്റ് സിനിമയെ ഇടതു സംഘടനകള്‍ എങിനെ വിലയിരുത്തി എന്നത് ആലോചിക്കണം ) .


കമല്‍ഹാസന്‍ എന്ന  വ്യക്തി മതേതര ജീവിതം  നയിക്കുന്ന ഒരാള്‍ ആണ് അദ്ദേഹം ചെയ്ത സിനിമ ഇസ്ലാമിന് എതിരെ ആണ് എന്ന് പറഞ്ഞു നടക്കുന്നത് ഒരു തരം മനോരോഗ അവസ്ഥ ആണ്  എന്ന് പറയേണ്ടി വരും ,  " താലിബാനെ പോരാളികള്‍ " എന്ന് വിശേഷിപ്പിക്കുന്ന സംഘടനകള്‍ക്ക് വേദന ഉണ്ടാക്കുന്ന വിഷയം  , ഈ സിനിമ സമൂഹത്തില്‍ ഒരുചലനവും സൃഷ്ടിച്ചിട്ടില്ല അത്   കൊണ്ട് അല്ല ഇവിടെ ചര്‍ച്ച ആകുന്നതു ,ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തെ കുറിച്ച് പറയുമ്പോള്‍ കമല ഹാസന്‍ എന്നാ വ്യക്തിയെ കുറിച്ച് പറയാതെയും അദേഹത്തിന്റെ സിനിമകളെ  കുറിച്ച് പറയാതെ പോകാന്‍ വയ്യ , ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്താണ്  എന്ന് അറിയാത്ത  തലയ്ക്കുള്ളില്‍  ചളി മാത്രം സംഭരിച്ചു നടക്കുന്ന മത / ജാതി വര്‍ഗീയ വാദികള്‍ ഇതല്ല  ഇതില്‍ കൂടുതല്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്ന് മാത്രം ആലോചിച്ചാല്‍ മതി , ഇവരുടെ തലയില്‍ വെളിച്ചും ഉദിക്കുന്ന ഒരു ദിനം വരുമായിരിക്കും എന്നത് ഒരു സ്വപനം ആയി അവശേഷിക്കുന്നു .
പാദമുദ്ര

പാദമുദ്ര എന്ന സിനിമ പിറന്നിട്ട് 25 വര്‍ഷം. മോഹന്‍ലാല്‍ ഇരട്ടറോളില്‍ അഭിനയിച്ച സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം കാല്‍നൂറ്റാണ്ടിനു ശേഷവും കാലിക പ്രാധാന്യമുള്ളതാകുന്നു. മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടമുള്ള ചിത്രമാണ് പാദമുദ്ര. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന പുരുഷ മേധാവിത്വത്തെ തുറന്നുകാട്ടുന്നുവെന്ന് വളരെ എളുപ്പത്തില്‍ ആ സിനിമയെ കുറിച്ചുപറയാം. പക്ഷേ, അതിലെ ഓരോ സീനും സംസാരിക്കുന്നത് അതിലൊക്കെ അപ്പുറമാണ്. ഓച്ചിറ എന്ന കൊച്ചുഗ്രാമത്തില്‍ നടക്കുന്ന ചെറിയ കഥയെ കാലികപ്രാധാന്യമുള്ള വിഷയമായി രൂപപ്പെടുത്തിയതിലായിരുന്നു ആര്‍.സുകുമാരന്‍ എന്ന സംവിധായകന്റെ വിജയം. അവിടത്തെ ആചാര-വിശ്വാസങ്ങളും നാട്ടുരീതികളും മനുഷ്യന്‍ എന്ന സ്വത്വവുമായി നടത്തുന്ന ഏറ്റുമുട്ടലും സിനിമയുടെ പുതുവായനയില്‍ കാണാവുന്നതാണ്.
പിതൃത്വം ചോദ്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് പാദമുദ്ര പ്രേക്ഷകരോട് പങ്കുവയ്ക്കുന്നതെങ്കിലും ഇരുവരും ചേര്‍ന്ന് ചെയ്തുപോയ ഒരു പാപത്തിന്റെ ഭാരം ഒരു പെണ്ണില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തെയും ചിത്രം തുറന്നുകാട്ടുന്നു. അവിഹിതബന്ധത്തിന്റെ ഉത്തരവാദിത്തം മാട്ടുപണ്ടാരത്തിനും ഗോമതിക്കും ഒരുപോലെയാണെങ്കിലും കുറ്റങ്ങള്‍ മുഴുവനും അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഗോമതിയില്‍ മാത്രമാണ്. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് കുട്ടപ്പനും. സ്ത്രീയെ സമൂഹം കാണുന്ന കാഴ്ചപ്പാടിനെ ഗോമതിയുടെ ആത്മസംഘര്‍ഷത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നു. ആധുനികകാലത്ത് കുരിശില്‍ തറയ്ക്കപ്പെടുന്ന ഒരാള്‍, ഇങ്ങനെ ജാരന് പിറക്കുന്നവരാണെന്ന് സിനിമ പറയുന്നു. സിനിമയുടെ അവസാനം മുള്‍വേലിയുമായി മലകയറുന്ന കുട്ടപ്പന്‍ അനുസ്മരിപ്പിക്കുന്നത് ക്രിസ്തുവിന്റെ കുരിശുമരണം തന്നെയാണ്. എല്ലാക്കാലത്തും സ്ത്രീ മാത്രം കുറ്റാരോപിതയാകുന്ന പരിതഃസ്ഥിതിയാണ് സിനിമ ഊന്നുന്ന മറ്റൊരു പ്രശ്നം. ജാരബന്ധവും കുഞ്ഞിന്റെ പിറവിയും മറ്റും സ്ത്രീയുടെ മാത്രം കുറ്റമാണ്.  അത് സമൂഹത്തില്‍ എല്ലാക്കാലത്തും നിലനിന്ന രീതിയാണ്. നമ്മുടെ പുരാണങ്ങളിലും മറ്റും കാണാം. എല്ലാത്തിന്റെയും ഒടുവില്‍ പ്രതിസ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവരുന്ന രീതി. അതിന് ഇന്നും മാറ്റമൊന്നുമില്ല. 


 ആവിഷ്ക്കര സ്വാതന്ത്ര്യം എന്നത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കാത്ത ഇവരുടെ  മനോരോഗം ചികിത്സയിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ . വര്‍ഗസംഘര്‍ഷത്തിന്റെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുന്ന ചരിത്രസിനിമകള്‍ ചരിത്രത്തെ ഭയക്കുന്ന അധികാരിവര്‍ഗത്തെ എന്നും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഹിറ്റ്ലര്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കെയാണ് ഹിറ്റ്ലറെ കളിയാക്കി ചാര്‍ലി ചാപ്ലിന്‍ "ദ ഗ്രേറ്റ് ഡിക്ടേറ്റര്‍" എന്ന ചിത്രമെടുത്തത്. സിനിമ കണ്ട ഹിറ്റ്ലര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല. സാമൂഹ്യ വിമര്‍ശനത്തിനുള്ള ഉപാധി കൂടിയാണ് സിനിമയെന്ന കാര്യം ഒരുപക്ഷേ ഹിറ്റ്ലര്‍ പോലും അംഗീകരിച്ചതായിരിക്കാം.
 അനുപതുകള്‍ മുതല്‍ പുരോഗമന ആശയത്തില്‍  തുടങിയ മലയാള സിനിമ സവര്‍ണ മാടമ്പി ഫ്യൂടല്‍ പ്രഭുകള്‍ നായകന്മാര്‍ അരങ്ങു വാഴുന്ന അവസ്ഥയില്‍ ആയി ഇതിനു പ്രധാന കാരണമായി വന്ന സിനിമ ദേവാസുരം ആണ് , ഒറ്റ നോട്ടത്തില്‍ ഹോ എന്താ ല്ലേ സിനിമ ലാല്‍ തകര്‍ത്തു .. എന്നായിരിക്കും അഭിപ്രായം ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്‌താല്‍ അത് സമൂഹത്തെ  എങ്ങോട്ട് കൊണ്ട് പോകുന്നു എന്ന് നമുക്ക് മനസിലാകും , എന്ന് ഇത് പോലെ ഉള്ള സബ്ജ്ക്ടുകള്‍ക്ക് നല്ല മാര്‍ക്കറ്റ്‌ കിടിയ്യിട്ടുമുണ്ട്  , തികച്ചും സ്ത്രീ വിരുദ്ധമായ നിലപടുകള്‍ മാത്രമാണ് ഇവര്‍  മുന്നോട്ടു വയ്ക്കുന്നത് ,  ഒരു രാത്രികൊണ്ട്‌ ചേരികള്‍ ഒഴിപ്പുക്കന്ന നായകന്മാരും ,നാടുവാഴി രാഷ്ട്രീയം തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉള്ള നായകരെ  കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും അതിനെ സംഹരിക്കാന്‍ പാരലല്‍ സര്‍ക്കാര്‍ രൂപത്തില്‍ വില്ലന്‍മാരെ സൃഷ്ടിക്കുന്നതിലും ഇവരുടെ കേമത്തരം സമ്മതിക്കാതെ  വയ്യ  കൃഷ്ണമണിയില്‍ തോട്ടി കയറ്റി കളയും എന്ന് പറയുന്നവരും എസ് ഐ യെ പരസ്യമായി  വെല്ലു വിളിച്ചിട്ടും ഒരു ചുക്കും സംഭവിക്കാതെ  അഹോരാത്രം വിഹരിക്കുന്ന അതിമാനുഷികരും ഹിന്ദുത്വം വിളിചോതുകയും ചെയ്യുന്ന നായകന്മാരും സൃഷ്ടിച്ചു സമൂഹത്തെ താന്‍ കുഴിച്ച വാരിക്കുഴിയില്‍ വീഴിക്കാന്‍ നമ്മളുടെ പല സംവിധായകരും ശ്രമിചിടുണ്ട് / ശ്രമിക്കുന്നു . അരാഷ്ട്രീയാതയും രാജഭക്തിയും കുത്തി നിറയ്ക്കാനും ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ അത് മാത്രമാണ് ഒരു പരിഹാരമെന്നും പറയാതെ പറയാന്‍ ഷാജി കൈലാസ് ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്ക് മനസിലാകും .


കഴിഞ്ഞ  ഇരുപതു വര്ഷത്തെ മലയാള സിനിമയുടെ ചരിത്രം എടുത്താൽ അതിൽ  വലിയ തോതിലുള്ള  കുറെ കപട നിര്മിതികൾ നമുക്ക്  കാണാൻ  സാധിക്കും . ജനകീയ  മുന്നേറ്റങ്ങളിലൂടെ മലയാളി വലിച്ചെറിഞ്ഞ  ഫ്യുഡലിസ്റ്റ് ജാതീയ  ബിംബങ്ങൾ  പഴയതിനേക്കാൾ  ശക്തിയിൽ  തിരിച്ചു കൊണ്ട് വരാൻ  ഈ കാലത്തിനു  കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ജന്മിത്വത്തിനെതിരെ വിപ്ലവങ്ങൾ നയിച്ച മലയാളിയെ  തമ്പുരാന്മാരും  നാട്ടുരാജക്കളും  വീണ്ടും ഭരിക്കുന്നതും  മന്ത്ര വാദികളും കപട സന്യാസിമാരും നയിക്കുന്നതും നമുക്ക് കാണാൻ കഴിയും . രഞ്ജിത്ത്, രണ്‍ജി പണിക്കർ,  ഷാജി കൈലാസ് , എസ്  എൻ  സ്വാമി തുടങ്ങിയവർ  കൊണ്ടുവന്ന ഹൈന്ദവതയുടെ  സംഘപരിവാര്‍ അജണ്ടകളുടെ   ശക്തമായ സ്വാധീനം  കേരള സമൂഹത്തിൽ  കാണാം . ദേവിയുടെ  അനുഗ്രഹത്തിന് വേണ്ടി ഉത്സവം  നടത്തുന്ന നായകനും  ഒരു മഴയില്‍ യുക്തി ചിന്ത ഒലിച്ചു പോകുന്ന സാമൂഹിക പ്രവർത്തകനും അടക്കം നിരവധി  കപട നിർമ്മിതികൾ  നിർമ്മിതികൾ നമുക്ക് കാണാം.

അറുപതു ശതമാനത്തിനു മുകളില്‍ ഇടതു ബോധം വച്ച് ,പുരോഗമന ചിന്താഗതി ഒക്കെ വച്ച് പുലര്‍ത്തുന്ന കേരളത്തില്‍  അതിനെ പിന്താങ്ങുന്ന രീതിയിലുള്ള സിനിമകള്‍  ഇറങ്ങുന്നില്ല .

കേരളം ഇതുവരെ നേടിയെടുത്ത സാംസ്കാരീക മുന്നേറ്റം , ആരോഗ്യപരമായ മുന്നേറ്റം എന്നിവ സിനിമകള്‍ക്കിടയില്‍ കൂടി ജനത്തിന് ഇടയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ഇവര്‍ ആരും സിനിമകള്‍  ഉപയോഗിക്കാത്തത് എന്ത് കൊണ്ട് എന്ന് ഇപ്പോഴും ഒരുചോദ്യമായി അവശേഷിക്കുന്നു , എന്ന് മാത്രമല്ല ജനത്തെ പിറകോട്ടു  വലിക്കാന്‍ മാത്രമാണ് സിനിമകള്‍ ശ്രമിചിട്ടുള്ളതും

ആത്യന്തികമായി സിനിമ എന്നത് ഒരു വ്യവസായം  മാത്രമാണ്  എങ്കിലും ,  ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന്‍ വെറും ബിസിനസ്‌ കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്‍കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലെങ്കിൽ  നിങ്ങള്‍ ഒരിക്കലും ഒരു സിനിമക്കാരനാകാതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ  നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്‍കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം .

Monday, August 19, 2013

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

* പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ എന്നീ മൂന്ന് പവര്‍ പ്രൊജക്റ്റുകള്‍ റിനവേറ്റ് ചെയ്യാനുള്ള പ്രൊപോസല്‍, സി.വി.പദ്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് (1991) കേന്ദ്ര വൈദ്യുതി അറ്റോരിറ്റിക്ക് സമര്‍പ്പിക്കുന്നു. ഇത് ആവശ്യമില്ലെന്നും, കപാസിറ്റി കൂട്ടുകയാണ്‌ നല്ലതെന്നും കാണിച്ച് സി.ഇ.എ. ഈ പ്രൊപോസല്‍ മടക്കുന്നു.

* കപാസിറ്റി കൂട്ടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിനവേഷന്‍ തന്നെ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇതിന്‌ ഒരു ഫീസിബിലിറ്റി സ്റ്റഡിയും നടത്തിയിരുന്നില്ല. ചില ചട്ട ലംഘനങ്ങളും ഉണ്ടായിരുന്നു. പിന്നീട് സി.എ.ജി ചൂണ്ടിക്കാണിച്ചത് ഇതാണ്‌.

* ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍ മേഖലയില്‍, പല പ്രൊജക്റ്റുകളും ചെയ്ത് കൊണ്ടിരുന്ന എസ്.എന്‍.സി ലാവ്‌ലിന്‌ നോമിനേഷന്‍ ബേസില്‍ കരാര്‍ നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ടെന്‍ഡര്‍ വിളിക്കല്‍ ഉണ്ടായില്ല. പദ്ധതിയുടെ അത്യാവശ്യവും, നിലവിലുള്ള കരാറുകാര്‍ എന്ന ആനുകൂല്യവും ഉള്ളപ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവികാറുണ്ട്.

* 1996-ല്‍ ലാവ്‌ലിന്‌ സപ്ലൈ, നിര്‍മ്മാണം, കണ്‍സല്‍ട്ടന്‍സി അടിസ്ഥാനത്തില്‍ 169 കോടി രൂപയുടെ കരാര്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുന്നു. മന്ത്രി ജി.കാര്‍ത്തികേയന്‍. എം‌ഓ‌യു ഒപ്പിട്ടത് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ നായര്‍. കാര്‍ത്തികേയന്‍ കേസില്‍ നിന്ന് കയ്‌ചിലാവുന്നതും ശിവദാസന്‍ നായര്‍ രണ്ടാം പ്രതിയാവുന്നതും അങ്ങനെയാണ്‌.

* തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എല്‍‌ഡി‌എഫ് മന്ത്രിസഭ വന്നപ്പോള്‍ സ്വാഭാവികമായും കരാര്‍ പുനര്‍ വിശകലനം ചെയ്തു. സാങ്കേതികമായി എം.ഒ.യു തിരുത്താനോ കരാര്‍ പിന്‍‌വലിക്കാനോ സര്‍ക്കാരിന്‌ അധികാരമില്ലായിരുന്നു. കനഡയില്‍ ജ്യുറിസ്ഡിക്ഷന്‍ ഉള്ള രീതിയിലാണ്‌ ധാരണാ പത്രം ഒപ്പിട്ടിരുന്നത്. കരാറുമായി മുന്നോട്ട് പോവാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു.

* ചില സപ്ലൈകള്‍ ഒഴിവാക്കിയും എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ലാവ്‌ലിനു തന്നെ നല്‍കിയും 249 കോടി രൂപക്ക് ലാവ്‌ലിന്‌ കരാര്‍ നല്‍കി പിണറായി വിജയന്‍ ഒപ്പിടുന്നു. ഇതില്‍ 85% കനേഡിയന്‍ വായ്പയാണ്‌. വായ്പാ കരാര്‍ അനുസരിച്ചും, പുതുക്കി കൂട്ടി നല്‍കിയ തുകക്ക് ആനുപാതികമായും ഇതില്‍ 100 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്‌ലിന്‍ തിരിച്ച് ഇന്‍‌വെസ്റ്റ് ചെയ്യും എന്ന് കരാറില്‍ തീരുമാനിക്കുന്നു. കരാറിന്റെ ബ്രേക്ക് അപ്പ് 137 Crores for supply of equipments, 12 crores for Engineering consultancy, 100 crore for MCC.

* കരാര്‍ തുകയും നിബന്ധനകളും ന്യായീകരിക്കാവുന്നതാണോ എന്നുറപ്പാക്കാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കരാര്‍ ദേശീയ ജലവൈദ്യുതി കമീഷനു സമര്‍പ്പിക്കുന്നു. ക്യാന്‍സര്‍ സെന്ററിന്‌ ധനസഹായം ഉള്ളതു കൊണ്ട് തുക ന്യായീകരിക്കാവുന്നതാണ്‌ എന്ന് മറുപടി ലഭിക്കുന്നു.

* പ്രൊജക്റ്റ് തീര്‍ന്നതിനു ശേഷം, പദ്ധതി അതിന്റെ ഉന്നം നേടിയില്ല എന്ന് കണ്ടെത്തുന്നു. കപാസിറ്റി കൂട്ടാന്‍ ആയില്ല എന്ന് മാത്രമല്ല അല്‍സ്തോം ഉണ്ടാക്കിയ ടര്‍ബൈനുകളില്‍ ചില തകരാര്‍ ഉണ്ടായതു കാരണം പ്രൊഡക്ഷന്‍ അല്പം കുറയുകയും ചെയ്തു. വാറണ്ടി കാലാവധി കഴിഞ്ഞതിനഅല്‍ ലാവ്ലിനോ അല്‍സ്തോമോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലാവ്‌ലിനുമായി അന്നത്തെ മന്ത്രി കടവൂര്‍ ശിവദാസന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നില്ല എന്ന് മാത്രമല്ല പ്രശ്നങ്ങളെ തുടര്‍ന്ന് കരാര്‍ കാലാവധിക്കുള്ളില്‍ പുതുക്കിയില്ല എന്ന സാങ്കേതിക കാരണം കാണിച്ച് കാന്‍സര്‍ സെന്ററിനു നല്‍കേണ്ടിയിരുന്ന ബാക്കി 89 കൊടി രൂപ നല്‍കാന്‍ ലാവ്ലിന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും, കേടായ ടര്‍ബൈനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനായാണ്‌ ലാവ്‌ലിന്‍ ഈ ന്യായം പറഞ്ഞതെന്ന് ഉറപ്പ്. (കരാര്‍ സമയത്തിന്‌ പുതുക്കാതിരുന്നത് കടവൂര്‍ ശിവദാസനാണ്‌).

* 2004-ല്‍ നടന്ന സി‌എ‌ജി ഒഡിറ്റില്‍ പ്രൊജക്റ്റ് കൊണ്ട് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. 149 കോടി രൂപ മാത്രം ചെലവായ പ്രൊജക്റ്റ് എങ്ങനെ 374 കൊടി നഷ്ടമുണ്ടാക്കി എന്നത് രസകരമായ ചോദ്യമാണ്‌. ലാവ്‌ലിന്‌ നല്‍കിയ 149 കോടി, എം‌സി‌സിക്ക് കിട്ടാതിരുന്ന  89 കൊടി, കേന്ദ്ര വൈദ്യുതി അതോരിറ്റി അഭിപ്രായപ്പെട്ടത് അനുസരിച്ച് കപാസിറ്റി എക്സ്പാന്‍ഷന്‍ നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന അധിക വൈദ്യുതിയുടെ ആറ് കൊല്ലത്തെ വില, ടെക്നോളജി ട്രാന്‍സ്ഫറും മറ്റും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ട്രെയ്നിംഗിന്‌ എഞ്ചിനീയര്‍മാരെ കനഡക്കും മറ്റും അയച്ചതിന്റെ പൈസ, ലോണ്‍ അഗ്രിമെന്റ് നെഗോഷ്യേറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ അധിക പലിശ എന്ന് സി‌എ‌ജി കരുതിയ ഇരുപത് കോടിയോളം രൂപ, കേടായ ടര്‍ബൈന്‍ നന്നാക്കാന്‍ ചെലവായ തുക ഇതൊക്കെ ചേര്‍ത്താണ്‌ ലാവ്‌ലിന്‍ 374 കോടി രൂപയുടെ ബാധ്യതയായത്.

* സി‌എ‌ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരാര്‍ വ്യ്വസ്ഥകള്‍ പാലിക്കാന്‍ കേരള സര്‍ക്കാര്‍ കനേഡിയന്‍ സര്‍ക്കാരിന്റെ സഹായം തേടുന്നു. എന്നാല്‍ തങ്ങളുടെ കമ്പനി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല എന്നും, അവര്‍ കുറ്റക്കാരല്ല എന്നുമുള്ള നിലപാടാണ്‌ കനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സാങ്കേതികമായി ഇത് ശരിയുമാണ്‌.

* ലാവ്‌ലിന്‍ കരാര്‍ ലംഘിച്ചിട്ടില്ല എന്ന കാനഡ നിലപാട്, അവര്‍ എം‌സി‌സിക്കുള്ള 100 കൊടി രൂപ നല്‍കിയതിനുള്ള തെളിവായി ക്രൈം നന്ദകുമാര്‍ വ്യാഖ്യാനിക്കുന്നു. ബാക്കി 89 കൊടി എവിടെപ്പോയി എന്ന ചോദ്യം ഉയരുന്നു. ടെകിനിക്കാലിയ, കമല ഇന്രര്‍നാഷണല്‍, ദിലീപ് രാഹുലന്‍, പസഫിക് കണ്‍റ്റ്രോള്‍സ് എന്നിങ്ങനെ ഒരുപാട് പേരുകളും വിവാദങ്ങളും മാനിപുലേഷനുകളും സത്യത്തെ മുക്കുന്നു. വളരെ കൃത്യമായ ഫോറിന്‍ കറപ്ഷന്‍ പ്രാക്റ്റീസ് ആക്റ്റ് നിലവിലുള്ള കാനഡയില്‍, ലാവ്‌ലിന്‌ പത്ത് പൈസ പോലും പ്രൈവറ്റ് അക്കൗണ്ടിലേക്ക് കാരണമില്ലാതെ കൊടുക്കാന്‍ പറ്റില്ല എന്ന് കാര്യങ്ങള്‍ അറിയുന്നവര്‍ക്കറിയാം.

* പിണറായിയെ കോര്‍ണര്‍ ചെയ്യാന്‍ കിട്ടിയ അവസരം, യുഡീഫ്, വി.എസ്, മാധ്യമങ്ങള്‍ എന്നിവര്‍ ഗംഭീരമായി ഉപയോഗിക്കുന്നു. പിണറായി കട്ടു എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. എട്ടു കൊല്ലത്തിനു ശേഷവും അത് തുടരുകയും ചെയ്യുന്നു.

കാര്യങ്ങള്‍ കൃത്യമായി അറിയുന്ന ജി.കാര്‍ത്തികേയനോ, കടവൂര്‍ ശിവദാസനോ ഇതു വരെ പിണറായിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല എന്നത് ഈ കേസിന്റെ ഒരു ജ്വലിക്കുന്ന മറുവശം.



ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?


http://malayal.am/node/22630

Thursday, August 15, 2013

സമരം വിജയമാണ് !

സമരം വിജയമാണ് !
എത്ര ദിവസം അവിടെ കുത്തി ഇരുന്നാലും ഉമ്മൻ ചാണ്ടി രാജിവയ്ക്കില്ല എന്നത് തന്നെ അതിനു കാരണം ! കൂടാതെ എത്ര ദിവസം അണികളെ ഇത് പോലെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയും എന്നതിന് ഒരു ധാരണയും ഇല്ല രണ്ടിൽ കൂടുതൽ ദിവസം കഴിയുമ്പോൾ ഫ്രാസ്ട്രെഷൻ വന്നു ജനം തോനിയത് പോലെ കാണിച്ചു കൂട്ടാൻ തുടങ്ങും അതിനു ഉത്തരം ഇടതു പക്ഷം പറയേണ്ടിവരും , അണികൾ ആണ് എങ്കിലും പലതരം ആളുകൾ പല സ്ഥലത്ത് നിന്നും വന്നത് ആണ് ഒരു ചെറിയ സ്പാർക്ക് കൊണ്ട് തന്നെ അവിടെ എന്ത് സംഭവിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല..

ജുഡീഷ്യൽ അന്വേഷണം എന്നത് കൊണ്ടും ഒരു പുല്ലും നടക്കാൻ പോണില്ല , ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ കണക്കു എടുത്തു നോക്കിയാൽ തന്നെ അതറിയാം ,എത്ര ജുഡീഷ്യൽ അന്വേഷണം നടന്നു എന്നറിയാൻ വേണ്ടി വേണേൽ ഒരു അന്വേഷണം നടത്താം അത്രയ്കുമുണ്ട് അത് ! കൂടാതെ അന്വേഷണം നടത്തി റിപ്പോര്ട്ട് വന്നാൽ വേണെമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം അതിൽ കൂടുതൽ ഒന്നുമില്ല അതിൽ ചാണ്ടിയുടെ പേര് വന്നാൽ കൂടി അയാൾ രാജിവയ്ക്കില്ല അതാണു ഉമ്മൻ ചാണ്ടി , ഈ കേസ് ഇപ്പോൾ തന്നെ അട്ടിമറിച്ചു ഇതിൽ കൂടുതൽ എന്താണു ഇതിൽ സംഭവിക്കാൻ ഉള്ളത് ,പ്രതികൾ തന്നെ കൂറ് മാറുന്ന അവസ്ഥയിൽ ആണുള്ളത് , ജയിൽ ഇരുന്നു സരിത എഴുതിയ കത്ത് തന്നെ അതിനു ഉദാഹരണം ! കരുണാകരനെയും ആന്റണിയെയും കെട്ടു കെട്ടിച്ച ഉമ്മൻ ചാണ്ടിയെ പൂട്ടിക്കാൻ സോണിയാഗാന്ധി വന്നാൽ പോലും നടക്കില്ല , രമേശ്‌ ചെന്നിത്തലയ്ക്കും മാണിക്ക് പോലും നടക്കിന്നുല്ല എന്നിട്ടല്ലേ ഇടതു പക്ഷത്തിനു അയാളുടെ തൊലിക്കട്ടി അത്രയ്ക്കും ആണ് ! സർകാരിനെയും / ഉമ്മൻ ചാണ്ടിയേയും അയാളുടെ കുഴലൂത്ത്കാരെയും പൊതുവേദിയിൽ അപമാനപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം, അതിൽ ഇടതു പക്ഷം വിജയിച്ചു എന്നതിൽ സംശയമില്ല !

ഇപ്പോൾ നടന്ന സമരം കൊണ്ട് യൂ ഡി എഫ് എന്ന കറക്കു കമ്പനിയുടെ അസ്ഥിരത മറ നീക്കി പുറത്തു കൊണ്ട് വരാനും കോണ്‍ ഗ്രേസ്സു പാർട്ടിയിലെ അന്തചിദ്രം മറ നീക്കി പുറത്തു വരാനും കാരണമായി . കൂടാതെ ലോക സഭ ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് ഇടതു പക്ഷത്തിനു അണികളെ പൂർണമായും സജ്ജരാക്കാനും അത് വഴി സീ പി ഐ എമ്മിൽ ഉണ്ടായിരുന്ന പടല പിണക്കകങ്ങളും വിഭാഗീയതയും പൂർണമായും ഒഴിവാക്കി പാർട്ടിയെ ഒറ്റകെട്ടായി കൊണ്ട് പോകാൻ വീയെസും പിണറായി വിജയനും സാധിച്ചു അത് അണികളിൽ ആവേശമുണ്ടാക്കി ഉണ്ടാക്കി എന്ന് പറയുന്നതിൽ തെറ്റില്ല !

ഷാജി കൈലാസ് / രണ്‍ജി പണിക്കര് ടീമിന്റെ സിനിമ കാണാൻ ചാനലിനു മുന്നിൽ കുത്തിയിരുന്നു ഇപ്പോൾ വരും ബ്രെയ്കിംഗ് ന്യൂസ് വരും ഇപ്പോൾ വരും ," സെക്രട്ടറിയെറ്റിനു മുന്നിൽ കലാപം രണ്ടു മരിച്ചു , മൂന്ന് പോലീസുക്കാർ ഗുരുതരാവസ്ഥയിൽ " പിണറായി വിജയനെയും കൂട്ടരെയും പോലീസ് ഓടിച്ചു പട്ടാളം ഇറങ്ങി , കേരളത്തിൽ അക്രമം , സീ പി ഐ എം ഗുരുതരമായ അവസ്ഥയിൽ എന്നും പറഞ്ഞ നാലു കോളം വാർത്ത എഴുതാനും അത് വായിച്ചു തുളളാനും കാത്തിരുന്നവരെ വല്ലാതെ വേദനിപ്പിക്കും ഇപ്പോൾ നടന്ന സംഭവം , ഒരു അക്രമവും തെമ്മാടിത്തരവും ഇല്ലാതെ അച്ചടക്കത്തോടെ വന്നു ഉപരോധം നടത്തി മടങ്ങുന്നവരെ കാണുമ്പോഴും അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴും മാനസീക വേദന അനുഭവപ്പെടും !