Friday, June 22, 2012

പത്ര പ്രവര്‍ത്തക സുഹൃത്തുക്കളുടെ ദയനീയത കാണുമ്പോള്‍ വല്ലാത്ത സങ്കടം തോനുന്നു



മറ്റുള്ളവന്  വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുകയും , പലതിലും കേറി മാന്തി  സ്കൂപ്പ് ഉണ്ടാക്കുകയും പലതും നല്ല രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്യുപ്പിച്ച മാധ്യമ ലോകത്ത് അവരുടെ വീട്ടില്‍ അരി മേടിക്കാന്‍ ഉള്ള കാശ് കൂടാന്‍ വേണ്ടി ഒരു മോന്ത്‌ ബുക്ക് പോസ്റ്റും പ്ലസ്‌ പോസ്റ്റും പോലും ഇടാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് അവര്‍ ഇന്ന് , അങ്ങിനെ ചെയ്തതിനു കുറച്ചു പേരെ മാത്രൂമി സ്ഥലം മാറ്റി ...മനോരമയും അതെ പാതയില്‍ ആണ് , അതിനെ കുറിച്ച് ഒരു വാര്‍ത്ത‍ കൊടുക്കാന്‍ പോലും മുഖ്യധാര പത്രങ്ങള്‍ ആയ ഇ മ പത്രങ്ങള്‍  തയ്യാര്‍ ആയില്ല ...ബിസിനെസ് മാത്രം ആണ് ലക്‌ഷ്യം , ആയിരിക്കണം എങ്കില്‍ കൂടി സ്വന്തം ജീവനക്കാര്‍ക്ക് കാശു കൊടുക്കണ്ട എന്നിലല്ലോ  ,,വീരന്‍ ഒക്കെ നാട് നന്നാക്കാന്‍ ഇറങ്ങി തിരിച്ചവരുടെ കൂട്ടത്തില്‍ ആണല്ലോ എന്തെ സര്‍ക്കാര്‍ അംഗീകരിച്ച കാശ് കൊടുക്കാന്‍ തയ്യാര്‍ ആകാത്തത് .  കാരണം കയ്യീന് കാശു  പോകും , ഇദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് എന്താണ് എന്ന് ബോധം ഉണ്ടോ !!!

ദേശാഭിമാനി മാധ്യമം എന്നിവര്‍ പുതിയ വെജ് ബോര്‍ഡ് പ്രകാരം ശമ്പളം കൊടുക്കാന്‍ തുടങ്ങി വീരന്‍ ആന്‍ഡ്‌ കമ്പനി ജോലിക്കാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനും തുടങ്ങി ..ഇതാണോ വീരന്‍ സാര്‍ നിങ്ങള്‍ പറയുന്ന ജനാധിപത്യം ,തൊഴിലാളികളോടുള്ള സ്നേഹം
ഇയാള്‍ അല്ലെ നാഴികയക്ക്‌ നാല്‍പതു വട്ടം പിണറായിയെ ഏകാധിപതി എന്ന് വിളിക്കുന്നത്‌ ..
സാര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണ് ..

ഡൂള്‍ ന്യൂസ് നടത്തിയ ഒരു അന്വേഷണം.

സ്‌ഥലംമാറ്റം തുടങ്ങി; മാതൃഭൂമിയില്‍ പരിഭ്രാന്തി

Thursday, June 14, 2012

പാചകം

കണ്ണൂര്‍ അവിയല്‍

കാരറ്റ്, മുരിങ്ങക്കായ, പടവലം,കയപക്ക,പച്ച മുളകു, എന്നിവ നല്ലവണ്ണം കഴുകി  മുറിച്ചു അടുപത്തു വച്ച്,പച്ച മാങ്ങ ഉണ്ടേല്‍ അതും മുറിച്ചു ഇടുക നീളത്തില്‍  കുറച്ചു മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഇട്ടു അടുപത്തു  വച്ച്  അടച്ചു വയ്കുക്ക ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കരുത് , ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
ഇവ നല്ലവണ്ണം  വെന്തു വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ അതില്‍ തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേര്‍ത്ത്  അരച്ച് ചെര്‍ക്കുക്ക കൂട്ടത്തില്‍ കറിവേപ്പിലയും ഇടുക , അതിനുസ് ശേഷം  കുറച്ചു ചൂട് പിടിച്ചതിനു ശേഷം ആവിശ്യ ത്തിനു നല്ല കട്ടതൈര് ചെര്‍ക്കുക്ക, ഒന്ന് ഇളക്കി വാങ്ങിവയ്കുക.

ആലപ്പുഴ അവിയല്‍


കാരറ്റ്, മുരിങ്ങക്കായ, പടവലം,പച്ച മുളകു, എന്നിവ നല്ലവണ്ണം കഴുകി  മുറിച്ചു അടുപത്തു വച്ച്,പച്ച മാങ്ങ ഉണ്ടേല്‍ അതും മുറിച്ചു ഇടുക നീളത്തില്‍  കുറച്ചു മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഇട്ടു അടുപത്തു  വച്ച്  അടച്ചു വയ്കുക്ക ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കരുത് ,ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
, ഇവ നല്ലവണ്ണം  വെന്തു വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ അതില്‍ തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേര്‍ത്ത്  അരച്ച് ചെര്‍ക്കുക്ക ,കൂട്ടത്തില്‍ കറിവേപ്പിലയും ഇടുക, അതിനു ശേഷം ഒന്ന് കൂടി കുറച്ചു ചൂട് പിടിച്ചതിനു ശേഷം ഒന്ന് ഇളക്കുക്ക ,വാങ്ങി വച്ചതിനു ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക മുകളില്‍


കണ്ണൂര്‍ സാമ്പാര്‍

ചെറിയ ഉള്ളി ,മുരിങ്ങക്കായ ,വെണ്ടയ്ക്ക ,കാരറ്റ് ഉരുള കിഴങ്ങ്, പച്ച മുളകു  എന്നിവ അരിഞ്ഞു   അടുപത്തു വച്ച് നല്ലം വണ്ണം വേവിച്ചു അതില്‍ വേവിച്ച പരിപ്പ് ഇട്ടു തിളപ്പിക്കുക്ക കൂട്ടത്തില്‍ തക്കാളിയും അരിഞ്ഞിടുക , എന്നിട്ട് നല്ല രീതിയില്‍ തിളക്കുമ്പോള്‍,കുറച്ചു മഞ്ഞള്‍ പൊടിയും , മുളക് പൊടിയും , തേങ്ങയും കൊത്തമല്ലിയും വറുത്തു അരച്ചു അതില്‍ ഒഴിക്കുക,ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
സബാര്‍ പൊടി കൂടി അതില്‍ ഇട്ടു ഒന്ന് പതിയെ ഇളക്കുക്ക
 എല്ലാം കൂടി ഒന്ന് ഇളക്കി മിക്സ് ആയി ഇതില്‍ പുളി ഒഴിച്ച് ഒന്ന് മെജ ആക്കിയാല്‍ സംഗതി സ്പാറി
എന്ന് തോനിയാല്‍ കായംപൊടിച്ചത് അതിനു മുകളില്‍ വിതറുക , അടച്ചു വച്ച് അടുപ്പില്‍ നിന്നും മാറ്റി വയ്കുക്ക
ചീന ചട്ടി എടുത്തു അതില്‍ കുറച്ചു വെളിച്ചെണ്ണ എടുത്തു ചൂടക്കുക്ക അതിനു ശേഷം കടുക് എടുത്തു അതില്‍ ഇട്ടു വേവിച്ചു പൊട്ടിക്കുക , അകൂടെ കുറച്ചു മുളകും ,കറി വേപ്പിലയും  , , ഇതു എടുത്തു സാമ്പാറില്‍ ഒഴിക്കുക , എന്നിട്ട് പതുക്കെ ഒന്ന് ഇളക്കുക്ക

ആലപ്പുഴ  സാമ്പാര്‍

വലിയ ഉള്ളി  ഉള്ളി ,മുരിങ്ങക്കായ ,വെണ്ടയ്ക്ക ,കാരറ്റ് ഉരുള കിഴങ്ങ്, പച്ച മുളകു  എന്നിവ അരിഞ്ഞു   അടുപത്തു വച്ച് നല്ലം വണ്ണം എണ്ണയില്‍ വഴറ്റി എടുക്കുക  അതില്‍ വേവിച്ച പരിപ്പ് ഇട്ടു തിളപ്പിക്കുക്ക കൂട്ടത്തില്‍ തക്കാളിയും അരിഞ്ഞിടുക ,ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
എന്നിട്ട് നല്ല രീതിയില്‍ തിളക്കുമ്പോള്‍,കുറച്ചു മഞ്ഞള്‍ പൊടിയും , മുളക് പൊടിയും ,മല്ലിപൊടിയും കൂടി ഒന്ന് ഇളക്കി മിക്സ് ആയി ഇതില്‍ പുളി ഒഴിച്ച് ഒന്ന് മെജ ആക്കിയാല്‍ സംഗതി സ്പാറി
എന്ന് തോനിയാല്‍സബാര്‍ പൊടി കൂടി അതില്‍ ഇട്ടു ഒന്ന് പതിയെ ഇളക്കുക്ക
 കായംപൊടിച്ചത് അതിനു മുകളില്‍ വിതറുക , അടച്ചു വച്ച് അടുപ്പില്‍ നിന്നും മാറ്റി വയ്കുക്ക
ചീന ചട്ടി എടുത്തു അതില്‍ കുറച്ചു വെളിച്ചെണ്ണ എടുത്തു ചൂടക്കുക്ക അതിനു ശേഷം കടുക് എടുത്തു അതില്‍ ഇട്ടു വേവിച്ചു പൊട്ടിക്കുക , അകൂടെ കുറച്ചു മുളകും ,കറി വേപ്പിലയും  , , ഇതു എടുത്തു സാമ്പാറില്‍ ഒഴിക്കുക , എന്നിട്ട് പതുക്കെ ഒന്ന് ഇളക്കുക്ക


അവില്‍ ഉപ്പുമാവ് 
1. അടുപത്തു ചീന ചട്ടി വച്ച് ചൂടാക്കി അതില്‍ കുറച്ചു വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കി കടുകും,സവോള  മുളകും കറിവേപ്പിലയും വറുത്തു എടുക്കുക  , അതിനു ശേഷം വെള്ളത്തില്‍ ഇട്ടു കുറച്ചു പൊതിര്‍ത്ത അവില്‍ അതില്‍ ഇട്ടു കുറച്ചു ചൂടാക്കി എടുക്കുക.ഉപ്പ് ആവശ്യത്തിന്
ഇതന്നെ സാധനം


2. അവില്‍ ഉപ്പുമാവ് (നീമ രാജന്‍ വക)
അവല്‍ ഉപ്പുമാവിന് ആവശ്യമായത് :-
1) കഴുകി കുതിര്‍ത്ത് അധികം നില്‍ക്കുന്ന വെള്ളം കളഞ്ഞെടുത്ത അവല്‍
2) രുചി കൂട്ടാന്‍ ചിരകിയ പച്ച  മാങ്ങാ, ഇഞ്ചി എന്നിവ കുറേശെ.
3) ചെറുതായി നുറുക്കിയ ഉള്ളി/സവോള
4) പാകത്തിന് ഉപ്പു
5) താളിക്കനാവശ്യമായ എണ്ണ, കടുക്, ഉണക്ക മുളക്, കറിവേപ്പില.

അടുപ്പ് കത്തിച്ച്  ചട്ടി വച്ച് എണ്ണയൊഴിച്ച് ചൂടാക്കി അതില്‍ കടുകിട്ട് പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് അരിഞ്ഞ സവാളയും ചിരകിയ ഇഞ്ചിയും ഇട്ടു വഴറ്റി മാങ്ങയും അവലും ചേര്‍ത്ത് ഇളക്കി ഒന്ന് ചൂടാവുമ്പോള്‍ ഉപ്പും ചേര്‍ത്ത് അവല്‍ വെന്ത പരുവത്തില്‍ ഇറക്കി ചൂടോടെയോ തണ്പ്പിച്ചോ കഴിക്കാം..

രുചി വ്യത്യാസം ഇഷ്ടപ്പെടുന്നവര്‍ക്ക് താളിപ്പില്‍ ജീരകം ചേര്‍ക്കുകയോ, ഇറക്കാറാവുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ക്കുകയോ, ചിരകിയ പച്ചമാങ്ങക്ക് പകരം പഴുപ്പ് കുറഞ്ഞ (വെള്ളമോലിക്കാത്ത) തക്കാളി + അരിഞ്ഞ മല്ലിയില ചേര്‍ക്കുകയോ ആവാം.. അതൊക്കെ മനോധര്‍മം, നാവുധര്മം പോലെ..



3.അവില്‍ ഉപ്പുമാവ് (ജെസി സിയാ വക)


1.അവല്‍ : 250 ഗ്രാം
തേങ്ങ (ചിരവിയത്) : ഒരു കപ്പ്
2.എണ്ണ : ഒരു റ്റീസ്പൂണ്‍
കടുക് : ഒരു നുള്ള്
മല്ലി : ഒരു നുള്ള്
പെരുംജീരകം : ഒരു നുള്ള്
സവാള : വലുത് ഒന്ന് (കൊത്തിഅരിഞ്ഞത്)
പച്ചമുളക് : രണ്ടെണ്ണം
കറിവേപ്പില : ഒരു തണ്ട്
പച്ചക്കപ്പലണ്ടി : 25 ഗ്രാം
3.മഞ്ഞള്‍പ്പൊടി : കാല്‍ റ്റീസ്പൂണ്‍
ഉരുളക്കിഴങ്ങ് : വലുത് ഒന്ന് (ചെറുതായി അരിഞ്ഞത്)
പഞ്ചസാര : ഒരു റ്റീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
പാകം ചെയ്യുന്നത് :-
അവലും തേങ്ങയും കൂടി കുഴച്ച് പത്ത് മിനുട്ട് വെക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് മല്ലിയും പെരും‌ജീരകവും ചേര്‍ക്കണം. സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷംപച്ചമുളകും കറിവേപ്പിലയും പച്ചക്കപ്പലണ്ടിയും ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയിട്ട് യോജിപ്പിക്കണം.ചെറുതായി കൊത്തിയരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് ഇളക്കി വേകാന്‍ പാകത്തിന് കുറച്ചു നേരം അടച്ചുവെക്കുക. (ഉരുളക്കിഴങ്ങിന് ആവശ്യമായ ഉപ്പാണിത്. കിഴങ്ങില്‍ ഉപ്പ് പിടിക്കാതെ വരരുത്)ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന അവല്‍ ഈ കൂട്ടിലേക്ക് ചേര്‍ക്കുക. അല്‍‌പ്പം ഉപ്പ് കൂടി ചേര്‍ക്കാം.ഒരു റ്റീ സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് എല്ലാം കൂടി ഒന്നുകൂടി ഇളക്കി ഒരു മിനുട്ട് അടച്ചുവെക്കുക

Friday, May 25, 2012

. ഇത് അനാശാസ്യം ആണോ ?

ഒരാള്‍(പുരുഷന്‍)ലോഡ്ജില്‍ റൂം എടുത്തു അവിടെ ഒരു സ്ത്രീയെയും കൂട്ടി താമസിക്കുന്നു ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം ,വിവാഹം കഴിച്ചിട്ടില്ല രണ്ടു പേരും /ഇല്ലേല്‍ രണ്ടു പേരും വിവാഹം കഴിചിടുണ്ട്

1. ഇവര്‍ക് ഇത് പോലെ താമസിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുണ്ടോ ?
2. ഇത് അനാശാസ്യം ആണോ ?
3. എങ്കില്‍ എന്തൊക്കെ ആണ് അനാശാസ്യം?

അഭിപ്രായങ്ങള്‍ / മറുപടികള്‍ പ്ളീസ്‌..

PLUS DISCUSSION IN MY POST

പാര്‍ടി ഗ്രാമം

ഊളാന്‍ മാരും പാര്‍ട്ടി പ്രന്തന്മാരും കൊലയാളികളും സര്‍വോപരി പാര്‍ട്ടി ഗ്രാമത്തില്‍ വസിക്കുന്നവരും ആയ കണ്ണൂര്‍ കാരെ കാണുമ്പോള്‍ ചൊറിച്ചല് വരുന്നത് ഒരു തരം രോഗം ആണ് അതിനു മരുന്നില്ല , പോയി നല്ല മുരിക്കിന് ഇട്ടു ഒരച്ചാല്‍ മതി കോപ്പുകളെ


പാര്‍ടി ഗ്രാമം  . ഇതില്‍ കാണുന്ന ലിങ്കില്‍ പോയി ഞെക്കി നോക്ക് ...


Tuesday, May 15, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 4



റോഡില്‍ വാള് വച്ച് സ്വഗതം. ഹ ഹ  ഇത്  വായിച്ചപ്പോള്‍ നിങ്ങള്‍ കരുതും ആരോ
ചര്‍ദിച്ചത്ആണ് എന്ന് അല്ല അതില്‍ ക്ലിക്കി നോക്കിയാല്‍ ,അറിയാം 
റോഡില്‍ കുറുകെ കാണുന്നത് ആണ് അത് , എല്ലാരും കര്‍ട്ടന്‍ മാറ്റി നോക്കി തുടങ്ങി പുറത്തേക്കു , നല്ല തിരക്ക് ഉണ്ട് പുറത്തു , എല്ലാരും ജഗ  പൊക തിരക്കില്‍ ആണ് എന്ന് തോനുന്ന  രീതിയില്‍ ആണ്, ആര്‍മിയുടെ വണ്ടി  കാണുമ്പോള്‍ എല്ലാരിലും ഒരു ഒതുക്കം ദ്രിശ്യമാണ് , നാട്ടില്‍ ആക്രി കച്ചോട കടയില്‍ പോയാല്‍ എങ്ങിനെ ഉണ്ടാകും അത് പോലെ ആണ് അവിടെ മൊത്തം കാണാന്‍ ഉള്ളത് പൊട്ടിയതും പോളിഞ്ഞതുമായ  കുറെ വണ്ടികള്‍ ഇരുമ്പുകള്‍ എല്ലാം കൂട്ടി ഇട്ടിരിക്കുന്നു , ബസ് നല്ല സ്പീഡില്‍ ആണ് പോകുന്നത്... എല്ലാരും ബസ്സിലേക്ക് തുറിച്ചു നോക്കുണ്ട് ,എനിക്ക് ഉള്ളില്‍ നല്ല പേടി വന്നു തുടങ്ങി സമയം..


 ഏകദേശം അഞ്ചു മണിയോട് അടുത്തു എന്തെരോ എന്തോ  .. എല്ലാരും ശ്വസം അടക്കി പിടിച്ചു ഇരിക്കുകയാണ് പുറത്തു ഒന്നും പ്രതേകിച്ചു കേള്‍ക്കാന്‍
 ഒന്നുമില്ല അതോണ്ട് കുറച്ചു സമാധാനം , കൂടെ ഉള്ള അശോകന്‍ പറഞ്ഞു പേടിപ്പിക്കുന്നു ഇനിയാണ് ഡാ പ്രശനം എന്തും സംഭവിക്കാം .. ഹും കോപ്പ് എനിക്ക് പേടിയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞു എന്നാലും ഉള്ളില്‍ നല്ല പേടി ഉണ്ട് , ശരിക്കും മനസ്സില്‍ കുറച്ചു കാശ് ഉണ്ടാക്കി പെട്ടെന്ന് നാട്ടില്‍ പോയി ഒരു വീട് വയ്കുക്ക എന്നിട്ട് കല്യണം കഴിക്കുക്ക എന്ന ലക്ഷ്യം ആയിരുന്നു അധ്യതെത്  നടന്നിട്ടില്ല ഇതുവരെ ... അതൊക്കെ പോട്ടെ , ബസ്സിന്റെ സ്പീഡ് കുറഞ്ഞു തുടങ്ങി ഒരു ഹമ്പില്‍ തട്ടി അവിടെ നിന്നും ,, മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല , ആര്മ്മി ക്കാരന്‍ വന്നു കുറെ തെറി വിളിക്കുന്നു .. ഡ്രൈവര്‍ എല്ലം ചിരിച്ചോണ്ട് കേള്‍ക്കുന്നു .. അല്ലാതെ എന്ത് ചെയ്യാന്‍
വല്ലോം മനസ്സില്‍ അയാള്‍ അല്ലെ പ്രതികരിക്കുക്ക. അങ്ങിനെ ബസ് അവിടെ നിന്നും നീങ്ങി തുടങ്ങി ഒരു വലിയ പ്രതിമ  പോലെ ഉള്ള ഒരു
സെറ്റപ്പ് കണ്ടു പുറത്തു  നോക്കിയപ്പോള്‍ ന്ത പറയാന്‍ നമ്മള്‍ ഒക്കെ ടി വിയില്‍ കണ്ട  പൊട്ടി പൊളിഞ്ഞ സ്തൂപം ആയ സദ്ദാം ഇതിന്‍റെ മുന്നില്‍ കൂടി ബസ്‌ പോകുന്നത് ... ഉള്ളില്‍ ഒരു പാളിച്ച .. അസമയത്ത് അവിടെ കുറ്റി മാത്രേ ഉള്ളു ബാക്കി  എല്ലാം പോയിരുന്നു ,,

        അവിടെ നിന്നും കുറച്ചു മുന്നോട്ടു  പോയപ്പോള്‍ ഒരു വലിയ ചുറ്റു മതില്‍ കെട്ടില്‍ എത്തി  ബസ് നിര്‍ത്തി പട്ടാളക്കാര്‍ ചെക്ക് ചെയ്യാന്‍ ബസ്സില്‍ കയറി  മൊത്തം അരിച്ചു പെറുക്കി . ഒന്നും കിട്ടിയില്ല എന്ന സന്തോഷത്തില്‍ അവര്‍ മടങ്ങി ബസ് മുന്നോട്ടു നീങ്ങി ... ചെന്നത്തിയിരിക്കുന്നത്‌  കൊട്ടാരത്തില്‍ ആണ് ന്ത പറയുക പുറത്തു ഇറങ്ങി മൊത്തം കാണാം എന്നൊക്കെ ഉണ്ടായിരുന്നു , ഒന്ന്അനങ്ങാന്‍പോലും വിടാതെ ആര്‍മി ക്കാര്‍ ചെറ്റും നല്ല ഉഗ്രന്‍ സാധനവും കയ്യില്‍ വച്ച് ഇരിപ്പുണ്ട് , പറഞ്ഞത് കേട്ടില്ലേല്‍ പെട ഉറപ്പാണ്‌ എന്ന് മുന്നേ പോയവര്‍ പറഞ്ഞത് കൊണ്ട്
മുള്ളന്‍ പോലും ഇറങ്ങിയില്ല എനിക്ക് അത്രയ്ക്കും ധൈര്യം  ഉണ്ടായിരുന്നു..!!


സമയം ഏകദേശം ആറു മണി കഴിഞ്ഞു ഫെബ്രവരി അല്ലെ തണുപ്പുണ്ട് മോശം അല്ലാത്ത രീതിയില്‍ ഇരുട്ട് വീണു തുടങ്ങി ഇനിയെന്തു എങ്ങോട്ട് എന്നുള്ള ചോദ്യം ഞാന്‍ മനസ്സില്‍ ചോദിച്ചു അല്ല ഇനി ഇവിടെ തന്നെ ആണോ അതോ ഇനിയും പോകാന്‍ ഉണ്ടോ ആ ആര്‍ക്കറിയാം അല്ലെ എന്ന് സ്വയം പറഞ്ഞു ഞാന്‍ ഇങ്ങിനെ നിക്കുമ്പോള്‍ ദാണ്ടേ ബസ് അനങ്ങി  തുടങ്ങി .. ഒരു ചെറിയ സന്തോഷം മനസ്സില്‍ വന്നു , ഒന്ന് പറയാന്‍ മറന്നു നമ്മള്‍ ഇത്രയും

സമയംഉണ്ടായിരുന്നു പഴയ കൊട്ടാരം ആയിരുന്നു എങ്കിലും അത് പകുതി അവിടെയും എവിടെയും പോളിച്ചിട്ടുണ്ട് ബോംബ്‌ ഇട്ടു തകര്‍ത്തത് ആണ് എന്നാലും അത്ര മോശം ഒന്നും ഒന്നും അല്ല നല്ല രീതിയില്‍ തന്നെ ഉണ്ട് .. ചുമരുകളില്‍ മൊത്തം നല്ല രീതിയില്‍ തുളകള്‍ വീണിരിക്കുന്നു , കാരണം വെടി വച്ചത് ആണ് ...

അങ്ങിനെ അവിടെ നിന്നും ഇറങ്ങു വീണ്ടും റോഡിലൂടെ പുറത്തേക്കു പോയികൊണ്ടിരിക്കുന്നു ..ഒരു വലിയ പാലത്തില്‍ ഒക്കെ കേറി ബസ് ഇങ്ങിനെ ഓടി കൊണ്ടിരിക്കുന്നു .... സമയം എഴുമണി ആയി എല്ലാരും ടെന്‍ഷന്‍ അടിച്ചും യാത്ര ക്ഷീണം കൊണ്ടും  ഉറങ്ങി തുടങ്ങി .. ഞാന്‍ പുറം ലോകം കാണാന്‍ ഇങ്ങിനെ നോക്കി ഇരിക്കുന്നു ..കൂടെ അശോകനും ഉണ്ട് ..അശോകന്‍ തന്റെ പഴയ താജി ക്യാമ്പ് കഥകള്‍ പറയുന്നു ..ഞാന്‍ എല്ലാത്തിനും മൂളി  മൂളി ..അങ്ങിനെ ഒരു വയല്‍ക്കരയില്‍ എത്തി ..  ചുറ്റും ടി വാള്‍ കൊണ്ട് മറച്ച ഒരു സ്ഥലം . പുറത്തൊക്കെ ഒരു  പാട് കമ്പനികള്‍ കാണാം എല്ലാരോടും പുറത്തേക്കു  ഇറങ്ങാന്‍ പറഞ്ഞു .. വീണ്ടും ആര്‍മിയുടെ തപ്പല്‍ തുടങ്ങി ,, നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഡി 7  എന്ന ക്യാമ്പില്‍ ആണ് എന്ന് സുധീഷ്‌ (ക്യാമ്പ് സൂപര്‍ വൈസര്‍ ആകാന്‍ പോകുന്നവന്‍ )  വിളിച്ചു പറയുനുണ്ട്
എവിടേലും ആയിക്കോട്ടെ കുടിക്കാന്‍ കുറച്ചു വെള്ളം കിട്ടിയാല്‍ മതി എന്ന് എല്ലാരും പറഞ്ഞു ഒരേസ്വരത്തില്‍പറഞ്ഞു കലിപ്പ് മൂത്ത് തുടങ്ങി.....പൂര പാട്ടുകള്‍ കേള്‍ക്കാം , നല്ല ഈണത്തില്‍..
എല്ലാം കഴിയുമ്പോഴേക്കും സമയം എട്ടു മണി കഴിഞ്ഞു .. എല്ലാരേയും പെറുക്കി എടുത്തു അകത്തിട്ടു ബസ്സ്‌ ക്യാമ്പിന്റെഉള്ളിലേക്ക്  പോയി തുടങ്ങി .....

അക്ഷര തെറ്റിന് ക്ഷമ ചോദിക്കുന്നു
(തുടരും)



Thursday, April 19, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 3

 


കാര്യം സാധിക്കാന്‍ പോകുന്ന സമയത്ത് ഒരു കുപ്പി വെള്ളം കൂടി ഉണ്ടായിരുന്നു ....അല്ലാതെ അതില്‍ വെള്ളം കിട്ടില്ല ,പേപ്പര്‍ മാത്രേ കാണു..അങ്ങിനെ എല്ലാം കഴിഞ്ഞു പുറത്തു  ഇറങ്ങിയപ്പോള്‍ ..ആരും ഇല്ല പുറത്തു എല്ലാരും ബസ്സില്‍ കയറി ഇരുന്നു .പോകാന്‍ തയ്യാര്‍ ആയി ...ഞാനും ഓടി പോയി ഇരുന്നു ..ബസ് സ്റ്റാര്‍ട്ട്‌ ചെയ്തു എല്ലാം റെഡി ...അര മണിക്കൂര്‍ കഴിഞ്ഞു എന്നിട്ട് ബസ് വിട്ടില്ല .
അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇന്ന് ഇനി പോക്ക് നടക്കില്ല റോഡ്‌ ബ്ലോക്ക് ആയി എന്ന് ..നല്ല തണുപ്പ് ഉണ്ട് ..എല്ലാരം ഉള്ള സ്ഥലത്ത് സീറ്റില്‍ കൂനി പിടിച്ചു ഉറങ്ങി തുടങ്ങി ഞാനും അവരോടെ കൂടെ കൂടി ....രാവിലെ ആയി എല്ലും എഴുനേറ്റു കുപ്പിയും വെള്ളവും ആയി പ്രഭാതഭേരി തുടങ്ങി ഞാനും കൂടി അവരുടെ കൂടി ..ഒരു പെട്ടിയും ആയി ഒരാള്‍ വന്നു അതില്‍ പട്ടാള ഫുഡ് ആണ് ..എന്തേലും ആയിക്കോട്ടെ കഴിക്കാം എന്ന് വച്ച് തുറന്നപ്പോള്‍ രണ്ടു ബിസ്കറ്റ് കിട്ടി ..അതടിച്ചു ,,ബാക്കി ഒന്നും ഇതുവരെ കണ്ടിട്ട് പോലും ഇല്ല ...അങ്ങിനെ സമയം കൂട്ടി രാഷ്ട്രീയം സിനിമ അങ്ങിനെ അങ്ങിനെ ആയി ഉച്ചയ്യായി ...കുറച്ചു പേര്‍ റോഡില്‍ വട്ടം ഇരുന്നു ശീട്ട് കളിയും തുടങ്ങി ..ഉച്ച ഭക്ഷണം ഒന്നും കിട്ടിയില്ല ..റോഡിന്റെ സൈഡില്‍ കൂടി ഇറാക്കികുട്ടികള്‍ വരുന്നു ,അവരുടെ കയ്യില്‍ കജൂര്‍ ഉണ്ട് അത് അവര്‍ കച്ചോടം നടത്തുന്നു ഫെന്‍സിനു അപ്പുറവുംനിന്ന് കൊണ്ട് ....
                  
                ആര്‍മി വണ്ടി കാണുമ്പോള്‍ അവര്‍ തിരിച്ചു വീട്ടിലേക്കു ഓടും .....നല്ല വിശപുണ്ട് എനിക്ക് എന്ത് ചെയ്യാന്‍ സഹിക്കുക ,,തന്നുപ്പു വന്നു തുടങ്ങി വൈകിട്ട് അഞ്ചു മണി ആയി ...സൂര്യന്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ  താഴുന്നത് എന്ന് പോലും മനസ്സില്‍ ആകുന്നില്ല ....എന്ത് ചെയ്യാന്‍ അനുഭവിക്കുക പുറപെട്ടിട്ടു  ഇന്നേക്ക് നാല് നാള്‍ ആയി ..അച്ഛനെ കുറിച്ചോ അമ്മയെ കുറിച്ചോ ഒരു വിവരവും ഇല്ല മനസ്സില്‍ നല്ല വിഷമം ഉണ്ട് എന്ത് ചെയ്യാന്‍ ..ഒന്നും പുറത്തു കാണിക്കാതെ എല്ലാരുടെയും കൂടെ അങ്ങ് കൂടി ....രാത്രി എട്ടു മണി ആയപ്പോള്‍ കുറച്ചു ബിസ്ക്കറ്റും വെള്ളവും കിട്ടിയിരുന്നു അടങ്ങു സേവിച്ചു ..കടുപ്പത്തില്‍ ..
രാവിലെ പെട്ടെന്ന് ആയി കാരണം നല്ല ഉറക്കം കിട്ടിയിരുന്നു ..എന്നെകിലും പോകാന്‍ പറ്റും എന്ന് എല്ലാരും കരുതിയിരിക്കുകയാണ് പതുവു പോലെ ഇന്നും കിട്ടി ബിസ്കറ്റും വെള്ളവും അതടിച്ചു ..പോക്കന്‍ ഉള്ള തയ്യാര്‍ എടുപ്പില്‍ ആണ് എല്ലാരും എങ്ങോട്ട് പോകാന്‍ ആ ..
എന്ന് വേണേല്‍ പറയാം ആര്‍ക്കും ഒന്നും അറിയില്ല ,കാരണം പോകുന്ന കാര്യം ആര്‍മി പറയില്ല അത് തന്നെ ..

                  സമയം പന്ത്രണ്ടു മണി ആയി ഒരു ജഗ പൊക ഫീല്‍ ചെയ്യുന്നു ..ബസ്സിന്റെ  ഡ്രൈവര്‍ മാരെ വിളിക്കുന്നു ഒരാളെ കിട്ടി മറ്റേ ആളെ കാണാന്‍ ഇല്ല ,അല്ലേലും അയാളെ കണ്ടാലും മനുഷ്യന്‍ ആണ് എന്ന് പറയില്ല ഒരു എന്ന പോലെ ഒരു അറുപതു വയസ്സു ആയ ഒരു പാലസ്തീനി ആയിരുന്നു അയാള്‍ .പാവം ഒന്നും അല്ല അറബിയില്‍ മുട്ടന്‍ തെറി ആണ് പോലും അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് മൊത്തം  ഇവിടം വരെ എല്ലാരേയും ..ചുമ്മാ തമാശക്ക് ..എന്ത് ചെയ്യാന്‍ കേട്ടോളുക.....
           അത് പോട്ടെ അങ്ങിനെ അയാളെ അന്വേഷിച്ചു എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പോയി ..പട്ടാളം പറഞ്ഞു ഇതില്‍ വാഹനം ഓടിക്കാന്‍ അറിയുന്ന ആരേലും ഉണ്ടേല്‍ ബസ് എടുക്കു ഒരാള്‍ റെഡി ആയി അയാള്‍ ബസ് എടുത്തു  വിട്ടു ..എല്ലാരും തിരിഞ്ഞു നോക്കി പലസ്തീനി അപ്പൂപനെ കാണാന്‍  ഇല്ല..
ദാണ്ടേ അങ്ങ് ദൂരത്തു നിന്നും ഒരു രൂപം ഓടി വരുന്നു ബസ് പോകുന്നത് കണ്ടു ...എല്ലാരും പറഞ്ഞു     

              ബസ് നിര്‍ത്തി ..അപ്പോപ്പനെ കയറ്റി സീറ്റില്‍ ഇരുത്തി പിന്നെ പുള്ളി പാടിയ പാട്ടുകള്‍ എന്തായിരിക്കും എന്ന് ഞാന്‍ പറയണ്ടല്ലോ ...
അങ്ങിനെ ബാഗ്ദാധിനെ   ലക്‌ഷ്യം വച്ച് ബസ് പോവുകയാണ് എന്ന് പറഞ്ഞു....നല്ല പെട ആണ് ബസ് ...ദാണ്ടേ ദൂരത്തു ഒരു മുന്നില്‍ ഒരു പുഴ കാണാം ..പാലവും ഉണ്ട് ..ഇറാക്കില്‍ നദികള്‍ ഉണ്ട് എന്നൊക്കെ കേട്ടിടുണ്ട് ..നേരിട്ട് കണ്ടല്ലോ .. ..ദാണ്ടേ പാലത്തില്‍ കേറാന്‍ പോകുന്ന വഴിക്ക് ഒരല്‍പ്പം തെറ്റി ബസ് സൈഡില്‍ ഉള്ള ഒരു വഴിക്ക് പോകുന്നു ...ഹുയിശ് എന്തോന്നടെ ഇത് ഇയാള്‍ ഇത് എങ്ങോട്ട് പോകുന്നു ....
നോക്കുമ്പോള്‍ ആണ് സംഗതി മനസ്സില്‍ ആകുന്നതു പാലാതിന്റെ നടു ഭാഗം  ബോംബ് ഇട്ടു പൊളിച്ചിരുന്നു ..അത് വഴി യാത്ര സാധ്യമല്ല ദാണ്ട ഇ കാണുന്ന സാധനം   പാലം അപ്പുറവും ഇപ്പുറവും വച്ച് പട്ടാളം യാത്ര സാധാമാക്കിയിരിക്കുന്നു ..അങ്ങിനെ പാലം കടന്നു ...രണ്ടു മണിക്കൂര്‍ ആകാന്‍ ആയി വിട്ടിട്ടു ...നഗര പ്രദേശം  പോലെ തോനിക്കുന്ന സ്ഥലതുക്കോടി ഹൈവേ കടന്നു പോകുന്നു ....ധാരാളം വാഹനങ്ങള്‍ സൈഡില്‍ ഉള്ള റോഡില്‍ കൂടി ഒക്കെ പോകുനുണ്ട് ..മുന്നില്‍ ഉള്ള പട്ടാള വണ്ടികള്‍ അവരെ തിരിഞ്ഞു നോക്കി പോകുന്നു ..മുകളില്‍ ഒരു കൊച്ചയെ പോലെ എത്തി നോക്കുക്ക ഒരുത്തന്‍ ഉണ്ടാകും ..ദാണ്ടേ ഇത് പോലെ തല പൊന്തിച്ചു നോക്കുന്ന പട്ടാളക്കാരന്‍
എല്ലാരോടും പറഞ്ഞു അവിടെ നിന്നും പുറപെടുമ്പോള്‍ തന്ന കവച്ച കുണ്ഡലങ്ങള്‍ എടുത്തു അണിയാന്‍ ...എല്ലാരും ആവേശത്തോടെ അണിഞ്ഞു തുടങ്ങി ..കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞു ..ഹും അതും കേട്ട് ...എന്താ പരിപാടി ..ന്നു ചോയിച്ചു അപ്പോള്‍ പറഞ്ഞു  നമ്മള്‍ സദാം അണ്ണന്റെ ബാഗ്ദാദില്‍ എത്തി എന്ന് ന്‍റെ പൊന്നെ ...............

              തുടരും ..........

Wednesday, March 28, 2012

മലയാളിയുടെ കണ്ണില്‍ പാറ്റിയ മസാല പൊടി

രണ്ടു തക്കാളി രണ്ടു ഉള്ളി രണ്ടു പച്ച മുളകും ഇഞ്ചിയും ഇച്ചിരി തേങ്ങ ഇവ ഉണ്ടേല്‍ നല്ല ഒരു തക്കാളി കറി വയ്കാം ല്ലേ ..കൂടി വന്നാല്‍ ഇരുപതു രൂപ...



ഇത്പ്പോള്‍ ന്‍റെ പ്പോ .. ഒരു പുതിയ ഫുഡ് ഐറ്റം ഉണ്ടാക്കാന്‍ ചിലവിട്ടത് 8.20 കോടി ആണ്


ലാലു സാറിനു ..

                            എത്രയും പ്രീയപെട്ട എന്നെ ബ്ലോക്കിയ ലാലു സാര്‍ വായിച്ചറിയുവാന്‍ അമ്മച്ചിയുടെ പ്ലസ്സിലെ പ്രശസ്ത പ്ലസ്സരും സര്‍വോപരി അഫാസനും ആയ രാവണന്‍ എഴുതുന്നത്‌ ..ന്നു ച്ചാല്‍ പറഞ്ഞു വരുന്നത് ഞാന്‍ രണ്ടീസം കൊണ്ട് താങ്കളുടെ സിനിമ കാണാന്‍ ഇടയായി സാധാരണം ഞാന്‍ ഒരു സിനിമ കാണാന്‍ ഇരുന്നാല്‍ കണ്ടു തീരത്തെ കിടക്കാറില്ല ...രണ്ടു ദിവസം കൊണ്ട്കാണാന്‍ ഒന്നും എനിക്ക് ഇഷ്ടല്ല ,കാണുമ്പോള്‍ ഒന്നിച്ചു കാണണം ഇല്ലേല്‍ പിന്നെ കാണില്ല ഇതിപ്പോള്‍ ...കണ്ടു തീര്‍ക്കുകയായിരുന്നു ,വളരെ ദയനീയം എന്നു മാത്രേ പറയാന്‍ പറ്റുകയുള്ളു 1998 ടിയാന്‍ സംവിധാനം ചെയ്ത മറവത്തൂര്‍ കനവും മുതല്‍ എല്ലാ ഞാന്‍ കണ്ടിടുണ്ട് ...
എല്ലാം മികച്ചു നില്കുന്നു എന്നൊരു അഫിപ്രായം എനികില്ല എന്നാലും ഇത് ഒരു മാതിരി പണി ആയി പോയി ജനത്തിന്തന്നത്

നമ്മള്‍ താങ്കളോട് എന്ത് തെറ്റ് ചെയ്തു എന്നു എനിക്ക് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാകുന്നില്ല ,
താങ്കളുടെ മറ്റു പടങ്ങള്‍ ചിലത് ഒഴിച്ചാല്‍ എല്ലാം ഒരു 60 - 70 മാര്‍ക്ക് കിട്ടുന്ന പടങ്ങള്‍ ആയിരുന്നു,എല്ലാം കണ്ടിടുണ്ട് . ഇതിപ്പോള്‍ ഒരു 15 മാര്‍ക്ക് പോലും തരാന്‍ വയ്യ ..അതി ദയനീയം ആണ്
അഫിനെതാക്കള്‍ എല്ലാം അതി ദയനീയം ആയി പോയി നാട്ടിലെ കൂതറ നാടക ട്രൂപ് ഇതിലും അന്നായി അഫിനയിക്കും
ദിലീപ് എന്ന നടനെ കൊന്നു കൊല വിളിച്ചു ,മറ്റുളവര്‍ അതിലും കട്ട പൊഹ ...
തിരകഥ മണ്ണിനും പുണ്നാക്കിനും കൊള്ളില്ല
പാട്ടും കൂത്തും ഒന്നും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ,,അതും നിലവാരം പുലര്‍ത്തിയില്ല
നൌഷാദ് എന്ന നിര്‍മാതാവ് ഹോട്ടല്‍ കച്ചോടം കൊണ്ട് എങ്ങിനേലും പിഴചു പോകുന്നത് ആയിരുന്നു പാവം റോഡ്‌ വക്കില്‍ തട്ട് കട നടത്തേണ്ട അവസ്ഥ ആക്കി തീര്‍ത്തു ....
കാശ് പൊട്ടിയത് 8.20 കോടി ആണ് ..

ചുരുക്കം : മലയാളിക്ക് ഇപ്പോള്‍ സ്പെയിന്‍ എന്നും മസാല പൊടി എന്നു കേള്കുമ്പോഴും ഒരു വെറുപ്പ്‌ ഉണ്ടാക്കി കൊടുക്കാന്‍ താങ്കള്‍ ഒരു നിമിത്തം ആയി


ലാബെല്‍: അമ്മച്ചിയുടെ നിയമ പ്രകാരം ഒരാളെ ഒരു പ്രവിശ്യെ ബ്ലോക്കാന്‍ പറ്റു , ഇനി എന്നെ താങ്കള്‍ക്ക് ബ്ലോക്കാന്‍ പറ്റില്ല ,ശശി ആരായി അപ്പോള്‍ ...