Friday, April 4, 2014

ദേശാഭിമാനി

>>കേരളം വിദേശത്തേക്ക്, ഇന്ത്യ കേരളത്തിലേക്കും 
ഡോ. എം ഷാജഹാന്‍>>
http://www.deshabhimani.com/periodicalContent1.php?id=1636>>
https://www.facebook.com/sreesreerajnv/posts/10201855094238853?stream_ref=10

ദേശാഭിമാനിയില്‍ വന്ന ഒരു ലേഖനത്തിനോടുള്ള ഒരു വിയോജിപ്പ് ഞാന്‍ പോസ്റ്റ്‌ ഇട്ടിരുന്നു ലിങ്ക് ആണ് മുകളില്‍ കാണുന്നത് അതില്‍ പറയുന്നത് മുഴുവന്‍ ശുദ്ധ തെമ്മാടിത്തരം ആണ് എന്നതില്‍ ഒരു സംശയവുമില്ല അത് കൊണ്ട് ധാരാളം ആളുകള്‍ അതിനു വിയോജിപ്പുമായി വന്നിരുന്നു എല്ലാര്ക്കും ഒരേ സ്വരമായിരുന്നു "ദേശാഭിമാനിയില്‍ ഇത് എങ്ങിനെ വന്നു എന്നതില്‍"
ദേശാഭിമാനി എഡിറ്റര്‍ക്ക് വേണ്ടി മറുപടി കിട്ടിയിരുന്നു ശ്രദ്ധക്കുറവു സംഭവിച്ചിട്ടുണ്ട് എന്നും അതിനു തിരുത്ത്‌ വരും എന്നും ഇത്തവണത്തെ വാരികയില്‍ അത് ദേശാഭിമാനി ചെയ്തിട്ടുണ്ട് .
=======================================
http://www.deshabhimani.com/periodicalContent1.php?id=1656
>>ഇതര സംസ്ഥാനത്തൊഴിലാളികളും മലയാളി മധ്യവര്‍ഗവും
പ്രേമന്‍ തറവട്ടത്ത്>>
"കേരളം വിദേശത്തേക്ക്; ഇന്ത്യ കേരളത്തിലേക്കും" എന്ന ഡോക്ടര്‍ എം ഷാജഹാന്റെ ലേഖനം വായിച്ചു. കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ലേഖകന്‍ പങ്കുവെക്കുന്ന ആശങ്കകളില്‍ പലതും മലയാളി മധ്യവര്‍ഗത്തിന്റെ വിലക്ഷണ മനസ്സില്‍ ഉരുവം ചെയ്തതും കേരളീയ സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളാണ്. സ്വന്തം നാട്ടിലെ ദുസ്സഹമായ ജീവിതസാഹചര്യത്തില്‍നിന്ന് രക്ഷ തേടിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം പാവപ്പെട്ട തൊഴിലാളികള്‍ തൊഴിലന്വേഷിച്ച് നമ്മുടെ നാട്ടില്‍ എത്തിയത്... ......................................................

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍, സാംക്രമിക രോഗങ്ങളുടെ അപൂര്‍വ സാന്നിധ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം ഇവയൊക്കെ സാമാന്യവല്‍ക്കരിച്ച് ഇതര സംസ്ഥാനത്തൊഴിലാളികളെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ പൂണൂലും കുടുമയുമില്ലാത്ത പുത്തന്‍ വരേണ്യതയുടെ വക്താക്കളാണ്. അവര്‍ക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ തീവ്രവാദികളും ദേശവിരുദ്ധ ശക്തികളുമാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ചൂഷകവര്‍ഗത്തെക്കുറിച്ച് അവര്‍ ഒന്നും ഉരിയാടില്ല. ജീവിക്കാന്‍ ഗതിയില്ലാത്ത പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാകെ ശത്രുപക്ഷത്താക്കി അനാവശ്യ ആശങ്കകള്‍ സൃഷ്ടിച്ച് ആഭ്യന്തര കലാപത്തിന് പോലും ഭാവിയില്‍ കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന തരത്തിലുള്ള വാദഗതികള്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണം

1. മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണം, 
2. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എന്തും ചെയ്യും 

ഈ രണ്ടു പരാമര്‍ശങ്ങള്‍ ആണ് കോടതി ഡിവിഷന്‍ ബെഞ്ച്സ്റ്റേ ചെയ്തത് ഇത് നീക്കാന്‍ ആണ് സര്‍ക്കാര്‍ അപ്പീലും കൊടുത്തത് 
നീക്കിയതില്‍ മുഖ്യന്‍ സംതൃപ്തനുമാണ് .

ഇതിനര്‍ത്ഥം എന്‍റെ അറിവില്‍ 

മുഖ്യമന്ത്രിക്ക് ജനത്തിനോട് ഒരു ബാധ്യതയുമില്ല , കേരളത്തില്‍ നടക്കുന്ന /സര്‍ക്കാരില്‍ നടക്കുന്ന ഒന്നിനും ജനത്തിനോട് ഉത്തരം പറയേണ്ടുന്ന ബാധ്യത മുഖ്യന് ഇല്ല , മുഖ്യന്‍റെ ഓഫീസിലുള്ളവര്‍ എന്തും ഇനിയും ചെയ്യും എന്നതും അതായതു സലിം രാജും ,ജിക്ക് മോനും ,ജോപ്പനും ഇതുവരെ ചെയ്ത സകല കലാപ പരുപാടികളുംഅങ്ങീകരിചിരിക്കുന്നു. ഇപ്പോള്‍ ഉള്ളവര്‍ അതെ നടപടി തുടര്‍ന്നാലും ആരും ഒന്നും ചോദിക്കണ്ട എന്ന് .
ഈ രണ്ടു വിധികളിലും മുഖ്യന്‍ സന്തോഷവനുമാണ് , ഇങ്ങിനെ ഒരു മുഖ്യനെ ലോകത്തില്‍ വേറെ എവിടേലും കാണുമോ ?

ജസ്റ്റിസ് ഹാറൂണ്‍ റഷീദ് പറഞ്ഞത് മാറ്റി വച്ചാല്‍ തന്നെ തന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും നിയമ പ്രകാരം ഒളിച്ചോടാന്‍ മുഖ്യന്‍ നടത്തിയ ഒരു ശ്രമമാണ് ഇത് എന്ന് പറയാതെ വയ്യ .
ഇദ്ദേഹത്തിനു ആരോട് ആണ് ബാധ്യത ജനകീയ കോടതിയില്‍ ഇയാളുടെ വിചാരണ പണ്ടേ ജനം തീരുമാനിച്ചതാ അത് കൊണ്ട് ആ വഴിയൊന്നും പോണ്ട തിരെഞ്ഞെടുപ്പ് കഴിയട്ടെ വിധി വരട്ടെ അപ്പോള്‍ അറിയാം ബാക്കി അങ്കം !

>>മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറിച്ച് പരാമര്‍ശിച്ച കോടതി അതേക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരം നല്‍കിയില്ലെന്ന്<<

എ.ജി എന്ന് പറയുന്ന ജീവി പിന്നെ അവിടെ വേറെ വല്ല പണിക്കും ആണോ പോകുന്നത് മുഖ്യനുമായി ബന്ധപ്പെടുന്ന സകല വിഷയത്തിലും മുഖ്യന്‍ നേരിട്ട് വന്നു വിശദീകരണം കൊടുക്കല്‍ ആണോ സാധാരണ ആയി നടക്കുന്നത് .

fekuday

http://www.asianetnews.tv/janavidhi2014/article/9012_fekuday

https://www.facebook.com/pages/Kuwait-City/112128342137958?ref=stream

സന്ദീപാനന്ദഗിരി

സ്വാമി സന്ദീപാനന്ദഗിരിയെ കുറിച്ച് എനിക്ക് വലിയ അഭിപ്രയമോന്നുമില്ല ആള്‍ കുറെ കാലം ഗീതാ ക്ലാസും പഠനവും ഒക്കെ ആയി അമൃത ചാനലിലും മറ്റും കണ്ടിരുന്നു പക്ഷെ പക്കാ ഒരു ഗജ ഫ്രോഡ് / ഫ്രോഡ് ആണ് എന്നൊരു അഭിപ്രായവുമില്ല സംഘികള്‍ കുറെ കാലം പൊക്കി കൊണ്ട് നടന്നിരുന്നു ഇദ്ദേഹത്തെ . പണ്ടും ഇന്നും കുറച്ചൊക്കെ ലോജിക്ക് ഉള്ള കാര്യം തന്നെയാണ് ഇദ്ദേഹം പറഞ്ഞിരുന്നത് ഇമ്മാതിരി കേസുകളില്‍ വലിയ താല്‍പ്പര്യം ഇല്ലാത്തതു കൊണ്ട് ചെവി കൊടുക്കാര്‍ ഇല്ലേ തീരെ .

സംഘികള്‍ക്ക് കുരു പൊട്ടി കൊണ്ടിരിക്കുന്ന ഈ കലികാലത്ത് കാരണത്തിന് ഒരു പഞ്ഞവുവുമില്ല ലോകത്തിലെ മുപ്പത്തി മുക്കോടി ദൈവത്തിന്‍റെ പേരില്‍ ഇവറ്റകള്‍ക്ക് സംഘടനകള്‍ ഉണ്ട് പക്ഷെ ഒന്നും ബി ജെ പി അല്ല ആര്‍ എസ് എസ് അല്ല സംഘപരിവാര്‍ പെറ്റകൂട്ടങ്ങള്‍ ആണ് എല്ലാം എന്ത് ചെയ്താലും ഏയ്‌ നമ്മളല്ല ഇത് വേറെയാണ് എന്നാ ഇവറ്റകളുടെ വാക്ക് അന്നും ഇന്നും എന്നും കാരണം ചെറ്റത്തരം കാണിക്കാന്‍ ഈ നാറികള്‍ക്ക്‌ ഒരു ഉളുപ്പുമില്ല പക്ഷെ നിങ്ങളല്ലേ എന്ന് ചോദിച്ചു വന്നാല്‍ ഏയ്‌ അത് വേറെ ആരോ ആണ് നമ്മളല്ല എന്ന് പറയും ഗുണം അതാണ്‌ .

സന്ദീപാനന്ദഗിരിയെആക്രമിച്ച വാര്‍ത്ത ഇന്നലെ ആദ്യം വന്നത് റിപ്പോര്‍ട്ടര്‍ ചാനലില്‍ ആണ് എന്നാ എന്‍റെ അറിവ് അതിനു ശേഷം ഇന്ത്യ വിഷന്‍, കൈരളി, മീഡിയാ ചാനെല്‍ തുടങ്ങിയവര്‍ കൊടുത്തു , മറ്റുള്ളവര്‍ തുപ്പിയതും ,തൂറിയതും ബെയ്കിംഗ് ന്യൂസ് ആയി കൊടുക്കുമ്പോള്‍ ഇത് കൊടുത്തില്ല കൊടുക്കില്ല ഉദേശിക്കുന്നത് മാഭൂ, ഏഷ്യാനെറ്റ് എന്നെ രണ്ടു ചാനലിന്നെയും ആണ് ഇവരുടെ അജണ്ട വേറെയാണ് .

ഇന്നത്തെ പത്രത്തിന്‍റെ നിലവാരം എടുത്താല്‍ മനോരമ .മാഭു എന്നിവ കൊടുത്ത വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌ , എന്തീറ്റ എഴുത്ത് . ഇവന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സംഘപരിവാര് കാര്‍ ആണ് എന്ന് തോനുന്നു എഴുത്ത് കണ്ടാല്‍ ,
അത് വഴി ഏതേലും സീ പി ഐ എം നേതാവിന്‍റെ അളിയന്റെ മോന്റെ അമ്മായിയുടെ ഏട്ടന്‍റെ അനിയന്‍ പോയിരുന്നു എന്ന് സങ്കല്‍പ്പിക്കുക്ക പോട്ടെ അത് വേണ്ട ഏതേലും ജബ്ബാറും നാസറും പോയി എന്ന് കരുതുക എന്തായിരിക്കും എഴുത്ത് !

കൂടാതെ സന്ദീപാനന്ദഗിരി കുറച്ചു നാള്കൊണ്ട് എടുത്തു വന്നിരിക്കുന്ന നിലപാടുകള്‍ എല്ലാര്ക്കും അറിയാം അത് കൊണ്ട് അടിവന്ന വഴിയും പോയ വഴിയും എല്ലാം പകല്‍ പോലെ തെളിച്ചം ഉള്ളതാണ് .
അധികാരമില്ലാത്ത സംഘപരിവാര്‍ ഈ കളി കളിക്കുന്നു എങ്കില്‍ അധികാരം കൂടി വന്നാല്‍ എന്തായിരിക്കും സ്ഥിതി !
ഭീതിപ്പെടുത്തുന്നു .

നോട്ടീസ് : വികാരം വൃണപ്പെടുന്ന വ്യക്തികള്‍ ഇത് വഴി വരണ്ട

https://www.facebook.com/photo.php?fbid=10201890228037176&set=a.1394042170912.2049273.1227913262&type=1&stream_ref=10

ആര്‍എസ് പി / പീതാംബരകുറുപ്പ്

ധാ ഇത് ഇന്നലെ പീതാംബര കുറുപ്പ് പറഞ്ഞത് 
http://www.youtube.com/watch?v=v5ePQxaDyzU&feature=youtu.be

>>>ആര്‍എസ് പി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതിന്റെ മൂന്നാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തന്നോട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. കൊല്ലം സീറ്റ് എല്‍ഡിഎഫില്‍നിന്നു വരുന്ന ഒരു കക്ഷിക്ക് നല്‍കേണ്ടിവരുമെന്നാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രഹസ്യചര്‍ച്ചകളും നടന്നിരുന്നു. താന്‍ കൊല്ലത്തായിരിക്കെ ഒരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍തന്നെ തനിക്ക് കുഴപ്പം തോന്നിയിരുന്നു.<<<<

ഇത് മ്മടെ ഷാഫി എം എല്‍ എ പറഞ്ഞത് രണ്ടും കൂടി കൂട്ടി യോജിപ്പിച്ചാല്‍ നിങ്ങള്‍ തേടുന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടും അതോണ്ട സഖാവേ പ്രേമെന്ദ്രാ സംഗതി ജോര്‍ ആക്കിയിട്ടുണ്ട് നാടകം കളിയ്ക്കാന്‍ ങ്ങടെ വിപ്ലവ പാര്‍ട്ടിക്കാര്‍ കഴിച്ചിട്ടേ ആളുകള്‍ ഉള്ളു !!

http://www.tubechop.com/watch/2476340

സുധാകരന്‍

കെ. സുധാകരന്റെ ഗുണ്ടാ തൊപ്പിയില്‍ പൊന്‍തൂവലാകുന്ന ആരോപണങ്ങള്‍.

നാല്‍പാടി വാസു വധക്കേസ്
http://www.youtube.com/watch?v=CDxYBV4SdiY

ഇ. പി. ജയരാജന്‍ വധശ്രമക്കേസ്
http://www.youtube.com/watch?v=VpmS2y6Sn4U

സേവറി ഹോട്ടല്‍ ആക്രമണ / നാണുവേട്ടന്‍ വധക്കേസ്

ഡി.സി.സി. സെക്രട്ടറി പുഷ്പരാജിന്റെ കാല്‍ തല്ലിയൊടിച്ചത്
http://www.youtube.com/watch?v=VpmS2y6Sn4U

ജഡ്ജിക്ക് കോഴ കൊടുത്തു എന്ന് പരസ്യമായി പറഞ്ഞത്
http://www.youtube.com/watch?v=OSw4oZ8NMJk

മണല്‍ മാഫിയക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരെ പേടിപ്പിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്നത്
മണല്‍ക്കടത്ത് കേസിലെ പ്രതികളെ ബലമായി പോലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്
http://www.youtube.com/watch?v=PjhcyFlRsrk

ബലാത്സംഗത്തിനിരയായ സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യ എന്ന് വിളിച്ചു അധിക്ഷേപിച്ചത്
http://www.youtube.com/watch?v=xMVU0zAE2lE

ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ സ്കൂള്‍ ആരംഭിക്കാന്‍ വേണ്ടിയുള്ള ഇടപാടില്‍ അമ്പത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് http://www.youtube.com/watch?v=6AL44dO4JgA

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ വേണ്ടി തൃശ്ശൂരില്‍ നിന്നും കൊട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നതും അവര്‍ പോലീസ്
പിടിയിലായപ്പോള്‍ പോലീസ് സ്റേഷന്‍ കയ്യേറി മോചിപ്പിച്ചത്
ഇങ്ങനെ ഒരാളെ ഇനിയും പാര്‍ലിമെന്റിലേക്ക് അയക്കണോ? നിങ്ങള്‍ പറയൂ കണ്ണൂര്‍ക്കാരേ...


https://www.facebook.com/sreesreerajnv/posts/10201900153645310?stream_ref=10

ഉമ്മം ചാണ്ടി /ചാരക്കേസ് /കരുണാകരന്‍

അപ്പോള്‍ ശ്രീ മുഖ്യമന്ത്രി അങ്ങ് പറയുന്നത് കരുണാകരന്‍ രാജിവച്ചത് ചാരക്കേസ് കൊണ്ടല്ലാ എന്നാണു അപ്പോള്‍ എന്തിനു വേണ്ടിയായിരുന്നു എന്നും കൂടി കേരളത്തിലെ ജനത്തിനോട്‌ പറയേണ്ട ബാധ്യത ഉണ്ട് (എന്തോന്നു ബാധ്യത അല്ലെ ?) ഹൈക്കമാണ്ട് എന്തിനാണ് രാജിവയ്ക്കാന്‍ പറഞ്ഞത് .

കൊല്ലം ഇത്രയുമായിട്ടും ഇത് പറയാതെ ഇപ്പോള്‍ പറയുന്നതിനു കാരണം ഒന്നുണ്ട് സോളാര്‍ വിഷയത്തില്‍ /സലിം രാജു ഭൂമി തട്ടിപ്പില്‍ ഞാന്‍ രാജിവയ്ക്കില്ല എന്ന് പറയാന്‍ ആണ് എന്നറിയാം .... അയ്യോ അങ്ങ് രാജി വയ്ക്കരുത് കേരള ജനതയെ ഒരു പാഠം പഠിപ്പിക്കണം ഇനി മേലാല്‍ അങ്ങയെ പോലെ തട്ടിപ്പുകാരെ തിരെഞ്ഞെടുക്കാന്‍ ഉള്ള ഒരു വിദൂര സാധ്യത പോലും അവശേഷിപ്പിക്കരുത് അത് കൊണ്ട് മാക്സിമം അവരെ വെറുപ്പിക്കണം അതിനു നുമ്മ നിങ്ങടെ കൂടെണ്ട് .

ഇത്രയും കാലം കരുണാകരന്‍ ചാരക്കേസില്‍ രാജിവച്ചു എന്നാണു കേരള ജനത വിശ്വസിച്ചിരുന്നത് അങ്ങയുടെ പാര്‍ട്ടി കേരള ജനതയോട് പറഞ്ഞിരുന്നത് ഇപ്പോള്‍ അല്ല എന്ന് പറയുന്നു എങ്കില്‍ വേറെ എന്തിനാണ് എന്ന് വ്യക്തമാക്കണം പുറത്ത് പറയാന്‍ കൊള്ളാത്ത എന്താണ് കരുണാകരന്‍ ചെയ്തത് , മാത്രമല്ല ചാരക്കേസ് അങ്ങയെ പോലെ കുരുട്ടു ബുധിക്കാര്‍ പരമാവധി ഉപയോഗിച്ചതാണ് .

ഇതില്‍ കെ മുരളീധരന്‍ വല്ലതും പറയും എന്ന് കരുതുന്നു !
മാദ്ധ്യമ പുലികള്‍ മുരളിയെ കാണുമ്പോള്‍ ഒന്ന് ചോയിക്കണേ അങ്ങേര്‍ വട്ടിയൂര്‍ക്കാവ് മേഖലയില്‍ കാണും .