Monday, August 19, 2013

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

* പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ എന്നീ മൂന്ന് പവര്‍ പ്രൊജക്റ്റുകള്‍ റിനവേറ്റ് ചെയ്യാനുള്ള പ്രൊപോസല്‍, സി.വി.പദ്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് (1991) കേന്ദ്ര വൈദ്യുതി അറ്റോരിറ്റിക്ക് സമര്‍പ്പിക്കുന്നു. ഇത് ആവശ്യമില്ലെന്നും, കപാസിറ്റി കൂട്ടുകയാണ്‌ നല്ലതെന്നും കാണിച്ച് സി.ഇ.എ. ഈ പ്രൊപോസല്‍ മടക്കുന്നു.

* കപാസിറ്റി കൂട്ടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിനവേഷന്‍ തന്നെ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇതിന്‌ ഒരു ഫീസിബിലിറ്റി സ്റ്റഡിയും നടത്തിയിരുന്നില്ല. ചില ചട്ട ലംഘനങ്ങളും ഉണ്ടായിരുന്നു. പിന്നീട് സി.എ.ജി ചൂണ്ടിക്കാണിച്ചത് ഇതാണ്‌.

* ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍ മേഖലയില്‍, പല പ്രൊജക്റ്റുകളും ചെയ്ത് കൊണ്ടിരുന്ന എസ്.എന്‍.സി ലാവ്‌ലിന്‌ നോമിനേഷന്‍ ബേസില്‍ കരാര്‍ നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ടെന്‍ഡര്‍ വിളിക്കല്‍ ഉണ്ടായില്ല. പദ്ധതിയുടെ അത്യാവശ്യവും, നിലവിലുള്ള കരാറുകാര്‍ എന്ന ആനുകൂല്യവും ഉള്ളപ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവികാറുണ്ട്.

* 1996-ല്‍ ലാവ്‌ലിന്‌ സപ്ലൈ, നിര്‍മ്മാണം, കണ്‍സല്‍ട്ടന്‍സി അടിസ്ഥാനത്തില്‍ 169 കോടി രൂപയുടെ കരാര്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുന്നു. മന്ത്രി ജി.കാര്‍ത്തികേയന്‍. എം‌ഓ‌യു ഒപ്പിട്ടത് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ നായര്‍. കാര്‍ത്തികേയന്‍ കേസില്‍ നിന്ന് കയ്‌ചിലാവുന്നതും ശിവദാസന്‍ നായര്‍ രണ്ടാം പ്രതിയാവുന്നതും അങ്ങനെയാണ്‌.

* തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എല്‍‌ഡി‌എഫ് മന്ത്രിസഭ വന്നപ്പോള്‍ സ്വാഭാവികമായും കരാര്‍ പുനര്‍ വിശകലനം ചെയ്തു. സാങ്കേതികമായി എം.ഒ.യു തിരുത്താനോ കരാര്‍ പിന്‍‌വലിക്കാനോ സര്‍ക്കാരിന്‌ അധികാരമില്ലായിരുന്നു. കനഡയില്‍ ജ്യുറിസ്ഡിക്ഷന്‍ ഉള്ള രീതിയിലാണ്‌ ധാരണാ പത്രം ഒപ്പിട്ടിരുന്നത്. കരാറുമായി മുന്നോട്ട് പോവാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു.

* ചില സപ്ലൈകള്‍ ഒഴിവാക്കിയും എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ലാവ്‌ലിനു തന്നെ നല്‍കിയും 249 കോടി രൂപക്ക് ലാവ്‌ലിന്‌ കരാര്‍ നല്‍കി പിണറായി വിജയന്‍ ഒപ്പിടുന്നു. ഇതില്‍ 85% കനേഡിയന്‍ വായ്പയാണ്‌. വായ്പാ കരാര്‍ അനുസരിച്ചും, പുതുക്കി കൂട്ടി നല്‍കിയ തുകക്ക് ആനുപാതികമായും ഇതില്‍ 100 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്‌ലിന്‍ തിരിച്ച് ഇന്‍‌വെസ്റ്റ് ചെയ്യും എന്ന് കരാറില്‍ തീരുമാനിക്കുന്നു. കരാറിന്റെ ബ്രേക്ക് അപ്പ് 137 Crores for supply of equipments, 12 crores for Engineering consultancy, 100 crore for MCC.

* കരാര്‍ തുകയും നിബന്ധനകളും ന്യായീകരിക്കാവുന്നതാണോ എന്നുറപ്പാക്കാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കരാര്‍ ദേശീയ ജലവൈദ്യുതി കമീഷനു സമര്‍പ്പിക്കുന്നു. ക്യാന്‍സര്‍ സെന്ററിന്‌ ധനസഹായം ഉള്ളതു കൊണ്ട് തുക ന്യായീകരിക്കാവുന്നതാണ്‌ എന്ന് മറുപടി ലഭിക്കുന്നു.

* പ്രൊജക്റ്റ് തീര്‍ന്നതിനു ശേഷം, പദ്ധതി അതിന്റെ ഉന്നം നേടിയില്ല എന്ന് കണ്ടെത്തുന്നു. കപാസിറ്റി കൂട്ടാന്‍ ആയില്ല എന്ന് മാത്രമല്ല അല്‍സ്തോം ഉണ്ടാക്കിയ ടര്‍ബൈനുകളില്‍ ചില തകരാര്‍ ഉണ്ടായതു കാരണം പ്രൊഡക്ഷന്‍ അല്പം കുറയുകയും ചെയ്തു. വാറണ്ടി കാലാവധി കഴിഞ്ഞതിനഅല്‍ ലാവ്ലിനോ അല്‍സ്തോമോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലാവ്‌ലിനുമായി അന്നത്തെ മന്ത്രി കടവൂര്‍ ശിവദാസന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നില്ല എന്ന് മാത്രമല്ല പ്രശ്നങ്ങളെ തുടര്‍ന്ന് കരാര്‍ കാലാവധിക്കുള്ളില്‍ പുതുക്കിയില്ല എന്ന സാങ്കേതിക കാരണം കാണിച്ച് കാന്‍സര്‍ സെന്ററിനു നല്‍കേണ്ടിയിരുന്ന ബാക്കി 89 കൊടി രൂപ നല്‍കാന്‍ ലാവ്ലിന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും, കേടായ ടര്‍ബൈനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനായാണ്‌ ലാവ്‌ലിന്‍ ഈ ന്യായം പറഞ്ഞതെന്ന് ഉറപ്പ്. (കരാര്‍ സമയത്തിന്‌ പുതുക്കാതിരുന്നത് കടവൂര്‍ ശിവദാസനാണ്‌).

* 2004-ല്‍ നടന്ന സി‌എ‌ജി ഒഡിറ്റില്‍ പ്രൊജക്റ്റ് കൊണ്ട് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. 149 കോടി രൂപ മാത്രം ചെലവായ പ്രൊജക്റ്റ് എങ്ങനെ 374 കൊടി നഷ്ടമുണ്ടാക്കി എന്നത് രസകരമായ ചോദ്യമാണ്‌. ലാവ്‌ലിന്‌ നല്‍കിയ 149 കോടി, എം‌സി‌സിക്ക് കിട്ടാതിരുന്ന  89 കൊടി, കേന്ദ്ര വൈദ്യുതി അതോരിറ്റി അഭിപ്രായപ്പെട്ടത് അനുസരിച്ച് കപാസിറ്റി എക്സ്പാന്‍ഷന്‍ നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന അധിക വൈദ്യുതിയുടെ ആറ് കൊല്ലത്തെ വില, ടെക്നോളജി ട്രാന്‍സ്ഫറും മറ്റും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ട്രെയ്നിംഗിന്‌ എഞ്ചിനീയര്‍മാരെ കനഡക്കും മറ്റും അയച്ചതിന്റെ പൈസ, ലോണ്‍ അഗ്രിമെന്റ് നെഗോഷ്യേറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ അധിക പലിശ എന്ന് സി‌എ‌ജി കരുതിയ ഇരുപത് കോടിയോളം രൂപ, കേടായ ടര്‍ബൈന്‍ നന്നാക്കാന്‍ ചെലവായ തുക ഇതൊക്കെ ചേര്‍ത്താണ്‌ ലാവ്‌ലിന്‍ 374 കോടി രൂപയുടെ ബാധ്യതയായത്.

* സി‌എ‌ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരാര്‍ വ്യ്വസ്ഥകള്‍ പാലിക്കാന്‍ കേരള സര്‍ക്കാര്‍ കനേഡിയന്‍ സര്‍ക്കാരിന്റെ സഹായം തേടുന്നു. എന്നാല്‍ തങ്ങളുടെ കമ്പനി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല എന്നും, അവര്‍ കുറ്റക്കാരല്ല എന്നുമുള്ള നിലപാടാണ്‌ കനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സാങ്കേതികമായി ഇത് ശരിയുമാണ്‌.

* ലാവ്‌ലിന്‍ കരാര്‍ ലംഘിച്ചിട്ടില്ല എന്ന കാനഡ നിലപാട്, അവര്‍ എം‌സി‌സിക്കുള്ള 100 കൊടി രൂപ നല്‍കിയതിനുള്ള തെളിവായി ക്രൈം നന്ദകുമാര്‍ വ്യാഖ്യാനിക്കുന്നു. ബാക്കി 89 കൊടി എവിടെപ്പോയി എന്ന ചോദ്യം ഉയരുന്നു. ടെകിനിക്കാലിയ, കമല ഇന്രര്‍നാഷണല്‍, ദിലീപ് രാഹുലന്‍, പസഫിക് കണ്‍റ്റ്രോള്‍സ് എന്നിങ്ങനെ ഒരുപാട് പേരുകളും വിവാദങ്ങളും മാനിപുലേഷനുകളും സത്യത്തെ മുക്കുന്നു. വളരെ കൃത്യമായ ഫോറിന്‍ കറപ്ഷന്‍ പ്രാക്റ്റീസ് ആക്റ്റ് നിലവിലുള്ള കാനഡയില്‍, ലാവ്‌ലിന്‌ പത്ത് പൈസ പോലും പ്രൈവറ്റ് അക്കൗണ്ടിലേക്ക് കാരണമില്ലാതെ കൊടുക്കാന്‍ പറ്റില്ല എന്ന് കാര്യങ്ങള്‍ അറിയുന്നവര്‍ക്കറിയാം.

* പിണറായിയെ കോര്‍ണര്‍ ചെയ്യാന്‍ കിട്ടിയ അവസരം, യുഡീഫ്, വി.എസ്, മാധ്യമങ്ങള്‍ എന്നിവര്‍ ഗംഭീരമായി ഉപയോഗിക്കുന്നു. പിണറായി കട്ടു എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. എട്ടു കൊല്ലത്തിനു ശേഷവും അത് തുടരുകയും ചെയ്യുന്നു.

കാര്യങ്ങള്‍ കൃത്യമായി അറിയുന്ന ജി.കാര്‍ത്തികേയനോ, കടവൂര്‍ ശിവദാസനോ ഇതു വരെ പിണറായിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല എന്നത് ഈ കേസിന്റെ ഒരു ജ്വലിക്കുന്ന മറുവശം.



ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?


http://malayal.am/node/22630

Thursday, August 15, 2013

സമരം വിജയമാണ് !

സമരം വിജയമാണ് !
എത്ര ദിവസം അവിടെ കുത്തി ഇരുന്നാലും ഉമ്മൻ ചാണ്ടി രാജിവയ്ക്കില്ല എന്നത് തന്നെ അതിനു കാരണം ! കൂടാതെ എത്ര ദിവസം അണികളെ ഇത് പോലെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയും എന്നതിന് ഒരു ധാരണയും ഇല്ല രണ്ടിൽ കൂടുതൽ ദിവസം കഴിയുമ്പോൾ ഫ്രാസ്ട്രെഷൻ വന്നു ജനം തോനിയത് പോലെ കാണിച്ചു കൂട്ടാൻ തുടങ്ങും അതിനു ഉത്തരം ഇടതു പക്ഷം പറയേണ്ടിവരും , അണികൾ ആണ് എങ്കിലും പലതരം ആളുകൾ പല സ്ഥലത്ത് നിന്നും വന്നത് ആണ് ഒരു ചെറിയ സ്പാർക്ക് കൊണ്ട് തന്നെ അവിടെ എന്ത് സംഭവിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല..

ജുഡീഷ്യൽ അന്വേഷണം എന്നത് കൊണ്ടും ഒരു പുല്ലും നടക്കാൻ പോണില്ല , ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ കണക്കു എടുത്തു നോക്കിയാൽ തന്നെ അതറിയാം ,എത്ര ജുഡീഷ്യൽ അന്വേഷണം നടന്നു എന്നറിയാൻ വേണ്ടി വേണേൽ ഒരു അന്വേഷണം നടത്താം അത്രയ്കുമുണ്ട് അത് ! കൂടാതെ അന്വേഷണം നടത്തി റിപ്പോര്ട്ട് വന്നാൽ വേണെമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം അതിൽ കൂടുതൽ ഒന്നുമില്ല അതിൽ ചാണ്ടിയുടെ പേര് വന്നാൽ കൂടി അയാൾ രാജിവയ്ക്കില്ല അതാണു ഉമ്മൻ ചാണ്ടി , ഈ കേസ് ഇപ്പോൾ തന്നെ അട്ടിമറിച്ചു ഇതിൽ കൂടുതൽ എന്താണു ഇതിൽ സംഭവിക്കാൻ ഉള്ളത് ,പ്രതികൾ തന്നെ കൂറ് മാറുന്ന അവസ്ഥയിൽ ആണുള്ളത് , ജയിൽ ഇരുന്നു സരിത എഴുതിയ കത്ത് തന്നെ അതിനു ഉദാഹരണം ! കരുണാകരനെയും ആന്റണിയെയും കെട്ടു കെട്ടിച്ച ഉമ്മൻ ചാണ്ടിയെ പൂട്ടിക്കാൻ സോണിയാഗാന്ധി വന്നാൽ പോലും നടക്കില്ല , രമേശ്‌ ചെന്നിത്തലയ്ക്കും മാണിക്ക് പോലും നടക്കിന്നുല്ല എന്നിട്ടല്ലേ ഇടതു പക്ഷത്തിനു അയാളുടെ തൊലിക്കട്ടി അത്രയ്ക്കും ആണ് ! സർകാരിനെയും / ഉമ്മൻ ചാണ്ടിയേയും അയാളുടെ കുഴലൂത്ത്കാരെയും പൊതുവേദിയിൽ അപമാനപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം, അതിൽ ഇടതു പക്ഷം വിജയിച്ചു എന്നതിൽ സംശയമില്ല !

ഇപ്പോൾ നടന്ന സമരം കൊണ്ട് യൂ ഡി എഫ് എന്ന കറക്കു കമ്പനിയുടെ അസ്ഥിരത മറ നീക്കി പുറത്തു കൊണ്ട് വരാനും കോണ്‍ ഗ്രേസ്സു പാർട്ടിയിലെ അന്തചിദ്രം മറ നീക്കി പുറത്തു വരാനും കാരണമായി . കൂടാതെ ലോക സഭ ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് ഇടതു പക്ഷത്തിനു അണികളെ പൂർണമായും സജ്ജരാക്കാനും അത് വഴി സീ പി ഐ എമ്മിൽ ഉണ്ടായിരുന്ന പടല പിണക്കകങ്ങളും വിഭാഗീയതയും പൂർണമായും ഒഴിവാക്കി പാർട്ടിയെ ഒറ്റകെട്ടായി കൊണ്ട് പോകാൻ വീയെസും പിണറായി വിജയനും സാധിച്ചു അത് അണികളിൽ ആവേശമുണ്ടാക്കി ഉണ്ടാക്കി എന്ന് പറയുന്നതിൽ തെറ്റില്ല !

ഷാജി കൈലാസ് / രണ്‍ജി പണിക്കര് ടീമിന്റെ സിനിമ കാണാൻ ചാനലിനു മുന്നിൽ കുത്തിയിരുന്നു ഇപ്പോൾ വരും ബ്രെയ്കിംഗ് ന്യൂസ് വരും ഇപ്പോൾ വരും ," സെക്രട്ടറിയെറ്റിനു മുന്നിൽ കലാപം രണ്ടു മരിച്ചു , മൂന്ന് പോലീസുക്കാർ ഗുരുതരാവസ്ഥയിൽ " പിണറായി വിജയനെയും കൂട്ടരെയും പോലീസ് ഓടിച്ചു പട്ടാളം ഇറങ്ങി , കേരളത്തിൽ അക്രമം , സീ പി ഐ എം ഗുരുതരമായ അവസ്ഥയിൽ എന്നും പറഞ്ഞ നാലു കോളം വാർത്ത എഴുതാനും അത് വായിച്ചു തുളളാനും കാത്തിരുന്നവരെ വല്ലാതെ വേദനിപ്പിക്കും ഇപ്പോൾ നടന്ന സംഭവം , ഒരു അക്രമവും തെമ്മാടിത്തരവും ഇല്ലാതെ അച്ചടക്കത്തോടെ വന്നു ഉപരോധം നടത്തി മടങ്ങുന്നവരെ കാണുമ്പോഴും അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴും മാനസീക വേദന അനുഭവപ്പെടും !

Monday, June 3, 2013

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍ - ഭാഗം രണ്ട്

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍ - ഭാഗം രണ്ട്

ജോലി കഴിഞ്ഞു രാജീവന്‍ ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് വരുമ്പോള്‍ കാര്‍ അപകടം സംഭവിച്ചു അപകടത്തില്‍ രാജീവനും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും സാരമായി പരിക്ക് പറ്റി കൂട്ടുകാരന്റെ ഒരു കാല്‍ ഒടിഞ്ഞു തൂങ്ങി രാജീവന്റെ നട്ടെല്ലിനും  ഒരു കൈക്കും സാരമായി പരിക്ക് പറ്റി രാജീവന്‍ രണ്ടു മാസം തീവ്ര പരിചരണത്തിലും മൂനില്‍  കൂടുതല്‍ സര്‍ജറിക്ക് വിധേയന്‍ ആയി കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും രാജീവന്‍റെ കമ്പനിയും നല്ല  രീതിയില്‍ പരിചരിച്ചു , ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ നേര്‍സുമാര്‍ എന്നിവരുടെ പരിചരണം എടുത്തു പറയേണ്ട വിധത്തില്‍ തന്നെ ആയിരുന്നു . രണ്ടു മാസം കഴിഞ്ഞു രണ്ടു കയ്യിലും വടിയും കുത്തി പതുക്കെ നടക്കാന്‍ കഴിയുന്ന രീതിയില്‍ രാജീവന്‍ റൂമിലേക്ക്‌ യാത്രയായി , പലരും രാജീവനെ കാണാന്‍ റൂമില്‍ എത്തി പലരും പല വിധത്തില്‍ ഉള്ള സഹായം വാഗ്ദാനം ചെയ്തു /പലരും പറഞ്ഞത് പോലെ ചെയ്തു കൊടുക്കുകയും ചെയ്തു , ഒരു വിധം നല്ല  രീതിയില്‍ നടക്കാന്‍ ഉള്ള അവസ്ഥ ആയാല്‍ മാത്രേ നാട്ടിലേക്ക് പോകുന്നുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് രണ്ടോ മൂനോ ആഴ്ച കൂടി കഴിഞ്ഞേ ദുബൈയില്‍ നിന്നും നാട്ടിലേക്ക് പോകുന്നുള്ള് എന്ന് കരുതി രാജീവന്‍ ദിവസങ്ങള്‍ തള്ളി നീക്കി , ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ /സാഹിത്യ രംഗത്തെ പലരും തന്നെകാണാന്‍ വന്നതിലും അവരൊക്കെ തനിക്കു നല്‍കി വരുന്ന സഹായത്തില്‍ രാജീവന്‍ അതീവ  സന്തുഷ്ടന്‍ ആയിരുന്നു .

അങ്ങിനെ  ഇരിക്കെ ഒരു ദിവസം കേരളത്തിലെ പ്രമുഖ ജാതീയ /സമുദായ സംഘടനയുടെ ദുബായ് സംഘാടകര്‍ രാജീവനെ കാണാന്‍ റൂമില്‍ എത്തി പതിവ് പോലെ അവരും രാജീവനുമായി കുറെ നേരം സംസാരിച്ചു രാജീവനും തിരിച്ചും , നാട്ടില്‍ എത്തി കഴിഞ്ഞാല്‍ വേണ്ടുന്ന സഹായം ചെയ്തു തരാന്‍ കഴിയും എന്നും എല്ലാ വിധ സഹായത്തിനും  നാട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് സംഘടനാ നേതാക്കള്‍ രാജീവനെ അറിയിച്ചു , രാജീവന്‍ മറുപടി ഒന്നും പറഞ്ഞില്ല . മറുപടി പറയാതെ വന്നപ്പോള്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു ഈ സഹായം എല്ലാം ചെയ്തു തരുന്നത് രാജീവന്‍ തങ്ങളുടെ സമുദായത്തില്‍ പെട്ടവന്‍ ആയതു കൊണ്ട് ആണ് , ഇതും കൂടി കൂട്ടി ചേര്‍ത്തു നാട്ടിലെ പ്രമുഖ ഓര്‍ത്തോ ഡോകടര്‍ (തല്‍ക്കാലം പേര് എഴുതുന്നില്ല )നമ്മുടെ സമുദായത്തില്‍ പെട്ട ആള്‍ ആണ് യൂറോപ്യന്‍ രാജ്യത്ത് ഒക്കെ ഉള്ള കമ്പനികള്‍ അവരുടെ പുതിയ പ്രൊഡക്ടുകള്‍  കേരളത്തില്‍ വിപണം നടത്താന്‍ ഈ ഡോക്ടറെ ആണ് സമീപിക്കുന്നത് കൂടാതെ , നമ്മുടെ സമുദായത്തില്‍ പെട്ട ആളുകളെ നല്ല രീതിയില്‍ പുള്ളി ടെയിക് കെയര്‍ ചെയ്യാറുണ്ട് പ്രത്യേക മമത അവരോടു കാണിക്കാര്‍ ഉണ്ട് , ഞാന്‍ അദ്ദേഹതോട്  രാജീവന്റെ കാര്യം പറഞ്ഞു നാട്ടില്‍ വന്നു കഴിഞ്ഞാല്‍ പുള്ളിയെ വിളിച്ചാല്‍  മതി എന്നും ബാക്കിചികിത്സകാര്യം എല്ലാം ഡോക്ടര്‍ നോക്കിക്കോളും എന്നും പറഞ്ഞു !!

രാജീവന്‍ കുറെ സമയം മറുപടി ഒന്നും കൊടുത്തില്ല , സമുദായ സംഘടനക്കാര്‍ ചോദിച്ചു എന്താ രാജീവെ ഒന്നും മറുപടി പറയാതെ നില്‍ക്കുന്നത്  വല്ലോം പറയൂ , രാജീവന്‍ പറഞ്ഞു  എനിക്ക്  എഴുനേറ്റു നില്‍ക്കാനോ എന്റെ കൈ വീശി ഒന്ന് തരാനോ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല അത് കൊണ്ട് നിങ്ങള്‍ രക്ഷപെട്ടു , നിങ്ങളോട് പറയേണ്ട മറുപടി എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ ഇന്നത്തെ അവസ്ഥയില്‍ ഇതില്‍ കൂടുതല്‍ എനിക്ക്  പറയാന്‍ കഴിയില്ല എന്ന് മാത്രം ഇപ്പോള്‍ പറയാം ,നാട്ടില്‍  മനുഷ്യനെ ചികിത്സിക്കുന്ന വല്ല ഡോക്ടറും ഉണ്ടേല്‍ എന്റെ കാര്യം പറഞ്ഞേക്ക് സമുദായം നോക്കി മമത കാണിക്കുന്ന ഡോക്ടറെ കാണാനും അങ്ങിനെ ഒരാള്‍ വഴി എനിക്ക് എഴുനേറ്റു നടക്കാനും  താല്‍പ്പര്യമില്ല കൂടാതെ ഇതുപോലെ ചെറ്റത്തരുവുമായി ദയവു ചെയ്തു എന്റെ അടുക്കല്‍ വരരുത് എന്നും പറഞ്ഞു അവരെ മടക്കി അയച്ചു !!
=======================================
രാജീവന്‍ മരിച്ചു പോയി എന്ന് ആദ്യ ഭാഗത്തില്‍ പറഞ്ഞിരുന്നു .
http://ravanan-kannur.blogspot.com/2013/06/blog-post.html ഭാഗം - 1
രാജീവന്‍റെ ഡയറി കുറിപ്പുകള്‍ തുടരും .
ഡയറിയില്‍ രാജീവന്‍ കുറിച്ചിട്ട വരികള്‍ എന്റെ രീതിയില്‍ എഴുതി ചേര്‍ത്തു എന്ന് മാത്രം .
സമുദായ സംഘടനകള്‍ കൂണ് പോലെ ആണ് ഗള്‍ഫില്‍ മുളച്ചു പൊന്തുന്നത്‌ അത് എല്ലാര്ക്കും അറിയാവുന്ന വിഷയം ആണ് എന്ന് തോനുന്നു ! തടുക്കേണ്ട കാലം കഴിഞ്ഞു അതൊക്കെ !! നാട്ടിലെ അവസ്ഥ പറയാതെ നില്‍ക്കുന്നത് ആണ് നല്ലത് .

Monday, May 27, 2013

ബോള്‍ഗാട്ടി ,ലുലു ഭൂമി കൈയേറ്റം ,

കേരളത്തിലെ /ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും,ബിസിനെസ്സുകാരുടെയും,
സിനിമാക്കാരുടേയും സാദജനത്തിന്റെയും സകല അടുക്കള രഹസ്യവും ചര്‍ച്ച നടക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും , തീരുമാനം എടുക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയ സകല വിഷയവും കൂടാതെ എവിടെ എങ്ങിനെ ഒക്കെ ഭൂമി കച്ചവടം/ഭൂമി കയ്യേറല്‍ നടത്താന്‍ സാധ്യത ഉള്ളത് ഇല്ലാത്തതു അങ്ങിനെ എന്ന് വേണ്ട സകലതും തലതാരിഴ കീറി പരിശോധികച്ച് ചര്‍ച്ച (തോജോവധം )നടത്തുന്ന മലയാള ചാനെല്‍ /പത്ര മാധ്യമങ്ങള്‍ എന്നിവര്‍ ലുലു ഭൂമി കയ്യേറല്‍ ,ബോള്‍ഗാട്ടി വിഷയം [ബോള്‍ഗാട്ടി വിഷയവും ലുലു വിഷയവും രണ്ട് ആണ് എന്ന് പോലും പലര്‍ക്കും ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നു തോനുന്നു !!] എന്തുകൊണ്ട് ഇത്രയും നാള്‍ ആയി ഒരു വാര്‍ത്തപോലും/ചര്‍ച്ച പോലും ആക്കിയില്ല എന്നത് വളരെ അധികം ചിന്തിക്കേണ്ട വിഷയം ആണ് , എങ്ങിനെ വാര്‍ത്ത ആക്കും (?) പരസ്യ വരുമാനം കുറയും കേരളത്തിലെ/ലോകത്തിലെ വന്‍കിട കച്ചവടക്കാരെ വെറുപ്പിച്ചു എത്ര കാലം ഒരു ചാനലിനു /പത്രത്തിന് മുന്നോട്ടു പോകാന്‍ കഴിയും എന്നത് ആലോചിച്ചു കാണും ,നികേഷ് കുമാര്‍ യൂസഫ്‌ അലിയുമായി ഒരു അഭിമുഖം നടത്തിയത് അതിനു ശേഷം ആണ് എല്ലാ വരും ഇത് വാര്‍ത്ത ആക്കാന്‍ തുടങ്ങിയത് കൂടാതെ സീ പി ഐ എം ഇതില്‍ ഒരു ഭാഗവക്ക് ആയതിനു ശേഷം എന്നും പറയാം !

ഹിന്ദു ദിനപത്രത്തില്‍ കൊച്ചി റിപ്പോര്‍ട്ടര്‍[ http://goo.gl/JpnL2 , http://goo.gl/h0WMF ] വാര്‍ത്ത കൊടുത്തു അത് വിവാദം ആയി അതിനെതിരെ യൂസഫ്‌ അലി പ്രതികരിച്ചു വീണ്ടും ഹിന്ദു അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചു സബ് എഡിറ്റര്‍ തന്നെ എഴുതി , എഴുതിയതില്‍ വസ്തുത ഉണ്ട് എന്നും പറഞ്ഞു അങ്ങിനെ ആണ് ഈ വാര്‍ത്ത‍ പുറം ലോകം അറിയുന്നത് !

തുടര്‍ന്ന് സൈബര്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറുനാടന്‍ മലയാളിആണ് ഇത് കുറച്ചു കൂടി ശ്രദ്ധ നേടി എടുക്കാന്‍ വേണ്ടി പൊതു രംഗത്ത്‌ ചര്‍ച്ച നടത്തിയത് ,ഇപ്പോഴും മലയാള മാധ്യമങ്ങള്‍ /ചാനലുകള്‍ ഇതിലെ വസ്തുത അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ആര്‍ക്കേലും സംശയം തോനിയാല്‍ നിങ്ങളെ കുറ്റം പറയാന്‍ കഴിയില്ല, കേരളത്തിലെ മാധ്യമ പുലികള്‍ ആരേലും വിചാരിച്ചാല്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത കാര്യം ഒന്നും അല്ലാലോ ഇത് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന പലരും കൊച്ചിയില്‍ തന്നെ ഉണ്ടല്ലോ എന്താ ഒന്ന് നോക്കിയാല്‍ !!
================================================= 
The Cochin Port Trust’s (CPT) agreement to lease out 26 acres of prime land at Bolgatty island to a private developer is fraught with infirmities that can adversely impact the port’s absolute rights over the land. The agreement allows the developer to pledge the leased land with banks to raise money.
The lease deed signed between the CPT and the developer on July 26, 2011 allows the corporate house to seek loans or “create charge” against the property from commercial banks and Central financial institutions.
“The lessee (the developer) shall not create any charge in respect of the lease hold interest relating to the property described in the schedule hereto vested in it as well as the building constructed on the same without the prior written consent of the lessor, it being clearly understood that such consent will not be granted, except in the case of charges in favour of commercial banks and State and Central financial institutions,” says Section 3 (e) of the lease document.
Lawyers point out that this clause in the agreement can lead to loss of land for the port if the developer fails to repay its loans. Since the land can be used as collateral security for loans, it is open to the banks to attach this piece of property if the developer fails to repay the loan. The 26 acres of waterfront property off Marine Drive cost about Rs.500 crore in the open market. The port leased out this property to the developer for Rs.71 crore.
Section 100 of the Transfer of Properties Act speaks about charge on immovable properties.
According to the Act, “where immovable property of one person is by act of parties or operation of law made security for the payment of money to another, and the transaction does not amount to a mortgage, the latter person is said to have a charge on the property and all the provisions hereinbefore contained which apply to a simple mortgage shall, so far as may be, apply to such charge.”
Sub-leasing
Interestingly, the agreement also permits the unauthorised sub-leasing of the land or buildings by the developer to third parties without even informing the port. The CPT has offered to make post facto approvals of such unauthorised deals by the developer.
According to Section 3 (b) of the deed, “in the event of the lessee effecting any such sub-lease without the prior consent in writing of the lessor for the same, it shall be open to the lessor to approve of the same if a request therefore is made, provided, the lessee pays the lessor during the subsistence of such unauthorised assignment, transfer or sub-lease additional amount as detailed below.”
In case of default of the measly Rs.1.05 lakh annual lease by the developer, the CPT cannot even recover the amount as it has not insisted on any security deposit though the lease deed states that the rent dues shall be recovered from the deposit.
Section 1 (c) of the deed refers to a security deposit, but shockingly it says Rs. nil.
The lessee “has deposited with the lessor as security deposit towards the rent an amount of Rs. nil (Rupees nil)... if the lessee defaults in payment of the rent at anytime, necessary adjustments may be made by the lessor from the amount in deposit and the lessee shall make up the corresponding deficit in the deposit.” 
http://www.thehindu.com/news/cities/Kochi/developer-can-pledge-kochi-ports-land-for-loans-says-lease-deed/article4624247.ece
====================================================
A real estate development project of 572 apartments worth over Rs.1,000 crore on the Bolgatty island off Marine Drive is awaiting final environmental clearances. This is part of a Rs.380-crore investment deal to build a convention centre and a hotel. But the real owner of the land, the Cochin Port Trust (CPT), gets just Rs.71 crore for handing over the land on a renewable 30-year lease.
The private developer proposes to build 572 “service apartments” on 10.9 hectares (a hectare is 2.47 acres) of the leased land. Serviced apartments normally mean fully furnished apartments with cleaning, laundry and other services on long-term rent to regular or occasional clients. Here, the lease agreement between the CPT and the developer refers to the possibilities of “assignment, transfer or sublease” of the land or the buildings to be constructed by the developer.
Agreement
The agreement merely talks of an unspecified sub-lease levy to be paid to the CPT for the land and buildings, which the developer is allowed to sub-lease or transfer. And it is silent on whether the developer can do outright sale of these “serviced apartments’’. While renewal of the land lease is written into the agreement, it does not mention profit-sharing by the developer with CPT or any share of the cost of apartments to be “transferred or sub-leased”. The CPT refused to respond to The Hindu’s queries.
A new three-bed room apartment in upcoming projects at Marine Drive costs between Rs.1.5 crore to Rs.2 crore. So, the 572 apartments will be worth over Rs.1,000 crore as they are coming up on land reclaimed from Vembanad Lake, an ecologically fragile wetland (Ramsar site).
While justifying the reclamation during 2004-05, the CPT had contended that no Coastal Regulation Zone (CRZ) clearance was required as the total project cost was less than Rs.5 crore. Now, the developer is investing Rs.380 crore to build a 217-room hotel, a 3,400-seat convention centre, a 1,046-seat restaurant and a health club, apart from 572 apartments.
Market price for land
The CPT had initially sought clearance for the reclamation of land from Vembanad Lake. And permission was given only for port-related activities.
But the CPT is now handing over 26 acres of waterfront land on the Bolgatty island for Rs.71 crore and an annual lease rent of Rs.1.05 lakh with a 30 per cent rent hike every five years. Land can be bought at Bolgatty in the open market only for Rs.20 lakh a cent (one-hundredth of an acre), which will put the market price for the land at Rs.20 crore an acre and thus the total land cost for the project at about Rs.500 crore.
The Kerala State Coastal Zone Management Authority had issued CRZ clearance to the project even while its subcommittee had listed out the CRZ violations.
Jacob Thomas, the former CPT chairman, had placed a proposal before the Board of Trustees for the year 2004-05 for dredging and filling of land for port area at Bolgatty as “more land had to be provided to the Dubai Ports International for ICTT at Vallarpadam than earlier contemplated at the time of the preparation of the Port-based Special Economic Zone.”
Land reclamation
Land reclamation was required “to provide additional land area adjacent to Vallarpadam for the future development plans of CPT,’’ Mr. Thomas wrote.
Later, in 2009, N. Ramachandran, the then CPT chairman sought permission from the Union Ministry of Shipping “for long-term leasing of certain plots of land which are not useful for port-related activities.” He had listed seven sites owned by the port and not required for port-related activities. Some of these plots of land were situated away from the port and the Wellingdon Island.
In response to CPT chairman’s letter for “leasing out certain tracts of land, which are far away from the Port for a period of 90 years so that Cochin may not need budgetary support for capital dredging for deepening and widening of the approach channel and berth basin of the ICTT,” R. Srinivasa Naik, Director (Ports Operations) gave permission to lease out these plots for 30 years.
But what was leased out was the land reclaimed solely to expand the port. 

http://www.thehindu.com/news/cities/Kochi/port-gets-just-rs71-crore-for-a-deal-to-build-flats-worth-rs1000-crore/article4611223.ece


Wednesday, April 3, 2013

പൊതു പ്രവർത്തനം

പൊതു പ്രവര്‍ത്തകന്‍   സമൂഹത്തിന്റെ പൊതു സ്വത്തു ആണു , ഇന്നത്തെ അവസ്ഥയിൽ ചിലർ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ  കണ്ടാൽ പൊതു പ്രവര്‍ത്തകന്‍  എന്ന് പറഞ്ഞാൽ എടുത്തു ഇട്ടു അടിക്കും അത് പോലെ മലീമസമാക്കിയിരിക്കുന്നു ചിലർ , 'ചിലർ' എന്നത് വളരെ വ്യക്തമായി വായിക്കണം അതിൽ ആണു കാര്യം , പൊതു പ്രവർത്തകർ സമൂഹത്തിൽ പുലർത്തേണ്ട ചില മിതത്വം ഉണ്ട് അത് സ്വയം തീരുമാനിക്കേണ്ടത് ആണ്  അല്ലാതെ അതിനു ആരും  തിട്ടൂരം  ഏർപ്പെടുത്തേണ്ടത് അല്ല , അവനവൻ വലിച്ചു കെട്ടുന്ന വേലിക്കെട്ടുകൾക്കിടയിൽ നിന്നും പുറത്തു ചാടുമ്പോൾ ആണു പൊതു പ്രവർത്തനം മലീമസമാകുന്നതു അതിനു പത്രക്കരെയോ പൊതു സമൂഹത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വായീൽ  നിന്നും വീഴുന്നത്  എന്താണു എന്നും സ്വന്തം പ്രവർത്തനം എന്താണു എന്ന് ചെയ്യുന്നതിന് മുന്നേ ഒരു മുൻ‌കൂർ ബോധം വേണം ഇല്ലേൽ പണ്ട് ആരോ പറഞ്ഞത് പോലെ എട്ടിന്റെ  പണി കിട്ടും , അത് പോലെ പണി കിട്ടിയ ആളുകൾ നമ്മുടെ മുന്നിൽ ധാരാളം ഉണ്ട് വാക്ക് കൊണ്ട് മാത്രം അല്ല പ്രവർത്തികൾ കൊണ്ടും സ്വന്തം മാന്യത (അത് ഉണ്ട് എങ്കിൽ ) നിലനിർത്തി പോകേണ്ടുന്ന ചുമതല കൂടി പൊതു പ്രവർതകനു  ഉണ്ട് .

ഇത് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ചിന്ത പീ സി ജോർജിനെ  കുറിച്ചായിരിക്കും  എന്നത് ആയിരിക്കും അല്ല  എങ്കിലും അദ്ദേഹവും ഇതിൽ ഒരു പ്രധാന ഭാഗഭാക്ക് ആണു , കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവ് ആണ് പ്രസിദ്ധി /കുപ്രസിദ്ധി എന്നത് നിങ്ങളുടെ സ്വയ ചിന്തയ്ക്ക്  വിടുന്നു , പക്ഷെ അങ്ങേർ കേരള സമൂഹത്തിൽ ഉയർത്തിവിട്ട വിവാദങ്ങൾ /അസഭ്യ വാക്കുകൾ  അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നത്‌ അല്ല , പീ സി ജോർജ് അടുത്ത കാലത്തു പത്ര പ്രസ്താവന നടത്തിയ സ്ഥലങ്ങളിൽ കെമിക്കൽ വല്ലതും   ഒഴിച്ച് കഴുകി കളയേണ്ട അവസ്ഥ  ആണ് ഉണ്ടായിരുന്നത്  ആര് പറഞ്ഞാലും നാക്ക്‌ അടക്കാത്ത വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നും പറഞ്ഞു പാടി നടന്ന അദ്ദേഹം , സ്വന്തം " കർത്തവ്യം " കഴിഞ്ഞപ്പോൾ നാവു അടക്കി നിർത്തി എന്നുള്ളത് വേറെ ഒരു കാര്യം ,ഇതിൽ മനസിലാക്കേണ്ടത്  പുള്ളി വായിട്ടു അലച്ചതിൽ എല്ലാം വ്യക്തമായ നാറിയ  രാഷ്ട്രീയം ഉണ്ടായിരുന്നു എന്നുള്ളത് പുള്ളിയുടെ നേതാക്കൾ എല്ലാം ഒരു മൃദു സമീപനം കാണിച്ചു എന്നുള്ളതും സത്യം ആണു. ജോർജ് പറഞ്ഞതും പ്രവർത്തിപ്പിച്ചതും രാഷ്ട്രീയത്തിൽ പല മാറ്റങ്ങൾക്കും കാരണം ആയി എങ്കിൽ കൂടി അദ്ദേഹം പൊതു സമൂഹത്തിനു വരുത്തി വച്ച ദോഷം ചില്ലറ അല്ല അത് അത്ര പെട്ടെന്ന് ഒന്നും  കഴുകി കളയാൻ ആകില്ല , ജോർജ് മാത്രം അല്ല എന്ന് ഞാൻ മുകളിൽ പറഞ്ഞു കഴിഞ്ഞു , സൂര്യനെല്ലി വിഷയത്തിൽ നമ്മുടെ ചില " പ്രമുഖ " നേതാക്കൾ നടത്തിയ പ്രതികരണം /അവരുടെ ഒക്കെ ശരീരഭാഷ അതൊന്നും മറന്നു പോകരുത് , കേന്ദ്ര മന്ത്രി ആയിരിക്കുന്ന വയലാർ രവി മാതൃഭൂമി പത്ര പ്രവർത്തകയോട്  ചോദിച്ച ചോദ്യവും അയാൾ അപ്പോൾ നിന്ന നിൽപ്പും നാട്ടിലെ ഒരു ലോക്കൽ ഗുണ്ട സ്ത്രീകളെ അശ്ലീലം  പറയാൻ നിൽകുന്ന ശരീരഭാഷയിൽ !! കാണുന്നവരും /കേൾക്കുനവരും ഇതൊന്നും അത്ര പെട്ടെന്ന് മറക്കില്ല , അത് പോലെ തന്നെ കെ  സുധാകരൻ എം പി നടത്തിയ പ്രസ്താവനകൾ .

നമ്മൾ ഒക്കെ നീതി കിട്ടും എന്ന് കരുതുന്ന (കരുത്തൽ മാത്രേ ഉള്ളു മിക്കപ്പോഴും ) കോടതിയിലെ മുൻ ജഡ്ജിമാർ വരെ അതി രൂക്ഷമായി നടത്തിയ കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നമ്മൾ കണ്ടു പക്ഷെ ഒരു വിഭാഗം ജനം/ ചില മാധ്യമങ്ങൾ അത് ഒളിക്യാമറ  വച്ച് പുറത്തു കൊണ്ട് വന്ന ചാനലിനെ ആണ് കുറ്റം പറഞ്ഞത് , ഇത് പോലെ പൊതു സമൂഹത്തിനു എതിരെ കൊഞ്ഞനം  കുത്തുന്ന ജൽപ്പനം നടത്തുന്ന വ്യക്തികളുടെ വാക്കുകൾ പുറം ലോകം അറിയേണ്ടത് തന്നെ ആണ് എന്നത് ആണ് എൻറെ പക്ഷം അതിനു ഒളി ക്യാമറ  എങ്കിൽ അത് ഉപയോഗിക്കണം  !.

ദിവസവും വെളുത്ത വസ്ത്രം ഇട്ടു നടന്നാൽ പൊതു പ്രവർത്തനം ആകില്ല /അത് നടത്താൻ ഉള്ള യോഗ്യത ആവില്ല . ലാളിത്യത്തിന്റെ മുഖ മുദ്ര എന്ന രീതിയിൽ ആണു ആളുകൾ തൂവെള്ള ഉപയോഗിക്കുന്നത് പക്ഷെ ചെയ്യുന്നത് മുഴുവൻ  ധാർഷ്ട്യം  കലർന്ന നടപടികൾ ആണ് അത് ജനം ഇപ്പോൾ നന്നായി മനസിലാക്കുന്നുമുണ്ട്‌ , പക്ഷെ മിക്കപ്പോഴും മറവി എന്നത് ഒരു ശാപം ആയി മാറുനു ഇത് പോലെ ഉള്ള മിക്ക വിഷയത്തിലും അടുത്ത തവണ വെളുക്ക ചിരിച്ചു വോട്ടു ചോദിയ്ക്കാൻ വരുമ്പോൾ എല്ലാം മറക്കും , പക്ഷെ  ഇപ്പോൾ പത്രം  /ചാനെൽ  /സോഷ്യൽ മീഡിയ എന്നിവ വളരെ ശക്തമായി പൊതു സമൂഹത്തിൽ ഇടപെടുന്നത് കൊണ്ട് ഒരു പരിധിവരെ എല്ലാം വെളിച്ചത്തു കൊണ്ട് വരാൻ സഹായകമാകുന്നു .

രാഷ്ട്രീയത്തിൽ പൊതുവെ പരസ്യമായ വാദപ്രതിവാദങ്ങൾ  നടക്കുന്നത് സാധാരണം ആണ് അത് പൊതു സമൂഹത്തിനു നല്ലതും , കൂടുതൽ വികസന സാധ്യതകൾ മുന്നോട്ടു കൊണ്ട് പോകാൻ ഉതകുന്നതും ആണ് പലപ്പോഴും അത് പരിധി വിട്ടു വ്യക്തി വിദ്വേഷം തീർക്കൽ , കുടുംബ വിഷയം വിളിച്ചു പറയൽ എന്നീ രീതിയിലേക്ക് അതിരുവിട്ട വികാര പ്രകടനത്തിലേക്ക്  പോകുന്നത് തീരെ അങ്ങീകരിക്കൻ കഴിയാത്ത ഒരു അവസ്ഥ വിശേഷം  ആണ്  .

രാഷ്ട്രീയ പാർട്ടികളിൽ സ്വന്തം പാർട്ടിയിൽ തന്നെ ഞാൻ അഴിമതി വിരുദ്ധനും മറ്റുള്ളവർ എല്ലാം ഒന്നിനും കൊള്ളാത്ത  വിഡ്ഢി കൂഷ്മാണ്ടങ്ങൾ    എന്ന രീതിയിൽ പ്രസ്താവനകൾ നടത്തുക അത് മണിക്കൂർ ഇടവിട്ട്‌ ചാനെൽ ന്യൂസ് ആയി വരിക അതിൽ സന്തോഷം കണ്ടെത്തി വായിൽ  തോനിയത് എന്തും  ആരെ കുറിച്ച് വിളിച്ചു പറയുക അതൊക്കെ പൊതു സമൂഹത്തിൽ രാഷ്ട്രീയ വീര നായകന്മാർ ആവുന്ന സ്ഥിതി വിശേഷം ആയി മാറുന്നു എന്നത് ആണ്  അതിലേറെ കഷ്ടം  പൊതു സമൂഹത്തിലെ വീര നായകൻആവാൻ വേണ്ടി കാണിച്ചു കൂട്ടുന്ന വെറും പൊറാട്ട് നാടകങ്ങൾ മാത്രം ആണ് ഇത് പോലെ ഉള്ള നടപടികൾ എന്നതും വിസമരിക്കതെ പോവരുത് . രാഷ്ട്രീയ പാർട്ടികളിലെ വിഭാഗീയത പലപ്പോഴും വ്യക്തി കേന്ദ്രീകൃത ആക്ഷേപങ്ങളിലേക്ക് വഴിമാറപ്പെട്ടിട്ടുണ്ട് അത് ആർക്കും ഗുണം ചെയ്യില്ല സമൂഹത്തിനും പാർട്ടിക്കും വ്യക്തിക്കും .പല പദപ്രയോഗങ്ങളും വിഭാഗീയതയുടെ ഭാഗമായി സഭ്യതയുടെ അതിരുകള്‍ ലംഘിച്ചു കൊണ്ട് ഉപയോഗിക്കപ്പെട്ടു .പലപ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളായി പല വാചക കസറത്തുകളും നടക്കുന്നത് . കൊടുങ്ങല്ലൂർ ഭരണി പാട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തെറി വിളികൾ വരെ ഈ പൊതു പ്രവർത്തന നേതാക്കൾ വായുവിലോട്ടു വിടാർ ഉണ്ട് , പൊതു വേദിയിൽ ശാരീരിക കയ്യേറ്റം/ മുണ്ടുരിയൽ ഇതൊക്കെ പൊതുപ്രവർത്തന  മേഖലകൾ  ആയി മാറിയിരിക്കുന്നു .

Friday, March 29, 2013

സൌദി പ്രവാസി

സൗദി അവരുടെ ജനത്തിന് വേണ്ടി അവരുടെ നിയമം  കർശനമായി നടപ്പിലാക്കുന്നു അതിൽ കൂടുതൽ ഒന്നും അവിടെ നടക്കുന്നില്ല എന്ന് തന്നെ തോനുന്നു .പ്രവാസികളെ ഇതുവരെ നല്ല രീതിയിൽ ജോലി കൊടുത്തു നിന്ന മിക്ക ഗൾഫു രാജ്യവും ഇതേ രീതിയിൽ നടപടികളുമായി മുന്നോട്ടു പോകും കാരണം ഇത് അവരുടെ ആഭ്യന്തര   വിഷയം ആണ് ഇത് ഒരു തുടക്കം മാത്രം അല്ലാതെ അവർക്ക് വേറെ  വഴിയില്ല ! ഇന്ത്യക്കാരെ /മലയാളികളെ  മാത്രം ഒന്നും അല്ല അവിടെ നിന്നും കയറ്റി വിടുന്നത് നാനാ രാജ്യത്തെ ജനത്തെയും അവർ ഇത് പോലെ ചെയ്യുന്നു . പത്രങ്ങൾ എഴുതി വിടുന്നത് കണ്ടാൽ സൌദിയിൽ മലയാളികളെ /ഇന്ത്യക്കാരെ മാത്രം  കയറ്റി വിടുന്നു   എന്നൊക്കെ ആണ് , ഏതു രാജ്യത്ത് ആണേൽ അവിടെ നില നിൽക്കുന്ന നിയമം പാലിക്കാൻ നമ്മൾ ബാധ്യസ്തർ   ആണ് . ഇന്നലെ വരെ നിയമം പാലിക്കപ്പെടാത്തവരെ   ആണ് കയറ്റി വിടുന്നത് അല്ലാതെ ഒരു സുപ്രഭാതത്തിൽ എല്ലാവരെയും കയറ്റി വിടുന്നതും അല്ല , നിയമ ലംഘനം നടത്തുന്നവരെ ഗൾഫു രാജ്യത്ത് എങ്ങിനെ കൈകാര്യം ചെയ്യും  എന്ന് എല്ലാർക്കും അറിയാമായിരിക്കും അത്രയേ അവിടെയും ഉള്ളൂ .

ഇന്ത്യൻ സർക്കാർ ഇത് ഇന്നലെ ഒന്നും അറിഞ്ഞത് അല്ല സൗദി നിയമം പാസാക്കിയിട്ടു കാലം കുറച്ചു ആയി അപ്പോൾ ഇത് പോലെ ഇത്രയും  ആളുകൾ തിരിച്ചു വരും എന്നും അവർക്ക് പുനരധിവാസം നടത്തണം എന്ന് അടിസ്ഥാന ജനവിഭാഗം കഷ്ടപെടുന്നത് ഒഴിവാക്കാൻ വേണ്ടുന്ന  വിഷയങ്ങൾ ചർച്ച ചെയ്തു ഒരു തീരുമാനത്തിൽ എത്തി വ്യക്തമായ കാഴ്ചപാടുകൾ ഉണ്ടാക്കി വരുന്നവരെ ഏതൊക്കെ രീതിയിൽ പുനരധിവസിപ്പിക്കാം എന്നൊക്കെ പഠിച്ചു റിപ്പോര്ട്ട് ഉണ്ടാക്കി ചെയ്യണ്ട സമയം ഒക്കെ ലഭിച്ചിട്ടും ഇതൊന്നും ചെയ്യാതെ ഇപ്പോൾ മൻ മോഹൻഇടപെടും, സോണിയ ഇടപെടും, രവി ഇടപെടും, അഹമ്മദു ഇടപെടും /ഇടപെടണം എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒന്നും ഇവിടെ നടക്കാൻ പോണില്ല  , സൗദി സർക്കാർ ഇതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ സാധ്യത ഇല്ല കാരണം സ്വന്തം രാജ്യത്തെ ജനതിന്റെ ക്ഷേമം നോക്കുന്നതിൽ ഇന്ത്യൻ സർക്കാരുകളെക്കാൾ  ഒരു പിടി മുന്നിൽ തന്നെ ആണ് ഗൾഫു രാജ്യങ്ങൾ എന്നത് കൊണ്ട് തന്നെ !!

Monday, March 25, 2013

യുദ്ധം കൊണ്ടുള്ള പ്രയോജനങ്ങള്‍

ഇറാഖില്‍ സദ്ദാമിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ഏകാധിപത്യ ഭരണ സമയത്ത് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നത് മറച്ചു വയ്ക്കപെടാൻ ആവാത്ത ഒരു സത്യം ആണ് എന്നത് നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഒരു പ്രൊവിൻസിൽ നിന്നും വേറെ ഒരു പ്രൊവിൻസിലെക്കു പോകാൻ പാസ്പോർട്ട് വേണം , ചെക്കിങ്ങ് വേണം , ഇതൊക്കെ ഉണ്ടായാൽ തന്നെ /നടത്തിയാൽ തന്നെ പോകാൻ സമ്മതിക്കണം എന്നില്ല , സദ്ദാമിന്റെ പാർട്ടി ആയ ബാത്ത് പാർട്ടിക്കാർ നടത്തുന്ന ഏകാധിപത്യ നടപടികൾ ആണ് അവിടം മൊത്തം നടന്നു കൊണ്ടിരുന്നത് ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല . ഒരു നേരത്തെ ഭക്ഷണത്തിന് പോലും കാശ് തികയാതെ ഒരു പാട് ജനത അവിടെയൂണ്ടായിരുന്നു പട്ടിണിയും പരിവട്ടവും കൊണ്ട് പൊറുതി മുട്ടി സർക്കാരിനു എതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ജീവിച്ച ഒരു ജനത ഉണ്ടായിരുന്നു അവിടം , സ്വന്തം വേദനകൾ കടിച്ചു അമർത്തി തോക്കിൻ കുഴലിൽ ആയിരുന്നു ജീവിതം . ബാഗ്ദ്ധാദിലെ കോളേജുകളിൽ ചെന്ന് പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു തിരിച്ചു റോഡിലും മറ്റും തള്ളുന്ന കിരാതമായ ഒരു കാലം ഉണ്ടായിരുന്നു അവർക്ക് ഇതിനു ഒക്കെ കൂട്ട് നിന്നത് സദ്ദാമിന്റെ രണ്ടു മക്കൾ ആയിരുന്നു എന്നത് ആണ് വിചിത്രം .ഒരു സമരം/പ്രകടനം/,പ്രതിഷേധം എന്നിവ നടത്താൻ കഴിയാതെ വീർപ്പുമുട്ടി കിടന്ന ജനത ഒരു സുപ്രഭാതത്തിൽ അമേരിക്കയുടെയും സഖ്യകഷികളുടെയും കടന്നു കയറ്റം കൊണ്ട് സർവ സ്വതന്ത്ര ആയി ഞങ്ങൾ എന്നൊരു അവസ്ഥ ഫീൽ ചെയ്യാൻ കാരണം ആയി അതോടെ അവരുടെ സ്വാതന്ത്ര്യം ഇല്ല എന്നുള്ള അവസ്ഥ മാറി ചോദിക്കാനും പറയാനും ആരുമില്ല നമുക്ക് എന്തും ആകാം എന്നൊരു അരക്ഷിതാവസ്ഥയിലേക്ക് മാറി എന്ന് ആണ് എനിക്ക് തോനിയിട്ടുള്ളത് .

അമേരിക്കയുടെ യുദ്ധം കൊണ്ട് അല്ല ചെലവ് കൂടിയത് അവരുടെ ധൂർത്ത് കൊണ്ട് ആണ് , സ്വന്തം കമ്പനികൾക്ക് വീറ്റു വരവ് ഉണ്ടാകാനും അത് മൂലം തങ്ങളുടെ പോക്കറ്റിൽ കാശ് വീഴാനും ഡിക്ക്ചിനിയും കൂട്ടരും കളിച്ച കളി ആയിരുന്നു അമേരിക്കയുടെ സാമ്പത്തീക രംഗം തകരാൻ പ്രധാന കാരണം ആയതു , ഒരു ദിവസം ഡൈനിങ്ങ് ഹാളിൽ നിന്നും വെയിസ്റ്റ് ആയി കളയുന്ന ഭക്ഷണം കണ്ടു കഴിഞ്ഞാൽ ഒരു ആഴ്ച നൂറിൽ അധികം പേർക്ക് സുഭിക്ഷമായി കഴിച്ചു ജീവിക്കാം , ഇത് ഒരു ചെറിയ ഉദാഹരണം മാത്രം ആണ് , ഇത് പോലെ പലതിലും യുദ്ധ ചിലവ് എന്ന് പറയുന്നത് ഒരു മറ ആണ് .

ഇപ്പോഴും കടുത്ത സാമ്പത്തീക ഞെരുക്കത്തിൽ ആയിപ്പോയ അമേരിക്ക യുദ്ധ ചിലവുകൾ വെട്ടി ചുരുക്കി കൊണ്ടി ഇരിക്കുകയാണ് . പക്ഷെ എന്തിനും തയ്യാർ ആണ് എന്ന് കൂടി പറയേണ്ടി വരും .ചിലവുകൾ വെട്ടി ചുരുക്കുന്നത് കൊണ്ട് കുവൈറ്റ്‌ പ്രോജക്ടിൽ മാൻ പവർ കുറയ്ക്കാൻ സാധ്യത 95% ആയി എന്നത് മറച്ചു വയ്ക്കുന്നില്ല അത് കൊണ്ട് ഉള്ള ഗുണം ഞാൻ അടക്കം ഉള്ള ഒരു പാട് പേരുടെ ജോലി അവതാളത്തിൽ ആണ് എന്നത് ആണ് :) !!.

<<<<<<<<(ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ്.'' അമേരിക്കന്‍ ജനതയില്‍ പകുതിപ്പേരേ പത്രം വായിക്കാറുള്ളൂ. പകുതിപ്പേരേ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാറുള്ളൂ. രണ്ടും ഒരേ പകുതിയാണോ എന്ന് ആര്‍ക്കറിയാം'' എന്നാണ് നേരത്തേ പറഞ്ഞ ഗോര്‍ വൈഡല്‍ തന്റെ നാട്ടുകാരുടെ ബോധനിലവാരത്തെ പരിഹസിച്ചത്.) >>>>

ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ് വീ ട്ടി സന്തോഷ്‌ കുമാർ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് പത്രം വായന എന്നൊരു ശീലം ഇവന്മാർകു ഇല്ല . സ്വന്തം നാട്ടിൽ വല്ല കൊടും കാറ്റും അടിച്ചാൽ വേറെ വല്ലവരും പറഞ്ഞാൽ പോയി പത്രം വായിക്കും ടീവി നോക്കും , ലോക വിവരം അറിയാൻ ഒരു താൽപ്പര്യവും ഇവരിൽ കാണാൻ കഴിഞ്ഞിട്ടില്ല .


http://www.mathrubhumi.com/story.php?id=349433