Showing posts with label സിറിയ. Show all posts

Saturday, September 14, 2013

ഇപ്പോഴുള്ള ലോകക്രമം വച്ച് ഒരു രാജ്യത്തിന് വേറെ ഒരു രാജ്യത്തിന്റെ ആഭ്യന്തിര വിഷയത്തില്‍ ഇടപെടാനോ യുദ്ധം ചെയ്യാനോ കഴിയില്ല , അഥവാ അത് വേണം എങ്കില്‍ തന്നെ യൂ എന്‍ എന്ന സഭയില്‍ ചര്‍ച്ച ചെയ്തു എല്ലാ രാജ്യവും കൂടി ഒരു തീരുമാനത്തില്‍ എത്തണം എങ്കില്‍ ,മാത്രേ ഇത് പോലെ ഉള്ള വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ , പക്ഷെ എന്ത് കൊണ്ടോ യൂ എന്‍ എന്നത് അമേരിക്കായുടെ തലയാട്ടുന്ന ഒരു പാവയാണ് അതില്‍ കൂടുതല്‍ അവര്‍ക്ക് റോള്‍ ഒന്നുമില്ല , അധവാ യൂ എന്‍ വല്ലതും പറഞ്ഞാലും അമേരിക്കയും ബ്രിട്ടനും ഒന്നും കേള്‍ക്കാനും പോണില്ല അതായിരിക്കുന്നു ഇന്നത്തെ സ്ഥിതി !!

സിറിയന്‍ വിഷയത്തില്‍ ചാടിക്കേറി ആക്രമിക്കണം എന്നും പറഞ്ഞു ഇറങ്ങിയത്‌ ബ്രിട്ടന്‍ ആയിരുന്നു പക്ഷെ പാര്‍ലിമെന്റ് അങ്ങീകരിക്കാത്ത അവസ്ഥയില്‍ വാലും ചുരുട്ടി മാളത്തിലേക്ക് പോകേണ്ടി വന്നും അവര്‍ക്ക് , അതെ സമയം ഫ്രാന്‍സ് ആരേലും ഉണ്ടേല്‍ ഞാനുണ്ട് എന്നും പറഞ്ഞു നടന്നു , ഓരോ  ആഗ്രഹമല്ലേ ഓരോരുതര്‍ക്ക്  , അപ്പോഴും ഒബാമ അടിക്കും അടിക്കണം എനൊക്കെ ഉള്ള വീര വാദങ്ങള്‍  മുഴക്കി നടന്നു എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷെ ,എങ്കില്‍ കൂടി അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പ് നടത്തിയാല്‍ മാത്രേ അതും നടത്താന്‍ കഴിയൂ , അവിടെ പാസായാലും  ഇല്ല എങ്കിലും ഒബാമയ്ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം അതാഅവിടെ ഉള്ള  അധികാരം !

റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍  യുദ്ധം ഒഴിവാകും എന്നാ അവസ്ഥയില്‍  വരെ ആയി നില്‍ക്കുന്നു ഇപ്പോള്‍ , അത് റഷ്യയുടെ തന്ത്രം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പ്പര്യം ഉണ്ട് കൂടാതെ സിറിയ അവരുടെ ഏറ്റവും അടുത്ത കൂട്ട് രാജ്യവുമാണ് അത് കൊണ്ട് അവര്‍ക്ക് ഒരു കേടും കൂടാതെ നോക്കാന്‍  പ്രതിന്ട ബദ്ധം ആയിരുന്നു അവര്‍  , അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു .

ഒബാം രണ്ടടി പിറകോട്ടു വച്ചിരിക്കുവാണ് ഇപ്പോള്‍ അത് വളരെ നല്ലൊരു നീക്കം ആണ് എന്ന് പറയേണ്ടി വരും ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്തും നടക്കും എന്നൊരു ബോധം ഉണ്ടായത് മാറി എന്ന് വേണം എങ്കില്‍ ഒരു പരിധി വരെ വിലയിരുത്താം , ആരെയും കൂസാതെ സിറിയയെ അടിച്ചാല്‍ പ്രത്യഖാതം ഏതു രീതിയില്‍ ആയിരിക്കും ഒബാമയ്ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല എന്ന് വേണമെങ്കില്‍ പറയാം !

അപ്പൊ പറഞ്ഞു വരുന്നത് കമ്മികള്‍ക്ക് എന്ത് കാര്യംഎന്താണ്  എന്നു ആണ് ?
വെറും കമ്മികള്‍ അല്ല  മൂക്കാത്ത അപ്രന്റീസ് കമ്മികള്‍ക്ക്  ...!!

ലോ മോളില്‍ പറഞ്ഞ ത്വാതീക അവലോകനത്തില്‍ ഉള്ളത് പോലെ ഇന്ത്യ ഇതുവരെ പിന്തുടരുന്ന വിദേശ നയം വച്ച് ഒരു ഇന്ത്യക്കാരനും വേറെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ അധിനിവേശം നടത്താന്‍ സമതിക്കും എന്ന് കരുതുന്നില്ല അതിലും ചില പുഴുകുത്തുകള്‍ ഉണ്ടാകും എന്നതു മറക്കുന്നില്ല , അത് പോലെ തന്നെ കമ്മികള്‍ (കമ്യുനിസ്ടുകാര്‍)അധിനിവേശം എന്നും എതിര്‍ത്തിട്ടുണ്ട് അത് അമേരിക്കാ ചെയ്താലും ആര് ചെയ്താലും അമേരിക്ക ആണ് എങ്കില്‍ എതിര്‍പ്പിന്നു മൂപ്പ് കൂടും എന്ന് പറയണ്ടല്ലോ . കമ്മികള്‍  മാത്രമല്ല അമേരിക്കയുടെ അധിനിവേശത്തെ എല്ലാ കാലത്തും എതിര്‍ത്ത് വന്നിട്ടുള്ളത് തലയ്ക്കു വെളിവുള്ള ആരും എതിര്‍ക്കും അത്  സ്വന്തം വീട്ടില്‍ വേറെ ഒരുത്തന്‍ വന്നു അധിക്കാരം സ്ഥാപിച്ചാല്‍ എങ്ങിനെ ഉണ്ടാകും എന്ന് ചിന്തിക്കുന്ന ആരും എതിര്‍ക്കും അത്രേ ഉള്ളു അതില്‍ കാര്യം !!

അങ്ങിനെ വരുമ്പോള്‍ എഴുതാന്‍ അറിയുന്ന ആരേലും വല്ലതും എഴുതിയാല്‍ ഷെയര്‍ ചെയ്യും അത് വച്ച് ചര്‍ച്ച ചെയ്യും അതൊക്കെ ഇതില്‍ താല്പ്പര്യമ്മുള്ളത് കൊണ്ടും കാരങ്ങള്‍ കൂടുതല്‍ പഠിക്കാനും വേണ്ടിയാണ് അല്ലാതെ , എഴുതിയവന്‍ രാത്രി കഞ്ഞി  കുടിക്കാന്‍ അരി വീട്ടില്‍ കൊണ്ട് വരും എന്ന് കരുതിയോ സിറിയയില്‍ നിന്നും ബാഷര്‍ ആസാദ്  അടുത്ത മാസം ചിലവിനു അയച്ചു തരും എന്ന് കരുതിയോ  അല്ല

യുദ്ധം ഉണ്ടായാല്‍  എണ്ണയ്ക്ക് വില കൂടും മാര്‍കെറ്റ് ഇടിയും  സാധനത്തിനു വില കൂടും ലോക മാര്‍ക്കറ്റില്‍ പലതും സംഭവിക്കും അങ്ങിനെ എണ്ണിയാല്‍  ഒടുങ്ങാത്ത പലതും ലോകത്തില്‍ നടക്കും പട്ടിക്കാട്ടില്‍ ഉള്ള അമ്പു എട്ടന് പോലും അത് ബാധിക്കും , ഇതൊന്നും എന്റെ ബാധിക്കുന വിഷയമല്ല എന്ന് കരുതുന്നവര്‍ക്ക് പിന്നെ ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല !!

റഷ്യന്‍ നയതന്ത്രം

>>Obama says US remains prepared to act on Syria if diplomacy fails.<<

ധ ഇപ്പൊ തേങ്ങ ഉടയ്ക്കും,... ഉടയ്ക്കും  എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ ആയി .. തേങ്ങ ഉടയ്ക്കാന്‍  പറ്റിയിട്ടില്ല ഇതുവരെ , ഇനി അങ്ങോട്ടേക്ക്  ഉടയ്ക്കുന്നത് അത്ര എളുപ്പാമാവില്ല എന്നുള്ള വ്യക്തമായ ബോധം അമേരിക്കന്‍ സര്‍ക്കാരിനും ഒബാമയ്ക്കും  വന്നിട്ടുണ്ട് അതിന്‍റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍ അതിനു കെറി തന്നെ നേരിട്ട് ഇടപെടുന്നതും ചര്‍ച്ച മുന്നോട്ടു നീങ്ങുന്നതും !

സിറിയന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ഇടയില്‍ അമേരിക്കയ്ക്ക് ആകെ രണ്ടോ മൂനോ അവരുടെ വാലാട്ടികളില്‍ നിന്നുള്ള സപ്പോര്‍ട്ട് മാത്രേ കിട്ടിയിട്ടുള്ളൂ , പഴയ പോലെ ആരും കണ്ണുമടച്ചു സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറല്ല , അതിനെ കുറിച്ചുള്ള വ്യക്തമായ ബോധം ഉള്ളത് കൊണ്ട് തന്നെ ആണ് ഒബാമ " ഞങ്ങള്‍ ലോക പോലീസ് അല്ല " എന്ന് വ്യക്തമായി പറയാന്‍ ഉണ്ടായ സാഹചര്യം , അവരുടെ സപ്പോര്‍ട്ട് കിട്ടിയിട്ടും ബ്രിട്ടന്‍ കാല്‍ പിറകോട്ടു എടുത്തത്‌ അമേരിക്കയെ ക്ഷീണിപ്പിക്കുന്നത് ആണ് എന്നത് പറയാതെ വയ്യ , മര്‍മ്മത്തില്‍ കിട്ടിയ ഒരടി ആണ് അത് , അതിനെ കുറിച്ച്  ഒബാമ കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല , ഈ വിഷയം തന്നെ അമേരിക്കന്‍ കോണ്‍ഗ്രെസ്സില്‍ പാസാവും എന്നുള്ള വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിട്ടില്ല അത് കൊണ്ട് ആയിരിക്കണം വലിച്ചു നീട്ടി കൊണ്ട് പോയാത് , വല്ല നയതന്ത്ര നീക്കം നടക്കുന്നേല്‍ നടക്കട്ടെ എന്നൊരു രീതിയില്‍ എന്ന് തോനുന്നു , അല്ലാത്ത പക്ഷം ഇവരുടെ തനി സ്വഭാവത്തില്‍ എടുത്തു നാല് പൂശേണ്ട ദിവസം എന്നെ അധിക്രമിച്ചു !!

ബാഷര്‍ ആസാദിന്റെ അടുത്ത കൂട്ടാളി   ആയ റഷ്യ ഈ വിഷയത്തില്‍ എടുത്ത നിലപാടുകള്‍ പ്രശമസ്നീയമാണ് എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പര്യങ്ങള്‍ ഉണ്ട് എന്നത് മറക്കുന്നില്ല , അങ്ങിനെ താല്‍പ്പര്യമില്ലാത്ത ആരാ ഉള്ളത് എല്ലാരും അതിനു വേണ്ടിയലെ വിയര്‍ക്കുന്നത് , എങ്കിലും ഒരു യുദ്ധം ഒഴിവാക്കാന്‍ വേണ്ടുന്ന രീതിയില്‍ സിറിയയെ കൊണ്ട് ചെന്ന് എത്തിച്ചു എന്നതു നല്ലൊരു നീക്കമാണ് എന്ന് പറയേണ്ടി വരും , കെമിക്കല്‍ ഉപയോഗിച്ചത് ആസാദ്‌ തന്നെ ആണ് എന്ന് സമ്മതിച്ചാലും ഇനി ബാക്കി ഉള്ളത് യൂ എന്‍ ഇടപെടലില്‍ എത്തിക്കാം എന്ന് പറയുന്ന രീതിയില്‍ കൊണ്ട് വന്നതും , കെമിക്കല്‍ ഉപയോഗം ചെയ്യില്ല എന്നാ കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചതും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല നയതന്ത്ര നീക്കമായിരുന്നു , (അതിനു എത്രകാലം എടുക്കും എന്നത് !! ?  )റഷ്യ മുന്നോട്ട് വച്ച ആവിശ്യങ്ങള്‍ പരിഗണിക്കുക്ക/ സമ്മതിക്കുക്ക അല്ലാതെ സിറിയക്ക് മറ്റു പോംവഴികള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നത് ആണ് പ്രധാന വിഷയം , വേറെ ആരും അതിനു മുന്നോട്ടു വരാനുമില്ല . ഇല്ലെങ്കില്‍ അധികാരം നഷ്ടമാവും  അമേരിക്കയുടെ ശക്തമായ വ്യോമക്രമണം കൊണ്ട് രാജ്യം നശിച്ചു പോകും എന്നൊരു വിചാരം അവരില്‍ വന്നു കാണും , കൂടാതെ രാജ്യം ഒറ്റപെട്ടു പോവുകയും ചെയ്യും , അമേരിക്കയുടെ വ്യോമാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനോ തിരിച്ചടിക്കാനോ ഉള്ള  ശേഷിയൊന്നും അവര്‍ക്കില്ല എന്നതും മറക്കാതെ വയ്യ !!

ഇതുവരെയുള്ള വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ചര്‍ച്ചകള്‍ / നയതന്ത്ര നീക്കങ്ങള്‍ ശുഭ സൂചന മാത്രമാണ് നല്‍കുന്നത് , ഇനി ഇതില്‍ നിന്നും ഒബാമയ്ക്കും ആസാദിനും പിറകോട്ടു പോവാന്‍ കഴിയില്ല , ഇതില്‍ പ്രധാനമായും നഷ്ടം സംബവിചിരിക്കുന്നത്  റിബലുകള്‍ക്ക് ആണ് , ഇസ്രെയെലും അമേരിക്കയും ബ്രിട്ടനും കൊടുക്കുന്ന പൈസയും ആയുധവും ഉപയോഗിച്ച് ആസാദിനെ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ നടന്നിട്ടില്ല , കെമിക്കല്‍ അറ്റാക്ക് എന്നൊരു വിഷയം കൊണ്ട് അമേരിക്കാ ആസാദിനെ ആക്രമിച്ചാല്‍ അത് അവരുടെ അധികാരത്തിലേക്കുള്ള എളുപ്പവഴിയവുമായിരുന്നു , ഇനി അത് നടക്കുമെന്ന് തോനുംനില്ല , സര്‍ക്കാരും റിബലുകളും ഇപ്പോഴും പല സ്ഥലത്തും  കനത്ത പോരാട്ടം തന്നെയാണ് നടക്കുനതു എത്ര കാലം അത് ഇനിയും തുടരുമെന്ന് ആര്‍ക്കുമൊരു ധാരണയുമില്ല , ഇത് കൊണ്ട് സംഭവിക്കുന്നത്‌ ലക്ഷകണക്കിന് സിറിയന ജനത അയല്‍ രാജ്യത്തിലേക്ക് തങ്ങളുടെ വീടും സ്വത്തും ജോലിയും മറ്റും ഉപേക്ഷിച്ചു കുടിയേറി പാര്‍ത്തു , മിക്കവാറും ലെബനോനിലും ഇറാഖിലും ആണ് പോയിരിക്കുന്നത് അതിര്‍ത്തി ഗ്രാമങ്ങളില്‍ ടെന്റുകളില്‍ ആണ് മിക്കവാറും ഇപ്പോഴും ജീവിക്കുന്നത് കടുത്ത പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ആണ് കുട്ടികള്‍ അടക്കം പലരും,  യൂ എന്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട് എങ്കിലും  എത്ര മാത്രം ഫലവത്താവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

റിബലുകളും സര്‍ക്കാരും യൂ എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു തയ്യാറായി  ഈ വിഷയം കൂടി ഉടനടി പരിഹരിച്ചിച്ച്ല്ല എങ്കില്‍ സിറിയന്‍ ജനതയുടെ എണ്ണം ദിവസം കഴിയുന്നെനെ കുറഞ്ഞു കൊണ്ടേ ഇരിക്കും !

Wednesday, September 11, 2013

അമേരിക്ക സിറിയയെ അറ്റാക്ക് ചെയ്‌താല്‍ കമ്മികള്‍ക്ക് എന്താ സൂക്കേട്‌ ?