Monday, September 3, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 5

അകത്തു പോയി ഒരു സൈഡില്‍ ബസ്‌ നിര്‍ത്തി , വല്ലോം കഴിക്കാന്‍ കിട്ടുമോ എന്നായിരുന്നു ചിന്ത എല്ലാവരുടെയും സമയം ഒമ്പതിനോട്    അടുത്തു,,, വിശന്നു കരിഞ്ഞു നിക്കുമ്പോള്‍ ഏതോ അഗാധ നീലിമയില്‍ നിന്നും ചിക്കന്‍ പൊരിക്കുന്ന മണം വരുന്നു എല്ലാരും മൂക്ക്അങ്ങോട്ട്‌ കൂര്‍പ്പിച്ചു പിടിച്ചു , എവിടെ ആരും ഒന്നും പറയുന്നുമില്ല  വിളിക്കുന്നുമില്ല . എന്തിനു പറയനുന്നു . കുറച്ചു കഴിയുമ്പോ ഒരു ദൈവ ദൂതന്‍  വരുന്നത് പോലെ ഒരു മലയാളി കോട്ടും  സൂട്ടും ഇട്ടു
വരുന്നു .. വരിനെടാ പയലുകളെ വല്ലോം കഴിച്ചു വരം ,എല്ലാരേയും വരിയാക്കി നിര്‍ത്തി ചലോ ചലോ പറഞ്ഞു കൊണ്ട്  പോയി , കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നു എങ്കില്‍ പച്ചകള്‍(Pakistani's) നമ്മളെ പിടിച്ചു തിന്നുമായിരുന്നു അവര്‍ക്ക് അത്രയ്ക്കും എരി പുരി ശങ്കരം ആയിരുന്നു .. എന്തോ കഷ്ടിച്ച് കൈച്ചലായി .
അങ്ങിനെ അകത്തു അതി വിശാലമായ ഷോറും എന്ന് പറഞ്ഞപോലെ എന്‍റെ അപ്പൊ .. എന്തൂട ഇത് അല്ല ഇവര് യുദ്ധം ചെയ്യാന്‍ വന്നതോ അതോ തിന്നാന്‍ വന്നതോ എന്ന് ആലോചിച്ചു പോയി കണ്ടിട്ട് .. പറഞ്ഞു വിശദീകരിക്കാന്‍ പറ്റില്ല    DFAC IN IRAQ അവിടെ കിട്ടാത്തത് ആയി ഒന്നുമില്ല ...  അങ്ങിനെ അത്യാവശ്യം രണ്ടു ദിവസം കഴിക്കേണ്ടത്‌ ഒരു അര മണിക്കൂര്‍ സമയം കൊണ്ട് എല്ലാരും വലിച്ചു കേറ്റിപുറത്തു ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം തിന്നതിന്റെ ഗുണഗണങ്ങള്‍ വിശദീകരണം തുടങ്ങി .. അപ്പോഴാണ്‌ ഓരോരുത്തര്‍ക്ക് ഭോധം വന്നത് പലരും കഴിച്ചത് പോര്‍ക്ക്‌ ആയിരുന്നു പച്ചകള്‍ അടക്കം ... ഇനി എന്ത് ചെയ്യാന്‍ അനുബവീര് എന്ന് ഞാനും പറഞ്ഞു ... അങ്ങിനെ അന്ന് രാത്രി അവിടം കഴിഞ്ഞു സമയം രാവിലെ എട്ടു മണി ആയി . വല്ലോം ഇന്നലെ രാത്രിയിലെ പോലെ തന്നെ കഴിക്കാന്‍ കിട്ടും എന്ന ചിന്തയോടെ എഴുനേറ്റു ,,എവിടെ ഒരു അനക്കവും കാണുംനില്ല. അപ്പോഴാണ്‌ അറിഞ്ഞത് ഇന്നലെ രാത്രിയിലെ അക്രമം കണ്ടു അവര്‍ക്ക് മതിയായി ഫുഡ് ഇവിടെ വരും ...  എങ്ങിനെയുണ്ടായിരുന്നു ഇന്നലെ അകത്തു നടത്തിയ പ്രകടനം എന്ന് മനസ്സിലായിക്കാണുമല്ലോ .. അങ്ങിനെ കഴിക്കാന്‍  കിട്ടി കുഴപ്പം ഇല്ലാത്ത രീതിയില്‍ കഴിച്ചു അടങ്ങി ഇരുന്നു സമയം പത്തു മണി ആയി പോകേണ്ട ലക്ഷണം ഒന്നും കാണുന്നില്ല എന്ന് നിരീക്കുമ്പോള്‍  ധ വരുന്നു പട്ടാളക്കാരന്‍ .. വാ പോകാം കഴുതകളെ  എന്ന് മലയാളത്തില്‍ പറയുന്ന പോലെ എന്തോ പറഞ്ഞു വണ്ടി വിട്ടു ... അങ്ങിനെ ഡി സെവന്‍ (D7 )ക്യാമ്പ് വിട്ടു ബസ്സ്
പതുക്കെ നീങ്ങി തുടങ്ങി . ഇനിയേലും അടുത്തത് നമ്മുടെ സ്ഥലം ആയിരിക്കണേ എന്ന് മാത്രം ആലോചിചോണ്ടുള്ള  ഇരിപ്പാണ് എല്ലാരും .. സമയം ഏകദേശം പന്ത്രണ്ടു മണി ആയി .... ബസ്‌ കടന്നു പോകുന്നത് സദര്‍ സിറ്റിയില്‍ കൂടി ആണ് എന്ന് ആരോ പറഞ്ഞു . ങേ അത് എന്തോന്ന് സിറ്റി .. ആഹാ അറിയില്ലേ ഇല്ല . അതാണ്‌ മോനെ സദര്‍ ലോകത്ത് ആര് ഭരിച്ചാലും ഇറാഖില്‍  ആര് ഭരിച്ചാലും ഇവിടം ഭരിക്കുന്നത്‌ മുക്താധാധ അല സദര്‍ ആണ് .. ഓഹോ  അപ്പോള്‍ എന്താ പ്രശനം ..പ്രശനം ഒന്നുമില്ല പുള്ളി തീരുമാനിക്കുന്നത് മാത്രേ നടക്കു , അപ്പോള്‍ നമ്മുടെ ക്യാമ്പ് ഇവിടം ആണോ അതെയല്ലോ .. ഓഹോ .. ശരിക്കും പറഞ്ഞാല്‍ പെട്ട് അല്ലെ , ഓ ഇനി എന്ത് പെടാന്‍ ആണ് . ആകെ മുങ്ങിയവന്  എന്ത് ശീതം എന്നും പറഞ്ഞു നിക്കുമ്പോള്‍ ഒരു പുഴപോലെ അരുവി എന്നോ തോട് എന്നോ പറയാന്‍ പറ്റുന്ന രീതിയില്‍ ഒരു വെള്ള കെട്ട് ഒഴുക്കുന്നത് കാണാം , അതിന്‍റെ അടുത്തായി ഒരു വലിയ മതിലും ഗെയിറ്റും സമയം ഒരു മണി കഴിഞ്ഞു .........
എല്ലാവരും കരുതി ഇരുക്കുവാണ് സ്ഥലം എത്തി എന്ന്, സംഗതി ശരി തന്നെ നമ്മുടെ ക്യാമ്പ്  എത്തി .. പതിവ് ചെക്കിങ്ങ്  എല്ലാം കഴിഞ്ഞു
നമ്മ ഉള്ളില്‍ എത്തി , ബസ്‌ പതുക്കെ നീങ്ങി  ഒരു സ്ഥലത്ത് കൊണ്ട് പോയി നിര്‍ത്തി .. എല്ലാരും നല്ല സന്തോഷത്തില്‍ ആയിരുന്നു ചെറുതായി
മഴയുണ്ടായിരുന്നു  , തണുപ്പും മോശമല്ലാത്ത രീതിയില്‍
അങ്ങിനെനമുക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്ത് എല്ലാരേയും തെളിച്ചു  കൊണ്ട് ഒരു അമേരിക്കന്‍ കൊണ്ട് പോയി ഇരുത് , എല്ലാരേയും പരിചയപെട്ടു ... അടുത്ത ചിന്ത വല്ലോം കഴികണ്ടേ .. എന്നായി .... ഒന്നും പറയുന്നില്ല അതിനെ പറ്റി സമയം മൂന്ന് ആകാറായി  എന്തൂട്ടാ  പരുവാടി ...  അപ്പോഴേക്കും വന്നു വിളി ...
എല്ലാവരും മ്മടെ ഇന്നലെ രാത്രി പോയ സ്ഥലം ഇല്ലേ DFAC  അത് പോലെ ഉള്ള ഒരു സ്ഥലത്ത് പോയി അക്രമം കാണിച്ചു തിരിച്ചു വന്നു സുഖായി മനസമാധാനത്തോടെ കിടന്നു ഉറങ്ങി
ഞെട്ടി  നോക്കുമ്പോള്‍ വൈകിട്ട്  ആറു മണി ആയി . ക്യാമ്പില്‍ ലൈറ്റ് എല്ലാം കത്ത് തുടങ്ങി ... നല്ല ഇരുട്ട് , അവിടെയും ഇവിടെയും ചെറിയ വെടി ശബ്ദം   ഒക്കെ കേള്‍ക്കാം , ആ എന്തേലും
ആവട്ടെ ഏതായാലും ഉള്ളില്‍ എത്തിയല്ലോ എന്ന് കരുതി സമാധാനിച്ചു ,
രാവിലെ ജോലിക്ക് പോണം , അവിടെ  നിന്നും വേറെ ഓഫീസില്‍ കൂട്ടി പോയിട്ട് ഐ ഡി കാര്‍ഡ് ഉണ്ടാക്കണം എന്നും പറഞ്ഞു ഒരു അശരീരി  കേള്‍ക്കാമായിരുന്നു
ആ.. ഓ.. ഒകെ എന്നും പിറ് പിറുത്തു കൊണ്ട് നടന്നു ....
അവിടെ വന്ന നമുക്ക് ഫുഡ് ഉണ്ടാക്കാന്‍ വേറെ തന്നെ അടുക്കളയും മെസ്സ് ഹാളും ഉണ്ടായിരുന്നു , നമുടെ ഫുഡ് തന്നെ കിട്ടും നാളെ മുതല്‍ അത് പ്രവര്‍ത്തന സജ്ജ മാകും ഇന്ന് രാത്രി കൂടെ മാത്രേ DFAC  പോകാന്‍ പറ്റു എന്ന് പറഞ്ഞു , അങ്ങിനെ രാത്രി എല്ലാരും കൂടി പോയി അവിടെ ആക്രമിച്ചു കീഴടക്കി
തിരിച്ചു വന്നു കിടന്നപോള്‍  സമയം പത്തു മണി ..

Saturday, July 28, 2012

വികസനം കേരളത്തില്‍ ..............

വൈദ്യുതി ഉണ്ടാക്കണം എങ്കില്‍ വെള്ളം , താപം, ആണവോര്‍ജം അങ്ങിനെ എന്തേലും സ്രോതസ്സ്  വേണം അല്ലാതെ നടപ്പില്ല
എവിടേലും അണക്കെട്ട് കെട്ടാന്‍ പോയാല്‍ സമരം ,
മഴയൊട്ടു  ഇല്ലതാനും!!
ആതിരപ്പള്ളി പറ്റില്ല!!
ചീമേനി താപ നിലയം പറ്റില്ല !!
കൂടം കുളം നിലയം പറ്റില്ല !!
കാശ് കൂട്ടാനും പറ്റില്ല , പവര്‍കട്ട് പറ്റില്ല !!
സര്‍ക്കാര്‍ എവിടെ നിന്നും കൊണ്ട് കൊടുക്കണം ഇതൊക്കെ , എവിടെ പോയി ഉണ്ടാക്കണം , കാശ് എവിട നിന്നും ഉണ്ടാക്കണം , എല്ലാം ജനത്തില്‍ നിന്നും പിരിച്ചു എടുക്കണം , പത്തു കൊല്ലത്തിനു ശേഷം ആണ് ചാര്‍ജ് കൂട്ടിയത് , ഇ പത്തു കൊല്ലം
കൊണ്ട് കേരളത്തിലെ ഉപ്പു തൊട്ടു കര്‍പ്പൂരം  വരെ ഉള്ള  സാധനത്തിനു ഏറ്റവും കുറഞ്ഞത്‌ ഇരുപതു ശതമാനം വില കൂടിയിട്ടുണ്ടാകും , പെട്രോള്‍ ഡീസല്‍ വില എത്ര കൂടി... എല്ലാത്തിനും സര്‍ക്കാര്‍ സബസടി കൊടുത്താല്‍ അത് വന്നു വീഴുന്നത് ആരുടെ ചുമലില്‍ ആണ് , ജനത്തിന്‍റെ ചുമലില്‍  തന്നെ ആണ് നേരിട്ട് ഇഫക്റ്റ് ആകുന്നില്ല എന്ന് മാത്രം .
പരിസ്ഥിതി സംരക്ഷണം വേണ്ട എന്ന് ആരും പറയുന്നില്ല . ജീവിക്കുന്ന ജനത്തിനും ഇനി ജീവിക്കാന്‍ പോകുന്ന ജനത്തിനും വേണ്ടുന്ന ചില കാര്യങ്ങള്‍ക്ക് ഇത് പോലെ നമ്മള്‍ തൊട്ടതിനും പിടിച്ചതിനും സമരം ചെയ്താല്‍ എന്ത് ഉണ്ടാക്കാന്‍ പറ്റും
സര്‍ക്കാര്‍ എന്ന് പറയുന്നത് നാം തന്നെ ആണ്
, അല്ലെ അത് ഒരു മിഷ്യന്‍  അല്ല .... പക്ഷെ അ മിഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിക്കാരന്‍ സര്‍ക്കാര്‍ സ്റ്റാഫും മന്ത്രിമാരും കുറച്ചു കൂടി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കപെടാന്‍ പറ്റിയ  വിഷയങ്ങള്‍  മാത്രേ ഉള്ളു കേരളത്തില്‍ അതിനു രാഷ്ട്രീയം നോക്കിയാല്‍ ഒന്നും നടക്കില്ല , നടക്കും കുറെ സമരക്കാര്‍ ....!!!!
പണ്ട് ആന്റണി സര്‍ക്കാര്‍ കൊണ്ട് വന്ന ജിമ്മില്‍ കുറെ പദ്ധതികള്‍ ഉണ്ടായിരുന്നു അതൊക്കെ എന്തായി എന്തോ .
അതില്‍ ഒരു മണല്‍ ഖനനം ഉണ്ടായിരുന്നു കടലില്‍ നിന്നും മണല്‍ എടുത്തു ചാക്കില്‍ ആകി ജനത്തിന് സപ്ലേ ചെയ്യല്‍ .. അങ്ങിനെ ഒന്ന് നോക്കിയിരുന്നു എങ്കില്‍ ഇന്ന് ഇ കാണുന്ന മണല്‍ മാഫിയകള്‍ ഉണ്ടാകുമായിരുന്നോ ?
അത് പോലെ തമ്പാനൂര്‍ BOT ബസ് സ്റ്റാന്റ് അന്ന് അത് ആരോ ഉണ്ടാക്കി പത്തു കൊല്ലമോഇരുപതു കൊല്ലമോ നടത്തി നടത്തി സര്‍ക്കാരിനു തിരിച്ചു കൊടുക്കും എന്നായിരുന്നു വ്യവസ്ഥ .. അന്ന് അത് തുടങ്ങിയിരുന്നു എങ്കില്‍ ഒരു അഞ്ചു കൊല്ലം കൂടി കഴിഞ്ഞാല്‍ സര്‍ക്കാരിനു തിരിച്ചു കിട്ടുമായിരുന്നു .....
ഇത് പോലെ ഒന്ന് ഇപ്പോള്‍ കണ്ണൂരില്‍ കെ കെ Builders  തുടങ്ങി നല്ല രീതിയില്‍ പോകുന്നു .. ജനത്തിന് എല്ലാ സൌകര്യവും കിട്ടുന്നു ....
എല്ലാം പിറകോട്ടു വലി , ഞാന്‍ അല്ല തുടങ്ങുന്നത് എങ്കില്‍ വേണ്ട , അതിനെതിരെ സമരം എന്നുള്ള കാഴ്ചപാടുകള്‍  രാഷ്ട്രീയക്കാര്‍ മറ്റിയില്ലേല്‍ നമ്മള്‍ ഇനിയും ഇനിയും ഇത് പോലെ പണി മേടിച്ചു കൊണ്ടേ ഇരിക്കും.
കഴുത കാമം കരഞ്ഞു തീര്‍ക്കാം അത്രന്നെ!!!!!
ഇങ്ങിനെ ഇത് പോലെ എത്ര എത്ര .............
ഓര്‍മ വന്നത് എഴുതിയെന്നു മാത്രം ..

Friday, June 22, 2012

പത്ര പ്രവര്‍ത്തക സുഹൃത്തുക്കളുടെ ദയനീയത കാണുമ്പോള്‍ വല്ലാത്ത സങ്കടം തോനുന്നു



മറ്റുള്ളവന്  വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുകയും , പലതിലും കേറി മാന്തി  സ്കൂപ്പ് ഉണ്ടാക്കുകയും പലതും നല്ല രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്യുപ്പിച്ച മാധ്യമ ലോകത്ത് അവരുടെ വീട്ടില്‍ അരി മേടിക്കാന്‍ ഉള്ള കാശ് കൂടാന്‍ വേണ്ടി ഒരു മോന്ത്‌ ബുക്ക് പോസ്റ്റും പ്ലസ്‌ പോസ്റ്റും പോലും ഇടാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് അവര്‍ ഇന്ന് , അങ്ങിനെ ചെയ്തതിനു കുറച്ചു പേരെ മാത്രൂമി സ്ഥലം മാറ്റി ...മനോരമയും അതെ പാതയില്‍ ആണ് , അതിനെ കുറിച്ച് ഒരു വാര്‍ത്ത‍ കൊടുക്കാന്‍ പോലും മുഖ്യധാര പത്രങ്ങള്‍ ആയ ഇ മ പത്രങ്ങള്‍  തയ്യാര്‍ ആയില്ല ...ബിസിനെസ് മാത്രം ആണ് ലക്‌ഷ്യം , ആയിരിക്കണം എങ്കില്‍ കൂടി സ്വന്തം ജീവനക്കാര്‍ക്ക് കാശു കൊടുക്കണ്ട എന്നിലല്ലോ  ,,വീരന്‍ ഒക്കെ നാട് നന്നാക്കാന്‍ ഇറങ്ങി തിരിച്ചവരുടെ കൂട്ടത്തില്‍ ആണല്ലോ എന്തെ സര്‍ക്കാര്‍ അംഗീകരിച്ച കാശ് കൊടുക്കാന്‍ തയ്യാര്‍ ആകാത്തത് .  കാരണം കയ്യീന് കാശു  പോകും , ഇദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് എന്താണ് എന്ന് ബോധം ഉണ്ടോ !!!

ദേശാഭിമാനി മാധ്യമം എന്നിവര്‍ പുതിയ വെജ് ബോര്‍ഡ് പ്രകാരം ശമ്പളം കൊടുക്കാന്‍ തുടങ്ങി വീരന്‍ ആന്‍ഡ്‌ കമ്പനി ജോലിക്കാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനും തുടങ്ങി ..ഇതാണോ വീരന്‍ സാര്‍ നിങ്ങള്‍ പറയുന്ന ജനാധിപത്യം ,തൊഴിലാളികളോടുള്ള സ്നേഹം
ഇയാള്‍ അല്ലെ നാഴികയക്ക്‌ നാല്‍പതു വട്ടം പിണറായിയെ ഏകാധിപതി എന്ന് വിളിക്കുന്നത്‌ ..
സാര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണ് ..

ഡൂള്‍ ന്യൂസ് നടത്തിയ ഒരു അന്വേഷണം.

സ്‌ഥലംമാറ്റം തുടങ്ങി; മാതൃഭൂമിയില്‍ പരിഭ്രാന്തി

Thursday, June 14, 2012

പാചകം

കണ്ണൂര്‍ അവിയല്‍

കാരറ്റ്, മുരിങ്ങക്കായ, പടവലം,കയപക്ക,പച്ച മുളകു, എന്നിവ നല്ലവണ്ണം കഴുകി  മുറിച്ചു അടുപത്തു വച്ച്,പച്ച മാങ്ങ ഉണ്ടേല്‍ അതും മുറിച്ചു ഇടുക നീളത്തില്‍  കുറച്ചു മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഇട്ടു അടുപത്തു  വച്ച്  അടച്ചു വയ്കുക്ക ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കരുത് , ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
ഇവ നല്ലവണ്ണം  വെന്തു വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ അതില്‍ തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേര്‍ത്ത്  അരച്ച് ചെര്‍ക്കുക്ക കൂട്ടത്തില്‍ കറിവേപ്പിലയും ഇടുക , അതിനുസ് ശേഷം  കുറച്ചു ചൂട് പിടിച്ചതിനു ശേഷം ആവിശ്യ ത്തിനു നല്ല കട്ടതൈര് ചെര്‍ക്കുക്ക, ഒന്ന് ഇളക്കി വാങ്ങിവയ്കുക.

ആലപ്പുഴ അവിയല്‍


കാരറ്റ്, മുരിങ്ങക്കായ, പടവലം,പച്ച മുളകു, എന്നിവ നല്ലവണ്ണം കഴുകി  മുറിച്ചു അടുപത്തു വച്ച്,പച്ച മാങ്ങ ഉണ്ടേല്‍ അതും മുറിച്ചു ഇടുക നീളത്തില്‍  കുറച്ചു മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഇട്ടു അടുപത്തു  വച്ച്  അടച്ചു വയ്കുക്ക ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കരുത് ,ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
, ഇവ നല്ലവണ്ണം  വെന്തു വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ അതില്‍ തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേര്‍ത്ത്  അരച്ച് ചെര്‍ക്കുക്ക ,കൂട്ടത്തില്‍ കറിവേപ്പിലയും ഇടുക, അതിനു ശേഷം ഒന്ന് കൂടി കുറച്ചു ചൂട് പിടിച്ചതിനു ശേഷം ഒന്ന് ഇളക്കുക്ക ,വാങ്ങി വച്ചതിനു ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക മുകളില്‍


കണ്ണൂര്‍ സാമ്പാര്‍

ചെറിയ ഉള്ളി ,മുരിങ്ങക്കായ ,വെണ്ടയ്ക്ക ,കാരറ്റ് ഉരുള കിഴങ്ങ്, പച്ച മുളകു  എന്നിവ അരിഞ്ഞു   അടുപത്തു വച്ച് നല്ലം വണ്ണം വേവിച്ചു അതില്‍ വേവിച്ച പരിപ്പ് ഇട്ടു തിളപ്പിക്കുക്ക കൂട്ടത്തില്‍ തക്കാളിയും അരിഞ്ഞിടുക , എന്നിട്ട് നല്ല രീതിയില്‍ തിളക്കുമ്പോള്‍,കുറച്ചു മഞ്ഞള്‍ പൊടിയും , മുളക് പൊടിയും , തേങ്ങയും കൊത്തമല്ലിയും വറുത്തു അരച്ചു അതില്‍ ഒഴിക്കുക,ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
സബാര്‍ പൊടി കൂടി അതില്‍ ഇട്ടു ഒന്ന് പതിയെ ഇളക്കുക്ക
 എല്ലാം കൂടി ഒന്ന് ഇളക്കി മിക്സ് ആയി ഇതില്‍ പുളി ഒഴിച്ച് ഒന്ന് മെജ ആക്കിയാല്‍ സംഗതി സ്പാറി
എന്ന് തോനിയാല്‍ കായംപൊടിച്ചത് അതിനു മുകളില്‍ വിതറുക , അടച്ചു വച്ച് അടുപ്പില്‍ നിന്നും മാറ്റി വയ്കുക്ക
ചീന ചട്ടി എടുത്തു അതില്‍ കുറച്ചു വെളിച്ചെണ്ണ എടുത്തു ചൂടക്കുക്ക അതിനു ശേഷം കടുക് എടുത്തു അതില്‍ ഇട്ടു വേവിച്ചു പൊട്ടിക്കുക , അകൂടെ കുറച്ചു മുളകും ,കറി വേപ്പിലയും  , , ഇതു എടുത്തു സാമ്പാറില്‍ ഒഴിക്കുക , എന്നിട്ട് പതുക്കെ ഒന്ന് ഇളക്കുക്ക

ആലപ്പുഴ  സാമ്പാര്‍

വലിയ ഉള്ളി  ഉള്ളി ,മുരിങ്ങക്കായ ,വെണ്ടയ്ക്ക ,കാരറ്റ് ഉരുള കിഴങ്ങ്, പച്ച മുളകു  എന്നിവ അരിഞ്ഞു   അടുപത്തു വച്ച് നല്ലം വണ്ണം എണ്ണയില്‍ വഴറ്റി എടുക്കുക  അതില്‍ വേവിച്ച പരിപ്പ് ഇട്ടു തിളപ്പിക്കുക്ക കൂട്ടത്തില്‍ തക്കാളിയും അരിഞ്ഞിടുക ,ആവിശ്യത്തിന്  ഉപ്പു ചേര്‍ക്കുക
എന്നിട്ട് നല്ല രീതിയില്‍ തിളക്കുമ്പോള്‍,കുറച്ചു മഞ്ഞള്‍ പൊടിയും , മുളക് പൊടിയും ,മല്ലിപൊടിയും കൂടി ഒന്ന് ഇളക്കി മിക്സ് ആയി ഇതില്‍ പുളി ഒഴിച്ച് ഒന്ന് മെജ ആക്കിയാല്‍ സംഗതി സ്പാറി
എന്ന് തോനിയാല്‍സബാര്‍ പൊടി കൂടി അതില്‍ ഇട്ടു ഒന്ന് പതിയെ ഇളക്കുക്ക
 കായംപൊടിച്ചത് അതിനു മുകളില്‍ വിതറുക , അടച്ചു വച്ച് അടുപ്പില്‍ നിന്നും മാറ്റി വയ്കുക്ക
ചീന ചട്ടി എടുത്തു അതില്‍ കുറച്ചു വെളിച്ചെണ്ണ എടുത്തു ചൂടക്കുക്ക അതിനു ശേഷം കടുക് എടുത്തു അതില്‍ ഇട്ടു വേവിച്ചു പൊട്ടിക്കുക , അകൂടെ കുറച്ചു മുളകും ,കറി വേപ്പിലയും  , , ഇതു എടുത്തു സാമ്പാറില്‍ ഒഴിക്കുക , എന്നിട്ട് പതുക്കെ ഒന്ന് ഇളക്കുക്ക


അവില്‍ ഉപ്പുമാവ് 
1. അടുപത്തു ചീന ചട്ടി വച്ച് ചൂടാക്കി അതില്‍ കുറച്ചു വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കി കടുകും,സവോള  മുളകും കറിവേപ്പിലയും വറുത്തു എടുക്കുക  , അതിനു ശേഷം വെള്ളത്തില്‍ ഇട്ടു കുറച്ചു പൊതിര്‍ത്ത അവില്‍ അതില്‍ ഇട്ടു കുറച്ചു ചൂടാക്കി എടുക്കുക.ഉപ്പ് ആവശ്യത്തിന്
ഇതന്നെ സാധനം


2. അവില്‍ ഉപ്പുമാവ് (നീമ രാജന്‍ വക)
അവല്‍ ഉപ്പുമാവിന് ആവശ്യമായത് :-
1) കഴുകി കുതിര്‍ത്ത് അധികം നില്‍ക്കുന്ന വെള്ളം കളഞ്ഞെടുത്ത അവല്‍
2) രുചി കൂട്ടാന്‍ ചിരകിയ പച്ച  മാങ്ങാ, ഇഞ്ചി എന്നിവ കുറേശെ.
3) ചെറുതായി നുറുക്കിയ ഉള്ളി/സവോള
4) പാകത്തിന് ഉപ്പു
5) താളിക്കനാവശ്യമായ എണ്ണ, കടുക്, ഉണക്ക മുളക്, കറിവേപ്പില.

അടുപ്പ് കത്തിച്ച്  ചട്ടി വച്ച് എണ്ണയൊഴിച്ച് ചൂടാക്കി അതില്‍ കടുകിട്ട് പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് അരിഞ്ഞ സവാളയും ചിരകിയ ഇഞ്ചിയും ഇട്ടു വഴറ്റി മാങ്ങയും അവലും ചേര്‍ത്ത് ഇളക്കി ഒന്ന് ചൂടാവുമ്പോള്‍ ഉപ്പും ചേര്‍ത്ത് അവല്‍ വെന്ത പരുവത്തില്‍ ഇറക്കി ചൂടോടെയോ തണ്പ്പിച്ചോ കഴിക്കാം..

രുചി വ്യത്യാസം ഇഷ്ടപ്പെടുന്നവര്‍ക്ക് താളിപ്പില്‍ ജീരകം ചേര്‍ക്കുകയോ, ഇറക്കാറാവുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ക്കുകയോ, ചിരകിയ പച്ചമാങ്ങക്ക് പകരം പഴുപ്പ് കുറഞ്ഞ (വെള്ളമോലിക്കാത്ത) തക്കാളി + അരിഞ്ഞ മല്ലിയില ചേര്‍ക്കുകയോ ആവാം.. അതൊക്കെ മനോധര്‍മം, നാവുധര്മം പോലെ..



3.അവില്‍ ഉപ്പുമാവ് (ജെസി സിയാ വക)


1.അവല്‍ : 250 ഗ്രാം
തേങ്ങ (ചിരവിയത്) : ഒരു കപ്പ്
2.എണ്ണ : ഒരു റ്റീസ്പൂണ്‍
കടുക് : ഒരു നുള്ള്
മല്ലി : ഒരു നുള്ള്
പെരുംജീരകം : ഒരു നുള്ള്
സവാള : വലുത് ഒന്ന് (കൊത്തിഅരിഞ്ഞത്)
പച്ചമുളക് : രണ്ടെണ്ണം
കറിവേപ്പില : ഒരു തണ്ട്
പച്ചക്കപ്പലണ്ടി : 25 ഗ്രാം
3.മഞ്ഞള്‍പ്പൊടി : കാല്‍ റ്റീസ്പൂണ്‍
ഉരുളക്കിഴങ്ങ് : വലുത് ഒന്ന് (ചെറുതായി അരിഞ്ഞത്)
പഞ്ചസാര : ഒരു റ്റീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
പാകം ചെയ്യുന്നത് :-
അവലും തേങ്ങയും കൂടി കുഴച്ച് പത്ത് മിനുട്ട് വെക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് മല്ലിയും പെരും‌ജീരകവും ചേര്‍ക്കണം. സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷംപച്ചമുളകും കറിവേപ്പിലയും പച്ചക്കപ്പലണ്ടിയും ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയിട്ട് യോജിപ്പിക്കണം.ചെറുതായി കൊത്തിയരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് ഇളക്കി വേകാന്‍ പാകത്തിന് കുറച്ചു നേരം അടച്ചുവെക്കുക. (ഉരുളക്കിഴങ്ങിന് ആവശ്യമായ ഉപ്പാണിത്. കിഴങ്ങില്‍ ഉപ്പ് പിടിക്കാതെ വരരുത്)ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന അവല്‍ ഈ കൂട്ടിലേക്ക് ചേര്‍ക്കുക. അല്‍‌പ്പം ഉപ്പ് കൂടി ചേര്‍ക്കാം.ഒരു റ്റീ സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് എല്ലാം കൂടി ഒന്നുകൂടി ഇളക്കി ഒരു മിനുട്ട് അടച്ചുവെക്കുക

Friday, May 25, 2012

. ഇത് അനാശാസ്യം ആണോ ?

ഒരാള്‍(പുരുഷന്‍)ലോഡ്ജില്‍ റൂം എടുത്തു അവിടെ ഒരു സ്ത്രീയെയും കൂട്ടി താമസിക്കുന്നു ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം ,വിവാഹം കഴിച്ചിട്ടില്ല രണ്ടു പേരും /ഇല്ലേല്‍ രണ്ടു പേരും വിവാഹം കഴിചിടുണ്ട്

1. ഇവര്‍ക് ഇത് പോലെ താമസിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുണ്ടോ ?
2. ഇത് അനാശാസ്യം ആണോ ?
3. എങ്കില്‍ എന്തൊക്കെ ആണ് അനാശാസ്യം?

അഭിപ്രായങ്ങള്‍ / മറുപടികള്‍ പ്ളീസ്‌..

PLUS DISCUSSION IN MY POST

പാര്‍ടി ഗ്രാമം

ഊളാന്‍ മാരും പാര്‍ട്ടി പ്രന്തന്മാരും കൊലയാളികളും സര്‍വോപരി പാര്‍ട്ടി ഗ്രാമത്തില്‍ വസിക്കുന്നവരും ആയ കണ്ണൂര്‍ കാരെ കാണുമ്പോള്‍ ചൊറിച്ചല് വരുന്നത് ഒരു തരം രോഗം ആണ് അതിനു മരുന്നില്ല , പോയി നല്ല മുരിക്കിന് ഇട്ടു ഒരച്ചാല്‍ മതി കോപ്പുകളെ


പാര്‍ടി ഗ്രാമം  . ഇതില്‍ കാണുന്ന ലിങ്കില്‍ പോയി ഞെക്കി നോക്ക് ...


Tuesday, May 15, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 4



റോഡില്‍ വാള് വച്ച് സ്വഗതം. ഹ ഹ  ഇത്  വായിച്ചപ്പോള്‍ നിങ്ങള്‍ കരുതും ആരോ
ചര്‍ദിച്ചത്ആണ് എന്ന് അല്ല അതില്‍ ക്ലിക്കി നോക്കിയാല്‍ ,അറിയാം 
റോഡില്‍ കുറുകെ കാണുന്നത് ആണ് അത് , എല്ലാരും കര്‍ട്ടന്‍ മാറ്റി നോക്കി തുടങ്ങി പുറത്തേക്കു , നല്ല തിരക്ക് ഉണ്ട് പുറത്തു , എല്ലാരും ജഗ  പൊക തിരക്കില്‍ ആണ് എന്ന് തോനുന്ന  രീതിയില്‍ ആണ്, ആര്‍മിയുടെ വണ്ടി  കാണുമ്പോള്‍ എല്ലാരിലും ഒരു ഒതുക്കം ദ്രിശ്യമാണ് , നാട്ടില്‍ ആക്രി കച്ചോട കടയില്‍ പോയാല്‍ എങ്ങിനെ ഉണ്ടാകും അത് പോലെ ആണ് അവിടെ മൊത്തം കാണാന്‍ ഉള്ളത് പൊട്ടിയതും പോളിഞ്ഞതുമായ  കുറെ വണ്ടികള്‍ ഇരുമ്പുകള്‍ എല്ലാം കൂട്ടി ഇട്ടിരിക്കുന്നു , ബസ് നല്ല സ്പീഡില്‍ ആണ് പോകുന്നത്... എല്ലാരും ബസ്സിലേക്ക് തുറിച്ചു നോക്കുണ്ട് ,എനിക്ക് ഉള്ളില്‍ നല്ല പേടി വന്നു തുടങ്ങി സമയം..


 ഏകദേശം അഞ്ചു മണിയോട് അടുത്തു എന്തെരോ എന്തോ  .. എല്ലാരും ശ്വസം അടക്കി പിടിച്ചു ഇരിക്കുകയാണ് പുറത്തു ഒന്നും പ്രതേകിച്ചു കേള്‍ക്കാന്‍
 ഒന്നുമില്ല അതോണ്ട് കുറച്ചു സമാധാനം , കൂടെ ഉള്ള അശോകന്‍ പറഞ്ഞു പേടിപ്പിക്കുന്നു ഇനിയാണ് ഡാ പ്രശനം എന്തും സംഭവിക്കാം .. ഹും കോപ്പ് എനിക്ക് പേടിയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞു എന്നാലും ഉള്ളില്‍ നല്ല പേടി ഉണ്ട് , ശരിക്കും മനസ്സില്‍ കുറച്ചു കാശ് ഉണ്ടാക്കി പെട്ടെന്ന് നാട്ടില്‍ പോയി ഒരു വീട് വയ്കുക്ക എന്നിട്ട് കല്യണം കഴിക്കുക്ക എന്ന ലക്ഷ്യം ആയിരുന്നു അധ്യതെത്  നടന്നിട്ടില്ല ഇതുവരെ ... അതൊക്കെ പോട്ടെ , ബസ്സിന്റെ സ്പീഡ് കുറഞ്ഞു തുടങ്ങി ഒരു ഹമ്പില്‍ തട്ടി അവിടെ നിന്നും ,, മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല , ആര്മ്മി ക്കാരന്‍ വന്നു കുറെ തെറി വിളിക്കുന്നു .. ഡ്രൈവര്‍ എല്ലം ചിരിച്ചോണ്ട് കേള്‍ക്കുന്നു .. അല്ലാതെ എന്ത് ചെയ്യാന്‍
വല്ലോം മനസ്സില്‍ അയാള്‍ അല്ലെ പ്രതികരിക്കുക്ക. അങ്ങിനെ ബസ് അവിടെ നിന്നും നീങ്ങി തുടങ്ങി ഒരു വലിയ പ്രതിമ  പോലെ ഉള്ള ഒരു
സെറ്റപ്പ് കണ്ടു പുറത്തു  നോക്കിയപ്പോള്‍ ന്ത പറയാന്‍ നമ്മള്‍ ഒക്കെ ടി വിയില്‍ കണ്ട  പൊട്ടി പൊളിഞ്ഞ സ്തൂപം ആയ സദ്ദാം ഇതിന്‍റെ മുന്നില്‍ കൂടി ബസ്‌ പോകുന്നത് ... ഉള്ളില്‍ ഒരു പാളിച്ച .. അസമയത്ത് അവിടെ കുറ്റി മാത്രേ ഉള്ളു ബാക്കി  എല്ലാം പോയിരുന്നു ,,

        അവിടെ നിന്നും കുറച്ചു മുന്നോട്ടു  പോയപ്പോള്‍ ഒരു വലിയ ചുറ്റു മതില്‍ കെട്ടില്‍ എത്തി  ബസ് നിര്‍ത്തി പട്ടാളക്കാര്‍ ചെക്ക് ചെയ്യാന്‍ ബസ്സില്‍ കയറി  മൊത്തം അരിച്ചു പെറുക്കി . ഒന്നും കിട്ടിയില്ല എന്ന സന്തോഷത്തില്‍ അവര്‍ മടങ്ങി ബസ് മുന്നോട്ടു നീങ്ങി ... ചെന്നത്തിയിരിക്കുന്നത്‌  കൊട്ടാരത്തില്‍ ആണ് ന്ത പറയുക പുറത്തു ഇറങ്ങി മൊത്തം കാണാം എന്നൊക്കെ ഉണ്ടായിരുന്നു , ഒന്ന്അനങ്ങാന്‍പോലും വിടാതെ ആര്‍മി ക്കാര്‍ ചെറ്റും നല്ല ഉഗ്രന്‍ സാധനവും കയ്യില്‍ വച്ച് ഇരിപ്പുണ്ട് , പറഞ്ഞത് കേട്ടില്ലേല്‍ പെട ഉറപ്പാണ്‌ എന്ന് മുന്നേ പോയവര്‍ പറഞ്ഞത് കൊണ്ട്
മുള്ളന്‍ പോലും ഇറങ്ങിയില്ല എനിക്ക് അത്രയ്ക്കും ധൈര്യം  ഉണ്ടായിരുന്നു..!!


സമയം ഏകദേശം ആറു മണി കഴിഞ്ഞു ഫെബ്രവരി അല്ലെ തണുപ്പുണ്ട് മോശം അല്ലാത്ത രീതിയില്‍ ഇരുട്ട് വീണു തുടങ്ങി ഇനിയെന്തു എങ്ങോട്ട് എന്നുള്ള ചോദ്യം ഞാന്‍ മനസ്സില്‍ ചോദിച്ചു അല്ല ഇനി ഇവിടെ തന്നെ ആണോ അതോ ഇനിയും പോകാന്‍ ഉണ്ടോ ആ ആര്‍ക്കറിയാം അല്ലെ എന്ന് സ്വയം പറഞ്ഞു ഞാന്‍ ഇങ്ങിനെ നിക്കുമ്പോള്‍ ദാണ്ടേ ബസ് അനങ്ങി  തുടങ്ങി .. ഒരു ചെറിയ സന്തോഷം മനസ്സില്‍ വന്നു , ഒന്ന് പറയാന്‍ മറന്നു നമ്മള്‍ ഇത്രയും

സമയംഉണ്ടായിരുന്നു പഴയ കൊട്ടാരം ആയിരുന്നു എങ്കിലും അത് പകുതി അവിടെയും എവിടെയും പോളിച്ചിട്ടുണ്ട് ബോംബ്‌ ഇട്ടു തകര്‍ത്തത് ആണ് എന്നാലും അത്ര മോശം ഒന്നും ഒന്നും അല്ല നല്ല രീതിയില്‍ തന്നെ ഉണ്ട് .. ചുമരുകളില്‍ മൊത്തം നല്ല രീതിയില്‍ തുളകള്‍ വീണിരിക്കുന്നു , കാരണം വെടി വച്ചത് ആണ് ...

അങ്ങിനെ അവിടെ നിന്നും ഇറങ്ങു വീണ്ടും റോഡിലൂടെ പുറത്തേക്കു പോയികൊണ്ടിരിക്കുന്നു ..ഒരു വലിയ പാലത്തില്‍ ഒക്കെ കേറി ബസ് ഇങ്ങിനെ ഓടി കൊണ്ടിരിക്കുന്നു .... സമയം എഴുമണി ആയി എല്ലാരും ടെന്‍ഷന്‍ അടിച്ചും യാത്ര ക്ഷീണം കൊണ്ടും  ഉറങ്ങി തുടങ്ങി .. ഞാന്‍ പുറം ലോകം കാണാന്‍ ഇങ്ങിനെ നോക്കി ഇരിക്കുന്നു ..കൂടെ അശോകനും ഉണ്ട് ..അശോകന്‍ തന്റെ പഴയ താജി ക്യാമ്പ് കഥകള്‍ പറയുന്നു ..ഞാന്‍ എല്ലാത്തിനും മൂളി  മൂളി ..അങ്ങിനെ ഒരു വയല്‍ക്കരയില്‍ എത്തി ..  ചുറ്റും ടി വാള്‍ കൊണ്ട് മറച്ച ഒരു സ്ഥലം . പുറത്തൊക്കെ ഒരു  പാട് കമ്പനികള്‍ കാണാം എല്ലാരോടും പുറത്തേക്കു  ഇറങ്ങാന്‍ പറഞ്ഞു .. വീണ്ടും ആര്‍മിയുടെ തപ്പല്‍ തുടങ്ങി ,, നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഡി 7  എന്ന ക്യാമ്പില്‍ ആണ് എന്ന് സുധീഷ്‌ (ക്യാമ്പ് സൂപര്‍ വൈസര്‍ ആകാന്‍ പോകുന്നവന്‍ )  വിളിച്ചു പറയുനുണ്ട്
എവിടേലും ആയിക്കോട്ടെ കുടിക്കാന്‍ കുറച്ചു വെള്ളം കിട്ടിയാല്‍ മതി എന്ന് എല്ലാരും പറഞ്ഞു ഒരേസ്വരത്തില്‍പറഞ്ഞു കലിപ്പ് മൂത്ത് തുടങ്ങി.....പൂര പാട്ടുകള്‍ കേള്‍ക്കാം , നല്ല ഈണത്തില്‍..
എല്ലാം കഴിയുമ്പോഴേക്കും സമയം എട്ടു മണി കഴിഞ്ഞു .. എല്ലാരേയും പെറുക്കി എടുത്തു അകത്തിട്ടു ബസ്സ്‌ ക്യാമ്പിന്റെഉള്ളിലേക്ക്  പോയി തുടങ്ങി .....

അക്ഷര തെറ്റിന് ക്ഷമ ചോദിക്കുന്നു
(തുടരും)