Friday, May 25, 2012

. ഇത് അനാശാസ്യം ആണോ ?

ഒരാള്‍(പുരുഷന്‍)ലോഡ്ജില്‍ റൂം എടുത്തു അവിടെ ഒരു സ്ത്രീയെയും കൂട്ടി താമസിക്കുന്നു ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം ,വിവാഹം കഴിച്ചിട്ടില്ല രണ്ടു പേരും /ഇല്ലേല്‍ രണ്ടു പേരും വിവാഹം കഴിചിടുണ്ട്

1. ഇവര്‍ക് ഇത് പോലെ താമസിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുണ്ടോ ?
2. ഇത് അനാശാസ്യം ആണോ ?
3. എങ്കില്‍ എന്തൊക്കെ ആണ് അനാശാസ്യം?

അഭിപ്രായങ്ങള്‍ / മറുപടികള്‍ പ്ളീസ്‌..

PLUS DISCUSSION IN MY POST

പാര്‍ടി ഗ്രാമം

ഊളാന്‍ മാരും പാര്‍ട്ടി പ്രന്തന്മാരും കൊലയാളികളും സര്‍വോപരി പാര്‍ട്ടി ഗ്രാമത്തില്‍ വസിക്കുന്നവരും ആയ കണ്ണൂര്‍ കാരെ കാണുമ്പോള്‍ ചൊറിച്ചല് വരുന്നത് ഒരു തരം രോഗം ആണ് അതിനു മരുന്നില്ല , പോയി നല്ല മുരിക്കിന് ഇട്ടു ഒരച്ചാല്‍ മതി കോപ്പുകളെ


പാര്‍ടി ഗ്രാമം  . ഇതില്‍ കാണുന്ന ലിങ്കില്‍ പോയി ഞെക്കി നോക്ക് ...


Tuesday, May 15, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 4



റോഡില്‍ വാള് വച്ച് സ്വഗതം. ഹ ഹ  ഇത്  വായിച്ചപ്പോള്‍ നിങ്ങള്‍ കരുതും ആരോ
ചര്‍ദിച്ചത്ആണ് എന്ന് അല്ല അതില്‍ ക്ലിക്കി നോക്കിയാല്‍ ,അറിയാം 
റോഡില്‍ കുറുകെ കാണുന്നത് ആണ് അത് , എല്ലാരും കര്‍ട്ടന്‍ മാറ്റി നോക്കി തുടങ്ങി പുറത്തേക്കു , നല്ല തിരക്ക് ഉണ്ട് പുറത്തു , എല്ലാരും ജഗ  പൊക തിരക്കില്‍ ആണ് എന്ന് തോനുന്ന  രീതിയില്‍ ആണ്, ആര്‍മിയുടെ വണ്ടി  കാണുമ്പോള്‍ എല്ലാരിലും ഒരു ഒതുക്കം ദ്രിശ്യമാണ് , നാട്ടില്‍ ആക്രി കച്ചോട കടയില്‍ പോയാല്‍ എങ്ങിനെ ഉണ്ടാകും അത് പോലെ ആണ് അവിടെ മൊത്തം കാണാന്‍ ഉള്ളത് പൊട്ടിയതും പോളിഞ്ഞതുമായ  കുറെ വണ്ടികള്‍ ഇരുമ്പുകള്‍ എല്ലാം കൂട്ടി ഇട്ടിരിക്കുന്നു , ബസ് നല്ല സ്പീഡില്‍ ആണ് പോകുന്നത്... എല്ലാരും ബസ്സിലേക്ക് തുറിച്ചു നോക്കുണ്ട് ,എനിക്ക് ഉള്ളില്‍ നല്ല പേടി വന്നു തുടങ്ങി സമയം..


 ഏകദേശം അഞ്ചു മണിയോട് അടുത്തു എന്തെരോ എന്തോ  .. എല്ലാരും ശ്വസം അടക്കി പിടിച്ചു ഇരിക്കുകയാണ് പുറത്തു ഒന്നും പ്രതേകിച്ചു കേള്‍ക്കാന്‍
 ഒന്നുമില്ല അതോണ്ട് കുറച്ചു സമാധാനം , കൂടെ ഉള്ള അശോകന്‍ പറഞ്ഞു പേടിപ്പിക്കുന്നു ഇനിയാണ് ഡാ പ്രശനം എന്തും സംഭവിക്കാം .. ഹും കോപ്പ് എനിക്ക് പേടിയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞു എന്നാലും ഉള്ളില്‍ നല്ല പേടി ഉണ്ട് , ശരിക്കും മനസ്സില്‍ കുറച്ചു കാശ് ഉണ്ടാക്കി പെട്ടെന്ന് നാട്ടില്‍ പോയി ഒരു വീട് വയ്കുക്ക എന്നിട്ട് കല്യണം കഴിക്കുക്ക എന്ന ലക്ഷ്യം ആയിരുന്നു അധ്യതെത്  നടന്നിട്ടില്ല ഇതുവരെ ... അതൊക്കെ പോട്ടെ , ബസ്സിന്റെ സ്പീഡ് കുറഞ്ഞു തുടങ്ങി ഒരു ഹമ്പില്‍ തട്ടി അവിടെ നിന്നും ,, മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല , ആര്മ്മി ക്കാരന്‍ വന്നു കുറെ തെറി വിളിക്കുന്നു .. ഡ്രൈവര്‍ എല്ലം ചിരിച്ചോണ്ട് കേള്‍ക്കുന്നു .. അല്ലാതെ എന്ത് ചെയ്യാന്‍
വല്ലോം മനസ്സില്‍ അയാള്‍ അല്ലെ പ്രതികരിക്കുക്ക. അങ്ങിനെ ബസ് അവിടെ നിന്നും നീങ്ങി തുടങ്ങി ഒരു വലിയ പ്രതിമ  പോലെ ഉള്ള ഒരു
സെറ്റപ്പ് കണ്ടു പുറത്തു  നോക്കിയപ്പോള്‍ ന്ത പറയാന്‍ നമ്മള്‍ ഒക്കെ ടി വിയില്‍ കണ്ട  പൊട്ടി പൊളിഞ്ഞ സ്തൂപം ആയ സദ്ദാം ഇതിന്‍റെ മുന്നില്‍ കൂടി ബസ്‌ പോകുന്നത് ... ഉള്ളില്‍ ഒരു പാളിച്ച .. അസമയത്ത് അവിടെ കുറ്റി മാത്രേ ഉള്ളു ബാക്കി  എല്ലാം പോയിരുന്നു ,,

        അവിടെ നിന്നും കുറച്ചു മുന്നോട്ടു  പോയപ്പോള്‍ ഒരു വലിയ ചുറ്റു മതില്‍ കെട്ടില്‍ എത്തി  ബസ് നിര്‍ത്തി പട്ടാളക്കാര്‍ ചെക്ക് ചെയ്യാന്‍ ബസ്സില്‍ കയറി  മൊത്തം അരിച്ചു പെറുക്കി . ഒന്നും കിട്ടിയില്ല എന്ന സന്തോഷത്തില്‍ അവര്‍ മടങ്ങി ബസ് മുന്നോട്ടു നീങ്ങി ... ചെന്നത്തിയിരിക്കുന്നത്‌  കൊട്ടാരത്തില്‍ ആണ് ന്ത പറയുക പുറത്തു ഇറങ്ങി മൊത്തം കാണാം എന്നൊക്കെ ഉണ്ടായിരുന്നു , ഒന്ന്അനങ്ങാന്‍പോലും വിടാതെ ആര്‍മി ക്കാര്‍ ചെറ്റും നല്ല ഉഗ്രന്‍ സാധനവും കയ്യില്‍ വച്ച് ഇരിപ്പുണ്ട് , പറഞ്ഞത് കേട്ടില്ലേല്‍ പെട ഉറപ്പാണ്‌ എന്ന് മുന്നേ പോയവര്‍ പറഞ്ഞത് കൊണ്ട്
മുള്ളന്‍ പോലും ഇറങ്ങിയില്ല എനിക്ക് അത്രയ്ക്കും ധൈര്യം  ഉണ്ടായിരുന്നു..!!


സമയം ഏകദേശം ആറു മണി കഴിഞ്ഞു ഫെബ്രവരി അല്ലെ തണുപ്പുണ്ട് മോശം അല്ലാത്ത രീതിയില്‍ ഇരുട്ട് വീണു തുടങ്ങി ഇനിയെന്തു എങ്ങോട്ട് എന്നുള്ള ചോദ്യം ഞാന്‍ മനസ്സില്‍ ചോദിച്ചു അല്ല ഇനി ഇവിടെ തന്നെ ആണോ അതോ ഇനിയും പോകാന്‍ ഉണ്ടോ ആ ആര്‍ക്കറിയാം അല്ലെ എന്ന് സ്വയം പറഞ്ഞു ഞാന്‍ ഇങ്ങിനെ നിക്കുമ്പോള്‍ ദാണ്ടേ ബസ് അനങ്ങി  തുടങ്ങി .. ഒരു ചെറിയ സന്തോഷം മനസ്സില്‍ വന്നു , ഒന്ന് പറയാന്‍ മറന്നു നമ്മള്‍ ഇത്രയും

സമയംഉണ്ടായിരുന്നു പഴയ കൊട്ടാരം ആയിരുന്നു എങ്കിലും അത് പകുതി അവിടെയും എവിടെയും പോളിച്ചിട്ടുണ്ട് ബോംബ്‌ ഇട്ടു തകര്‍ത്തത് ആണ് എന്നാലും അത്ര മോശം ഒന്നും ഒന്നും അല്ല നല്ല രീതിയില്‍ തന്നെ ഉണ്ട് .. ചുമരുകളില്‍ മൊത്തം നല്ല രീതിയില്‍ തുളകള്‍ വീണിരിക്കുന്നു , കാരണം വെടി വച്ചത് ആണ് ...

അങ്ങിനെ അവിടെ നിന്നും ഇറങ്ങു വീണ്ടും റോഡിലൂടെ പുറത്തേക്കു പോയികൊണ്ടിരിക്കുന്നു ..ഒരു വലിയ പാലത്തില്‍ ഒക്കെ കേറി ബസ് ഇങ്ങിനെ ഓടി കൊണ്ടിരിക്കുന്നു .... സമയം എഴുമണി ആയി എല്ലാരും ടെന്‍ഷന്‍ അടിച്ചും യാത്ര ക്ഷീണം കൊണ്ടും  ഉറങ്ങി തുടങ്ങി .. ഞാന്‍ പുറം ലോകം കാണാന്‍ ഇങ്ങിനെ നോക്കി ഇരിക്കുന്നു ..കൂടെ അശോകനും ഉണ്ട് ..അശോകന്‍ തന്റെ പഴയ താജി ക്യാമ്പ് കഥകള്‍ പറയുന്നു ..ഞാന്‍ എല്ലാത്തിനും മൂളി  മൂളി ..അങ്ങിനെ ഒരു വയല്‍ക്കരയില്‍ എത്തി ..  ചുറ്റും ടി വാള്‍ കൊണ്ട് മറച്ച ഒരു സ്ഥലം . പുറത്തൊക്കെ ഒരു  പാട് കമ്പനികള്‍ കാണാം എല്ലാരോടും പുറത്തേക്കു  ഇറങ്ങാന്‍ പറഞ്ഞു .. വീണ്ടും ആര്‍മിയുടെ തപ്പല്‍ തുടങ്ങി ,, നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഡി 7  എന്ന ക്യാമ്പില്‍ ആണ് എന്ന് സുധീഷ്‌ (ക്യാമ്പ് സൂപര്‍ വൈസര്‍ ആകാന്‍ പോകുന്നവന്‍ )  വിളിച്ചു പറയുനുണ്ട്
എവിടേലും ആയിക്കോട്ടെ കുടിക്കാന്‍ കുറച്ചു വെള്ളം കിട്ടിയാല്‍ മതി എന്ന് എല്ലാരും പറഞ്ഞു ഒരേസ്വരത്തില്‍പറഞ്ഞു കലിപ്പ് മൂത്ത് തുടങ്ങി.....പൂര പാട്ടുകള്‍ കേള്‍ക്കാം , നല്ല ഈണത്തില്‍..
എല്ലാം കഴിയുമ്പോഴേക്കും സമയം എട്ടു മണി കഴിഞ്ഞു .. എല്ലാരേയും പെറുക്കി എടുത്തു അകത്തിട്ടു ബസ്സ്‌ ക്യാമ്പിന്റെഉള്ളിലേക്ക്  പോയി തുടങ്ങി .....

അക്ഷര തെറ്റിന് ക്ഷമ ചോദിക്കുന്നു
(തുടരും)



Thursday, April 19, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 3

 


കാര്യം സാധിക്കാന്‍ പോകുന്ന സമയത്ത് ഒരു കുപ്പി വെള്ളം കൂടി ഉണ്ടായിരുന്നു ....അല്ലാതെ അതില്‍ വെള്ളം കിട്ടില്ല ,പേപ്പര്‍ മാത്രേ കാണു..അങ്ങിനെ എല്ലാം കഴിഞ്ഞു പുറത്തു  ഇറങ്ങിയപ്പോള്‍ ..ആരും ഇല്ല പുറത്തു എല്ലാരും ബസ്സില്‍ കയറി ഇരുന്നു .പോകാന്‍ തയ്യാര്‍ ആയി ...ഞാനും ഓടി പോയി ഇരുന്നു ..ബസ് സ്റ്റാര്‍ട്ട്‌ ചെയ്തു എല്ലാം റെഡി ...അര മണിക്കൂര്‍ കഴിഞ്ഞു എന്നിട്ട് ബസ് വിട്ടില്ല .
അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇന്ന് ഇനി പോക്ക് നടക്കില്ല റോഡ്‌ ബ്ലോക്ക് ആയി എന്ന് ..നല്ല തണുപ്പ് ഉണ്ട് ..എല്ലാരം ഉള്ള സ്ഥലത്ത് സീറ്റില്‍ കൂനി പിടിച്ചു ഉറങ്ങി തുടങ്ങി ഞാനും അവരോടെ കൂടെ കൂടി ....രാവിലെ ആയി എല്ലും എഴുനേറ്റു കുപ്പിയും വെള്ളവും ആയി പ്രഭാതഭേരി തുടങ്ങി ഞാനും കൂടി അവരുടെ കൂടി ..ഒരു പെട്ടിയും ആയി ഒരാള്‍ വന്നു അതില്‍ പട്ടാള ഫുഡ് ആണ് ..എന്തേലും ആയിക്കോട്ടെ കഴിക്കാം എന്ന് വച്ച് തുറന്നപ്പോള്‍ രണ്ടു ബിസ്കറ്റ് കിട്ടി ..അതടിച്ചു ,,ബാക്കി ഒന്നും ഇതുവരെ കണ്ടിട്ട് പോലും ഇല്ല ...അങ്ങിനെ സമയം കൂട്ടി രാഷ്ട്രീയം സിനിമ അങ്ങിനെ അങ്ങിനെ ആയി ഉച്ചയ്യായി ...കുറച്ചു പേര്‍ റോഡില്‍ വട്ടം ഇരുന്നു ശീട്ട് കളിയും തുടങ്ങി ..ഉച്ച ഭക്ഷണം ഒന്നും കിട്ടിയില്ല ..റോഡിന്റെ സൈഡില്‍ കൂടി ഇറാക്കികുട്ടികള്‍ വരുന്നു ,അവരുടെ കയ്യില്‍ കജൂര്‍ ഉണ്ട് അത് അവര്‍ കച്ചോടം നടത്തുന്നു ഫെന്‍സിനു അപ്പുറവുംനിന്ന് കൊണ്ട് ....
                  
                ആര്‍മി വണ്ടി കാണുമ്പോള്‍ അവര്‍ തിരിച്ചു വീട്ടിലേക്കു ഓടും .....നല്ല വിശപുണ്ട് എനിക്ക് എന്ത് ചെയ്യാന്‍ സഹിക്കുക ,,തന്നുപ്പു വന്നു തുടങ്ങി വൈകിട്ട് അഞ്ചു മണി ആയി ...സൂര്യന്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ  താഴുന്നത് എന്ന് പോലും മനസ്സില്‍ ആകുന്നില്ല ....എന്ത് ചെയ്യാന്‍ അനുഭവിക്കുക പുറപെട്ടിട്ടു  ഇന്നേക്ക് നാല് നാള്‍ ആയി ..അച്ഛനെ കുറിച്ചോ അമ്മയെ കുറിച്ചോ ഒരു വിവരവും ഇല്ല മനസ്സില്‍ നല്ല വിഷമം ഉണ്ട് എന്ത് ചെയ്യാന്‍ ..ഒന്നും പുറത്തു കാണിക്കാതെ എല്ലാരുടെയും കൂടെ അങ്ങ് കൂടി ....രാത്രി എട്ടു മണി ആയപ്പോള്‍ കുറച്ചു ബിസ്ക്കറ്റും വെള്ളവും കിട്ടിയിരുന്നു അടങ്ങു സേവിച്ചു ..കടുപ്പത്തില്‍ ..
രാവിലെ പെട്ടെന്ന് ആയി കാരണം നല്ല ഉറക്കം കിട്ടിയിരുന്നു ..എന്നെകിലും പോകാന്‍ പറ്റും എന്ന് എല്ലാരും കരുതിയിരിക്കുകയാണ് പതുവു പോലെ ഇന്നും കിട്ടി ബിസ്കറ്റും വെള്ളവും അതടിച്ചു ..പോക്കന്‍ ഉള്ള തയ്യാര്‍ എടുപ്പില്‍ ആണ് എല്ലാരും എങ്ങോട്ട് പോകാന്‍ ആ ..
എന്ന് വേണേല്‍ പറയാം ആര്‍ക്കും ഒന്നും അറിയില്ല ,കാരണം പോകുന്ന കാര്യം ആര്‍മി പറയില്ല അത് തന്നെ ..

                  സമയം പന്ത്രണ്ടു മണി ആയി ഒരു ജഗ പൊക ഫീല്‍ ചെയ്യുന്നു ..ബസ്സിന്റെ  ഡ്രൈവര്‍ മാരെ വിളിക്കുന്നു ഒരാളെ കിട്ടി മറ്റേ ആളെ കാണാന്‍ ഇല്ല ,അല്ലേലും അയാളെ കണ്ടാലും മനുഷ്യന്‍ ആണ് എന്ന് പറയില്ല ഒരു എന്ന പോലെ ഒരു അറുപതു വയസ്സു ആയ ഒരു പാലസ്തീനി ആയിരുന്നു അയാള്‍ .പാവം ഒന്നും അല്ല അറബിയില്‍ മുട്ടന്‍ തെറി ആണ് പോലും അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് മൊത്തം  ഇവിടം വരെ എല്ലാരേയും ..ചുമ്മാ തമാശക്ക് ..എന്ത് ചെയ്യാന്‍ കേട്ടോളുക.....
           അത് പോട്ടെ അങ്ങിനെ അയാളെ അന്വേഷിച്ചു എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പോയി ..പട്ടാളം പറഞ്ഞു ഇതില്‍ വാഹനം ഓടിക്കാന്‍ അറിയുന്ന ആരേലും ഉണ്ടേല്‍ ബസ് എടുക്കു ഒരാള്‍ റെഡി ആയി അയാള്‍ ബസ് എടുത്തു  വിട്ടു ..എല്ലാരും തിരിഞ്ഞു നോക്കി പലസ്തീനി അപ്പൂപനെ കാണാന്‍  ഇല്ല..
ദാണ്ടേ അങ്ങ് ദൂരത്തു നിന്നും ഒരു രൂപം ഓടി വരുന്നു ബസ് പോകുന്നത് കണ്ടു ...എല്ലാരും പറഞ്ഞു     

              ബസ് നിര്‍ത്തി ..അപ്പോപ്പനെ കയറ്റി സീറ്റില്‍ ഇരുത്തി പിന്നെ പുള്ളി പാടിയ പാട്ടുകള്‍ എന്തായിരിക്കും എന്ന് ഞാന്‍ പറയണ്ടല്ലോ ...
അങ്ങിനെ ബാഗ്ദാധിനെ   ലക്‌ഷ്യം വച്ച് ബസ് പോവുകയാണ് എന്ന് പറഞ്ഞു....നല്ല പെട ആണ് ബസ് ...ദാണ്ടേ ദൂരത്തു ഒരു മുന്നില്‍ ഒരു പുഴ കാണാം ..പാലവും ഉണ്ട് ..ഇറാക്കില്‍ നദികള്‍ ഉണ്ട് എന്നൊക്കെ കേട്ടിടുണ്ട് ..നേരിട്ട് കണ്ടല്ലോ .. ..ദാണ്ടേ പാലത്തില്‍ കേറാന്‍ പോകുന്ന വഴിക്ക് ഒരല്‍പ്പം തെറ്റി ബസ് സൈഡില്‍ ഉള്ള ഒരു വഴിക്ക് പോകുന്നു ...ഹുയിശ് എന്തോന്നടെ ഇത് ഇയാള്‍ ഇത് എങ്ങോട്ട് പോകുന്നു ....
നോക്കുമ്പോള്‍ ആണ് സംഗതി മനസ്സില്‍ ആകുന്നതു പാലാതിന്റെ നടു ഭാഗം  ബോംബ് ഇട്ടു പൊളിച്ചിരുന്നു ..അത് വഴി യാത്ര സാധ്യമല്ല ദാണ്ട ഇ കാണുന്ന സാധനം   പാലം അപ്പുറവും ഇപ്പുറവും വച്ച് പട്ടാളം യാത്ര സാധാമാക്കിയിരിക്കുന്നു ..അങ്ങിനെ പാലം കടന്നു ...രണ്ടു മണിക്കൂര്‍ ആകാന്‍ ആയി വിട്ടിട്ടു ...നഗര പ്രദേശം  പോലെ തോനിക്കുന്ന സ്ഥലതുക്കോടി ഹൈവേ കടന്നു പോകുന്നു ....ധാരാളം വാഹനങ്ങള്‍ സൈഡില്‍ ഉള്ള റോഡില്‍ കൂടി ഒക്കെ പോകുനുണ്ട് ..മുന്നില്‍ ഉള്ള പട്ടാള വണ്ടികള്‍ അവരെ തിരിഞ്ഞു നോക്കി പോകുന്നു ..മുകളില്‍ ഒരു കൊച്ചയെ പോലെ എത്തി നോക്കുക്ക ഒരുത്തന്‍ ഉണ്ടാകും ..ദാണ്ടേ ഇത് പോലെ തല പൊന്തിച്ചു നോക്കുന്ന പട്ടാളക്കാരന്‍
എല്ലാരോടും പറഞ്ഞു അവിടെ നിന്നും പുറപെടുമ്പോള്‍ തന്ന കവച്ച കുണ്ഡലങ്ങള്‍ എടുത്തു അണിയാന്‍ ...എല്ലാരും ആവേശത്തോടെ അണിഞ്ഞു തുടങ്ങി ..കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞു ..ഹും അതും കേട്ട് ...എന്താ പരിപാടി ..ന്നു ചോയിച്ചു അപ്പോള്‍ പറഞ്ഞു  നമ്മള്‍ സദാം അണ്ണന്റെ ബാഗ്ദാദില്‍ എത്തി എന്ന് ന്‍റെ പൊന്നെ ...............

              തുടരും ..........

Wednesday, March 28, 2012

മലയാളിയുടെ കണ്ണില്‍ പാറ്റിയ മസാല പൊടി

രണ്ടു തക്കാളി രണ്ടു ഉള്ളി രണ്ടു പച്ച മുളകും ഇഞ്ചിയും ഇച്ചിരി തേങ്ങ ഇവ ഉണ്ടേല്‍ നല്ല ഒരു തക്കാളി കറി വയ്കാം ല്ലേ ..കൂടി വന്നാല്‍ ഇരുപതു രൂപ...



ഇത്പ്പോള്‍ ന്‍റെ പ്പോ .. ഒരു പുതിയ ഫുഡ് ഐറ്റം ഉണ്ടാക്കാന്‍ ചിലവിട്ടത് 8.20 കോടി ആണ്


ലാലു സാറിനു ..

                            എത്രയും പ്രീയപെട്ട എന്നെ ബ്ലോക്കിയ ലാലു സാര്‍ വായിച്ചറിയുവാന്‍ അമ്മച്ചിയുടെ പ്ലസ്സിലെ പ്രശസ്ത പ്ലസ്സരും സര്‍വോപരി അഫാസനും ആയ രാവണന്‍ എഴുതുന്നത്‌ ..ന്നു ച്ചാല്‍ പറഞ്ഞു വരുന്നത് ഞാന്‍ രണ്ടീസം കൊണ്ട് താങ്കളുടെ സിനിമ കാണാന്‍ ഇടയായി സാധാരണം ഞാന്‍ ഒരു സിനിമ കാണാന്‍ ഇരുന്നാല്‍ കണ്ടു തീരത്തെ കിടക്കാറില്ല ...രണ്ടു ദിവസം കൊണ്ട്കാണാന്‍ ഒന്നും എനിക്ക് ഇഷ്ടല്ല ,കാണുമ്പോള്‍ ഒന്നിച്ചു കാണണം ഇല്ലേല്‍ പിന്നെ കാണില്ല ഇതിപ്പോള്‍ ...കണ്ടു തീര്‍ക്കുകയായിരുന്നു ,വളരെ ദയനീയം എന്നു മാത്രേ പറയാന്‍ പറ്റുകയുള്ളു 1998 ടിയാന്‍ സംവിധാനം ചെയ്ത മറവത്തൂര്‍ കനവും മുതല്‍ എല്ലാ ഞാന്‍ കണ്ടിടുണ്ട് ...
എല്ലാം മികച്ചു നില്കുന്നു എന്നൊരു അഫിപ്രായം എനികില്ല എന്നാലും ഇത് ഒരു മാതിരി പണി ആയി പോയി ജനത്തിന്തന്നത്

നമ്മള്‍ താങ്കളോട് എന്ത് തെറ്റ് ചെയ്തു എന്നു എനിക്ക് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാകുന്നില്ല ,
താങ്കളുടെ മറ്റു പടങ്ങള്‍ ചിലത് ഒഴിച്ചാല്‍ എല്ലാം ഒരു 60 - 70 മാര്‍ക്ക് കിട്ടുന്ന പടങ്ങള്‍ ആയിരുന്നു,എല്ലാം കണ്ടിടുണ്ട് . ഇതിപ്പോള്‍ ഒരു 15 മാര്‍ക്ക് പോലും തരാന്‍ വയ്യ ..അതി ദയനീയം ആണ്
അഫിനെതാക്കള്‍ എല്ലാം അതി ദയനീയം ആയി പോയി നാട്ടിലെ കൂതറ നാടക ട്രൂപ് ഇതിലും അന്നായി അഫിനയിക്കും
ദിലീപ് എന്ന നടനെ കൊന്നു കൊല വിളിച്ചു ,മറ്റുളവര്‍ അതിലും കട്ട പൊഹ ...
തിരകഥ മണ്ണിനും പുണ്നാക്കിനും കൊള്ളില്ല
പാട്ടും കൂത്തും ഒന്നും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ,,അതും നിലവാരം പുലര്‍ത്തിയില്ല
നൌഷാദ് എന്ന നിര്‍മാതാവ് ഹോട്ടല്‍ കച്ചോടം കൊണ്ട് എങ്ങിനേലും പിഴചു പോകുന്നത് ആയിരുന്നു പാവം റോഡ്‌ വക്കില്‍ തട്ട് കട നടത്തേണ്ട അവസ്ഥ ആക്കി തീര്‍ത്തു ....
കാശ് പൊട്ടിയത് 8.20 കോടി ആണ് ..

ചുരുക്കം : മലയാളിക്ക് ഇപ്പോള്‍ സ്പെയിന്‍ എന്നും മസാല പൊടി എന്നു കേള്കുമ്പോഴും ഒരു വെറുപ്പ്‌ ഉണ്ടാക്കി കൊടുക്കാന്‍ താങ്കള്‍ ഒരു നിമിത്തം ആയി


ലാബെല്‍: അമ്മച്ചിയുടെ നിയമ പ്രകാരം ഒരാളെ ഒരു പ്രവിശ്യെ ബ്ലോക്കാന്‍ പറ്റു , ഇനി എന്നെ താങ്കള്‍ക്ക് ബ്ലോക്കാന്‍ പറ്റില്ല ,ശശി ആരായി അപ്പോള്‍ ...

Saturday, March 24, 2012

രാവണന്‍റെ ബജറ്റ് അവലോകനം

പുകയില ഉല്‍പന്നങ്ങള്‍ക്ക് 22 ശതമാനം നികുതിസിഗരറ്റിന്റെ നികുതി 15 ശതമാനമാക്കി

നല്ല തീരുമാനം
റോഡ് നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കും
നല്ല തീരുമാനം
5 ലക്ഷംവരെയുള്ള വാഹനങ്ങള്‍ക്ക് 6 ശതമാനം റോഡ് നികുതി
5 മുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനം നികുതി
10 മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം
15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി

നല്ല തീരുമാനം
പാറമടകളുടെ നികുതി ഘടന പുനക്രമീകരിച്ചു

നല്ല തീരുമാനം

50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും
നല്ല തീരുമാനം
പ്ലസ്സുകാര്‍ സമ്മതിക്കില്ല ...കാരണം ഇവിടെ വായിക്കൂ



തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് 15 കോടി

ലാവലിന്‍ ജക പൊക മാറി നന്നാവട്ടെ

കോഴിക്കോട്‌ സൈബര്‍ പാര്‍ക്കിന് 52 കോടി
കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഒരുകോടി
നാല് ജില്ലകളില്‍ വനിതാ ഐ.ടി.ഐ

അടുത്ത കാലത്ത് എങ്ങാനും നടക്കുമോ ?

ചുമട്ടുതൊഴിലാളി കൂലി ഏകീകരണത്തിന് പദ്ധതി
നോക്ക് കൂലി കൂടി ഏകീകരിക്കണം

കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം

ഇപ്പോള്‍ കേരളത്തില്‍ ഉള്ള Stadium ഒന്നും വൃത്തി ആക്കി തന്നാല്‍ മതി

എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം

നല്ലോണം പുതിയ രീതിയില്‍ നല്ല വിദ്യഭ്യാസം കൊടുക്ക്‌ അതിനു സര്‍ക്കാര്‍ സ്കൂള്‍ ഒന്ന് ഉഷാര്‍ആകു പ്ലീസ്

അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും

നല്ല തീരുമാനം

പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി

ഐ.ഐ.ടി സ്ഥാപിക്കാന്‍കേന്ദ്ര അനുവധിക്കണ്ടേ ..?..സമ്മതിച്ചോ /. പെട്ടെന്ന് നടക്കുമോ ?

ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് 470 കോടി

എന്നാലും മഴ വരുമ്പോള്‍ പനി വരും ..അത് മറ്റാന്‍ നല്ല ശുചീകരണത്തിന് വല്ല പദ്ധതികളും

കരമന-കളിയിക്കാവിള പാത നാലുവരിയാക്കും

ഒരു വരി എങ്കിലും ഗതാഗത യോഗ്യമാക്ക്

തൊടുപുഴയില്‍ നോളജ് സിറ്റി

ശരി ...ഇനി അതിന്‍റെ കുറവ് വേണ്ട ..ജോസഫിന് കൊടുക്ക്‌ കുറച്ചു

ഒറ്റപ്പാലത്ത് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഫിലിം സിറ്റി

വരിക്കാശ്ശേരി മനം കൂടി ഉള്‍പെടുത്തി അതൊന്നു ..

മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ

കേരളത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കുംമലയാളം നിര്ബ്ധാമാക്കിയാല്‍ പിന്നെ ഇതിന്‍റെ ഒന്നും ആവിശ്യം ഇല്ല ..ഉള്ള സര്വകലാപ ശാലകള്‍ ഉടച്ചു വര്കാന്‍ നോക്ക് ...സര്‍ ടീറ്റ്‌ മേടിക്കാന്‍ പോകുന്നവര്‍ക്ക് പെട്ടെന്ന് കൊടുക്കാന്‍ ഉള്ള സെറ്റ്പ്പക്കു


എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍

കുഴപ്പമില്ല ..പത്തു വരെ ആക്കു

ചേരി നിര്‍മാര്‍ജ്ജനത്തിന് 62 കോടി

ഫൂലോക വിറ്റ്- :)))))))))))


ആഗോള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍

പണ്ട് ഒന്ന് നടത്തിയില്ലേ അതിന്‍റെ ഫാക്കി ആണോ ?


ബ്രഹ്മപുരത്ത് 100 ഏക്കര്‍ വ്യവസായ പാര്‍ക്ക്‌

എന്താ അതില്‍ .....നടത്താന്‍ പോകുന്നെ ...വാണിഭം ആണോ ?

ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി

നല്ല തീരുമാനം

താനൂരില്‍ പുതിയ തുറമുഖം

മലപുറത്ത് വേറെ ഇലല്ലോ ..അതോണ്ട് ഗുഡ്

തീരമൈത്രി പദ്ധതിക്ക് 8 കോടി
ജലനിധിക്ക് 110 കോടി
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി

നല്ല തീരുമാനം

ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ജി.പി.എസ് സംവിധാനം

ചിരിപിച്ചു കൊല്ലാതെ മാണി സാറേ ...:)))))))


100 പുതിയ ടൗണ്‍ സിറ്റി സര്‍വീസുകള്‍

നല്ല തീരുമാനം

കെ.എസ്.ആര്‍.ടി.സിക്ക് 125 കോടി

കേരളം മൊത്തം എഴുതി കൊടുത്താലും അത് നന്നാകില്ല....കാരണം കെടു കാര്യസ്തത..

പാലക്കാട് അക്ഷയപാത്രപദ്ധതിക്ക് 153 കോടി
മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
കിന്‍ഫ്രയ്ക്ക് 100 കോടി

നല്ല തീരുമാനം

524 കോടി രൂപ കെ.എസ്.ഇ.ബിക്ക് നല്‍കും

കേരളം മൊത്തം എഴുതി കൊടുത്താലും അത് നന്നാകില്ല....കാരണം കെടു കാര്യസ്തത..

അഞ്ച് ചെറുജലവൈദ്യുതപദ്ധതികള്‍

പരിസ്തി കരോട് ചോദിച്ചോ ?


ജൈവകൃഷി പ്രോത്സാഹത്തിന് 10 കോടി

നല്ല തീരുമാനം


തൃശ്ശൂരിലും കോട്ടയത്തും മൊബിലിറ്റി ഹബ്ബ്

*ആലുവ ഹബ്ബ് കൊള്ളം എന്ന് കേട്ട് ഗുഡ് *


മുല്ലപ്പെരിയാറില്‍ സംരക്ഷണ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി

വായീല്‍ നിന്നും കേള്‍ക്കും കോപ്പ് ..ഊമ്പിച്ചു കിടക്കുന്നു

ക്ഷീരമേഖലയുടെ വികസനത്തിന് 35 കോടി

ഒരു ഒരു കോടി എങ്കിലും ചിലവഴിക്കു

മലയോര ഹൈവേയ്ക്ക് 5 കോടി

പണ്ട് പറഞ്ഞത് തന്നെ അല്ലെ ഇത് ..അത് നടന്നോ ഇടതനും വലതനും എപ്പോഴും പറയാറുണ്ട് ഇത്

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്

ഹും .....കേട്ടിടുണ്ട് കുറെ


വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി

നല്ല തീരുമാനം

കുടുംബശ്രീമിഷന് 84 കോടി രൂപ അനുവദിച്ചു

കുടുബ ശ്രീക്കോ

പട്ടികവിഭാഗക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2.5 ലക്ഷം
പട്ടികജാതിക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2 ലക്ഷം രൂപ
തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില വികസനത്തിന് 10 കോടി
കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി

നല്ല തീരുമാനം

മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം

നടത്തി കൊടുക്ക്‌ പ്ലീസ് ..അവരുടെ ഗതികേട് ....കണ്ടു സഹിക്കാന്‍ വയ്യ

തീരദേശറോഡ് വികസനത്തിന് 55 കോടി

പണ്ട് പറഞ്ഞത് തന്നെ അല്ലെ ഇത് ..അത് നടന്നോ ഇടതനും വലതനും എപ്പോഴും പറയാറുണ്ട് ഇത്


പൈനാപ്പിള്‍ മിഷന്‍ ആരംഭിക്കും

എല്ലാ ബജറ്റിലും ഉണ്ടാകാറുണ്ട് നല്ല തീരുമാനം ..കാരണം അതെ ഉള്ളു നടപ്പില്‍ ആകാറില്ല

ബി.പി.എല്‍ വിഭാഗത്തിലെ വൃക്ക രോഗികള്‍ക്ക്‌ ധനസഹായം

നല്ല തീരുമാനം

മലയോര വികസനത്തിന് 10 കോടി
വല്ലാര്‍പാടം അനുബന്ധ പദ്ധതികള്‍ക്ക്‌ 220 കോടി

നല്ല തീരുമാനം


എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍

ഫ തു ..റോഡ്‌ നന്നാക്കു കോപ്പ്


കാര്‍ഷിക മേഖലയ്ക്ക് 100 കോടി; നെല്‍കൃഷിക്ക് 50 കോടി
വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടിയുടെ പാക്കേജ്‌
സംസ്ഥാനത്ത് 50 ആധുനിക മത്സ്യമാര്‍ക്കറ്റ്‌
പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ

നല്ല തീരുമാനം

ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തിന് 5 കോടി
ശബരിമല വികസനത്തിന് 25 കോടി


.....അതിനുള്ള കാശു അവിടെ തന്നെ ഉണ്ടല്ലോ ..എന്തിനാ നിങ്ങള്‍ കൊടുക്കുന്നെ
ഡിങ്ക ഫക്തന്‍


പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
റവന്യൂവരുമാനം കൂടി
മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്‌
റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
വികസനത്തിന് സപ്തതന്ത്രങ്ങള്‍
കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന
തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി: പ്രാരംഭപ്രവര്‍ത്തനത്തിന് 20 കോടി
കൊച്ചി മെട്രോയ്ക്ക് 150 കോടി
വിഴിഞ്ഞം പദ്ധതിക്ക് 224 കോടി
കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ റൈസ് ബയോപാര്‍ക്ക്‌

നല്ല തീരുമാനം


തിരു-കാസര്‍കോട് അതിവേഗ റെയില്‍: പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി

ഉള്ള റെയിലില്‍ കുറച്ചു കൂടുതല്‍ ട്രെയിന്‍ ഓടിക്കു ..റോഡ്‌ നന്നാക്കു


ഹൈടെക് കൃഷിരീതി വ്യാപകമാക്കും
ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസുകള്‍
വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഒരു കോടി അനുവദിച്ചു
ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശ സര്‍ക്കാര്‍ എറ്റെടുത്തു
വിധവാ പെന്‍ഷന്‍ 575 രൂപയാക്കി
വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി
വിവാഹ ധനസഹായം 20,000 രൂപയാക്കി വര്‍ധിപ്പിച്ചു

നല്ല തീരുമാനം

5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം


നടന്നത് തന്നെ എം എല്‍ യുടെ വീട്ടില്‍ എന്ന് പറ


ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു

കുടിയന്‍ മാരോട് കാണിച്ച കടുത്ത വഞ്ചന



തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ
നോക്ക് കൂലി കൂടി ഏകീകരിക്കണം

എല്ലാ ജില്ലകളും നോക്കുകൂലി വിമുക്തമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. നോക്കുകൂലി ഇല്ലാതാക്കണമെന്നത് വളരെക്കാലമായുള്ള ആവശ്യമായിരുന്നു. ആദ്യം തിരുവനന്തപുരം, പിന്നീട് എറണാകുളം ജില്ലകളില്‍ നോക്കുകൂലി ഇല്ലാതാക്കിയിരുന്നു. ഇത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&contentId=11246556

പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി
ഐ.ഐ.ടി സ്ഥാപിക്കാന്‍കേന്ദ്ര അനുവധിക്കണ്ടേ ..?..സമ്മതിച്ചോ /. പെട്ടെന്ന് നടക്കുമോ ?

ഐ.ഐ.ടി യ്ക്കുള്ള അനുമതി നേരത്തെ നല്‍കിക്കഴിഞ്ഞു.. കഞ്ഞിക്കോട് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.. സ്ഥലം ഏറ്റെടുക്കല്‍ കഴിഞ്ഞോ എന്നറിയില്ല.. അവിടാണല്ലോ കാര്യങ്ങളുടെ കെടപ്പ്.. ;)

കോഴിക്കോട്‌ സൈബര്‍ പാര്‍ക്ക നിര്‍മാണം നടക്കുന്നു ഉണ്ട്

ക്ഷീരമേഖലയുടെ വികസനത്തിന് ഇപ്പോള്‍ ഒരു ലിറെര്‍ പാല്‍ നു 1.60+1.60 ഏന്നാ നിരകില്‍ സബ്സടി ഉം ഒപ്പം കാലി തിറ്റകും നല്കുനുട്
ഒപം മില്‍മയും സബ്സടി നല്‍കുന്നു
 

മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം

മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം അല്ലേല്‍ പുതിയത് പണിയണം
മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം അല്ലേല്‍ പുതിയത്
മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം അല്ലേല്‍
മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം
മുല്ലപെരിയാര്‍ ഡാം സംര
മുല്ലപെരിയാര്‍ ഡാം സ
മുല്ലപെരിയാര്‍ ഡാം
മുല്ലപെരിയാര്‍ ഡ
മുല്ലപെരിയാര്‍
മുല്ലപെരിയാര്‍
മുല്ലപെരിയാര്‍
മുല്ലപെരിയാ
മുല്ലപെരി
മുല്ലപെ
മുല്ല
മുല്ല.............

എനിപ്പോള്‍ മൂഞ്ചി എന്നു പറയാം

മുല്ല മുല്ല നാടന്‍ മുല്ല ...വേണോ നല്ലത് എടുക്കാമ്മ.................
മുളത്തിന് അഞ്ചു രൂപ ആദായ വില്‍പ്പന ..................................